11 January 2014

ഗദ്യ കവിത . മോക്ഷം

മോക്ഷം
   
പൂജാമുറിയില്‍  മന്ത്രങ്ങള്‍ മാറ്റൊലികൊണ്ടിരുന്നു . 
ഭക്തിസാന്ദ്രമായ അന്തരീക്ഷം  
പൂജാമുറിയില്‍  ആകമാനം  നിറഞ്ഞുനിന്നു  
ആത്മാവ്  പ്രപഞ്ചത്തില്‍  ആര്‍ത്തട്ടഹസിച്ചു 
മോക്ഷം ലഭിക്കാതെ അലയുന്ന ആത്മാവിനെ
വരുതിയിലാക്കുവാന്‍ മന്ത്രവാദി
ഹോമകുണ്ഡത്തിലെ    അഗ്നിയെ
 അധികരിപ്പിച്ചു  കൊണ്ടിരിക്കുന്നു 

നീചനായിരുന്ന  കുടുംബനാഥന്‍റെ 
നീച കര്‍മ്മങ്ങള്‍ നിമിത്തം
ആത്മാവ് ഗതികിട്ടാതെ പ്രപഞ്ചമാകെ 
അലഞ്ഞുതിരിയുകയാണ്

മന്ത്രവാദി  തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു  
 ആത്മാവ്  പ്രപഞ്ചത്തില്‍  രൌദ്രഭാവത്താല്‍ 
നടനമാടി  തിമര്‍ത്തുകൊണ്ടുമിരുന്നു 
ഗതിക്കിട്ടാതെ അലയുന്ന ആത്മാവിനെ പാലമരത്തിൽ
ആവാഹിപ്പിക്കുവാനുള്ള മന്ത്രവാദിയുടെ ശ്രമം
പതിവു പോലെ  വിഫലമായി കൊണ്ടേയിരുന്നു.
നീച പ്രവര്‍ത്തികളുടെ പരിണിതഫലം
 ആത്മാവിന്  നിത്യശാന്തി ലഭിക്കാതെ പോയി 
ആത്മാവിന്  മോക്ഷം ലഭിക്കാതെ  അലയാനുള്ള 
 പ്രപഞ്ച സൃഷ്ടാവിന്‍റെ  വിധിയെ തിരുത്തുവാന്‍ 
മന്ത്രവാദി ആഹോരാത്രം ശ്രമിച്ചുകൊണ്ടിരിന്നു .

ആത്മാവിന്‍റെ അട്ടഹാസം ആര്‍ത്തനാദമാകുകയും  
ഞൊടിയിടയില്‍  അട്ടഹാസമായി  പരിണമിച്ചും  കൊണ്ടിരുന്നു
ആത്മാവിന്‍റെ  മോക്ഷത്തിനായുള്ള 
മന്ത്രവാദി യുടെ   ശ്രമം 
ആത്മാവിന്‍റെ ശക്തി കൂട്ടി കൊണ്ടേയിരുന്നു .
ശ്രമം പരാജയ പെടുന്നു എന്ന തിരിച്ചറിവ്
ആത്മാവിനെ ഗൃഹപ്രവേശനമെങ്കിലും  നിഷിദ്ധമാക്കുവാന്‍
മന്ത്രവാദിയുടെ കല്പനകള്‍ പ്രാവര്‍ത്തികമാക്കാന്‍
ചെറുനാരങ്ങകള്‍ ഇരുമ്പാണികള്‍ തറച്ച് ഇറയത്ത്‌ കെട്ടി തൂക്കി
ചെമ്പ് തകിടുകളില്‍  മന്ത്രങ്ങള്‍ എഴുതി കുപ്പികളില്‍
ആവാഹിപ്പിച്ച് ചവിട്ടുപടിയുടെ താഴെ കുഴിച്ചുമൂടി

മന്ത്രോച്ചാരണത്താല്‍  പൂജാരി തന്‍റെ കര്‍മ്മം 
വീണ്ടും വീണ്ടും  തുടര്‍ന്നുകൊണ്ടിരുന്നു . 
വലിയൊരു ഇരുമ്പാണി മന്ത്രോച്ചാരണത്താല്‍
 പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
  മന്ത്രവാദി ശക്തിയോടെ   തറയ്ക്കുവാന്‍ ആരംഭിച്ചു  
മരം ശക്തമായ കാറ്റിനാല്‍ ആടിയുലഞ്ഞു
പ്രപഞ്ചം മുഴുവന്‍ ഭീതി നിഴലിച്ചിരുന്നു
 മന്ത്രവാദി    ഇരുമ്പാണി പൂര്‍വ്വാധികം  ശക്തിയോടെ
പാല മരത്തില്‍ തറച്ചു കൊണ്ടേയിരുന്നു

ഇരുമ്പാണി തറയ്ക്കുന്ന ദ്വാരത്തില്‍ നിന്നും പൊടുന്നനെ 
രക്തം പുറത്തേക്ക് പ്രഹരിക്കുവാന്‍ തുടങ്ങി 
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി   
 മന്ത്രവാദിയുടെ  കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
മരത്തിന്‍റെ രോദനം പ്രപഞ്ചമാകെ മാറ്റൊലികൊണ്ട് 
കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ പൊഴിച്ചു
മന്ത്രവാദി ശക്തിയോടെ ഇരുമ്പാണി  പാലമരത്തിന്‍റെ
 ഹൃദയത്തില്‍  നിഷ്കരുണം  തറച്ചു കൊണ്ടിരുന്നു 
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും 

മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ  രോദനം 
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു 
പൂര്‍വാധികം ശക്തിയോടെ 





                                                           ശുഭം                                                               



rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com





24 comments:

  1. മോക്ഷം നല്ല ശ്രമം. കവിതയെക്കാൾ കഥയായി വായിക്കാനാണ് എനിക്ക് തോന്നിയത്. തുടരുക ആശംസകൾ..

    ReplyDelete
  2. നന്ദി ശ്രീ അക്ബര്‍ കവിത വായിക്കുകയും മനസ്സിന് സന്തോഷം നല്‍കുന്ന വാക്കുകള്‍ എഴുതിയതിനും .എഴുത്തില്‍ പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന കുഞ്ഞുങ്ങളെ പോലെയാണ് ഞാന്‍. എന്‍റെ ശ്രമങ്ങള്‍ അര്‍ത്ഥവത്താകുന്നു എന്ന് നിങ്ങളെ പോലെയുള്ളവര്‍ പറയുമ്പോള്‍ എന്‍റെ കര്‍മ്മം വെറുതെയാവുന്നില്ല എന്ന തോന്നല്‍ എന്നില്‍ ഉളവാക്കുന്നു .

    ReplyDelete
  3. ആശംസകൾ........ ഇനിയും എഴുതുക.

    ReplyDelete
  4. ഒരു മിനിക്കഥ പോലെയാണ് എനിക്ക് തോന്നിയത് ,, കൊള്ളാം

    ReplyDelete
  5. ചന്തുവേട്ടന് നന്ദി തിരക്കുകള്‍ക്കിടയിലും ഇവിടെ വരെ വന്ന് ഈ അനിയന്‍റെ എഴുത്തിന് അഭിപ്രായം എഴുതിയതിന്

    ReplyDelete
  6. നന്ദി ശ്രീ ഫൈസല്‍ ബാബു കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്ന വിഷയം മനസ്സിലായിരിക്കും എന്ന് വിശ്യസിക്കുന്നു .എഴുത്തിനെ കഥയെന്നോ കവിതയെന്നോ എന്തും പറയാം

    ReplyDelete
  7. മനുഷ്യന്‍ മോക്ഷത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു പ്രപഞ്ചത്തിന്റെ ആദ്യ കാലം മുതലുള്ള പ്രക്രിയ നന്നായിട്ടുണ്ട് ഒരെഴുത്തിനെ ആധികാരികമായോന്നും വിലയിരുത്താന്‍ അറിയില്ല എങ്കിലും അര്‍ത്ഥവത്തായ വരികളിലൂടെ ചില സത്യങ്ങള്‍ തുറന്നു പറയാന്‍ കവി ശ്രമിച്ചു ,.ഗദ്യ കവിതയുടെ വിഭാഗത്തില്‍ പ്പെടുത്താം എന്നാണു എനിക്ക് തോന്നുന്നiത് .,.,.കാരണം കവി മനസ്സില്‍ ഉദ്ദേശിച്ച സന്ദേശം വരികളില്‍ കൊണ്ടുവരാന്‍ പരമാവധി കഴിഞ്ഞു എന്നാണു എന്‍റെ അഭിപ്രായം .,.,.,ആശംസകള്‍ പിറക്കട്ടെ ഇനിയും ശ്രേഷ്ടമായ സൃഷ്ടികള്‍ ആ തൂലികയില്‍ നിന്നും
    ആശംസകള്‍

    ReplyDelete
  8. നന്ദി ശ്രീ ആസിഫ് ഷമീര്‍ വളരെ സൂക്ഷ്മമായി കവിത വായിക്കുകയും മനസ്സ് തുറന്നു അഭിപ്രായം എഴുതുകയും ചെയ്തതിന് ഞാന്‍ കണ്ടിട്ടുണ്ട് വിശ്യാസങ്ങളെ കുരുതികൊടുകുന്ന ചിലരെ

    ReplyDelete
  9. ആത്മാവിന്റെ കഥയറിയാത്ത പാലമരത്തിന്റെ ഹൃദയത്തിൽ ആണി തറച്ചു കേറി

    കഥയ്കും കവിത്യ്കുമിടയിൽ എവിടെയോ

    ReplyDelete
  10. നന്ദി ശ്രീ നിധീഷ് വര്‍മ്മ എഴുത്ത് വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .കഥയാണോ കവിതയാണോ ?

    ReplyDelete
  11. മരത്തിന്റെ വേദന ആര്‍ക്കു വേണം!!

    ReplyDelete
  12. നന്ദി ശ്രീ റാംജി രചന വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .മരത്തിനുമുണ്ട് ജീവന്‍ നീചന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ജീവന്‍

    ReplyDelete
  13. പാവം പാലമരങ്ങള്‍
    എന്നാലും മുമ്പത്തെയത്ര ആണിയടി ഏല്‍ക്കേണ്ടിവരുന്നില്ല ഇപ്പോള്‍

    ReplyDelete
  14. നന്ദി ശ്രീ അജിത്‌ കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്.ഞാന്‍ ഒരുപാട് കണ്ടിരിക്കുന്നു ഈ ആണിയടി

    ReplyDelete
  15. നന്നായിരിക്കുന്നു ഈ ഗദ്യകവിത
    ആശംസകള്‍

    ReplyDelete
  16. നന്ദി ശ്രീ സി വി റ്റി .കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്

    ReplyDelete
  17. പ്രതികരിക്കാത്തവരുടെ വേദന ആര് ശ്രദ്ധിക്കുന്നു അല്ലെ
    നന്നായി പറഞ്ഞു
    നല്ല അവതരണം
    ഭാവുകങ്ങള്‍

    ReplyDelete
  18. നന്ദി ശ്രീമതി ഗീതാകുമാരി .കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .കവിത എന്ന് പറയുവാന്‍ കഴിയുമോയെന്ന് അറിയില്ല .കഥകളാണ് കൂടുതല്‍ എഴുതിയിട്ടുള്ളത് മറ്റു രചനകള്‍ കൂടി വായിക്കുമല്ലോ .

    ReplyDelete
  19. നല്ല ആശയം, അവതരണം.
    എന്നിരിക്കിലും, എനിക്ക് തോന്നിയത്:

    Italics അഭികാമ്യം അല്ല;
    അന്തരീക്ഷം നിറഞ്ഞു നിന്നു എന്ന് വരുന്നു - യോജിപ്പില്ല;
    തകിടുകൾ മുതലായ കൊച്ചു തെറ്റുകൾ വന്നുകൂടി;
    വിഫലമാം ശ്രമം എന്ന പദ്യരീതി ഇവിടെ ഗദ്യകവിതയിൽ
    വേണ്ടല്ലോ - വിഫലമായ എന്നത്തന്നെ ശരി;
    കൊണ്ടിരുന്നു, കൊണ്ടേയിരുന്നു.... അവിടവിടെ നിറഞ്ഞു നില്ക്കുന്ന
    പ്രയോഗങ്ങൾ ഒരു കൊച്ചു അഭംഗി വരുത്തിയില്ലേ എന്ന് സംശയം.

    ആശംസകൾ.

    ReplyDelete
  20. നന്ദി ശ്രീമാന്‍ ഡോ. പി. മാലങ്കോട് കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .നന്നായിരിക്കുന്നു എന്നവാക്കിനെക്കാളും പോരായ്മകളും മറ്റും ചൂണ്ടിക്കാണിക്കുക തന്നെയാണ് വേണ്ടത് .ചൂണ്ടിക്കാട്ടിയാതോക്കെയും ശെരിയാണ്

    ReplyDelete
  21. ഗദ്യ കവിത കൊള്ളാം...

    ആശംസകള്‍

    ReplyDelete


  22. നന്ദി ശ്രീമതി മുബി കവിത വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് .

    ReplyDelete
  23. പല വിഷ്വൽസിലും കണ്ടിട്ടുള്ള ഒരു ചിത്രം നിവർത്തിയെടുത്ത വായനയാണു നൽകിയത്‌.. ഇച്ചിരി പുതുമയിൽ വരികളെ കോർക്കാമായിരുന്നു.. ആശംസകൾ..!

    ReplyDelete
  24. നന്ദി ശ്രീമതി വര്‍ഷിണി വിനോദിനി വായനയ്ക്കും മനസ്സ് തുറന്നുള്ള അഭിപ്രായത്തിനും എന്‍റെ ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ ഞാന്‍ പങ്കു വെച്ചു നമ്മുടെ ചുറ്റുവട്ടത്ത് ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ട്

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ