ചിന്താക്രാന്തൻ

11 July 2012

കവിത .കാത്തിരിപ്പ്

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്
തോരാമഴ ശമനമില്ലാതെ
പെയ്തു കൊണ്ടേയിരിക്കുന്നു.
ജാലക വാതിലുകള്‍ തുറന്ന്
മഴ കണ്‍ കുളിരേ കണ്ടു -
കൊണ്ടിരിക്കുമ്പോള്‍ 
കാറ്റിന്  വേഗത  അധികരിച്ച്‌
കൊണ്ടേയിരുന്നു .
ശീതകാറ്റ്‌ ദേഹമാസകലം.
  കുളിര് വാരി വിതറിയശേഷം
 വീണ്ടും കാറ്റിന്‍റെ കര്‍മ്മം 
  തുടര്‍ന്നു കൊണ്ടേയിരുന്നു.
പെരു വിരല്‍ത്തുമ്പില്‍
നിന്നും ശിരസിലേക്കൊരു
മിന്നല്‍ വേഗതയില്‍ എന്തോ
ഒരു അനുഭൂതിയുടെ
പ്രയാണത്തിന്‍റെ അനന്തരഫലം
ശരീരത്തിലെ ചെറിയ രോമങ്ങളുടെ
ഉയര്‍ത്തെഴുന്നേല്‍പ്പ് ഞാന്‍ അറിഞ്ഞു .
കോരിത്തരിച്ച ശരീരവും
പ്രിയതമന്‍റെ അസാനിദ്ധ്യവും
വല്ലാതെ മനസ്സിനെ -
 നൊമ്പര പെടുത്തി  
സങ്കല്‍പത്തില്‍ എപ്പോഴും
കൂടെ യുള്ള പ്രിയ പെട്ടവന്‍റെ
സാനിദ്ധ്യം ഈ ശീതകാറ്റിന്‍റെ
ശരീരത്തിലേക്കുള്ള പ്രവാഹം
പ്രിയതമന്‍ അരികില്‍ 
ഉണ്ടായിരുന്നെങ്കില്‍
എന്ന് ആഗ്രഹിച്ചുപോകുന്ന നിമിഷങ്ങള്‍ .
തണുപ്പകറ്റാന്‍ പുതപ്പിനാല്‍
കഴിയാതെയാകുന്ന അവസ്ഥ
സംജാതമായിട്ട് കാലമേറെയായി
വര്‍ഷകാലം പലതു  കഴിഞ്ഞിട്ടും 
പ്രിയതമന്‍റെ വരവിനായുള്ള
കാത്തിരിപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കാന്‍
മാത്രം വിധി ക്ക പെട്ട അനേകം
പേരുടെ കൂട്ടത്തിലേക്ക്
എന്‍റെ പേരും ചേര്‍ക്കപെട്ട  
നഗ്ന സത്യം  നടുക്കത്തോടെ
ഞാന്‍ അറിഞ്ഞു. ആഗ്രഹ
സഫലീകരിണത്തിനായി
കാത്തിരിപ്പിന്‍റെ നാളുകള്‍
വീണ്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .