ചിന്താക്രാന്തൻ

20 July 2012

കവിത - ഒരു പ്രവാസിയുടെ മനസ്സ്

ചിത്രം കടപ്പാട്  ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

യാത്രയയപ്പിനായി  ഗ്രഹത്തില്‍ വന്ന -
ബന്ധുക്കളോടും  പ്രിയ പെട്ടവരോടും
 യാത്ര പറഞ്ഞ് വേഗതയാല്‍ മിടിക്കുന്ന-
ഹൃദയത്താല്‍  ഇറങ്ങുന്നു ഞാന്‍-- 
 സ്വപ്ന ഗ്രഹത്തിന്‍റെ -
ചവിട്ടു പടികള്‍  മൂന്നും ചവിട്ടി 
പ്രിയപ്പെട്ടവരുടെ  സുഖ ജീവിതം  മാത്രം -
മനസ്സില്‍ സൂക്ഷിച്ച് പ്രവാസ ജീവിത ത്തിനായി 
 പ്രിയ പെട്ടവരുടെ മുഖമൊന്നു  കൂടി കാണുവാന്‍ -
ആഗ്രഹം വേണ്ടുവോളമുണ്ട്   മനസ്സില്‍ 
പക്ഷെ  തിരിഞ്ഞൊന്നു  നോക്കിയാല്‍ -
ചോര്‍ന്നു പോകുമോ  ആത്മബലം എന്ന ഭയത്താല്‍
 കണ്ണുകള്‍ ഇറുക്കിയടച്ചു അസഹിനിയ മായ -
ഹൃദയ നൊമ്പരത്താല്‍ എത്രയോതവണ 
യാത്രയായത്‌ പോലെ ഇത്തവണയും -
യാത്രയാവുമ്പോള്‍ മനസ്സിലെ പ്രാര്‍ത്ഥന 
തിരികെ എത്തി  പ്രിയ പെട്ടവരെ -
ഒരു നോക്ക്‌  വീണ്ടും   കാണുവാനുള്ള  ഭാഗ്യം 
നല്‍കേണമേ എന്ന   വാക്ക്യം മാത്രം  -
ഉരുവിട്ടുകൊണ്ട് യാത്ര തുടരുന്നു .
പ്രവാസ ജീവിതം  അര്‍ബുദ രോഗം പോലെ  -
എന്‍റെ ജീവിതം കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ട്‌
ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .
പ്രിയപെട്ടവരെ പിരിഞ്ഞ് ജീവിതത്തിന്‍റെ -
 അധികഭാഗവും ജീവിച്ചു തീര്‍ക്കുവാന്‍ 
വിധി എന്നും എന്നില്‍ നിക്ഷിപ്തമാണ് എന്ന -
 നഗ്നമായ സത്യം മനസ്സിനു നല്‍കുന്നത്
വേദനയുടെ പ്രവാഹമാണ്
ഞാന്‍ എന്നിലേക്ക്   നോക്കുമ്പോള്‍
എന്‍റെ നര വീണ തലമുടിയും -
ചുളിവുകള്‍  വീണ ചര്‍മവും
പ്രമേഹ രോഗത്താല്‍ ക്ഷീണിതനായ ശരീരവും -
എന്നെ  അതിതീക്ഷ്ണമായി
അലോസരപ്പെടുത്തുന്നു
 ജീവിതം മുക്കാല്‍ ഭാഗം  -
 കഴിഞ്ഞിരിക്കുന്നു എന്ന സത്യം
 ഇനിയും മൂടി വെക്കുവാന്‍
  എന്‍റെ മനസ്സിന് ആവുന്നില്ല 
ഈ മണലാരണ്യത്തില്‍ നിന്നുള്ള
മോക്ഷം ആഗ്രഹിക്കുന്നത് പോലെ
പ്രാരാബ്ധങ്ങളുടെ കയത്തിലേക്ക് മുങ്ങി
കൊണ്ടിരിക്കുന്ന എനിക്ക് ഇനിയും
കഴിയുകയില്ലാ എന്ന യാഥാര്‍ത്ഥ്യം
അറിയുമ്പോള്‍ പെരുവിരല്‍ തുമ്പില്‍
നിന്നും ശിരസ്സിലേക്ക്  തളര്‍ച്ചയാല്‍
ആത്മബലം ചോര്‍ന്നു പോകുന്നത്
വേദനയോടെ ഞാന്‍ അറിയുന്നു.