10 January 2015

കവിത .വിധിയുടെ താണ്ഡവം
























ആരുമില്ലെനിക്കിന്നു ഭൂമിയില്‍ 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍ 
നീറുന്ന ചിന്തകളാലെന്‍ മനം 
ഉരുകിത്തീരുവാനാണെന്‍റെ യോഗം
മിത്രങ്ങളൊക്കെയും കാലയവനികയില്‍ 
മറഞ്ഞിട്ട് കാലമേറെയായി എങ്കിലും 
എന്നമ്മതന്‍ സ്നേഹലാളനകളില്‍ 
ജീവിത നിര്‍വൃതിയോടെ ജീവിച്ച കാലവും
ഇന്നെനിക്ക് അന്യമായിടുന്നു 
വിധിയുടെ താണ്ഡവം തിമര്‍ത്തു
നടനമാടിയപ്പോള്‍ വിധിയുടെ ക്രൂരതയാല്‍ 
സ്നേഹിച്ചു കൊതിതീരും മുന്‍പേ
എന്നമ്മതന്‍ ശ്വാസവും നിലച്ചുപോയ്‌ 
മാതൃസ്നേഹത്തിനായ് കൊതിയ്ക്കുന്ന
എന്നുള്ളം അഗ്നിയായ് 
ജ്വലിച്ചുക്കൊണ്ടേയിരിക്കുന്നു .
ആരുമില്ലാരുമില്ലെനിക്കിന്നു 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍
ഏകാന്തതയുടെ തീരത്ത്‌ ഞാനേകനായ് 
ദിക്കറിയാത്ത കുഞ്ഞിനെപോല്‍ 
ദിശ തേടിഞ്ഞാന്‍ അലയുകയാണിന്നും 
മനസ്സിലെ രോദനം അടക്കുവാന്‍
ആവാതെ എന്‍ ഹൃദയം വിങ്ങുന്നു 
ഇപ്പോഴെന്‍ ചുണ്ടുകള്‍ മൊഴിയുന്നതൊക്കെയും 
അമ്മേ... എന്നമ്മേ എന്ന വാക്കുകള്‍ മാത്രം
                                ശുഭം 
rasheedthozhiyoor@gmail.com