ചിന്താക്രാന്തൻ

17 June 2012

വി .എ .എന്ന ബാബുരാജ്.ലേഖനം

തമിഴ്നാടിന്‍റെ  പ്രാന്തങ്ങളില്‍   നിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂര്‍വ്വികരായ കുറേ കുടുംബക്കാര്‍ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തന്‍’ മകന്‍ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരന്‍. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) വി .എ .എന്ന ബാബുരാജ്  .ഇപ്പോഴും പതിനാറ് വയസ്സുകാരന്‍റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി. - ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വര്‍ണ്ണങ്ങളുമായി ജീവിതം ‘ആര്‍ട്സി’നൊപ്പം നീങ്ങിയപ്പോള്‍, പേരിന്‍റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേര്‍ന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസം. - സൗദിയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി  . രണ്ടുമക്കള്‍ - ഒരാള്‍ എന്‍ജിനീയറായി അതേജോലിയുള്ള ഭര്‍ത്താവുമൊത്ത് വിദേശത്ത്. ഇളയമകള്‍ ‌- ടബിംഗ് ആര്‍ട്ടിസ്റ്റായി  , രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്  കഴിയുന്നു .


   ശ്രീ .വി .എ .എന്ന ബാബുരാജിനെ കുറിച്ചുള്ള ചെറു വിവരണമാണ് ഞാന്‍ എന്‍റെ പ്രിയ വായനക്കാര്‍ക്കായി നല്‍കിയത് ശ്രീ വി .എ .യെ കുറിച്ചുള്ള ഈ ചെറിയ ലേഖനം എഴുതുവാനുള്ള എന്‍റെ പ്രചോദനം അദ്ദേഹം ഒരു നന്മയുള്ള മനസിന്‍റെ ഉടമയാണ് എന്നത് കൊണ്ടു മാത്രമാണ് .ഞാനും,  അറുപതു വയസ്സ് പിന്നിട്ട  ശ്രീ .വി .എ .യും പരിചയ പെട്ടിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. ഇരിപ്പിടം ഓണ്‍ ലൈന്‍ വീക്കിലിയുടെ അമരക്കാരിലൊരാളായ ശ്രീ .വി .എ .സൗദിയിലെ റിയാദില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന എനിക്ക് വിളിക്കുവാന്‍ കാരണം ഇരിപ്പിടം നടത്തിയ ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച  തുക എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് .പിന്നീട്   ഞങ്ങള്‍ പരസ്പരം വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും പതിവായിരുന്നു .മെയ്‌ ഒന്നാം തിയ്യതി (2012)ഞാന്‍ അവധിക്ക് നാട്ടില്‍ പോന്നതിനു ശേഷം  ,ജൂണ്‍ പതിനഞ്ചാം തിയ്യതി വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍  ഒന്നും തന്നെ  ഞാന്‍ അറിഞ്ഞിരുന്നില്ല .


അദ്ദേഹം     ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന്     തിരുവനന്ത പുരത്ത് തിരുമല എന്ന സ്ഥലത്തെ വീട്ടില്‍ വിശ്രമിക്കുകയാണ്  എന്ന സന്ദേശം എന്നെ മാനസികമായി തളര്‍ത്തി .ആദ്ദേഹത്തിന്  എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു .അദ്ദേഹത്തെ അറിയാവുന്ന  പ്രിയ     സുഹൃത്തുക്കള്‍ക്കായി   അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ കുറിക്കുന്നു :  0091- 8943688771(Mob)

20 May 2012

കാക്കപ്പുള്ളി എഴുത്തുകൂട്ടം

2012,  മെയ്‌ 19,20,  തിയ്യതികളില്‍ തൃശ്ശൂരിലെ  ഒരുകൂട്ടം  യുവ  എഴുത്തുക്കാരുടെ പ്രയത്നം കൊണ്ടു മാത്രം കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്ത്‌. ''കാലഹരണപ്പെടാത്ത നിശബ്ദ സത്യം ''  എന്ന മുദ്രാവാക്യത്തോടെ   നടത്തപെട്ട കാക്കപ്പുള്ളി എഴുത്തുകൂട്ടം  സംസ്ഥാന സാഹിത്യ ക്യാമ്പ് പുതിയ എഴുത്തുക്കാര്‍ക്ക് എന്തുകൊണ്ടും ഉപകാരപ്രദമായിരുന്നു എന്ന്  ക്യാമ്പില്‍ പങ്കെടുത്ത ആളെന്ന നിലയ്ക്ക് എനിയ്ക്ക് പറയുവാന്‍ കഴിയും .അനേകം യുവ എഴുത്തുക്കാരുടെ രണ്ടു ദിവസത്തെ, താമസം, ഭക്ഷണം ,ഉള്‍പ്പടെ   എല്ലാ വിധ ചിലവുകളും കാക്കപ്പുള്ളി എഴുത്തുകൂട്ടം സംഘാടകരാണ് വഹിച്ചത് ,19 ന് രാവിലെ  തന്നെ  ശ്രീമാന്‍ പി.സുരേന്ദ്രന്‍ സാര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു  ,അദ്ദേഹത്തിന്‍റെ പ്രസംഗവും  സംവാദവും ഏറെനേരം നീണ്ടു നീന്നു .    തുടര്‍ന്ന് ദേശിയ പുരസ്കാര ജേതാവ് ശ്രീമാന്‍ പ്രിയനന്ദനന്‍ സാറിന്‍റെ   പ്രസംഗവും  സംവാദവും  ഉണ്ടായിരുന്നു .തുടര്‍ന്ന് തൃത്താല നിയോജകമണ്ഡലം MLA ശ്രീമാന്‍ .വി.ടി.ബല്‍റാം,താനൂര്‍ നിയോജകമണ്ഡലം MLA ശ്രീമാന്‍ .കെ.ടി.ജലീല്‍ എന്നിവരുടെ സാന്നിദ്ധ്യം ക്യാമ്പിന് മികവേകി. തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് ഞാന്‍ കുമ്പിടിയിലെ ഭാരതപ്പുഴയുടെ തീരത്തു നിന്നും തിരികെ  പോന്നത് , പോരുമ്പോള്‍ അടുത്തു തന്നെ വയനാട്ടില്‍ വെച്ചു നടത്തുവാന്‍ പോകുന്ന നാല് ദിവസത്തെ ക്യാമ്പിലേക്കുള്ള ക്ഷണം  സംഘാടകരില്‍ നിന്നും എനിയ്ക്ക് ലഭിച്ചു .   


MLA.കെ .ടി.ജലീല്‍
പി .സുരേന്ദ്രന്‍

സലാം കക്കേരി

റഷീദ്‌തൊഴിയൂര്‍ 














































ഭാരതപ്പുഴ
ഭാരതപ്പുഴ
    rasheedthozhiyoor@gmail.com                                                                              ശുഭം