ചിന്താക്രാന്തൻ

28 December 2011

ചെറുകഥ. ആത്മനൊമ്പരം

ചെറു കഥ ആത്മനൊമ്പരം
                   തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും  നല്ല ഭാവിക്കായുള്ള  സാമ്പത്തീക ശ്രോതസ്സിനുവേണ്ടി  തന്‍റെ പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജീവിക്കുന്ന  അനേകായിരം പ്രവാസികളെ പോലെ അയാളുമൊരു  പ്രവാസിയായി    അറേബ്യയിലൊരു  മണലാരണ്യത്തില്‍ ജീവിക്കുന്നു. അയാളൊരിക്കലുമൊരു. പ്രവാസിയാകുവാന്‍  ആഗ്രഹിച്ചിരുന്നയാളല്ല .    ജീവിത സാഹചര്യം അയാളേയുമൊരു  പ്രവാസിയാക്കി  മാറ്റി .  പ്രിയപെട്ടവരുടെ സുഖവിവരങ്ങളറിയാന്‍  വെള്ളിയാഴ്‌ചകളിലാണ്  അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറ് പതിവ് .     പതിവ് പോലെ   ആ വെള്ളിയാഴ്ചയും  അയാളുടെ വീട്ടിലേക്കയാള്‍ ഫോണ്‍ ചെയ്ത് 
  വീട്ടിലെ പ്രിയപെട്ടവരുമായി  സംസാരിച്ചുകൊണ്ടിരുന്നു.അമ്മയുമായി സംസാരിച്ചതിനുശേഷം     . അടുത്ത ഊഴം അയാളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമായിട്ടായിരുന്നു.പതിവ് പോലെ അന്നും  അയാളുടെ മകന്‍റെ ആദ്യ ചോദ്യം 
''പപ്പ എന്നാ പപ്പയുടെ മോന്‍റെ അരികിലേക്ക് വരിക " 
 പതിവ് പോലെ അയാള്‍ അന്നും  പറഞ്ഞു. 
''കുറച്ച്‌ ദിവസ്സങ്ങള്‍ കഴിഞ്ഞാല്‍ പപ്പ പപ്പയുടെ പോന്നു മോന്‍റെ അരികിലേക്ക് വരും. " 
അപ്പോള്‍ മകന്‍ പറഞ്ഞു 
"     എത്ര കാലമായി പപ്പ പറയുവാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും, കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും എന്ന് ,  
 പപ്പ വരും എന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ.എന്നും എന്നെ പറഞ്ഞു പറ്റിക്കുകയല്ലേ ......  .പാപ്പയ്ക്ക് അറിയുമൊ ?എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ കൂട്ടുകാരുടെ  എല്ലാവരുടേയും പാപ്പാമാര്‍ നാട്ടിലാണ് ജോലി ചെയ്യുന്നത് ,  എന്‍റെ പപ്പ മാത്രം ഇ മോന്‍റെ അരികിലില്ല ,  എല്ലാവരുടേയും പാപ്പാമാര്‍ അവരെയൊക്കെ  വിളിക്കുവാനായി ഇടയ്ക്കൊക്കെ  സ്കൂളിലേക്ക് വരും.     എന്‍റെ പപ്പ മാത്രം എന്നെ വിളിക്കാന്‍ വരില്ല . പിന്നെ എന്‍റെ ക്ലാസ്സില്‍ എന്‍റെ അരികില്‍ ഇരിക്കുന്ന ഷിജുവിന്‍റെ പപ്പയും മമ്മയും അനിയത്തിയും കൂടെ      സ്കൂള്‍ ഇല്ലാത്ത ദിവസ്സങ്ങളില്‍ .  ഇടക്കൊക്കെ പാര്‍ക്കിലും ബീച്ചിലും സിനിമ കാണാനും ഒക്കെ പോകും.   എന്നെ പാര്‍ക്കിലും ബീച്ചിലും സിനിമകാണിക്കാനുമൊക്കെ കൊണ്ടുപോകുവാന്‍ ആരുമില്ല  . മമ്മയോട് പറഞ്ഞാല്‍ മമ്മ പറയും പപ്പ വന്നിട്ട് പോവാം എന്ന്.  
             മകന്‍റെ സംസാരം കേട്ടിട്ട് അയാളുടെ മനസ്സ് വല്ലാതെയായി.    മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ  പരിഭവം പറഞ്ഞ് കൊണ്ടേയിരുന്നു.  മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ വിഷയത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ .  അയാള്‍ പറഞ്ഞു   
"ന്‍റെ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കുവാന്‍  വേണ്ടി യല്ലെ  പപ്പ ഇവിടെ കഷ്ടപെടുന്നത് .  പപ്പ കുറച്ച്‌ നാളുകള്‍ കൂടി കഴിഞ്ഞാല്‍ നാട്ടില്‍ വരാം .    എന്നിട്ട് എന്‍റെ  മോന് പോകുവാന്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒക്കെ പപ്പകൊണ്ട് പോവാം . പപ്പ വരുന്നത് വരെ എന്‍റെ മോന്‍  മമ്മ പറയുന്നത് അനുസരിച്ച് നന്നായി പഠിക്കണം,, 
    അയാള്‍  മകനെ അശ്യസിപ്പിക്കാന്‍ പറയുന്നതോന്നും ആ കുരുന്ന് മനസ്സ് ചെവികൊണ്ടില്ല.സംസാരത്തിനിടയില്‍ മകന്‍ പറഞ്ഞു 
       '' പപ്പ ഞാന്‍ ഇപ്പൊ വരാം പപ്പ ഫോണ്‍ വെച്ച് പോവല്ലെ.ഞാനൊരു സാധനം എടുത്തിട്ട് വരാം  ,, 
 ഫോണ്‍ വെക്കില്ലാ എന്ന് അയാളില്‍ നിന്നും ഉറപ്പ് കിട്ടിയപ്പോള്‍    മകന്‍ ഓടി പോകുന്ന ശബ്ദം  അയാള്‍ ഫോണിലൂടെ കേട്ടു.    ഉടനെ തന്നെ മകന്‍ തിരികെ  വരികയും ചെയ്തു .   എന്നിട്ട് എന്തോ  കിലുക്കി കൊണ്ട്  അയാളോട് പറഞ്ഞു 
"പപ്പ  കാശ് ഇല്ലാത്തത് കൊണ്ടല്ലെ നാട്ടില്‍ വരാത്തത്. പപ്പയുടെ മോന്‍റെ കയ്യില്‍ ഒത്തിരി കാശുണ്ട് .... അതെ പപ്പ  ഇ കാശ് കുടുക്ക നിറയെ കാശാണ്    .മമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അമ്മൂമയും അമ്മാവന്മാരും  അമ്മായിമാരുമൊക്കെ  തരുന്ന കാശാണ്. ആ കാശൊക്കെ ഞാന്‍ ഇ കാശ് കുടുക്കയില്‍ ഇട്ടുവേച്ചതാ. പപ്പ കാശില്ലാത്തത്  കൊണ്ടാ നാട്ടില്‍ വരാത്തത് എന്ന് എപ്പോഴും പറയാറില്ലെ.  അത് കൊണ്ടാ ഞാന്‍ കാശ്കുടുക്കയില്‍ കാശിട്ടു  വെക്കാന്‍  തുടങ്ങിയത് .ഇപ്പൊ ഇ കാശ് കുടുക്ക നിറഞ്ഞു പപ്പ ......   ഇനി എന്‍റെ പപ്പ നാളെ വരുമോ?..... "''
                  മകന്‍റെ അരികില്‍ നിന്നും അയാളുടെ ഭാര്യ മകനോട്‌ പറയുന്നത് അയാള്‍ കേട്ടു 
'' എന്‍റെ കുട്ടി എന്താ പപ്പോയോട് ഈ പറയുന്നത് .  ഇ കാശ് കുടുക്കയിലെ കാശ്കൊണ്ട് ഒരു കിലോ അരി പോലും കിട്ടില്ലാ  . അതും ഇതും പറഞ്ഞ് പപ്പയുടെ മനസ്സ് വിഷമിപ്പിക്കല്ലെ .  ഉണ്ണി ആ റിസീവര്‍ ഇങ്ങു തരു ....." 
'പിന്നെ അയാളോട്  ഭാര്യയാണ് സംസാരിച്ചത്.ഭാര്യയുമായി സംസാരിക്കുമ്പോള്‍ .     മകന്‍റെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ .  ഭാര്യയുമായി സംസാരിച്ചതിനു ശേഷം നീറുന്ന മനസ്സുമായി  അയാള്‍ അയാളുടെ റൂമിലെത്തി ,ഒരു ചില്ലറ വില്പനശാലയിലാണ്  അയാള്‍ക്ക്‌ ജോലി .  ദിവസ്സം പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണം.കഷ്ടപ്പാടുള്ള ജോലിയായിട്ടും  അയാള്‍ ജോലി നോക്കുന്നത്  മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും  , പ്രിയപെട്ടവരുടെ നല്ല ജീവിതത്തിനും വേണ്ടിയാണ്  . എത്ര വിഷമമുള്ള  ജോലി ചെയ്യുമ്പോഴും  പ്രിയപെട്ടവരെ ഓര്‍ക്കുമ്പോള്‍ മനസിലെ വിഷമങ്ങളെല്ലാം   അകന്നുപോകുകയും തുടര്‍ന്നും   ജോലികള്‍ ചെയ്തു തീര്‍ക്കുവാനയാള്‍  പ്രാപ്തനാകുകയും ചെയ്യും .
              വെള്ളിയാഴ്‌ചകളില്‍ രാവിലെ പത്തുമണിമുതല്‍ വൈകീട്ട് രണ്ടു മണി വരെ ഒഴിവുണ്ട്.   ആ ഒഴിവു സമയത്താണ്  അയാള്‍ പതിവായി അയാളുടെ വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ .റൂമില്‍ എത്തിയ അയാള്‍  വാച്ചില്‍ സമയം നോക്കി    ഇനിയും  ഒന്നര മണിക്കൂര്‍ ബാക്കിയുണ്ട്  ജോലിക്ക് പോകുവാന്‍ .  ഇത്തിരി നേരം ഉറങ്ങാം  എന്ന് കരുതി അയാള്‍ അയാളുടെ കട്ടിലിലെ  മെത്തയില്‍ കിടന്നു .  സാധാരണ  ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ ഉറങ്ങുന്ന ശീലമാണ്‌ അയാള്‍ക്കുള്ളത്   .അന്ന് പക്ഷെ അയാള്‍ക്കുറങ്ങുവാനായില്ല  .  മനസ്സ് നിറയെ മകന്‍റെ സംസാരമായിരുന്നു .  ആ കുരുന്ന് മനസ്സ് എന്ത് മാത്രം ആഗ്രഹിക്കുന്നു തന്‍റെ സാനിധ്യം 
      ഈ ഇടെയായി   എപ്പോള്‍ വീട്ടിലേക് വിളിച്ചാലും മകനുമായി  സംസാരിക്കുമ്പോള്‍  അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ പരിഭവം മാത്രമാണ്  മകന് പറയുവാനുണ്ടായിരുന്നുളളു .അയാള്‍ ഓര്‍ത്തു താന്‍ നാട്ടില്‍ പോയി വന്നിട്ട് മൂന്നു വര്‍ഷം തികയാന്‍ പോവുന്നു. ഇനി എന്നാണ് നാട്ടിലേക്ക് തിരികെ  പോകുവാന്‍ കഴിയുക .ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും  രണ്ട് വര്‍ഷത്തില്‍   നാട്ടില്‍ പോയി വരുവാനുള്ള വിമാന  ട്ടിക്കറ്റ് ലഭിക്കുന്നതാണ്. എന്നിട്ടും അയാള്‍ക്ക്‌ നാട്ടില്‍ പോയി വരുവാനാവുന്നില്ല. കാരണം വീട് പണി കഴിപ്പിച്ച കടം ഇതു വരെ വീട്ടിയിട്ടില്ല .വീട് പണിയുവാനായി  വസ്തുവിന്‍റെ  പ്രമാണം ബാങ്കില്‍ പണയപെടുത്തിയത്  ഇതു വരെ തിരികെയെടുക്കുവാനായിട്ടില്ല   നാട്ടില്‍  പോയി നില്‍ക്കുന്ന മൂന്നു മാസം ബാങ്കിലെ അടവ്‌ തെറ്റിയാല്‍ പലിശ പലിശയുടെ പലിശയായി അധികരിക്കും  എന്ന് ഭയന്നാണ്  നാട്ടില്‍ പോവുന്നത് മാറ്റി  വെയ്ക്കുന്നത്.  ഇവിടെ നിന്നും കിട്ടുന്ന വേതനം  കഷ്ട്ടിച്ച് വീട്ടിലെ അത്യാവശ്യം  ചിലവുകള്‍ക്കും, ബാങ്കിലെ  അടവും, മക്കളുടെ സ്കൂള്‍ ഫീസും, മക്കള്‍ സ്കൂളില്‍ പോകുന്ന വാഹനത്തിന്‍റെ വാടകയും കൊടുത്ത് കഴിഞ്ഞാല്‍ മിച്ചം വെക്കാന്‍ പിന്നെ  ഒന്നും കാണില്ല .
                   തന്നെയുമല്ല  അപ്രതീക്ഷിതമായി  വരുന്ന  മറ്റു ചിലവുകള്‍ക്ക് ഭാര്യയുടെ കെട്ടു താലി പണയം വെക്കുകയെ  നിര്‍വാഹമുള്ളൂ  പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ അയാള്‍ എന്ത് മാത്രം ആഗ്രഹിക്കുന്നു .ഇനി എന്ന് തന്‍റെ പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ കഴിയും എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി    അയാളില്‍ അവശേഷിക്കുന്നു. അയാളോടൊപ്പം താമസിക്കുന്നവര്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍   അയാളും എഴുന്നേറ്റ് ജോലിക്ക് പോകുവാനായി  മുറിയില്‍ നിന്നും  ഇറങ്ങിയപ്പോള്‍  അയാള്‍ ഓര്‍ത്തു.
             പതിനാറു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇ പ്രവാസ ജീവിതം തുടങ്ങിയിട്ട്.  ഇനിയും എത്ര കാലം ഇ പ്രവാസ്സ ജീവിതം തുടരേണ്ടിവരും . ഉത്തരം കണ്ടെത്താന്‍ എത്ര ശ്രമിച്ചിട്ടും  ഉത്തരം കണ്ടെത്തുവാനായാള്‍ക്കായില്ല  .അപ്പോള്‍ ഏതോ പുസ്തകതാളില്‍   വായിച്ച ആ വരികള്‍ അയാളുടെ മനസ്സിലേക്ക് ഓടി യെത്തി . കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയാണ് പ്രവാസ്സിയുടെ അവസ്ഥ  . അതെ തന്‍റെയും ജീവിത സാഹചര്യം  കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയിലേക്ക്   പരിണമിച്ചു കഴിഞ്ഞു  . എത്ര കത്തി തീര്‍ന്നുകഴിഞ്ഞു തന്‍റെ ഈ ജീവിതം .ഇനി എത്ര കത്തി തീരാന്‍ ബാക്കി യുണ്ട് ഈ ജീവിതം.  പ്രിയപെട്ടവരെ വേര്‍ പിരിഞ്ഞ് പ്രവാസജീവിതം ഇഷ്ട പെടുന്ന  ആരെങ്കിലുമുണ്ടാകുമോ   ഈ ഭൂലോകത്ത് . പ്രവാസജീവിതം തുടങ്ങി കഴിഞ്ഞാല്‍പ്പിന്നെ അത് ഒഴിയാബാധയായി  തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .പ്രവാസലോകത്ത്‌  നില്‍ക്കാന്‍ ശരീരം അനുവാതിക്കാതെ യാവുന്നത് വരെ  .  പ്രവാസജീവിതം അവസാനിപ്പിച്ച് 
തിരികെ സ്വന്തം  മണ്ണില്‍  പ്രിയപെട്ടവരുമായി  ജീവിക്കുവാന്‍  തുടങ്ങുമ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നുമുണ്ടാവും അവന് കൂട്ടായി .പ്രാവസിയുടെ ജീവിത  യാത്രയില്‍ സന്തോഷത്തെക്കാള്‍ കൂടുതല്‍ ദുഃഖം ഏറ്റു വാങ്ങാനാണ് വിധി .എല്ലാം വിധിയാണ് എന്ന് കരുതി  ആശ്വാസം  കണ്ടത്താന്‍  ശ്രമിക്കുമ്പോള്‍  .മനസിന്‍റെ ഉള്ളിന്‍റെ യുള്ളില്‍ നിന്നും ഉദ്ഭവിക്കുന്ന മാനസീകമായ സങ്കര്‍ഷം കൊടുങ്കാറ്റിന്‍റെ  വേഗതയില്‍   ശിരസ്സിലേക്ക്  പ്രവഹിക്കുന്നു  . 
                                      ...........ശുഭം ............