10 February 2012

ബ്ലോഗ്‌ @ ഖത്തര്‍: ഖത്തര്‍ മലയാളം ബ്ലോഗ് മീറ്റ് - 2012










http://qatar-bloggers.blogspot.com/


ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് 'പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം പേറിയുള്ള എന്‍റെ ഈ മണലാരണ്യത്തിലെ യാത്രയില്‍  മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി'   ആ നോവിന് ഒരു ആശ്യാസമായി ,എന്‍റെ പ്രവര്‍ത്തന മണ്ഡലത്തിന് മുതല്‍കൂട്ടായി'  എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് '. 


ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ .ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലഭ്യമായതും  സദസിനു മുന്നില്‍ സംസാരിക്കുവാന്‍  അവസരം ലഭിച്ചതും, ഇങ്ങനെയൊരു മീറ്റ് സംഘടിപ്പിച്ച. സഘാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു...


ഇങ്ങിനെയൊരു  മീറ്റ് നടക്കുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞത് മുതല്‍ .മനസ്സില്‍ ഒരു വല്ലാത്തൊരു ആവേശമായിരുന്നു'  സംഘാടകസമിതിയിലെ ഒരംഗം.വിളിക്കുകയും . എന്നെ കുറിച്ചും എന്‍റെ ബ്ലോഗിനെക്കുറിച്ചും  വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു  '   പിന്നീട് ഇ  മെയില്‍ വഴി .നിരന്തരം അറിയിപ്പുകളും  മറ്റു വിശദാംശങ്ങളും ലഭിച്ചു കൊണ്ടിരുന്നു'   


   ഇസ്മായില്‍ കുറുമ്പടി യുടെ ഈ മീറ്റ് സംഘടിപ്പിക്കാനുള്ള ആവേശം .എന്നെ അത്ഭുതപ്പെടുത്തി .എന്ന് പറയുന്നതാവും ശെരി. സുനില്‍ പെരുമ്പാവൂര്‍' നവാസ്‌ മുക്രിയകത്ത്‌'തന്സീം എന്നിവരുടെ സാനിദ്ധ്യം മീറ്റിന് മികവേകി'  പിന്നീട് കാത്തിരിപ്പിന്‍റെ.ദിവസങ്ങളായിരുന്നു.അങ്ങിനെ മീറ്റ് നടക്കുന്ന ദിവസം വന്നുചേര്‍ന്നു .പ്രദീക്ഷിച്ചതിനെക്കാളും.വലിയൊരു വിജയം ആണ്'     കാണുവാന്‍ കഴിഞ്ഞത്‌.. .., പരാതികള്‍ ഇല്ലാത്ത മീറ്റ്‌ 'ചെറിയവനും വലിയവനും എന്ന വ്യത്യാസം ഇല്ലാതെ ഒതുക്കത്തോടെ വളരെയധികം ഭംഗിയായി മീറ്റ് നടത്തിയ സംഘാടകര്‍ എന്ത് കൊണ്ടും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു '  
                                                                                             ശുഭം

17 January 2012

ചെറു കഥ .ജീവിത യാതനകള്‍. .. .


(ഇരിപ്പിടം ഓണ്‍ലൈന്‍ വീക്കിലി ബ്ലോഗര്‍മാര്‍ക്കായി   സംഘടിപ്പിച്ച ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കഥ

                 അദ്ദേഹം അങ്ങിനെയാണ് ,വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ, ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ലക്ഷ്യസ്ഥാനത്തെത്താന്‍, അദ്ദേഹം വേഗത്തില്‍ നടന്നു, ഇരമ്പിപാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂര്‍വ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളേയും, അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവര്‍ത്തിയുടേയും ശുഭസൂചകമാണെന്ന ആത്മ വിശ്യാസമുള്ള അദ്ദേഹം, എന്നിട്ടും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍.., ഇന്നു വീട്ടിലെത്താന്‍ വൈകുന്നതെന്തെന്നുകൂടി ഒരു നിമിഷം ചിന്തിച്ചത് സ്യാഭാവികം.
              നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകള്‍,ആവശ്യത്തിനു മാത്രം സംഭാഷണം. .ഇതുപോലെ ഒരു വ്യക്തി ഗ്രാമത്തില്‍ വേറേയില്ലെന്ന്  പലരും പറയാറുണ്ട്‌. പ്രത്യേകിച്ച്,ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ. അയാളുടെ ഒരു കാല് മുട്ടിന് താഴെ നെഷ്ട പെട്ടിട്ട് അധികം കാല മൊന്നും ആയിട്ടില്ല .ഗ്രാമത്തിലെ ഒരു അന്യം നിന്ന് പോവുന്ന തറവാട്ടിലെ. അംഗമായിരുന്നു അയാള്‍, ബാല്യകാലത്ത് തന്നെ അച്ഛനെ നെഷ്ടപെട്ട അയാള്‍ക്ക് കൂട്ടിന് അമ്മ മാത്രം, അച്ഛനപ്പൂപ്പന്മാരായി ഒരു പാട് ഭൂമിവഹകള്‍ വാങ്ങി കൂട്ടിയത്‌ കൊണ്ട്,.അയാള്‍ക്കും അമ്മയ്ക്കും,ജീവിക്കാന്‍ യാതൊരുവിധ സാമ്പത്തീക പരാധീനതകളും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല,
                    ബാല്യകാലത്ത് തൊടിയില്‍ നിന്നുള്ള വരുമാനം കൊണ്ട് അയാളുടേയും അമ്മയുടേയും നിത്യവൃത്തി കഴിഞ്ഞ്..മിച്ചം വരുന്ന സമ്പത്ത്.തപാലാഫീസിലെ സ്ഥിരവരുമാന പദ്ധതിയില്‍നിക്ഷേപിക്കാറാണ് പതിവ്,നല്ല അടുക്കും ചിട്ടയോടും കൂടിയാണ്.അയാളെ അമ്മ വളര്‍ത്തി വലുതാക്കിയത്,പഠിക്കുന്ന കാലത്ത് കായിക ഇനങ്ങളില്‍   നല്ല നിലവാരം പുലര്‍ത്തിയിരുന്ന അയാള്‍,   കലാലയ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍പട്ടാളത്തില്‍ ചേരണം എന്ന് കരുതിയത്‌ സ്യാഭാവികം മാത്രം ,
                             പട്ടാളത്തില്‍ ചേരാനുള്ള അപേക്ഷ തയ്യാറാക്കി അയക്കുമ്പോള്‍, വിവരം അയാള്‍ അമ്മയെ അറിയിച്ചിരുന്നില്ല . കാരണം അമ്മ ഒരിക്കലും അമ്മയെ പിരിഞ്ഞ് ദൂരസ്ഥലങ്ങളില്‍ പോയി ഉദ്ദ്യോഗം ചെയ്യാന്‍ അനുവദിക്കില്ല എന്ന് അയാള്‍ക്ക്‌ നല്ല നിശ്ചയം ഉണ്ടായിരുന്നു, അയാളുടെ ജീവിതത്തില്‍ അമ്മ അറിയാതെ ആദ്യമായി ചെയ്യുന്ന പ്രവര്‍ത്തിയും അതായിരുന്നു, നീണ്ട കാത്തിരിപ്പിനൊടുവില്‍., പട്ടാള അധൃകൃതരുടെ കൂടി കാഴ്ചയ്ക്കായുള്ള മറുപടി കത്ത് അയാളുടെ കൈകളില്‍ ലഭിച്ചപ്പോള്‍, അമ്മയോട് വിവരം എങ്ങിനെ പറയും എന്നതായിരുന്നു അയാളുടെ മനസ്സിലെ ആധി, ഒരു വിധം അമ്മയോട് കാര്യം പറഞ്ഞപ്പോള്‍  അയാള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ യാണ് അമ്മ പ്രതികരിച്ചത്.

" എന്‍റെ ജീവനുള്ള കാലം ഞാന്‍ സമ്മതിക്കില്ല  എന്നെ പിരിഞ്ഞ് വേറെ സ്ഥലത്ത് പോയി ഉദ്ദ്യോഗം നോക്കാന്‍, അതും പട്ടാളത്തില്‍,വേറെ ഒരിടവും കണ്ടില്ലെ  ഉദ്ദ്യോഗം നോക്കാന്‍ എന്‍റെ കുട്ടിക്ക് ,എനിക്ക് നീ മാത്ര മല്ലെ ഉള്ളു .അല്ലെങ്കില്‍  എന്തിന്‍റെ കുറവാ ഞാന്‍ എന്‍റെ കുട്ടിക്ക് ഇവിടെ വരുത്തിയിട്ടുള്ളത്,ഉദ്ദ്യോഗത്തിന് പോവണം എന്ന് നിര്‍മ്പന്തമാണ് എന്നുണ്ടെങ്കില്‍ അതിന് അമ്മ എതിരുനില്‍ക്കില്ല. പക്ഷെ അത് എന്നും ഉദ്ദ്യോഗം കഴിഞ്ഞ് വീട്ടില്‍ എത്താം എന്നുണ്ടെങ്കില്‍ മാത്രം ''

അമ്മ വീണ്ടു പട്ടാളത്തില്‍ ചേരാന്‍ പോവുന്ന മകന്‍റെ ആഗ്രഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍.. ശ്രമിച്ചു, പക്ഷെ അമ്മയുടെ വാക്കുകള്‍ കൊണ്ടൊന്നും അയാളുടെ മനസ്സിലെ ആഗ്രഹത്തില്‍ നിന്നും അയാള്‍ക്ക്‌ പിന്തിരിയാന്‍ കഴിഞ്ഞില്ല ..
 കൂടി കാഴ്ച്ചയ്‌ക്കായി പട്ടാള പാളയത്തില്‍ എത്തിയ. ബലിഷ്ഠവും ഒത്ത ശരീരത്തിനും ഉടമയായ അയാളില്‍ ഒരു കുറവും പട്ടാള ഉദ്ദ്യോഗസ്ഥര്‍ കണ്ടില്ല,പട്ടാള ഉദ്ദ്യോഗസ്ഥരുടെ എല്ലാ പരീക്ഷണങ്ങളിലും അയാള്‍ വിജയിച്ചു,അങ്ങിനെ അയാളുടെ ആഗ്രഹം സഫലമായി. അയാള്‍ ഒരു പട്ടാള കാരനായി,പട്ടാള നിയമപ്രകാരമുള്ള അവധികാലത്ത്.അയാള്‍ അമ്മയുടെ അരികില്‍ എത്തും.അയാളെ പിരിഞ്ഞിരിക്കുമ്പോള്‍ അമ്മയുടെ മനസ്സ് വല്ലാതെ സങ്കടപെടുന്നുണ്ടായിരുന്നു,ഒരു അവധിക്കാലത്ത് അമ്മ അയാളോട് പറഞ്ഞു.

"നമ്മുടെ ദല്ലാള് വാസു ഒരു വിവാഹാലോചന കൊണ്ട് വന്നിട്ടുണ്ട്. കേട്ടിട്ട് നല്ല കാര്യമാണെന്ന് തോന്നുന്നു,സുധാമണി എന്നാണ് കുട്ടിയുടെ പേര് രണ്ടു പെണ്‍ മക്കളില്‍ ഇളയവളാണ് സുധാമണി. മൂത്തവള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് വിദേശത്താണെത്രെ. അധികം ദൂര മൊന്നും ഇല്ല,അടുത്ത ഗ്രാമത്തിലാണ്വീട്.വീടിന്അടുത്തുള്ള സ്കൂളില്‍ അധ്യാപികയാണ് സുധാമണി . എന്ത്കൊണ്ടും നമുക്ക് ചേരുന്ന ബന്ധമാണ് ഇത്. എത്ര നാളാന്നു വെച്ച ഞാന്‍ ഇങ്ങിനെ തനിയെ കഴിയുന്നത്''

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി.അടുത്ത ദിവസം.പെണ്ണ് കാണാന്‍ വാസു വിന്‍റെ കൂടെ  അയാള്‍ യാത്രയായി .ഒപ്പം അമ്മയും അയാളുടെ ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു.പോയവര്‍ക്ക് എല്ലാവര്‍ക്കും സുധാമണിയെ ഇഷ്ട മായി. പക്ഷെ പട്ടാള കാരനായത് കൊണ്ട് സുധാമണിയുടെ അമ്മയ്ക്ക് എന്തോ അയാളെ അത്രയ്ക്ക് അങ്ങ് ബോധിച്ചില്ല. പക്ഷെ അതാണ്‌ കാരണം എന്ന് അവര്‍ പറഞ്ഞില്ല. ഞങ്ങള്‍ വിവരം അറിയിക്കാം എന്നവര്‍ പറഞ്ഞു.   അടുത്ത ദിവസം വാസു വന്ന് വിവരം പറഞ്ഞു.

" ഇന്ന് അവര്‍ കുറച്ചു പേര്‍ ഇവിടേക്ക് വരുന്നുണ്ട്.അവര്‍ക്ക് ഏതാണ്ട്‌ ഈ ബന്ധം ബോധിച്ചു ന്നാ....തോന്നണെ........ഒന്നുകൂടി അങ്ങുന്നിനെ അവര്‍ക്ക് കാണണോന്ന് കണ്ടതിനുശേഷം  അവര്‍ വിവരം പറയും ന്നാ പറഞ്ഞേ .

ഉച്ച കഴിഞ്ഞ് സുധാമണിയുടെ അച്ഛനും കൂടെ കുറച്ച് ബന്ധുക്കളും കൂടി അയാളുടെ വീട്ടിലേക്ക് വന്നു. അവര്‍ക്ക് വീടും പരിസരവും അയാളേയും ഇഷ്ടമായി.അയാള്‍ അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍ വിവാഹം നടത്താം എന്ന് തീരുമാനമായി  . ഏതാനും ദിവസ്സം കഴിഞ്ഞപ്പോള്‍ അയാള്‍ അവധികഴിഞ്ഞ് തിരികെ പോയി. പിന്നീട് അയാള്‍ക്ക്‌ കാത്തിരിപ്പിന്‍റെ ദിവസങ്ങളായിരുന്നു. അടുത്ത പ്രാവശ്യം അവധിക്ക്‌ വരുമ്പോള്‍, പതിവില്‍ കൂടുതല്‍ അവധി എഴുതി വാങ്ങിയാണ് അയാള്‍ നാട്ടിലേക്ക് പോന്നത്,ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍,അയാള്‍ സുധാമണിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പിന്നീട് അവരുടെ ജീവിതം സന്തോഷപ്രദമായിരുന്നു. അങ്ങിനെ ഒരു പാട് അവധികാലം കഴിഞ്ഞിട്ടും അവര്‍ക്ക്,ഒരു കുഞ്ഞ്,പിറന്നില്ല. പിന്നീട് ഒരു പാട് കാലത്തിനും ചികിത്സക്കും ഒടുവില്‍ അവര്‍ക്ക് ഒരു പെണ്‍ കുഞ്ഞ് പിറന്നു. അവര്‍ കുഞ്ഞിന് രേണുക എന്ന് പേരിട്ടു. പിന്നീട് യഥാസുഖം അവര്‍ ജീവിച്ചു. പക്ഷെ രേണുകയ്ക്ക് പത്താം വയസ്സ് തികഞ്ഞ ദിവസ്സം,അവരുടെ ജീവിതത്തിലേക്ക്, അത്യഹിതം കടന്നു വന്നു. അയാളുടെ ജീവിതത്തില്‍ ഇങ്ങിനെ ഒരു അത്യഹിതം ഉണ്ടാവും എന്ന് ആരുംതന്നെ കരുതിയിരുന്നില്ല. വിധിയെ ആര്‍ക്കും തടുക്കുവാന്‍ ആവില്ലാ എന്നാണല്ലോ ചൊല്ല്...    
                                     രാജ്യത്തിന്‍റെ അതിര്‍ത്തിയില്‍ തമ്പടിച്ചിരുന്ന താത്കാലിക പാര്‍പ്പിടത്തിലേക്ക് അന്ന് ഒരു രഹസ്യ സന്ദേശം .പട്ടാളത്തില്‍ കമാന്‍ഡര്‍ ആയ. അയാളെ തേടി എത്തി,രാജ്യത്തിന് എതിരായി,പ്രവര്‍ത്തിക്കുന്ന,തീവ്രവാദ സംഘം അടുത്തുള്ള മലയില്‍  തമ്പടിച്ചിരിക്കുന്നു. വിശ്യസിനിയമായ സന്ദേശം കിട്ടിയ ഉടനെ. സൈന്യത്തെ സജ്ജീകരിച്ച് സൈനീക നീക്കത്തിന്‌ തയ്യാറായി, അയാളും സൈന്യവും .യുദ്ധ സാമഗ്രികളും ആയി വാഹനങ്ങളില്‍ തീവ്രവാദ സംഘത്തെ ലക്ഷ്യംവെച്ച്  യാത്രയായി. പക്ഷെ മലയുടെ അടിവാരം വരെ മാത്രമേ വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞൊളളു. അയാളും സൈന്യവും മല മുകളിലേക്ക് ചെങ്കുത്തായ ദുര്‍ഘടമായ പാഥയിലൂടെ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരുടേയും മനസ്സില്‍ ഒരേ ഒരു ലക്ഷ്യം ,രാജ്യത്തെ ശിതിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘത്തെ കീഴ്പെടുത്തുക
                             
                                            അതിസാഹസികമായി അയാളും സൈന്യവും,തീവ്രവാദികള്‍ തമ്പടിചിരിക്കുന്നതിന്.ഏതാനും അകലെ എത്തി. ത്രീവ്രവാദികള്‍ക്ക് എതിരായി ആക്രമണം ആരംഭിച്ചു. യന്ത്രത്തോക്ക് കൊണ്ടുള്ളതായിരുന്നു പരസപര ആക്രമണം. ഒരു പാട് രക്തച്ചൊരിച്ചിലിന് ഒടുവില്‍,അയാള്‍ക്കും സൈന്യത്തിനും ആയിരുന്നു വിജയം. അയാളുടെ സേവനത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടി ചേര്‍ന്നു, ജീവനോടെ കിട്ടിയ തീവ്രവാദികളേയും കൊണ്ട് തിരികെ താത്കാലിക പാര്‍പ്പിടത്തിലേക്ക് മലയിറങ്ങുമ്പോള്‍,അപ്രതീക്ഷിതമായി എവിടെയോ ഒളിച്ചിരുന്ന തിവ്രവാദികള്‍,എറിഞ്ഞ ബോംബ് ഏറില്‍, മുന്നില്‍ നടന്നിരുന്ന രണ്ട് സൈകരുടെ ശരീരം തത്സമയം ചിന്നഭിന്നമായി ...
                                      ബോംബ് സ്ഫോടനത്തില്‍ അയാള്‍ക്ക്‌ നെഷ്ടപെട്ടത്‌ അയാളുടെ ഇടത് കാല്‍ മുട്ടിന് താഴെയാണ് . .രാജ്യത്തിനുവേണ്ടി അയാളുടെ കാല്‍മുട്ടിന് താഴെ നെഷ്ട പെട്ടതില്‍ അയാള്‍ക്ക്‌ മനോവിഷമം ഒരിക്കലും തോന്നിയിട്ടില്ല, മറിച്ച് രാജ്യത്തിന് വേണ്ടി ഇനിയും പോരാടുവാന്‍ അയാള്‍ക്ക്‌ കഴിയില്ലാ എന്നതായിരുന്നു അയാളുടെ വിഷമം, പക്ഷെ അയാളെ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയിരുന്നത്,മാസങ്ങളുടെ ചികിത്സക്കൊടുവില്‍,അയാള്‍ സ്വയം വിരമിച്ച് അയാളുടെ വീട്ടിലേക്ക് തിരികെയെത്തി. പട്ടാള വാഹനത്തില്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍, അമ്മയ്ക്കും സുധാമണിക്കും രേണുകയ്‌ക്കും കണ്ട്‌ നിന്ന പരിസര വാസികള്‍ക്കും, ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു അത്. പ്രിയപെട്ടവരുടെ  കൂടെ വീണ്ടും ജീവിക്കുവാന്‍  അവസരം ലഭിച്ച  സന്തോഷത്താല്‍  കുടുബത്തോടൊപ്പം അയാളുടെ പുതിയ ജീവിതം അരംഭിച്ചു,                           
                                 അമ്മയ്ക്ക് വാര്‍ദ്ധക്ക്യ സഹജമായ അസുഖങ്ങള്‍ ഉള്ളത് കൊണ്ട് തൊടിയിലേയും വയലിലേയും കൃഷി കുറച്ച് കാലമായി കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ അയാളാണ് എല്ലാ പണികളും ചെയ്യിപ്പിക്കുന്നത്. സാഹചര്യം അയാളെ ഒരു മുഴുനീള കൃഷി കാരനാക്കി മാറ്റി. ഒരു കാല്‍ മുട്ടിന് താഴെ നെഷ്ട പെട്ടു എന്ന് വെച്ച്, വീട്ടില്‍ ഒതുങ്ങിക്കൂടിഇരിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. വീട്ടിലെ കറവപശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ,കൂട്ടത്തില്‍ , നല്ല ഇനം ആടുകളും മുയലുകളും കോഴിയും താറാവും കാടപക്ഷികളും അയാളുടെ പച്ച കറി കൃഷിയുടെ കൂട്ടത്തില്‍ കൃഷി ചെയ്യുവാന്‍ തുടങ്ങി .വീട്ടില്‍ വെറുതെ ഇരിക്കുക എന്നത് അയാള്‍ക്ക്‌ അസാധ്യമായിരുന്നു .                              
                               അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സ്കൂളില്‍നിന്ന് അയാളുടെ മകള്‍ എത്തേണ്ട സമയം കഴിഞ്ഞിരുന്നത് കൊണ്ട് അവള്‍ വീട്ടില്‍ തിരികെയെത്തിയിട്ടുണ്ടാകും  എന്ന വിശ്യാസത്തോടെ. അയാളുടെ ലക്ഷ്യ സ്ഥാനമായ കൃഷിഭവനിലെത്തി . ചവിട്ട് പടി കയറാന്‍ തുടങ്ങുന്നതിന് മുന്നെ തന്നെ കൃഷിഭവനിലെ ഉദ്ദ്യോഗസ്ഥന്‍ അയാളെ കണ്ട് ബഹുമാനപൂര്‍വ്വം അയാളുടെ കൈ പിടിച്ച് പടികള്‍ കയറുവാന്‍ സഹായിച്ചുകൊണ്ട്‌  ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.

,,ഒന്ന് വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ , ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നില്ലെ ,,

 ,എന്തിനാ സാര്‍ ഇത്രയും ദൂരം നടന്ന് വന്നത് . ഞാന്‍ ഇന്ന് ജോലി കഴിഞ്ഞ് പോവുമ്പോള്‍ സാറിന്‍റെ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു . പുതിയ ഇനം വിത്തുകള്‍ ഇന്ന് രാവിലെ ഇവിടെ എത്തിയിടുണ്ട് അത് സാറിന് എത്തിച്ച് തരാം എന്ന് വിചാരിച്ചിരിക്കുമ്പോഴാ ...സാറിന്‍റെ വരവ് ,, 

അത് കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു.

,,  വിത്തുകള്‍ വന്ന വിവരം  എനിക്ക്  കിട്ടി താങ്കള്‍ അത് കൊണ്ടന്നു തരാന്‍ വീട്ടിലേക്ക് വരും എന്നും എനിക്കറിയാം .എന്‍റെ ഒരു കാല്‍ മുട്ടിനു താഴെ ഇല്ലാത്തത് കൊണ്ടല്ലെ താങ്കള്‍ എന്നോട് സഹതാപം കാണിക്കുന്നത് ദേ ഇപ്പോള്‍ എനിക്ക് കൃത്തിമ കാല് കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ നടക്കാം. എന്തായാലും എന്നോട് കാണിക്കുന്ന സ്നേഹത്തിന്ന്ദിയുണ്ട് തങ്കളുടെ ഉപദേശമാണ് എന്നെ ഒരു മുഴുനീള കര്‍ഷകനാക്കി മാറ്റിയത്

കുറച്ച് നേരം അവിടെ ഇരുന്ന് ചില സംശയങ്ങള്‍ തീര്‍ത്ത് വിത്തും വാങ്ങി അയാള്‍ തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു ....
                                        തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ വീണ്ടും അയാളുടെ മനസ്സില്‍ മകളുടെ മുഖമായിരുന്നു . കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമുള്ള അയാള്‍ക്കും സുധാമണിക്കും, രണ്ടാമതൊരു കുഞ്ഞ് ഉണ്ടായില്ല, അത് കൊണ്ട് തന്നെ അയാളും സുധാമണിയും മകളെ ഒന്നിനും ഒരു കുറവും വരുത്താതെ  ഒരുപാട്  വാത്സല്യം നല്‍കിയാണ്  വളര്‍ത്തുന്നത്. എന്തിലും ഏതിലും ഒരു പട്ടാള ചിട്ട കാണിക്കാറുള്ള അയാള്‍, പക്ഷെ മകളുടെ അരികില്‍ മാത്രം  ഒരു പട്ടാള ചിട്ടയും കാണിക്കാറില്ല .അയാള്‍ ഓര്‍ത്തുപോയി,രേണുകയ്ക്ക് ഇപ്പോള്‍ പതിനാല് വയസ്സ് കഴിഞ്ഞിരിക്കുന്നു , സൂക്ഷിക്കേണ്ട പ്രായമാണ് ,പത്രങ്ങളില്‍ ദിവസേനയെന്നോണം വരുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പേടി തോന്നാറുണ്ട് ,മനുഷ്യര്‍ക്ക്‌ മനസ്സാക്ഷി എന്നത് തീരെയില്ലാതെ യായിരിക്കുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തുപോയാല്‍ പിന്നെ തിരികെയെത്തുന്നതുവരെ എല്ലാ രക്ഷിതാക്കളുടെയും മനസ്സില്‍ ആധിയാണ്. വീട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. ഇപ്പോള്‍ അടുത്ത കാലം വരെ രേണുക കൂട്ടുകാരിയുടെ കൂടെ നടന്നിട്ടാണ് സ്കൂളിലേക്ക് പോയികൊണ്ടിരുന്നത് . കൂട്ടുകാരിയുടെ രക്ഷിതാക്കള്‍, കൂട്ടുകാരിക്ക് ഒരു പുതിയ സൈക്കിള്‍ വാങ്ങിച്ചു കൊടുത്തു. അതില്‍ പിന്നെ രേണുകയ്ക്ക് സൈക്കിള്‍ വേണം എന്ന് പറഞ്ഞ് പിടിവാശി ആയിരുന്നു .അയാള്‍ക്ക്‌ സൈക്കളില്‍ നിന്ന് എങ്ങാനും മോള് വീണാലോ എന്ന ഭയം മൂലം രേണുക സൈക്കളിനെ കുറിച്ച് പറയുമ്പോള്‍ , അയാള്‍ അത് കേട്ട ഭാവം നടിക്കാറില്ല...

                                               പിന്നെ പിന്നെ രേണുക ഭക്ഷണം കഴിക്കാതെയുള്ള സമര മുറ തുടങ്ങിയപ്പോള്‍ ,നിവര്‍ത്തിയില്ലാതെ ഒരു പുതിയ സൈക്കിള്‍ , വാങ്ങിച്ചു. വീട്ടുമുറ്റത്ത് ആയിരുന്നു സൈക്കിള്‍ ചവിട്ടി പരിശീലിച്ചിരുന്നത് . സുധാമാണിയായിരുന്നു, മോളെ പരിശീലിപ്പിച്ചിരുന്നത്. അയാള്‍ക്ക്‌ അത് നോക്കിയിരിക്കാനെ നിര്‍വാഹ മുണ്ടായിരുന്നുളളു , ഇപ്പോള്‍ രേണുക സൈക്കിളിലാണ് സ്കൂളിലേക്ക് പോവുന്നത്. അത് കൊണ്ട് തന്നെ മോള് സ്കൂളില്‍ പോയി വരുന്നത് വരെ അയാളുടെ മനസ്സില്‍ ആധിയാണ് , ട്ടാറിട്ട പാതയില്‍ നിന്നും അയാള്‍ ഊന്ന് വടിയുടെ സഹായത്താല്‍ വീട്ടിലേക്കുള്ള ചെമ്മണ്‍ പാതയിലൂടെ , അയാള്‍ക്ക്‌ കഴിയുന്ന അത്രയും വേഗതയില്‍ നടന്നു . ചെമ്മണ്‍ പാത തുടങ്ങുന്നത് മുതല്‍ അയാള്‍ക്ക്‌ അവകാശപെട്ട ഭൂമിയാണ്. പടിപ്പുരയുടെ അരികില്‍ എത്തിയപ്പോള്‍ ,അയാള്‍ ആകാംക്ഷയോടെ രേണുകയെ നോക്കി. അയാള്‍ പുറത്ത് പോയാല്‍ തിരികെ വരുന്നത് വരെ രേണുക ഉമ്മറത്ത് ഇരുന്ന് ദൂരെ നിന്നും, അയാള്‍ വരുന്നത് കണ്ടാല്‍ , പടിപ്പുരയിലേക്ക് അവള്‍ ഓടിവരാറാണ് പതിവ് .           അവള്‍ക്ക് അറിയാം അച്ഛന്‍ പുറത്ത് പോയി വരുമ്പോള്‍ അവള്‍ക്ക് ഇഷ്ട മുള്ള പലഹാരം കൊണ്ട് വരും എന്ന് .,

ഇന്ന് എന്തേ രേണുകയെ കാണാത്തത് എന്ന ആദിയോടെ അയാള്‍ തിടുക്കത്തില്‍ ,പടിപ്പുര കടന്ന് ,ഉമ്മറത്തേക്ക് നോക്കി . മുന്‍വശത്തെ വാതില്‍ താഴിട്ടു പൂട്ടിയിരിക്കുന്നു പൂട്ടിനോട് ചേര്‍ത്ത് തിരികിയ നിലയില്‍ ഒരു കത്തും കണ്ടു .അമ്മയും സുധാമണിയും രേണുകയും തന്നോട് പറയാതെ പുറത്ത് പോവുന്ന പതിവ് ഇല്ലല്ലൊ എന്ന് ഓര്‍ത്ത്. കത്ത് എടുത്ത് വായിച്ച അയാളുടെ കയ്യില്‍ നിന്നും ഊന്ന് വടിയും ഒപ്പം പലഹാര പൊതിയും വിത്തുകളുടെ പൊതിയും നിലത്ത് വീണു ....       കത്തില്‍ സുധാമണി എഴുതിയിരിക്കുന്നു .


". രേണുക മോള്‍ക്ക്‌ ഒരു അപകടം സംഭവിച്ചു ഞാനും അമ്മയും ആശുപത്രിയിലേക്ക് പോവുന്നു ഏട്ടന്‍ ഉടനെ ആശുപത്രിയിലേക്ക് വരിക വീടിന്‍റെ താക്കോല്‍ മൂന്നാമത്തെ തൂണിന് മുകളില്‍ വെച്ചിട്ടുണ്ട് "

കത്ത് വായിച്ച അയാളുടെ ശരീരം വിറയ്ക്കുന്നത് പോലെ അയാള്‍ക്ക്‌  അനുഭവപ്പെട്ടു . താഴെ വീണ് കിടക്കുന്ന ഊന്ന് വടി വിറയാര്‍ന്ന കൈകള്‍ കൊണ്ട് എടുത്ത് .തൂണിന് മുകളില്‍ നിന്നും താക്കോല്‍ എടുത്ത് തിടുക്കത്തില്‍ .പൂട്ടും കതകും തുറന്ന്. ടെലഫോണിനടുത്തുള്ള ടെലഫോണ്‍ നമ്പര്‍ എഴുതിയ പുസ്തകത്തില്‍ നോക്കി .ടാക്സിക്കായി അറിയാവുന്ന ഡ്രൈവറുടെ മുബൈല്‍ നമ്പറിലേക്ക്‌ വിളിച്ചു.ഡ്രൈവര്‍ ഉടനെ വാഹനവുമായി എത്താം എന്നു പറഞ്ഞപ്പോള്‍ .കതകടച്ച് താഴിട്ടുപൂട്ടി. അയാള്‍ അക്ഷമനായി ഉമ്മറത്തിണ്ണയില്‍ വാഹനത്തിനായി കാത്തിരികുമ്പോള്‍ .മനസിന്‍റെ ബലം ചോര്‍ന്ന്‍ പോവുന്നത് പോലെ അയാള്‍ക്ക്‌ തോന്നി .
                                            പട്ടാളത്തിലായിരുന്നപ്പോള്‍ .ശത്രുക്കള്‍ക്കെതിരെ പോരാടുമ്പോള്‍ പോലും .അയാളുടെ ആത്മബലം ചോര്‍ന്ന് പോയിരുന്നില്ല. വാഹനം വീട്ടുമുറ്റത്ത് വന്നു നിന്നപ്പോള്‍ .ഊന്ന് വടിയുടെ സഹായത്താല്‍ തിടുക്കത്തില്‍ അയാള്‍ വാഹനത്തില്‍ കയറി. ഡ്രൈവറോട് ഗ്രാമത്തില്‍ ഉള്ള ഒരേയൊരു ആശുപത്രിയിലേക്ക് പോകുവാന്‍ പറഞ്ഞു .അപ്പോഴൊക്കെയും എന്‍റെ മോള്‍ക്ക്‌ ഒരാപത്തും വരുത്തല്ലെ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു അയാളുടെ മനസ്സില്‍ .
                                   ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നില്‍ വാഹനം നിന്നപ്പോള്‍ . അയാള്‍ ഊന്ന് വടിയെടുത്ത് വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. തിടുക്കത്തില്‍ അന്യഷണങ്ങള്‍ എന്ന് എഴുതിയ ഇടത്തേക്ക് നടക്കുമ്പോള്‍ .അയാളുടെ അയല്‍വാസിയായ കുട്ടേട്ടന്‍ അയാളുടെ അരികിലേക്ക് വന്ന് പറഞ്ഞു .

"ഞാന്‍ സാറിനെ കാത്ത്നില്‍ക്കുകയായിരുന്നു .മോള്‍ക്ക്‌ അപകടം പറ്റുമ്പോള്‍ ഞാന്‍ അപകട സ്ഥലത്ത് ഉണ്ടായിരുന്നു .പ്രധാന വഴിയില്‍ നിന്നും സാറിന്‍റെ വിട്ടിലേക്ക് തിരിയുന്ന വഴിയുടെ നൂറ് വാര അകലെയാണ് അപകടം നടന്നത് . ഞാന്‍ കവലയില്‍ പോയി വരികയായിരുന്നു .സാറിന്‍റെ മകളുടെ തെറ്റല്ല, വാഹനം ഓടിച്ചിരുന്നയാളിന്‍റെ അശ്രദ്ധയാണ് അപകടം വരുത്തി വെച്ചത് .ഞാനും വാഹനമോടിച്ചിരുന്നയാളും കൂടി മോളെയും കൊണ്ട് വീട്ടില്‍ പോയി, .സാറിന്‍റെ ഭാര്യയേയും അമ്മയേയും കൂട്ടിയാണ് ആശുപത്രിയിലേക്ക് പോന്നത് .പേടിക്കാനൊന്നും ഇല്ല .നെറ്റിയില്‍ ഒരു ചെറിയ മുറിവുണ്ട് . പിന്നെ ഇടത് കൈയ്യിലെ എല്ലിന് ചെറിയ പൊട്ടലുണ്ട് . മോളുടെ ഇടത് കൈ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട് നാളെ വീട്ടിലേക്ക് പോവാം എന്ന് ഡോക്ടര്‍ പറഞ്ഞു . നില്‍ക്കുന്നയാളാണ് വാഹനം ഓടിച്ചിരുന്നത് ."

കുറച്ച് ദൂരെ നില്‍ക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി കുട്ടേട്ടന്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ .ചെറുപ്പക്കാരന്‍ . അവരുടെ അരികിലേക്ക് വന്നു .കുട്ടേട്ടന്‍ അയാളെ ചെറുപ്പക്കാരന് പരിചയപെടുത്തി .
"ഇത് രേണുകയുടെ അച്ഛനാണ് "
അപ്പോള്‍ ചെറുപ്പക്കാരന്‍ കുറ്റ ബോധത്തോടെ പറഞ്ഞു .
"സാര്‍ എന്നോട് ക്ഷമിക്കണം .ഒരു പൂച്ച വാഹനത്തിന് കുറുകെ ചാടിയപ്പോള്‍ . പൂച്ചയെ രേക്ഷിക്കാന്‍ വേണ്ടി വാഹനം ഒന്ന് വെട്ടിച്ചപ്പോള്‍ സാറിന്‍റെ മകള്‍ സൈക്കിളില്‍ പുറകില്‍ നിന്നും വരുന്നത് എന്‍റെ കണ്ണില്‍ പെട്ടില്ല .വാഹനം ചെറുതായൊന്ന് സൈക്കിളില്‍ തട്ടിയെയുളളു .പക്ഷെ "
                                                ബാക്കി പറയുന്നതിന് മുന്നെ അയാള്‍ ചെറുപ്പക്കാരനോട് പറഞ്ഞു .''"എനിക്ക് എന്‍റെ മോളെ ഒന്ന് കാണണം,,
 .എന്നിട്ട് അയാള്‍ കുട്ടേട്ടനോട് ചോദിച്ചു?.
" ഏത് റൂമിലാണ് മോള് കിടക്കുന്നത് "
അയാളുടെ ചോദ്യം കേട്ടപ്പോള്‍ത്തന്നെ .
"വരൂ"എന്ന് പറഞ്ഞ് കുട്ടേട്ടന്‍ .അയാളുടെ മകള്‍ കിടക്കുന്ന റൂം ലക്ഷ്യംവെച്ച് നടന്നു ,പുറകില്‍ മകളെ കാണാനുള്ളൂ തിടുക്കത്തില്‍ അയാളും. രണ്ടു പേരും നടക്കാന്‍ തുടങ്ങിയപ്പോള്‍ .ചെറുപ്പക്കാരനും അവരുടെ പുറകെ നടന്നു .രേണുക കിടക്കുന്ന റൂമിനരികില്‍ എത്തിയപ്പോള്‍ കുട്ടേട്ടന്‍ പറഞ്ഞു.

"ഞങ്ങള്‍ ഇതു വരെ മോളുടെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ നില്‍ക്കാം. സാറ് പോയി മോളെ കണ്ടോളു "

ശെരിഎന്നഭാവത്തില്‍ അയാള്‍ തല യാട്ടി മോളെ കാണാനുള്ള തിടുക്കത്തില്‍ .കതക്‌ തുറന്ന് റൂമിലേക്ക്‌ പ്രവേശിച്ചു,അയാളെ കണ്ടതും കട്ടിലില്‍ രേണുകയുടെ തലയണക്കരികില്‍ ഇരുന്നിരുന്ന സുധാമണി. എഴുന്നേറ്റ് കൊണ്ട് പറഞ്ഞു'

                                         "നമ്മുടെ മോള്‍,,......അപ്പോള്‍   സുധാമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു ,റൂമില്‍ കസേരയില്‍ അയാളുടെ അമ്മയും സങ്കടപെട്ട് ഇരിക്കുന്നുണ്ടായിരുന്നു .അയാള്‍ ഊന്ന് വടി സുധാമണിയുടെ കൈയ്യില്‍ കൊടുത്ത് പതുക്കെ രേണുകയുടെ തലയണക്കരികില്‍ ഇരുന്ന്. രേണുകയുടെ നെറുകയില്‍ ഒരു ചുമ്പനം നെല്‍കികൊണ്ട് അയാള്‍ ചോദിച്ചു.
"എന്‍റെ മോള്‍ക്ക്‌ നന്നായി വേദനിക്കുന്നുണ്ടോ" .
അപ്പോള്‍ രേണുക പറഞ്ഞു.
"അച്ഛന്‍ സൈക്കിള്‍ വാങ്ങികേണ്ട എന്ന് പലവട്ടം പറഞ്ഞിട്ടും .ഞാന്‍ വാശി പിടിച്ച് വാങ്ങിപ്പിച്ചതിന്‍റെ ശിക്ഷ യാണ് എനിക്ക് കിട്ടിയത്".
രേണുകയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു .
"ദൈവഹിതം അങ്ങിനെ കരുതിയാല്‍ മതി .അപകടം നടന്ന് പോകുമ്പോഴും സംഭവിച്ചുകൂടായ്കയില്ലല്ലൊ."
അവരുടെ സംസാരം നീണ്ടു ഏതാനും സമയം കഴിഞ്ഞപ്പോള്‍       റൂമിലെ കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ സുധാമണി കതക്‌ തുറന്നു .അപ്പോള്‍ കുട്ടേട്ടനും ചെറുപ്പക്കാരനും .റൂമിലേക്ക്‌ കയറി കുട്ടേട്ടന്‍ പറഞ്ഞു .

"സാര്‍ ഞാന്‍ പോവുന്നു .കവലയില്‍ പോയി വരാം എന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതാണ്.ഇപ്പോള്‍ നേരം ഒരുപാടായി .,,
അപ്പോള്‍ ചെറുപ്പകാരന്‍ പറഞ്ഞു.
,,സാര്‍ ഞാനും പോവുന്നു ഞാന്‍ നാളെ വരാം .മോള്‍ക്ക്‌ ആശുപത്രിയില്‍ വരുന്ന ചിലവുകള്‍ എല്ലാം ഞാന്‍ കൊടുത്തോളാം.ഇതു വരെയുള്ള ചിലവുകള്‍ ഞാന്‍ അടച്ചിട്ടുണ്ട്.,,
ചെറുപ്പക്കാരന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ,അയാള്‍ പറഞ്ഞു .

"ബില്ല് അടയ്ക്കാന്‍ വേണ്ടി നാളെ വരണം എന്നില്ല ഇയാള്‍ കരുതിക്കൂട്ടി ചെയതതോന്നുമല്ലല്ലോ അപകടം ആരുടെ കയ്യില്‍നിന്നുംസംഭാവിക്കാവുന്നതല്ലേ   ."

                                                   കുട്ടേട്ടനും ചെറുപ്പക്കാരനും യാത്ര പറഞ്ഞിറങ്ങി .കുറേ നേരം കഴിഞ്ഞപ്പോള്‍ .സുധാമണി നിര്‍ബന്ധിച്ച്  അയാളേയും അമ്മയേയും വീട്ടിലേക്ക് പറഞ്ഞയച്ചു ,വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുടേയും പച്ചക്കറികളുടേയും പരിപാലനത്തിനായി ഒരു തമിഴനെ പണിക്ക് നിര്‍ത്തിയിട്ടുണ്ട് .കൂടുതല്‍ പണികള്‍ക്കായി ഗ്രാമത്തിലെ പണിക്കാരെ വിളിക്കാറാണ് പതിവ് .അമ്മയും അയാളും വീട്ടില്‍ എത്തിയപ്പോള്‍ തമിഴ് ബാലന്‍ അവരുടെ അരികില്‍ എത്തി ,രേണുകയുടെ വിവരം അറിയാനാണ് തമിഴന്‍ തിടുക്കത്തില്‍ വന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലായി .രേണുകയുടെ വിവരങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ കൃഷിയിടത്തിലെ വിവരങ്ങളും തിരക്കാന്‍ അയാള്‍ മറന്നില്ല .
                                     നേരം പുലര്‍ന്നപ്പോള്‍ .പതിവ് പോലെ കൃഷിയിടത്തില്‍ ഊന്ന് വടിയുടെ സഹായത്താല്‍ നടന്ന് .വീട്ടില്‍ തിരികെയെത്തി അമ്മ ഉണ്ടാക്കിയ പ്രഭാതഭക്ഷണവും കഴിഞ്ഞ് ഊന്ന് വടിയും എടുത്ത് അമ്മയോട് യാത്ര പറഞ്ഞ് ആശുപത്രിയില്‍ എത്താനായി കവലയിലേക്ക് നടന്നു, കവലയില്‍ എത്തി ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തി .ആശുപത്രിയില്‍ എത്തിയപ്പോള്‍ .സുധാമണി .പറഞ്ഞു.

"മോളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട് ഏട്ടന്‍ മോളുടെ അരികില്‍ ഇരിക്കു .ഞാന്‍ പോയി ബില്‍ ശേരിയായിട്ടുണ്ടോ എന്ന് നോക്കിയിട്ട് വരാം "

കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സുധാമണി ബില്ലുകളും ആയി വന്നു ,ബില്ല് അടച്ചതിനുശേഷം അവര്‍ അവിടെ നിന്നും വീട്ടിലേക്ക് ആശുപത്രിയുടെ പരിസരത്ത് നിന്നും ടാക്സി വിളിച്ച് വീട്ടില്‍ എത്തി .
                                       അപ്പോള്‍ തന്നെ അയാള്‍ തമിഴനെ വിളിച്ച് അപകടം നടന്ന സ്ഥലത്തിന് അടുത്തുള്ള വീട്ടില്‍ കുട്ടേട്ടന്‍ എടുത്ത്‌ വെച്ച മോളുടെ സൈക്കിള്‍, സൈക്കിള്‍ കടയില്‍ പോയി കേടുപാടുകള്‍ തീര്‍ത്ത്‌ വരാന്‍ പറഞ്ഞു .എന്നിട്ട് അയാള്‍ ചാരുകസേരയില്‍ കിടന്നു .അപ്പോള്‍ അയാളുടെ മനസ്സില്‍ പുതുതായി  തുടങ്ങുവാന്‍  പോകുന്ന മല്ത്സ്യ കൃഷിക്കായി കുളം വൃത്തിയാക്കുന്നതിനെ കുറിച്ചായിരുന്നു .
                                         കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ല, ആക്രമണം ഇല്ല ,വെടിഉണ്ട ഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി ചിന്തകള്‍ക്ക് എന്ത് പ്രസക്തി, കുടുംബം കൃഷിയിടം വീട് ഇതൊക്കെയാണ്  ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെ കണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെ ജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെ കൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു.........................ശുഭം................

rasheedthozhiyoor@gmail.com