2 July 2012

കവിത . പരാജിതന്‍റെ രോദനം



ഹൃദ്യമാം ഭൂലോക പാതയില്‍
അല്‍പനേരം വ്യാകുലതകള്‍ ഇല്ലാതെ
 നടക്കുവാന്‍ മോഹം
സഫലമാകാത്ത ഈ
വ്യാമോഹവും പേറി -ഞാന്‍
 അലയുവാന്‍ തുടങ്ങിയിട്ട്
കാലമേറെയായി.
 ഒരിക്കലും സഫല മാവില്ലാ - 
ആഗ്രഹം എന്നറിയുമ്പോള്‍
അറിയാതെ മനസ്സില്‍നിന്നും
പുറത്തേക്ക് ഉത്ഭവിക്കുന്ന
മനോവിഷമം.
 അറിഞ്ഞുകൊണ്ട്
ആശ്വാസ വാക്കുകള്‍ ഉരുവിടാനില്ല 
എന്നിലാരും എന്നാ നഗ്നസത്യം
ജീവിക്കുവാനുള്ള എന്‍റെ
പ്രേരണ ചോര്‍ന്നു പോകുന്നത്
സത്യമാണെന്ന സത്യം
അറിയുന്നു ഞാന്‍ ഹൃദയ
വേദനയോടെ
അവസാന തുള്ളി രക്തവും
വാര്‍ന്നുപോയി മൃതിയടയും നേരം
അരുതേ എന്ന വാക്ക് കേള്‍ക്കുവാന്‍
ഉണ്ടാകുമോ ഈ ഹതഭാഗ്യന് യോഗം
ജന്മംകൊണ്ടു സമ്പന്നതയുടെ
മടിത്തട്ടില്‍ ജനിക്കുവാന്‍
കഴിയാത്തത് ഞാന്‍
ചെയ്ത മുന്‍ജന്മ പാപമോ
ഈ ദുര്‍ഘടമാം ജീവിത പാത
താണ്ടുവാന്‍ ആകാതെ പാതി -
പാതയില്‍ പൊലിയുവാന്‍ വിധി -
എന്നില്‍ നിക്ഷിപ്തമായത്
ഞാന്‍  ആഗ്രഹിക്കാത്തതായിരുന്നു .
വിധിയാണെന്ന ആശ്വാസ  വാക്കുകള്‍ എനിക്ക് -
ഇഷ്ടപെടാത്ത വാക്കുകളായി   എന്‍റെ -
കാതുകളില്‍ തിരമാലകളുടെ ശബ്ദ
മൂകരിതമായി അലയടിച്ചു
ആര്‍ത്തട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു.


റഷീദ്‌ തൊഴിയൂര്‍