ചിന്താക്രാന്തൻ

4 July 2012

കവിത . തെറ്റിന്‍റെ അനന്തര ഫലം

ചിത്രം കടപ്പാട്.ആര്‍ട്ട്ഓഫ് ഡ്രോയിംഗ് 
കലാലയത്തിലെ സഹപാഠിയായിരുന്നവന്‍
നിരന്തരം  സ്നേഹത്തിനായി-
എന്‍റെ  പുറകെ കൂടിയപ്പോള്‍
പ്രിയപെട്ടവരുടെ വിലക്കിനതീതമായി
 അവന്‍ എന്‍റെ പ്രിയപെട്ടവാനായി
 മാറുവാന്‍ ഉണ്ടായ കാരണം
എന്തെന്ന് ഉത്തരം ലഭിക്കാത്ത ചോദ്യമായി-
ഇപ്പോഴും എന്നില്‍  അവശേഷിക്കുന്നു  .
അറിവിനാദ്യാക്ഷരം കുറിക്കുന്ന നാള്‍ തൊട്ടേ
അമ്മ ചൊല്ലിതന്ന നല്ല വാക്യങ്ങളെല്ലാം
ഒരു നീര്‍ കുമിളയായി സ്നേഹത്തിനു-
മുന്‍പില്‍ പൊട്ടി തകരുന്നത്    
 ഹൃദയ വേദനയോടെ ഞാനറിഞ്ഞു 
കാപട്യ സ്നേഹത്തിന്‍ അനന്തര ഫലം
 ഇത്രയും കാഠിന്യമാകുമെന്ന്
 അറിഞ്ഞിരുന്നെങ്കില്‍ എന്നില്‍ ഒരിക്കലും-
തെറ്റുകള്‍ ആ വര്‍ത്തിക്കുമായിരുന്നില്ല .
സ്നേഹത്തിന് അതിര്‍ വരമ്പുകള്‍ ഇല്ലെന്ന
 അവന്‍റെ വാക്യത്തിനോട് യോജിച്ചതിന്-
 എനിക്ക്  ലഭിച്ച സമ്മാനമായിരുന്നു അവന്‍റെ 
ബീജം എന്‍റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമായത്  -
അരുത്‌ എന്നൊന്ന് ഉച്ചത്തില്‍ പറഞ്ഞിരുന്നെങ്കില്‍ 
ഇങ്ങനെയൊരു അവസ്ഥ വന്നു ഭവിക്കില്ലായിരുന്നു-
സ്നേഹത്തിന്‍റെ സമാപ്തി ,നാള്‍ ഇതുവരെ 
കാത്തു സൂക്ഷിച്ഛതൊക്കെ അവനു-
 മുന്‍പില്‍ അര്‍പ്പികേണ്ടി വരും എന്ന്
 ഒരിക്കലും  നിനച്ചിരുന്നില്ല -
 മരണംവരെ ഞാന്‍ ഉണ്ട് നിന്‍റെ കൂടെ
 എന്ന അവന്‍റെ വാക്ക് വിശ്വസിച്ചതിന്‍റെ-
  അനന്തര ഫലം ,പിഴച്ചവള്‍ എന്ന
 പുതിയ നാമം നേടി തന്നിരിക്കുന്നു -
പ്രിയ പെട്ടവന്‍ എന്ന് ആത്മാര്‍ത്ഥമായി
മനസ്സില്‍ കൊണ്ടു നടന്നിരുന്നവന്‍ -
ഒരു നാള്‍ അപ്രത്യക്ഷമായപ്പോള്‍
ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചിരുന്ന-
 അവന്‍റെ ബീജത്തെ ഉന്മൂലനം 
ചെയ്യുവാനുള്ള പ്രിയ പെട്ടവരുടെ-
കല്‍പ്പനയെ മറുവാക്കൊന്നും
 ഉരിയാടാതെ അനുസരിച്ച് -
വീടിന്‍ പടികളിറങ്ങുമ്പോള്‍
അരുതേയെന്ന ഉദരത്തില്‍ നിന്നുള്ള-
 ഭ്രൂണത്തിന്‍റെ ആര്‍ത്തനാദം കേട്ട്
 നിസഹായയായി ഉദരത്തില്‍ രണ്ടു-
 കൈകളാല്‍ അമര്‍ത്തി പിടിക്കുവാനെ 
 എനിക്ക് കഴിഞ്ഞുള്ളൂ -
ഗര്‍ഭ പാത്രത്തിലെ ഭ്രൂണത്തെ ചുമക്കുന്നവര്‍ക്ക്
മാത്രം കേള്‍ക്കുന്ന ജന്മം കൊള്ളുന്ന -
കുരുന്നിന്‍റെ  രോദനം പതുക്കെപ്പതുക്കെ
എന്നെന്നേക്കുമായി ഇല്ലാതെയാവുന്നത്-
ഹൃദയ വേദനയോടെ ഞാന്‍  തിരിച്ചറിഞ്ഞു 
ചെയ്തു പോയ തെറ്റിന്‍റെ ശിക്ഷ -
ശിഷ്ടകാലത്ത് അനുഭവിച്ചു 
തീര്‍ക്കുവാനുള്ള ആത്മ ബലത്തിനായി-
ദൈവത്തിന്‍റെ മുന്‍പില്‍ ശിരസ്സ്
നമിച്ചു ഇരു കൈകളും കൂപ്പി-
 പ്രാര്‍ത്ഥനയാല്‍  ഞാന്‍  നിന്നു.