Showing posts with label ചെറു കഥ:അന്നൊരു പേമാരിയില്‍. Show all posts
Showing posts with label ചെറു കഥ:അന്നൊരു പേമാരിയില്‍. Show all posts

12 January 2012

ചെറു കഥ:അന്നൊരു പേമാരിയില്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 
                              
കാല വര്‍ഷത്തിലെ  ശക്തമായ  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .
ആര്‍ത്തിരമ്പി പെയ്യുന്ന മഴയിലേക്ക് നോക്കി സെന്‍ട്രല്‍ജയിലിലെ കാരാഗ്രഹത്തിലെ ഇരുമ്പഴികളില്‍ മുറുകെപ്പിടിച്ച്  രാജേഷ്‌ നിന്നു . മഴ എന്നും അയാള്‍ക്ക്‌ ഇഷ്ടമായിരുന്നു ഭൂമിയില്‍  ലയിക്കുവാന്‍ തിടുക്കത്തോടെ പെയ്തിറങ്ങി വരുന്ന മഴത്തുള്ളികള്‍ എന്നും അയാള്‍ക്ക് കൌതുകമായിരുന്നു .  ജീവിത യാത്രയില്‍ അഭിമുഖരിക്കേണ്ടിവന്ന പൂര്‍വകാലം  അയാളുടെ മനസ്സിലേക്ക് ഓടിയെത്തി   ഇതുപോലെ ആര്‍ത്തിരമ്പി പെയ്യുന്ന മഴയുള്ള ഒരു ദിവസ്സമായിരുന്നു  ഒരു കൊലപാതകത്തിന്‍റെ പേരില്‍ അയാളെ കാരഗ്രഹത്തില്‍ ബന്ധസ്തനാക്കാന്‍ ഉണ്ടായ സംഭവം നടന്നത്.

                                       ഒരു ഉറുമ്പിനെപ്പോലും നോവിക്കാന്‍ കഴിയാത്ത മനസ്സാണ് അയാളുടേത്. എന്നിട്ടും വിധിയുടെ താണ്ഡവത്തിനു മുന്നില്‍ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ഏറ്റു വാങ്ങാനായിരുന്നു അയാളുടെ ദുര്‍വിധി.ജീവിതത്തില്‍  യാതനകള്‍ എന്നും കൂട്ടിനായി അയാളോടൊപ്പം ഉണ്ടായിരുന്നു .യാതനകള്‍ ഏറ്റു വാങ്ങാന്‍ ഒരു ജന്മം അതായിരുന്നു രാജേഷിന്‍റെ ജീവിതം. വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായിരുന്ന  അയാളുടെ പിതാവ്‌ സുധാകരന്‍ , മാതാവ് വിലാസിനി , വീട്ടമ്മയും . സുധാകരനും വിലാസ്സിനിക്കും ഒരേയൊരു മകനായിരുന്നു രാജേഷ്‌ അത് കൊണ്ട് തന്നെ വാത്സല്ല്യം ഏറെ വാരി കോരി നെല്‍കിയാണ് അവര്‍ അരുമ  മകനെ വളര്‍ത്തിയത് .
                            രാജേഷിന്‍റെ ബാല്യകാലം ആഹ്ലാദത്തോടെയായിരുന്നു ജീവിച്ചിരുന്നത് .പക്ഷെ ആ ആഹ്ലാദത്തോടെയുള്ള ജീവിതം പതിനൊന്നാം വയസ്സില്‍ അയാള്‍ക്ക്‌ എന്നെന്നേക്കുമായി  നഷ്ടപെടുകയായിരുന്നു.പിന്നീടുള്ള ജീവിതത്തില്‍ എന്നും ദുഃഖങ്ങള്‍ ഏറ്റ് വാങ്ങാനായിരുന്നു അയാളുടെ വിധി .... രാജേഷി ന് പത്താമത്തെ വയസ്സ് കഴിഞ്ഞപ്പോഴാണ് വീട്ടില്‍ ഒരു കുഞ്ഞു കൂടി പിറക്കാന്‍ പോവുന്നു എന്ന വാര്‍ത്ത രാജേഷ്‌ അമ്മയില്‍ നിന്നും അറിയുന്നത്.  ഒരു പാട് നാളത്തെ ചികിത്സക്കൊടുവില്‍ അച്ഛന്‍റെയും അമ്മയുടേയും മോഹം പൂവണിയാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോള്‍ ആ കുരുന്നു മനസ്സ് ആഹ്ലാദനിര്‍ത്തം ചവിട്ടി . 

                                              അമ്മക്കായിരുന്നു ഒരു കുഞ്ഞു കൂടി ആ വീട്ടു മുറ്റത്ത് ഓടി കളിക്കുന്നത് കാണാന്‍ അതിയായ മോഹം. രാജേഷിന്‍റെ ജനനത്തിന് ശേഷം അടുത്ത ഒരു കുഞ്ഞിനായുള്ള അമ്മയുടെ കാത്തിരിപ്പ് വിഫലമാണെന്ന്  അമ്മ മനസ്സിലാക്കിയപ്പോള്‍. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി . ഗ്രാമത്തില്‍ നിന്നും അകലെയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തവരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് അച്ഛന്‍ അമ്മയെ ചികിത്സിക്കാനായി കൊണ്ട് പോവുകയായിരുന്നു. മാസ്സങ്ങളുടെ ചികിത്സക്കൊടുവില്‍ കാത്തിരിപ്പിന് അറുതിയായി ആ സന്തോഷ വാര്‍ത്ത ആ കുടുംബത്തിലേക്കെത്തി . അമ്മയുടെ ഉദരത്തില്‍ ഒരു കുഞ്ഞ്‌ ജെന്മം കൊള്ളുന്നു  .പിന്നീടുള്ള ഏതാനും മാസങ്ങള്‍ ആ വീട്ടില്‍ സന്തോഷം അല തല്ലി .എല്ലാവരുടേയും മനസ്സില്‍ സന്തോഷം ഒപ്പം പിറവിയെടുക്കാന്‍ പോവുന്ന      പുതിയ പൈതലിനെ വരവേല്‍ക്കാനായുള്ള ഒരുക്കങ്ങളും തകൃതിയായി ഒരുക്കുന്നുണ്ടായിരുന്നു.  ഏതാണ്ട് എട്ട് മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം അയാളുടെ അച്ഛന്‍ ജോലിക്ക് പോയ സമയം രാജേഷ്‌ സ്കൂളിലേക്ക് പോകുവാന്‍ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. രാജേഷിനുള്ള വസ്ത്രം എടുക്കാന്‍ തട്ടിന്‍ മുകളില്‍ പോയ അമ്മയെ കാത്ത് താഴെ രാജേഷ്‌ അക്ഷമയോടെ  നിന്നു . ഏറെനേരമായിട്ടും  അമ്മയെ കാണാതെ ആയപ്പോള്‍ രാജേഷ്‌ ഉച്ചത്തില്‍  പറഞ്ഞു


                               "അമ്മേ സമയം ഒരു പാടായി  നേരം വൈകിയാല്‍ എനിക്ക് മാഷിന്‍റെ കയ്യില്‍ നിന്നും നല്ല തല്ല് കിട്ടും "


  മകന്‍ പറയുന്നത്  കേട്ടപ്പോള്‍ അമ്മ തട്ടിന്‍പുറത്ത് നിന്നും  പറഞ്ഞു

"മോനെ അമ്മ   ദാ വരുന്നു  മോന്‍റെ വസ്ത്രം  ഇസ്തിരി ഇട്ട് കഴിയാനായി "

                .അലക്കിയ തുണികള്‍ തട്ടിന്‍പുറത്തുള്ള അലമാരയിലാണ്  വെക്കുന്ന  പതിവ് അലമാരയോട്  ചേര്‍ന്നുള്ള    മേശയിലാണ്  ഇസ്തിരി ഇടുന്നതും . ഇപ്പോള്‍ അടുത്തകാലത്തായി അച്ഛന്‍ അമ്മയോട് പതിവായി  പറയുന്നത് രാജേഷ്‌  കേള്‍ക്കാറുണ്ടായിരുന്നു .  


"ഇനി മുതല്‍ തട്ടിന്‍ പുറത്തേക്ക് കയറിയിറങ്ങേണ്ട  ഇപ്പോള്‍ നല്ല പോലെ സൂക്ഷികേണ്ട സമയമാണ് ."


പക്ഷെ അമ്മ അച്ഛന്‍റെ വാക്കുകള്‍ ചെവി   കൊള്ളാറില്ലായിരുന്നു .

പതിവുപോലെ എന്ത് ആവശ്യത്തിനും,അമ്മ തട്ടിന്‍ പുറത്തേക്ക് പോവുകതന്നെ യാണ് പതിവ്.പൂമുഖത്ത് നിന്നും തട്ടിന്‍ പുറത്തേക്ക് കോവണി പടിയുള്ള  ഓടിട്ട പഴയ വീടായിരുന്നു അവരുടേത്.കുത്തനെയുള്ള കോവണിപടികള്‍ കയറുന്നത് സുകകരമാക്കാന്‍ മുകളില്‍ നിന്നും ഒരു കയര്‍ കെട്ടിയിട്ടിരുന്നു.ആ കയറില്‍ പിടിച്ചു കോവണി പടി കയറുമ്പോള്‍ തട്ടിന്‍പുറത്ത് കയറുന്നത് ആയാസകരമാണ് .ഇസ്തിരി ഇട്ട വസ്ത്രങ്ങള്‍കായി രാജേഷ്‌ ഉമ്മറത്ത് നില്‍ക്കുമ്പോള്‍ .പൂമുഖത്ത് നിന്നും,, മോനേ.....,, എന്ന അമ്മയുടെ ഉച്ചത്തിലുള്ള  നിലവിളി കേട്ട് രാജേഷ്‌ പൂമുഖത്തേക്ക് ഓടിചെന്നപ്പോള്‍ .ഹൃദയം തകരുന്ന കാഴ്ച്ചയാണ് രാജേഷിന് അവിടെ  കാണാനായത് .കോവണി പടിയില്‍ നിന്നും വീണ് അമ്മ രക്തം വാര്‍ന്നു  കിടക്കുന്നു .ഒരു നിമിഷം ആ കുരുന്നു മനസ്സ് എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു .പൊടുന്നനെ അമ്മയുടെ തലയെടുത്ത് തന്‍റെ  മടിയില്‍ വെച്ച് രാജേഷ്‌ ഉച്ചത്തില്‍ അലറിക്കരഞ്ഞു .രാജേഷിന്‍റെ നിലവിളി കേട്ട് പരിസ്സരവാസ്സികള്‍ ഓടി കൂടി .ഓടി കൂടിയവര്‍ ആ ഹൃദയഭേതകമായ  കാഴ്ച്ച കണ്ട് അല്‍പം നേരത്തേക്ക് സ്തംഭിച്ചു  നിന്നു പോയി .

ആരൊക്കയോ  ചേര്‍ന്ന് അമ്മയെ കോരിയെടുത്ത് അടുത്ത വീട്ടിലെ രാജേട്ടന്‍റെ ട്ടാക്സിയില്‍ കയറ്റിയപ്പോള്‍ രാജേഷും വാഹനത്തില്‍ കയറാന്‍ ശ്രമിച്ചു. പക്ഷെ  പരിസ്സരവാസ്സികളില്‍ ഒരാള്‍ രാജേഷിനെ തടഞ്ഞുവെച്ചു കൊണ്ട് പറഞ്ഞു 


"   മോന്‍ ഇവിടെ  നിന്നോളൂ  ഞങ്ങള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ട് പൊയ്ക്കോളാം. അച്ഛന്‍റെ അരികിലേക്ക് ആളെ വിട്ടിട്ടുണ്ട് അച്ഛന്‍ ആശുപത്രിയില്‍ എത്തിക്കോളും "


  ചീറിപാഞ്ഞു പോവുന്ന വാഹനം കണ്ണില്‍ നിന്നും മറയുന്നത് വരെ രാജേഷ്‌ വഴിയില്‍ തന്നെ നിന്നു .പരിസ്സര വാസ്സികളില്‍ കുറേപേര്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു .അടുത്ത വീട്ടിലെ ചേച്ചി രാജേഷിന്‍റെ കൈപിടിച്ച് അകത്തേക്ക് കൂട്ടികൊണ്ടുപോയി അപ്പോഴും രാജേഷ്‌ കരഞ്ഞുകൊണ്ടേയിരുന്നു .


. അയല്‍വാസികള്‍   ആരൊക്കെയോ രാജേഷിനെ ആശ്യസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു .പക്ഷെ ആ ആശ്യാസവാക്കുകളൊന്നും ആ കുരുന്നുമനസ്സിന് ആശ്യാസമേകിയില്ല .അമ്മയുടെ വിവരങ്ങള്‍ അറിയാതെ ആ കുരുന്ന് മനസ്സ് വേദനിച്ചു .കാത്തിരിപ്പിനൊടുവില്‍  ആബുലന്‍സ്‌ വീട്ടിന് മുന്നില്‍ വന്നു നിന്നു  . രാജേഷ്‌  തിടുക്കത്തില്‍ ആബുലന്സിന്‍റെ അരികിലേക്ക് ഓടി ആബുലന്സിനകത്തേക്ക്   നോക്കിയപ്പോള്‍  നിശ്ചലമായ അമ്മയുടെ  ശരീരം കണ്ട് ഒന്നും ഉരിയാടാന്‍ കഴിയാതെ വിധിയുടെ ക്രൂരതയ്ക്ക്‌ മുന്നില്‍  രാജേഷ്‌ പകച്ചു നിന്നു  .അച്ഛന്‍ ആബുലന്സില്‍ അമ്മയുടെ അരികില്‍ തന്നെ ഒന്ന് മിണ്ടാന്‍ പോലും കഴിയാതെയിരിക്കുന്നുണ്ടായിരുന്നു .രാജേഷിനെ കണ്ടപ്പോള്‍ അച്ഛന്‍ രാജേഷിനെ ആബുലന്സിനു ള്ളിലേക്ക് ചെല്ലാന്‍ ആഗ്യം കാണിച്ചു    .രാജേഷ്‌ അലറിക്കരഞ്ഞുകൊണ്ട് ആബുലന്സിന് അകത്ത് കയറി അമ്മയുടെ മുഖത്തെ മുണ്ട് മാറ്റി അമ്മയുടെ മുഖത്ത് തുരുതുരെ ചുംബനങ്ങള്‍ നെല്‍കി . ആ രംഗം കണ്ടു  സഹിക്കുവാന്‍  കഴിയാതെ സുധാകരന്‍ മകനെ കെട്ടി പിടിച്ച്കൊണ്ട് പറഞ്ഞു.


" അമ്മ നമ്മളെ തനിച്ചാക്കി പോയി മോനെ."


 ആ  രംഗം കണ്ട്  കൂടി നിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു .അപ്പൊഴേക്കും പൂമുഖത്ത് അമ്മയുടെ ഭൌതിക ശരീരം  കിടത്താനുള്ള ഒരുക്കങ്ങള്‍ പരിസ്സരവാസ്സികള്‍  ഒരുക്കുന്നുണ്ടായിരുന്നു .
                       ആ അച്ഛനേയും മകനേയും എന്തുപറഞ്ഞു ആശ്യസിപ്പിക്കും എന്ന് അവിടെ കൂടിയവര്‍ക്ക്‌ ആര്‍ക്കും  തന്നെ അറിയില്ലായിരുന്നു .  മൃതദേഹം  അവിടെ കൂടി ഇരുന്നവര്‍ പൂമുഖത്തേക്ക് എടുത്തു കിടത്തി  . അപ്പോഴേക്കും നേരം സന്ധ്യമയങ്ങിയിരുന്നു .പരിസ്സരവാസ്സികള്‍ കൂടി അടുത്ത ദിവസ്സം ശവസംസ്കാരം നടത്താം എന്ന് തീരുമാനിച്ചു . അച്ഛന്‍ ആരോടും ഒന്നും ഉരിയാടാതെ മൃതദേഹ ത്തിന്   അരികെ ഇരുപ്പുറപ്പിച്ചു .. ഒപ്പം രാജേഷും   .സുധാകരന് അടുത്ത ബന്ധുക്കള്‍ എന്ന് പറയുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല .  സുധാകരന്‍റെ അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകനായിരുന്നു സുധാകരന്‍ .പട്ടാളത്തിലായിരുന്ന  അച്ഛന്‍  സുധാകരന്‍റെ ബാല്യകാലത്ത് തന്നെ  അച്ഛന്‍ വാഹന അപകടത്തില്‍ മരണ പെട്ടിരുന്നു.പിന്നെ പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം  അമ്മയായിരുന്നു . സുധാകരന്‍റെ അച്ഛന്‍റെ കുടുംബത്തില്‍ നിന്നും വീതിച്ചുകിട്ടിയ രണ്ട് ഏക്കര്‍ഭൂമിയില്‍നിന്ന് ഇപ്പോള്‍ ഉള്ള വീടും അന്പത് സെന്‍റ് പറബും ഒഴികെയുള്ള പറബ് വിറ്റ് കിട്ടിയ പണം ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അതില്‍ നിന്നുമുള്ള മാസ്സ വരുമാനം കൊണ്ടാണ് സുധാകരന്‍റെ അമ്മ സുധാകരനെ പഠിപ്പിച്ചതും വളര്‍ത്തിയതും. മകന്‍ പഠിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവണം എന്നായിരുന്നു സുധാകരന്‍റെ അമ്മയുടെ ഏറ്റവുംവലിയ ആഗ്രഹം. അമ്മയുടെ ആഗ്രഹം പോലെ സുധാകരന്‍ പഠിച്ച് വില്ലേജ് ഓഫീസില്‍ ക്ലര്‍ക്കായി  ഉദ്യോഗം കിട്ടി .

ഏതാനും മാസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ വാര്ധക്ക്യസഹജമായ അസുഖങ്ങള്‍ വന്ന് സുധാകരന്‍റെ അമ്മ മരണമടഞ്ഞു .പിന്നീട് വര്‍ഷങ്ങളോളം തനിച്ചായിരുന്നു സുധാകരന്‍റെ ജീവിതം .തനിച്ചുള്ള  ജീവിതം അയാളെ  ദുഃഖത്തിലാഴ്ത്തി  കൂട്ടിന്‌ ഒരു തുണ വേണമെന്ന് അയാള്‍ ഓര്‍ത്തില്ല .പിന്നെ പിന്നെ പരിസ്സരവസ്സികളുടെയും സുഹൃത്തുക്കളുടെയും വാക്കുകള്‍ സുധാകരന്‍റെ മനസ്സില്‍ വിവാഹത്തെക്കുറിച്ച് ചിന്തിപ്പിച്ചു.
                .പിന്നീട് സുധാകരന്‍ തനിക്ക്  അനുയോജ്യമായ  ജീവിത പങ്കാളിക്കായുള്ള തിരച്ചില്‍  ആരംഭിച്ചു  .സുധാകരന്‍ ജോലിക്ക് പോവുന്ന വഴിയില്‍ ഒരു ക്രൈസ്തവ  ദേവാലയം  ഉണ്ടായിരുന്നു .ദേവാലയത്തിന്  എതിര്‍ വശത്ത് ദേവാലയത്തിന്‍റെ  തന്നെ ഉടമസ്ഥതയില്‍  സ്ത്രീകള്‍ക്കായുള്ള ഒരു അനാഥാലയവും ,അനാഥാലയത്തിലെ അന്തേവാസികള്‍ മുഖ്യധാരാ മതങ്ങളില്‍ പെട്ടവരായിരുന്നു .എല്ലാ മതങ്ങളില്‍ ഉള്ളവര്‍ക്കും അവിടെ പ്രവേശനം ലഭിച്ചിരുന്നു .ദേവാലയത്തിനോട്  ചേര്‍ന്ന്  മെഴുകുതിരി നിര്മ്മാമാണ ശാലയും വസ്ത്രനിര്‍മ്മാണ ശാലയും ഉണ്ടായിരുന്നു .പഠിക്കുവാന്‍ പോകാത്ത പെണ്‍കുട്ടികള്‍ക്ക് മെഴുകുതിരി നിര്മ്മാണവും വസ്ത്ര നിര്‍മ്മാണവും ആയിരുന്നു തൊഴില്‍ .വീട്ടില്‍ നിന്നും അധികം ദൂരമില്ലാത്ത വില്ലേജ്‌ ഓഫീസിലേക്ക് സുധാകരന്‍ സൈക്കിളിലാണ് പതിവായി  പോവുന്നത് .വില്ലേജ്‌ ഓഫീസിലേക്കുള്ള യാത്രയില്‍ പലപ്പോഴും അനാഥാലയത്തിലെ അന്തേവാസികള്‍ സുധാകരന്‍ അതുവഴി പോവുന്ന സമയത്തായിരുന്നു ദേവാലയത്തിനോടു  ചേര്‍ന്നുള്ള നിര്‍മ്മാണ ശാലയിലേക്ക് പോയിരുന്നത് .കൂട്ട മായി പോവുന്ന പെണ്‍കുട്ടികളില്‍ ഒരു പെണ്‍കുട്ടിയുടെ മുഖം വിഷാദം തളംകെട്ടിയ പോലെ സുധാകരന് തോന്നി .അതുകൊണ്ടു തന്നെ അവളെ സുധാകരന്‍  പതിവായി  ശ്രദ്ധിക്കുവാന്‍  തുടങ്ങി .'മറ്റുള്ള പെണ്‍കുട്ടികളില്‍ നിന്നും എന്തൊക്കെയോ പ്രത്യേകതകള്‍ സുധാകരന്‍ അവളുടെ മുഖത്ത് കണ്ടു.പിന്നെ പ്പിന്നെ വിഷാദം തളംകെട്ടിയ അവളുടെ മുഖം അയാളുടെ മനസ്സില്‍ നിന്നും മായാതെയായി.സുധാകരന് അന്ന് വരെ ആരോടും തോന്നാത്ത  ഇഷ്ടം അവളോട്‌ തോന്നി . അതൊരു പ്രണയത്തിന്‍റെ തുടക്കംമായിരുന്നു.  പ്രണയത്തിന്‍റെ  അനര്‍വചനീയമായ മാസ്മരികത അയാള്‍ അവളെ കുറിച്ചോര്‍ക്കുമ്പോള്‍  അറിയുവാന്‍ തുടങ്ങി യപ്പോള്‍  മനസ്സില്‍ പറഞ്ഞു ഇവളാണ് എന്‍റെ പെണ്ണ് എനിക്കായി സര്‍വഷക്തന്‍ ജെന്മം നെല്‍കിയപെണ്ണ് .

      .പരിസ്സരവാസ്സികളില്‍  കാര്‍ന്നവന്മാരോടും പിന്നെ സുധാകരനോട്  അടുപ്പമുള്ള സുഹൃത്തുക്കളോടും അയാള്‍ അയാളുടെ മനസ്സിലെ ആഗ്രഹം അറീയിച്ചു .ആഗ്രഹം കേട്ടവര്‍ ഒന്നടങ്കം പറഞ്ഞു 

,,നന്നായി നല്ല  തീരുമാനമാണ് ഇത്     അനാഥ പെണ്‍കുട്ടിക്ക്  ജീവിതം നെല്‍കിയാല്‍ പുണ്യം ലെഭിക്കും .സന്മനസ്സുള്ളവര്‍ക്കെ ഇങ്ങനെയൊക്കെ തോന്നുകയുള്ളൂ  ,,


അങ്ങിനെ എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി സുധാകരന്‍റെ ഏതാനും  സുഹൃത്തുക്കളും അയല്‍വാസികളില്‍  ഏതാനും പേരും  കൂടി അനാഥാലയത്തിലെ ഉത്തരവാദിത്വം ഉള്ളവരോട് വിവരം പറയുക ...അങ്ങിനെയൊരുദിവസ്സം സുധാകരനും സുഹൃത്തുക്കളും ഏതാനും അയല്‍വാസികളും  കൂടി അനാഥാലയത്തില്‍ ചെന്ന് വിവരം പറഞ്ഞു .            മെത്രാനച്ചനായിരുന്നു അനാഥാലയത്തിലെ  അധിപന്‍  വിവരം അറിഞ്ഞ അദ്ദേഹം സുധാകരനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു .

'' ഇങ്ങിനെ മനസ്സുള്ള ചെറുപ്പകാരെയാണ് ഇ സമൂഹത്തിന് ആവശ്യം ''


   സുധാകരന്‍ ഇഷ്ട പെടുന്ന കുട്ടിയെ കുറിച്ച്  മെത്രാനച്ചന്‍ വിശദീകരിച്ചു 


''വിലാസിനി എന്നാണ് ആ കുട്ടിയുടെ പേര് വിലാസിനിയുടെ അമ്മ നലുവര്‍ഷങ്ങല്‍ക്കുമുന്നെ  മരണ പെട്ടു. അമ്മയുടെ മരണശേഷമാണ് വിലാസിനി ഇവിടെ അന്തേവാസി ആയി എത്തിയത് .'വിലാസിനി കുഞ്ഞായിരിക്കുമ്പോള്‍ വിലാസിനിയുടെ അച്ഛന്‍ മരണ പെട്ടിരുന്നു.പിന്നെ വിലാസിനിയുടെ അമ്മ  വീടുകളിലെ ജോലികള്‍ ചെയ്തു  ലഭിക്കുന്ന  വരുമാനം കൊണ്ടാണ് വിലാസിനിയെ പഠിപ്പിച്ചതും വളര്‍ത്തിയതും .അഞ്ചു സെന്‍റ് ഭൂമിയും ഒരു വീടും അവര്‍ക്ക് ഉണ്ടായിരുന്നു വീട് ഒരു ഓല പുരയായിരുന്നു ആ വീട് ഇപ്പോള്‍ ഇല്ല . അത് നശിച്ചു പോയി. അഞ്ചു സെന്‍റ് ഭൂമിയുടെ പ്രമാണം വിലാസിനിയുടെ അമ്മയുടെ പേരില്‍ നിന്നും വിലാസിനിയുടെ പേരിലേക്ക് മാറ്റി ആ പ്രമാണം ഇവിടെ ഉണ്ട് .പിന്നെ ഇവിടത്തെ ഭരണ സമിതിയുടെ നിയമം ഇവിടത്തെ അന്തേവാസികളില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരുന്നവരുടെ വിലാസ്സവും വിവാഹം കഴിക്കാന്‍ വരുന്നവരുടെ എല്ലാ വിവരങ്ങളും എഴുതിയ അപേക്ഷ ഇവിടെ സമര്‍പ്പിക്കണം എന്നതാണ്   അപേക്ഷ സമര്‍പ്പിച്ചാല്‍.  ഉടനെ തന്നെ ഭരണ സമിതിയുടെ യോഗം വിളിച്ചു കൂട്ടും .യോഗത്തില്‍ അഞ്ചു ഭരണ സമിതി അങ്കങ്ങളെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആളുടെ വീടിനു പരിസരത്ത് പോയി വിവരങ്ങള്‍ ശേഖരിക്കും.വരന്‍ സല്‍സ്വഭാവിയും കുടുംബം പോറ്റുവാന്‍ പ്രാപ്തിയുള്ളവനും ആണെന്ന് ബോദ്യമായാല്‍    വീണ്ടും ഭരണസമിതി യോഗം കൂടി തീരുമാനിക്കും.     പ്രാപ്തനാണ് എന്നുണ്ടെങ്കില്‍ അപേക്ഷ നെല്‍കിയ ആളെ വിവരം അറിയിക്കും .. പിന്നീട് ഇവിടെ വെച്ച് ഒരു പെണ്ണ് കാണല്‍ ചടങ്ങ് .ആ ചടങ്ങില്‍ വെച്ച് വിവാഹ തിയ്യതി തീരുമാനിക്കും വിവാഹം ഏത് മതത്തില്‍പ്പെട്ടവരാണോ അവരുടെ മതാചാരപ്രകാരം ആയിരിക്കും വിവാഹം  നടക്കുക."


  വികാരി അച്ഛന്‍റെ വിവരണങ്ങള്‍ കേട്ടതിനു ശേഷം അപേക്ഷ എഴുതി തയ്യാറാക്കി അപേക്ഷ സമര്‍പിച്ച ശേഷം സുധാകരനും കൂടെയുള്ളവരും തിരികെ പോന്നു .
                    സുധാകരന് പിന്നീട് കാത്തിരിപ്പിന്‍റെ ദിവസ്സങ്ങളായിരുന്നു .. സുധാകരന്‍റെ വിവാഹത്തിനുള്ള അപേക്ഷ അനാഥാലയത്തിന്‍റെ ഭാരവാഹികള്‍ അംഗീകരിച്ചു .അനാഥാലയത്തില്‍ വെച്ച് പെണ്ണ് കാണല്‍ ചടങ്ങ് നടക്കുന്ന ദിവസ്സം വിലാസിനിയുടെ മുഖത്ത് വിഷാദം തെല്ലും ഉണ്ടായിരുന്നില്ല പകരം സന്തോഷമായിരുന്നു ആ മുഖത്ത് നിറയെ .ഒരു പുതു ജീവിതം കിട്ടാന്‍ പോവുന്നതിന്‍റെ സന്തോഷം വിലാസിനിയുടെ മുഖത്ത് അലതല്ലുന്നത് സുധാകരന്‍ കണ്ടു .പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞ് അഞ്ചാം നാള്‍ സുധാകരനും വിലസിനിയും വിവാഹിതരായി .രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്ത് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി താലി കെട്ടി ,വിവാഹ സദ്യ ഒരുക്കിയിരുന്നത് അനാഥാലയത്തിലായിരുന്നു .സദ്യ കഴിഞ്ഞ് സുധാകരനും വിലാസിനിയും സുധാകരന്‍റെ സുഹൃത്തുക്കളും പരിസ്സരവാസ്സികളും സുധാകരന്‍റെ ഗ്രഹത്തിലേക്ക്‌ മടങ്ങി .അന്നുമുതല്‍ ഒരു ദിവസ്സം പോലും സുധാകരനും വിലാസ്സിനിയും പിരിഞ്ഞു ജീവിച്ചിട്ടില്ല , ഇപ്പോള്‍ എന്നെന്നേക്കുമായി വിലാസിനി സുധാകരനേയും രാജേഷിനേയും പിരിഞ്ഞ് ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു .
വിലാസിനിയുടെ ഭൌതികശരീരത്തിനരികെ സുധാകരനും രാജേഷും വിങ്ങുന്ന മനസ്സുമായി ഇരിന്നു പാതിരാത്രി ആയപ്പോള്‍ പരിസ്സര വാസികളില്‍ അതികവും രാവിലെ തിരികെയെത്താം എന്ന് പറഞ്ഞ് അവരവരുടെ വീടുകളിലേക്ക് പോയി .അടുത്ത ദിവസ്സം വിലാസിനിയുടെ ഭൌതികശരീരം ആചാര പ്രകാരം മറയാടി . പിന്നീട് സുധാകരന് രാജേഷും രാജേഷിന്‌ സുധാകരനും മാത്ര മായിരുന്നു കൂട്ട് .പലരും സുധാകരനോട് ഒരു പുനര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു . സുധാകരന്‍ ആ വാക്കുകള്‍ ചെവി കൊണ്ടില്ല .സുധാകരന്‍ രാജേഷിന് ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തി .ജോലിക്ക് പോകുന്നതിന് മുന്നേ സുധാകരന്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും പാചകം ചെയ്ത് പ്രഭാതഭക്ഷണം അച്ഛനും മകനും ഒരുമിച്ചിരുന്ന് കഴിച്ച് ,ഉച്ചയൂണ് രണ്ടു പേരും കൊണ്ടു പോകാറാണ് പതിവ് . അങ്ങിനെ സുധാകരന്‍റെയും രാജേഷിന്‍റെയും ജീവിതം ദിവസ്സങ്ങളും മാസങ്ങളും വര്‍ഷങ്ങളും താണ്ടി കൊണ്ടേയിരുന്നു .
വിലാസിനി .ഇഹലോകവാസം വെടിഞ്ഞ് ഏതാണ്ട് ഒന്പതാം വര്‍ഷം വീണ്ടും അസഹിനിയമായ ദുഃഖം അപ്രത്ത്യക്ഷമായി രാജേഷിനെ തേടി എത്തി .എതോരു അച്ഛനും ആഗ്രഹിക്കുന്നത് പോലെ ആയിരുന്നു രാജേഷിന്‍റെ ജീവിതം.അച്ഛന്റെ മനസ്സ് വെദനിക്കുന്ന ഒരു പ്രവര്‍ത്തിയും രാജേഷ്‌ പ്രവര്‍ത്തിക്കാറില്ലായിരുന്നു .രണ്ടു പേര്‍ക്കും ഒഴിവുള്ള ദിവസ്സങ്ങളില്‍ സുധാകരന്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയാല്‍ മാത്രം രാജേഷ്‌ അടുത്തുള്ള വായനശാലയില്‍ പോയി സുഹൃത്തുക്കളോടൊപ്പം കുറച്ചു നേരം ചിലവഴിക്കും .രാജേഷ്‌ കലാലയ വിദ്യാഭ്യാസം കഴിഞ്ഞ് ഉദ്യോഗത്തിനായി ശ്രമിക്കുന്ന കാലം .സുധാകരന്‍ ഉദ്യോഗത്തിനു പോയാല്‍പിന്നെ രാജേഷ്‌ അച്ഛന്‍റെ കൃഷി യിടം പരിപാലിച്ച് വീട്ടില്‍ തന്നെ ഒതുങ്ങി കൂടാറാണ് പതിവ് . വീട്ടിലെ ഉപയോകത്തിന് ആവശ്യ മുള്ള പച്ചക്കറികള്‍ എടുത്ത് ബാക്കിയുള്ള പച്ചക്കറികള്‍ അടുത്തുള്ള കവലയിലെ പച്ചകറികടയില്‍ കൊണ്ട് പോയി വില്‍ക്കും .മാണ്ണിനോട് വല്ലാത്തൊരു . ഇഷ്ടമായിരുന്നു സുധാകരന് . അത് കൊണ്ട് തന്നെ ഒഴിവുള്ള ദിവസ്സങ്ങളില്‍ സ്യന്തം ഭൂമിയില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നതാണ് സുധാകരന്‍റെ ഇഷ്ട വിനോദം സഹായി ആയി രാജേഷും ഒപ്പം ഉണ്ടാവും .
ഒരു ദിവസ്സം സുധാകരന്‍ ഉദ്യോഗം കഴിഞ്ഞ് വന്നപ്പോള്‍ . കൃഷിഭവനില്‍ നിന്നും കിട്ടിയ പുതിയ ഇനം പടവലങ്ങയുടെ വിത്തും കയ്യില്‍ ഉണ്ടായിരുന്നു. അത് രാജേഷിന്‍റെ നേര്‍ക്ക്‌ നീട്ടി അയാള്‍ പറഞ്ഞു

"മോനെ ഈ വിത്തുകള്‍ കുറച്ച് ചാണകവെള്ളത്തില്‍ ഇട്ട് വെച്ചോളൂ.നാളെ രാവിലെ ഇ വിത്തുകള്‍ നമുക്ക് പാകാം  ,,


സുധാകരന്‍  രാജേഷിന്‍റെ കൈയ്യില്‍ വിത്തുകളുടെ പൊതി നല്‍കി  അകത്ത് പോയി   ലുങ്കി എടുത്ത് തലയില്‍ ഒരു തോര്‍ത്തും കെട്ടി, തൂമ്പയും എടുത്ത് പടവലങ്ങയുടെ വിത്ത് പാവാനുള്ള തടം എടുക്കാനായി  കൃഷിയിടത്തിലേക്ക് ഇറങ്ങി . രാജേഷ്‌ അച്ഛന്‍ പറഞ്ഞത് പോലെ വിത്തുകള്‍ ചാണകവെള്ളത്തില്‍ ഇട്ട് വെച്ച് തൂമ്പയും എടുത്ത് അച്ഛന്‍റെ   അരികിലേക്ക് ചെന്നു. സുധാകരന്‍ അപ്പോഴേക്കും രണ്ട് തടം വെട്ടിതീര്‍ത്തിരുന്നു  .രാജേഷും തടം വെട്ടാന്‍ തുടങ്ങിയപ്പോള്‍"  മോനേ.... ""  എന്നുള്ള അച്ഛന്‍റെ വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ . അച്ഛന്‍ നിലത്ത് ഇരിക്കാന്‍ വേണ്ടി ശ്രമിക്കുന്നതാണ് കണ്ടത് രാജേഷ്‌   ഓടി ചെന്ന് അച്ഛനെ താങ്ങി കൊണ്ട് ചോദിച്ചു  .


,,  എന്ത് പറ്റി അച്ഛന്,, 


   സുധാകരന് വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല . സുധാകരന്‍ അമിതമായി  വിയര്‍ക്കുന്നുണ്ടായിരുന്നു അപ്പോള്‍ .സുധാകരന്‍ രണ്ടു കൈപത്തിയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്നു .
രാജേഷ്‌ ഒരു  വിധം സുധാകരനെ തങ്ങിപിടിച്ച് ഉമ്മറത്തുള്ള ചാരു കസേരയില്‍ കിടത്തി.  വാഹനത്തിനായി റോഡിലേക്ക് ഓടി  അത് വഴി പോവുന്ന വാഹനങ്ങള്‍ക്ക് കൈക്കാട്ടി കൊണ്ടേ ഇരുന്നു .അധികവും സ്യകാര്യവാഹനങ്ങള്‍ ആയിരുന്നു അപ്പോള്‍ അതുവഴി പോയികൊണ്ടിരുന്നത് .നാലഞ്ചു വാഹനങ്ങള്‍ക്ക് ശേഷം ഒരു ടാക്സി രാജേഷിന്‍റെ അരികില്‍ നിറുത്തി .ടാക്സി ഡ്രൈവറോട്‌ വിവരം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ രാജേഷിനേയും വാഹനത്തില്‍ കയറ്റി വാഹനം തിരിച്ച് സുധാകരന്‍റെ അരികില്‍ എത്തി .രാജേഷും ഡ്രൈവറും കൂടി സുധാകരനെ വാഹനത്തില്‍ കയറ്റി ,ആശുപത്രി  ലക്ഷ്യംവെച്ച് വാഹനം ചീറിപാഞ്ഞു . അപ്പോഴൊക്കെ അസഹിയമായ നെഞ്ചുവേദനക്കൊണ്ട് സുധാകരന്‍ പുളയുന്നുണ്ടായിരുന്നു . ആശുപത്രിയില്‍ എത്തിയ ഉടനെ സുധാകരനെ അത്ത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .

സുധാകരനെ  പരിശോധിച്ച് അടിയന്തിര മായി   നല്‍കേണ്ട ശുശ്രൂഷ  നല്‍കിയ ശേഷം ഡോക്ടര്‍ അത്ത്യാഹിത വിഭാഗ മുറിയില്‍ നിന്ന്  പുറത്ത് വന്ന് അച്ഛന്‍റെ അസുഖ വിവരമറിയാന്‍ അക്ഷമനായി കാത്തുനിന്നിരുന്ന രാജേഷിനോട് പറഞ്ഞു .


,, അച്ഛന് ഹൃദയ  സംബന്ധ മായ അസുഖമാണ് ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക്‌ കഴിഞ്ഞിരിക്കുന്നു ഒരു ഓപ്പറേഷന്‍ വേണ്ടി വരും തല്‍ക്കാലം കുറച്ചുനാളത്തേക്ക് മരുന്ന് കഴിച്ചാല്‍ മതി .ഒരാഴ്ച്ചത്തേക്ക് ഇവിടെ കിടക്കേണ്ടി വരും .,,


ഡോക്ടറുടെ സംസാരം കേട്ട് രാജേഷ്‌ സ്തംഭിച്ചു നിന്നു. അച്ഛന്‍റെ അവസ്ഥയോര്‍ത്ത് അയാളുടെ നെഞ്ച് ഇടറി .രണ്ടു ദിവസ്സം സുധാകരനെ അത്ത്യാഹിത വിഭാഗത്തില്‍ തന്നെ കിടത്തിച്ചികിത്സിച്ചു ,ആറാം പക്കം സുധാകരനും രാജേഷും വീട്ടിലേക്ക് തിരികെ പോന്നു .സുധാകരന്‍ നീണ്ട അവധിയെടുത്ത്‌ വിശ്രമിച്ചു .രാജേഷ്‌ പിന്നെ വീട്ടിലെ ഒരു ജോലിയും എടുക്കാന്‍ സുധാകരനെ അനുവദിച്ചില്ല.പിന്നെ രാജേഷിന്‍റെ ചിന്ത എത്രയും പെട്ടന്ന് അച്ഛന്‍റെ ഓപ്പറേഷന്‍ ചെയ്യണം എന്നതായിരുന്നു .മൂന്ന്‍ മാസം കഴിഞ്ഞ് അച്ഛന്‍റെ ആരോഗ്യ സ്ഥിതി കുറച്ചുകൂടി വീണ്ടെടുത്തതിനു ശേഷം ഓപ്പറേഷന്‍ ചെയ്യണം എന്ന് രാജേഷ്‌ തീരുമാനിച്ചു  .രാജേഷ്‌  സുധാകരന് മരുന്നുകള്‍ എടുത്ത്‌ കൊടുക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞു .
,,   ജീവിതം ഇങ്ങിനെ സന്തോഷത്തെക്കാളും കൂടുതല്‍ ദുഃഖം ഏറ്റ് വങ്ങാനുള്ളതാണ് . ജീവിതത്തില്‍ ഒരു പാട് ദുഃഖങ്ങള്‍ ഏറ്റ് വാങ്ങാന്‍ വിധിക്കപെട്ടവനാണ് എന്‍റെ മോന്‍ .അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ മോന്‍ സങ്കടപെടരുത്‌ ,,

    അച്ഛന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  രാജേഷ്‌ പറഞ്ഞു .


,,  അച്ഛന് ഒന്നും സംഭവിക്കില്ല വെറുതെ ഓരോന്നും പറയാതെ ഈ മരുന്ന് കഴിക്കു ,,


   ദിവസ്സങ്ങള്‍ വീണ്ടും കൊഴിഞ്ഞുപോയി . ഒരുദിവസം പ്രഭാതം ആഗാതമായി   വാനില്‍ പ്രഭാതകിരണങ്ങള്‍ തെളിഞ്ഞു പതിവായി   എഴുനേല്‍ക്കുന്ന സമയം ആയിട്ടും സുധാകരന്‍ എഴുന്നെല്‍ക്കാതെയായപ്പോള്‍ രാജേഷ്‌ സുധാകരനെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞു .


,,  എന്ത് ഉറക്കമാ ഇത് ,അച്ഛന്‍ എഴുനേല്‍ക്കു  ചായ എടുത്ത് വെച്ചിട്ടുണ്ട് അത് തണുക്കും,,


    പക്ഷെ സുധാകരന്‍ ഏഴുനേറ്റില്ല അയാള്‍ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു .
രാജേഷ്‌ പിന്നെ തനിച്ചായി. അച്ഛന്‍റെ വേര്‍പാട് അയാള്‍ക്ക്‌ തങ്ങാവുന്നതിലും അധികമായിരുന്നു .കുറെക്കാലം കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ ഉദ്യോഗം രാജേഷിന് ലഭിച്ചു   ഉദ്യോഗത്തില്‍ പ്രവേശിച്ച ദിവസ്സം രാജേഷിന് കിട്ടിയ ഇരിപ്പിടം സുധാകരന്‍ ഇരിന്നിരുന്നതായിരുന്നു .ആ ഇരിപ്പിടത്തിലേക്ക് ഇരിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .കുറെക്കാലം കഴിഞ്ഞപ്പോള്‍ കൂട്ടിന് ഒരു തുണ വേണം എന്ന് തോന്നി തുടങ്ങിയപ്പോള്‍ അയാളുടെ മനസ്സിലേക്ക് ഓടി വന്ന മുഖം ഉണ്ണി മായയുടെതായിരുന്നു .രാജേഷിന്‍റെ അച്ഛനും അമ്മയും ഉള്ളകാലം അനാഥാലയത്തില്‍ ഇടക്കൊക്കെ പോവുകയും അവിടെ കുറേ സമയം ചിലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു.വിലാസിനിയുടെ വിവാഹം കഴിഞ്ഞത് മുതല്‍ വൈപാട് പോലെ മാസംതോറും അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കി പോന്നിരുന്നു . വിലാസിനിയുടെ മരണ ശേഷം സുധാകരന്‍ ആ പതിവ് മുടക്കിയിരുന്നില്ല .സുധാകരന്‍റെ മരണശേഷം രാജേഷും ആ പതിവ് മുടക്കിയില്ല .അനാഥാലയത്തിലെ അന്തേവാസിയായ ഉണ്ണി മായയോട് വല്ലാത്തൊരു സ്നേഹം അയാളുടെ മനസ്സില്‍ പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു.ഒരു ദിവസ്സം അയാളുടെ ആഗ്രഹം ഉണ്ണി മായയോട് പറഞ്ഞു അവള്‍ അയാളില്‍ നിന്നും അങ്ങിനെ ഒരു വാക്കിനായി പലപ്പോഴും കൊതിച്ചിരുന്നു. അങ്ങിനെ ഉണ്ണി മായ രാജേഷിന്‍റെ ജീവിത സഖിയായി.
.രാജേഷ്‌ ആഗ്രഹിച്ചിരുന്നതിനെകാളും ഒരു പാട് സ്നേഹംകൊണ്ട് രാജേഷിന്‍റെ ജീവിതം  ഉണ്ണിമായ സന്തോഷകരമാക്കി .പക്ഷെ ആ സന്തോഷം അതിക നാള്‍ നീണ്ടു നിന്നില്ല .ഒരു പേമാരിയുള്ള ദിവസ്സം രാവിലെ മുതല്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു .എട്ട് മണി കഴിഞ്ഞിട്ടും മഴയുടെ തോത് കുറഞ്ഞില്ല ,അന്ന് അവധി  എടുത്താലോ എന്ന് രാജേഷ്‌ കരുതി പക്ഷെ അത്ത്യാവശ്യമായി ചെയ്തു തീര്‍ക്കാനുള്ള  ജോലി ഉള്ളത് കൊണ്ട് അയാള്‍ ജോലിക്ക് പോയി .ഉച്ചയായിട്ടും മഴ കുറയുന്നില്ല എന്ന് കണ്ടപ്പോള്‍ ഉണ്ണി മായ തനിയെ ഇരുന്ന് പേടിക്കുന്നുണ്ടാവും എന്ന് കരുതി   അവധി എഴുതി വെച്ച് മേലാതികാരിയോടു പറഞ്ഞ്  രാജേഷ്‌ വീട്ടിലേക്ക് പോന്നു .പടി കടന്ന് ഉച്ചത്തില്‍ ,,ഉണ്ണി മായേ ,,എന്ന് ഉച്ചത്തില്‍ വിളിച്ച് അകത്തേക്ക് കയറി .ഉമ്മറത്തും പൂമുഖത്തും ഉണ്ണി മായയെ കാണാതെയായപ്പോള്‍ നേരെ അടുക്കളയിലേക്ക് ചെന്നു കയറിയ അയാള്‍ അവിടത്തെ രംഗം കണ്ട് ഒരു നിമിഷം പകച്ചു നിന്നു .അയാളുടെ കണ്ണുകളെ അയാള്‍ക്ക്‌ വിശ്യസിക്കുവാന്‍ കഴിഞ്ഞില്ല .ഒരാള്‍ തറയില്‍ കഴുത്തറ്റ് ചുറ്റിലും രക്തം തളം കെട്ടി കിടക്കുന്നു അപ്പുറത്ത് ചുമരില്‍ ചാരി കീറി പറിഞ്ഞ വസ്ത്രങ്ങളുമായി ഉണ്ണി മായ പേടിച്ചിരിക്കുന്നു .,,ആരാണ് ഇയാള്‍ ? ,,എന്ന രാജേഷിന്‍റെ ചോദ്യത്തിന് ഉണ്ണിമായ പറഞ്ഞു .

,,എനിക്കറിയില്ല .തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്ത് കയറി എന്നെ,,


ബാക്കി പറയാന്‍ ഉണ്ണി മയക്ക് കഴിയുന്നുണ്ടായിരുന്നില്ല ..ഉണ്ണി മായയെ എഴുനേല്‍പിച്ച് നിറുത്തി രാജേഷ്‌ ഉണ്ണി മായയുടെ നെറുകയില്‍  ചുംബിച്ചുകൊണ്ട് താഴെ കിടക്കുന്ന വെട്ടു കത്തി എടുത്ത്  രാജേഷ്‌ പറഞ്ഞു .


,,എന്‍റെ ഉണ്ണിമായ  കൊലപാതകി യല്ല  എന്‍റെ  ഉണ്ണിമായ  ആരേയും  കൊന്നിട്ടില്ലാ.ഞാനാണ് ഇയാളെ കൊന്നത് ,,


അപ്പോഴൊക്കെ ഉണ്ണിമായ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു 


,,ഇല്ല ഞാന്‍ എന്‍റെ ഏട്ടനെ കൊലപാതകി ആക്കില്ല ,,


ഉണ്ണിമായയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ..അര്‍ദ്ധ നഗ്നയായ    ഉണ്ണി മായയോട് കീറി യ  വസ്ത്രം മാറി പുതിയവസ്ത്രം മാറി വരാന്‍ രാജേഷ്‌പറഞ്ഞു .കരഞ്ഞു കൊണ്ട് വസ്ത്രം മാറി വന്ന ഉണ്ണി മായയുടെ കൈ പിടിച്ച് കോരി ചൊരിയുന്ന മഴയിലേക്ക് അനാഥാലയം ലക്‌ഷ്യം വെച്ച് രാജേഷ്‌  വേഗത്തില്‍ നടന്നു .അനാഥാലയത്തില്‍ എത്തി മെത്രാനച്ചനെ  ഉണ്ണി മായയെ ഏല്‍പ്പിച്ച്  രാജേഷ്‌ മെത്രാനച്ചനോട് പറഞ്ഞു ,


,,ഞാന്‍ ഒരാളെ കൊന്നു .എന്‍റെ ഉണ്ണിമായക്ക്  ഇനി ആരും ഇല്ല, ഞാന്‍ കീഴടങ്ങാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുന്നു അച്ഛന്‍ എന്‍റെ ഉണ്ണിമായയെ നോക്കണം ,,


 രാജേഷിന്‍റെ വാക്കുകള്‍ കേട്ട് മെത്രാനച്ചന്‍ സ്തംഭിച്ചുപോയി..രാജേഷ്‌  വീണ്ടും കോരി ചൊരിയുന്ന മഴയിലൂടെ അടുത്തുള്ള പോലീസ്‌സ്റ്റേഷന്‍ ലക്ഷ്യംവെച്ച് നടന്നു .തിരികെ ഉണ്ണി മായയുടെ അരികിലേക്ക് എത്താം എന്ന ശുഭാപ്തി വിശ്യസത്തോടെ . അപ്പോഴും പകൃതിയുടെ താണ്ഡവം പെമാരി പൂര്‍വാതീകം ശക്തി യോടെ തിമര്‍ത്ത്‌ നടനമാടുന്നുണ്ടായിരുന്നു ..........................................................................ശുഭം .............................


rasheedthozhiyoor@gmail.com                                               rasheedthozhiyoor.blogspot.com