24 January 2014

ലേഖനം, രാജഭരണവും ജനാധിപത്യഭരണവും പുരോഗമനവാദികളും


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 



മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന   നാമൊന്നും കാണുവാനോ കേള്‍ക്കുവാനോ ആഗ്രഹിക്കാത്ത   നീചമായ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നാം  കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.മനുഷ്യജന്മങ്ങളില്‍ കരുണയുടെ അംശം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നു എന്നതാണ്  വാസ്‌തവം . മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കും അടിമയാകുന്ന                                            കാമഭ്രാന്തന്‍മാരായ നീചര്‍   അല്‍പനേരത്തെ ശാരീരിക സുഖത്തിനു വേണ്ടി പിച്ചവെച്ചു നടക്കുവാന്‍ ശ്രമിക്കുന്ന പിഞ്ചുകിഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്തു കൊലപെടുത്തുന്നു  .                                                                        വ്യക്തി  സ്വാതന്ത്ര്യത്തെ  ഇല്ലാതെയാക്കിക്കൊണ്ട് യുവതികളും വയോവൃദ്ധകള്‍ പോലും നിഷ്കരുണം പീഡിപ്പിക്കപെട്ട് അവരുടെയൊക്കെ  ജീവന്‍ തന്നെ നഷ്ടമായ എത്രയോ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നു  .                                                                                                           നാള്‍ക്കുനാള്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള  പീഡനങ്ങള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു .                                                                                      സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലും കാമം തീര്‍ക്കുവാന്‍  ചില  മനസാക്ഷി യില്ലാത്ത  മനുഷ്യമൃഗങ്ങള്‍  ഉപയോഗിക്കുന്നുണ്ട്  എന്നത് വളരെയധികം ഖേദകരമാണ് .                                                                                 കുറ്റകൃത്യങ്ങള്‍ക്ക്  അര്‍ഹമായ ശിക്ഷ ലഭിക്കാത്തത് കൊണ്ടല്ലെ  നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ അധികരിക്കുന്നത് .                                                     നീതിന്യായ വ്യവസ്ഥകള്‍ തന്നെ  മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചെയ്തികളല്ലെ  നമുക്ക് ചുറ്റും  ഉണ്ടായിക്കൊണ്ടിരിക്കുന്നത്  .   മനുഷ്യരുടേയും നാടിന്‍റെയും പുരോഗതിക്കായി  രൂപാന്തരം കൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇന്നേയുടെ അവസതകള്‍ എന്താണ് ?                                     ജനങ്ങളുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിക്കേണ്ടവര്‍  സ്വന്തം  സാമ്പത്തീക നേട്ടങ്ങള്‍ക്ക്  പ്രാധാന്യം നല്‍കുന്ന കാഴ്ചകളല്ലെ  നമുക്ക് കാണുവാന്‍ കഴിയുന്നത്‌ .  തന്നെയുമല്ല   രാഷ്ട്രീയക്കാര്‍ അവരുടെ പ്രസ്ഥാനത്തേയും  നീച ചെയ്തികളേയും ചോദ്യം ചെയ്യുന്നവരെ പോലും  എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യിപ്പിക്കുന്ന  കാഴ്ചകളും  നാം  കാണുന്നു  എന്നതാണ് വാസ്തവം  .                                                                                                                                കാരണവും മനുഷ്യന്‍റെ  അവസ്തയും  മനസ്സിലാക്കാതെ മറ്റുള്ളവരുടെ അധപ്പതനം മാത്രമാകുന്നു ചിലരുടെയൊക്കെ ലക്‌ഷ്യം എന്നതല്ലെ നമുക്ക്  മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .                                                                                          എന്തിന്‍റെ പേരിലായാലും ജീവന്‍ ഉന്മൂലനം ചെയ്യപെടുന്ന അവസ്തകള്‍  മാറേണ്ടിയിരിക്കുന്നു .                                                                                             കൊലപാതകങ്ങളില്‍  കൂടുതലും രാഷ്ട്രീയ വൈരാഗ്യം മൂലം ഉത്ഭവിക്കുന്നതാണ് എന്നത്  പരമസത്യം .                                                                             മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണുകയാണെങ്കില്‍ സ്നേഹവും സാഹോദര്യവും എങ്ങും നിറഞ്ഞു നില്‍ക്കും.                                                                       മതം മനുഷ്യനില്‍  നന്മയാണ്  ലക്ഷ്യം കാണുന്നത് പക്ഷെ മതത്തിന്‍റെ പേരില്‍ കൊല്ലും കൊലവിളിയുമാണ്‌ ഇന്നേയുടെ അവസ്ത 

ഒരു മതവും അന്യമതസ്ഥരെ ശത്രുവായി കാണുവാന്‍ ആഹ്വാനം ചെയ്യുന്നില്ല മറിച്ച്    സ്നേഹവും  സാഹോദര്യവും അധികരിപ്പിക്കുവാനാണ് ആഹ്വാനം ചെയ്യുന്നത് .                                                                                                                                     ഭൂമിയില്‍  പിറവിയെടുത്ത എല്ലാ ജീവജാലങ്ങളും  ഒരിക്കല്‍ ഇഹലോകവാസം വെടിയെണ്ടിവരും എന്ന നഗ്നമായ സത്യം ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ .മരണം ഒരു നാള്‍ നമ്മേ  തേടിയെത്തും എന്ന പരമസത്യം  ഓര്‍ക്കുവാന്‍ പോലും മനുഷ്യന്  നേരമില്ല .                                                                  അകത്തേക്ക് എടുക്കുന്ന ശ്വാസം   പുറത്തേക്ക് വിടുവാന്‍  കഴിയാതെയായാല്‍   നിശ്ചലമാകുന്നതാണ് ഹൃദയം എന്നു ചിന്തിക്കുന്നവര്‍ ഉണ്ടോ ഈ ഭൂലോകത്ത് ?                                                                                                             എങ്ങിനെയൊക്കെ സമ്പത്ത് അധികരിപ്പിക്കുവാനും ,മണിമാളികകള്‍ പടുത്തുയര്‍ത്തുവാനും, സുഖലോലുപരായി   കഴിയാം  എന്നതാണ് മനുഷ്യന്‍റെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് .                                                           വൃദ്ധസദനങ്ങളില്‍ അന്തേവാസികള്‍ നാള്‍ക്കുനാള്‍ അധികരിക്കുന്നു . മനുഷ്യര്‍  പത്തുമാസം ഉദരത്തില്‍പേറി   നൊന്തു   പ്രസവിച്ച   മാതാവിനെ മറക്കുന്നു .പൊരിവെയിലില്‍ ജോലി ചെയ്ത് പഠിപ്പിച്ചു  വലിയവനാക്കിയ പിതാവിനെ മറക്കുന്നു .സ്നേഹത്തിന് യാതൊരുവിധ വിലയും കല്പിക്കാതെയായിരിക്കുന്നു .
ജനാധിപത്യരാഷ്ട്രം ,ജനാധിപത്യ വ്യവസ്തകള്‍ ,എല്ലാം നല്ലത് തന്നെ .പക്ഷെ ഭരണകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുവാന്‍  . ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണകര്‍ത്താക്കളുടെ ഭരണം  മുന്‍പത്തെ രാജഭരണവും തമ്മിലുള്ള അന്തരം അധികമൊന്നും മാറ്റമില്ലതെയായിരിക്കുന്നു .ആര്‍ഭാടം നിറഞ്ഞ ജീവിതം നയിക്കാത്ത ഒരു ഭരണകര്‍ത്താവിനെ ചൂണ്ടി കാണിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല .രാജഭരണ കാലത്ത് പ്രജകള്‍ അദ്വാനിച്ചു തന്നെയാണ് ജീവിച്ചു പോന്നിരുന്നത്. അന്ന് പക്ഷെ സ്വന്തം രാജ്യത്ത് പണിയെടുത്തു ജീവിക്കുവാന്‍ പ്രജകള്‍ക്ക്  കഴിഞ്ഞിരുന്നു ,ഇന്നേയുടെ അവസ്ഥ എന്താണ്?                                                                                                                       സ്വന്തം രാജ്യത്ത് ജീവിക്കുവാന്‍ നിര്‍വാഹമില്ലാത്ത അനേകലക്ഷം ഇന്ത്യന്‍ പൌരന്മാര്‍ വിദേശ രാജ്യങ്ങളില്‍ തൊഴിലെടുത്ത്  ലഭിക്കുന്ന വേതനം കൊണ്ട് തന്‍റെ കുടുംബാങ്കങ്ങളെ പോറ്റുന്നു .അങ്ങിനെയുള്ളവരെ സമൂഹം പ്രവാസിയെന്ന പേരുനല്‍കി ആദരിക്കുന്നു .എന്താണ് ഒറ്റപെട്ടു ജീവിക്കുന്ന പ്രവാസിയുടെ അവസ്ത ?
 പ്രവാസി സത്യത്തില്‍ ജീവിക്കുന്നുണ്ടോ? 
ഏതാണ്ട് എല്ലാ പ്രവാസികളും ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ പ്രവാസിയാകുന്നു .പ്രാരാപ്തങ്ങളുടെ കയത്തില്‍ അകപെടുന്ന പ്രവാസി വിവാഹിതനാകുന്നത് ഇരുപത്തെട്ടോ മുപ്പത്തിരണ്ടോ വയസിനിടയിലാണ്. വിവാഹശേഷം ഒന്നോരണ്ടോ മാസത്തെ ദാമ്പത്യ ജീവിതം   ലഭിക്കുന്ന പ്രവാസി പ്രാരാപ്തങ്ങളുടെ ഭാണ്ഡവും പേറി വീണ്ടും   പ്രവാസത്തിന്‍റെ ഊഷരതയില്‍ എത്തിപെടുന്നു .പിന്നീട് രണ്ടോമൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തന്‍റെ പ്രിയപെട്ടവരുടെ അരികിലേക്ക് ഒന്നോരണ്ടോ മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നു .ഈ അവസ്ത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .
ഇതിനിടയില്‍ മക്കള്‍ ഉണ്ടാകുന്നു ,പിന്നീട് മക്കളെ വലിയ നിലയില്‍ പടിപ്പിക്കുവാനായി എന്ത് ത്യാഗവും സഹിച്ച് പ്രവാസികള്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .ഇതിനിടയില്‍ അസുഖങ്ങള്‍ പ്രവാസിയെ കാര്‍ന്നുതിന്നുവാന്‍ തുടങ്ങിയിട്ടുണ്ടാവും .പ്രമേഹം ,കൊളസ്ട്രോള്‍ .രക്തസമ്മര്‍ദ്ദം ,മൂത്രത്തില്‍ കല്ല്‌ അങ്ങിനെ നീണ്ടു പോകുന്നു അസുഖങ്ങളുടെ നീണ്ട പട്ടിക .വര്‍ഷങ്ങള്‍ പോയതറിയാതെ ചര്‍മ്മം ചുളിഞ്ഞ് മുടിയെല്ലാം നരച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച് കഷ്ടത അനുഭവിച്ച് പ്രവാസി ജീവിക്കുന്നു .അങ്ങിനെയിരിക്കെ  പ്രായാതിക്യം മൂലം മുന്‍പ് തൊഴില്‍ ചെയ്തിരുന്നത് പോലെ ചെയ്യുവാന്‍ കഴിയുന്നില്ല എന്ന് തൊഴിലുടമയോ ബന്ധപ്പെട്ടവരോ മനസ്സിലാക്കുന്നതോടെ പ്രവാസിക്ക് തൊഴില്‍ നഷ്ടമാകുന്നു .
പ്രവാസി സ്വദേശത്തെക്കു മടങ്ങുവാന്‍ നിര്‍ബന്ധിതനാവുന്നു .  യവ്വനം നഷ്ടമായി വാര്‍ധക്യ സഹജമായ അസുഖവും പേറി     പ്രവാസികള്‍  തന്‍റെ സ്വദേശത്തെക്കു മടങ്ങുന്നു .സാമ്പത്തീകമായി പരാധീനതകള്‍ അനുഭവിക്കുന്ന പ്രവാസിയാണെങ്കില്‍ പിന്നെ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ രാജ്യത്തിനോ ആ പ്രവാസിയെ ആവശ്യമില്ല എന്നതാണ് വാസ്തവം .ഇങ്ങനെ പ്രവാസികള്‍ ആയി തീരേണ്ടിവന്നത് എന്തുകൊണ്ടാണ് ?
ഏതൊരു പൌരന്മാരുടെയും ആഗ്രഹം സ്വന്തം രാജ്യത്ത് നല്ല വേദനം ലഭിക്കുന്ന തൊഴിലെടുത്ത് തന്‍റെ പ്രിയപെട്ടവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം എന്നത്  തന്നെയാണ് .ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ തൊഴിലെടുത്ത് കുടുംബാങ്കങ്ങളുടെ കൂടെ ജീവിക്കുവാന്‍ കഴിയുന്ന കാലം ഉണ്ടാകുമോ ?
അല്ലലില്ലാതെ ഇന്ത്യയില്‍ത്തന്നെ ജീവിക്കുവാന്‍ രാഷ്ട്രീയക്കാരന്‍ ആവുക എന്നതാണ് .എന്നാല്‍ പിന്നെ സസുഖം സുഖലോലുപനായി ജീവിതാവസാനംവരെ ജീവിക്കാം .പക്ഷെ അതിന് എല്ലാവര്‍ക്കും തൊലിക്കട്ടിയും ഉളുപ്പ്  ഇല്ലായ്മയും ഇല്ലല്ലോ  . 
മദ്യപാനം നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു വിപത്താണ് .മദ്യപാനം മൂലം  രാജ്യത്ത്  കുറ്റകൃത്യങ്ങള്‍ കൂടുന്നു  എന്നത് അധികാര വര്‍ഗ്ഗങ്ങള്‍ക്ക് നല്ലപോലെ അറിയാം .അധികാരത്തിലിരിക്കുന്ന ആരെങ്കിലും രാജ്യത്തെ മദ്യമുക്തമാക്കുവാന്‍ ശ്രമിക്കുന്നുണ്ടോ ?
പൌരന്മാരുടെ അല്ലലില്ലതെയുള്ള ജീവിതം സ്വപ്നമായി അവശേഷിക്കുമ്പോഴും നാടിന്‍റെ മറ്റൊരു വിപത്താണ് മനുഷ്യരാല്‍ പ്രകൃതിയോട് യാതൊരുവിധ ദാക്ഷിണ്യം ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍ മൂലം പ്രകൃതിയുടെ അവസ്തകള്‍ തന്നെ മാറിയിരിക്കുന്നു .രമ്മ്യ സൌദങ്ങള്‍ പണിതുയര്‍ത്താന്‍ വേണ്ടി    പ്രകൃതിയുടെ സമ്പത്ത് , പുഴയില്‍ നിന്നും മണല്‍  ഊറ്റുന്നതിനാല്‍ വരള്‍ച്ച നാള്‍ക്കുനാള്‍ അധികരിക്കുന്നു .മരങ്ങള്‍ വെട്ടി നിരത്തുന്നതിനാല്‍പ്രകൃതിക്ക് ആവശ്യമുള്ള   മഴ ലഭിക്കാതെ പോകുന്നു .വയലുകളില്‍ നെല്‍ കൃഷി ഇല്ലാതെയായിരിക്കുന്നു .പകരം മലകളും കുന്നുകളും നിരത്തി വയലുകള്‍ നികത്തുന്നു .എല്ലാംതന്നെ പ്രകൃതിയെ സ്നേഹിക്കാത്ത നീച മനസ്സുകളുടെ സാമ്പത്തീക നേട്ടത്തിന് വേണ്ടിയാണ് .
ഒരുപാട് തലമുറകള്‍ ജീവിച്ചു മണ്മറഞ്ഞു പോയ നമ്മുടെ നാട് നാള്‍ക്കുനാള്‍ വികൃതമാക്കി കൊണ്ടേയിരിക്കുന്നു .ഇനിയും ഈ അവസ്തകള്‍ മാറിയില്ലാ എങ്കില്‍ .ഇനി വരും തലമുറകള്‍ക്ക് കൈമാറുവാന്‍    മോട്ടകുന്നുകളും വറ്റിവരണ്ട പുഴയും തരിശായ വനങ്ങളും   മണ്ണിട്ടുമൂടിയ പാടശേഖരങ്ങളും ആവശ്യാനുസരണം മഴ ലഭിക്കാത്ത ഭൂമിയുമാകും ബാക്കി .മാറേണ്ടിയിരിക്കുന്നു ജീവിത രീതികളും ഭരണ വ്യവസ്ഥകളും    നീതിന്യായ വ്യവസ്ഥകളും   
                                                        ശുഭം 
rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com

20 January 2014

കഥ ,ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ പന്ത്രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ )

                                  പട്ടണത്തില്‍ നിന്നും ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് പ്രതീക്ഷിക്കാതെയുള്ള സ്ഥലമാറ്റത്തിനുള്ള   അറിയിപ്പ് ലഭിച്ച ,  വൈദ്യുതി കാര്യാലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന  തൊഴിലാളി   മുകുന്ദന്‍ വ്യാകുലതയോടെ   നിസഹായനായി മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ നിന്നു .വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍   മേലുദ്യോഗസ്ഥന്‍  പറഞ്ഞു .
,, മുകുന്ദന്‍ ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട് ജോലിയില്‍ ഈ കാലം വരെ ഒരു പരാതിയും തനിക്കെതിരെ ഇവിടെ ലഭിച്ചിട്ടില്ല .വൈദ്യുതി തകരാറുകളെ കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ വൈദ്യുതി പുനസ്ഥാപിച്ചു നല്‍കാറുള്ള താന്‍ ഇവിടം വിട്ടു പോകുന്നു എന്നതില്‍ എനിക്ക് വളരെയധികം വിഷമം ഉണ്ട് . മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കതെയിരിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ലല്ലോ  ,,

മുകുന്ദന് ഇരുപത് വര്‍ഷത്തോളമായി   വൈദ്യുതി കാര്യാലയത്തിലെ   തൊഴില്‍ ലഭിച്ചിട്ട് .ഈ കാലയളവില്‍ ഇത് ഏഴാം തവണയാണ് മുകുന്ദന്  സ്ഥലമാറ്റം ലഭിക്കുന്നത് .ഇപ്പോള്‍ പ്രായം നാല്‍പ്പത്തിനാലു  കഴിഞ്ഞിരിക്കുന്നു  .പോകുന്നിടത്തെല്ലാം വാടക വീട്ടിലാണ് മുകുന്ദനും കുടുംബവും  താമസിച്ചിരുന്നത് .ഇപ്പോള്‍ ഈ പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്ത്‌ അഞ്ചു സെന്‍റ
  പുരയിടം സ്വന്തമായി  വാങ്ങിച്ചു .   മുകുന്ദനോടൊപ്പം ഇവിടെ  ഭാര്യ ഗായത്രിയും, പതിനൊന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണുവും, മൂന്നാം തരത്തില്‍ പഠിക്കുന്ന മകള്‍ വിമലയുമാണുള്ളത്‌   . ജന്മദേശത്ത് തറവാട്ടില്‍ അമ്മയും സഹോദരങ്ങളും താമസിക്കുന്നു .പതിനെട്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന പ്രദേശത്തു നിന്നും അവിചാരിതമായാണ്
  ഗായത്രിയെ മുകുന്ദന്‍ പരിചയപെടുന്നത് .ഒരു  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു  പെയ്യുന്ന മഴയുള്ള ദിവസ്സം, അന്ന് മുകുന്ദന്  രാത്രി ജോലിയായിരുന്നു,  സമയം ഏതാണ്ട് പതിനൊന്നു മണി  കഴിഞ്ഞു കാണും .  വൈദ്യുതി കാര്യാലയത്തിലെ  വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍ .മൂടി പുതച്ചുകിടക്കാന്‍  കലശലായി  ആഗ്രഹം തോന്നിയ നേരം അവിടേക്ക്   ഒരു ഫോണ്‍ കോള്‍ വന്നു .ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്ത്‌  വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .വൈദ്യുതി കാര്യാലയത്തില്‍ അപ്പോള്‍   മുകുന്ദന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു  .താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു .ഉടനെതന്നെ മഴക്കോട്ട് ധരിച്ച്    മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു .

കനത്ത  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .കനമുള്ള മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ നേരിയ തോതില്‍   വേദന അനുഭവപെടുന്നുണ്ടായിരുന്നു  അയാള്‍ക്ക്‌ . ടാറിടാത്ത  ച്ചെമ്മണ്‍ പാതയുടെ അരികില്‍  കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍  ട്ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് അയാള്‍  പരതി . ചുറ്റുപാടും വീക്ഷിച്ചപ്പോള്‍  അല്‍പമകലെ ഒരു ചെറിയ ഓല പുരയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രമേ കാണുവാന്‍ അയാള്‍ക്ക്‌  കഴിഞ്ഞുള്ളൂ. മുകുന്ദന്‍ ആ ഓല പുര ലക്ഷ്യമാക്കി നടന്നു . വീടിന്‍റെ  കതക്  തുറന്ന നിലയിലയില്‍ കണ്ടപ്പോള്‍  ദൂരെ നിന്നുതന്നെ  അയാള്‍ ഉച്ചത്തില്‍ 
  ,, ഇവിടെ ആരുമില്ലെ ,, എന്ന് ചോദിച്ചു .മറുപടി ലഭിക്കാതെയായപ്പോള്‍ വീടിന്‍റെ അടുത്തു പോയി  അകത്തേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഉത്തരത്തില്‍ കെട്ടി തൂങ്ങി മരിക്കുവാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നു .ഉടനെ അയാള്‍ ,,അരുത് ,,എന്ന് അലറി ക്കൊണ്ട്  അകത്തേക്ക് പാഞ്ഞുകയറി തലയില്‍ കുരിക്കിടുവാന്‍ സ്റ്റൂളില്‍ കയറി നിന്നുരുന്ന സ്ത്രീയെ സ്റ്റൂളില്‍ നിന്നും തള്ളി, താഴേക്കു വിഴുവാന്‍ പോയ അവളെ മുകുന്ദന്‍ പിടിച്ചു .പൊടുന്നനെയുള്ള അവളുടെ വീഴ്ച്ച താങ്ങുവാന്‍ കഴിയാതെ രണ്ടു പേരും നിലംപതിച്ചു .മുകുന്ദന്‍റെ മാറില്‍ നിന്നും അവള്‍ കുതറിയോടി.മുകുന്ദന് ആശ്ചര്യമായിരുന്നു ഒരു ജീവന്‍ രക്ഷിക്കുവാനായി  നിയോഗിതനായ പോലെ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ സ്ത്രീയുടെ ജീവന്‍ നിശ്ചലമായി പോയേനെ എന്ന ചിന്ത അയാളെ നടുക്കി .  

 ,, എനിക്ക്   ജീവിക്കേണ്ടാ  ,, എന്ന് അലറിക്കൊണ്ട്    തെറിച്ചു വീണ സ്റ്റൂള്‍ നേരയാക്കി വീണ്ടും    സ്റ്റൂളിന് മുകളില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിടുവാന്‍ ആ സ്ത്രീ  ശ്രമിച്ചു .പൊടുന്നനെ മുകുന്ദന്‍ തറയില്‍നിന്നും ച്ചാടി എണീറ്റുനിന്ന് അവളെ ബലംപ്രയോഗിച്ച് സ്റ്റൂളില്‍ നിന്നും താഴെയിറക്കി  മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

,,ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ് പാതിവഴിയില്‍ അവസാനിപ്പിക്കുവാനുള്ളതല്ല . മരണം ഒന്നിനും ഒരു പരിഹാരമല്ല ,,

അവള്‍ തളര്‍ന്ന് ചുമരില്‍ ചാരിയിരുന്ന് മുഖം പൊത്തി പൊട്ടി കരഞ്ഞു .  മുകുന്ദന്‍ വീടിനകം വീക്ഷിച്ചു .മുറിയോട് ചേര്‍ന്നുള്ള അടുക്കളയിലേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം വീണ്ടും  പകച്ചുനിന്നു . നിലത്ത് ഒരാള്‍ ചോര വാര്‍ന്നു കിടക്കുന്നു .അടുത്തായി ഒരു ചിരവ രക്തംപുരണ്ട നിലയില്‍  കിടക്കുന്നു.മുകുന്ദന്‍ അയാളുടെ ശ്വാസോച്ഛ്വാസം   പരിശോധിച്ചു. ജീവനുണ്ട് എന്ന് ബോധ്യമായപ്പോള്‍   മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

 ,,ആരാ ഇത് എന്താ ഉണ്ടായെ ,,

അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

,, എന്‍റെ ഭര്‍ത്താവ് മൂക്കറ്റം മദ്യപിച്ച് വന്ന് എന്നും എന്നെ പൊതിരെ തല്ലും ഇന്ന് സഹിക്കാതെയായപ്പോള്‍ മുന്‍പില്‍ കണ്ട  ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു  തലയിലാണ് അടി കൊണ്ടത്‌  എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ  കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍  ,,

  എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന മുകുന്ദന്‍  പൊടുന്നനെ വെളിപാടുണ്ടായത്  പോലെ പറഞ്ഞു  .

,,  എത്രയും പെട്ടന്ന് ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം  അല്ലെങ്കില്‍ ഇയാള്‍ മരിച്ചുപോകും   ,,

അവള്‍ ഒന്നും ഉരിയാടാതെ കരഞ്ഞു കൊണ്ടേയിരുന്നു .
മുകുന്ദന്‍  ഒരു കഷണം തുണി  കീറിയെടുത്ത് അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം  അയാളെ അല്‍പം നീക്കി കിടത്തി. തറയില്‍ പുരണ്ട രക്തം വൃത്തിയാക്കിയതിനു ശേഷം അവളോട്‌  പറഞ്ഞു.

,, എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട്  .മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി .ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍  വാഹനം കിട്ടുമോ എന്ന് നോക്കട്ടെ ,,

മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിനടുത്ത്  പരിചയമുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു .

,, ഒരാള്‍ വീണു പരിക്കുകളോടെ ബോധരഹിതനായി കിടക്കുന്നുണ്ട് അയാളെ ആശുപത്രിയില്‍ എത്രയുംവേഗം  എത്തിക്കേണം ,,

,, നിങ്ങള്‍ ഈ നാട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ പോയെ അയാളെ ആംബുലന്‍സില്‍ ക്കൊണ്ട് പോകൂ ,,

,, അങ്ങിനെ പറയല്ലെ അനിയാ ഈ നേരത്ത് ആംബുലന്‍സ് തേടിപ്പിടിച്ചു വരുമ്പോഴേക്കും അത്യാസന്നനിലയില്‍ ഉള്ള അയാള്‍ മരണപ്പെടും ,,

ഉറക്കച്ചടവോടെ  ഓട്ടോറിക്ഷക്കാരന്‍ മനസ്സില്ലാമനസ്സോടെ മുകുന്ദനെ അനുഗമിച്ചു . വീടിനടുത്തെത്തിയപ്പോള്‍   ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു .

,, ആ കാണുന്ന വീട്ടിലെ ആളാണോ ,,

,, അതെ ഞാന്‍  വൈദ്യുതി കമ്പി പൊട്ടിയത് നേരെയാക്കാന്‍ വന്നതാ ആ വീട്ടിലെ സ്ത്രീയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ പോയി നോക്കിയതാ. വീണു പരിക്ക് പറ്റിയെന്നാണ് ആ സ്ത്രീ പറഞ്ഞത് ആ സ്ത്രീ മാത്രമേയുള്ളൂ ആ വീട്ടില്‍  ,,

,, എന്തിനാ സാറേ വേണ്ടാത്ത പണിക്ക് പോകുന്നത്.ആ വീട്ടിലെ ആള് അത്ര ശെരിയല്ലാട്ടോ. അറിയ പെടുന്ന തെമ്മാടിയാണ്   ആ വീട്ടിലെ കൊച്ചിനെ ആറേഴുമാസം മുന്നെ ഏതോ അനാഥാലയത്തിലെ   സമൂഹ വിവാഹത്തില്‍ നിന്നും കെട്ടി കൊണ്ട് വന്നതാ  . ,,

,, അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ് നിങ്ങള്‍ വേഗം വരൂ ,,

വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം ആ സ്ത്രീയുടെ ഭര്‍ത്താവിനെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ അയാള്‍ അവളെ കണ്ടില്ല. മുകുന്ദന്‍ തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍  അവള്‍ അപ്പോഴും കരയുകയായിരുന്നു  .,, വരൂ ,,എന്നയാള്‍ വിളിച്ചപ്പോള്‍   അനുസരണയുള്ള  കുഞ്ഞിനെപോലെ  മുകുന്ദനെഅവള്‍  അനുഗമിച്ചു .
  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ മഴ പൂര്‍വാധികം ശക്തിയോടെ അപ്പോഴും  തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .

 മഴ നനഞ്ഞു എല്ലാവരുടേയും ദേഹമാസകലം നനഞ്ഞിരുന്നു . അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു .

,, തലയ്ക്ക് കാര്യമായ  ക്ഷതം  പറ്റിയിട്ടുണ്ട് നിങ്ങള്‍  ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.,,

,,ഭയപ്പെട്ടു നില്‍ക്കുന്ന അവളെ അവിടെ തനിച്ചാക്കി പോകുവാന്‍   മുകുന്ദന്‍റെ മനസ്സ്  അനുവദിച്ചില്ല, അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച    താന്‍                           ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത്  എങ്ങിനെ   എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത ,  ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടിത്തിട്ട് അയാളെ പറഞ്ഞു വിട്ടതിനുശേഷം   സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍       മെഡിക്കല്‍കോളേജിലേക്ക് അവര്‍ യാത്രയായി .അപ്പോഴും ആര്‍ത്തിരമ്പി പെയ്യുന്ന മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല . യാത്രയ്ക്കിടയില്‍ മുകുന്ദന്‍ അവളുടെ പേര് ചോദിച്ചു .അവള്‍ പതുക്കെ മന്ത്രിച്ചു ,, ഗായത്രി ,, മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗായത്രിയുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്ത് സമയം നോക്കിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍  ഇനി രണ്ടുമണിക്കൂര്‍ മാത്രം . അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന ഗായത്രിയുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍  പറഞ്ഞു  .

,, എനിയ്ക്ക് രാത്രിയിലാണ് ജോലി .നേരം വെളുക്കുന്നതിനുമുന്പ്  പൊട്ടികിടക്കുന്ന  വൈദ്യുതി കമ്പി  നേരെയാക്കണം. ഞാനൊരു പത്തുമണി ആവുമ്പോഴേക്കും തിരികെയെത്താം ,,

 അയാള്‍ പോകുവാന്‍ തുനിഞ്ഞപ്പോള്‍  ഗായത്രി കരഞ്ഞു കൊണ്ട് പറഞ്ഞു .

,, എന്നെ തനിച്ചാക്കി  പോകരുത് എനിയ്ക്ക് പേടിയാകുന്നു .,,

അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി .സിംഹത്തിനു മുന്‍പിലേക്ക് തള്ളി വിടുന്ന മാന്‍പേടയെ പോലെ ആവില്ലെ താന്‍ ഗായത്രിയെ തനിച്ചാക്കി പോയാല്‍ എന്ന് മുകുന്ദന്‍ ചിന്തിച്ചു .അല്‍പനേരം ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

,, ഗായത്രി പോരുന്നോ എന്‍റെ കൂടെ ,,

അയാളുടെ ചോദ്യം ? ക്ഷീണത്താല്‍ പാതി അടഞ്ഞ അവളുടെ മിഴികള്‍ മുഴുവനായും തുറന്നു . ആശ്ചര്യത്തോടെ അവള്‍ അയാളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു .അയാള്‍ അയാളുടെഹസ്തം അവളുടെ നേര്‍ക്ക്‌ നീട്ടി അവള്‍ ഒന്നും ഉരിയാടാതെ അനുസരണയുള്ള കുഞ്ഞിനെ പോലെ അയാളോടൊപ്പം നടന്നു .സുന്ദരിയായ ഗായത്രി അവള്‍ക്ക് ഒട്ടും ചേരാത്ത ഒരുവന്‍റെ ഭാര്യയായാതില്‍ മുകുന്ദന്  ആശ്ചര്യം തോന്നിയിരുന്നു .

അന്ന് ഗായത്രിക്കായി  പട്ടണത്തിലെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം  .  ഉടനെ തന്നെ തിരികെ പോയി ജോലികള്‍ എല്ലാം തീര്‍ത്തു  ഗായത്രിയുടെ അരികിലേക്ക് തന്നെ തിരികെ  എത്തി .അയാള്‍ ഗായത്രിക്കായി സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കിടക്കുവാനുള്ള ഇടം കണ്ടെത്തിയിരുന്നു .അവിടെ ഭക്ഷണവും ഏര്‍പ്പാടാക്കി .ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്  ഇടയ്ക്കൊക്കെ മുകുന്ദന്‍ ഗായത്രിയുടെ അരികില്‍ പോയി അവളെ കാണുകയും  അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു .  ജോലി നോക്കുന്ന സ്ഥലത്ത് ഗായത്രി ആരുടേയോ കൂടെ ഒളിച്ചോടി എന്ന കിംവദന്തി പരന്നിരുന്നു .മാസങ്ങള്‍ കൊഴിഞ്ഞു പോയി ഗായത്രി സുരക്ഷിതമായി ഹോസ്റ്റലില്‍ ജീവിച്ചു .മുകുന്ദന്‍ സ്ഥലമാറ്റത്തിനായി ആഗോത്രം പരിശ്രമിച്ചുകൊണ്ടിരിന്നു .ഒരു ദിവസ്സം വൈദ്യുതി തകരാറ് നേരെയാക്കാന്‍  വൈദ്യുതികാലിനു മുകളില്‍ ഇരിക്കുമ്പോള്‍ പാതയിലൂടെ നടന്നു പോകുന്ന ആളെ കണ്ടപ്പോള്‍ അയാള്‍ തെല്ലൊന്നു പകച്ചു .അതെ ഊഹം ശെരിയായിരുന്നു  ഗായത്രിയുടെ ഭര്‍ത്താവ് .ആകപ്പാടെ ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത്  .താന്‍ എന്തിനു വെറുതെ അയാളെ ഭയപെടണം അയാള്‍ക്ക്‌ തന്നെ അറിയില്ലല്ലോ മുകുന്ദന്‍ മനസ്സില്‍ പറഞ്ഞു .

അടുത്ത തവണ മുകുന്ദന്‍ ഗായത്രിയെ കാണുവാന്‍ പോയപ്പോള്‍ അവളുടെ ഭര്‍ത്താവിനെ നേരില്‍ കണ്ട  വിവരം ധരിപ്പിച്ചു. അപ്പോള്‍ അവള്‍ ഭയത്തോടെ അയാളെ നോക്കി ദയനീയമായ അവളുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ മൊഴിഞ്ഞു .

,, പേടിക്കേണ്ടതില്ല ഞാന്‍ ഗായത്രിയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല .കുറച്ചുദിവസം കൂടി ക്ഷമിക്കു ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക് ,,

യാത്ര പറഞ്ഞ്  നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും ഗായത്രി വിളിച്ചു .

,, ഒന്നു നില്‍ക്കു എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

മുകുന്ദന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
 ,, അപ്പൊ ഗായത്രിക്ക്  സംസാരിക്കുവാന്‍ അറിയാം അല്ലെ, ഈ കാലം വരെ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുണ്ടോ എന്നോട്. ഞാന്‍ പറയുന്നത് മൂളി കേള്‍ക്കും അത്ര തന്നെ ,,

,, ദൈവ നിശ്ചയമായിരിക്കാം അന്ന് അങ്ങ്  എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല .ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌ .സ്വന്തമെന്ന് പറയുവാന്‍ അനാഥാലയത്തിലെ അന്തേവാസികള്‍ മാത്രം. വിവാഹിതയാകുന്നത് വരെ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു .സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ  ദിവസം  കരഞ്ഞു കേണപെക്ഷിച്ചതാണ് ഞാന്‍  അധികൃതരോട്  .ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല .വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി .അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക്  തന്നത് മദ്യം അയാളുടെ കൂടെ ജീവിക്കണമെങ്കില്‍ മദ്യപിക്കണം എന്ന് അയാള്‍ പറഞ്ഞു .മുറിയില്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം മൂലം എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടിരുന്നു അപ്പോള്‍ .അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക്   ഭോദ്യമായി    അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന് .അന്ന് അയാള്‍ എന്നെ  പൊതിരെ മര്‍ദ്ദിച്ചു അവശയാക്കി പിന്നെ പിന്നെ കാരണ മില്ലാതെയായി മര്‍ദ്ദനം .എട്ടു മാസത്തോളം ഞാന്‍ അയാളുടെ കൂടെ ജീവിച്ചുപോന്നു എങ്കിലും എന്‍റെ ശരീരം ഞാന്‍ അയാള്‍ക്ക്‌ നല്‍കിയിട്ടില്ല അയാള്‍ എന്‍റെ അരികിലേക്ക് വരുമ്പോള്‍ ഉഗ്ര വിഷമുള്ള സര്‍പ്പം വരുന്നത് പോലെയാണ് എനിക്ക്  അനുഭവ പെട്ടിരുന്നത് .,,

അന്ന് ആദ്യമായി ഗായത്രി മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു .തിരികെ പോരുമ്പോള്‍ അയാള്‍ ചിന്തിച്ചു .വെളുത്തു മെലിഞ്ഞ സുന്ദരിയായ ഗായത്രിയെ എന്ത് കൊണ്ട് തന്‍റെ ജീവിത പങ്കാളിയാക്കിക്കൂട .അവള്‍ക്ക് തന്നെ ഇഷ്ടാവാതെയിരിക്കില്ല .തന്നെയുമല്ല ഗായത്രി അവളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുമില്ല .

ഏതാനും ദിവസങ്ങള്‍ക്കകം മുകുന്ദന് സ്ഥല മാറ്റം ലഭിച്ചു .പുതുതായി ലഭിച്ച സ്ഥലത്തേക്ക് പോകുന്നതിനു മുന്‍പ് രണ്ടാഴ്ചയോളം മുകുന്ദന്‍ അവധിയെടുത്തു .ജന്മദേശത്തേക്ക് ഗായത്രിയുമായി മുകുന്ദന്‍ യാത്ര തിരിച്ചു .ഗായത്രി വിവാഹിതയായിരുന്നു എന്ന് മുകുന്ദന്‍ ആരോടും പറഞ്ഞില്ല .അനാഥാലയത്തില്‍ നിന്നും കൂട്ടി കൊണ്ട് വന്നു എന്ന് മാത്രം പറഞ്ഞു .അടുത്ത ദിവസ്സം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി മുകുന്ദന്‍ ഗായത്രിയുടെ കഴുത്തില്‍  താലി ചാര്‍ത്തി .തിരികെ പോരും നേരം  രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .കൂടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .അവധി കഴിയുന്നതിനു മുന്‍പ് തന്നെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് പോയി ഒരു ചെറിയ വീട് വാടകയ്ക്ക് തരപെടുത്തി .മുകുന്ദനും  ഗായത്രിയും അവിടേക്ക് താമസം മാറ്റി .അപ്രതിക്ഷിതമായി ലഭിച്ച പുതിയ ജീവിതം ഗായത്രിയെ ഉന്മത്തയാക്കി  ഗായത്രിക്ക് കാണപെട്ട ദൈവമായിരുന്നു മുകുന്ദന്‍ .

സ്ഥല മാറ്റം ലഭിച്ച ഗ്രാമം മുകുന്ദനും കുടുംബത്തിനും വളരെയധികം ബോധിച്ചു .വിഷ്ണുവിനെ പതിനാലു കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ   സ്കൂളില്‍ ചേര്‍ത്തു  .വിമല മോളെ ഗ്രാമത്തില്‍ തന്നെയുള്ള  യു പി സ്കൂളിലും ചേര്‍ത്തു .വിഷ്ണുവിന് സ്കൂളില്‍ പോകുവാന്‍ ദൂരം കൂടുതല്‍ ഉണ്ട് എന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ  നേരിടേണ്ടി വന്നില്ല അവര്‍ക്ക് .മുകുന്ദന്‍ സ്വന്തമായി വാങ്ങിയ പുരയിടം വാടകയ്ക്ക് കൊടുത്തു .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി കാര്യാലയത്തിനടുത്ത് പുതിയ കണക്ഷന്‍ നല്‍കുവാനായി താല്‍ക്കാലിക ജീവനക്കാരേയുമായി പോയ മുകുന്ദന് മൊബൈല്‍ഫോണില്‍   വൈദ്യുതി കാര്യാലയത്തിലെ സഹപ്രവര്‍ത്തകന്‍ വിളിച്ചു .
,, ഹലോ മുകുന്ദന്‍ ,,
,, സാര്‍ പറയു ,,
,, എടോ തന്നെ  ദൂരെ നിന്നും ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു.,,
,, ആരാ സാര്‍ ,,
,, ആരാണെന്ന് പറഞ്ഞില്ല താന്‍ വേഗംതന്നെ ഇവിടേയ്ക്ക്  .വരൂ ,,
,,ഓക്കെ ഞാന്‍ ഉടനെയെത്താം സാര്‍ ,,
ആരായിരിക്കും തന്നെ കാണുവാന്‍ വന്നിരിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ തിടുക്കത്തില്‍  മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിലേക്ക് ചെന്നു .ഒഴിവു സമയങ്ങളില്‍ ജീവനക്കാര്‍ ഇരിക്കുന്ന മുറിയുടെ പാതി അടഞ്ഞ  വാതില്‍ പഴുതിലൂടെ ദൂരെനിന്നു തന്നെ മുറിയിലേക്ക് മുകുന്ദന്‍ നോക്കി അവിടെ ബെഞ്ചില്‍ കാവിമുണ്ടും ജുബ്ബയും ധരിച്ച്  പുറം തിരിഞ്ഞ് പത്രം വായിക്കുന്ന  ആളെ മുകുന്ദന് മനസിലായില്ല .ഒരു തുണി സഞ്ചി ടെസ്ക്കില്‍ വെച്ചിരിക്കുന്നു .മുകുന്ദന്‍ വാതില്‍ പടിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതിഥിയായി വന്നയാള്‍ തിരിഞ്ഞു നോക്കി .അയാളുടെ മുഖം കണ്ടതും അകത്തേക്ക് വെച്ച കാല്‍ പിന്നോട്ട്  വലിച്ച് മുകുന്ദന്‍ സ്തംഭിച്ചുനിന്നു .ഗായത്രിയുടെ മുന്‍ ഭര്‍ത്താവ് അയാള്‍ തന്‍റെ കുടുംബം തകര്‍ക്കുവാന്‍ വന്നതായിരിക്കുമോ എന്ന ചിന്തയില്‍ ഒന്നും ഉരിയാടാതെ മുകുന്ദന്‍ നിന്നു. തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക്‌ അനുഭപെട്ടു  . മുകുന്ദന്‍റെ ആ നില്‍പ്പു കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു .
,, താങ്കളാണോ  മുകുന്ദന്‍ ,,
,, അതെ ഞാന്‍ തന്നെയാണ് മുകുന്ദന്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് വേണം ,,
,, ഞാന്‍ വഴക്കിന് വന്നതല്ല ,,
,, പിന്നെ എന്തിന് ഇപ്പോള്‍ എന്നെ തേടി വന്നു .,,
,, ഗായത്രിയെ കാണാന്‍  ചെയ്തു പോയ അപരാധങ്ങള്‍ക്ക് ആ കാല്‍പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കുവാന്‍ ,ഒപ്പം മുകുന്ദനോട് എന്നേയും ഗായത്രിയേയും രക്ഷിച്ചതിന് നന്ദി പറയുവാനും ,,
മുകുന്ദന്‍ ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു .
,, അബോധാവസ്ഥയില്‍ നിന്നും ഞാന്‍ ഉണര്‍ന്നപ്പോള്‍ ഗായത്രി എന്‍റെ അരികില്‍ ഉണ്ടാകും എന്ന്  പ്രതീക്ഷിച്ചു .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ വീട്ടില്‍ വന്നുകയറിയ എനിക്ക് ഉത്തരത്തില്‍ കെട്ടിയ സാരി കണ്ടപ്പോള്‍  ഒരു കാര്യം മനസ്സിലായി  .ആത്മഹ്ഹത്യയ്ക്ക് ഒരുങ്ങിയ ഗായത്രിയെ ആരോ രക്ഷിച്ചതാണ് എന്ന് .പിന്നീട് ഗായത്രിയെ തേടി ഞാന്‍ അലഞ്ഞു .ആശുപത്രിയില്‍ നിന്നും വന്ന ഞാന്‍ മദ്യപാനം പാടെ ഉപേക്ഷിച്ചു .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താങ്കളെ  കുറിച്ച് ഞാന്‍ അറിയുന്നത് . അന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ വിളിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പതിനെട്ടു  വര്‍ഷങ്ങള്‍ക്കുശേഷം  എന്നോട് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് താങ്കളാണെന്ന് പറഞ്ഞു .ഒരാഴ്ചയായി താങ്കളെ തേടിയുള്ള യാത്രയ്ക്കൊടുവില്‍ ഞാന്‍ താങ്കളെ കണ്ടെത്തിയിരിക്കുന്നു . ഗായത്രി നിങ്ങളുടെ കൂടെയുണ്ടാകും എന്ന എന്‍റെ ഊഹം തെറ്റിയില്ല.വരൂ നമുക്ക് ഗായത്രിയുടെ അരികിലേക്ക് പോകാം .,,

മുകുന്ദന്‍ അയാളോട് എന്ത് പറയണം എന്നറിയാതെ ധര്‍മസങ്കടത്തിലായി ഇയാളെ ഇപ്പോള്‍ ഗായത്രി കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും .മക്കള്‍ അറിയാത്ത പൂര്‍വ്വ ചരിത്രങ്ങള്‍ എല്ലാം മക്കള്‍ അറിയില്ലെ എന്ന ചിന്തകള്‍ മുകുന്ദനെ അസ്വസ്ഥനാക്കി .രണ്ടും കല്‍പിച്ചു മുകുന്ദന്‍ അയാളോട് പറഞ്ഞു .

,, ഞാന്‍ ഗായത്രിയെ വിവാഹം ചെയ്തത് തെറ്റായി പോയി എന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കു ,ഈ ലോകത്ത് ഗായത്രി ഏറ്റവും വെറുക്കുന്നത് താങ്കളെയാണ്‌ ദയവായി താങ്കള്‍ ഗായത്രിയെ കാണുവാന്‍ ശ്രമിക്കരുത് ,ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട് അവരോട് ഞാന്‍ താങ്കളെ ആരാണ് എന്ന് പറഞ്ഞു  പരിചയ പെടുത്തും .ദയവുചെയ്ത്  ഞങ്ങളുടെ കുടുംബം തകര്‍ക്കരുത്  ,,

മുകുന്ദന്‍റെ വാക്കുകള്‍ അയാളെ അസ്വസ്ഥനാക്കി പ്രതീക്ഷ നിഴലിച്ചിരുന്ന മുഖഭാവം പെടുന്നനെ അയാളില്‍ നിന്നും അപ്രത്യക്ഷമായി . അയാള്‍ ബഞ്ചില്‍ മൌനിയായി  ഇരുന്നു .അല്‍പനേരം  കഴിഞ്ഞപ്പോള്‍ കുടിക്കുവാന്‍ വെള്ളം ചോദിച്ചു ? മുകുന്ദന്‍ കൂജയില്‍ നിന്നും അയാള്‍ക്ക്‌ കുടിക്കുവാന്‍ വെള്ളം പകര്‍ന്നു നല്‍കി .ആര്‍ത്തിയോടെ വെള്ളം കുടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
,, ബാല്യകാലം മുതല്‍ തുടങ്ങിയ എന്‍റെ  മദ്യപാനം  എന്നെ ക്രൂരമായ മനസ്സിനുടമയാക്കി  .എന്‍റെ അച്ഛനും മുഴുകുടിയനായിരുന്നു .മദ്യപിച്ചു ലെക്കുക്കെട്ടുറങ്ങുന്ന അച്ഛന്‍റെ അരികില്‍ നിന്നും അമ്മ അന്യ പുരുഷന്‍റെ സുഖം തേടി പോകുന്നത് പലപ്പോഴും കുഞ്ഞു നാളില്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട് അന്ന് തുടങ്ങിയതാണ്‌ എനിക്ക് സ്ത്രീകളോടുള്ള വെറുപ്പ്‌ .ഗായത്രി പാവമായിരുന്നു .ഞാന്‍ അവളെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസ്സം വരെ  ഗായത്രി എവിടെയെങ്കിലും തനിച്ചു ജീവിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് .എന്‍റെ പ്രാര്‍ത്ഥനകളും അങ്ങിനെ ആവണേ എന്നായിരുന്നു .എന്‍റെ എല്ലാ ദുശീലങ്ങളും ഞാന്‍ മാറ്റിയത് ഒരു നല്ല ജീവിതം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മാസങ്ങളോളം പരസഹായമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ശെരിക്കും  ഗായത്രി എന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു .എന്‍റെ ജീവിതം ശിഥിലമാക്കിയ മദ്യം ഇനി എന്‍റെ ജീവിതത്തില്‍   ഉപയോഗിക്കില്ലാ എന്ന് അന്നുഞാന്‍ പ്രതിജ്ഞ ചെയ്തതാണ് .ആ പ്രതിജ്ഞ ഇന്നു വരെ ഞാന്‍ തെറ്റിച്ചിട്ടില്ല .താങ്കള്‍ പേടിക്കേണ്ടതില്ല ഞാന്‍ നിങ്ങളുടെ കുടുംബം തകര്‍ക്കില്ല .പക്ഷെ ഒരിക്കല്‍ താങ്കള്‍ ഗായത്രിയോട് എന്നെ കുറിച്ച്  പറയണം .ഒപ്പം എന്നോട് ക്ഷമിക്കുവാനും .ഞാന്‍ പോകുന്നു ഇപ്പോള്‍ യാത്ര തിരിച്ചാല്‍ സന്ധ്യ ആവുമ്പോഴേക്കും മൂകാംബിക ക്ഷേത്രത്തില്‍ എത്താം .,,

അയാള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍   കാലവര്‍ഷത്തിലെ ഇടവപ്പാതി  ആരംഭം കുറിച്ചു കൊണ്ട് മഴ തിമര്‍ത്തു പെയ്യുവാന്‍ തുടങ്ങി .തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ മഴയെ ഗൌനിക്കാതെ മഴ ന്നനഞ്ഞുകൊണ്ട് പാതയിലൂടെ നടന്നു നീങ്ങി .മഴ ന്നനഞ്ഞു പോകുന്ന അയാളെ തിരികെ വിളിക്കുവാന്‍ മുകുന്ദന്‍ തുനിഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ തൊണ്ടയില്‍ തന്നെ കുരുങ്ങി നിന്നു .അപ്പോള്‍ മുകുന്ദന്‍റെ മനസ്സില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കാലവര്‍ഷത്തിലെ ഇടവപ്പാതിയില്‍ തിമര്‍ത്തു പെയ്തിരുന്ന ആ മഴ ദിവസ്സം ഓര്‍മ്മയില്‍‌ തെളിഞ്ഞു വന്നു   ഗായത്രിയെ ആദ്യമായി കണ്ട  ആ ദിവസ്സം .

                                                                      ശുഭം
rasheedthozhiyoor@gmail.com







   

17 January 2014

കവിത ,പ്രകൃതിയുടെ വിലാപം

ചിത്രം ,കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 


  വ്യതിയാനം അവസ്ഥകള്‍  മാറുന്നു നാള്‍ക്കുനാള്‍ 
മനുഷ്യരാല്‍ പ്രകൃതിക്ക് ഹാനീ -
ചെയ്തികള്‍ ചെയ്തീടിനാല്‍   
മാനവരൊക്കെയും ഉയര്‍ത്തുന്നു ഭൂമിയില്‍ 
രംമ്യ സൗധങ്ങള്‍  മത്സര ബുദ്ധിയാല്‍ 
മാനവരൊക്കെയും ഭൂമിയില്‍  വാഴുന്നീടുന്നത്- 
  സുഖലോലുപതാലല്ലയോ 

പ്രകൃതിയുടെ വരദാനങ്ങളില്‍ ഏറിയ പങ്കും 
 ഉന്മൂലനം ചെയ്തീടുന്നു മാനവര്‍
 കാരണങ്ങള്‍ പലതും പറഞ്ഞുകൊണ്ടേ  
മലകള്‍ നിരത്തുന്നു ,മരങ്ങള്‍ മുറിക്കുന്നു 
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍  നിറവേറ്റിടാനായ് 
ഹരിതാഭമായൊരു മല പോലും കാണുന്നില്ലതെങ്ങുമീ  
മണ്ണെടുത്ത് വികൃതമായ മലകള്‍ അല്ലാതെയെങ്ങുമേ    
 ഹരിതാഭമായൊരു വനം കണ്‍ കുളിര്‍ക്കെ 
 കാണുവാന്‍ കഴിയുന്നില്ലതെങ്ങുമീ  
വരണ്ടുണങ്ങിയ വനാന്തരങ്ങളല്ലാതെയെങ്ങുമേ  

മനുഷ്യനാല്‍ ഊറ്റുന്ന മണലിനാല്‍ പുഴയുടെ-
 വിരിമാറില്‍ ഗര്‍ത്തങ്ങള്‍ രൂപന്തരപെടുന്നു  
പുഴയുടെ തനതായ ഭംഗിയെ അഭംഗിയാക്കുവാന്‍ -
ഹേതുവാകുന്നവരൊക്കെയും മാനവരല്ലയോ      
പുഴയില്‍ തിളങ്ങുന്ന മണല്‍ത്തരികളൊക്കെയും 
മാനവരുടെ സൗദങ്ങളില്‍ ബന്ധസ്ഥരായിടുന്നിതേ   
പുഴയുടെ ഒഴുക്കിന് വിഗ്നങ്ങള്‍ തീര്‍ക്കുന്നതോ  
മാനവരാശിയില്‍ പെട്ടവരൊക്കെയുമല്ലയോ
നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴകളെ  
കാണുന്നില്ലതെങ്ങുമീ - 
വറ്റിവരണ്ടുണങ്ങിയ പുഴകളല്ലാതെ     

മര്‍ത്ത്യ  സുഖ സൗകര്യങ്ങള്‍ -
അധികരിപ്പിച്ചു കൊണ്ടിരിക്കുംമ്പോഴൊക്കയും 
വിണ്ണിന്‍റെ സൗന്ദര്യം വികൃതമായികൊണ്ടേയിരിക്കുന്നു    
ഹരിതഭംഗി കാണുന്നില്ലതീ കാഴചയില്‍ എങ്ങുമീ 
വരണ്ടുണങ്ങിയ കാഴ്ചകള്‍ അല്ലാതെയെങ്ങുമേ 

 വേനലില്‍ ജലക്ഷാമം ഇല്ലാതെയിരിക്കുവാന്‍ 
ഭൂമിയുടെ കരുതല്‍ ജല ശ്രോതസ്  മാനവര്‍  ഊറ്റിടുന്നതോ 
  ഭൂമിയുടെ  അടിത്തട്ടില്‍ നിന്നുമാകയാല്‍  
വരള്‍ച്ചയേറിടുന്നു  ഭൂലോകമൊക്കെയും നാള്‍ക്കുനാള്‍

വയലുകള്‍ വരണ്ടുണങ്ങിക്കിടക്കുന്ന കാഴ്ചകളല്ലാതെ 
കാണുന്നില്ലതീ ജലാംശം ഉള്ള വയലുകള്‍ എങ്ങുമേ 
വേഴാമ്പലുകള്‍ കൂട്ടമായ് പാറി  പറന്നിടുന്നു എങ്ങുമീ-  
ദാഹ  ജലത്തിനായ്‌   അങ്ങോളമിങ്ങോളം വാനിതില്‍ 

പ്രകൃതിക്ക്  അനുയോജ്യമാം വിധം 
 ജീവിതം നയിച്ചിരുന്നൊരു മുന്‍ഗാമികള്‍
 ജീവിച്ചു തീര്‍ത്ത  ജീവിത  രീതികള്‍ 
 ഓര്‍ക്കാതെയുള്ളൊരു ജീവിതം നയിക്കുന്ന മാനവര്‍
ഓര്‍ക്കുന്നില്ലതീ  വരും തലമുറയ്ക്കായ് കരുതി വെയ്ക്കുവാന്‍
 ജലസ്രോതസുകളോ ഹരിത ഭംഗിയോ 
തിരികെവരുവാന്‍  ഇടയില്ലാ എന്ന നഗ്നമായ സത്യങ്ങളും  

 പ്രകൃതി കനിഞ്ഞുനല്‍കിയ വരദാനമാം ഭൂമിയിലേക്ക്
  വിരുന്നുകാരനാം  യാത്രികരായ  മാനവര്‍ ഓര്‍ത്തീടുക 
ശാശ്വതമായൊരു ജീവിതം ലഭിക്കില്ലയീ ഭൂമിയിലെന്നത് 
മാനവരാശിയുടെ ഉന്മൂലനത്തിന് ഹേതുവാകാതെ 
ജീവിക്കുക മാനവാ ..പ്രകൃതിക്ക് ഹാനീകരമാം 
ചെയ്തീകള്‍ ചെയ്തീടാതെ എന്നുമേ 

പാകുക  വിത്തുകള്‍ മണ്ണിന്‍റെ വിരിമാറില്‍  
നടുക നട്ടു നനച്ചു വളര്‍ത്തുക  തൈകളെ 
ഭൂമിയുടെ മനം കുളിര്‍ക്കെ 
 ഭൂമിയ്ക്ക്  തണലെകുവാനായി  
കുറയട്ടെ താപതയുടെ 
  അസ്വസ്ഥതകള്‍ വാനിതില്‍ 
പൊഴിയട്ടെ മഴ ഭൂമിയിലേക്ക്‌ 
 മണ്ണിന്‍റെ ദാഹം തീരുവാനായി 
ഭൂമിയെ സ്നേഹിച്ചീടുവിന്‍
 പ്രകൃതിയെ സ്നേഹിച്ചീടുവിന്‍ 
ജീവജാലങ്ങളെ സ്നേഹിച്ചീടുവിന്‍ 
 സ്വന്തം ജീവനു തുല്ല്യമാം  

                             ശുഭം 

rasheedthozhiyoor@gmail.com       rasheedthozhiyoor.blogspot.com
          

   






11 January 2014

ഗദ്യ കവിത . മോക്ഷം

മോക്ഷം
   
പൂജാമുറിയില്‍  മന്ത്രങ്ങള്‍ മാറ്റൊലികൊണ്ടിരുന്നു . 
ഭക്തിസാന്ദ്രമായ അന്തരീക്ഷം  
പൂജാമുറിയില്‍  ആകമാനം  നിറഞ്ഞുനിന്നു  
ആത്മാവ്  പ്രപഞ്ചത്തില്‍  ആര്‍ത്തട്ടഹസിച്ചു 
മോക്ഷം ലഭിക്കാതെ അലയുന്ന ആത്മാവിനെ
വരുതിയിലാക്കുവാന്‍ മന്ത്രവാദി
ഹോമകുണ്ഡത്തിലെ    അഗ്നിയെ
 അധികരിപ്പിച്ചു  കൊണ്ടിരിക്കുന്നു 

നീചനായിരുന്ന  കുടുംബനാഥന്‍റെ 
നീച കര്‍മ്മങ്ങള്‍ നിമിത്തം
ആത്മാവ് ഗതികിട്ടാതെ പ്രപഞ്ചമാകെ 
അലഞ്ഞുതിരിയുകയാണ്

മന്ത്രവാദി  തന്‍റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു  
 ആത്മാവ്  പ്രപഞ്ചത്തില്‍  രൌദ്രഭാവത്താല്‍ 
നടനമാടി  തിമര്‍ത്തുകൊണ്ടുമിരുന്നു 
ഗതിക്കിട്ടാതെ അലയുന്ന ആത്മാവിനെ പാലമരത്തിൽ
ആവാഹിപ്പിക്കുവാനുള്ള മന്ത്രവാദിയുടെ ശ്രമം
പതിവു പോലെ  വിഫലമായി കൊണ്ടേയിരുന്നു.
നീച പ്രവര്‍ത്തികളുടെ പരിണിതഫലം
 ആത്മാവിന്  നിത്യശാന്തി ലഭിക്കാതെ പോയി 
ആത്മാവിന്  മോക്ഷം ലഭിക്കാതെ  അലയാനുള്ള 
 പ്രപഞ്ച സൃഷ്ടാവിന്‍റെ  വിധിയെ തിരുത്തുവാന്‍ 
മന്ത്രവാദി ആഹോരാത്രം ശ്രമിച്ചുകൊണ്ടിരിന്നു .

ആത്മാവിന്‍റെ അട്ടഹാസം ആര്‍ത്തനാദമാകുകയും  
ഞൊടിയിടയില്‍  അട്ടഹാസമായി  പരിണമിച്ചും  കൊണ്ടിരുന്നു
ആത്മാവിന്‍റെ  മോക്ഷത്തിനായുള്ള 
മന്ത്രവാദി യുടെ   ശ്രമം 
ആത്മാവിന്‍റെ ശക്തി കൂട്ടി കൊണ്ടേയിരുന്നു .
ശ്രമം പരാജയ പെടുന്നു എന്ന തിരിച്ചറിവ്
ആത്മാവിനെ ഗൃഹപ്രവേശനമെങ്കിലും  നിഷിദ്ധമാക്കുവാന്‍
മന്ത്രവാദിയുടെ കല്പനകള്‍ പ്രാവര്‍ത്തികമാക്കാന്‍
ചെറുനാരങ്ങകള്‍ ഇരുമ്പാണികള്‍ തറച്ച് ഇറയത്ത്‌ കെട്ടി തൂക്കി
ചെമ്പ് തകിടുകളില്‍  മന്ത്രങ്ങള്‍ എഴുതി കുപ്പികളില്‍
ആവാഹിപ്പിച്ച് ചവിട്ടുപടിയുടെ താഴെ കുഴിച്ചുമൂടി

മന്ത്രോച്ചാരണത്താല്‍  പൂജാരി തന്‍റെ കര്‍മ്മം 
വീണ്ടും വീണ്ടും  തുടര്‍ന്നുകൊണ്ടിരുന്നു . 
വലിയൊരു ഇരുമ്പാണി മന്ത്രോച്ചാരണത്താല്‍
 പ്രാര്‍ഥനയോടെ തെക്ക് ഭാഗത്തുള്ളപാലമരത്തിൽ
  മന്ത്രവാദി ശക്തിയോടെ   തറയ്ക്കുവാന്‍ ആരംഭിച്ചു  
മരം ശക്തമായ കാറ്റിനാല്‍ ആടിയുലഞ്ഞു
പ്രപഞ്ചം മുഴുവന്‍ ഭീതി നിഴലിച്ചിരുന്നു
 മന്ത്രവാദി    ഇരുമ്പാണി പൂര്‍വ്വാധികം  ശക്തിയോടെ
പാല മരത്തില്‍ തറച്ചു കൊണ്ടേയിരുന്നു

ഇരുമ്പാണി തറയ്ക്കുന്ന ദ്വാരത്തില്‍ നിന്നും പൊടുന്നനെ 
രക്തം പുറത്തേക്ക് പ്രഹരിക്കുവാന്‍ തുടങ്ങി 
അവിടമാകെ രക്തത്തിനാല്‍ തളംകെട്ടി   
 മന്ത്രവാദിയുടെ  കാല്‍പ്പാദങ്ങള്‍ നനഞ്ഞു കൊണ്ടിരുന്നു
മരത്തിന്‍റെ രോദനം പ്രപഞ്ചമാകെ മാറ്റൊലികൊണ്ട് 
കാര്‍മേഘങ്ങള്‍ കണ്ണുനീര്‍ പൊഴിച്ചു
മന്ത്രവാദി ശക്തിയോടെ ഇരുമ്പാണി  പാലമരത്തിന്‍റെ
 ഹൃദയത്തില്‍  നിഷ്കരുണം  തറച്ചു കൊണ്ടിരുന്നു 
രക്ത പ്രളയം ഉണ്ടായതറിഞ്ഞിട്ടും 

മോക്ഷം ലഭിക്കാത്ത ആത്മാവിന്‍റെ  രോദനം 
മഴയിലും പ്രധിദ്വനിച്ചു കൊണ്ടേയിരുന്നു 
പൂര്‍വാധികം ശക്തിയോടെ 





                                                           ശുഭം                                                               



rasheedthozhiyoor@gmail.com                         rasheedthozhiyoor.blogspot.com





27 December 2013

ചെറുകഥ. നാഗബന്ധം

                      

ചിത്രം കടപ്പാട്. ബ്ലോഗ്‌. പ്രകാശേട്ടന്‍റെ ലോകം 


                             

ഗ്രാമീണതയുടെ ചാരുത വേണ്ടുവോളമുള്ള ആ ഗ്രാമത്തിലെ അറിയപെടുന്ന തറവാടാണ് പോലിയത്ത് തറവാട് .മൂന്ന്‍ ഏക്കറില്‍ കൂടുതലുള്ള പുരയിടത്തില്‍ ഒരു ഏക്കറില്‍ കൂടുതല്‍ പാടശേഖരങ്ങളാണ്. വീടിനു മുന്‍വശത്തുള്ള പാടശേഖരം കഴിഞ്ഞാല്‍പ്പിന്നെ ടാറിട്ട പാതയാണ് .ടാറിട്ട പാതയില്‍ നിന്നും തറവാട്ടിലേക്ക് രണ്ടു വശവും കല്ലുകള്‍ കൊണ്ട് കെട്ടി ചെമ്മണ്‍പാത ഒരുക്കിയിരിക്കുന്നു .ഇടതൂര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പിന് നടുവിലായാണ് തറവാട് സ്ഥിതിചെയ്യുന്നത് .ഗൃഹാതുരത്വമുള്ള തറവാടിന്‍റെ ഇടതു വശത്തായി കൈയ്യാല പുരയും തൊഴുത്തും കഴിഞ്ഞാല്‍പ്പിന്നെ അല്‍പമകലെയായി സര്‍പ്പക്കാവും ചെറിയൊരു ക്ഷേത്രവുമുണ്ട്.തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാര്‍ തറവാട്ടിലെ കാരണവര്‍ ഗംഗാധരന്‍, ഭാര്യ ഭാര്‍ഗവി, മൂത്ത മകന്‍ ദിനേശന്‍, ഭാര്യ സുലോചന, മക്കള്‍ രേണുക, രേവതി ,രേഖ ,എന്നിവരാണ് ഗംഗാധരന് മക്കള്‍ മൂന്നു പേരാണ് ദിനേശന് നേരെ താഴെ സഹോദരിയാണ് ദേവയാനി ,അവര്‍ രണ്ടുമക്കളും ഭര്‍ത്താവുമൊത്ത് ബോംബെയില്‍ താമസിക്കുന്നു .ഗംഗാധരന്‍റെ ഇളയമകന്‍ ദിവാകരനും ഭാര്യയും പട്ടണത്തില്‍ വീട് വെച്ചു താമസിക്കുന്നു .വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പതിനാലു കഴിഞ്ഞിട്ടും അവര്‍ക്ക് ഇതുവരെയും സന്താന ഭാഗ്യം ലഭിച്ചിട്ടില്ല .

ഗംഗാധരന് ഇപ്പോള്‍ വയസ്സ് എഴുപത് കഴിഞ്ഞിരിക്കുന്നു .ആണ്‍മക്കള്‍ രണ്ടു പേരും വിദേശത്ത്‌ ജോലി നോക്കുന്നു .പോലിയത്ത് തറവാട്ടില്‍ വിശിഷ്ട കര്‍മ്മം നടക്കുവാന്‍ ഇനി രണ്ടു ദിവസങ്ങളെ ബാക്കിയുള്ളു. പൈതൃകമായി നിലനില്‍ക്കുന്ന വര്‍ഷാവര്‍ഷം മുടക്കമില്ലാതെ സര്‍പ്പ പ്രീതിക്കായി നടത്തപെടുന്ന സര്‍പ്പം തുള്ളലിനുള്ള ഒരുക്കങ്ങള്‍ തറവാട്ടില്‍ തുടങ്ങി കഴിഞ്ഞു .ക്ഷേത്രത്തിനു മുന്‍പില്‍ ഇരുനൂറിലധികം പേര്‍ക്കിരിക്കാവുന്ന പന്തല്‍ പണി കഴിഞ്ഞിരിക്കുന്നു . ദിവാകരന് വര്‍ഷാവര്‍ഷം അവധി ലഭിക്കുന്നത് കൊണ്ട് അയാള്‍ ഒരാഴ്ച മുന്‍പ് തന്നെ നാട്ടില്‍ എത്തിയിട്ടുണ്ട് .ദിനേശന്‍ രണ്ടു വര്‍ഷം കൂടുമ്പോഴേ അവധിക്ക് നാട്ടില്‍ വരികയുള്ളു .ഇത്തവണ അയാള്‍ സര്‍പ്പം തുള്ളലിന് എത്തുകയില്ല .ദേവയാനിയും രണ്ടു മക്കളും പതിവുപോലെ ഇത്തവണയും എത്തിയിട്ടുണ്ട് .ഭര്‍ത്താവ് ഇത്തവണ അവരുടെ കൂടെ വന്നിട്ടില്ല .ദേവയാനിയുടെ മൂത്തമകന്‍ അരുണിന് ഇപ്പോള്‍ വയസ്സ് ഇരുപത് കഴിഞ്ഞു അയാള്‍ ബോംബെയില്‍ അച്ഛന്‍റെ വ്യാപാരസ്ഥാപനത്തില്‍ അച്ഛനെ സഹായിക്കുന്നു .പതിനാറുകാരി മകള്‍ അരുണ പഠിക്കുന്നു .ദിനേശന്‍റെയും ദേവയാനിയുടെയും വിവാഹം ഒരുമിച്ചായിരുന്നു നടത്തപെട്ടത്‌ .സഹോദരിയുടെ മകന്‍ അരുണ്‍ പിറന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് ദിനേശന്‍റെ മകള്‍ രേണുക പിറന്നത്‌ .അരുണിന്‍റെ മുറപെണ്ണായ രേണുകയെ തന്‍റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്ന് ദേവയാനി കലശലായി ആഗ്രഹിക്കുന്നുണ്ട് .പക്ഷെ ജാതകം രണ്ടു പേരുടേയും പൊരുത്തമുളളവയല്ല തന്നെയുമല്ല രേണുക ചൊവ്വാദോഷകാരിയുമാണ് .

പോലിയത്ത് തറവാടിന്‍റെ അയല്‍പക്കത്തുള്ള മുസ്ലീം തറവാട്ടുകാരുമായി പോലിയത്ത് തറവാട്ടുകാര്‍ നല്ല ബന്ധം പുലര്‍ത്തുന്നു .അവിടത്തെ ഗൃഹനാഥന്‍ മുഹമ്മദ്കുട്ടി വിദേശത്താണ് ജോലി നോക്കുന്നത് .അദ്ദേഹത്തിന്‍റെ ഉമ്മയും ഭാര്യയും മക്കളായ അന്‍വറും അര്‍ഷാദുമാണ് തറവാട്ടില്‍ താമസിക്കുന്നത് .രേണുക മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകയാണ് . സഹോദരന്മാര്‍ ഇല്ലാത്ത രേണുക അന്‍വറിനേയും അര്‍ഷാദിനേയും സ്വന്തം സഹോദരന്മാരേ പോലെയാണ് കാണുന്നത് .മുഹമ്മദ്‌കുട്ടിയുടെ വീട്ടിലെ അംഗങ്ങളില്‍ രേണുക ഏറ്റവും കൂടുതല്‍ അടുപ്പമുള്ളത് അന്‍വറുമായാണ് .നിയമവിദ്യാര്‍ത്ഥിയായ അന്‍വര്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമാണ് .ചൊവ്വാദോഷകാരിയായ രേണുകായ്ക്ക് അനുയോജ്യമായ വിവാഹ ബന്ധം ലഭിക്കുന്നതിനും വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീങ്ങാനും നല്ല ബന്ധം കിട്ടുന്നതിനും ദീര്‍ഘമംഗല്യത്തിനും നല്ല കുട്ടികളുണ്ടാവാനും ഒക്കെ വേണ്ടി ശിവക്ഷേത്രത്തില്‍ മംഗല്യപൂജയും വിവാഹിതയാകുന്നത് വരെ ശിവ ക്ഷേത്രത്തില്‍ ദര്‍ശനനവും മുത്തശ്ശിയുടെ വഴിപാടായിരുന്നു .രേണുകയ്ക്ക് മുത്തശ്ശിയുടെ ആജ്ഞ അനുസരിക്കുവാനെ നിര്‍വാഹമുണ്ടായിരുന്നുള്ളൂ .മാസമുറയാല്‍ അശുദ്ധിയാവുന്ന ദിവസ്സങ്ങള്‍ ഒഴികെ ക്ഷേത്ര ദര്‍ശനം രേണുകയില്‍ ദിനചര്യയായി മാറി .

പോലിയത്ത് തറവാട്ടില്‍ നിന്നും എളുപ്പവഴിയിലൂടെ പോയാല്‍ ശിവക്ഷേത്രത്തിലേക്ക് എത്തുവാന്‍ മൂന്ന്‍ കിലോമീറ്ററില്‍ കൂടുതല്‍ ദൂരമേയുള്ളൂ .റോഡ്‌ മാര്‍ഗ്ഗം പോയാല്‍ അഞ്ചു കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ളത് കൊണ്ടും സ്വന്തമായി വാഹനം ഇല്ലാത്തത് കൊണ്ടും രേണുക എളുപ്പവഴിയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പതിവായി പോകുന്നത്. കൂട്ടിന് അവളുടെ കൂടെ അമ്മയും ഉണ്ടാകും .അമ്മ അശുദ്ധിയാവുന്ന ദിവസങ്ങളില്‍ രേണുകയോടൊപ്പം കൂട്ടിന് പോകുന്നത് അന്‍വറാണ്.പാടശേഘരങ്ങളിലൂടെയുള്ള നടവരമ്പിലൂടെ പോയി ചെങ്കുത്തായ കുന്നുകയറി കമുകിന്‍ തോട്ടങ്ങളിലൂടെയുള്ള ഇടവഴിയിലൂടെ പോയാല്‍ ക്ഷേത്രത്തിലെത്താം . രേണുക ക്ഷേത്രത്തിനകത്ത് പോയി പ്രാര്‍ഥിച്ചു വരുന്നത് വരെ ക്ഷേത്ര മതില്‍കെട്ടിനു പുറത്തുള്ള ആല്‍ത്തറയില്‍ അന്‍വര്‍ ഇരിക്കും.വായാടിയായ രേണുക ഏതുനേരവും അന്‍വറിനോട് സംസാരിച്ചുകൊണ്ടിരിക്കും . പോലിയത്ത് തറവാട്ടില്‍ സ്ത്രീകള്‍ക്ക് മാസമുറ ഉണ്ടാകുമ്പോള്‍ വീടിന് അകത്തേക്ക് പ്രവേശനമില്ല .കയ്യാലപുരയിലാണ് അപ്പോള്‍ സ്ത്രീകളുടെ താമസം .

നാട്ടിലുള്ള ചില യുവാക്കള്‍ സുന്ദരിയായ രേണുകയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നു .ഈശ്വരവിശ്വാസം വേണ്ടുവോളമുള്ള രേണുക പ്രേമാഭ്യര്‍ത്ഥനകള്‍ നിരസിക്കുകയാണ് പതിവ് .പാമ്പിനാളത്തിന് കളം മായ്ക്കുന്നത് സമപ്രായക്കാരായ രേണുകയും മുത്തശ്ശന്‍റെ സഹോദരന്‍റെ മകന്‍റെ മകള്‍ പാര്‍വതിയുമാണ് .അന്‍വര്‍ രേണുകയുടെ വീട്ടിലേക്ക് അധികമൊന്നും പോകാറില്ല ക്ഷേത്രവും കാവും പോലിയത്ത് തറവാട്ടുകാരുടെ വിശ്വാസങ്ങളുമാണ് അവിടേക്ക് പോകുന്നതില്‍ അയാളെ പിന്തിരിപ്പിക്കുന്നത് .സര്‍പ്പം തുള്ളല്‍ കാണുവാന്‍ അനവറും കുടുംബവും പതിവായി പോകാറുണ്ട് . ഒരു ദിനരാത്രം കൂടി വിടവാങ്ങി, അടുത്ത ബന്ധുക്കള്‍ ഏറെക്കുറെ പമ്പിനാളത്തിനായി പോലിയത്ത് തറവാട്ടില്‍ എത്തിച്ചേര്‍ന്നു .നേരം സന്ധ്യയായപ്പോള്‍ കുശിനിയില്‍ ഇരുന്ന് പരിപ്പിലെ കല്ല്‌ പറക്കികൊണ്ടിരുന്ന ഭാര്‍ഗവിയമ്മ മകള്‍ ദേവയാനിയോട് പറഞ്ഞു .

,, സദ്യ ഒരുക്കാന്‍ ഇത്തവണ ശ്രീധരന്‍ ഉണ്ടാകില്ലാത്രേ .അയാള്‍ക്ക്‌ കാഴ്ചശക്തി ഇല്ലാണ്ടായിന്ന്‍ .കാഴ്ചശക്തി നഷ്ടാവാനുള്ള പ്രായമൊന്നും ആയിട്ടില്ല .ഈശ്വരന്‍റെ പരീക്ഷണം അല്ലാണ്ടെ എന്താ പറയാ .,,

,, ശ്രീധരേട്ടന് ഒരു മകനില്ലെ അമ്മേ... സദ്യ ഒരുക്കുവാന്‍ ശ്രീധരേട്ടന്‍റെ കൂടെ വന്നിരുന്നയാള്‍ ,,

,, ഉവ്വ് ആ ചെറുക്കന്‍ ഇപ്പോള്‍ തോട്ടങ്ങളില്‍ പണിക്ക് പോകുകയാണത്രേ.ദെഹണ്ണക്കാരനാവാന്‍ അവന് ഇഷ്ടല്ലാന്ന്.ഇത്തവണ തെക്ക്നിന്നുള്ള ആരോ ആണ് സദ്യ ഒരുക്കുവാന്‍ വരുന്നത് എന്നാ മുത്തശ്ശന്‍ പറഞ്ഞത് പേരുകേട്ട ദെഹണ്ണക്കാരനാണത്രേ ,,

അല്‍പനേരം കഴിഞ്ഞപ്പോള്‍ ഭാര്‍ഗവിയമ്മ തുടര്‍ന്നു .

,, വരുന്നവര്‍ക്ക് ചായയുടെ കൂടെ നല്‍കുവാന്‍ ഉണ്ണിയപ്പം ഉണ്ടാക്കണമായിരുന്നു .ഇവടത്തെ ഉരുളി മുഹമ്മദ്‌കുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു .അത് വാങ്ങിക്കുവാന്‍ ആരെയ പറഞ്ഞയക്കുക ,,

ഇതുകേട്ട രേണുക ഞൊടിയിടയില്‍ പറഞ്ഞു .

,, ഞാന്‍ പോകാം മുത്തശ്ശി ,,

,, നേരം ഇരുട്ടിയിരിക്കുന്നു മോള് തനിച്ചുപോകേണ്ട ,,

അപ്പോള്‍ ദേവയാനി ഉമ്മറത്തേക്ക് പോയി മകന്‍ അരുണിനെ വിളിച്ചു കൊണ്ടു വന്നു പറഞ്ഞു .

,,മോന്‍ രേണുമോളുടെ കൂടെ ആ മുഹമ്മദ്‌കുട്ടിക്കാടെ വീടുവരെ പോയിവരു,,

രേണുക ട്ടോര്‍ച്ചെടുത്ത് നടന്നു ഒപ്പം അരുണും .

അപ്പോള്‍ പുറത്ത് കൂരാകൂരിരുട്ടായിരുന്നു. പ്രപഞ്ചമാകെ ചിവിടുകളുടെ ശബ്ദം മാത്രം കേള്‍ക്കാം .പാതിവഴിയില്‍ എത്തിയപ്പോള്‍ ഒരു പൂച്ച മുന്‍പില്‍ നടന്നിരുന്ന രേണുകയുടെ കുറുകെ ചാടിപോയി .ഭയാകുലയായ രേണുക പെടുന്നനെ പിറകോട്ടു തിരിഞ്ഞതും അരുണിന്‍റെ മേല്‍ തട്ടി അവള്‍ വിഴാന്‍ പോയി .കയ്യിലെ ട്ടോര്‍ച്ച് അപ്പോള്‍ താഴെ വീണു .അരുണിന്‍റെ മാറിലേക്ക്‌ ചാഞ്ഞ അവളെ അയാള്‍ തന്‍റെ കരവലയത്തില്‍ ഒതുക്കി .പിന്നെ രേണുക നിനയ്ക്കാത്തതാണ് അവിടെ അരങ്ങേറിയത് .അരുണ്‍ അവളെ ചുംബിക്കുവാന്‍ തുടങ്ങിയപ്പോള്‍ .അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു .

,, അരുത് എന്താ ഈ കാണിക്കുന്നത് ഇങ്ങിനെയൊന്നും പാടില്ല .ഇതൊക്കെ പാപമാണ് ,,

,, രേണു നീ എന്‍റെയാണ് ഞാന്‍ വിവാഹം കഴിക്കുവാന്‍ പോകുന്ന പെണ്ണാ നീ ,,

അവള്‍ അയാളില്‍ നിന്നും സര്‍വ ശക്തിയും എടുത്ത് കുതറിയോടി താഴെ വീണു കിടന്നിരുന്ന ട്ടോര്‍ച്ചെടുത്ത് അരുണ്‍ അവളുടെ പുറകെയോടി വീണ്ടും അവളുടെ കൈ പിടിച്ചപ്പോള്‍ അവള്‍ പറഞ്ഞു .

,, അരുണേട്ട എന്‍റെ കൈ വിടാന്‍ ഞാന്‍ മുത്തശ്ശനോട് പറയും നോക്കിക്കോ .നാളെ കളം മായ്ക്കുന്ന പെണ്ണാ ഞാന്‍ ആ എന്നോട് ഇങ്ങിനെയൊക്കെ ചെയ്യാന്‍ എങ്ങിനെ തോന്നി അരുണേട്ടന് .നമ്മുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരത്തിനും ചേര്‍ന്നതാണോ ഈ പ്രവര്‍ത്തികള്‍ ,,

അയാളുടെ ഇംഗിതത്തിന് അവള്‍ വഴങ്ങുന്നില്ലാ എന്ന് കണ്ടപ്പോള്‍ അരുണ്‍ പറഞ്ഞു ,

,, എന്നോട് ക്ഷമിക്കു രേണു .ഒന്നും വീട്ടില്‍ പറയരുത് പറഞ്ഞാല്‍ പിന്നെഞ്ഞാന്‍ ഈ ഭൂലോകത്ത് ഉണ്ടാവില്ല ,,

അവള്‍ നടന്നു ഒപ്പം അരുണും. അവളുടെ ഹൃദയമിടിപ്പിന്‍റെ വേഗത അപ്പോഴും ശക്തി പ്രാപിച്ചുകൊണ്ടിരിന്നു . ഉരുളി വാങ്ങി തിരികെ പോരാന്‍ നേരം അന്‍വര്‍ രേണുവിനോട് ചോദിച്ചു ?

,, എന്താ രേണു താന്‍റെ മുഖം വല്ലാതെയിരിക്കുന്നു ,,

,, ഒന്നുമില്ല അന്‍വര്‍, ഇവിടേക്ക് വരുമ്പോള്‍ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ ഒന്നു ഭയന്നു അതുകൊണ്ടാ ,,

അന്ന് ഉറങ്ങുവാന്‍ കിടന്നിട്ട് രേണുകയ്ക്ക് ഉറങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .അരുണില്‍ നിന്നും ഒട്ടും നിനയ്ക്കാത്ത പ്രവര്‍ത്തി ഉണ്ടായതില്‍ അവള്‍ ദുഃഖിതയായി .അടുത്ത ദിവസ്സം പത്തുമണിയോടെ ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ കളമെഴുത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കല്‍ ചടങ്ങ് നടന്നു.സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്ന പുള്ളുവര്‍ രാവിലെ തന്നെ എത്തിച്ചേര്‍ന്നു. കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച  പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി. പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ച്ചു .നൂറും പാലും സമര്‍പ്പണത്തിനു ശേഷം കാവില്‍ ചെന്നു നമസ്ക്കരിച്ചതോടെ ചടങ്ങുകള്‍ക്ക് വിരാമമായി .

അഥിതികള്‍ ഏറെകുറെ അന്ന് തന്നെ യാത്ര പറഞ്ഞിറങ്ങി. അഥിതികളില്‍ അവശേഷിച്ചവര്‍ ദേവയാനിയും മക്കളും മാത്രം. അവര്‍ രണ്ടു ദിവസ്സം കഴിഞ്ഞെ ബോംബെയിലേക്ക് മടങ്ങുകയുള്ളൂ.അരുണിന്‍റെ മുഖത്ത് കുറ്റഭോധം നിഴലിച്ചിരുന്നു .മുത്തശ്ശി അരുണിനോട് ചോദിക്കുന്നത് രേണുക കേട്ടു .

,, എന്താ എന്‍റെ കുട്ടിക്ക് പറ്റിയേ, ഏതുനേരവും മിണ്ടാട്ടമില്ലാതെ മുറിയില്‍ ഒറ്റക്കിരുന്ന് സങ്കടപെടുവാന്‍മാത്രം എന്താ ഉണ്ടായെ ഇവിടെ .ആരെങ്കിലും എന്‍റെ കുട്ടിയെ സങ്കടപെടുത്തിയോ ,,

,, ഒന്നുമില്ല മുത്തശ്ശി നല്ല സുഖം തോന്നുന്നില്ല ,,

മുത്തശ്ശി അരുണിനെ തൊട്ട് നോക്കി പനിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി മുറിയില്‍ നിന്നും ഇറങ്ങിപ്പോയി.രേണുക അരുണിന് മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറി നടന്നു .എല്ലാം അന്‍വറിനോട് തുറന്നു പറയുന്ന രേണുക തന്നോട് അരുണേട്ടന്‍ അരുതാത്തത് ചെയ്തത് പറയുവാന്‍ തുനിഞ്ഞെങ്കിലും അന്‍വറില്‍ നിന്നും മറ്റാരെങ്കിലും വിവരം അറിഞ്ഞെങ്കിലോ എന്ന് ഭയന്ന് പറഞ്ഞില്ല .മൂന്ന് വര്‍ഷം കൊഴിഞ്ഞുപോയി .രേണുകയെ പെണ്ണു കാണാന്‍ ധാരാളം പേര്‍ വന്നുകൊണ്ടിരിന്നു.രേണുകയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടായിരുന്നില്ല .ജാതകം ഒത്തുനോക്കുമ്പോള്‍ ജാതക പൊരുത്തം ഇല്ലാത്തത് കൊണ്ട് രേണുകയുടെ വിവാഹം മുടങ്ങികൊണ്ടേയിരുന്നു .ഒരിക്കല്‍ രേണുകയെ കണ്ടുപോയ ചെറുക്കന്‍റെ വീട്ടില്‍നിന്നും ഫോണ്‍ കാള്‍ ഗംഗാധരനെ തേടിയെത്തി .

,, ഹലോ നമസ്കാരം. ഗംഗാധരന്‍ ചേട്ടനാണോ ,,

,,അതേലോ ആരാ എവിടെനിന്ന് വിളിക്കുന്നു ,,

,, ഞാന്‍ കഴിഞ്ഞ ദിവസ്സം പേരകുട്ടിയെ പെണ്ണ്കാണുവാന്‍ വന്ന ചെറുക്കന്‍റെ അച്ഛനാണ് .രേണുകയുമായി മോന് ജാതക പൊരുത്തമില്ല .രേണുകയുടെ നേരെ താഴെയുള്ള കുട്ടിയുടെ ജാതക കുറിപ്പ് കിട്ടിയാല്‍ ഒത്തു നോക്കാമായിരുന്നു .,,

,, ആലോചിക്കാം ,,എന്ന് പറഞ്ഞ് ഗംഗാധരന്‍ ഫോണ്‍ വെച്ചു .രേണുകയെ പെണ്ണ് കാണുവാന്‍ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ രേവതി മോളെ വരുന്നവരുടെ കണ്ണില്‍ പെടുത്താറില്ല .തട്ടിന്‍പുറത്തെ മുറിയില്‍ ഇരുത്തുകയാണ് പതിവ് രേണുകയും രേവതിയും തമ്മില്‍ രണ്ടു വയസിന്‍റെ വ്യത്യാസമേയുള്ളൂ .ഇവര്‍ എങ്ങിനെ രേവതി മോളെ കണ്ടു എന്നറിയാതെ അദ്ദേഹം ഭാര്യയുടെ  അരികില്‍ ചെന്നു പറഞ്ഞു .

,, കഴിഞ്ഞ ദിവസ്സം മോളെ കണ്ടു പോയവരും ജാതക പൊരുത്തം ഇല്ലാ എന്ന് പറഞ്ഞു .ആ ചെറുക്കന്‍റെ അച്ഛന്‍ ചോദിക്കു കയാണ്‌ രേവതി മോളുടെ ജാതക കുറിപ്പ് കൊടുക്കുമോ എന്ന്.രേവതി മോളെ അവര്‍ എങ്ങിനെ കണ്ടു എന്നാ എനിക്ക് നിശ്ചയമില്ലാത്തത് .,,

,,അവര്‍ രേണു മോളെ കണ്ടു മടങ്ങുമ്പോഴാണ് രേവതി മോള്‍ കോളേജില്‍ നിന്നും വന്നത്. രേവതി മോള്‍ക്ക്‌ അറിയില്ലായിരുന്നു രേണു മോളെ അവര്‍ പെണ്ണ് കാണുവാന്‍ വന്ന വിവരം .അല്ലെങ്കില്‍ത്തന്നെ ഇനി എത്ര നാളാ രേവതി മോളെ ഒളിപ്പിച്ചു നിര്‍ത്തുന്നത് .ഈ വരുന്ന ചിങ്ങം പത്തിന് രേവതി മോള്‍ക്ക് ഇരുപത് വയസ്സ് തികയും .അവരോട് വിളിച്ചു പറഞ്ഞോളു ജാതക കുറിപ്പ് കൊടുക്കാംഎന്ന്. എല്ലാം വിധിപോലെനടക്കട്ടെ .അല്ലാണ്ടെ എന്താ ഞാന്‍ പറയാ എന്‍റെ ഈശ്വരാ .. ,,

കോവണി മുറിയിലെ തയ്യല്‍ യന്ത്രത്തില്‍ ഇരുന്നിരുന്ന രേവതി മുത്തശ്ശനും മുത്തശ്ശിയും സംസാരിക്കുന്നത് കേട്ടു .അപ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു .മുത്തശ്ശന് മുന്‍പില്‍ പോയി രേവതി സംസാരിക്കുന്ന പതിവില്ല പക്ഷെ അവള്‍ ദൈര്യം സംഭരിച്ച് പൂമുഖവാതിലിന് പുറകില്‍ നിന്നുകൊണ്ട് പറഞ്ഞു .

,, എന്‍റെ ജാതക കുറിപ്പ് ആര്‍ക്കും കൊടുക്കേണ്ട .ചേച്ചിയുടെ വിവാഹം കഴിയാതെ എന്‍റെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും അരുത് .പാവാ എന്‍റെ ചേച്ചി പച്ച പാവം .എത്ര വര്‍ഷമായി ദിവസേനെയെന്നോണം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുന്നു ,വര്‍ഷാവര്‍ഷം പാമ്പിനാളം നടത്തുന്നു, വയസ്സ് ഇരുപത്തിരണ്ടു കഴിഞ്ഞിട്ടും എന്‍റെ ചേച്ചിക്ക് മംഗല്യ ഭാഗ്യം ഇത് വരെ ലഭിച്ചില്ല .ഈശ്വരനും മനസാക്ഷി ഇല്ലാണ്ടായിരിക്കുന്നു .എനിക്ക് പഠിക്കണം ,,

രേവതിയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയാണ് മറുപടി നാല്‍കിയത് .

,,ശിവ ശിവാ എന്താ ഈ കുട്ടി ഈ പറയുന്നേ ഈശ്വര നിന്ദ പറയാതെ അപ്പുറത്തേക്ക് പോ ..,,

എല്ലാം കേട്ട് ഇടനാഴിയില്‍ നിന്നിരുന്ന രേണുകയെ കണ്ടപ്പോള്‍ .നിയന്ത്രണം വിട്ട് രേവതി രേണുകയെ കെട്ടിപിടിച്ചു കരഞ്ഞപ്പോള്‍ രേണുക അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു .

,, എന്‍റെ കുട്ടി ഇങ്ങനെയൊന്നും ആരോടും സംസാരിക്കരുത് .ചേച്ചിക്ക് ജാതക ദോഷം ഉള്ളത് കൊണ്ടല്ലെ വിവാഹം മുടങ്ങുന്നത് .ഒരിക്കലും ഈശ്വരനെ നിന്ദിക്കരുത് .ക്ഷേത്ര നടയില്‍ പോയി മാപ്പു പറഞ്ഞ് പ്രാര്‍ഥിച്ചു വരൂ ,,

അനുസരണയുള്ള കുഞ്ഞിനെപോലെ രേവതി ക്ഷേത്ര നടയിലേക്കു നടന്നു .ഗംഗാധരന്‍ മകന്‍ ദിനേശന് വിദേശത്തേക്ക് ഫോണ്‍ വിളിച്ച് കാര്യം ഭോദിപ്പിച്ച് ജാതകം കൈമാറി .ജാതകം രണ്ടു പേരുടേയും ഉത്തമം ആയതുകൊണ്ട് അധികനാള്‍ കഴിയുന്നതിനു മുന്‍പ് രേവതിയുടെ വിവഹം നടത്തപെട്ടു .ദിനേശന്‍ പതിനാലു ദിവസത്തെ അവധിക്ക് വന്ന് വിവാഹ കര്‍മ്മം കഴിഞ്ഞു തിരികെ പോയി .

നാട്ടില്‍ അന്‍വറും രേണുകയും അരുതാത്ത ബന്ധം പുലര്‍ത്തുന്നു എന്ന് നാട്ടില്‍ ചിലരൊക്കെ പറഞ്ഞുണ്ടാക്കി .വിവരം പോലിയത്ത് തറവാട്ടിലും എത്തി ഒരു ദിവസ്സം അന്‍വറിന്‍റെ വീട്ടിലേക്ക് പോകുവാന്‍ തുനിഞ്ഞ രേണുകയോട് പോക്ക് വിലക്കി കൊണ്ട് മുത്തശ്ശന്‍ പറഞ്ഞു .

,, നാട്ടില്‍ ചിലതൊക്കെ പറഞ്ഞു കേള്‍ക്കുന്നു .വിശ്വാസങ്ങള്‍ക്ക് അതീധമായി എന്‍റെ കുട്ടിയില്‍ നിന്നും ഒന്നും തന്നെ ഉണ്ടാകുകയില്ല എന്ന് മുത്തശ്ശന് നന്നായി അറിയാം. മുള്ള് ഇലയില്‍ ചെന്നു വീണാലും ഇല മുള്ളില്‍ ചെന്നു വീണാലും കേട് പറ്റുന്നത് ഇലയ്ക്ക് തന്നെയാണ് .എന്‍റെ മോള് ആ കുട്ടിയുമായുള്ള ചങ്ങാത്തം വേണ്ടാന്ന് വച്ചോളൂ ,,

മറിച്ചൊന്നും പറയാതെ രേണുക തന്‍റെ മുറിയില്‍ പോയി മെത്തയില്‍ കിടന്നു ഒരുപാട് കരഞ്ഞു .തന്‍റെ ഏക ആശ്വാസം അന്‍വര്‍ മാത്രമാണ് .അരുതാത്ത ചിന്തകളോടെ തന്നെ ഈ കാലം വരെ ഒന്നു നോക്കിയിട്ടുപോലുമില്ലാത്ത ആ പാവത്തിന് താന്‍ കാരണം ചീത്ത പേര് ഉണ്ടായതിലാണ് രേണുകയ്ക്ക് സങ്കടം ഏറെ തോന്നിയത് .അധിക നാള്‍ ആവുന്നതിന് മുന്‍പ് തന്നെ അന്‍വര്‍ വിലക്കിനെ കുറിച്ച് അറിഞ്ഞു .രണ്ടാഴ്ചയോളം കഴിഞ്ഞപ്പോള്‍ അന്‍വര്‍ രേണുവിന്‍റെ വീട്ടിലേക്ക് ചെന്നു .പൂമുഖത്തിണ്ണയില്‍ ഇരുന്നിരുന്ന മുത്തശ്ശന്‍ അന്‍വറിനോട് കയറി ഇരിക്കുവാന്‍ പറഞ്ഞു .

,, ഞാന്‍ യാത്ര പറയുവാന്‍ വന്നതാ ഒരു വിസ തരപെട്ടിട്ടുണ്ട് ,,

,, ഉവ്വോ എവിടേക്ക യാത്ര ,,

,, ഷാര്‍ജയിലേക്ക് മറ്റന്നാള്‍ ഞാന്‍ യാത്ര തിരിക്കും ,,

ഗംഗാധരന്‍ എല്ലാവരെയും വിളിച്ചു കാര്യം പറഞ്ഞു .അന്‍വര്‍ ഇറങ്ങുവാന്‍ നേരം രേണുവിനെ വിളിച്ചു .

,, വരൂ എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

നിസഹായയായി അവള്‍ മുത്തശ്ശനെ നോക്കിയപ്പോള്‍ അയാള്‍ മൌനസമ്മതം നല്‍കി പടിപ്പുര കടന്നപ്പോള്‍ അന്‍വര്‍ പറഞ്ഞു .

,, പവിത്രമായ നമ്മുടെ ബന്ധത്തെക്കുറിച്ച് അപവാദം പരഞ്ഞുണ്ടാക്കിയവരെ എനിക്ക് അറിയാം .പ്രതികരിക്കാന്‍ പോയാല്‍ അത് തനിക്ക് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും എന്നത് കൊണ്ട് ഞാന്‍ പ്രതികരിക്കുന്നില്ല .വാപ്പച്ചി കുറെയായി എന്നെ വിസ എടുത്ത് ഗള്‍ഫിലേക്ക് കൊണ്ടു പോകുവാന്‍ നോക്കുന്നു .തന്നെയും ഈ ഗ്രാമത്തേയും വിട്ടു പോകുവാന്‍ എനിക്ക് മനസ്സു വന്നിരുന്നില്ല .ഇപ്പോള്‍ ഞാനായിട്ട് വാപ്പച്ചിയോടു പറഞ്ഞു വിസ തരപെടുത്തുവാന്‍ . ഒരാഴ്ച കഴിഞ്ഞില്ല മൂപ്പര് വിസ തരപെടുത്തി അയച്ചു തന്നു .തന്നെ കാണാതെ താനുമായുള്ള കൂട്ടില്ലാതെ എനിക്ക് ഇവിടെ ജീവിക്കുവാന്‍ കഴിയില്ല .ഞാനിനി രണ്ടു വര്‍ഷം കഴിഞ്ഞാകും തിരികെ വരിക അപ്പോള്‍ ഇയാളുടെ വിവാഹം കഴിഞ്ഞ് ഒക്കത്തൊരു കുഞ്ഞിനെയായി വേണം എന്നെ താന്‍ വരെവേല്‍ക്കാന്‍ .,,

ചിരി വരുത്തുവാന്‍ ശ്രമിക്കുന്ന അന്‍വറിന്‍റെ കണ്ണുകള്‍ നിറയുന്നത് കണ്ടപ്പോള്‍ രേണുക കരഞ്ഞുകൊണ്ട്‌ തിരികെ നടന്നു .ഹൃദയത്തിന്‍റെ ഒരു ഭാഗം അടര്‍ന്നു പോകുന്നത് പോലെ അപ്പോള്‍ അവള്‍ക്ക് അനുഭവപെട്ടു .ഏതുനേരവും തന്‍റെ മുറിയില്‍ മൂകയായിരിക്കുന്നത് കണ്ടപ്പോള്‍ അമ്മ അവളുടെ അരികില്‍ വന്നു പറഞ്ഞു .

,, എന്‍റെ മോള് അമ്മയെ സങ്കടപെടുത്താതെ .അന്‍വര്‍ പോകുവാന്‍ ഇനി രണ്ടു ദിവസമല്ലെയുള്ളൂ .മോള് അവന്‍റെ അരികിലേക്ക് പൊയ്ക്കോളൂ ഞാന്‍ മുത്തശ്ശനോട് പറഞ്ഞോളാം ,,

,, ഞാന്‍ കാരണമാ ആ പാവം നാട് വിട്ടു പോകുന്നത്. ഞാന്‍ ഇത് എങ്ങിനെ സഹിക്കും അമ്മേ .എല്ലാവര്‍ക്കും വേദന മാത്രം നല്‍കാനുള്ള ജന്മമാ എന്‍റെ,,

അവള്‍ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടി കരഞ്ഞു .അന്‍വര്‍ യാത്ര പോകുന്നതിന് മുന്‍പ് രേണുക അന്‍വറിന്‍റെ അരികില്‍ പോയിപോന്നു .

ദിവസങ്ങള്‍ ഏതാനും വീണ്ടും അപ്രത്യക്ഷമായി.ഇനി ഏതാനും ദിവസ്സങ്ങളെ ബാക്കിയുള്ളൂ സര്‍പ്പം തുള്ളലിന് രേണുക പതിവ് പോലെ ക്ഷേത്ര ദര്‍ശനം നടത്തിപോന്നു .അമ്മയ്ക്ക് മാസമുറയായത്‌ കൊണ്ട് രേണുക തനിയെ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു .വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ ഇല്ലാതെയുള്ള ആദ്യ യാത്ര അവളെ വല്ലാതെ സങ്കടപെടുത്തി .ദര്‍ശനം കഴിഞ്ഞു തിരികെ പോരുമ്പോള്‍ ഇടവഴിയില്‍ പതിവായി പ്രേമാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെ കണ്ടപ്പോള്‍ തെല്ലൊന്നു ഭയന്നെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കാതെ രേണുക പോന്നു .

അടുത്ത ദിവസ്സം ക്ഷേത്ര ദര്‍ശനത്തിന് തനിയെ രേണുക പുറപ്പെട്ടു .പാടശേഖരങ്ങള്‍ കഴിഞ്ഞ് കമുകിന്‍ തോട്ടത്തിലൂടെയുള്ള ഇടുങ്ങിയ നട പാതയിലൂടെ നടക്കുമ്പോള്‍ പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല .മുള്ളുവേലി നടപ്പാതയുടെ ഇരുവശവും കെട്ടിയിരിക്കുന്നു .അല്‍പം കൂടി മുന്‍പോട്ടു പോയാല്‍ ഒരു പാറമടയുണ്ട് അവിടെ ഇപ്പോള്‍ ജനവാസമില്ല .

പാറമടയുട ഓരത്തുകൂടി കുന്നുകയറി ഇറങ്ങി വേണം ക്ഷേത്രത്തിലെത്താന്‍ .രേണുക കുന്നുകയറാന്‍ തുടങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസ്സം കണ്ട യുവാവിനെ ദൂരെ നിന്നും കണ്ടു .പരിസരം വീക്ഷിച്ചപ്പോള്‍ യുവാനിനെ അല്ലാതെ വേറെ ആരേയും അവിടമോന്നും കാണുവാന്‍ കഴിഞ്ഞില്ല .യുവാവിന്‍റെ അരികിലെത്തിയപ്പോള്‍ അപ്രതീക്ഷിതമായി യുവാവ് രേണുവിനെ കടന്നുപിടിച്ചു .അയാളുടെ ബലിഷ്ടമായ കരങ്ങള്‍ക്കുള്ളില്‍ അവള്‍ ഞെരിഞ്ഞമര്‍ന്നു. ഒന്നു ശബ്ദിക്കുന്നതിനു മുന്‍പ് അയാള്‍ കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം പുരട്ടിയ തുവാല കൊണ്ട് രേണുകയുടെ മൂക്ക് പോത്തിപിടിച്ചു .അവള്‍ ഞൊടിയിടയില്‍ ബോധരഹിതയായി. പിന്നെയൊന്നും രേണുകയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ പാറമടയ്ക്കുള്ളില്‍ അവള്‍ വിവസ്ത്രയാക്കപെട്ടിരുന്നു .ശരീരത്തിന്‍റെ പുറകു വശം മുഴുവനും കരിങ്കല്ല് ചീളുകള്‍ തറച്ച് രക്തം പൊടിയുന്നുണ്ടായിരുന്നു .ശരീരമാസകലം വേദനകൊണ്ട് അവള്‍ പുളഞ്ഞു .ഭയാകുലയായ അവള്‍ നാണം മറയ്ക്കാനായി വസ്ത്രങ്ങള്‍ക്കായി പരതി.വസ്ത്രങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞ നിലയിലായിരുന്നു .വസ്ത്രങ്ങള്‍ ഓരോന്നായി പെറുക്കിയെടുത്തവള്‍ ശരീരത്തില്‍ അണിഞ്ഞു .

പാറമടയിലെ വെള്ള കെട്ടില്‍ നിന്നും വെള്ളമെടുത്തവള്‍ ശരീരത്തില്‍ പുരണ്ട രക്തം തുടച്ചു നീക്കി .ആത്മഹത്യ പാപമാണെന്നു അവള്‍ വിശ്വസിക്കുന്നത് കൊണ്ട് ആത്മഹത്യയെ കുറിച്ചവള്‍ ചിന്തിച്ചില്ല.  അവളുടെ ജീവിതത്തില്‍ .ആദ്യമായി ക്ഷേത്ര ദര്‍ശനം മുടങ്ങി .പാറമടയില്‍ നിന്നും പടികള്‍ കയറുമ്പോഴാണ് ഭയാനകമായ ആ കാഴ്ച അവള്‍ കണ്ടത് .തന്‍റെ ശരീരം പിച്ചിച്ചീന്തിയ കാമ ഭ്രാന്തന്‍ വിഷം തീണ്ടി പെരുവഴിയില്‍ കിടക്കുന്നു .ഉഗ്ര വിഷമുള്ള നാഗം ഫണം വിടര്‍ത്തി അയാളുടെ ശരീരത്തില്‍ നിന്നും വിട്ടു പോകാതെ നില്‍ക്കുന്നു .അവള്‍ കൈ കൂപ്പി നാഗത്തെ വണങ്ങിയശേഷം മനസ്സിലെ ധൈര്യം ചോര്‍ന്നു പോകാതെ തന്‍റെ വീട്ടിലേക്ക് നടന്നുനീങ്ങി .പടിപ്പുരയില്‍ രേണുകയെ കാണാതെ അമ്മയും മുത്തശ്ശിയും അനിയത്തിയും നില്‍പുണ്ടായിരുന്നു .മുത്തശ്ശിയാണ് ആദ്യ ചോദ്യ ശരം എയ്തത് .

,, എന്താ ഇത്ര വൈകിയേ എവിടേയ്ക്ക എന്‍റെ കുട്ടി പോയത് ,,

,, ഞാന്‍.. ഞാന്‍ ക്ഷേത്രത്തില്‍ ഇരുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സമയം പോയതറിഞ്ഞില്ല .,,

,, എങ്ങിനെയ വസ്ത്രങ്ങളില്‍ ചെളി പുരണ്ടത് ,,

,, വഴിയില്‍ കാല് തെന്നി ഞാനൊന്നു വീണു .ഞാനൊന്നു കുളിച്ചു വസ്ത്രം മാറി വരാം മുത്തശ്ശി ,,

ജീവിതത്തില്‍ ആദ്യമായി അവള്‍ നുണ പറഞ്ഞു.കുളിച്ചു മാറുവാനുള്ള വസ്ത്രങ്ങള്‍ എടുത്ത് കുളിപുരയില്‍ കയറി ഷവര്‍ തുറന്നിട്ട്‌ തറയില്‍ ഇരുന്നു.തനിക്ക് വന്നുഭവിച്ച യാതനകള്‍ ഓര്‍ത്ത്‌ അവള്‍ പൊട്ടി കരഞ്ഞു . ശിരസിലേക്ക് ശക്തിയായി പ്രഹരിക്കുന്ന ജലത്തില്‍ അവളുടെ കണ്ണുനീര്‍ ലയിച്ചുകൊണ്ടിരുന്നു .ഗ്രാമത്തില്‍ യുവാവ് വിഷം തീണ്ടി മരണ പെട്ട വിവരം എല്ലാവരും അറിഞ്ഞു . തറവാട് ക്ഷേത്രത്തിലും കാവിലും വിളക്ക് തെളിയിക്കുന്നതില്‍ നിന്നും രേണുക ഓരോരൊ കാരണങ്ങള്‍ പറഞ്ഞൊഴിഞ്ഞു .ഒപ്പം ശിവ ക്ഷേത്ര ദര്‍ശനവും .പിന്നീട് വിളക്ക് തെളിയിക്കല്‍ അനിയത്തി രേഖയില്‍ നിക്ഷിപ്തമായി .

സര്‍പ്പം തുള്ളലിനായി പതിവ് പോലെ തറവാട്ടില്‍ ഒരുക്കങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായി .ഇത്തവണ മുതല്‍ താന്‍ കളം മായ്ക്കില്ല എന്ന് രേണുക പറഞ്ഞത്‌ ആരും തന്നെ ചെവികൊണ്ടില്ല .വിവാഹിതയാകുന്നത് വരെ രേണുക തന്നെ കളം മായ്ക്കണം എന്ന് എല്ലാവരും ശാട്യം പിടിച്ചു .തന്‍റെ സമ്മതം കൂടാതെ താന്‍ കന്യകയല്ലാതെയായിരിക്കുന്നു .കളം മായ്ക്കേണ്ടത് കന്യകകളാണ് തനിക്ക് ഇനി എന്ത് അര്‍ഹതയാണ് കളം മായ്ക്കുവാനുള്ളത് എന്ന രേണുക മനസ്സില്‍ ഓര്‍ത്തു . കളം മായ്ക്കുവാനുള്ള സമയം ആഗതമായി രേണുകയുടെ കൂടെ ഇപ്പോള്‍ കളം മായ്ക്കുവാനുള്ളത് പാര്‍വതിയുടെ അനിയത്തിയാണ് പാര്‍വതിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു .

 കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച പന്തലില്‍ ഗണപതി പുജ നടത്തി.സന്ധ്യയായപ്പോള്‍ പുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങ്ങി പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊളികൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ .പാട്ടിന്‍റെ താളത്തിനൊത്ത് രേണുകയും പാര്‍വതിയുടെ അനിയത്തിയും തുള്ളി തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍പോലെ കളംമായ്ച്ചുകൊണ്ടിരുന്നപ്പോള്‍ രേണുക ബോധരഹിതയായി നിലംപതിച്ചു .പന്തലില്‍ അടക്കം പറച്ചിലും കൂട്ട നിലവിളിയും ഉയര്‍ന്നു .മുത്തശ്ശന്‍ നെഞ്ചിലേക്ക് കൈ വെച്ച് സ്വയം പറഞ്ഞു .

,, ചതിച്ചൂലോ എന്‍റെ ഈശ്വരാ വിഘ്നം  സംഭവിക്കുവാനുള്ള കാരണം എന്താണാവോ ,,

രേണുകയെ ആരൊക്കയോ എടുത്ത് കിടപ്പ് മുറിയിലെ മെത്തയില്‍ കൊണ്ടു കിടത്തി .പോലിയത്ത് തറവാട്ടില്‍ പരമ്പരാഗതമായി ഇതുവരെ വിഗ്നം സംഭവിക്കാത്ത സര്‍പ്പകളം മായ്ക്കല്‍ ആദ്യമായി വിഗ്നം സംഭവിച്ചിരിക്കുന്നു . പുള്ളുവ വീണയുടെ ഒറ്റ തന്ത്രിയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകൃതിയുടെ താളത്തിനോടൊപ്പം പുള്ളോര്‍ കുടത്തില്‍ നിന്നുള്ള മുഴക്കങ്ങളും അവിട മാകെ മാറ്റൊലികൊണ്ടു. പക്ഷെ ഭക്തിസാന്ദ്രമായ അന്തരീക്ഷം അവിടെ നില നിന്നിരുന്നില്ല .അപ്പോഴും പാര്‍വതിയുടെ അനിയത്തി നാഗത്തെ പോലെ സര്‍പ്പക്കളം മായ്ച്ചുകൊണ്ടിരുന്നു .

                                                                                  ശുഭം      

rasheedthozhiyoor@gmail .com                                                     rasheedthozhiyoor.blogspot.com