ചിന്താക്രാന്തൻ

17 July 2012

കവിത, വിതുമ്പുന്ന ഹൃദയം

സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
നിന്‍റെ ചുരുണ്ട മുടി ഇഴകളിലും
കുസൃതി കണ്ണുകളിലും
നീണ്ട നാസികകളിലും
ചുവന്ന അധരങ്ങളിലും
തുടുത്ത കവിളിണകളിലും
ഞാന്‍ കണ്ടിരുന്നു
സ്നേഹത്തിന്‍ അമൃത്
എന്‍റെ ഓരോ രോമ കൂപങ്ങളിലും
നിന്നോടുള്ള സ്നേഹം
ആര്‍ത്തിരമ്പി നിന്നിരുന്നു
എന്‍റെ ഓരോ ചുടു നിശ്വാസങ്ങളും
നിനക്കുവേണ്ടിയുള്ളതായിരുന്നു
നിന്‍റെ  സ്നേഹത്തിന്‍ അമൃതേതിനായി
ഞാന്‍ എന്നും കൊതിച്ചിരുന്നു.
ലോകത്തിന്‍ സകല ചരാചരങ്ങളിലും
നിന്‍റെ സ്നേഹം തേടി
ഞാന്‍ അലഞ്ഞു
എന്‍റെ സ്നേഹത്തിന്‍ പളുങ്ക് പാത്രം
നിഷ്കരുണം നീ തട്ടിയെറിഞ്ഞു
നിന്നോടുള്ള എന്‍ പ്രണയം
എന്നെയൊരു വിഭ്രാന്തിയിലാക്കി
ഞാനടുക്കും തോറും നീയകലുന്നത്
 വേദനയോടെ   ഞാന്‍ അറിഞ്ഞു 
കണ്ണകലുമ്പോള്‍ മനസ്സകലുമെന്നത്
മിഥ്യയല്ലെന്നു ഞാനറിഞ്ഞു
തിരിച്ചു കിട്ടാത്ത സ്നേഹം
എന്‍റെ മനസ്സിന്‍ വിങ്ങലായി
പിന്നീട് എപ്പോഴോ കാലം
എന്നേയും മാറ്റിയെടുത്തു
ഇന്നും ഞാന്‍ പ്രണയിക്കുന്നു
അവിടെ നിന്‍ കുസൃതി കണ്ണുകളില്ല 
ചുവന്ന അധരങ്ങളില്ല
തുടുത്ത കവിളിണകളുമില്ല
എനിക്കു ചുറ്റും അന്ധകാരം
നൃത്തം ചവിട്ടുന്നു .
എന്‍റെ പിതൃക്കള്‍
എന്നെ മാടി വിളിക്കുന്നു .
മരണത്തിന്‍ മാസ്മര -
ഗന്ധം ഞാനറിയുന്നു 
ഞാനിന്നും പ്രണയിനിയാണ്
ഇന്നു ഞാന്‍ പ്രണയിക്കുന്നത്
മരണത്തിന്‍  മായികലോകത്തെയാണ്
അവിടേക്കു പറക്കുവാന്‍
എന്‍റെ മനം തുടിക്കുന്നു 
അതിനായി ഞാനെന്നെ 
സജ്ജമാക്കാന്‍ തുടങ്ങിയിരിക്കുന്നു. 


8 comments:

 1. തിരിച്ചു കിട്ടാത്ത പ്രണയം ഒരു കാന്‍സര്‍ തന്നെ ആണ്....

  "മരിക്കാതെ മരിക്കുന്ന നിമിഷങ്ങളില്‍
  മരിക്കാതെ നിക്കുന്നതെന്‍ പ്രണയം
  മാത്രം......"

  ReplyDelete
 2. വായിച്ചു റഷീദ്‌ , എന്തായി ബ്ലോഗിന്റെ പ്രശനം പറഞ്ഞിരുന്നത് !

  ReplyDelete
 3. റഷീദ്,
  കവിത വായിച്ചു. എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. കവിതയില്‍ നിന്റെ , എന്റെ എന്നത് വല്ലാതെ മുഴച്ചു നില്‍ക്കുന്നു. ഒരു വരിയില്‍ അല്ലെങ്കില്‍ തൊട്ടടുത്ത രണ്ടു വരികളില്‍ തന്നെ അത് വരുമ്പോള്‍ വല്ലാത്ത ആവര്‍ത്തനമെന്നതിനേക്കാള്‍ അനൌചിത്യം എന്ന് തോന്നി.
  ഉദാ : നിന്നോടുള്ള എന്‍ പ്രണയം
  എന്നെയൊരു വിഭ്രാന്തിയിലാക്കി.. തുടങ്ങിയ വരികള്‍. അതുപോലെ നിന്‍ സ്നേഹത്തിന്‍ അമൃതേതിനായി ഈ പ്രയോഗം ശരിയാണോ എന്നതില്‍ എനിക്ക് ചെറിയ സംശയം തോന്നി. അവിടെ അമൃതേത്തിനായി എന്നതിലെ അക്ഷര ഇരട്ടിപ്പ് വിട്ടുപോയതല്ല ഞാന്‍ ഉദ്ദേശിച്ചത്. അതിനേക്കാളേറെ നിന്‍ സ്നേഹത്തിന്റെ അമൃത് എന്ന് പോരെ? കൃത്യമായി എനിക്ക് അറിയില്ല. വായനയില്‍ തോന്നിയത് സൂചിപ്പിച്ചു എന്നേയുള്ളൂ. കവിതയെ കൂടുതല്‍ അറിയുന്നവര്‍ ആരെങ്കിലും കൃത്യമായി പറയുമായിരിക്കും എന്ന് കരുതാം. എഴുതുക. ഇനിയും..


  അമൃതേതിനായി

  ReplyDelete
 4. നന്ദി ശ്രീ . VIGNESH J NAIR എന്‍റെ കൃതി വായിച്ചു അഭിപ്രായം എഴുതിയതിന്

  ReplyDelete
 5. നന്ദി ശ്രീ സിദ്ധിക്ക ഇവിടം വരെ എത്തിയതിന്.ബ്ലോഗിലെ പ്രശ്നം ഇതുവരെ ശെരിയായിട്ടില്ല നാട്ടില്‍ എത്തിയതിന് ശേഷമാണ് പുതിയ പോസ്റ്റ്‌ ആര്‍ക്കും കാണുവാന്‍ കഴിയാതെ ആയത്

  ReplyDelete
 6. നന്ദി ശ്രീ .മനോരാജ് പോരായ്മകള്‍ ചൂണ്ടി കാട്ടി വിശദമായി അഭിപ്രായം രേഖപെടുത്തിയതിന്.

  ReplyDelete
 7. ഞാനിന്നും പ്രണയിനിയാണ്
  ഇന്നു ഞാന്‍ പ്രണയിക്കുന്നത്
  മരണത്തിന്‍ മായികലോകത്തെയാണ്
  നന്നായിരിക്കുന്നു പ്രണയം ചാലിച്ച വരികള്‍.
  ആശംസകള്‍

  ReplyDelete
 8. നന്ദി ശ്രീമാന്‍ സി വി റ്റി ഇവിടം വരെ വന്നതിനും അഭിപ്രായം എഴുതിയതിനും .

  ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ