ചിത്രം ,കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
വ്യതിയാനം അവസ്ഥകള്‍ മാറുന്നു നാള്‍ക്കുനാള്‍
മനുഷ്യരാല്‍ പ്രകൃതിക്ക് ഹാനീ -
ചെയ്തികള്‍ ചെയ്തീടിനാല്‍
മാനവരൊക്കെയും ഉയര്‍ത്തുന്നു ഭൂമിയില്‍
രംമ്യ സൗധങ്ങള്‍ മത്സര ബുദ്ധിയാല്‍
മാനവരൊക്കെയും ഭൂമിയില്‍ വാഴുന്നീടുന്നത്-
സുഖലോലുപതാലല്ലയോ
പ്രകൃതിയുടെ വരദാനങ്ങളില്‍ ഏറിയ പങ്കും
ഉന്മൂലനം ചെയ്തീടുന്നു മാനവര്‍
കാരണങ്ങള്‍ പലതും പറഞ്ഞുകൊണ്ടേ
മലകള്‍ നിരത്തുന്നു ,മരങ്ങള്‍ മുറിക്കുന്നു
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നിറവേറ്റിടാനായ്
ഹരിതാഭമായൊരു മല പോലും കാണുന്നില്ലതെങ്ങുമീ
മണ്ണെടുത്ത് വികൃതമായ മലകള്‍ അല്ലാതെയെങ്ങുമേ
ഹരിതാഭമായൊരു വനം കണ്‍ കുളിര്‍ക്കെ
കാണുവാന്‍ കഴിയുന്നില്ലതെങ്ങുമീ
കാണുവാന്‍ കഴിയുന്നില്ലതെങ്ങുമീ
വരണ്ടുണങ്ങിയ വനാന്തരങ്ങളല്ലാതെയെങ്ങുമേ
മനുഷ്യനാല്‍ ഊറ്റുന്ന മണലിനാല്‍ പുഴയുടെ-
വിരിമാറില്‍ ഗര്‍ത്തങ്ങള്‍ രൂപന്തരപെടുന്നു
പുഴയുടെ തനതായ ഭംഗിയെ അഭംഗിയാക്കുവാന്‍ -
ഹേതുവാകുന്നവരൊക്കെയും മാനവരല്ലയോ
പുഴയില്‍ തിളങ്ങുന്ന മണല്‍ത്തരികളൊക്കെയും
മാനവരുടെ സൗദങ്ങളില്‍ ബന്ധസ്ഥരായിടുന്നിതേ
പുഴയുടെ ഒഴുക്കിന് വിഗ്നങ്ങള്‍ തീര്‍ക്കുന്നതോ
മാനവരാശിയില്‍ പെട്ടവരൊക്കെയുമല്ലയോ
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളെ
കാണുന്നില്ലതെങ്ങുമീ -
വറ്റിവരണ്ടുണങ്ങിയ പുഴകളല്ലാതെ
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളെ
കാണുന്നില്ലതെങ്ങുമീ -
വറ്റിവരണ്ടുണങ്ങിയ പുഴകളല്ലാതെ
മര്‍ത്ത്യ സുഖ സൗകര്യങ്ങള്‍ -
അധികരിപ്പിച്ചു കൊണ്ടിരിക്കുംമ്പോഴൊക്കയും
വിണ്ണിന്‍റെ സൗന്ദര്യം വികൃതമായികൊണ്ടേയിരിക്കുന്നു
ഹരിതഭംഗി കാണുന്നില്ലതീ കാഴചയില്‍ എങ്ങുമീ
വരണ്ടുണങ്ങിയ കാഴ്ചകള്‍ അല്ലാതെയെങ്ങുമേ
വേനലില്‍ ജലക്ഷാമം ഇല്ലാതെയിരിക്കുവാന്‍
ഭൂമിയുടെ കരുതല്‍ ജല ശ്രോതസ് മാനവര്‍ ഊറ്റിടുന്നതോ
ഭൂമിയുടെ അടിത്തട്ടില്‍ നിന്നുമാകയാല്‍
വരള്‍ച്ചയേറിടുന്നു ഭൂലോകമൊക്കെയും നാള്‍ക്കുനാള്‍
വയലുകള്‍ വരണ്ടുണങ്ങിക്കിടക്കുന്ന കാഴ്ചകളല്ലാതെ
കാണുന്നില്ലതീ ജലാംശം ഉള്ള വയലുകള്‍ എങ്ങുമേ
വേഴാമ്പലുകള്‍ കൂട്ടമായ് പാറി പറന്നിടുന്നു എങ്ങുമീ-
ദാഹ ജലത്തിനായ് അങ്ങോളമിങ്ങോളം വാനിതില്‍
പ്രകൃതിക്ക് അനുയോജ്യമാം വിധം
ജീവിതം നയിച്ചിരുന്നൊരു മുന്‍ഗാമികള്‍
ജീവിച്ചു തീര്‍ത്ത ജീവിത രീതികള്‍
ഓര്‍ക്കാതെയുള്ളൊരു ജീവിതം നയിക്കുന്ന മാനവര്‍
ഓര്‍ക്കുന്നില്ലതീ വരും തലമുറയ്ക്കായ് കരുതി വെയ്ക്കുവാന്‍
ജലസ്രോതസുകളോ ഹരിത ഭംഗിയോ
തിരികെവരുവാന്‍ ഇടയില്ലാ എന്ന നഗ്നമായ സത്യങ്ങളും
പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാം ഭൂമിയിലേക്ക്
വിരുന്നുകാരനാം യാത്രികരായ മാനവര്‍ ഓര്‍ത്തീടുക
ശാശ്വതമായൊരു ജീവിതം ലഭിക്കില്ലയീ ഭൂമിയിലെന്നത്
മാനവരാശിയുടെ ഉന്മൂലനത്തിന് ഹേതുവാകാതെ
ജീവിക്കുക മാനവാ ..പ്രകൃതിക്ക് ഹാനീകരമാം
ചെയ്തീകള്‍ ചെയ്തീടാതെ എന്നുമേ
പാകുക വിത്തുകള്‍ മണ്ണിന്‍റെ വിരിമാറില്‍
നടുക നട്ടു നനച്ചു വളര്‍ത്തുക തൈകളെ
ഭൂമിയുടെ മനം കുളിര്‍ക്കെ
ഭൂമിയ്ക്ക് തണലെകുവാനായി
ഭൂമിയ്ക്ക് തണലെകുവാനായി
കുറയട്ടെ താപതയുടെ
അസ്വസ്ഥതകള്‍ വാനിതില്‍
അസ്വസ്ഥതകള്‍ വാനിതില്‍
പൊഴിയട്ടെ മഴ ഭൂമിയിലേക്ക്
മണ്ണിന്‍റെ ദാഹം തീരുവാനായി
മണ്ണിന്‍റെ ദാഹം തീരുവാനായി
ഭൂമിയെ സ്നേഹിച്ചീടുവിന്‍
പ്രകൃതിയെ സ്നേഹിച്ചീടുവിന്‍
പ്രകൃതിയെ സ്നേഹിച്ചീടുവിന്‍
ജീവജാലങ്ങളെ സ്നേഹിച്ചീടുവിന്‍
സ്വന്തം ജീവനു തുല്ല്യമാം
സ്വന്തം ജീവനു തുല്ല്യമാം
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com
ഇന്നിന്റെ വരികള്‍ റഷീദ് ഭായ്... തുടരുക!
ReplyDeleteനന്ദി ശ്രീ സിറാജ് കവിത വായിക്കുകയും വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന അഭിപ്രായം എഴുതിയതിനും
ReplyDeleteപാകുക വിത്തുകള്‍ മണ്ണിന്‍റെ വിരിമാറില്‍
ReplyDeleteനടുക നാട്ടു നനച്ചു വളര്‍ത്തുക സസ്യതൈകള്‍...നല്ല സന്ദേശം...ആശംസകള്‍..
നന്ദി ശ്രീ അജുമോന്‍ ജോര്‍ജ് ,വായനയ്ക്കും അഭിപ്രായത്തിനും
ReplyDeleteവളരെ മനോഹരമായ പരിതസ്ഥിതി കവിത..
ReplyDeleteആശംസകൾ..!
നന്ദി ശ്രീമതി വര്‍ഷിണി വിനോദിനി .കവിത വായിക്കുകയും വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന അഭിപ്രായം എഴുതിയതിനും
ReplyDeleteആശംസകൾ..
ReplyDeleteനന്ദി ശ്രീമാന്‍ ചന്തു നായര്‍ കവിത വായിക്കുകയും അഭിപ്രായം എഴുതിയതിനും
ReplyDeleteഇതൊക്കെ ഓര്‍ക്കുവാന്‍ ഇന്നാര്‍ക്ക് നേരം.. !!
ReplyDeleteകവിത നന്നായി ഭായ്..
വെട്ടിനിരത്തുക കുന്നും മലകളും
ReplyDeleteകെട്ടിയടയ്ക്കുക നീരൊഴുക്കത്രയും
നന്ദി ശ്രീ മനോജ് കുമാര്‍. വായനക്കും അഭിപ്രായത്തിനും
ReplyDeleteനന്ദി ശ്രീ അജിത്ത് .വായനക്കും പ്രകൃതിയെ ഉന്മൂലനം ചെയ്യുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധ വാക്കുകള്‍ എഴുതിയതിനും .
ReplyDeleteഎഴുത്ത് തുടരട്ടെ...
ReplyDeleteകവിതയും കഥയും നന്മക്കു വേണ്ടിയാവട്ടെ...
ഷംനാസ്.പി.പി :)
നന്ദി ശ്രീ ഷംനാസ് വായനക്കും അഭിപ്രായത്തിനും .വായനക്കാര്‍ക്ക് ചിന്തിക്കുവാനും നന്മയുടെ അംശം നല്കുവാനും കഴിഞ്ഞാല്‍ എഴുത്ത് അര്‍ത്ഥവത്താകുന്നു
ReplyDeleteതരുണീമണികളുടെ നിമ്നോന്നതങ്ങളിൽ മാത്രം അക്ഷരപൂജ നടത്തി തപസ്സിരിക്കുന്ന വരിൽ നിന്ന് മാറി നില്ക്കുന്ന ചിലരുണ്ട്
ReplyDeleteകവികളിൽ .അവരിലൊരാളാണ് റഷീദ്
എന്ന് ഈ വരികൾ വിളിച്ചോതുന്നു .ആശംസകൾ .....
നന്ദി ശ്രീമാന്‍ sulaiman perumukku വായനക്കും അഭിപ്രായത്തിനും .ചിലതൊക്കെ കാണുമ്പോള്‍ നമ്മില്‍ നിന്നും ഉണ്ടാകുന്ന വാക്കുകള്‍ അതാണ് ഞാന്‍ പറയുവാന്‍ ശ്രമിച്ചത് .പ്രകൃതി സ്നേഹിയായ ഞാന്‍ ഇത്രയും പറഞ്ഞില്ലായെങ്കില്‍ പിന്നെ എന്ത് പ്രകൃതി സ്നേഹം
Delete