ചിന്താക്രാന്തൻ

6 July 2012

കവിത , മാതൃ സ്നേഹം

മുലപ്പാല്‍ മാത്രം കൊടുക്കാവുന്ന
 പ്രായത്തില്‍ വാവിട്ടു കരയുന്ന
 കുഞ്ഞിന്‍റെ വിശപ്പകറ്റാന്‍ 
വേറെയൊരു നിര്‍വാഹവും
 ഇല്ല എന്നതിനാല്‍  പൊട്ടിയ മുലക്കണ്ണുകള്‍
 അമ്മിഞ്ഞപ്പാല്‍  നുകരാനായി 
  കുഞ്ഞിനു നല്‍കുമ്പോള്‍ 
ആ അമ്മയുടെ കണ്ണുകള്‍
വേദന സഹിക്കുവാന്‍ കഴിയാതെ 
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു  .
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
സര്‍വശക്തന്‍റെ അനുഗ്രഹം കൊണ്ട് ലഭിച്ച
തന്‍റെ കുഞ്ഞിന്‍റെ  അമ്മിഞ്ഞപ്പാല്‍ -
ലഭിച്ചതിലുള്ള സന്തോഷത്താല്‍
ആര്‍ത്തു ചിരിക്കുന്ന മുഖം കണ്ടപ്പോള്‍
 ആ അമ്മയുടെ വേദന പാടെയില്ലാതെയായി
 അപ്പോള്‍ മാതൃ    സ്നേഹത്താല്‍ 
അമ്മയുടെ മുഖം  സന്തോഷ മൂകരിതമായി ,
 കൈകളാല്‍ എത്തി പിടിക്കുവാന്‍ 
പ്രായമായപ്പോള്‍ പിന്നെ 
പൊന്നോമനയുടെ ഇഷ്ട വിനോദം
അമ്മിഞ്ഞ പാല്‍ നുകരും നേരം
അമ്മയുടെ കാര്‍ക്കൂന്തല്‍ സര്‍വശക്തിയും
എടുത്ത്‌ വലിച്ചു ആനന്ദിക്കലായിയിരുന്നു
അപ്പോള്‍  വേദനയോടെയാണെങ്കിലും
 ആ അമ്മ പൊന്നോമനയുടെ ഇഷ്ടത്തിന്
എതിര്‍പ്പ് പ്രകടിപ്പിച്ചില്ല
നാള്‍ക്കു നാള്‍ അമ്മയെ വേദനിപ്പിക്കുന്നതില്‍
ആ പൊന്നോമന സന്തോഷം കണ്ടെത്തി
എന്നിരിന്നാലും ആ അമ്മയ്ക്ക്
തന്നുണ്ണി പൊന്നുണ്ണിതന്നെയായിരുന്നു.
കാലങ്ങള്‍ പോകുമ്പോള്‍ എല്ലാവരും
പൊന്നോമനയെ നോക്കി ചൊല്ലി
ഇവനൊരു  കുറുംമ്പനുണ്ണി ആണല്ലോ എന്ന്‍
ആ വാക്കു കേള്‍ക്കുമ്പോള്‍ മനസ്സിലെ
സങ്കടം സഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല
എന്നാലും ആ അമ്മ വികൃതി കുട്ടി
എന്നു പറയുന്നവരോട്
ചിരിക്കുവാന്‍ ശ്രമിക്കുമായിരുന്നു
 പക്ഷെ ഫലം പരാജയ മായിരുന്നു ,
ഒരിക്കല്‍ വാശി പിടിച്ച പൊന്നോമനയെ
ഗൌനിക്കാതെയിരുന്നതിന്
മുന്‍പില്‍ കണ്ട കൂര്‍ത്ത മുനയുള്ള
കരിങ്കല്‍ കഷണം എടുത്തെറിഞ്ഞത്
ഉന്നം തെറ്റാതെ പതിച്ചത് ആ
 അമ്മയുടെ നെറ്റിയിലായിരുന്നു
രക്തം വാര്‍ന്നൊഴുകുന്ന നെറ്റിയിലെ
മുറിവില്‍ ഒരു കൈത്തലം കൊണ്ട്
അമര്‍ത്തി പിടിച്ച് തന്‍റെ പൊന്നോമനയെ
നോക്കി പുഞ്ചിരി തൂകുക മാത്രമാണ്  ആ
അമ്മ ചെയ്തത് .ആകെയുള്ള തന്‍റെ
പൊന്നോമനയുടെ വികൃതികള്‍ മാറി
  സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന
പോന്നോമാനയായി തീരും എന്ന
പ്രതീക്ഷയോടെ നാളുകള്‍ എണ്ണി എണ്ണി
വരുവാന്‍ പോകുന്ന സന്തോഷപ്രദമായ
 ആ നല്ല കാലത്തിനായി കാത്തിരുന്നു
പൊന്നോമനയുടെ സ്നേഹത്തിനായി
 ആ പാവം അമ്മ