ചിന്താക്രാന്തൻ

29 February 2012

പുരസ്കാരത്തിന്‍റെ അനുഭൂതി


   എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി   ഇരിപ്പിടം സംഘടിപ്പിച്ച  ബ്ലോഗര്‍മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ . ഒന്നാംസ്ഥാനക്കാരനായി  വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട് .  മറ്റ് മേഖലകളില്‍ നിന്നും എന്തുകൊണ്ടും എഴുത്ത് വേറിട്ടു നില്‍ക്കുന്നു എന്നാണ് എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് 'അതുകൊണ്ടു തന്നെ എഴുത്തിലൂടെ ഒരു പുരസ്കാരം എന്നെ തേടി  എത്തിയതില്‍ ഞാന്‍ അഭിമാനിക്കുന്നു '

 എന്‍റെ കാഴ്ചപ്പാടില്‍ ഈ പുരസ്കാരം എനിക്ക് അമൂല്യമായ വിലമതിക്കാനാവാത്ത ഒന്നാണ് 'ബാല്യകാലം മുതല്‍ ഒരു പെന്‍സിലും ഒരു കടലാസുകഷണവും എനിക്ക് ലഭ്യമായാല്‍ ആ കടലാസില്‍ എന്തെങ്കിലും ഒക്കെ എഴുതുക എന്നത് എന്‍റെ ഒരു പതിവായിരുന്നു ' ഒപ്പംതന്നെ ലഭ്യമാകുന്ന പുസ്തകങ്ങള്‍ വായിക്കുക എന്നത് ദിനചര്യയായി എന്നും  എന്നോടൊപ്പം കൂട്ടിനുണ്ടായിരുന്നു 'എഴുതിയും വായിച്ചും കളിച്ചും ചിരിച്ചും മനസ്സില്‍ യാതൊരുവിധ സംഘര്‍ഷങ്ങളും വേവലാതികളും ഇല്ലാത്ത ആ മധുരിക്കുന്ന ബാല്യകാലം' വൃക്ഷത്തില്‍ ഇല തളിര്‍ത്ത്‌  പഴുത്ത് കൊഴിയുന്ന അത്രയും ആയുസ്സേ  ഉണ്ടായിരുന്നുള്ളൂ എന്നാണ്     ആ ഭാല്യകാലത്തെ കുറിച്ച് ഇപ്പോള്‍  ഓര്‍ക്കുമ്പോള്‍ എനിക്ക്  തോന്നുന്നത് 'ജീവിതവും ഇത് പോലെ  ഒരു ചെറിയ കാലയളവ് മാത്രമേയുള്ളൂ എന്ന്  എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന   എനിക്ക്'  മ്പാല്യകാലം കഴിയുന്നതിന് മുന്നെ തന്നെ പ്രവാസിയാകുവാന്‍  ആയിരുന്നു എന്‍റെ വിധി '....

ജീവിത സാഹചര്യം പ്രിയപെട്ടവരെ പിരിഞ്ഞ് പത്തൊമ്പതാം വയസ്സില്‍ എന്‍റെ ജീവിതം സൗദിഅറേബ്യയിലേക്ക് പറിച്ചു നടപെട്ടു 'പ്രവാസജീവിതം തുടങ്ങിയതു മുതല്‍ എഴുത്തും വായനയും സാമ്പത്തിക ശ്രോതസ്സിനായുള്ള നെട്ടോട്ടത്തിനിടയില്‍ അന്യമായി പോയി  എന്നതാണ് വാസ്തവം '  പ്രവാസ ജീവിതത്തിന്‍റെ തുടക്കത്തില്‍ രണ്ടു ചെറു കഥകള്‍ രചിച്ചിരുന്നു 'ആ കഥകള്‍ വെളിച്ചം കാണാതെ എന്‍റെ ഗ്രഹത്തില്‍ ഭദ്രമായി ഇരിപ്പുണ്ട് ' 

ഇപ്പോള്‍  എഴുത്ത് വീണ്ടും തുടങ്ങുവാന്‍ ഉണ്ടായ കാരണം എന്‍റെ ചില പ്രിയപെട്ട  സുഹൃത്തുക്കളുടെ    പ്രേരണയാണ് 'എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന  എന്‍റെ പ്രിയ സുഹൃത്തുക്കളോടും  എന്‍റെ എഴുത്തിനെ  പ്രോത്സാഹിപ്പിക്കുന്നതിനായി എനിക്ക് ഒരു പുരസ്കാരം നെല്‍കിയ ഇരിപ്പിടം വീക്കിലി ഭാരവാഹികളോടും 'അകമഴിഞ്ഞ നന്ദിയും കടപ്പാടും ഞാന്‍ ഈ ചെറിയ ലേഖനത്തിലൂടെ അറിയിക്കുന്നു 'എല്ലാവരിലും നന്മ ഉണ്ടാവട്ടെ ' എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു '  

                                                                                           സ്നേഹപൂര്‍വ്വം:റഷീദ്‌തൊഴിയൂര്‍      

26 February 2012

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...

ഇരിപ്പിടം: കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങ...:


  ഇരിപ്പിടം കഥാ മത്സരം : റഷീദും  നന്ദിനിയും വിജയികള്‍  
           
രിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ റഷീദ്‌ തൊഴിയൂര്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിപ്പിടം മുന്‍കൂട്ടി നല്‍കിയ ആശയ സൂചന അനുസരിച്ച് എഴുതിയ 'ജീവിത യാതനകള്‍ ' എന്ന കഥയാണ്‌ റഷീദിന് വിജയം സമ്മാനിച്ചത് .

 ശ്രീമതി നന്ദിനി വര്‍ഗീസിനാണ് രണ്ടാം സ്ഥാനം .നന്ദിനിയുടെ 'ആ വാതില്‍ പൂട്ടിയിരുന്നില്ല' എന്ന കഥയ്ക്കാണ് സമ്മാനം .ആയിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ കഥയ്ക്ക് പ്രശസ്തി പത്രവും ആയിരം രൂപയും ലഭിക്കും . കൂടുതല്‍ അറിയാന്‍ ഇരിപ്പിടം സന്ദര്‍ശിക്കുക.......

24 February 2012

മിനുക്കം ഒരു മിന്നാമിനുങ്ങിന്‍റെ കഥ

                                       യാദൃശ്ചികമായി കാണുവാന്‍ ഇടയായ . മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയെ ആസ്പദമാക്കി ഉമര്‍ നസീഫ് അലി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത.   " മിനുക്കം"   എന്ന പന്ത്രണ്ടു മിനിറ്റ്‌ ദൈര്‍ഘ്യ മുള്ള     ഷോര്‍ട്ട് ഫിലിം ,എന്ത്കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു .     ഒരു കുരുന്ന്‍ മനസ്സിന്‍റെ വേതനകളും വേവലാതികളും  നെടുവീര്‍പ്പുകളും ആണ് കഥയുടെ ഇതിവൃത്തം.       ഒരു സായംസന്ധ്യയില്‍ പഠിക്കുവാന്‍ ഇരിക്കുന്ന നായകനായ കുട്ടിയുടെ അരികിലേക്ക്   വരുന്ന     മിന്നാമിനുങ്ങ് അവന് ചുറ്റും വട്ടമിട്ടു പറക്കുകയും,  മിന്നാമിനുങ്ങ് പരത്തുന്ന പ്രകാശം   അവനില്‍  കൗതുകം ഉണര്‍ത്തുകയും ചെയ്യുന്നു .    പിന്നീട് ആ കുരുന്ന് മനസ്സില്‍ ആ മിന്നാമിനുങ്ങിനെ പിടികൂടുവാനുള്ള മോഹം ഉദിക്കുകയും അവന്‍ ആ മിന്നാമിനുങ്ങിനെ പിടിക്കൂടി പിന്നീട് ആ മിന്നാമിനുങ്ങിനെ ഒരു കുപ്പിയില്‍ ഇട്ട് ആ കുപ്പിയുടെ അടപ്പ് ഇടുകയും ചെയുന്നു .
                  ആ സമയം അവന്‍റെ മാതാവ് അവന്‍റെ  അരികിലേക്ക് വരികയും അപ്പോള്‍ അവന്‍ മിന്നാമിനുങ്ങുകളെ കുറിച്ച് കൂടുതല്‍ ചോദിച്ചു അറിയുകയും ചെയ്യുന്നു.     അപ്പോഴാണ് കുപ്പിയില്‍ അടപ്പിട്ടു മൂടിയ നിലയില്‍ മിന്നാമിനുങ്ങിനെ അവന്‍റെ മാതാവ് കാണുന്നത്.     തല്‍സമയം അവന്‍റെ മാതാവ് അവനോട് ചോദിക്കുന്നു,  "എന്‍റെ മോനെ  ഇതുപോലെ കുപ്പിയില്‍ ആക്കി അടപ്പിട്ടു വെച്ചിരുന്നെങ്കില്‍   എന്താ ഉണ്ടാകുക എന്ന്  ഒന്ന് ഓര്‍ത്തു നോക്കു ശാസം കിട്ടാതെ ജീവന്‍ പോവില്ലെ,"  മാതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍.! ..., അവന്‍ ഓടി പോയി അടപ്പിന് ദ്വാരം ഉണ്ടാക്കുന്നതിനായി  ആയുധം എടുത്തു വരികയും തിടുക്കത്തില്‍  കുപ്പിയുടെ അടപ്പിന് ചെറിയൊരു ദ്വാരം ഉണ്ടാക്കുകയും ,ഒപ്പം ദ്വാരത്തിലൂടെ കൃത്രിമ ശ്വാസം മിന്നാമിനുങ്ങിന് നെല്‍കുകയും ചെയ്യുന്നു  .
                         അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ മിന്നാമിനുങ്ങിനെ ഇട്ടുവെച്ച കുപ്പിയും ആയാണ് അവന്‍.! പോയത്.   ക്ലാസ്സില്‍ അവന്‍റെ  കൂട്ടുകാരിക്കും ഒപ്പം മറ്റു കൂട്ടുകാര്‍ക്കും  മിന്നാമിനുങ്ങിനെ കാണിക്കുവാനുള്ള തിടുക്കമായിരുന്നു .ആ കുരുന്ന്  മനസ്സില്‍  അപ്പോള്‍      അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ആരും കാണാതെ കൂട്ടുകാരിക്ക് മിന്നാമിനുങ്ങിനെ കാണിക്കുവാന്‍ ഒരു ശ്രമം അവന്‍ നടത്തുന്നുണ്ട് .          ഇടവേളയില്‍ അവന്‍റെ കൂട്ടുകാര്‍ക്ക് മിന്നാമിനുങ്ങിനെ കാണിക്കുകയും ,    പുസ്തകങ്ങള്‍ കുപ്പിയുടെ ചുറ്റിലും മറച്ചു പിടിച്ച് മിന്നാമിനുങ്ങിന്‍റെ    പ്രകാശം അവര്‍ ഒന്നടങ്കം ആസ്വദിക്കുകയും ചെയ്തു.    സന്തോഷവാനായി ആണ് അന്ന് സ്കൂളില്‍ നിന്നും അവന്‍  വീട്ടിലേക്ക് തിരികെ  പോന്നത്.
            അടുത്ത ദിവസ്സം ഉറക്കത്തില്‍ ഒരു സ്വപ്നം അവന്‍ കാണുന്നു .              ഒരു   കുന്നിന്‍ ചെരുവില്‍      സന്ധ്യയുടെ യാമത്തില്‍ അവനും  അവന്‍റെ കൂട്ടുകാരിയും തൂ വെള്ള വസ്ത്രം ധരിച്ച്                അനേകായിരം മിന്നാമിനുങ്ങുകളുടെ കൂട്ടത്തിലേക്ക്         അവരുടെ  കൈവശം ഉള്ള കുപ്പിയില്‍ നിന്നും അടപ്പ് തുറന്ന് മിന്നാമിനുങ്ങിനെ സ്വതന്ത്രമാക്കുന്നു .        മിന്നാമിനുങ്ങ് മറ്റു മിന്നാമിനുങ്ങുകള്‍ക്കിടയിലേക്ക്  പറന്നു പോവുന്നു .സ്വപ്നത്തില്‍ നിന്നും  ഉണര്‍ന്ന്   തിടുക്കത്തില്‍ എഴുന്നേറ്റ് പഠിക്കുവാന്‍ പതിവായി ഇരിക്കുന്ന മേശയ്ക്ക് അരികിലേക്ക് അവന്‍  ഓടി  .        തിടുക്കത്തില്‍ കുപ്പി എടുത്ത് മിന്നാമിനുങ്ങിനെ നോക്കിയ  ആ കുരുന്ന് മനസ്സില്‍ സങ്കടം സഹിക്കുവാന്‍ കഴിയുന്നില്ലായിരുന്നു ,      കാരണം ആ മിന്നാമിനുങ്ങിന്‍റെ ജീവന്‍ നിശ്ചലമായികഴിഞ്ഞിരുന്നു .    അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ അവന്‍റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു . സിനിമ  അവിടെ  അവസാനിക്കുന്നു.   ഒരു വലിയ സന്ദേശം ആണ് ഈ ചെറിയ സിനിമ നെല്‍കുന്നത്  പ്രകൃതിയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക്സ്വാതന്ത്രമായി  ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരിക്കലും നിഷേധിക്കുവാന്‍ പാടില്ലാ എന്ന സന്ദേശം നെല്‍കുന്ന ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍.  ..                                                          ശുഭം

18 February 2012

സൂപ്പര്‍ ബ്ലോഗര്‍ 2011വിജയികള്‍ക്ക് അനുമോദനങ്ങള്‍


ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍  2011 തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടു പുറകെ ചിലര്‍ വിവാദങ്ങളും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുണ്ട് ' എന്താണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എന്ന് കണ്ടെത്തേണ്ടി ഇരിക്കുന്നു '


എന്തിനാണ്‌ ഈ അനാവശ്യമായ വിവാദം ...ഒരു മത്സരം ആകുമ്പോള്‍ വിജയികള്‍ അനിവാര്യം അല്ലെ, .ബന്ത പെട്ട ജൂറിയുടെ തീരുമാനം അഗീകരിക്കുക. ജൂറിയെ ചോദ്യം ചെയ്യുന്ന പ്രവണത പ്രോത്സാഹിക്ക പെടരുത്,, .ബന്ത പെട്ട ജൂറിയെ അഗീകരിക്കാന്‍ കഴിയാത്തവര്‍ മത്സര ഫലം പുറത്തു വരുന്നതിനു മുന്‍പ് ബന്ത പെട്ടവരെ അറിയിക്കണ മായിരുന്നു,,


 .ഒരു മത്സരം സംഘടിപ്പിച്ചു ആ മത്സരത്തില്‍ വിജയികള്‍ ഉണ്ടായി     .ആ വിജയികളെ നമുക്ക് രണ്ടു കയ്യും നീട്ടി സീകരിക്കാം,     .അങ്ങിനെയുള്ള മാനോഭാവം ആണ് ഉണ്ടാവേണ്ടത്  വിവാദങ്ങള്‍ ഇല്ലാത്ത മത്സരങ്ങള്‍ ആണ് നമ്മുടെ സമൂഹത്തിന് അനിവാര്യം.   ഇനി  വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ മത്സര വിജയികളെ അനര്‍ഹമായവരാണ് എന്ന തിരുത്തല്‍ ഉണ്ടാകുമൊ,, .ഒരു തിരുത്തല്‍ ആണ്  വിവാദം  ഉണ്ടാക്കുന്നവരുടെ ലക്ഷ്യം എങ്കില്‍ ആ ആഗ്രഹം സഫലീകരിക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല,.. 


  .മത്സരഫലം പുറത്തു വന്നതിനു ശേഷം   വിവാദങ്ങള്‍ ഉണ്ടായ മറ്റു മത്സര ഫലങ്ങള്‍ പിന്നീട് എന്താണ് ഉണ്ടായിട്ടുള്ളത് എന്ന്... വിവാദം ഉണ്ടാക്കുന്നവര്‍ .ഒന്ന് ഓര്‍ത്താല്‍ നന്നായിരുന്നു..    .അല്ലെങ്കില്‍ത്തന്നെ എന്ത് അവകാശം ആണ് മത്സരം സംഘടിപ്പിച്ച  സഘാടകരെ ചോദ്യം ചെയ്യുവാന്‍  ഈ വിവാദം ഉണ്ടാക്കുന്നവര്‍ക്ക് ഉള്ളത്


  .ഇങ്ങനെയൊരു മത്സരം ഉണ്ടായതിന് ആ മത്സരം സംഘടിപ്പിച്ച സഘാടകരെ അനുമോദിക്കുന്നതിനു പകരം    .വിവാദവുമായി ഇറങ്ങി തിരിച്ചവരോട് ഒരു അപേക്ഷ ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.     നല്ല പ്രവര്‍ത്തനങ്ങള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ആയി തന്നെ കാണുവാനുള്ള  മാന്‍സ്സുണ്ടാവേണം ..   ഒപ്പം ഇങ്ങനെയുള്ള വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലാ എന്ന തിരിച്ചറിവും  ഉണ്ടാവേണ്ടത് അനിവാര്യമായഘടകം ആണ്         .അനേകം പേര്‍ മത്സര വിജയികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ ..   ഏതാനുംപേര്‍ വിവാദങ്ങളും ആയി വരുന്നത്   ഖേദകരം ആണ് എന്നതില്‍ തര്‍ക്കം ഉണ്ടാവുകയില്ല.


 എന്നതാണ് വാസ്തവം...  വിവാദങ്ങള്‍  ഇല്ലാത്ത ബ്ലോഗേഴ്സിനായുള്ള മത്സരങ്ങള്‍ ഇനിയും ഉണ്ടാവട്ടെ...   .മനുഷ്യ രാശിക്ക് നന്മ ഉണ്ടാകുന്ന  നല്ല  രചനകള്‍ പൂര്‍വാധികം  ശക്തിയോടെ  പുനര്‍ജനിക്കട്ടെ .  ചര്‍ച്ചകള്‍  അനിവാര്യമായതാണ്.     പക്ഷെ ചര്‍ച്ചകള്‍ മറ്റുള്ളവരുടെ മനസ്സ്‌ നോവുന്ന തരത്തി ലേക്ക് പരിണമിക്കരുത് .  


എന്തിനും കുറ്റങ്ങള്‍ കണ്ടെത്താന്‍ കാണിക്കുന്ന മനോഭാവം.    അത് നമ്മുടെ സമൂഹത്തില്‍ നിന്നും  മാറേണ്ടിയിരിക്കുന്നു.        നമുക്ക് നേടാന്‍ കഴിയാത്തത് മറ്റുള്ളവര്‍  നേടി കാണുമ്പോള്‍.   ..പ്രതികാരബുദ്ധിയോടെ അവരെ   നിന്ദിക്കുന്നതിനു  പകരം ..  സ്നേഹത്തോടെ അഭിനന്ദനങ്ങള്‍  ..അര്‍പ്പിക്കുന്ന മനസ്സാണ് എഴുത്തുകാരില്‍ ഉണ്ടാവേണ്ടത് എല്ലാവരിലും നന്മ ഉണ്ടാവട്ടെ ..  
      
           സൂപ്പര്‍ ബ്ലോഗര്‍ 2011 മത്സര വിജയികള്‍ക്ക് എന്‍റെ അനുമോദനങ്ങള്‍......  ....

14 February 2012

എന്‍റെ അഭിനയ മോഹം പൂവണിഞ്ഞ കഥ

അഭിനയിക്കാനുള്ള മോഹം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമൊ...    ബാല്യകാലത്ത് അഭിനയമോഹവുമായി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..... അതിനായി എന്‍റെ ചില നിശ്ചലചിത്രങ്ങള്‍ ചില സംവിധായകര്‍ക്ക് ആ കാലത്ത് അയച്ച് കൊടുക്കുകയും മറുപടിക്കായി ആകാംക്ഷയോടെ  കാത്തിരിക്കുകയും പതിവായിരുന്നു .      ആഗ്രഹ സഫലീകരണം എന്നില്‍ ആ കാലത്ത് പൂവനിഞ്ഞില്ലാ എന്നതാണ്‌ വാസ്തവം.      
ഒരു സംവീധായാകാനും ആ കാലത്ത് മറുപടി നെല്‍കിയില്ല  എന്നത് മനസ്സില്‍  ഒരു നോവായി എന്നില്‍ അവശേഷിച്ചു  ..               അഭിനയ മോഹവുമായി അനേകായിരം  പേര്‍ അയക്കുന്ന എഴുത്തുകളും നിശ്ചലചിത്രങ്ങളും  അവ ലഭിക്കുന്ന സംവീധായകര്‍.. ..ചവറുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയേയുള്ളൂ എന്ന് അനുഭവങ്ങളില്‍ നിന്നും മനസ്സിലായി        അതോടെ ആ ഉദ്യമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു, 
ജീവിത പ്രരാപ്തങ്ങള്‍ .പ്രിയപെട്ടവരെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ നോക്കേണ്ടത് എന്‍റെ കടമയാണ്‌ എന്ന തിരിച്ചറിവ്‌ .പത്തൊമ്പതാം വയസ്സില്‍  എന്നെയും ഒരു പ്രവാസിയാക്കി  മാറ്റി  .സൗദിഅറേബ്യയിലെ പ്രവാസജീവിതത്തിനിടയ്ക്ക് ഇടയ്ക്കൊക്കെ അവധിക്ക് നാട്ടില്‍ വന്നു പോയി കൊണ്ടിരുന്നു..  നീണ്ട പന്ത്രണ്ടു വര്‍ഷത്തെ  സൗദിഅറേബ്യയിലെ മണലാരണ്യത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്.        നാട്ടില്‍ താമസ മായാപ്പോള്‍., സുഹൃത്തുക്കളോടോപ്പം ഒഴിവു സമയങ്ങളില്‍ നേരംപോക്കിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പതിവായിരുന്നു ..     അങ്ങിനെ ഒരു ദിവസത്തെ ചര്‍ച്ചയില്‍ .എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചു.   
      അങ്ങിനെ അഭിനയിക്കണം എന്ന എന്‍റെ മോഹം ഒരു മലയാളം വീഡിയോ ആല്‍ബത്തിലൂടെ സഫലമായി .പിന്നീട് .മിന്നുകെട്ട് എന്ന സീരിയലില്‍ എസ് ഐ ആയി ഒരു നല്ല വേഷം ചെയ്യുവാനും ഈ ഉള്ളവന്  അവസരം ലഭിച്ചു .ജീവിതത്തില്‍  മോഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത്.          എല്ലാ മോഹങ്ങളും സഫലമായവര്‍ ഉണ്ടാകുമൊ ഈ  ബൂലോകത്ത് ...ഉണ്ടാവുകയില്ലാ എന്നാണ് എന്‍റെ വിശ്യാസം ....ഒരുപാട്‌ മോഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ചിലതൊക്കെ സഫലമാകുന്നു...അനേകം മോഹങ്ങളിലെ എന്‍റെ ഒരു ചെറിയ മോഹം അതായിരുന്നു എന്‍റെ അഭിനയ മോഹം .ഇപ്പോള്‍ ഈ പ്രവാസജീവിതത്തിനിടയ്ക്ക് സമയ ലഭ്യതപോലെ എഴുതുന്നു                                                                         ശുഭം 


10 February 2012

ബ്ലോഗ്‌ @ ഖത്തര്‍: ഖത്തര്‍ മലയാളം ബ്ലോഗ് മീറ്റ് - 2012


http://qatar-bloggers.blogspot.com/


ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് 'പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം പേറിയുള്ള എന്‍റെ ഈ മണലാരണ്യത്തിലെ യാത്രയില്‍  മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി'   ആ നോവിന് ഒരു ആശ്യാസമായി ,എന്‍റെ പ്രവര്‍ത്തന മണ്ഡലത്തിന് മുതല്‍കൂട്ടായി'  എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് '. 


ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ .ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലഭ്യമായതും  സദസിനു മുന്നില്‍ സംസാരിക്കുവാന്‍  അവസരം ലഭിച്ചതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...


ഇങ്ങിനെയൊരു  മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു'  സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും  വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു  '   പിന്നീട് ഇ  മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും  മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു'   


   ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി. സുനില്‍ പെരുമ്പാവൂര്‍' നവാസ്‌ മുക്രിയകത്ത്‌'തന്സീം എന്നിവരുടെ സാനിദ്ധ്യം മീറ്റിന് മികവേകി'  പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്'     കാണുവാന്‍ കഴിഞ്ഞത്‌.. .., പരാതികള്‍ ഇല്ലാത്ത മീറ്റ്‌ 'ചെറിയവനും വലിയവനും എന്ന വ്യത്യാസം ഇല്ലാതെ ഒതുക്കത്തോടെ വളരെയധികം ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ എന്ത് കൊണ്ടും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു '  
                                                                                             ശുഭം