കവിത . പെണ്മണിവദനം

🌸 പെണ്മണിവദനം 🌸

(റഷീദ് തോഴിയൂർ)

പെണ്മണിവദനം കണ്ടപ്പോൾ –
വെണ്മതിയുടെ ദ്വിതീയ രൂപമെന്നു തോന്നി.
ഉണ്മയുടെ ദൃശ്യഭംഗി-
ചിലരിൽ വെണ്മയായ് തീരുന്നു.

നേരായ സ്നേഹത്തിന്റെ ദീപശിഖയാണവൾ ,
പുതിയ പുലരിയിൽ വിരിയുന്ന കണ്ണുകൾക്കുമേൽ
മഞ്ഞുതുള്ളികളായ പ്രതീക്ഷകൾ
മനസ്സിന്റെ ആഴങ്ങളിൽ പതിയുന്നു തേജസ്സ്.

ചിറകറ്റ സ്വപ്നങ്ങൾക്കു വാനോളം പറക്കാനാകുന്നത്,
അവളുടെ കാഴ്ചയുടെ കിനാവിനാലല്ലേ?
വാക്കുകൾക്കപ്പുറം സ്വയം വിരിയുന്ന
പ്രണയത്തിന്റെ നിശ്ശബ്ദ സംഗീതം.

മനസ്സിന്റെ കനിവുപോലെ
നെടുവീർപ്പായി നീളുന്ന അവളുടെ നോക്ക്,
ഒരു ജന്മം മുഴുവൻ മാറ്റിമറിച്ചേക്കും —
ശബ്ദമില്ലാതെ പറഞ്ഞ ആത്മസംഗതി.

വെറും മുഖമല്ല അവൾ —
അവളാണ് വെണ്മയുടെ അർത്ഥം.
സ്നേഹത്തിന് –
കനിവിന്റെ നിർമല മാതൃക.

പെണ്മണിവദനം –
കണ്ടു മിഴിയടയ്ക്കാനാവാതെ നിലകൊള്ളുന്ന
ഒരു കാവ്യസുന്ദരി,
ഓർമ്മകളിലും മനസ്സിലുമൊരു
പ്രകാശരേഖയായി തങ്ങുന്ന ദിവ്യപ്രഭ.

ചിന്താക്രാന്തൻ 

📧 rasheedthozhiyoor@gmail.com
🌐 rasheedthozhiyoor.blogspot.com

Post a Comment

0 Comments