ചിന്താക്രാന്തൻ

25 October 2014

ഗാനം .ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ?


ഇത്രയും ശക്തമായ വരികള്‍ അടുത്ത കാലത്തൊന്നും നാം കേട്ടിട്ടുണ്ടാവില്ല .പ്രകൃതിക്ക് ഹാനീ - ചെയ്തികള്‍ ചെയ്യുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ ഗാനത്തിലെ വരികള്‍ ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ക്ക് ശ്രീമതി രശ്മി സതീഷ് ശബ്ദം നല്‍കിയിരിക്കുന്നു .


ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? (02)
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും. (02) (ഇനി വരുന്നൊരു)

തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയെല്ലാ മലകളും,
ദാഹനീരിനു നാവു നീട്ടി വരണ്ടു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയെന്നന്‍ പിറവിയെന്ന-വിത്തുകള്‍ തന്‍ മന്ത്രണം. (ഇനി വരുന്നൊരു 02)

ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയങ്ങു നിലച്ചു കേള്‍പ്പതു പ്രിത്യു തന്നുടെ നിലവിളി.
നിറങ്ങള്‍ മായും ഭൂതലം, വസന്തമിന്നു വരാത്തിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം. (ഇനി വരുന്നൊരു)

സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ

പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കായിടാം .(ഇനി വരുന്നൊരു

13 comments:

 1. രചനയും ആലാപനവും ഉള്ളില്‍ തട്ടുന്നതായിട്ടുണ്ട്
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ശ്രീ സി.വി.റ്റി.ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികള്‍ ജനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത് ഇപ്പോഴാണ് .

   Delete
 2. പരിസ്ഥിതി പ്രശ്നങ്ങളും മനുഷ്യന്‍റെ ഉറമൂത്ത ചിന്തകളും ഈ ഭൂമിയെ നശിപ്പിക്കുന്ന കാഴ്ച കണ്ടിട്ട് പ്രതികരിക്കേണ്ടത് എതെഴുത്തുകാരന്റെയും കടമയാണ് .. ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ എഴുതിയ മനോഹരമായ വരികളും ശ്രീമതി രശ്മി സതീഷിന്‍റെ ആലാപനവും വളരെ നന്നായി ...ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ശ്രീ ജോയ് അബ്രഹാം .ശ്രീ ഇഞ്ചക്കാട്‌ ബാലചന്ദ്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ വരികളില്‍ പാരിസ്ഥിതിയുടെ ഇന്നേയുടെ അവസ്ഥകളെ കുറിച്ചുള്ളതാണ് .ഈ ഗാനം ശ്രദ്ധിക്കപ്പെടെണ്ടാതാണ് .

   Delete
 3. മനസ്സിനെ പിടിച്ചുലയ്ക്കുന്ന രചന ..ആലാപനം ഹൃദ്യം ...ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ശ്രീ അബ്ദുല്‍ ശുക്കൂര്‍ .ഈ ഗാനം ജനങ്ങളിലേക്ക് എത്തട്ടെ പരിസ്ഥിയെ കുറിച്ച് എല്ലാവരിലും ഓര്‍മയുണ്ടാവട്ടെ

   Delete
 4. നന്നായിരിയ്ക്കുന്നു. ഇക്കാലത്ത് വളരെ പ്രസക്തി ഉള്ള വിഷയം.

  ReplyDelete
  Replies
  1. നന്ദി ശ്രീ ബിപിന്‍ വായനയ്ക്കും അഭിപ്രായത്തിനും

   Delete
 5. കവിതയെന്നാല്‍ ഇങ്ങനെയാവണം നമ്മെ ഒരു നിമിഷത്തേയ്ക്കെക്കിലും ചിന്തിപ്പിക്കണം,
  കവിക്കും ,രശ്മി്കും,താന്കള്‍ക്കും,,അഭിനന്ദനങ്ങള്‍,,,

  ReplyDelete
 6. really heart touching one..... congrtzz....

  ReplyDelete
 7. വാക്കുകൾക്കു വാളിനേക്കാളും മൂർച്ചയുണ്ടെന്നു തെളിയിച്ച കലാകാരന് എന്റെ അഭിനന്ദനങ്ങൾ ... മനസ്സിൽ കൊള്ളുന്ന വരികൾക്ക് ഹൃദയഹാരിയായ ഈണവും , ഈ കവിത ജനങ്ങൾക്ക് സമ്മാനിച്ച എല്ലാവർക്കും നന്ദി

  ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ