ചിന്താക്രാന്തൻ

20 July 2012

കവിത - ഒരു പ്രവാസിയുടെ മനസ്സ്

ചിത്രം കടപ്പാട്  ആര്‍ട്ട് ഓഫ് ഡ്രോയിംഗ്

യാത്രയയപ്പിനായി  ഗ്രഹത്തില്‍ വന്ന -
ബന്ധുക്കളോടും  പ്രിയ പെട്ടവരോടും
 യാത്ര പറഞ്ഞ് വേഗതയാല്‍ മിടിക്കുന്ന-
ഹൃദയത്താല്‍  ഇറങ്ങുന്നു ഞാന്‍-- 
 സ്വപ്ന ഗ്രഹത്തിന്‍റെ -
ചവിട്ടു പടികള്‍  മൂന്നും ചവിട്ടി 
പ്രിയപ്പെട്ടവരുടെ  സുഖ ജീവിതം  മാത്രം -
മനസ്സില്‍ സൂക്ഷിച്ച് പ്രവാസ ജീവിത ത്തിനായി 
 പ്രിയ പെട്ടവരുടെ മുഖമൊന്നു  കൂടി കാണുവാന്‍ -
ആഗ്രഹം വേണ്ടുവോളമുണ്ട്   മനസ്സില്‍ 
പക്ഷെ  തിരിഞ്ഞൊന്നു  നോക്കിയാല്‍ -
ചോര്‍ന്നു പോകുമോ  ആത്മബലം എന്ന ഭയത്താല്‍
 കണ്ണുകള്‍ ഇറുക്കിയടച്ചു അസഹിനിയ മായ -
ഹൃദയ നൊമ്പരത്താല്‍ എത്രയോതവണ 
യാത്രയായത്‌ പോലെ ഇത്തവണയും -
യാത്രയാവുമ്പോള്‍ മനസ്സിലെ പ്രാര്‍ത്ഥന 
തിരികെ എത്തി  പ്രിയ പെട്ടവരെ -
ഒരു നോക്ക്‌  വീണ്ടും   കാണുവാനുള്ള  ഭാഗ്യം 
നല്‍കേണമേ എന്ന   വാക്ക്യം മാത്രം  -
ഉരുവിട്ടുകൊണ്ട് യാത്ര തുടരുന്നു .
പ്രവാസ ജീവിതം  അര്‍ബുദ രോഗം പോലെ  -
എന്‍റെ ജീവിതം കാര്‍ന്നു തിന്നുവാന്‍ തുടങ്ങിയിട്ട്‌
ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .
പ്രിയപെട്ടവരെ പിരിഞ്ഞ് ജീവിതത്തിന്‍റെ -
 അധികഭാഗവും ജീവിച്ചു തീര്‍ക്കുവാന്‍ 
വിധി എന്നും എന്നില്‍ നിക്ഷിപ്തമാണ് എന്ന -
 നഗ്നമായ സത്യം മനസ്സിനു നല്‍കുന്നത്
വേദനയുടെ പ്രവാഹമാണ്
ഞാന്‍ എന്നിലേക്ക്   നോക്കുമ്പോള്‍
എന്‍റെ നര വീണ തലമുടിയും -
ചുളിവുകള്‍  വീണ ചര്‍മവും
പ്രമേഹ രോഗത്താല്‍ ക്ഷീണിതനായ ശരീരവും -
എന്നെ  അതിതീക്ഷ്ണമായി
അലോസരപ്പെടുത്തുന്നു
 ജീവിതം മുക്കാല്‍ ഭാഗം  -
 കഴിഞ്ഞിരിക്കുന്നു എന്ന സത്യം
 ഇനിയും മൂടി വെക്കുവാന്‍
  എന്‍റെ മനസ്സിന് ആവുന്നില്ല 
ഈ മണലാരണ്യത്തില്‍ നിന്നുള്ള
മോക്ഷം ആഗ്രഹിക്കുന്നത് പോലെ
പ്രാരാബ്ധങ്ങളുടെ കയത്തിലേക്ക് മുങ്ങി
കൊണ്ടിരിക്കുന്ന എനിക്ക് ഇനിയും
കഴിയുകയില്ലാ എന്ന യാഥാര്‍ത്ഥ്യം
അറിയുമ്പോള്‍ പെരുവിരല്‍ തുമ്പില്‍
നിന്നും ശിരസ്സിലേക്ക്  തളര്‍ച്ചയാല്‍
ആത്മബലം ചോര്‍ന്നു പോകുന്നത്
വേദനയോടെ ഞാന്‍ അറിയുന്നു.3 comments:

 1. പ്രിയ പെട്ടവരുടെ മുഖമൊന്നു
  കൂടി കാണുവാന്‍
  ആഗ്രഹം വേണ്ടുവോളമുണ്ട്
  മനസ്സില്‍
  പക്ഷെ തിരിഞ്ഞൊന്നു
  നോക്കിയാല്‍
  ചോര്‍ന്നു പോകുമോ
  ആത്മബലം എന്ന ഭയത്താല്‍
  കണ്ണുകള്‍ ഇറുക്കിയടച്ചു
  അസഹിനിയ മായ
  ഹൃദയ നൊമ്പരത്താല്‍
  എത്രയോതവണ
  യാത്രയായത്‌ പോലെ
  ഇത്തവണയും
  യാത്രയാവുമ്പോള്‍
  മനസ്സിലെ പ്രാര്‍ത്ഥന
  തിരികെ എത്തി
  പ്രിയ പെട്ടവരെ
  ഒരു നോക്ക്‌ വീണ്ടും
  കാണുവാനുള്ള ഭാഗ്യം
  നല്‍കേണമേ എന്ന
  വാക്ക്യം മാത്രം
  ഉരുവിട്ടുകൊണ്ട് യാത്ര തുടരുന്നു .oru pravaasiyude manass serikkum manssilaakki ezhuthiya sathyam...valare ishtapettu...aasamsakal rasheedikka..

  ReplyDelete
 2. പ്രിയ പെട്ടവരുടെ മുഖമൊന്നു
  കൂടി കാണുവാന്‍
  ആഗ്രഹം വേണ്ടുവോളമുണ്ട്
  മനസ്സില്‍
  പക്ഷെ തിരിഞ്ഞൊന്നു
  നോക്കിയാല്‍
  ചോര്‍ന്നു പോകുമോ
  ആത്മബലം എന്ന ഭയത്താല്‍
  കണ്ണുകള്‍ ഇറുക്കിയടച്ചു
  അസഹിനിയ മായ
  ഹൃദയ നൊമ്പരത്താല്‍
  എത്രയോതവണ
  യാത്രയായത്‌ പോലെ
  ഇത്തവണയും
  യാത്രയാവുമ്പോള്‍
  മനസ്സിലെ പ്രാര്‍ത്ഥന
  തിരികെ എത്തി
  പ്രിയ പെട്ടവരെ
  ഒരു നോക്ക്‌ വീണ്ടും
  കാണുവാനുള്ള ഭാഗ്യം
  നല്‍കേണമേ എന്ന
  വാക്ക്യം മാത്രം
  ഉരുവിട്ടുകൊണ്ട് യാത്ര തുടരുന്നു .oru pravaasiyude manass serikkum manssilaakki ezhuthiya sathyam...valare ishtapettu...aasamsakal rasheedikka..

  ReplyDelete
 3. നന്ദി പ്രിയ സുഹൃത്തേ നല്ല വാക്കുകള്‍ക്ക്

  ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ