28 December 2011

ചെറുകഥ. ആത്മനൊമ്പരം

ചെറു കഥ ആത്മനൊമ്പരം
                   തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും  നല്ല ഭാവിക്കായുള്ള  സാമ്പത്തീക ശ്രോതസ്സിനുവേണ്ടി  തന്‍റെ പ്രിയപെട്ടവരെ വേര്‍പിരിഞ്ഞു ജീവിക്കുന്ന  അനേകായിരം പ്രവാസികളെ പോലെ അയാളുമൊരു  പ്രവാസിയായി    അറേബ്യയിലൊരു  മണലാരണ്യത്തില്‍ ജീവിക്കുന്നു. അയാളൊരിക്കലുമൊരു. പ്രവാസിയാകുവാന്‍  ആഗ്രഹിച്ചിരുന്നയാളല്ല .    ജീവിത സാഹചര്യം അയാളേയുമൊരു  പ്രവാസിയാക്കി  മാറ്റി .  പ്രിയപെട്ടവരുടെ സുഖവിവരങ്ങളറിയാന്‍  വെള്ളിയാഴ്‌ചകളിലാണ്  അയാള്‍ അയാളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യാറ് പതിവ് .     പതിവ് പോലെ   ആ വെള്ളിയാഴ്ചയും  അയാളുടെ വീട്ടിലേക്കയാള്‍ ഫോണ്‍ ചെയ്ത് 
  വീട്ടിലെ പ്രിയപെട്ടവരുമായി  സംസാരിച്ചുകൊണ്ടിരുന്നു.അമ്മയുമായി സംസാരിച്ചതിനുശേഷം     . അടുത്ത ഊഴം അയാളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനുമായിട്ടായിരുന്നു.പതിവ് പോലെ അന്നും  അയാളുടെ മകന്‍റെ ആദ്യ ചോദ്യം 
''പപ്പ എന്നാ പപ്പയുടെ മോന്‍റെ അരികിലേക്ക് വരിക " 
 പതിവ് പോലെ അയാള്‍ അന്നും  പറഞ്ഞു. 
''കുറച്ച്‌ ദിവസ്സങ്ങള്‍ കഴിഞ്ഞാല്‍ പപ്പ പപ്പയുടെ പോന്നു മോന്‍റെ അരികിലേക്ക് വരും. " 
അപ്പോള്‍ മകന്‍ പറഞ്ഞു 
"     എത്ര കാലമായി പപ്പ പറയുവാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും, കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ വരും എന്ന് ,  
 പപ്പ വരും എന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ.എന്നും എന്നെ പറഞ്ഞു പറ്റിക്കുകയല്ലേ ......  .പാപ്പയ്ക്ക് അറിയുമൊ ?എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന എന്‍റെ കൂട്ടുകാരുടെ  എല്ലാവരുടേയും പാപ്പാമാര്‍ നാട്ടിലാണ് ജോലി ചെയ്യുന്നത് ,  എന്‍റെ പപ്പ മാത്രം ഇ മോന്‍റെ അരികിലില്ല ,  എല്ലാവരുടേയും പാപ്പാമാര്‍ അവരെയൊക്കെ  വിളിക്കുവാനായി ഇടയ്ക്കൊക്കെ  സ്കൂളിലേക്ക് വരും.     എന്‍റെ പപ്പ മാത്രം എന്നെ വിളിക്കാന്‍ വരില്ല . പിന്നെ എന്‍റെ ക്ലാസ്സില്‍ എന്‍റെ അരികില്‍ ഇരിക്കുന്ന ഷിജുവിന്‍റെ പപ്പയും മമ്മയും അനിയത്തിയും കൂടെ      സ്കൂള്‍ ഇല്ലാത്ത ദിവസ്സങ്ങളില്‍ .  ഇടക്കൊക്കെ പാര്‍ക്കിലും ബീച്ചിലും സിനിമ കാണാനും ഒക്കെ പോകും.   എന്നെ പാര്‍ക്കിലും ബീച്ചിലും സിനിമകാണിക്കാനുമൊക്കെ കൊണ്ടുപോകുവാന്‍ ആരുമില്ല  . മമ്മയോട് പറഞ്ഞാല്‍ മമ്മ പറയും പപ്പ വന്നിട്ട് പോവാം എന്ന്.  
             മകന്‍റെ സംസാരം കേട്ടിട്ട് അയാളുടെ മനസ്സ് വല്ലാതെയായി.    മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ  പരിഭവം പറഞ്ഞ് കൊണ്ടേയിരുന്നു.  മകന്‍ അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ വിഷയത്തില്‍ നിന്നും പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ .  അയാള്‍ പറഞ്ഞു   
"ന്‍റെ മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കുവാന്‍  വേണ്ടി യല്ലെ  പപ്പ ഇവിടെ കഷ്ടപെടുന്നത് .  പപ്പ കുറച്ച്‌ നാളുകള്‍ കൂടി കഴിഞ്ഞാല്‍ നാട്ടില്‍ വരാം .    എന്നിട്ട് എന്‍റെ  മോന് പോകുവാന്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒക്കെ പപ്പകൊണ്ട് പോവാം . പപ്പ വരുന്നത് വരെ എന്‍റെ മോന്‍  മമ്മ പറയുന്നത് അനുസരിച്ച് നന്നായി പഠിക്കണം,, 
    അയാള്‍  മകനെ അശ്യസിപ്പിക്കാന്‍ പറയുന്നതോന്നും ആ കുരുന്ന് മനസ്സ് ചെവികൊണ്ടില്ല.സംസാരത്തിനിടയില്‍ മകന്‍ പറഞ്ഞു 
       '' പപ്പ ഞാന്‍ ഇപ്പൊ വരാം പപ്പ ഫോണ്‍ വെച്ച് പോവല്ലെ.ഞാനൊരു സാധനം എടുത്തിട്ട് വരാം  ,, 
 ഫോണ്‍ വെക്കില്ലാ എന്ന് അയാളില്‍ നിന്നും ഉറപ്പ് കിട്ടിയപ്പോള്‍    മകന്‍ ഓടി പോകുന്ന ശബ്ദം  അയാള്‍ ഫോണിലൂടെ കേട്ടു.    ഉടനെ തന്നെ മകന്‍ തിരികെ  വരികയും ചെയ്തു .   എന്നിട്ട് എന്തോ  കിലുക്കി കൊണ്ട്  അയാളോട് പറഞ്ഞു 
"പപ്പ  കാശ് ഇല്ലാത്തത് കൊണ്ടല്ലെ നാട്ടില്‍ വരാത്തത്. പപ്പയുടെ മോന്‍റെ കയ്യില്‍ ഒത്തിരി കാശുണ്ട് .... അതെ പപ്പ  ഇ കാശ് കുടുക്ക നിറയെ കാശാണ്    .മമ്മയുടെ വീട്ടില്‍ പോവുമ്പോള്‍ അമ്മൂമയും അമ്മാവന്മാരും  അമ്മായിമാരുമൊക്കെ  തരുന്ന കാശാണ്. ആ കാശൊക്കെ ഞാന്‍ ഇ കാശ് കുടുക്കയില്‍ ഇട്ടുവേച്ചതാ. പപ്പ കാശില്ലാത്തത്  കൊണ്ടാ നാട്ടില്‍ വരാത്തത് എന്ന് എപ്പോഴും പറയാറില്ലെ.  അത് കൊണ്ടാ ഞാന്‍ കാശ്കുടുക്കയില്‍ കാശിട്ടു  വെക്കാന്‍  തുടങ്ങിയത് .ഇപ്പൊ ഇ കാശ് കുടുക്ക നിറഞ്ഞു പപ്പ ......   ഇനി എന്‍റെ പപ്പ നാളെ വരുമോ?..... "''
                  മകന്‍റെ അരികില്‍ നിന്നും അയാളുടെ ഭാര്യ മകനോട്‌ പറയുന്നത് അയാള്‍ കേട്ടു 
'' എന്‍റെ കുട്ടി എന്താ പപ്പോയോട് ഈ പറയുന്നത് .  ഇ കാശ് കുടുക്കയിലെ കാശ്കൊണ്ട് ഒരു കിലോ അരി പോലും കിട്ടില്ലാ  . അതും ഇതും പറഞ്ഞ് പപ്പയുടെ മനസ്സ് വിഷമിപ്പിക്കല്ലെ .  ഉണ്ണി ആ റിസീവര്‍ ഇങ്ങു തരു ....." 
'പിന്നെ അയാളോട്  ഭാര്യയാണ് സംസാരിച്ചത്.ഭാര്യയുമായി സംസാരിക്കുമ്പോള്‍ .     മകന്‍റെ വാക്കുകളായിരുന്നു അയാളുടെ മനസ്സ് നിറയെ .  ഭാര്യയുമായി സംസാരിച്ചതിനു ശേഷം നീറുന്ന മനസ്സുമായി  അയാള്‍ അയാളുടെ റൂമിലെത്തി ,ഒരു ചില്ലറ വില്പനശാലയിലാണ്  അയാള്‍ക്ക്‌ ജോലി .  ദിവസ്സം പതിനാറു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണം.കഷ്ടപ്പാടുള്ള ജോലിയായിട്ടും  അയാള്‍ ജോലി നോക്കുന്നത്  മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനും  , പ്രിയപെട്ടവരുടെ നല്ല ജീവിതത്തിനും വേണ്ടിയാണ്  . എത്ര വിഷമമുള്ള  ജോലി ചെയ്യുമ്പോഴും  പ്രിയപെട്ടവരെ ഓര്‍ക്കുമ്പോള്‍ മനസിലെ വിഷമങ്ങളെല്ലാം   അകന്നുപോകുകയും തുടര്‍ന്നും   ജോലികള്‍ ചെയ്തു തീര്‍ക്കുവാനയാള്‍  പ്രാപ്തനാകുകയും ചെയ്യും .
              വെള്ളിയാഴ്‌ചകളില്‍ രാവിലെ പത്തുമണിമുതല്‍ വൈകീട്ട് രണ്ടു മണി വരെ ഒഴിവുണ്ട്.   ആ ഒഴിവു സമയത്താണ്  അയാള്‍ പതിവായി അയാളുടെ വീട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ .റൂമില്‍ എത്തിയ അയാള്‍  വാച്ചില്‍ സമയം നോക്കി    ഇനിയും  ഒന്നര മണിക്കൂര്‍ ബാക്കിയുണ്ട്  ജോലിക്ക് പോകുവാന്‍ .  ഇത്തിരി നേരം ഉറങ്ങാം  എന്ന് കരുതി അയാള്‍ അയാളുടെ കട്ടിലിലെ  മെത്തയില്‍ കിടന്നു .  സാധാരണ  ഉറങ്ങാന്‍ കിടന്നാല്‍ ഉടനെ ഉറങ്ങുന്ന ശീലമാണ്‌ അയാള്‍ക്കുള്ളത്   .അന്ന് പക്ഷെ അയാള്‍ക്കുറങ്ങുവാനായില്ല  .  മനസ്സ് നിറയെ മകന്‍റെ സംസാരമായിരുന്നു .  ആ കുരുന്ന് മനസ്സ് എന്ത് മാത്രം ആഗ്രഹിക്കുന്നു തന്‍റെ സാനിധ്യം 
      ഈ ഇടെയായി   എപ്പോള്‍ വീട്ടിലേക് വിളിച്ചാലും മകനുമായി  സംസാരിക്കുമ്പോള്‍  അയാള്‍ നാട്ടില്‍ ചെല്ലാത്തതിന്‍റെ പരിഭവം മാത്രമാണ്  മകന് പറയുവാനുണ്ടായിരുന്നുളളു .അയാള്‍ ഓര്‍ത്തു താന്‍ നാട്ടില്‍ പോയി വന്നിട്ട് മൂന്നു വര്‍ഷം തികയാന്‍ പോവുന്നു. ഇനി എന്നാണ് നാട്ടിലേക്ക് തിരികെ  പോകുവാന്‍ കഴിയുക .ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും  രണ്ട് വര്‍ഷത്തില്‍   നാട്ടില്‍ പോയി വരുവാനുള്ള വിമാന  ട്ടിക്കറ്റ് ലഭിക്കുന്നതാണ്. എന്നിട്ടും അയാള്‍ക്ക്‌ നാട്ടില്‍ പോയി വരുവാനാവുന്നില്ല. കാരണം വീട് പണി കഴിപ്പിച്ച കടം ഇതു വരെ വീട്ടിയിട്ടില്ല .വീട് പണിയുവാനായി  വസ്തുവിന്‍റെ  പ്രമാണം ബാങ്കില്‍ പണയപെടുത്തിയത്  ഇതു വരെ തിരികെയെടുക്കുവാനായിട്ടില്ല   നാട്ടില്‍  പോയി നില്‍ക്കുന്ന മൂന്നു മാസം ബാങ്കിലെ അടവ്‌ തെറ്റിയാല്‍ പലിശ പലിശയുടെ പലിശയായി അധികരിക്കും  എന്ന് ഭയന്നാണ്  നാട്ടില്‍ പോവുന്നത് മാറ്റി  വെയ്ക്കുന്നത്.  ഇവിടെ നിന്നും കിട്ടുന്ന വേതനം  കഷ്ട്ടിച്ച് വീട്ടിലെ അത്യാവശ്യം  ചിലവുകള്‍ക്കും, ബാങ്കിലെ  അടവും, മക്കളുടെ സ്കൂള്‍ ഫീസും, മക്കള്‍ സ്കൂളില്‍ പോകുന്ന വാഹനത്തിന്‍റെ വാടകയും കൊടുത്ത് കഴിഞ്ഞാല്‍ മിച്ചം വെക്കാന്‍ പിന്നെ  ഒന്നും കാണില്ല .
                   തന്നെയുമല്ല  അപ്രതീക്ഷിതമായി  വരുന്ന  മറ്റു ചിലവുകള്‍ക്ക് ഭാര്യയുടെ കെട്ടു താലി പണയം വെക്കുകയെ  നിര്‍വാഹമുള്ളൂ  പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ അയാള്‍ എന്ത് മാത്രം ആഗ്രഹിക്കുന്നു .ഇനി എന്ന് തന്‍റെ പ്രിയപെട്ടവരെ ഒരു നോക്ക് കാണുവാന്‍ കഴിയും എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി    അയാളില്‍ അവശേഷിക്കുന്നു. അയാളോടൊപ്പം താമസിക്കുന്നവര്‍ ജോലിക്ക് പോകുവാന്‍ തുടങ്ങിയപ്പോള്‍   അയാളും എഴുന്നേറ്റ് ജോലിക്ക് പോകുവാനായി  മുറിയില്‍ നിന്നും  ഇറങ്ങിയപ്പോള്‍  അയാള്‍ ഓര്‍ത്തു.
             പതിനാറു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇ പ്രവാസ ജീവിതം തുടങ്ങിയിട്ട്.  ഇനിയും എത്ര കാലം ഇ പ്രവാസ്സ ജീവിതം തുടരേണ്ടിവരും . ഉത്തരം കണ്ടെത്താന്‍ എത്ര ശ്രമിച്ചിട്ടും  ഉത്തരം കണ്ടെത്തുവാനായാള്‍ക്കായില്ല  .അപ്പോള്‍ ഏതോ പുസ്തകതാളില്‍   വായിച്ച ആ വരികള്‍ അയാളുടെ മനസ്സിലേക്ക് ഓടി യെത്തി . കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയാണ് പ്രവാസ്സിയുടെ അവസ്ഥ  . അതെ തന്‍റെയും ജീവിത സാഹചര്യം  കത്തി തീരുന്ന മെഴുക് തിരിയുടെ അവസ്ഥയിലേക്ക്   പരിണമിച്ചു കഴിഞ്ഞു  . എത്ര കത്തി തീര്‍ന്നുകഴിഞ്ഞു തന്‍റെ ഈ ജീവിതം .ഇനി എത്ര കത്തി തീരാന്‍ ബാക്കി യുണ്ട് ഈ ജീവിതം.  പ്രിയപെട്ടവരെ വേര്‍ പിരിഞ്ഞ് പ്രവാസജീവിതം ഇഷ്ട പെടുന്ന  ആരെങ്കിലുമുണ്ടാകുമോ   ഈ ഭൂലോകത്ത് . പ്രവാസജീവിതം തുടങ്ങി കഴിഞ്ഞാല്‍പ്പിന്നെ അത് ഒഴിയാബാധയായി  തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .പ്രവാസലോകത്ത്‌  നില്‍ക്കാന്‍ ശരീരം അനുവാതിക്കാതെ യാവുന്നത് വരെ  .  പ്രവാസജീവിതം അവസാനിപ്പിച്ച് 
തിരികെ സ്വന്തം  മണ്ണില്‍  പ്രിയപെട്ടവരുമായി  ജീവിക്കുവാന്‍  തുടങ്ങുമ്പോള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ എന്നുമുണ്ടാവും അവന് കൂട്ടായി .പ്രാവസിയുടെ ജീവിത  യാത്രയില്‍ സന്തോഷത്തെക്കാള്‍ കൂടുതല്‍ ദുഃഖം ഏറ്റു വാങ്ങാനാണ് വിധി .എല്ലാം വിധിയാണ് എന്ന് കരുതി  ആശ്വാസം  കണ്ടത്താന്‍  ശ്രമിക്കുമ്പോള്‍  .മനസിന്‍റെ ഉള്ളിന്‍റെ യുള്ളില്‍ നിന്നും ഉദ്ഭവിക്കുന്ന മാനസീകമായ സങ്കര്‍ഷം കൊടുങ്കാറ്റിന്‍റെ  വേഗതയില്‍   ശിരസ്സിലേക്ക്  പ്രവഹിക്കുന്നു  . 
                                      ...........ശുഭം ............

23 December 2011

ചെറു കഥ : പ്രണയതുടിപ്പ്

                      
                          പതിവ് പോലെ കൂട്ട്കാരോടോത്ത് ഒത്തുചേരാറുള്ള വായനശാലയിലേക്ക്  ലക്ഷ്യം വെച്ച് പോവുമ്പോഴാണ്. വഴിയില്‍ യാദ്രിശ്ചികമായി അയാള്‍ അവളെ കണ്ടു മുട്ടിയത്‌ . ആദ്യത്തെ നോട്ടത്തില്‍ തന്നെ ആരിലും ഇല്ലാത്ത എന്തൊക്കയോ പ്രത്യേകതകള്‍ അയാള്‍ അവളില്‍ കണ്ടു.       വശ്യമനോഹരമായ  നയനങ്ങളും. നീണ്ട് ഇടതൂര്‍ന്ന  കാര്‍കൂന്തലും. അവളുടെ ഭംഗിക്ക്  മാറ്റുകൂട്ടുന്നു.  അവളുടെ മുഖത്തെക്കുള്ള നോട്ടം  എത്ര ശ്രമിച്ചിട്ടും പിന്‍ വലിക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല ഇന്നേവരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം അയാള്‍ക്ക്‌ അവളോട്‌ തോന്നി .   ഒരു കാന്തിക ശക്തി അവളുടെ നയനങ്ങളില്‍ നിന്നും അയാളിലേക്ക് പ്രവഹിക്കുന്നത് പോലെ. ഹൃദയത്തിന്‍റെ മിടിപ്പിന് വേഗത കൂടുന്നത് പോലെ .ഇത് വരെ അനുഭവിക്കാത്ത ഒരു തരം അനുഭൂതിയാണ് അയാള്‍ക്ക്‌ അപ്പോള്‍ തോന്നിയത് .അവള്‍ അയാളുടെ മുന്നിലൂടെ കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങി.   അവളുടേയും കൂട്ടുകാരികളുടെയും വേഷവിധാനം കണ്ടപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അവര്‍ പഠിക്കാന്‍ പോവുന്നവരാണെന്ന്,അവര്‍ കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളെ തന്നെ നോക്കി നിന്നു.  അന്ന് അയാളുടെ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു  ജീവിതത്തില്‍ ഇന്നേവരെ ആരോടും തോന്നിയിട്ടില്ല ഇങ്ങിനെയൊരു ഇഷ്ടം , 

                            രാത്രി ഉറങ്ങുവാന്‍ കിടന്നപ്പോഴും അവളെ കുറിച്ചുള്ള ചിന്തകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഉറങ്ങാന്‍ കിടന്നിട്ടും ഉറങ്ങാന്‍ കഴിയാതെ അവളുടെ ഓര്‍മകളുമായി  രാത്രിയുടെ ഏതോ യാമത്തില്‍ അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷെ  ഉറക്കത്തില്‍ സ്വപ്നങ്ങളുടെ ഒരു പ്രവാഹമായിരുന്നു അയാളെ എതിരേറ്റത് .സുഖമുള്ള    സ്വപ്നങ്ങളുടെ  ആലസ്യത്തില്‍ നിന്നും പതിവിലും വൈകിയാണ് അടുത്ത ദിവസ്സം രാവിലെ  അയാള്‍ ഉറക്കം ഉണര്‍ന്നത് ..പ്രഭാത  കൃത്യ ങ്ങള്‍  തിടുക്കത്തില്‍ നിര്‍വഹിച്ച്. പ്രഭാതഭക്ഷണം പേരിന് കഴിച്ചു എന്ന് വരുത്തി . വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുവാന്‍ തയ്യാറായി നില്‍ക്കുന്ന അയാളെ കണ്ടപ്പോള്‍.  അയാളുടെ  മുത്തശ്ശി ചോദിച്ചു?   .


"എവിടേക്ക എന്‍റെ കുട്ടി ഇത്ര നേരത്തെ  പോവുന്നെ,,

 "ഞാനിപ്പോള്‍ വരാം മുത്തശ്ശി " 
എന്ന് പറഞ്ഞ് അയാള്‍  അവളേയും പ്രദീക്ഷിച്ച് വേഗത്തില്‍ നടന്ന് , ആകാംക്ഷയോടെ വയലിന് കുറുകെയുള്ള ട്ടാറിടാത്ത റോഡിന്‍റെ അരികിലുള്ള ഓല   പുരയില്‍  ഇരുന്നു. അവിടെ ഇരുന്നാല്‍ അയാള്‍ക്ക്‌ ദൂരെ നിന്നും അവള്‍ വരുന്നത് കാണാം .ആ ഗ്രാമത്തിലെ ഏറ്റവും പ്രക്യതി രമണിയമായ പ്രദേശമാണ് അവിടം .നോക്കിയാല്‍ ദൂര കാഴ്ച കാണാന്‍ പറ്റാത്ത അത്ര ദൂരമുണ്ട് ആ വയലിന് ..


                              വയലിന് കുറുകെയുള്ള റോഡ്‌ വയലിന്‍റെ ഒരത്തോട് കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്,  പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അപ്പോള്‍ അത് വഴി പോയി തുടങ്ങിയിട്ടുണ്ടായിരുന്നില്ല .    കുണ്ടും കുഴിയും ഉള്ള റോഡിലൂടെ ഇടകൊക്കെ വാഹനങ്ങള്‍ പോവുന്നുണ്ട് . വയലില്‍ കൃഷി ചെയ്യാന്‍ പോവുന്ന കൃഷി തൊഴിലാളികള്‍ അത് വഴി പോകുവാന്‍ തുടങ്ങിയപ്പോള്‍ .  അയാള്‍  ഓര്‍ത്തു " സമയം എട്ട് മണി കഴിഞ്ഞു കാണും ഇനിയും ഒരു മണികൂര്‍ കഴിഞ്ഞാലെ പഠിക്കാന്‍ പോവുന്ന കുട്ടികള്‍ അത് വഴി പോകുവാന്‍ തുടങ്ങുകയുള്ളൂ .

                                           കാത്തിരിപ്പിന്‍റെ ദൈര്‍ഗ്യം കൂടും തോറും സമയത്തിന് ഒച്ചിന്‍റെ വേകതയെ ഉള്ളു എന്നാണ് അപ്പോള്‍ അയാള്‍ക്ക്‌ തോന്നിയത് .    സമയത്തിന് ഇത്തിരി വേഗത കൂടിയെങ്കില്‍ എന്ന് അപ്പോള്‍ അയാള്‍ ആഗ്രഹിച്ചു . കയ്യില്‍ ഒരു വാച്ച് ഉണ്ടായിരുന്നെങ്ങില്‍ എന്ന് അന്ന് അയാള്‍ ആദ്യമായി മോഹിച്ചു .  വാച്ച് കെട്ടാന്‍ അയാള്‍ക്ക്‌ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല   തൊഴിലൊന്നും ഇല്ലാത്ത അയാള്‍ക്ക്  ഒരു വാച്ച് വാങ്ങിക്കുക എന്നത് അസാധ്യ മായിരുന്നു .          പ്രധാപം നശിച്ചുപോയ ഒരു കുടുംമ്പത്തിലെ അംഗമയിരുന്നു അയാള്‍  .


                                 അയാളുടെ മുത്തശ്ശി ഇടക്കൊക്കെ അയാളോട് പറയുമായിരുന്നു 
" എങ്ങിനെ കഴിയേണ്ട ആളാ എന്‍റെ കുട്ടി   എത്ര ഏക്കര്‍ പറബും വയലും ഉണ്ടായിരുന്ന തറവാട ഇത്    ഒക്കെ വിറ്റ് നശിപ്പിച്ചില്ലെ കര്ന്നവന്മാര്‍ . നിന്‍റെ മുത്തശ്ശന്‍ പകുതിയില്‍ കൂടുതല്‍ വസ്തു വിറ്റ് നശിപ്പിച്ചു. മുത്തശ്ശന്‍റെ കണ്ണടഞ്ഞതിനുശേഷം നിന്‍റെ അച്ഛന്‍ ഇ പുരയും പുരയിടവും ഒഴികെ ഭാക്കി ഉള്ള മറ്റ് വസ്തു വകകള്‍ എല്ലാം വിറ്റ് നശിപ്പിച്ചു.  അത് അങ്ങിനെ തന്നെ അല്ലെ ഉണ്ടാവു അച്ഛന്‍റെ അല്ലെ മകന്‍ . മുന്‍ജന്മ പാപം അല്ലാണ്ട് എന്താ പറയ ,,


    അയാള്‍ക്ക്‌ ഒത്തിരി ഇഷ്ടമാണ് അയാളുടെ മുത്തശ്ശിയെ . മുത്തശ്ശിക്ക് തിരിച്ചും അത് പോലെ തന്നെ .അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയിരുന്നു.  ഇനി ഭാവി എന്ത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി അയാളില്‍ അവശേഷിക്കുന്നു .        ഗ്രാമത്തില്‍ വെല്ല കൂലി പണിക്കും പോവാം എന്ന് വെച്ചാല്‍   തറവാട്ട്‌ മഹിമ അയാളെ അതിന് അനുവതിച്ചില്ല.


                                   സ്കൂളില്‍ പോവുന്ന കാലത്ത് നല്ല അടി പ്രയോകം അയാള്‍ക്ക്‌ ഏല്‍ക്കേണ്ടി വന്നിരുന്നു . അത് തന്നെയാണ്, അയാളുടെ വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങാന്‍ ഉണ്ടായ കാരണവും .  അധ്യാപകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ അയാള്‍ക്ക്‌ അധികവും കഴിഞ്ഞിരുന്നില്ല .  എത്ര പഠിച്ചാലും അത് മനപാഠമാക്കാന്‍  എ ത്ര ശ്രമിച്ചാലും അയാള്‍ക്ക്‌ അതിന് കഴിഞ്ഞിരുന്നില്ല . സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ ആരും അയാളെ പഠിപ്പിക്കാന്‍ ശ്രമിക്കാറില്ലായിരുന്നു .  പിന്നെ പിന്നെ അടി പ്രയോകത്തില്‍ നിന്നും ഏത്തം ഇടീക്കലും ഒറ്റ കാലില്‍ നിര്‍ത്തലും ഒക്കെ ആയി അത് പരിണമിച്ചിരുന്നു. 


  എത്ര അടി കിട്ടിയാലും അത് അയാള്‍ സഹിക്കുമായിരുന്നു .പക്ഷെ സഹപാഠികളുടെ പരിഹാസം അത് അയാള്‍ക്ക്‌ ഒരിക്കലും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല .  ഒരു ദിവസ്സം മലയാളം ആധ്യാപകനില്‍ നിന്നുള്ള ഒരു വാക്ക് അയാളുടെ വിദ്യാഭ്യാസം എന്നെന്നേക്കുമായി    അവസാനിപ്പിക്കെണ്ടി വന്നു .    ഒരു ദിവസ്സം അയാളോട് അദ്ധ്യാപകന്‍ പറഞ്ഞു


 ,,നാളെ പഠിക്കാനുള്ളത് പഠിച്ച് വന്നില്ലാ എങ്കില്‍ ഇന്നു കിട്ടിയ അടിയും ഒറ്റ കാലില്‍ നിര്‍ത്തലും ആയിരിക്കില്ല ഇനി ഉണ്ടാവുക . തല ക്കീഴായി നിര്‍ത്തും എത്ര പറഞ്ഞു തന്നാലും അത് പഠിപഠിക്കില്ല എന്ന് വെച്ചാല്‍  പിന്നെ എന്താ ഞാന്‍ ചെയ്യുക. ഇങ്ങിനെ ഒരു പഠിക്കാത്ത കുട്ടിയെ ഞാന്‍ എന്‍റെ അദ്ധ്യാപനകാലത്ത്  ഇത് വരെ കണ്ടിട്ടില്ല .കഷ്ടംതന്നെ,,


                                     അദ്ധ്യാപകന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹപാഠികള്‍ എല്ലാവരും ഒരു പോലെ പരിഹാസ പൂര്‍വം ചിരിക്കുന്നുണ്ടായിരുന്നു പരിഹാസനായിട്ടാണ് അന്ന് സ്കൂളില്‍നിന്നു  അയാള്‍ തിരകെ പോന്നത് . അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ആല്‍പമാര്‍തഥമായി അയാള്‍ പഠിക്കാന്‍ ശ്രമിച്ചു .പക്ഷെ എത്ര ശ്രമിച്ചിട്ടും പഠിക്കുന്നത് ഒന്നും അയാളുടെ മനസ്സില്‍ നിന്നില്ല   .   പഠിക്കാത്തത് കൊണ്ട് തല കീഴായി നില്‍ക്കേണ്ടി വരുമല്ലോ എന്ന് ഓര്‍ത്ത്‌ .സഹ   പാഠികളുടെ പരിഹാസപാത്രമായി മാറേണ്ടി  വരുമല്ലൊ എന്ന് ഓര്‍ത്ത്‌. അയാള്‍ പിന്നീട് സ്കൂളില്‍ പോയില്ല  .  എന്നും  സ്കൂളിലേക്കാണെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നും  ഇറങ്ങും .പക്ഷെ അയാള്‍ സ്കൂളിലേക്ക് പോവുന്ന വഴിയുടെ അടുത്തുള്ള മോന്ത കാട്ടില്‍ ഒളിച്ചിരിക്കാറാണ് പതിവ്‌ .കൊച്ചിയിലെ ഏതോ  ഒരു  സേട്ടുവിന്‍റെ നോട്ടമില്ലാത്ത വസ്തു  കാട് പിടിച്ച് കിടക്കുന്നത് ഒളിച്ചിരിക്കാന്‍ അയാള്‍ക്ക്‌ അനുഗ്രഹമായി,   പിന്നീട് അയാളെ സ്കൂളിലേക്ക് കാണാതെ ആയപ്പോള്‍ എന്താണ് അയാള്‍ സ്കൂളിലേക്ക് വരാത്തത് എന്ന് അറിയാന്‍.      അയാളുടെ സഹപാഠികളില്‍ രണ്ടു പേരെ അയാളുടെ വീട്ടിലേക്കു അയച്ചപോഴാണ് അയാളുടെ വീട്ടുകാര്‍ അയാള്‍ സ്കൂളില്‍ പോയിരുന്നില്ലാ എന്ന് അറിയുന്നത് .  സ്കൂളില്‍ പോവാത്തതിന്‍റെ പേരില്‍ പിന്നീട് അയാള്‍ക്ക്‌ ഒരു പാട് ശിക്ഷ ഏല്‍ക്കേണ്ടി വന്നു .    പക്ഷെ ആ ശിക്ഷ കൊണ്ടൊന്നും അയാളുടെ ആ കുഞ്ഞു മനസ്സിനെ മാറ്റി എടുക്കുവാന്‍  അയാളുടെ രക്ഷിതാക്കള്‍ക്ക് കഴിഞ്ഞില്ല .


                               അതോടെ എന്നെന്നേക്കുമായി അയാളുടെ പഠനം മുടങ്ങി .ബാല്യകാലത്ത് പഠനം  മുടങ്ങിയതില്‍   അയാള്‍ക്ക്‌ കുറ്റബോധം തെല്ലുപോലും തോന്നിയില്ല .പിന്നെ പിന്നെ പ്രായം കൂടും തോറും . വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങിയതില്‍ .അയാളുടെ മനസ്സില്‍ കുറ്റബോധം തോന്നി തുടങ്ങിയിരുന്നു,   വിദൂരതയിലേക്ക് കണ്ണും നട്ട് അവളേയും പ്രദീക്ഷിചിരിക്കുമ്പോള്‍ .    സൈക്കളില്‍ കല്‍പണിക്ക്   പോവുന്ന  അയാളുടെ വീടിന് അടുത്തുള്ള യുവാവ്. സൈക്കിള്‍ അയാളുടെ അരികില്‍ നിര്‍ത്തി അയാളോട് ചോതിച്ചു
,,   എന്താ രാവിലെതന്നെ ഇവിടെ വന്നിരിക്കുന്നത് ,,
,,വെറുതെ ഇരുന്നതാ ,,
എന്ന് പറഞ്ഞ് അയാള്‍ യുവാവിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പക്ഷെ   യുവാവ് പിന്നെയും അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു . 


 അയാളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും അയാള്‍ ആകാംക്ഷയോടെ അവള്‍ വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടേ ഇരുന്നു .   യുവാവ് പോവുന്ന ലക്ഷണം കാണുന്നില്ലാ എന്ന് കണ്ടപ്പോള്‍ .   മനസ്സില്‍ യുവാവ് ഒന്നു പോയിരുന്നെങ്കില്‍ എന്ന് അയാള്‍ ആഗ്രഹിച്ചു .   അയാളുടെ കാത്തിരിപ്പിനൊടുവില്‍  അങ്ങ് ദൂരെ നിന്നും അവള്‍ വരുന്നത് അയാള്‍ കണ്ടു.     അവള്‍ അയാളുടെ അടുത്തേക്ക്‌ എത്തും തോറും  അയാളുടെ ഹൃദയ മിടിപ്പ് കൂടി കൊണ്ടേ ഇരുന്നു. അവളെ നേരില്‍ കാണുമ്പോള്‍ നവ്യമായ ഒരു  അനുഭൂതിയാണ് അയാള്‍ക്ക്‌ അനുഭവപെട്ടിരുന്നത് .ജീവിതത്തില്‍ ഇങ്ങിനെ ഒരു അനുഭവം അയാള്‍ക്ക്‌ ആദ്യമായാണ് അനുഭവപ്പെടുന്നത്, 


                             അവളുടെ കൂടെ വേറെ മൂന്ന് പെണ്‍ കൂട്ടികള്‍ കൂടി ഉണ്ടായിരുന്നു .   അവള്‍ മൂന്നു പേരുടേയും പുറകില്‍ കൂട്ടു കാരികള്‍ സംസാരിക്കുന്നതും ശ്രദ്ധിച്ച് വരുന്നു .അപ്പോഴും  യുവാവ് അയാളോട് സംസാരിച്ചു കൊണ്ടേ ഇരുന്നു .യുവാവ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ അലക്ഷ്യമായി മറുപടി പറഞ്ഞു കൊണ്ടേ ഇരുന്നു .   അവളും കൂട്ടുകാരികളും അയാളുടെ അടുത്ത് എത്തിയപ്പോള്‍ അവള്‍ അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന്   അയാള്‍       ആഗ്രഹിച്ചു . പക്ഷെ അവള്‍ പരിസരം ഒന്നും വീക്ഷിക്കുന്നുണ്ടായിരുന്നില്ല .   അവര്‍ അയാളുടെ ദൃഷ്ടിയില്‍ നിന്നും മറയുന്നത് വരെ അയാള്‍ അവളേയും നോക്കി ഇരുന്നു .    അപ്പോഴൊക്കെ അയാള്‍ ആഗ്രഹിച്ചു അവള്‍ ഒന്ന് തിരിഞ്ഞ് അയാളെ ഒന്ന് നോക്കിയെങ്കില്‍ എന്ന് . പക്ഷെ അവള്‍ തിരഞ്ഞു നോക്കിയില്ല .കുറച്ച് സമയം കൂടി അയാള്‍ അവിടെ തന്നെ ഇരുന്നു   യുവാവ് യാത്രയായപ്പോള്‍., അയാള്‍ അയാളുടെ കൂട്ടു കാരുടെ അടുത്തേക്ക്‌ യാത്ര തിരിച്ചു.   കൂട്ടുകാരുടെ അടുത്തെത്തി കൂട്ടുകാരുമായി സംസാരിക്കുമ്പോഴും   അയാളുടെ മനസ്സില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായിയിരുന്നു .


                           അവള്‍ തിരികെ എത്തുന്നസമയം ഒന്ന് വേകം ആയിരുന്നെങ്കില്‍ എന്ന് അയാള്‍ മനസ്സില്‍ ആഗ്രഹിച്ചു.  പിന്നെ പിന്നെ  അയാള്‍ക്ക്‌ അവളെ കാണാതെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവളോടുള്ള ഇഷ്ടം പരിണമിച്ചിരുന്നു. അവള്‍ പോവുന്ന വഴിയില്‍ അയാള്‍ അവളേയും കാത്തുനില്‍ക്കുന്നത്  പിന്നെ പതിവായി . തന്‍റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണുക അതായിരുന്നു അയാളുടെ ലക്ഷ്യം.  മനസ്സില്‍ അന്നേവരെ ആരോടും തോന്നാത്ത എന്തൊക്കയോ അയാള്‍ക്ക്‌ അവളോട്‌ തോന്നി തുടങ്ങിയപ്പോള്‍ . അയാള്‍ ആ സത്യം തിരിച്ചറിഞ്ഞു. അവളെ അയാള്‍ പ്രണയിക്കുന്നു . പിന്നെ അവള്‍ക്ക് അയാളെ ഇഷ്ടമാണോ എന്ന് അറിയാതെ . ആല്‍പമാര്‍തഥമായി അയാള്‍ അവളെ പ്രണയിച്ചു. ഇവളാണ് നിന്‍റെ പെണ്ണ് എന്ന്  അയാളുടെ മനസ്സ് അയാളോട് മന്ത്രിക്കുന്നത്  പോലെ അയാള്‍ക്ക്‌ തോന്നി .     അവള്‍ക്ക് പഠിപ്പ് ഇല്ലാത്ത ദിവസ്സങ്ങളില്‍ അയാള്‍ അവളെ കാണാതെ വല്ലാതെ സങ്കടപെട്ടു.ദിവസ്സവും ഒരു നോക്ക് അവളെ കാണാന്‍ കഴിഞ്ഞില്ലാ എങ്കില്‍...  അയാളുടെ മനസ്സിനെ നിയന്ത്രിക്കാന്‍ അയാള്‍ നന്നേ പാടുപെട്ടു.  ദിവസ്സങ്ങളും മാസങ്ങളും പോയി  കൊണ്ടേയിരുന്നു,  എന്നും അവള്‍ അയാളുടെ മുന്നിലൂടെ പോവുമ്പോഴും  ഇഷ്ടത്തോടെ ഒരു നോട്ടം അയാള്‍ക്ക്‌ അവളില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അത് അയാളെ വല്ലെതെ സങ്കടപെടുത്തിയിരുന്നു.  പിന്നീട് അയാള്‍ ഒരു നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു . 


                          വര്‍ശവസാനത്തെ പരീക്ഷ തുടങ്ങാന്‍ പോവുന്നു.   പരീക്ഷ കഴിഞ്ഞാല്‍ അയാള്‍ക്ക്‌ അവളെ രണ്ടു മാസത്തില്‍ കൂടുതല്‍ കാണാന്‍ കഴിയില്ല എന്ന് മനസ്സിലായപ്പോള്‍ .  അയാള്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തു ..അവധി തുടങ്ങുന്നതിനു മുന്നേ . അയാള്‍ക്ക്‌ അവളോടുള്ള ഇഷ്ടം അവളോട്‌ തുറന്നു പറയാന്‍ അയാള്‍  തീരുമാനിച്ചു.    അതിനു മുന്നെ അവളെ കുറിച്ച് അറിയാന്‍ അയാളുടെ മനസ്സ് തുടിച്ചു. പിന്നീട് അവളെ കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ ശേഖരിക്കാന്‍ തുടങ്ങി . അവളെ കുറിച്ച് അറിഞ്ഞപ്പോള്‍.   അയാളുടെ മനസ്സ് പ്രക്ഷുബ്ധ മായ കടല്‍ തിരമാലകളെന്നപോലെ ആയിരുന്നു.      അയാളുടെ മനസ്സ് തകര്‍ന്നു പോയി.കാരണം     ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാട്ടിലെ സാമ്പത്തീക ശ്രോതസ് വേണ്ടു വോളം ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവള്‍ .   അയാള്‍ക്ക്‌ അവളുമായി ഒരു തരത്തിലും ചേരാത്ത ബന്ധം ആണെന്നുള്ള .അയാളുടെ തിരിച്ചറിവ് .അന്നേ വരെ അവളെ കുറിച്ച് കണ്ട  സ്യപനങ്ങള്‍ എല്ലാം പാഴ് സ്യപങ്ങള്‍ ആണെന്ന് അയാള്‍ക്ക്‌ തോന്നി .   അയാളെ കുറിച്ച് അയാള്‍ സ്യയം ചിന്തിച്ചു .  തനിക്ക് എന്ത്‌ അര്‍ഹാതയാണ് അവളെ പ്രണയിക്കാന്‍ ഉള്ളത്. കാല്‍ കാശിന് വകയില്ലാത്തവാന്‍ .  തറവാട്ട്‌ മഹിമ അന്യം നിന്ന് പോയിരിക്കുന്നു.   വിദ്യാഭ്യാസവും സാമ്പത്തീക ശ്രോതസ്സും  ഒട്ടും  ഇല്ല പോരാത്തതിന് ഒരു തൊഴിലും ഇല്ലാത്തവന്‍. 


                  അവളോട്‌ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍ .  അയാളെ കുറിച്ച് അവള്‍ അറിഞ്ഞാല്‍  ..അവള്‍ എന്നല്ല ഇ ലോകത്ത് ഒരു പെണ്ണും . അയാളെ ഇഷ്ട പെടില്ല എന്ന് അയാള്‍ വിശ്യസിച്ചു .  കൂട്ടിയും കിഴിച്ചും നോക്കിയപ്പോള്‍ അയാള്‍ക്ക്‌ ഒരേ   ഒരു ഉത്തരമേ കിട്ടിയുള്ളൂ. അര്‍ഹത ഉള്ളതെ ആഗ്രഹിക്കുവാന്‍ പാടുള്ളൂ എന്നാ യാഥാര്‍ത്യം അതാണ്‌ അയാള്‍ക്ക്‌ കിട്ടിയ ഉത്തരം .നീറുന്ന മനസ്സോടെ അയാള്‍ ആ തീരുമാനം അയാളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.   അവള്‍ തന്‍റെ ആരുമല്ല എന്ന് .    കാരണം അയാള്‍ അവളെ അത്രയ്ക്ക് പ്രണയിച്ചിരുന്നു . അവളുടെ നല്ല ഭാവി നശിപ്പിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു .  ഒരു പക്ഷെ അയാള്‍ അയാളുടെ ഇഷ്ടം തുറന്ന് പറഞ്ഞാല്‍ . അവള്‍ക്ക് അയാളെയും ഇഷ്ട മാണെന്ന് പറഞ്ഞാല്‍ .   രാജാകുമാരിയെ പോലെ കഴിയെണ്ടവള്‍ ദാരിദ്ര്യവുംപേറി കഴിയുന്ന അയാളുടെ കുടുംമ്പത്തിലെ അങ്കമാവേണ്ടി വന്നാല്‍   അത് തുടര്‍ന്നുള്ള ജീവിതത്തെ സാരമായി ഭാധിക്കും എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു , അയാളുടെ കന്നി പ്രണയം അയാള്‍ക്ക്‌ നെല്‍കിയ മനോവിഷമം അയാള്‍ക്ക്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.  നെഷ്ട പ്രണയത്തിന്‍റെ വേതനിക്കുന്ന ഓര്‍മകളുമായി .പൂവണിയാത്ത മോഹങ്ങളും പേറി . ഇനിയെന്താണ്                                                                                             തന്‍റെ ഭാവി   എന്ന് അറിയാതെ അയാള്‍ .വിധിയുടെ ക്രൂരതയ്ക്കു മുന്നില്‍ പകച്ചു നിന്നു.


                                                  ഇപ്പോള്‍ അയാളുടെ മനസ്സില്‍  വയലിന് കുറുകെ യുള്ള ടാറിടാത്ത   റോഡില്‍ ഒരു ഗര്‍ത്തം രൂപാന്തരം കൊണ്ടു,. ആ ഗര്‍ത്തത്തിലേക്ക്  വീണ്... വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഇല്ലാതെ എന്നെന്നേക്കുമായി.ജീവന്‍റെ തുടിപ്പ്  നിലച്ചിരുന്നെങ്കില്‍, .അടുത്ത ജെന്മത്തില്‍ .പ്രിയപെട്ടവളുടെ ജീവിതത്തിലേക്ക് കടന്ന് ചെല്ലാനുള്ള എല്ലാ പ്രാപ്തിയും ഉള്ളവനായി ജെനിക്കുവാനുള്ള വ്യാമോഹം ആയിരുന്നു ,.അവള്‍ അയാളുടെ അല്ലാത്ത ഈ ജെന്മം പാഴ് ജെന്മം അതായിരുന്നു അയാളുടെ കാഴ്ചപാട് .പിന്നീട് അയാളുടെ ജീവിതത്തില്‍ വീണ്ടും ഒരു പ്രണയ തുടിപ്പ് രൂപന്തരപെട്ടിട്ടുണ്ടായിരുന്നില്ല .        അപ്പോള്‍ അനേകായിരം പൂവണിയാത്ത പ്രണയ കഥയിലേക്ക്‌ ഒരു അദ്ധ്യായം കൂടി എഴുതി  ചേര്‍ക്കപെടുകയായിരുന്നു.
...................................................ശുഭം .............................................