http://rasheedthozhiyoor.blogspot.com
ഇന്ത്യന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശം സംസ്ഥാനങ്ങളില്‍ മാത്രമോ ? ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ ഉടനീളം സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യമില്ലെ .അന്യ സംസ്ഥാനങ്ങളില്‍ നിന്നും അനാഥാലയത്തിലേക്ക് കൊണ്ടു വന്ന കുട്ടികളെ കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാവേണ്ടത് തന്നെയാണ് .പക്ഷെ കുട്ടികളുടെ ഇന്ത്യയില്‍ എവിടേയും ജീവിക്കുവാനുള്ള അവകാശത്തെ ഉന്മൂലനം ചെയ്തുകൊണ്ടാവരുത് എന്ന് മാത്രം . ഒരു നേരത്തെ ആഹാരത്തിനു വകയുള്ള, മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ സാമ്പത്തിക ഭദ്രതയുള്ള ,മക്കള്‍ക്ക് നല്ല വസ്ത്രങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള ,ഒരു മാതാപിതാക്കളും മക്കളെ അനാഥാലയത്തിലേക്ക് അയക്കുവാന്‍ തയ്യാറാവുകയില്ല .ജീവിക്കുവാന്‍ നിത്യവൃത്തിക്ക് പണമില്ലാത്ത പാവപെട്ടവരുടെ മക്കള്‍ മാത്രമാണ് അനാഥാലയങ്ങളില്‍ വസിക്കുന്നത് എന്നതാണ് പരമസത്യം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്മുടെ കേരളത്തില്‍ ജാതിഭേദമന്യേ നന്മയുള്ള മനസ്സിനുടമകള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ധാരാളമുണ്ട് .അവിടെയെല്ലാം പഠിക്കുന്ന കുട്ടികള്‍ ഉന്നത വിദ്യാഭ്യാസവും കരസ്ഥമാക്കുന്നുണ്ട് .
കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കാതെ നിജസ്ഥിതി മനസ്സിലാക്കി .സല്‍ പ്രവര്‍ത്തിയുടെ ഭാഗമായാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നെതെങ്കില്‍ ആ കുട്ടികളെ കേരളത്തില്‍ ജീവിക്കുവാനുള്ള അവസരമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ അധിപന്മാര്‍ പ്രാവര്‍ത്തികമാക്കേണ്ടത് .മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നവര്‍ പറയട്ടെ എന്തിനുവേണ്ടി കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നു ?.ബാലവേലയ്ക്കായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പണ്ടൊക്കെ കുട്ടികളെ കുണ്ടുവന്നിരുന്നു.പക്ഷെ ആ പ്രവര്‍ത്തി ഈ കാലഘട്ടത്തില്‍ നിലവിലില്ല .കാരണം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബാലവേലചെയ്യിപ്പിക്കുന്നവരെ കണ്ടെത്തി വേണ്ടപെട്ടവരെ ധരിപ്പിക്കുകയും വേണ്ടുന്ന ശിക്ഷാ നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാണ്.
കുട്ടികളെ വില്‍പനയ്ക്കോ,അവയവങ്ങള്‍ കടത്താനോ ,ലൈംഗീക ചൂഷണത്തിനോ ഒന്നുമല്ല കൊണ്ടുവന്നത് എന്നിരിക്കെ .എന്തുകൊണ്ടാണ് അധികൃതര്‍ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് .ഇപ്പോള്‍ ആ കുട്ടികള്‍ അനുഭവിക്കുന്ന മാനസീക അവസ്ത വേദനാജനകമാണ് .അനാഥാലയങ്ങളില്‍ ക്രമക്കേടു നടക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിനു മുന്‍പാകെ തുറന്നുകാട്ടാന്‍ നമ്മുടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് .കേരളത്തില്‍ മതപരമായ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒരിക്കലും അതിന് അനുവദിച്ചുകൂടാ .
ഇപ്പോള്‍ കേരളത്തില്‍ എത്തിയ കുട്ടികള്‍ മുന്‍പ് എവിടെയായിരുന്നു എന്ന് അന്യാഷണ വിധേയമാക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും .കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കുട്ടികള്‍ അവധിക്ക് നാട്ടില്‍ പോയിരിക്കുകയായിരുന്നു എന്ന് അനാഥാലയത്തിലെ ഉത്തരവാദിത്വമുള്ളവര്‍ പറഞ്ഞതായി പത്ര കുറിപ്പില്‍ കാണുവാന്‍ ഇടയായി .അങ്ങിനെയാണെങ്കില്‍ .ആ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഒരിക്കലും ഹാനിക്കാതെ അവര്‍ക്ക് തുടര്‍ന്നു പഠിക്കുവാനുള്ള സാഹചര്യം വേണ്ടപെട്ടവരില്‍ നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു . മുക്കം അനാഥാലയത്തില്‍ ഈ കുട്ടികള്‍ക്ക് ജീവിക്കുവാനും പഠിക്കുവാനും സാഹചര്യമുണ്ടെങ്കില്‍ എന്ത് കൊണ്ട് ആ കുട്ടികള്‍ക്ക് അവിടെ ജീവിച്ചുകൂടാ?
ഈ വിഷയത്തില്‍ അവസാനമായി ലഭിച്ച വാര്‍ത്ത . കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നത്ആശ്വാസകരമാണ് . അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍വെ നടത്തുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞതിനെ നമുക്ക് സ്വാഗതം അരുളാം പക്ഷെ അനാഥാലയങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. എന്ന് അദ്ദേഹം പറഞ്ഞതിനോട് നമുക്ക് യോജിക്കുവാനാവുമോ ? സത്യവും ധര്‍മ്മവും ജയിക്കട്ടെ അധര്‍മ്മവും അസത്യങ്ങളും ഇല്ലാതെയാവട്ടെ .കുട്ടികളുടെ ഭാവിക്ക് ഉതകുന്ന നല്ല തീരുമാനങ്ങള്‍ അതികൃതരില്‍ നിന്നും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം .
ശുഭം