27 September 2012

ചെറുകഥ : പ്രതീക്ഷയുടെ അസ്തമയം


ജീവിതം നൊമ്പരങ്ങളുടെ പ്രവാഹം ഏറ്റുവാങ്ങുവാനുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം അയാള്‍  തിരിച്ചറിയുവാന്‍ തുടങ്ങിയിട്ട് കാലം ഏറെ കഴിഞ്ഞിരിക്കുന്നു.ജന്മം നല്‍കിയവരോടോ ജീവന്‍ നല്‍കിയ സര്‍വശക്തനോടോ പരാതിയും പരിഭവങ്ങളും പറയാതെ ജീവിതത്തിലേക്ക് പ്രവഹിക്കുന്ന നൊമ്പരങ്ങളുടെ പ്രളയത്തിലൂടെ നീന്തിക്കയറുവാനാണ് അയാള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊണ്ടിരുന്നത്.സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതത്തിനായി തന്നെ പ്രണയിക്കുന്നവളെ സ്വന്തമാക്കുവാനും വേണ്ടിയുള്ള സാമ്പത്തീക ശ്രോതസ്സിനും വേണ്ടിയാണ് പ്രതീക്ഷയോടെ എണ്ണ വിളയുന്ന അറബികളുടെ നാട്ടിലേക്ക് അയാള്‍ വീമാനം കയറിയെത്തിയത്.പക്ഷെ നാട്ടിലേക്ക് അവധിക്ക്‌ വരുന്ന പ്രവാസിയുടെ സുഗന്ധം നിറഞ്ഞ അത്തറിന്‍റെ പരിമളം മണലാരണ്യത്തിലെ  ജീവിതത്തില്‍ അയാള്‍ക്ക്‌ ആരിലും കാണുവാന്‍ കഴിഞ്ഞില്ല .

വിസ നല്‍കിയ പ്രിയ സുഹൃത്തിന്‍റെ കൂടെ ഇടുങ്ങിയ മുറിയില്‍ രണ്ടു ദിവസത്തെ താമസത്തിനിടയ്ക്ക് ചില സുഹൃത്തുക്കളുടെ അരികിലേക്ക് പോകുവാന്‍ ഇടയായിണലാരണ്യത്തിലെക്ക് വരുവാന്‍ പ്രചോദനമായ നാട്ടില്‍ ഇരുനില മാളികയില്‍ കഴിയുന്ന പല സുഹൃത്തുക്കളുടെയും മണലാരണ്യത്തിലെ ഇടുങ്ങിയ മുറിയിലെ കൂട്ടംകൂടിയുള്ള  ജീവിതം കണ്ടപ്പോള്‍ തന്നെ അയാളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു .മൂന്നാം ദിവസം മുതല്‍ ഒരു സ്വകാര്യ സ്ഥാപത്തിലെ ചുമട്ടുതൊഴിലാളിയാകുവാനായിരുന്നു  അയാളുടെ വിധി .കഠിനമായ വെയിലില്‍ ജോലി ചെയ്യുമ്പോള്‍ വിയര്‍പ്പിനാല്‍  വസ്ത്രങ്ങള്‍ മുഴുവനും നനഞ്ഞിരുന്നു.എത്ര പ്രയാസ പെട്ടാലും രണ്ടു വര്‍ഷം ആ ജോലിയില്‍ തുടരുവാനായിരുന്നു അയാളുടെ തീരുമാനം .ആ തീരുമാനം കൈക്കൊള്ളുവാനുള്ള കാരണം അപ്രത്യക്ഷമായി അയാളുടെ പ്രണയിനിയായി മാറിയ പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ വേണ്ടി തന്നെയാണ് .

അയാളുടെ വിദ്യാഭ്യാസം പ്രീഡിഗ്രിയില്‍ അവസാനിച്ചിരുന്നു .പിന്നീട് ഉപജീവനത്തിനായി പല സംസ്ഥാനങ്ങളില്‍ മാറി മാറി പല തൊഴിലുകള്‍ എടുത്ത്‌ ജീവിതം മുന്‍പോട്ടു നീങ്ങി .നീണ്ട എട്ടു വര്‍ഷത്തിനോടുവില്‍ അയാളുടെ ഇരുപത്താറാം വയസ്സില്‍  ഇനിമുതല്‍ നാട്ടില്‍ ജോലി ചെയ്തു ജീവിക്കാം എന്ന് തീരുമാനിച്ച് ബസ്സില്‍ ഡ്രൈവറായി ജോലി നോക്കുമ്പോഴാണ് ബസ്സില്‍  പതിവായി കോളേജിലേക്ക് പോയികൊണ്ടിരുന്ന യുവതിയുമായി  പരിചയപെടുന്നതും പിന്നീട് പരിചയ പെടല്‍ പ്രണയത്തിലേക്ക് വഴി മാറിയതും .അവള്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു .വീണ്ടും വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി    അയാള്‍ക്ക്‌ മുപ്പത്തിമൂന്ന്‌ വയസ്സ് കഴിഞ്ഞിരുന്നു. ഒരിക്കല്‍ അവളാണ് അയാളോട് പറഞ്ഞത് .വീട്ടില്‍ അവള്‍ക്കായി വിവാഹാലോചനകള്‍ നടക്കുന്നുണ്ട് എന്ന വിവരം .അപ്പോള്‍ അവള്‍ ഡിഗ്രി കഴിഞ്ഞു ഫലം കാത്തിരിക്കുന്ന സമയമായിരുന്നു .

സ്വന്തമായി വീടില്ലാത്ത അയാളും കുടുംബവും അമ്മയുടെ വീട്ടിലായിരുന്നു താമസം അയാള്‍ അവളുടെ അച്ഛനുമായി സംസാരിച്ചു മകളെ അയാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കാതെ ഇരിക്കാന്‍ കണ്ട ഒരേയൊരു കുറവ് അയാള്‍ക്ക് സ്വന്തമായി വീടില്ലാ എന്നത് മാത്ര മായിരുന്നു .ഒരിക്കല്‍ അവളുമായി സംസാരിച്ചു നടക്കുമ്പോള്‍ അവള്‍ പറഞ്ഞു .

,, എനിക്ക് ഉറപ്പാ ഡിഗ്രി നല്ല മാര്‍ക്കോട് കൂടി തന്നെ ഞാന്‍ പാസ്സാവും എന്ന് ,റിസള്‍ട്ട് വന്നാല്‍ ഞാന്‍ ബി എഡിന് ചേരും രണ്ടു വര്ഷം കഴിഞ്ഞാല്‍ എനിക്ക് അദ്ധ്യാപികയാവാം അതിനു ശേഷം മതി നമ്മുടെ വിവാഹം അതു വരെ ഏട്ടന്‍ വിദേശത്ത്‌ എവിടെയെങ്കിലും ജോലി നോക്കിയാല്‍ സ്വന്തമായി ഒരു വീട് എന്ന  സ്വപ്നം നമുക്ക് യാഥാര്‍ത്യമാക്കാം എനിക്ക് ജോലി ആയാല്‍ പിന്നെ ചേട്ടന് നാട്ടില്‍ എന്തെങ്കിലും തൊഴിലുനോക്കി നമുക്ക് സുഖമായി ജീവിക്കാം ,,

നല്ലൊരു ജീവിതം സ്വപ്നം കാണുന്ന അവളുടെ വാക്കുകള്‍ ശെരിയാണ് എന്ന് അയാള്‍ക്ക് തോന്നി. പിന്നെ താമസിച്ചില്ല വിദേശത്തു ജോലി നോക്കുന്ന പ്രിയ സുഹൃത്തിനോട് വിസ തര പെടുത്തുവാന്‍ പറഞ്ഞു .ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് സുഹൃത്ത് ചെയ്തത്.പിന്നീട് നിരന്തരമായി ആവശ്യപെട്ടത്‌കൊണ്ട് കാലതാമസം ഇല്ലാതെ വിസ ലഭിച്ചു.പതിനഞ്ചു കൊല്ലത്തോളം സ്വദേശത്തു ജോലി നോക്കിയിട്ട് മിച്ചം വന്നത് ഒന്നരലക്ഷം രൂപ മാത്രം . രൂപ ഉള്ളത് കൊണ്ട് വിസയുടെ രൂപ കൊടുക്കുവാന്‍ കടം വാങ്ങിക്കേണ്ടി വന്നില്ല. ചുമട്ടുതൊഴിലാണെങ്കിലും ജോലി ചെയ്താല്‍ നല്ല വേതനം ലഭിക്കുന്നത് കൊണ്ട് രാപ്പകല്‍ എന്നില്ലാതെ അയാള്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു.അയാളുടെ പ്രിയപെട്ടവളുടെ സ്വരം ഫോണിലൂടെ കേള്‍ക്കുമ്പോള്‍ മാത്രമാണ് അയാളുടെ  മനസ്സിന് അല്പമെങ്കിലും ആശ്വാസം ലഭിച്ചിരുന്നത് .

ഏതാണ്ട്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജോലി ചെയ്തു കൊണ്ടിരുന്ന നേരം അസഹിനിയമായ വയറു വേദന അയാള്‍ക്ക്‌ അനുഭവപെട്ടു .ഒന്നും ചെയ്യുവാന്‍ കഴിയാത്ത അവസ്ഥ. മാറി മാറി പല ആശുപത്രികളിലും പോയി വേദനയ്ക്കുള്ള കുത്തി വെപ്പ് എടുത്തിട്ടും വേദനയ്ക്ക് ആശ്വാസം ലഭിച്ചില്ല .അവസാനം മണലാരണ്യത്തിലെ ഭരണ കര്‍ത്താക്കളുടെ കീഴില്‍  സൌജന്യമായി  ചികിത്സ നല്‍കുന്ന ആശുപത്രിയില്‍ അയാള്‍ എത്തി പെട്ടു.
പരിശോധനയുടെ ഫലംഅക്ഷരാര്‍ത്ഥത്തില്‍   അയാളുടെ മനസ്സിനെ തളര്‍ത്തി കളഞ്ഞു .വയറിലെ അള്‍സര്‍ പൊട്ടി രക്തം രണ്ടു വൃക്കകളിലും കയറി വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നു .പിന്നീട് അയാളുടെ സമ്മതം പോലും ചോദിക്കാതെ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെയും മൂത്ര വിസര്‍ജ്ജനത്തിനായി വയറിലൂടെയും ട്ട്യൂബുകള്‍ നിക്ഷിപ്തമായി .രക്തം ശുദ്ധീകരണത്തിനായി ഉപകരണത്തിന്‍റെ സൂചികള്‍ കഴുത്തിലൂടെ കുത്തിയിറക്കിയിരിക്കുന്നു .പിന്നീട് ഉറക്കത്തിന്‍റെ ദിവസങ്ങളാണ് അയാളെ എതിരേറ്റത്.

ഉറക്കമുണരുമ്പോള്‍ വേദന അയാള്‍ക്ക്‌ സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .അയാള്‍ കുഞ്ഞുങ്ങളെ പോലെ അലറി കരയുവാന്‍ തുടങ്ങുമ്പോള്‍ വീണ്ടും മയക്കത്തിനായി മരുന്ന് നല്‍കും .കൂടെ താമസിച്ചിരുന്നവരില്‍ ചിലര്‍ അയാള്‍ക്കായി കൂട്ടിനിരുന്നു .കൂട്ടിനിരുന്നവരോട് അയാളെ പരിശോതിക്കുവാന്‍ വരുന്ന പല രാജ്യങ്ങളില്‍നിന്നുള്ള  അനേകം ഡോക്ടര്‍ മാരില്‍ ഒരേയൊരു മലയാളി  ഡോക്ടര്‍ പറഞ്ഞു .

,, ആരോഗ്യനില വളരെ ഗുരുതരമായിരിക്കുന്നു .ജീവന്‍ നില നിര്‍ത്തുവാന്‍ ഞങ്ങളാല്‍ കഴിയും വിതം പരിശ്രമിക്കുന്നുണ്ട് .വൃക്കകള്‍ മരുന്നിനോട് ചെറുതായി പ്രതികരിക്കുന്നുണ്ട് .ആശ്വസിക്കുവാന്‍ വകയുണ്ട് .ഇങ്ങനെയുള്ള അസുഖങ്ങള്‍ നാട്ടിലുള്ളവര്‍ക്ക് വന്നാല്‍ ലക്ഷങ്ങള്‍ ചിലവഴികേണ്ടി വരും .ഇവിടെ ആയത് കൊണ്ട് ചികിത്സ സൌജന്യമായി നടക്കും .,,

ദിവസങ്ങളുടെ ചികിത്സയില്‍ അയാളുടെ രക്തം ശുദ്ധീകരിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസമാക്കപെട്ടു .അയാള്‍ക്ക്‌ ജീവിക്കുവാനുള്ള കൊതി കൂടി കൊണ്ടേയിരുന്നു .പ്രിയപെട്ടവളെ ഒരു നോക്ക് കാണുവാന്‍ .അവളുടെ കഴുത്തില്‍ മിന്ന് കെട്ടുന്ന ആ സുന്ദര നിമിഷത്തിനായി .ആശുപത്രി കട്ടിലിലെ മെത്തയില്‍ ഇനിയും എത്ര കാലം കിടകണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ അയാള്‍ നിസഹയനായി കിടന്നു .

ഏതാനും ദിവസങ്ങള്‍കൊടുവില്‍ ഭക്ഷണം നല്‍കുവാനായി മൂക്കിലൂടെ ഇട്ടിരുന്ന ട്ട്യൂബ് നീക്കം ചെയ്തു.രണ്ടു ദിവസം കഴിഞ്ഞാല്‍   മൂത്ര വിസര്‍ജ്ജനത്തിനായി ഇട്ട  ട്ട്യൂബ് നീക്കം ചെയ്യാം എന്ന ഡോക്ടറുടെ വാക്കുകള്‍ അയാള്‍ക്ക്‌ ആശ്വാസമേകി.പതിവായി അയാളുടെ മൊബൈലിലേക്ക് വിളിക്കുന്ന കൂട്ടുകാരനോട് അയാള്‍ പറഞ്ഞു .
,,ഞാന്‍ ഇന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ചു .ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ കിടകേണ്ടി വരില്ലാ എന്നാണ് ഡോക്ടര്‍ പറഞ്ഞത്‌.എനിക്ക് ഇപ്പോള്‍ ഒത്തിരി ആശ്വാസം തോന്നുന്നുണ്ട്.,,

ആശുപത്രിയില്‍ എത്തിയതിനുശേഷം അന്ന് അയാള്‍ ജീവന്‍ തിരികെ ലഭിച്ചതില്‍ വളരെയധികം സന്തോഷിച്ചു പക്ഷെ ആസന്തോഷം അടുത്ത ദിവസം പുലര്‍ച്ച വരെ മാത്രമേ നീണ്ടു നിന്നുള്ളൂ.ഹൃദയ സ്തംഭനം മൂലം തലച്ചോറിലേക്ക് അമിതമായി ഉണ്ടായ രക്തസ്രാവം മൂലം അയാള്‍ ബോധരഹിതനായി.പിന്നീട് അയാളുടെ ജീവന്‍റെ നിലനില്‍പ്പ്‌ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ആയിരുന്നു .ആഗ്രഹങ്ങളുടെ സഫലീകരണത്തിനായി മണലാരണ്യത്തിലെ നിധിയുടെ ഉറവിടം തേടിയുള്ള  പ്രയാണത്തിന് ഇനിയും യാത്ര തുടരുവാന്‍ അയാള്‍ക്ക് കഴിയുമോയെന്ന് സര്‍വശക്തന് മാത്രം സുനിശ്ചിതം .

8 August 2012

ചെറു കഥ , ` ഒറി `എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

               കാല വര്‍ഷത്തിന്‍റെ ആരംഭം കുറിച്ചു കൊണ്ട് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പെയ്തു  തുടങ്ങിയ മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .     പാടശേഖരങ്ങളുടെ  ഓരം ചേര്‍ന്നായിരുന്നു  അനൂപിന്‍റെ  കൊച്ചു വീട്.  മൂടി പുതച്ചു കിടന്ന്    ഉറങ്ങുകയായിരുന്ന അനൂപ്‌ ടൈം പീസിലെ  അലറാം അടിക്കുന്ന ശബ്ദംകേട്ട്‌ കൊണ്ടാണ് ഉറക്കം ഉണര്‍ന്നത്. സമയം ഏഴുമണി ആയിരിക്കുന്നു  . പുതപ്പിന്‍റെ അറ്റം മുഖത്ത് നിന്നും നീക്കി  തുറന്നിട്ട ജാലകത്തിലൂടെ അയാള്‍ പുറത്തേക്കു നോക്കി .നേരം പുലരേണ്ട സമയം കഴിഞ്ഞിട്ടും പ്രകൃതി മഴക്കാറ് മൂലം  ഇരുണ്ടു തന്നെയിരുന്നു .മഴ ആര്‍ത്തിരമ്പി പെയ്യുന്നതിനോടൊപ്പം നല്ല ഇടിയും മിന്നലും ഉണ്ട് ,  മഴ  പെയ്യുന്നത്  കണ്ടുകൊണ്ട് കിടക്കുവാന്‍ എന്നും അയാള്‍ ഇഷ്ട പെട്ടിരുന്നു .അതു കൊണ്ടു തന്നെ മഴക്കാലത്ത് ജാലക വാതില്‍ തുറന്ന് കിടന്നുറങ്ങുവാന്‍ അമ്മയില്‍ നിന്നും അയാള്‍ക്ക്‌ അനുമതി ഇല്ലാതിരുന്നിട്ടു കൂടി  ജാലക വാതില്‍ തുറന്നിട്ടു കൊണ്ടു തന്നെയാണ് അയാള്‍ ഉറങ്ങുവാന്‍ കിടക്കാറ് പതിവ് .മിന്നല്‍ ഏല്‍ക്കും എന്ന അമ്മയുടെ വാദം അയാള്‍ ചെവികൊണ്ടിരുന്നില്ല .

മകന്‍  പതിവായി ഉറക്കമുണര്‍ന്നു വരാറുള്ള സമയം കഴിഞ്ഞിട്ടും ഉറക്കമുണര്‍ന്നു വരാതെ ആയപ്പോള്‍ അമ്മ അയാളുടെ അരികിലേക്ക് ചെന്നു ചോദിച്ചു ? 

,, എന്തൊരു  ഉറക്കമാ ...എന്‍റെ കുട്ടി ഇത് .നേരം ഒരുപാടായിട്ടോ, ജോലിക്ക് പോവേണ്ടതല്ലേ.ഭക്ഷണം എല്ലാം   തയ്യാറാക്കിവെച്ചിട്ടുണ്ട് എന്‍റെ മോന്‍  വേഗം പോയി കുളിച്ചു വസ്ത്രം മാറി പോന്നോളു  ,,
,, നല്ല മഴയല്ലെ അമ്മേ ,ഇന്ന് ഇത്തിരി  വൈകി പോയാല്‍ മതി എന്തൊരു സുഖമാണെന്നോ  ഈ മഴയും കണ്ടുകൊണ്ടിങ്ങനെ  ചുരുണ്ടുകൂടി  കിടക്കുവാന്‍  ,,
എന്നും ജോലിക്ക് പോകുന്നതില്‍ കൃത്യത കാണിക്കുന്ന മകന്‍റെ സംസാരം കേട്ടപ്പോള്‍ അമ്മ അയാളുടെ കഴുത്തിലും മുഖത്തും തൊട്ട് നോക്കി പനിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തി അടുക്കളയിലേക്ക് നടന്നു .
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അമ്മയും അനിയത്തിയും കിടക്കാറുള്ള മുറിയിലേക്ക് ചെന്നു നോക്കി .അവിടെ  ഡിഗ്രിക്ക് രണ്ടാം വര്‍ഷം  പഠിക്കുന്ന അനിയത്തി  പഠിക്കുന്നത് കണ്ടപ്പോള്‍  അയാളുടെ മുഖത്ത്  സന്തോഷം നിഴലിച്ചിരുന്ന . പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് പ്രഭാത ഭക്ഷണവും കഴിഞ്ഞ് അമ്മയോടും സഹോദരിയോടും യാത്ര പറഞ്ഞ് മഴ ക്കോട്ട് ധരിച്ച് സൈക്കിളില്‍ ജോലി സ്ഥലം   ലക്ഷ്യംവെച്ച് നടവരമ്പിലൂടെ നീങ്ങി .

വീട്ടില്‍ നിന്നും നോക്കിയാല്‍ പ്രധാന പാത കാണാം വീടിനു മുന്‍പിലെ  പാടശേഖരങ്ങളുടെ  കുറുകെയുള്ള  നടവരമ്പിലൂടെ പോയി പെരും തോടിനു കുറുകെയുള്ള പാലം കടന്നു വേണം പ്രധാന പാതയിലേക്ക് പ്രവേശിക്കുവാന്‍ . ശ്രദ്ധ  അല്പമൊന്നു തെറ്റിയാല്‍  സൈക്കിള്‍ പാടത്തേക്ക് തെന്നിവിഴും .പതിവിലും നേരം വൈകിയതു കൊണ്ട് അനൂപ്‌  സൈക്കിള്‍ ചവിട്ടുന്നതിനു അല്‍പം വേഗത കൂട്ടി

മഴ കോട്ടിന്‍റെ ആവരണം ഇല്ലാത്ത മുഖത്തും കൈകളിലും ക്കനമുള്ള മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ നല്ല വേതന  അനുഭവപെടുന്നുണ്ടായിരുന്നു .എന്നാലും  മഴയിലൂടെ യാത്ര ചെയ്യുവാന്‍ എന്നും അയാള്‍ക്ക്‌ ഇഷ്ട മായിരുന്നു .സ്റ്റെഷനറി കടയില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയിട്ട്  പതിനൊന്നു വര്‍ഷം തികയുവാന്‍ പോകുന്നു .എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍  സര്‍ക്കാര്‍ ഓഫീസില്‍ ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്ന അച്ഛന്‍റെ അപകട  മരണം അയാളുടെ  ജീവിതം മാറ്റി മറിച്ചു.
നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് അധികം നാളൊന്നും അമ്മയും പെങ്ങളും അടങ്ങിയ അയാളുടെ കുടുംബത്തിന് ജീവിക്കുവാന്‍ കഴിഞ്ഞില്ല .അടുത്തുള്ള കയര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ ഒരുങ്ങിയ അമ്മയെ അതില്‍നിന്നും വിലക്കിയത് അയാള്‍ തന്നെയാണ് .
അതു കൊണ്ട് തന്നെയാണ് പത്താംക്ലാസില്‍  തരക്കേടില്ലാത്ത മാര്‍ക്ക്‌ ലഭിച്ചിട്ടും തുടര്‍ന്ന് പഠിക്കാതെ ജോലി അന്വേഷിച്ചിറങ്ങിയതും .

  പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളിനടുത്തുള്ള  വീട്ടിലാണ് അയാള്‍ ടൂഷ്യന്‍  പഠിക്കുവാന്‍ പോയിരുന്നത് പഠിപ്പിച്ചിരുന്ന ചേച്ചിയുടെ ഭര്‍ത്താവ് മുഴുനീള മദ്യപാനിയായിരുന്നു  .ഒരിക്കല്‍ മദ്യപാന മുക്ത  കേന്ദ്രത്തിലെ ചികിത്സ കഴിഞ്ഞപ്പോള്‍ കുറേ നാള്‍  മദ്യപാനം ചേച്ചിയുടെ ഭര്‍ത്താവ്   ഉപേക്ഷിച്ചിരുന്നു .ജോലിയൊന്നും ഇല്ലാതെ വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന ചേച്ചിയുടെ ഭര്‍ത്താവാണ് ഒരു സ്റ്റെഷനറി  കട തുടങ്ങണം എന്നു പറഞ്ഞത് ,  കുട്ടികള്‍ക്ക് ടൂഷ്യന്‍ എടുത്ത് സ്വരൂപിച്ച രൂപയും താമസിക്കുന്ന പുരയിടത്തില്‍ നിന്നും ആകെയുള്ള പതിനഞ്ചു സെന്‍റ് ഭൂമിയില്‍  നിന്നും എട്ട് സെന്‍റ് ഭൂമി വില്‍ക്കുകയും ചെയ്ത രൂപകൊണ്ടാണ് അടുത്ത പട്ടണത്തില്‍ സ്റ്റെഷനറി  കട ആരഭിച്ചത്. കട ആരഭിക്കുമ്പോള്‍ അനൂപ്‌ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു.ഒരു വര്‍ഷത്തോളം ചേച്ചിയുടെ ഭര്‍ത്താവ് നല്ല രീതിയില്‍  കടയില്‍ വ്യാപാരം ചെയ്തു പിന്നീട് വീണ്ടും മദ്യപാനം തുടങ്ങുകയും സ്റ്റെഷനറി കട പൂട്ടിയിടുകയും  ചെയ്തു.


പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴാണ് പൂട്ടി കിടക്കുന്ന കടയിലേക്ക് ജോലിക്ക്‌ ആളെ വേണം എന്ന് അനൂപ്‌ അറിയുന്നത് .വിവരം അറിഞ്ഞ ഉടനെതന്നെ ട്ടൂഷ്യന്‍ ട്ടീച്ചറോട്  അയാള്‍ പറഞ്ഞു .

,, ഞാന്‍  ജോലി അന്യഷിക്കുന്നുണ്ട്  നിങ്ങളുടെ കടയിലേക്ക് ആളെ വേണം എന്നു കേട്ടു കട തുറന്ന് ഞാന്‍ കച്ചവടം ചെയ്തോളാം ,,

,, അനൂപ്‌  പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം അറിയാന്‍ കാത്തിരിക്കുകയല്ലെ കുട്ടി നല്ല മാര്‍ക്കോട് കൂടി ജയിക്കും എന്ന് എനിക്ക് ഉറപ്പാ ഇപ്പോള്‍ത്തന്നെ ജോലിക്ക് പോകുവാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണോ  പഠിച്ച് വലിയ  ഉദ്ദ്യോഗസ്ഥനാവേണ്ടേ  കുട്ടിക്ക് ,,

,, ഞാന്‍ ഇനി പഠിക്കുന്നില്ല ചേച്ചി . വീട്ടില്‍ വല്ല്യ കഷ്ടപാടാ അമ്മ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകും എന്നാ പറയുന്നത് .അമ്മക്ക് ആസ്മ യുടെ സുഖക്കേട്‌ ഉള്ളതാ കയറു പിരി കേന്ദ്രത്തില്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയാല്‍ അമ്മക്ക് തീരെ വയ്യാണ്ടാകും  എനിക്ക് എന്‍റെ അനിയത്തിയെ പഠിപ്പിക്കണം പട്ടിണിയില്ലാതെ എന്‍റെ കുടുംബം    പോറ്റ്ണം         ,,
,,അനൂപ്‌ അമ്മയോട് സമ്മതം ചോദിച്ചിട്ട്  അമ്മക്ക് സമ്മതം  ആണെന്ന്  വെച്ചാല്‍ നാളെ രാവിലെ പോന്നോളു .കടയുടെ താക്കോല്‍ തരാം ,,
പഠിപ്പ് മുടക്കുവാന്‍ അമ്മക്ക് സമ്മതമായിരുന്നില്ല അമ്മയെ ജോലിക്ക് പറഞ്ഞയക്കുവാന്‍ മകനും സമ്മത മായിരുന്നില്ല .
 അടുത്ത ദിവസം  രാവിലെ  ജോലിക്ക് പോകുവാന്‍ തയ്യാറായി  വീട്ടില്‍ നിന്നും  ഇറങ്ങുവാന്‍ നേരം അനൂപ്‌ അമ്മയോട് പറഞ്ഞു .
,, ഞാന്‍ ജോലിക്ക് പോകുന്നു .നമ്മുടെ വീട്ടിലെ ദാരിദ്ര്യം മാറണമെങ്കില്‍ ഇതല്ലാതെ വേറെ ഒരു വഴിയും എന്‍റെ മുന്‍പില്‍ ഇല്ല .അമ്മ എതിര്‍പ്പ് പറയരുത് ,,

അമ്മ ഒന്നും പറഞ്ഞില്ല  അവര്‍  നിസഹായതോടെ  നിന്നു . വീടിന്‍റെ ചവിട്ടു പടി ഇറങ്ങി പോകുന്ന മകന്‍ ആ അമ്മയുടെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നത്  കണ്ടില്ല .

വീട്ടില്‍നിന്നും നേരെപോയി കടയുടെ താക്കോല്‍ വാങ്ങി കച്ചവടം ആരംഭിച്ചു. അന്നു മുതല്‍ തുടങ്ങിയതാണ്‌  ദിനേനെയുള്ള ഈ പോക്കുവരവ് . ഇപ്പോള്‍ പതിനൊന്നു വര്‍ഷം പിന്നിട്ടിരിക്കുന്നു.ഈ കാലയളവില്‍ ഒരുമുറി പീടിക രണ്ടു മുറിയായി വിപുലീകരിച്ചു .കടയില്‍ രണ്ടു തൊഴിലാളികളേയും നിയമിച്ചു .കടയിലെ കച്ചവടം ഏറ്റെടുത്തു ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടൂഷ്യന്‍ റ്റീച്ചറുടെ ഭര്‍ത്താവ്‌ അമിതമായ മദ്യപാനത്താല്‍  കരള്‍സംബന്ധമായ അസുഖംമൂലം മരണ പെട്ടു.അവരുടെ രണ്ടു പെണ്‍മക്കള്‍ക്ക്‌ അപ്പോള്‍ ഒന്‍പതും നാലും വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ .

അനൂപ്‌ ടീച്ചരുടെ വിശ്യസ്തനായി മാറി ഒരു നിശ്ചിത തുക ശമ്പളമായി  അയാള്‍ മാസാമാസം കൈപറ്റി . റ്റീച്ചര്‍ ടുഷ്യന്‍ എടുത്തിരുന്നത് കൊണ്ട് ട്ടീച്ചരുടെ  വീട്ടിലെ ചിലവുകള്‍ക്കുള്ള രൂപ ലഭിച്ചിരുന്നു . കച്ചവടം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കടയില്‍ വില്‍പ്പനക്കായി കുറേയധികം സാധനങ്ങള്‍ വാങ്ങിയതിനു ശേഷം ലാഭമായി ലഭിച്ച രൂപ ട്ടീച്ചറുടെ കൈവശം കൊടുത്തപ്പോള്‍ ട്ടീച്ചര്‍ അനൂപിനോട് പറഞ്ഞു .

 ,,അനൂപ്‌ മിടുക്കനാണ് നഷ്ടത്തിലായിരുന്ന സ്ഥാപനം കുറച്ചു നാളുകള്‍ കൊണ്ട്  ലാഭത്തിലാക്കിയില്ലെ .ഈ രൂപ സ്ഥാപനത്തിന്‍റെ വിപുലീകരണത്തിനായി  എടുത്തോളു ഒരു വര്‍ഷം കഴിഞ്ഞ് എല്ലാ ചിലവുകളും കഴിഞ്ഞ് ലാഭം ലഭിക്കുന്ന രൂപ എനിക്ക് തന്നാല്‍ മതി   ,,

ഒരു   വര്‍ഷം കഴിഞ്ഞ്‌ സ്ഥാപനത്തിലെ കണക്ക്‌ നോക്കി ലാഭം ലഭിച്ച രൂപ അനൂപ്‌ ട്ടീച്ചര്‍ക്ക് നല്‍കിയപ്പോള്‍ ടീച്ചര്‍ക്ക് അത് വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാളും ഒരുപാട് അധികമായിരുന്നു ആ തുക .രൂപ ട്ടീച്ചര്‍ക്ക് നല്‍കുമ്പോള്‍ അനൂപ്‌ പറഞ്ഞു .

,,സ്ഥാപനം തുടങ്ങുവാന്‍ വേണ്ടി വില്‍പ്പന ചെയ്ത ഭൂമി നമുക്ക് തിരികെ വാങ്ങണം .ഞാന്‍ ഭൂമി വാങ്ങിയ ആളുമായി സംസാരിച്ചിരുന്നു .ഈ തുക നമുക്ക് കരാര്‍ എഴുതി അദ്ദേഹത്തിനു നാളെ കൊടുക്കാം .ഭാക്കി വരുന്ന തുക ആറു മാസത്തിനുള്ളില്‍ കൊടുക്കുവാന്‍ കഴിയും എന്ന് എനിക്ക് വിശ്യാസമുണ്ട് .,,
അനൂപിന്‍റെ വാക്കുകള്‍ കേട്ട് ട്ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു .വില്പന ചെയ്ത ഭൂമി ഒരിക്കലും തിരികെ വാങ്ങിക്കുവാന്‍ കഴിയുകയില്ലാ എന്ന് കരുതിയിരുന്നതാണ് .എന്നും സ്ഥാപനത്തിലേക്ക് പോകുമ്പോള്‍ വിശേഷങ്ങള്‍ അന്യേഷിച്ചാണ് അനൂപ്‌ പോകുന്നത് പതിവ് .വീടിന് മുന്‍പില്‍ കണ്ടില്ലാ എങ്കില്‍  ടീച്ചറേ... എന്ന് സൈക്കിളില്‍ നിന്നും ഇറങ്ങാതെ വിളിക്കും എന്തെങ്കിലും കഴിച്ചിട്ട് പോകാം എന്നു പറഞ്ഞാല്‍ ഒന്നു കയറി ഇരിക്കുക പോലും ചെയ്യില്ല .അനൂപിന്‍റെ വീട്ടിലേക്ക് ആവശ്യ മുള്ള സാദനങ്ങള്‍ വാങ്ങുന്നതിന്‍റെ കൂടെ അതേ അളവില്‍ ടീച്ചറുടെ വീട്ടിലേക്കും വാങ്ങും രാത്രി എട്ടുമണി കഴിഞ്ഞാണ് അനൂപ്‌ സ്ഥാപനം പൂട്ടുന്നത് അപ്പോഴാണ് വീട്ടിലേക്ക് ആവശ്യമുള്ള സദനങ്ങള്‍ വാങ്ങിക്കുന്നതും ടീച്ചര്‍ക്കുള്ള സാദനങ്ങള്‍ അടുത്ത ദിവസ്സം രാവിലെയാണ് കൊടുക്കുക ഒരിക്കല്‍ പോലും ഇരുട്ട് അയാല്‍ അനൂപ്‌ ടിച്ചറുടെ വീട്ടിലേക്ക് പോകാറില്ല .രണ്ടു പെണ്‍ മക്കളുമായി കഴിയുന്ന ടീച്ചര്‍ക്ക് അനൂപിന്‍റെ സാനിദ്ധ്യം വളരെയധികം ആശ്വാസ മേകി.

സ്ഥാപനത്തിന്‍റെ മുന്‍പില്‍ പതിവിലും വൈകി അയാള്‍ എത്തിയപ്പോള്‍ ജോലിക്കാര്‍ അയാളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അപ്പോഴും മഴ ശമനമില്ലാതെ പെയ്തുകൊണ്ടേയിരുന്നു .ഷട്ടര്‍ തുറക്കുവാന്‍ ജോലിക്കാരന്‍റെ കയ്യില്‍ താക്കോല്‍  കൊടുത്ത് മഴക്കോട്ട് ഊരി വെക്കുംമ്പോഴാണ്  കടയുടെ രണ്ടാമത്തെ ഷട്ടറിനോട് ചേര്‍ന്നു കണ്ടാല്‍ ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും മൂന്നു വയസ്സ് പ്രായമുള്ള  ബാലികയും ദേഹമാസകലം മഴ നനഞ്ഞു വിറങ്ങലിച്ചു തറയില്‍ ഇരിക്കുന്നത് അനൂപിന്‍റെ കണ്ണില്‍ പെട്ടത് .യുവതി ബാലികയെ തണുപ്പില്‍ നിന്നും ശമനം ലഭിക്കാനായി തന്‍റെ മാറോട് ചേര്‍ത്തു പിടിച്ച് തറയില്‍ ഇരിക്കുകയായിരുന്നു. തോളിലൊരു ഭാണ്ഡ കെട്ടു കണ്ടപ്പോള്‍ അനൂപിന് മനസ്സിലായി ഭിക്ഷാടനത്തിനു ഇറങ്ങിയവരാണെന്ന്. അനൂപ്‌ തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒന്നുരണ്ട്‌ പേര്‍ സാധനങ്ങള്‍ വാങ്ങി പോയതിനു ശേഷം യുവതി കുഞ്ഞിനേയും കൊണ്ട് അനൂപിന്‍റെ മുന്‍പില്‍ വന്നു കൈ നീട്ടി .യുവതിയുടെ വശ്യമനോഹരമായ നയനങ്ങളും വെളുത്തു മെലിഞ്ഞ ശരീരവും എണ്ണ പുരളാത്ത തല മുടിയും വൃത്തി ഹീനമായ വസ്ത്രങ്ങളും കണ്ടപ്പോള്‍ വിധിയുടെ വികൃതിയാണ്  സുന്ദരിയായ യുവതി ഭിക്ഷാടനത്തിന് ഇറങ്ങി തിരിക്കേണ്ടി വന്നിട്ടുണ്ടാവുക  എന്ന് അയാള്‍  ഓര്‍ത്തു .


  കൈ നീട്ടി നില്‍ക്കുന്ന യുവതിയോട് അയാള്‍ പറഞ്ഞു .

``കുഞ്ഞിന്‍റെയും നിങ്ങളുടേയും തല തോര്‍ത്തു .ഇങ്ങനെ തലയില്‍ വെള്ളം ഇറങ്ങിയാല്‍ പനി പിടിപെടും``
അറിയാവുന്ന മലയാളത്തില്‍ യുവതി തോര്‍ത്തു മുണ്ട് കയ്യില്‍  ഇല്ലാ എന്ന് പറഞ്ഞു, അയാള്‍ അടുത്ത തുണി കടയില്‍ നിന്നും ഒരു തോര്‍ത്തു വാങ്ങി   യുവതിക്ക് കൊടുത്തപ്പോള്‍ യുവതി അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു .അപ്പോള്‍ യുവതിയോടും കുഞ്ഞിനോടും സഹതാപം രൂപാന്തരപെടുന്നത് അയാള്‍ അറിഞ്ഞു .അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു  കൂടെയുള്ള ജോലിക്കാര്‍ക്ക് എന്തു തോന്നും എന്നത് കൊണ്ട് ആ ഉദ്ധ്യമത്തിനു അയാള്‍ തുനിഞ്ഞില്ല അന്‍പതു രൂപയുടെ നോട്ട് എടുത്ത് യുവതിയുടെ നേര്‍ക്ക്‌ നീട്ടിയപ്പോള്‍ അവളുടെ മുഖത്ത് ആശ്ചര്യം നിഴലിക്കുന്നത് അയാള്‍ കണ്ടു .അവള്‍ രൂപ വാങ്ങി നന്ദി പറഞ്ഞ് കുഞ്ഞിനേയും എടുത്ത്  അയാളെ തന്നെ  തിരിഞ്ഞു നോക്കി കൊണ്ട് നടന്നകന്നു.

യുവതി പോയപ്പോഴാണ് അയാള്‍ ഓര്‍ത്തത് കുറച്ചു ദിവസ്സങ്ങളായി വരുന്ന വഴിയില്‍ പഞ്ചായത്തിന്‍റെ അധീനതയിലുള്ള  വിജനമായ സ്ഥലത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളില്‍ രാപാര്‍ക്കുന്ന നാടോടികളെ കുറിച്ച്, യുവതിയും കുഞ്ഞും ആ കുടിലുകളിലെ  ഏതെങ്കിലും ഒരു കുടിലിലെ അന്തേവാസി ആവും എന്ന് അയാള്‍ക്ക്‌ മനസ്സിലായി .യുവതിയേയും കുഞ്ഞിനേയും കുറിച്ചറിയുവാന്‍ അയാള്‍ക്ക്‌ ആഗ്രഹം തോന്നി  

രാത്രി എട്ടു മണിക്ക് സ്ഥാപനം പൂട്ടി  വീട്ടിലേക്കും ടീച്ചറുടെ വീട്ടിലേക്കും ആവശ്യമുള്ള പച്ചക്കറികളും ചില്ലാനങ്ങളും വാങ്ങി , പോകുമ്പോള്‍ കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ സൈക്കിള്‍ നിറുത്തി അല്‍പം നേരം അവിടെ നിന്നു .ഇരുപതില്‍ കൂടുതല്‍  താല്‍ക്കാലിക കുടിലുകള്‍ അവിടെ ഉണ്ടായിരുന്നു .എല്ലാ കുടിലുകളിലും റാന്തല്‍ വിളക്കുകള്‍ എരിയുന്നുണ്ട് .കുടിലുകള്‍ക്ക്‌ പുറത്ത്  സ്ത്രീകള്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട് .ഭക്ഷണം പാചകം ചെയ്യാനായി എല്ലാ കുടിലുകള്‍ക്കുമായി വശങ്ങള്‍ മറക്കാത്ത ഒരു കുടിലുമാത്രമാണ്  അവിടെ അയാള്‍ക്ക്‌ കാണുവാന്‍ കഴിഞ്ഞത് .ആ കുടിലിനുള്ളില്‍ രാവിലെ സ്ഥാപനത്തില്‍ വന്ന യുവതിയെ കണ്ടു. ഒപ്പം ആ കുഞ്ഞിനേയും .കുറച്ചു മാറി പുരുഷന്മാര്‍ സംസാരിച്ചും  കുഞ്ഞുങ്ങള്‍ കളിക്കുന്നും ഉണ്ടായിരുന്നു .അധികം നേരം അവിടെ നില്‍ക്കുന്നത് പന്തികേട് ആണെന്നത് കൊണ്ട് അയാള്‍ വീട്ടിലേക്ക് യാത്രയായി .

വീട്ടില്‍ എത്തിയീട്ടും, ഉറങ്ങാന്‍ ക്കിടക്കുമ്പോഴും യുവതിയേയും കുഞ്ഞിനേയും കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സില്‍ . കുഞ്ഞ് ആ യുവതിയുടെത്‌ ആകുമോ? അവള്‍ വിവാഹിതയാകുമോ?..എങ്ങിനേയാണ് അവര്‍ നാടോടികള്‍ ആയത് ? ഇങ്ങിനെയുള്ള ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു.അടുത്ത ദിവസ്സം പതിവിലും നേരത്തെതന്നെ വീട്ടില്‍ നിന്നും ഇറങ്ങി ടീച്ചറുടെ വീട്ടിലേക്കുള്ള സാദനങ്ങള്‍ കൊടുത്ത്  തിടുക്കത്തില്‍ സൈക്കിള്‍ ചവിട്ടി ,കുടിലുകളുടെ അരികില്‍ എത്തിയപ്പോള്‍ യുവതിയും കുഞ്ഞും പുറത്തിറങ്ങുവാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു .റോഡിന്‍റെ ഓരത്ത് സൈക്കിള്‍ നിറുത്തിയ അയാളെ കണ്ടപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് അയാളുടെ അരികിലേക്ക് വന്നു .പതുക്കെ സൈക്കിള്‍ ചവിട്ടുവാന്‍ തുടങ്ങിയ അയാളുടെ പുറകെ യുവതിയും നടന്നു .കുടിലിലുള്ളവര്‍ കാണില്ലാ എന്ന് ഉറപ്പായപ്പോള്‍ അയാള്‍ സൈക്കിളില്‍ നിന്നും ഇറങ്ങി അവളോടൊപ്പം നടന്നുകൊണ്ടു പറഞ്ഞു.

`` എനിക്ക് നിങ്ങളെ കുറിച്ച് അറിയണം  എന്നുണ്ട് മലയാളികള്‍ അല്ലാത്ത നിങ്ങള്‍ എങ്ങിനേ ഇവിടെ എത്തി പെട്ടു ?``

മലയാളം നന്നായി സംസാരിക്കുവാന്‍ അറിയാത്ത അവള്‍ അറിയാവുന്ന മലയാളത്തില്‍  അവരുടെ കഥ പറഞ്ഞു .

ബീഹാറിലെ   മധേപ്പുര ജില്ലയില്‍പ്പെട്ട മുസ് ലി  ഗാഞ്ചി നടുത്തുള്ള `ഒറി` എന്ന ഗ്രാമത്തിലായിരുന്നു  അവരുടെ വീടുകള്‍ .ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതിയുടെ താണ്ഡവം മൂലം ഗ്രാമം മുഴുവനും ഗ്രാമീണരില്‍  നല്ലൊരു പങ്കും  ഭൂമിയില്‍ നിന്ന് തുടച്ചു നീക്ക പെട്ടു . ഒറിയില്‍ നിന്നും നോക്കിയാല്‍ ഏറെ ദൂരത്തായി നേപ്പാളിന്‍റെ അതിര്‍ത്തി കാണാം .പരന്നൊഴുകുന്ന കോസി നദിക്കക്കരെ  നേപ്പാള്‍ ആണ് .ജനവാസം തീരെ കുറഞ്ഞ നദിക്കക്കരെയുള്ള  പ്രദേശത്തുനിന്നും വീണ്ടും മൈലുകള്‍ താണ്ടിയാല്‍ മാത്രമേ നേപ്പാളിലെ ജനവാസ കേന്ദ്രങ്ങളില്‍ എത്തു ,
ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദി ക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ  വിവിധ ഗ്രാമങ്ങളില്‍നിന്നും  തുടച്ചു നീക്ക പെട്ടത് .അനേകായിരം കുടിലുകള്‍  വെള്ളത്തിനടിയില്‍ പെട്ടു  .

ഗ്രാമവാസികളില്‍ ഭൂരിഭാഗം ജനങ്ങളും   ഗോതമ്പും  ചോളവും കൃഷി ചെയ്തു ഉപജീവനം നടത്തുന്നവരായിരുന്നു .മണ്‍ ചുമരുകളാല്‍ നിര്‍മിതമായ കുടിലുകളാണെങ്കിലും ഗ്രാമത്തില്‍ പട്ടിണി ഇല്ലാതെയാണ് ഗ്രാമ വാസികള്‍ ജീവിച്ചിരുന്നത് . ആ വെള്ള പാച്ചിലില്‍ അവള്‍ക്കു നഷ്ടമായത് അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും മുത്തശ്ശനും മുത്തശ്ശിയേയും ആണ് ആ ഗ്രാമത്തില്‍ നിന്നും വെള്ളം ഒഴിഞ്ഞു പോയില്ല അവിടം ഒരു പുതിയ നദി രൂപാന്തരപ്പെട്ടു.കൃഷിയിടവും വീടും നഷ്ടമായ അവര്‍ അങ്ങിനെ നാടോടികളായി മാറി .കഥ പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .അയാള്‍ ആഗ്രഹിച്ചത്‌ പോലെ അവളെ കുറിച്ചു അവള്‍ പറയുവാന്‍ തുടങ്ങി .കൂടെയുള്ള കുഞ്ഞ് അവളുടെ ചേച്ചിയുടെതാണ് .വെള്ള പാച്ചിലില്‍ ചേച്ചിയും രക്ഷ പെട്ടിരുന്നു .ഇവിടെ കേരളത്തില്‍ എത്തിയതിനു ശേഷം കൂടെയുള്ള ഒരാളുമായി ചേച്ചി വിവാഹിതയായി ഈ കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞ് ചേച്ചിയുടെ ഭര്‍ത്താവിന്‍റെ അല്ലാ എന്നു പറഞ്ഞ് മദ്യപിച്ചു ചേച്ചിയെ ദേഹോപദ്രവം ചെയ്യല്‍ പതിവായിരുന്നു.ഒരു ദിവസ്സം ആ ദ്രോഹി ചേച്ചിയെ തലക്കടിച്ചു കൊന്നു .അയാളിപ്പോള്‍ ജയിലില്‍ നിന്നും പരോളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.പ്രളയം ഞങ്ങളുടെ നാടിനെ പിടികൂടുന്നതിന്  മുന്‍പ് സ്വര്‍ഗ്ഗ തുല്ല്യമായിരുന്നു  ഞങ്ങളുടെ ജീവിതം ,,


 അനൂപ്‌  യുവതിയുടെ കഥ കേട്ട് യുവതിയെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ വിഷമിച്ചു.പിന്നീടുള്ള  ദിവസങ്ങളില്‍  യുവതിയും അയാളും എന്നും കാണുകയും സംസാരിക്കുകയും പതിവായി .ഒരു ദിവസ്സം യുവതിക്കും കുഞ്ഞിനും ഒരേ ജോഡി വസ്ത്രങ്ങളും നല്ലെണ്ണയും സോപ്പും     നല്‍കി കൊണ്ടു പറഞ്ഞു .

``ഈ  വസ്ത്രം ധരിച്ച് നല്ല വൃത്തിയായി നടക്കണം .ഇനി മുതല്‍ ഭിക്ഷാടനത്തിനു പോകരുത് ചിലവിനുള്ള രൂപ ഞാന്‍ തരാം ``
യുവതിക്കതിനു ആവില്ലാ എന്നു പറഞ്ഞ് കാരണം വിശദീകരിച്ചു.
``നല്ല വസ്ത്രങ്ങളും ധരിച്ച്  വൃത്തിയായി നടന്നാല്‍ കഴുകന്മാരെ പോലെ ശരീരം കൊത്തി തിന്നുവാന്‍ നൂറാള്‍ക്കാര്‍ ഉണ്ടാവും .എല്ലാവര്‍ക്കും എന്‍റെ ശരീരമാണ് വേണ്ടത് സാറിനെ പോലെ നല്ല മനസ്സുള്ള വരെ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല .കുടിലുകളില്‍ നിന്നും എല്ലാവരും ഇറങ്ങുന്നതിനോടൊപ്പം ഞാനും ഇറങ്ങുന്നത് ഈ കുഞ്ഞിന്‍റെ അച്ഛനെ പേടിച്ചിട്ടാണ് അയാള്‍ക്ക്‌ എന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞ് എന്‍റെ പുറകെ നടക്കുകയാണ് .അയാള്‍ തക്കം നോക്കി നടക്കുകയാണ് എന്നെ നശിപ്പിക്കുവാന്‍ .എന്നെ ആര്‍ക്കും നശിപ്പിക്കുവാന്‍  ജീവനോടെ ആവില്ല``
കരയുന്ന യുവതിയെ അയാള്‍ ആശ്വസിപ്പിച്ചു. അടുത്ത ദിവസ്സം അയാള്‍ക്ക്‌ കാണുവാനായി മാത്രം കുറച്ചു നേരത്തേക്ക് കുളിച്ച് പുതിയ വസ്ത്രം ധരിച്ചു വരാം എന്നു പറഞ്ഞുകൊണ്ട് അന്ന് അവര്‍ പിരിഞ്ഞു .

അടുത്ത ദിവസ്സം പതിവിലും നേരത്തെ യുവതിയേയും കുഞ്ഞിനേയും കാണുവാനുള്ള ആകാംക്ഷയോടെ  വീട്ടില്‍ നിന്നും ഇറങ്ങി .ടീച്ചറുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ കൊടുത്ത് തിടുക്കത്തില്‍ പോരുവാന്‍ നേരം ടീച്ചര്‍ പറഞ്ഞു .
``ഞാന്‍ അനൂപിന്‍റെ വീട്ടിലേക്ക് അമ്മയു മായി സംസാരിക്കുവാന്‍ അടുത്ത ദിവസ്സം  വരുന്നുണ്ട് അനൂപുമായുള്ള എന്‍റെ മകളുടെ വിവാഹ കാര്യം സംസാരിക്കുവാന്‍ ``
അയാള്‍ ചിരിക്കുക മാത്രം ചെയ്തു കൊണ്ട് തിരികെ പോന്നു ,സൈക്കിള്‍ ചവിട്ടുമ്പോള്‍ അയാള്‍ ഓര്‍ക്കുകയായിരുന്നു , എന്ത് അര്‍ഹതയാണ് ഉന്നത വിദ്യാഭ്യാസമുള്ള ടീച്ചറുടെ മകളെ വിവാഹം ചെയ്യുവാന്‍ തനിക്കുള്ളത് തന്നയുമല്ല സഹോദരിയുടെ വിവാഹം കഴിയാതെ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുക പോലും അരുത് .

നാടോടികളുടെ കുടിലുകള്‍ക്ക്  മുന്‍പില്‍ എത്തിയപ്പോള്‍  അനൂപ്‌ റോഡിന്‍റെ അരികില്‍ സൈക്കിള്‍ നിറുത്തി .യുവതിയേയും കുഞ്ഞിനേയും പ്രതീക്ഷിച്ചു നിന്നു.അല്‍പം സമയം കഴിഞ്ഞപ്പോള്‍ യുവതി കുഞ്ഞിനേയും എടുത്ത് കുടിലില്‍ നിന്നും പുറത്തിറങ്ങി അയാളുടെ അരികിലേക്ക് നടന്നു വന്നു.യുവതിയേയും കുഞ്ഞിനേയും കണ്ട അനൂപ്‌ അക്ഷരാര്‍ത്ഥത്തില്‍ തന്‍റെ കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല .എണ്ണതേച്ചുകുളിച്ച് പുതിയ വസ്ത്രം ധരിച്ച് കണ്ണുകളില്‍ കണ്മഷിയും മുഖത്ത് പൌഡറും നെറ്റിയില്‍ പൊട്ടും ഇട്ടു വന്ന യുവതി അതീവ സുന്ദരിയായിരിക്കുന്നു .ഇങ്ങിനെ യുവതിയേയും കുഞ്ഞിനേയും  ആരുകണ്ടാലും പറയുക സമ്പന്നമായ തറവാട്ടില്‍ പിറന്നവരാണ് എന്നാകും .ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം യുവതി പറഞ്ഞു .
``എല്ലാവരും കുടിലുകളില്‍ നിന്നും പുറത്തു പോയി കാണും ആ നീചന്‍ തക്കം പാര്‍ത്തു നടക്കുന്നുണ്ട് എന്നെ നശിപ്പിക്കുവാന്‍  ഞാന്‍ പൊയ്കോട്ടേ . എത്രയും പെട്ടന്ന് ഈ വസ്ത്രങ്ങള്‍ മാറി അഴുക്ക് പുരണ്ട വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങണം .``

അവളെ  പറഞ്ഞു വിടുവാന്‍ അയാള്‍ക്ക്‌ ഇഷ്ട മായിരുന്നില്ല അവളുടെ ഭയത്തോടെയുള്ള മുഖം കണ്ടപ്പോള്‍ ``പോയ്ക്കോളു`` എന്ന് പറഞ്ഞ് അയാള്‍ സ്ഥാപനത്തിലേക്ക് പോന്നു .ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും .സ്ഥാപനത്തില്‍ നല്ല തിരക്കുള്ള സമയം ഒരു പോലിസ്‌ ജീപ്പ്  ചീറിപാഞ്ഞു  റോഡിലൂടെ പോകുന്നത് കണ്ടു  .അല്‍പംകൂടി കഴിഞ്ഞപ്പോള്‍ ഒരു ആമ്പുലന്‍സും.അടുത്ത സ്ഥാപനത്തിലെ ദിനേശേട്ടനാണ് അയാളോട് വിവരം വന്നു പറഞ്ഞത് .

``അറിഞ്ഞില്ലെ ആ നാടോടികളുടെ കുടിലില്‍ ഒരു വെട്ട് നടന്നിട്ടുണ്ട് .ഇവിടെ ഭിക്ഷാടനത്തിനു  വരാറില്ലേ   കുഞ്ഞിനേയും കൊണ്ട്  ഒരു പെണ്ണ് അവള് ഒരുത്തനെ വെട്ടീന്ന്``
അയാളുടെ  വാക്കുകള്‍ കേട്ടതും ``ഈശ്വരാ  ചതിച്ചൂലോ `` എന്ന് പറഞ്ഞ് അനൂപ്‌ തലയില്‍ കൈവെച്ചു .അത് കേട്ടപ്പോള്‍ ദിനേശേട്ടന്‍ പറഞ്ഞു.
``ഇതാപ്പോ നന്നായെ ആ പെണ്ണ് ഒരുത്തനെ  വെട്ടിയതിനു നിനക്കെന്താടാ ഇത്ര  വിഷമിക്കാന്‍ ``
ദിനേശേട്ടന്‍റെ വാക്കുകള്‍ അനൂപ്‌ ചെവി കൊണ്ടില്ല അയാള്‍ ഇപ്പോള്‍ വരാം എന്ന് ജോലിക്കാരനോട് പറഞ്ഞ് സൈക്കിളും എടുത്ത് തിടുക്കത്തില്‍ നാടോടികളുടെ കുടിലിനെ ലക്ഷ്യമാക്കി പാഞ്ഞു .

അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ആംബുലന്‍സ്‌ തിരികെ ചീറി പാഞ്ഞു പോയി .കുടിലിനു മുന്‍പില്‍ എത്തിയ അയാള്‍ അവിടത്തെ രംഗം കണ്ട് നടുങ്ങി ഏതാനും ദിവസ്സങ്ങള്‍ കൊണ്ട് തന്‍റെ പ്രിയങ്കരിയായി മാറിയ   നാടോടി യുവതിയുടെ കൈകളില്‍ കൈ വിലങ്ങുകള്‍ ഇട്ട് ജീപ്പില്‍ ഇരുത്തിയിരിക്കുന്നു .
ഒപ്പം കുഞ്ഞ് അരികില്‍ ഇരുന്ന് എടുക്കുവാന്‍ വേണ്ടി വാവിട്ടു കരയുന്നു .യുവതിക്ക് അയാള്‍ നല്‍കിയ പുതിയ വസ്ത്രത്തില്‍ നിറയെ രക്തക്കറ.യുവതി അയാളെ കണ്ടതും സങ്കടം സഹിക്കുവാന്‍ കഴിയാതെ തേങ്ങുന്നുണ്ടായിരുന്നു .താന്‍ കാരണ മല്ലെ അവള്‍ക്ക് ഈ അവസ്ഥ വന്നത് എന്ന ചിന്ത അയാളെ വല്ലാതെ സങ്കട പെടുത്തി .പോലീസ്‌ യുവതിയേയും കുഞ്ഞിനേയും കൊണ്ടു പോയപ്പോള്‍ അയാള്‍ പ്രതീക്ഷ കൈ വിടാതെ യുവതിയേയും കുഞ്ഞിനേയും രക്ഷിക്കാനായി  പട്ടണത്തിലെ അറിയ പെടുന്ന വക്കീലിന്‍റെ  ഓഫീസ് ലക്ഷ്യമാക്കി തിടുക്കത്തില്‍  സൈക്കിളില്‍  യാത്രയായി. അപ്പോള്‍ രണ്ടു ദിവസമായി  ശമനമുണ്ടായിരുന്ന മഴ  പൂര്‍വാധികം ശക്തിയോടെ  ഇടിയോടുകൂടി ആര്‍ത്തിരമ്പി പെയ്യുവാന്‍ തുടങ്ങി . 
                                                                                     ശുഭം         
rasheedthozhiyoor@gmail.com                                                                        

20 July 2012

കവിത - ഒരു പ്രവാസിയുടെ മനസ്സ്

ചിത്രം കടപ്പാട്  ആര്‍ട്ട് ഓഫ് ഡ്രോയിംഗ്





യാത്രയയപ്പിനായി  ഗ്രഹത്തില്‍ വന്ന -
ബന്ധുക്കളോടും  പ്രിയ പെട്ടവരോടും
 യാത്ര പറഞ്ഞ് വേഗതയാല്‍ മിടിക്കുന്ന-
ഹൃദയത്താല്‍  ഇറങ്ങുന്നു ഞാന്‍-- 
 സ്വപ്ന ഗ്രഹത്തിന്‍റെ -
ചവിട്ടു പടികള്‍  മൂന്നും ചവിട്ടി 
പ്രിയപ്പെട്ടവരുടെ  സുഖ ജീവിതം  മാത്രം -
മനസ്സില്‍ സൂക്ഷിച്ച് പ്രവാസ ജീവിത ത്തിനായി 
 പ്രിയ പെട്ടവരുടെ മുഖമൊന്നു  കൂടി കാണുവാന്‍ -
ആഗ്രഹം വേണ്ടുവോളമുണ്ട്   മനസ്സില്‍ 
പക്ഷെ  തിരിഞ്ഞൊന്നു  നോക്കിയാല്‍ -
ചോര്‍ന്നു പോകുമോ  ആത്മബലം എന്ന ഭയത്താല്‍
 കണ്ണുകള്‍ ഇറുക്കിയടച്ചു അസഹിനിയ മായ -
ഹൃദയ നൊമ്പരത്താല്‍ എത്രയോതവണ 
യാത്രയായത്‌ പോലെ ഇത്തവണയും -
യാത്രയാവുമ്പോള്‍ മനസ്സിലെ പ്രാര്‍ത്ഥന 
തിരികെ എത്തി  പ്രിയ പെട്ടവരെ -
ഒരു നോക്ക്‌  വീണ്ടും   കാണുവാനുള്ള  ഭാഗ്യം 
നല്‍കേണമേ എന്ന   വാക്ക്യം മാത്രം  -
ഉരുവിട്ടുകൊണ്ട് യാത്ര തുടരുന്നു .
പ്രവാസ ജീവിതം  അര്‍ബുദ രോഗം പോലെ  -
എന്‍റെ ജീവിതം കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ട്‌
ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .
പ്രിയപെട്ടവരെ പിരിഞ്ഞ് ജീവിതത്തിന്‍റെ -
 അധികഭാഗവും ജീവിച്ചു തീര്‍ക്കുവാന്‍ 
വിധി എന്നും എന്നില്‍ നിക്ഷിപ്തമാണ് എന്ന -
 നഗ്നമായ സത്യം മനസ്സിനു നല്‍കുന്നത്
വേദനയുടെ പ്രവാഹമാണ്
ഞാന്‍ എന്നിലേക്ക്   നോക്കുമ്പോള്‍
എന്‍റെ നര വീണ തലമുടിയും -
ചുളിവുകള്‍  വീണ ചര്‍മവും
പ്രമേഹ രോഗത്താല്‍ ക്ഷീണിതനായ ശരീരവും -
എന്നെ  അതിതീക്ഷ്ണമായി
അലോസരപ്പെടുത്തുന്നു
 ജീവിതം മുക്കാല്‍ ഭാഗം  -
 കഴിഞ്ഞിരിക്കുന്നു എന്ന സത്യം
 ഇനിയും മൂടി വെക്കുവാന്‍
  എന്‍റെ മനസ്സിന് ആവുന്നില്ല 
ഈ മണലാരണ്യത്തില്‍ നിന്നുള്ള
മോക്ഷം ആഗ്രഹിക്കുന്നത് പോലെ
പ്രാരാബ്ധങ്ങളുടെ കയത്തിലേക്ക് മുങ്ങി
കൊണ്ടിരിക്കുന്ന എനിക്ക് ഇനിയും
കഴിയുകയില്ലാ എന്ന യാഥാര്‍ത്ഥ്യം
അറിയുമ്പോള്‍ പെരുവിരല്‍ തുമ്പില്‍
നിന്നും ശിരസ്സിലേക്ക്  തളര്‍ച്ചയാല്‍
ആത്മബലം ചോര്‍ന്നു പോകുന്നത്
വേദനയോടെ ഞാന്‍ അറിയുന്നു.



17 July 2012

കവിത, വിതുമ്പുന്ന ഹൃദയം

സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
നിന്‍റെ ചുരുണ്ട മുടി ഇഴകളിലും
കുസൃതി കണ്ണുകളിലും
നീണ്ട നാസികകളിലും
ചുവന്ന അധരങ്ങളിലും
തുടുത്ത കവിളിണകളിലും
ഞാന്‍ കണ്ടിരുന്നു
സ്നേഹത്തിന്‍ അമൃത്
എന്‍റെ ഓരോ രോമ കൂപങ്ങളിലും
നിന്നോടുള്ള സ്നേഹം
ആര്‍ത്തിരമ്പി നിന്നിരുന്നു
എന്‍റെ ഓരോ ചുടു നിശ്വാസങ്ങളും
നിനക്കുവേണ്ടിയുള്ളതായിരുന്നു
നിന്‍റെ  സ്നേഹത്തിന്‍ അമൃതേതിനായി
ഞാന്‍ എന്നും കൊതിച്ചിരുന്നു.
ലോകത്തിന്‍ സകല ചരാചരങ്ങളിലും
നിന്‍റെ സ്നേഹം തേടി
ഞാന്‍ അലഞ്ഞു
എന്‍റെ സ്നേഹത്തിന്‍ പളുങ്ക് പാത്രം
നിഷ്കരുണം നീ തട്ടിയെറിഞ്ഞു
നിന്നോടുള്ള എന്‍ പ്രണയം
എന്നെയൊരു വിഭ്രാന്തിയിലാക്കി
ഞാനടുക്കും തോറും നീയകലുന്നത്
 വേദനയോടെ   ഞാന്‍ അറിഞ്ഞു 
കണ്ണകലുമ്പോള്‍ മനസ്സകലുമെന്നത്
മിഥ്യയല്ലെന്നു ഞാനറിഞ്ഞു
തിരിച്ചു കിട്ടാത്ത സ്നേഹം
എന്‍റെ മനസ്സിന്‍ വിങ്ങലായി
പിന്നീട് എപ്പോഴോ കാലം
എന്നേയും മാറ്റിയെടുത്തു
ഇന്നും ഞാന്‍ പ്രണയിക്കുന്നു
അവിടെ നിന്‍ കുസൃതി കണ്ണുകളില്ല 
ചുവന്ന അധരങ്ങളില്ല
തുടുത്ത കവിളിണകളുമില്ല
എനിക്കു ചുറ്റും അന്ധകാരം
നൃത്തം ചവിട്ടുന്നു .
എന്‍റെ പിതൃക്കള്‍
എന്നെ മാടി വിളിക്കുന്നു .
മരണത്തിന്‍ മാസ്മര -
ഗന്ധം ഞാനറിയുന്നു 
ഞാനിന്നും പ്രണയിനിയാണ്
ഇന്നു ഞാന്‍ പ്രണയിക്കുന്നത്
മരണത്തിന്‍  മായികലോകത്തെയാണ്
അവിടേക്കു പറക്കുവാന്‍
എന്‍റെ മനം തുടിക്കുന്നു 
അതിനായി ഞാനെന്നെ 
സജ്ജമാക്കാന്‍ തുടങ്ങിയിരിക്കുന്നു. 


11 July 2012

കവിത .കാത്തിരിപ്പ്

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
തോരാമഴ ശമനമില്ലാതെ
പെയ്തു കൊണ്ടേയിരിക്കുന്നു.
ജാലക വാതിലുകള്‍ തുറന്ന്
മഴ കണ്‍ കുളിരേ കണ്ടു -
കൊണ്ടിരിക്കുമ്പോള്‍ 
കാറ്റിന്  വേഗത  അധികരിച്ച്‌
കൊണ്ടേയിരുന്നു .
ശീതകാറ്റ്‌ ദേഹമാസകലം.
  കുളിര് വാരി വിതറിയശേഷം
 വീണ്ടും കാറ്റിന്‍റെ കര്‍മ്മം 
  തുടര്‍ന്നു കൊണ്ടേയിരുന്നു.
പെരു വിരല്‍ത്തുമ്പില്‍
നിന്നും ശിരസിലേക്കൊരു
മിന്നല്‍ വേഗതയില്‍ എന്തോ
ഒരു അനുഭൂതിയുടെ
പ്രയാണത്തിന്‍റെ അനന്തരഫലം
ശരീരത്തിലെ ചെറിയ രോമങ്ങളുടെ
ഉയര്‍ത്തെഴുന്നേല്‍പ്പ് ഞാന്‍ അറിഞ്ഞു .
കോരിത്തരിച്ച ശരീരവും
പ്രിയതമന്‍റെ അസാനിദ്ധ്യവും
വല്ലാതെ മനസ്സിനെ -
 നൊമ്പര പെടുത്തി  
സങ്കല്‍പത്തില്‍ എപ്പോഴും
കൂടെ യുള്ള പ്രിയ പെട്ടവന്‍റെ
സാനിദ്ധ്യം ഈ ശീതകാറ്റിന്‍റെ
ശരീരത്തിലേക്കുള്ള പ്രവാഹം
പ്രിയതമന്‍ അരികില്‍ 
ഉണ്ടായിരുന്നെങ്കില്‍
എന്ന് ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങള്‍ .
തണുപ്പകറ്റാന്‍ പുതപ്പിനാല്‍
കഴിയാതെയാകുന്ന അവസ്ഥ
സംജാതമായിട്ട് കാലമേറെയായി
വര്‍ഷകാലം പലതു  കഴിഞ്ഞിട്ടും 
പ്രിയതമന്‍റെ വരവിനായുള്ള
കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കാന്‍
മാത്രം വിധി ക്ക പെട്ട അനേകം
പേരുടെ കൂട്ടത്തിലേക്ക്
എന്‍റെ പേരും ചേര്‍ക്കപെട്ട  
നഗ്ന സത്യം  നടുക്കത്തോടെ
ഞാന്‍ അറിഞ്ഞു. ആഗ്രഹ
സഫലീകരിണത്തിനായി
കാത്തിരിപ്പിന്‍റെ നാളുകള്‍
വീണ്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .


6 July 2012

കവിത , മാതൃ സ്നേഹം

മുലപ്പാല്‍ മാത്രം കൊടുക്കാവുന്ന
 പ്രായത്തില്‍ വാവിട്ടു കരയുന്ന
 കുഞ്ഞിന്‍റെ വിശപ്പകറ്റാന്‍ 
വേറെയൊരു നിര്‍വാഹവും
 ഇല്ല എന്നതിനാല്‍  പൊട്ടിയ മുലക്കണ്ണുകള്‍
 അമ്മിഞ്ഞപ്പാല്‍  നുകരാനായി 
  കുഞ്ഞിനു നല്‍കുമ്പോള്‍ 
ആ അമ്മയുടെ കണ്ണുകള്‍
വേദന സഹിക്കുവാന്‍ കഴിയാതെ 
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു  .
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
സര്‍വശക്തന്‍റെ അനുഗ്രഹം കൊണ്ട് ലഭിച്ച
തന്‍റെ കുഞ്ഞിന്‍റെ  അമ്മിഞ്ഞപ്പാല്‍ -
ലഭിച്ചതിലുള്ള സന്തോഷത്താല്‍
ആര്‍ത്തു ചിരിക്കുന്ന മുഖം കണ്ടപ്പോള്‍
 ആ അമ്മയുടെ വേദന പാടെയില്ലാതെയായി
 അപ്പോള്‍ മാതൃ    സ്നേഹത്താല്‍ 
അമ്മയുടെ മുഖം  സന്തോഷ മൂകരിതമായി ,
 കൈകളാല്‍ എത്തി പിടിക്കുവാന്‍ 
പ്രായമായപ്പോള്‍ പിന്നെ 
പൊന്നോമനയുടെ ഇഷ്ട വിനോദം
അമ്മിഞ്ഞ പാല്‍ നുകരും നേരം
അമ്മയുടെ കാര്‍ക്കൂന്തല്‍ സര്‍വശക്തിയും
എടുത്ത്‌ വലിച്ചു ആനന്ദിക്കലായിയിരുന്നു
അപ്പോള്‍  വേദനയോടെയാണെങ്കിലും
 ആ അമ്മ പൊന്നോമനയുടെ ഇഷ്ടത്തിന്
എതിര്‍പ്പ് പ്രകടിപ്പിച്ചില്ല
നാള്‍ക്കു നാള്‍ അമ്മയെ വേദനിപ്പിക്കുന്നതില്‍
ആ പൊന്നോമന സന്തോഷം കണ്ടെത്തി
എന്നിരിന്നാലും ആ അമ്മയ്ക്ക്
തന്നുണ്ണി പൊന്നുണ്ണിതന്നെയായിരുന്നു.
കാലങ്ങള്‍ പോകുമ്പോള്‍ എല്ലാവരും
പൊന്നോമനയെ നോക്കി ചൊല്ലി
ഇവനൊരു  കുറുംമ്പനുണ്ണി ആണല്ലോ എന്ന്‍
ആ വാക്കു കേള്‍ക്കുമ്പോള്‍ മനസ്സിലെ
സങ്കടം സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല
എന്നാലും ആ അമ്മ വികൃതി കുട്ടി
എന്നു പറയുന്നവരോട്
ചിരിക്കുവാന്‍ ശ്രമിക്കുമായിരുന്നു
 പക്ഷെ ഫലം പരാജയ മായിരുന്നു ,
ഒരിക്കല്‍ വാശി പിടിച്ച പൊന്നോമനയെ
ഗൌനിക്കാതെയിരുന്നതിന്
മുന്‍പില്‍ കണ്ട കൂര്‍ത്ത മുനയുള്ള
കരിങ്കല്‍ കഷണം എടുത്തെറിഞ്ഞത്
ഉന്നം തെറ്റാതെ പതിച്ചത് ആ
 അമ്മയുടെ നെറ്റിയിലായിരുന്നു
രക്തം വാര്‍ന്നൊഴുകുന്ന നെറ്റിയിലെ
മുറിവില്‍ ഒരു കൈത്തലം കൊണ്ട്
അമര്‍ത്തി പിടിച്ച് തന്‍റെ പൊന്നോമനയെ
നോക്കി പുഞ്ചിരി തൂകുക മാത്രമാണ്  ആ
അമ്മ ചെയ്തത് .ആകെയുള്ള തന്‍റെ
പൊന്നോമനയുടെ വികൃതികള്‍ മാറി
  സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന
പോന്നോമാനയായി തീരും എന്ന
പ്രതീക്ഷയോടെ നാളുകള്‍ എണ്ണി എണ്ണി
വരുവാന്‍ പോകുന്ന സന്തോഷപ്രദമായ
 ആ നല്ല കാലത്തിനായി കാത്തിരുന്നു
പൊന്നോമനയുടെ സ്നേഹത്തിനായി
 ആ പാവം അമ്മ

4 July 2012

കവിത . തെറ്റിന്‍റെ അനന്തര ഫലം

ചിത്രം കടപ്പാട്.ആര്‍ട്ട്ഓഫ് ഡ്രോയിംഗ് 
കലാലയത്തിലെ സഹപാഠിയായിരുന്നവന്‍
നിരന്തരം  സ്നേഹത്തിനായി-
എന്‍റെ  പുറകെ കൂടിയപ്പോള്‍
പ്രിയപെട്ടവരുടെ വിലക്കിനതീതമായി
 അവന്‍ എന്‍റെ പ്രിയപെട്ടവാനായി
 മാറുവാന്‍ ഉണ്ടായ കാരണം
എന്തെന്ന് ഉത്തരം ലഭിക്കാത്ത ചോദ്യമായി-
ഇപ്പോഴും എന്നില്‍  അവശേഷിക്കുന്നു  .
അറിവിനാദ്യാക്ഷരം കുറിക്കുന്ന നാള്‍ തൊട്ടേ
അമ്മ ചൊല്ലിതന്ന നല്ല വാക്യങ്ങളെല്ലാം
ഒരു നീര്‍ കുമിളയായി സ്നേഹത്തിനു-
മുന്‍പില്‍ പൊട്ടി തകരുന്നത്    
 ഹൃദയ വേദനയോടെ ഞാനറിഞ്ഞു 
കാപട്യ സ്നേഹത്തിന്‍ അനന്തര ഫലം
 ഇത്രയും കാഠിന്യമാകുമെന്ന്
 അറിഞ്ഞിരുന്നെങ്കില്‍ എന്നില്‍ ഒരിക്കലും-
തെറ്റുകള്‍ ആ വര്‍ത്തിക്കുമായിരുന്നില്ല .
സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ലെന്ന
 അവന്‍റെ വാക്യത്തിനോട് യോജിച്ചതിന്-
 എനിക്ക്  ലഭിച്ച സമ്മാനമായിരുന്നു അവന്‍റെ 
ബീജം എന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമായത്  -
അരുത്‌ എന്നൊന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നെങ്കില്‍ 
ഇങ്ങനെയൊരു അവസ്ഥ വന്നു ഭവിക്കില്ലായിരുന്നു-
സ്നേഹത്തിന്‍റെ സമാപ്തി ,നാള്‍ ഇതുവരെ 
കാത്തു സൂക്ഷിച്ഛതൊക്കെ അവനു-
 മുന്‍പില്‍ അര്‍പ്പികേണ്ടി വരും എന്ന്
 ഒരിക്കലും  നിനച്ചിരുന്നില്ല -
 മരണംവരെ ഞാന്‍ ഉണ്ട് നിന്‍റെ കൂടെ
 എന്ന അവന്‍റെ വാക്ക് വിശ്വസിച്ചതിന്‍റെ-
  അനന്തര ഫലം ,പിഴച്ചവള്‍ എന്ന
 പുതിയ നാമം നേടി തന്നിരിക്കുന്നു -
പ്രിയ പെട്ടവന്‍ എന്ന് ആത്മാര്‍ത്ഥമായി
മനസ്സില്‍ കൊണ്ടു നടന്നിരുന്നവന്‍ -
ഒരു നാള്‍ അപ്രത്യക്ഷമായപ്പോള്‍
ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചിരുന്ന-
 അവന്‍റെ ബീജത്തെ ഉന്മൂലനം 
ചെയ്യുവാനുള്ള പ്രിയ പെട്ടവരുടെ-
കല്‍പ്പനയെ മറുവാക്കൊന്നും
 ഉരിയാടാതെ അനുസരിച്ച് -
വീടിന്‍ പടികളിറങ്ങുമ്പോള്‍
അരുതേയെന്ന ഉദരത്തില്‍ നിന്നുള്ള-
 ഭ്രൂണത്തിന്‍റെ ആര്‍ത്തനാദം കേട്ട്
 നിസഹായയായി ഉദരത്തില്‍ രണ്ടു-
 കൈകളാല്‍ അമര്‍ത്തി പിടിക്കുവാനെ 
 എനിക്ക് കഴിഞ്ഞുള്ളൂ -
ഗര്‍ഭ പാത്രത്തിലെ ഭ്രൂണത്തെ ചുമക്കുന്നവര്‍ക്ക്
മാത്രം കേള്‍ക്കുന്ന ജന്മം കൊള്ളുന്ന -
കുരുന്നിന്‍റെ  രോദനം പതുക്കെപ്പതുക്കെ
എന്നെന്നേക്കുമായി ഇല്ലാതെയാവുന്നത്-
ഹൃദയ വേദനയോടെ ഞാന്‍  തിരിച്ചറിഞ്ഞു 
ചെയ്തു പോയ തെറ്റിന്‍റെ ശിക്ഷ -
ശിഷ്ടകാലത്ത് അനുഭവിച്ചു 
തീര്‍ക്കുവാനുള്ള ആത്മ ബലത്തിനായി-
ദൈവത്തിന്‍റെ മുന്‍പില്‍ ശിരസ്സ്
നമിച്ചു ഇരു കൈകളും കൂപ്പി-
 പ്രാര്‍ത്ഥനയാല്‍  ഞാന്‍  നിന്നു.



2 July 2012

കവിത . പരാജിതന്‍റെ രോദനം



ഹൃദ്യമാം ഭൂലോക പാതയില്‍
അല്‍പനേരം വ്യാകുലതകള്‍ ഇല്ലാതെ
 നടക്കുവാന്‍ മോഹം
സഫലമാകാത്ത ഈ
വ്യാമോഹവും പേറി -ഞാന്‍
 അലയുവാന്‍ തുടങ്ങിയിട്ട്
കാലമേറെയായി.
 ഒരിക്കലും സഫല മാവില്ലാ - 
ആഗ്രഹം എന്നറിയുമ്പോള്‍
അറിയാതെ മനസ്സില്‍നിന്നും
പുറത്തേക്ക് ഉത്ഭവിക്കുന്ന
മനോവിഷമം.
 അറിഞ്ഞുകൊണ്ട്
ആശ്വാസ വാക്കുകള്‍ ഉരുവിടാനില്ല 
എന്നിലാരും എന്നാ നഗ്നസത്യം
ജീവിക്കുവാനുള്ള എന്‍റെ
പ്രേരണ ചോര്‍ന്നു പോകുന്നത്
സത്യമാണെന്ന സത്യം
അറിയുന്നു ഞാന്‍ ഹൃദയ
വേദനയോടെ
അവസാന തുള്ളി രക്തവും
വാര്‍ന്നുപോയി മൃതിയടയും നേരം
അരുതേ എന്ന വാക്ക് കേള്‍ക്കുവാന്‍
ഉണ്ടാകുമോ ഈ ഹതഭാഗ്യന് യോഗം
ജന്മംകൊണ്ടു സമ്പന്നതയുടെ
മടിത്തട്ടില്‍ ജനിക്കുവാന്‍
കഴിയാത്തത് ഞാന്‍
ചെയ്ത മുന്‍ജന്മ പാപമോ
ഈ ദുര്‍ഘടമാം ജീവിത പാത
താണ്ടുവാന്‍ ആകാതെ പാതി -
പാതയില്‍ പൊലിയുവാന്‍ വിധി -
എന്നില്‍ നിക്ഷിപ്തമായത്
ഞാന്‍  ആഗ്രഹിക്കാത്തതായിരുന്നു .
വിധിയാണെന്ന ആശ്വാസ  വാക്കുകള്‍ എനിക്ക് -
ഇഷ്ടപെടാത്ത വാക്കുകളായി   എന്‍റെ -
കാതുകളില്‍ തിരമാലകളുടെ ശബ്ദ
മൂകരിതമായി അലയടിച്ചു
ആര്‍ത്തട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു.


റഷീദ്‌ തൊഴിയൂര്‍  

17 June 2012

വി .എ .എന്ന ബാബുരാജ്.ലേഖനം

തമിഴ്നാടിന്‍റെ  പ്രാന്തങ്ങളില്‍   നിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂര്‍വ്വികരായ കുറേ കുടുംബക്കാര്‍ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തന്‍’ മകന്‍ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരന്‍. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) വി .എ .എന്ന ബാബുരാജ്  .ഇപ്പോഴും പതിനാറ് വയസ്സുകാരന്‍റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി. - ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വര്‍ണ്ണങ്ങളുമായി ജീവിതം ‘ആര്‍ട്സി’നൊപ്പം നീങ്ങിയപ്പോള്‍, പേരിന്‍റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേര്‍ന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസം. - സൗദിയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി  . രണ്ടുമക്കള്‍ - ഒരാള്‍ എന്‍ജിനീയറായി അതേജോലിയുള്ള ഭര്‍ത്താവുമൊത്ത് വിദേശത്ത്. ഇളയമകള്‍ ‌- ടബിംഗ് ആര്‍ട്ടിസ്റ്റായി  , രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്  കഴിയുന്നു .


   ശ്രീ .വി .എ .എന്ന ബാബുരാജിനെ കുറിച്ചുള്ള ചെറു വിവരണമാണ് ഞാന്‍ എന്‍റെ പ്രിയ വായനക്കാര്‍ക്കായി നല്‍കിയത് ശ്രീ വി .എ .യെ കുറിച്ചുള്ള ഈ ചെറിയ ലേഖനം എഴുതുവാനുള്ള എന്‍റെ പ്രചോദനം അദ്ദേഹം ഒരു നന്മയുള്ള മനസിന്‍റെ ഉടമയാണ് എന്നത് കൊണ്ടു മാത്രമാണ് .ഞാനും,  അറുപതു വയസ്സ് പിന്നിട്ട  ശ്രീ .വി .എ .യും പരിചയ പെട്ടിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. ഇരിപ്പിടം ഓണ്‍ ലൈന്‍ വീക്കിലിയുടെ അമരക്കാരിലൊരാളായ ശ്രീ .വി .എ .സൗദിയിലെ റിയാദില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന എനിക്ക് വിളിക്കുവാന്‍ കാരണം ഇരിപ്പിടം നടത്തിയ ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച  തുക എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് .പിന്നീട്   ഞങ്ങള്‍ പരസ്പരം വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും പതിവായിരുന്നു .മെയ്‌ ഒന്നാം തിയ്യതി (2012)ഞാന്‍ അവധിക്ക് നാട്ടില്‍ പോന്നതിനു ശേഷം  ,ജൂണ്‍ പതിനഞ്ചാം തിയ്യതി വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍  ഒന്നും തന്നെ  ഞാന്‍ അറിഞ്ഞിരുന്നില്ല .


അദ്ദേഹം     ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന്     തിരുവനന്ത പുരത്ത് തിരുമല എന്ന സ്ഥലത്തെ വീട്ടില്‍ വിശ്രമിക്കുകയാണ്  എന്ന സന്ദേശം എന്നെ മാനസികമായി തളര്‍ത്തി .ആദ്ദേഹത്തിന്  എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു .അദ്ദേഹത്തെ അറിയാവുന്ന  പ്രിയ     സുഹൃത്തുക്കള്‍ക്കായി   അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ കുറിക്കുന്നു :  0091- 8943688771(Mob)

20 May 2012

കാക്കപ്പുള്ളി എഴുത്തുകൂട്ടം

2012,  മെയ്‌ 19,20,  തിയ്യതികളില്‍ തൃശ്ശൂരിലെ  ഒരുകൂട്ടം  യുവ  എഴുത്തുക്കാരുടെ പ്രയത്നം കൊണ്ടു മാത്രം കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്ത്‌. ''കാലഹരണപ്പെടാത്ത നിശബ്ദ സത്യം ''  എന്ന മുദ്രാവാക്യത്തോടെ   നടത്തപെട്ട കാക്കപ്പുള്ളി എഴുത്തുകൂട്ടം  സംസ്ഥാന സാഹിത്യ ക്യാമ്പ് പുതിയ എഴുത്തുക്കാര്‍ക്ക് എന്തുകൊണ്ടും ഉപകാരപ്രദമായിരുന്നു എന്ന്  ക്യാമ്പില്‍ പങ്കെടുത്ത ആളെന്ന നിലയ്ക്ക് എനിയ്ക്ക് പറയുവാന്‍ കഴിയും .അനേകം യുവ എഴുത്തുക്കാരുടെ രണ്ടു ദിവസത്തെ, താമസം, ഭക്ഷണം ,ഉള്‍പ്പടെ   എല്ലാ വിധ ചിലവുകളും കാക്കപ്പുള്ളി എഴുത്തുകൂട്ടം സംഘാടകരാണ് വഹിച്ചത് ,19 ന് രാവിലെ  തന്നെ  ശ്രീമാന്‍ പി.സുരേന്ദ്രന്‍ സാര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു  ,അദ്ദേഹത്തിന്‍റെ പ്രസംഗവും  സംവാദവും ഏറെനേരം നീണ്ടു നീന്നു .    തുടര്‍ന്ന് ദേശിയ പുരസ്കാര ജേതാവ് ശ്രീമാന്‍ പ്രിയനന്ദനന്‍ സാറിന്‍റെ   പ്രസംഗവും  സംവാദവും  ഉണ്ടായിരുന്നു .തുടര്‍ന്ന് തൃത്താല നിയോജകമണ്ഡലം MLA ശ്രീമാന്‍ .വി.ടി.ബല്‍റാം,താനൂര്‍ നിയോജകമണ്ഡലം MLA ശ്രീമാന്‍ .കെ.ടി.ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യം ക്യാമ്പിന് മികവേകി. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞാന്‍ കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്തു നിന്നും തിരികെ  പോന്നത് , പോരുമ്പോള്‍ അടുത്തു തന്നെ വയനാട്ടില്‍ വെച്ചു നടത്തുവാന്‍ പോകുന്ന നാല് ദിവസത്തെ ക്യാമ്പിലേക്കുള്ള ക്ഷണം  സംഘാടകരില്‍ നിന്നും എനിയ്ക്ക് ലഭിച്ചു .   


MLA.കെ .ടി.ജലീല്‍
പി .സുരേന്ദ്രന്‍

സലാം കക്കേരി

റഷീദ്‌തൊഴിയൂര്‍ 














































ഭാരതപ്പുഴ
ഭാരതപ്പുഴ
    rasheedthozhiyoor@gmail.com                                                                              ശുഭം