ചിന്താക്രാന്തൻ

14 February 2012

എന്‍റെ അഭിനയ മോഹം പൂവണിഞ്ഞ കഥ

അഭിനയിക്കാനുള്ള മോഹം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമൊ...    ബാല്യകാലത്ത് അഭിനയമോഹവുമായി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..... അതിനായി എന്‍റെ ചില നിശ്ചലചിത്രങ്ങള്‍ ചില സംവിധായകര്‍ക്ക് ആ കാലത്ത് അയച്ച് കൊടുക്കുകയും മറുപടിക്കായി ആകാംക്ഷയോടെ  കാത്തിരിക്കുകയും പതിവായിരുന്നു .      ആഗ്രഹ സഫലീകരണം എന്നില്‍ ആ കാലത്ത് പൂവനിഞ്ഞില്ലാ എന്നതാണ്‌ വാസ്തവം.      
ഒരു സംവീധായാകാനും ആ കാലത്ത് മറുപടി നെല്‍കിയില്ല  എന്നത് മനസ്സില്‍  ഒരു നോവായി എന്നില്‍ അവശേഷിച്ചു  ..               അഭിനയ മോഹവുമായി അനേകായിരം  പേര്‍ അയക്കുന്ന എഴുത്തുകളും നിശ്ചലചിത്രങ്ങളും  അവ ലഭിക്കുന്ന സംവീധായകര്‍.. ..ചവറുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുകയേയുള്ളൂ എന്ന് അനുഭവങ്ങളില്‍ നിന്നും മനസ്സിലായി        അതോടെ ആ ഉദ്യമം എന്നെന്നേക്കുമായി അവസാനിപ്പിച്ചു, 
ജീവിത പ്രരാപ്തങ്ങള്‍ .പ്രിയപെട്ടവരെ സാമ്പത്തിക പ്രയാസങ്ങള്‍ ഇല്ലാതെ നോക്കേണ്ടത് എന്‍റെ കടമയാണ്‌ എന്ന തിരിച്ചറിവ്‌ .പത്തൊമ്പതാം വയസ്സില്‍  എന്നെയും ഒരു പ്രവാസിയാക്കി  മാറ്റി  .സൗദിഅറേബ്യയിലെ പ്രവാസജീവിതത്തിനിടയ്ക്ക് ഇടയ്ക്കൊക്കെ അവധിക്ക് നാട്ടില്‍ വന്നു പോയി കൊണ്ടിരുന്നു..  നീണ്ട പന്ത്രണ്ടു വര്‍ഷത്തെ  സൗദിഅറേബ്യയിലെ മണലാരണ്യത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്.        നാട്ടില്‍ താമസ മായാപ്പോള്‍., സുഹൃത്തുക്കളോടോപ്പം ഒഴിവു സമയങ്ങളില്‍ നേരംപോക്കിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പതിവായിരുന്നു ..     അങ്ങിനെ ഒരു ദിവസത്തെ ചര്‍ച്ചയില്‍ .എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചു.   
      അങ്ങിനെ അഭിനയിക്കണം എന്ന എന്‍റെ മോഹം ഒരു മലയാളം വീഡിയോ ആല്‍ബത്തിലൂടെ സഫലമായി .പിന്നീട് .മിന്നുകെട്ട് എന്ന സീരിയലില്‍ എസ് ഐ ആയി ഒരു നല്ല വേഷം ചെയ്യുവാനും ഈ ഉള്ളവന്  അവസരം ലഭിച്ചു .ജീവിതത്തില്‍  മോഹങ്ങള്‍ സഫലീകരിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത്.          എല്ലാ മോഹങ്ങളും സഫലമായവര്‍ ഉണ്ടാകുമൊ ഈ  ബൂലോകത്ത് ...ഉണ്ടാവുകയില്ലാ എന്നാണ് എന്‍റെ വിശ്യാസം ....ഒരുപാട്‌ മോഹങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ ചിലതൊക്കെ സഫലമാകുന്നു...അനേകം മോഹങ്ങളിലെ എന്‍റെ ഒരു ചെറിയ മോഹം അതായിരുന്നു എന്‍റെ അഭിനയ മോഹം .ഇപ്പോള്‍ ഈ പ്രവാസജീവിതത്തിനിടയ്ക്ക് സമയ ലഭ്യതപോലെ എഴുതുന്നു                                                                         ശുഭം