ചിന്താക്രാന്തൻ

6 October 2014

ചെറുകഥ .കാമാത്തിപുരയിലെ നോവുകള്‍


ചുവന്ന തെരുവെന്ന്‍ ലോകമെമ്പാടും അറിയപെടുന്ന. ഇന്ത്യയുടെ സല്‍പ്പേരിനു  തന്നെ കളങ്കമേകുന്ന കുപ്രസിദ്ധമായ വേശ്യാതെരുവായ മുംബെയിലെ   കാമാത്തിപുരയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പെടുന്ന യുവതികളില്‍ ഭൂരിഭാഗംപേരും ജീവിതസാഹചര്യങ്ങളാല്‍ ഇടനിലക്കാരുടെ  കെണിയില്‍ അകപെട്ട്   വേശ്യാവൃത്തിയില്‍ ഏര്‍പെടാന്‍ വിധിക്കപെട്ടവരാണ് . പണത്തിനു വേണ്ടി  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും നിഷ്കരുണം നിര്‍ബന്ധിത വേശ്യാവൃത്തി യില്‍  ഏര്‍പെടുന്ന കാമാത്തിപുരയില്‍ ഇന്ത്യയിലെ   എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ക്കുമൊപ്പം   ,നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളും ഗത്യന്തരമില്ലാതെ  നിര്‍ബന്ധിത വേശ്യാവൃത്തി യില്‍  ഏര്‍പെടുന്നു.

കാമാത്തിപുരയിലെ ഒരു ചുവന്ന തെരുവിലെ സായാഹ്നം .സൂര്യന്‍ തന്‍റെ  ഇന്നത്തെ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച്   പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുവാന്‍ തിടുക്കം കൂട്ടുന്നത്തത് പോലെ തോന്നിപ്പിച്ചു .   അസ്തമയസൂര്യന്‍റെ  പ്രകാശം തട്ടിപ്രതിഫലിക്കുന്ന വളരെ ഭംഗിയേറിയ കാഴ്ച നോക്കി അഖില പഴകിയ  കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ വരാന്തയിലെ ബഞ്ചില്‍  ഇരുന്നു .ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച  ഇരുനിലക്കെട്ടിടത്തിന്‍റെ  മുകള്‍ നിലയിലേക്കുള്ള കോവണി കയറിയാല്‍ നീണ്ട വരാന്തയാണ്.വരാന്തയുടെ തുടക്കത്തില്‍ തന്നെ വലിയൊരു ഹാള്‍ ,ഹാള്‍ കഴിഞ്ഞാല്‍ ഏഴു കിടപ്പുമുറികള്‍  .താഴത്തെ നിലയിലും സമാനമായ മുറികള്‍ തന്നെയാണ്.ഏതാണ്ട് അറുപതില്‍ കൂടുതല്‍ സ്ത്രീകള്‍ ഈ കെട്ടിടത്തില്‍ വസിക്കുന്നു. അവരില്‍ കൂടുതലും പല ഭാഷകള്‍ സംസാരിക്കുന്ന  മുപ്പതുവയസിനു താഴെയുള്ളവര്‍ .ചുവന്ന തെരുവിലെ ഈ വേശ്യാലയത്തിന്‍റെ യദാര്‍ത്ഥ  ഉടമസ്ഥന്‍ അധോലോകത്തെ പേരുകേട്ടയാളാണ് പക്ഷെ അയാള്‍ അവിടെ വരാറില്ല .നടത്തിപ്പുകാരി  അമ്പതു വയസ്സിനു താഴെ  പ്രായമുള്ള ശര്‍ബാനി മുഖര്‍ജി ഓരോ ദിവസത്തെ വരുമാനവും അടുത്ത ദിവസ്സം  ഉടമസ്ഥന്‍റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവ് .

ശര്‍ബാനി മുഖര്‍ജിയുടെ മുഖഭാവം ജീവിത  പരാജയം  ഏറ്റു വാങ്ങിയവളുടെതായിരുന്നു . എപ്പോഴും മുറുക്കി ചുവപ്പിച്ചു നടക്കുന്ന അവരെ അവരുടെ കാമുകന്‍ തന്നെയാണ് പതിനാറാം വയസ്സില്‍ ഈ ചുവന്ന തെരുവില്‍  വില്പന ചെയ്തത് .കാലംഇപ്പോള്‍   അവരെ  വേശ്യാലയത്തിന്‍റെ നടത്തിപ്പുകാരിയാക്കി.ശര്‍ബാനി മുഖര്‍ജി ഇവിടെ എത്തിപെടുമ്പോള്‍ അഞ്ചു മാസം ഗര്‍ഭണിയായിരുന്നു .അവരുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അന്നത്തെ നടത്തിപ്പുകാര്‍ ആവതും പരിശ്രമിച്ചുവെങ്കിലും പരാജയ പെടുകയാണ് ഉണ്ടായത്.ശര്‍ബാനി മുഖര്‍ജി ഒരു ആണ്‍ കുഞ്ഞിന് ജന്മംനല്‍കി ഏതാണ്ട് പതിനാറു  വയസ്സ് വരെ ആ കുഞ്ഞ് അവിടെ ഉണ്ടായിരുന്നു. പിന്നീട് ആ കുഞ്ഞിനെ കാണാതെയാവുകയാണ് ഉണ്ടായത് . മുന്‍ നടത്തിപ്പുകാരിയുടെ മരണാനന്തരം വേശ്യാലയത്തിന്‍റെ നടത്തിപ്പ്   ശര്‍ബാനി മുഖര്‍ജി ഏറ്റെടുത്തിട്ട്‌ ഏതാനും വര്‍ഷങ്ങളെ ആവുന്നുള്ളൂ . ഇപ്പോഴും  ശര്‍ബാനി മുഖര്‍ജിയില്‍ നിന്നുള്ള  സുഖം  തേടി വരുന്ന കാമ ദാഹികള്‍  അനേകമാണ്.വേശ്യാലയത്തില്‍ എത്തിപെടുന്നവര്‍ക്ക് പിന്നീട് രക്ഷപെടുക എന്നത് അസാധ്യം .കെട്ടിടത്തില്‍ വേണ്ടുവോളം പുരുഷ കാവല്‍ക്കാരുണ്ട് .ചില രാഷ്ട്രീയക്കാരും ,ഉന്നതരും  ഇടപാടിനായി വേശ്യാലയത്തിലേക്ക് വരാറില്ല . പകരം അവര്‍ പറയുന്ന സ്ഥലങ്ങളിലേക്ക് യുവതികളെ കാവല്‍ക്കാര്‍ എത്തിക്കുകയാണ് പതിവ് .ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ച്ചവെയ്ക്കുമ്പോള്‍ നല്ല പ്രതിഫലം ലഭിക്കും .അതുകൊണ്ടുതന്നെ ഉന്നതരെ വരുതിയിലാക്കാന്‍ കഴിവുള്ള യുവാക്കളെ സജ്ജമാക്കിയിട്ടുണ്ട് .

പ്രായ ഭേതമന്യേ  പുതുതായി വരുന്നവരെ ഉടമസ്ഥന്‍റെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന .രാഷ്ട്രീയത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാള്‍ക്ക് എത്തിക്കണം .ക്രൂരനായ അയാളുടെ ഏറ്റവുംവലിയ വിനോദം കന്യകകളെ ഭോഗിക്കുക  എന്നതാണ് . മുകള്‍ നിലയിലെ ഹാളില്‍ നിന്നും ശര്‍ബാനി മുഖര്‍ജിയുടെ   സഹായിയായ സ്ത്രീ   അഖിലയെ വിളിച്ചു .

,, അഖിലാ ഇതര്‍ ആവോ തുമാരേ മില്‍നെക്കേലിയെ ആത്മി ആയാ ഇസ്ക്കോ ദൂസര ലടിക്കീക്കോ പസന്ത് നഹീഹെ  ,,

അഖില ഹാളിലേക്ക് നടന്നു .പതിവായി തന്‍റെ അരികിലേക്ക്  വരുന്ന മധ്യവയസ്കന്‍.ഭാര്യയുമായി വേര്‍പിരിഞ്ഞ അയാള്‍ അഖിലയുമായി ബന്ധപെട്ടതിനു ശേഷം അഖിലയെ തേടി വരുവാന്‍ തുടങ്ങി   .  അഖില മറ്റ് ആരെയെങ്കിലുമായി കിടപ്പറ പങ്കിടുകയാണെങ്കില്‍ പുറത്തിറങ്ങി അടുത്ത ഊഴത്തിനായി കാത്തു നില്‍ക്കും.സഹായിയായ സ്ത്രീ  നീട്ടിയ ഗര്‍ഭനിരോധന ഉറയുമായി അഖില കിടപ്പ് മുറിയിലേക്ക് നടന്നു ഒപ്പം മധ്യവയസ്കനും . മനസറിഞ്ഞ് ആരുടേയും മുന്‍പാകെ കിടന്നു കൊടുക്കാന്‍ ഈ കാലം വരെ അഖിലയ്ക്ക് കഴിഞ്ഞിട്ടില്ല .നിവര്‍ത്തിയില്ലാത്തത് കൊണ്ട്  ജീവച്ഛവമായത് പോലെ കിടക്കും . മധ്യവയസ്കന്‍ അയാളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ വസ്ത്രങ്ങള്‍ എടുത്തണിഞ്ഞ് അഞ്ഞൂറ്  രൂപയുടെ ഒരു നോട്ട് അവളുടെ നേര്‍ക്ക്‌ നീട്ടി. അഖില രൂപ വാങ്ങി തലയണയുടെ കീഴെ വെച്ചു .വരുന്നവര്‍ നടത്തിപ്പുകാരിയുടെ കൈവശം പണം നല്‍കിയാണ്‌ മുറിയിലേക്ക് പ്രവേശിക്കുക ചിലര്‍ ഉപഭോഗ വസ്തുവിനും പണം നല്‍കും .അവരുടെ സന്തോഷം പണം നല്‍കി പ്രകടിപ്പിക്കും .ചില മയക്കുമരുന്ന് ഉപയോഗിക്കുന്ന  നീചര്‍  ശാരീരികമായി വേദനിപ്പിക്കും ഉപഭോഗ വസ്തു എത്രകണ്ട് വേദന സഹിക്കുന്നുവോ അത്രയ്ക്ക് അവര്‍ ആനന്ദിക്കും .  മധ്യവയസ്കന്‍ യാത്രയായപ്പോള്‍ അഖില നഗ്നമായ ശരീരത്തിലേക്ക്  പുതപ്പ് എടുത്തിട്ടു .

ഈ  മധ്യവയസ്കന്‍ വന്നുപോയാല്‍ മനസ് അറിയാതെ ഗ്രാമത്തിലേക്ക് പാലായനം ചെയ്യും. കാരണം ഇയാളുടെ അതേ മുഖച്ഛായയാണ് അമ്മയുടെ സഹോദരനായ വേണു മാമന് .ദൂരെയുള്ള അമ്മയുടെ വീട്ടില്‍ നിന്നും അമ്മാവന്‍ ആഴ്ചയില്‍ ഒരിക്കല്‍  വീട്ടിലേക്ക് വരും. വരുമ്പോള്‍ കൈ നിറയെ പലഹാര പോതികളുണ്ടാവും .ഒപ്പം അമ്മാവന്‍റെ കൃഷിയിടത്തില്‍ നിന്നും  ലഭിക്കുന്ന പച്ചക്കറികളുമുണ്ടാവും .അമ്മയ്ക്ക് രണ്ടു സഹോദരിമാര്‍ കൂടിയുണ്ട് അമ്മയ്ക്ക് അല്പം കഷ്ടതകള്‍ ഉള്ളത് കൊണ്ട് അമ്മയെ അമ്മാവന്‍ നല്ലത് പോലെ ശ്രദ്ധിക്കും .അമ്മയ്ക്ക് എപ്പൊഴും ഓരോ അസുഖങ്ങളായിരുന്നു .രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ അമ്മ തല കറങ്ങി വീഴും .അന്നൊരുദിവസം പട്ടണത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയെ ഡോക്ടറെ   കാണിക്കുവാന്‍ വേണ്ടി പോയതായിരുന്നു .കൂട്ടിന് അഖില മാത്രമാണ് പോയത് .ഡോക്ടറെ കണ്ടു മടങ്ങുമ്പോള്‍ ചായ പീടികയില്‍ കയറി അമ്മ രണ്ടു പേര്‍ക്കും ചായയും കടിയും പറഞ്ഞു .അല്പം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ബാത്രൂമില്‍ പോകണം എന്ന് പറഞ്ഞു പോയതാണ് .അഖില ചായകുടി കഴിഞ്ഞിട്ടും അമ്മ തിരികെ വന്നില്ല .

ആശുപതി പരിസരമാകെ അഖില അമ്മയെ തിരക്കി .പന്ത്രണ്ടു  വയസ്സുകാരിക്ക് തനിയെ വീട്ടിലേക്ക് പോകുവാനും അറിയില്ലായിരുന്നു .വഴിയരികില്‍ നിന്ന് കുറേ കരഞ്ഞു .ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല .കരഞ്ഞു തളര്‍ന്നിരുന്ന അഖിലയുടെ കൈത്തലം പിടിച്ച് കൊണ്ട് മലയാളവും തമിഴും കലര്‍ന്ന ഭാഷയില്‍ ഒരു സ്ത്രീ പറഞ്ഞു .

,, എന്തിനാ അളികിയിട്ട് ഇരിക്കുന്നത് എന്നതാ ഉണ്ടായെ ,,

,, അമ്മ എന്‍റെ അമ്മയെ കാണ്മാനില്ല  എനിക്ക് വീട്ടില്‍ പോകണം ,,

,,അപ്പടിയാ നാന്‍ ഉന്നെ വീട്ടില്‍ കൊണ്ട് വിടാം ഏന്‍ കൂടെ വാങ്കോ ,,

മറിച്ചൊന്നും പറയാതെ അഖില ആ സ്ത്രീയുടെ കൂടെ നടന്നു .

ആ യാത്ര അവസാനിച്ചത്‌ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തിലായിരുന്നു. ആ സ്ത്രീ വളരെ സ്നേഹത്തോടെയാണ് അഖിലയോട് പെരുമാറിയത് .അന്ന് തമിഴ് നാട്ടിലെ അവരുടെ കുടിലില്‍ അന്തിയുറങ്ങി .അടുത്ത ദിവസ്സം നേരം പുലരുന്നതിന് മുന്പ് തന്നെ ആ സ്ത്രീ അഖിലയെ വിളിച്ചുണര്‍ത്തി .അവിടെ നിന്നും വീണ്ടും യാത്രയായി ഒപ്പം പതിനാലു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു തമിഴ് ബാലികയും ഉണ്ടായിരുന്നു .മൂന്നു പേരും പട്ടണത്തില്‍ പോയി പിന്നെ യാത്രയാത് ട്രെയിനിലായിരുന്നു .നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിപെട്ടത് ഇവിടെ ഈ വീട്ടില്‍ .ഇവിടെ  എത്തിയ ഉടനെ ഭക്ഷണം കഴിക്കുവാന്‍ നല്‍കി കുറേ നേരം കഴിഞ്ഞപ്പോള്‍ .രണ്ടു സ്ത്രീകള്‍ അഖിലയെ കുളി പുരയിലേക്ക്‌ കൊണ്ടു പോയി വിവസ്ത്രയാക്കി .ശരീരമാസകലം മഞ്ഞള്‍ തേച്ചു പിടിപ്പിച്ചു. ഒരു മണിക്കൂറില്‍ കൂടുതല്‍ കുളിപ്പുരയില്‍ തന്നെ ഇരുത്തി, ഒപ്പം കൂടെ വന്ന ബാലികയും വിവസ്ത്രയാക്കപെട്ടിരുന്നു .നാണം മറക്കാനാവാതെ അഖില കരഞ്ഞുകൊണ്ടിരുന്നു .പക്ഷെ തമിഴ് ബാലികയുടെ മുഖത്ത് സന്തോഷം നിഴലിക്കുന്നത് അഖില കണ്ടു .മണിക്കൂറുകള്‍ക്ക് ശേഷം മഞ്ഞള്‍ തേച്ചു പിടിപ്പിച്ച സ്ത്രീകള്‍ തന്നെ രണ്ടു പേരെയും കുളിപ്പിച്ച് .ശരീരമാസകലം സുകന്ധ ദ്രവ്യങ്ങള്‍ പുരട്ടി, പുതുവസ്ത്രം ധരിപ്പിച്ചു .അഖില കൂടെ വന്ന സ്ത്രീയെ അവിടമാകെ പരതി പക്ഷെ അവള്‍ക്ക് പിന്നീട് അവരെ കാണുവാന്‍ കഴിഞ്ഞില്ല .

സായാഹ്നമായപ്പോള്‍ രണ്ടു പുരുഷന്മാര്‍ വന്ന് അഖിലയെ കൂട്ടികൊണ്ടുപോയി. യാത്രയ്ക്കൊടുവില്‍  വാഹനം നിന്നത് അനേകം നിലകളുള്ള കെട്ടിടസമുച്ചയത്തിലായിരുന്നു .മുകള്‍ നിലയിലെ ഏതോ ഒരു മുറിയിലേക്ക്  അഖിലയെ കൊണ്ടുപോയവര്‍ തളളി വിട്ടു  .അവളെ അവിടെ എതിരേറ്റത് ആരോഗ്യ ദൃടനായ കൊമ്പന്‍മീശയുള്ള ആളായിരുന്നു  .രണ്ടു പല്ലുകള്‍ സ്വര്‍ണം പൂശിയ അയാളുടെ മുഖം ഇന്നും അഖിലയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു .അയാള്‍ അഖിലയെ ആഡംബര മെത്തയിലേക്ക് ആനയിച്ചു .അവള്‍ ഭയത്തോടെയാണ് അയാളുടെ കൂടെ നടന്നത്. മെത്തയില്‍ ഇരുത്തിയ അഖിലയുടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിക്കപെട്ടു .വിവസ്ത്രയായ അഖിലയെ അയാള്‍ മാറോട് ചേര്‍ത്തു പിടിച്ചു .ശരീരമാകെ അയാളുടെ കൈത്തലം ഇഴയുമ്പോള്‍ അവള്‍ക്ക് അനുഭവപെട്ടത്‌ .ഉഗ്ര വിഷമുള്ള സര്‍പ്പം ശരീരത്തിലൂടെ ഇഴയുന്നത്‌ പോലെയാണ് .അഖില അലറിവിളിച്ചു .അയാള്‍ അയാളുടെ തോളില്‍ കിടന്നിരുന്ന ഷാള്‍ കൊണ്ട് അവളുടെ വായില്‍ കുത്തി തിരുകി .ഇംഗിതത്തിന് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ .രണ്ടു കൈകളും കാലുകളും കട്ടിലില്‍ ബന്ധിപ്പിച്ചുകൊണ്ട് .അയാള്‍ അയാളുടെ ആവശ്യം പൂര്‍ത്തീകരിച്ചു .ഒരു വട്ടമല്ല കൊതിയോടെ പല തവണ അത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു  .വേദന സഹിക്കവയ്യാതെ   അഖില  മെത്തയില്‍ കിടന്നു പുളഞ്ഞു .രക്തം കാണുമ്പോള്‍ ആ മനുഷ്യ പിശാച് ആര്‍ത്തിയോടെ വീണ്ടും വീണ്ടും അവളെ ഭോഗിച്ചു കൊണ്ടിരുന്നു .

രാത്രിയുടെ എതോയാമത്തില്‍ അഖില വീണ്ടും ഇരുനില കെട്ടിടത്തില്‍ എത്തപെട്ടു .രക്തസ്രാവം അധികരിച്ചപ്പോള്‍ .അവിടേക്ക് ഒരു ഡോക്ടര്‍ വന്ന് മരുന്ന് നല്‍കി ആ ഡോക്ടര്‍ പിന്നീട് പുതിയ കുട്ടികള്‍ വരുമ്പോഴൊക്കെയും .അവിടെ വരുന്നത് അഖില കാണാറുണ്ട്‌ .അന്ന് തുടങ്ങിയതാണ്‌ ഈ നരകയാതന പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു .കൂടപ്പിറപ്പുകളെ ഓര്‍മ്മ വരുമ്പോള്‍ ആരും കാണാതെ കരയും .രക്ഷ പെടുവാന്‍ ശ്രമിച്ചില്ല .പവിത്രമായതൊക്കെ തനിക്ക് നഷ്ടമായിരിക്കുന്നു .ജീവന്‍റെ തുടിപ്പ് നിശ്ചലമായെങ്കിലെന്ന്‍ അവള്‍ ആഗ്രഹിക്കും .അമ്മാവന്‍റെ മകന്‍ ഉണ്ണിയേട്ടന് ഉള്ളതാണ് താന്‍ എന്ന് അമ്മാവന്‍ എപ്പൊഴും പറയുമായിരുന്നു .തന്നെക്കാള്‍ അഞ്ചു വയസിന് മൂത്തതാണ് ഉണ്ണിയേട്ടന്‍ .ഇനിയിപ്പോ ഇവിടെ നിന്നും രക്ഷപെട്ടാലും പിഴച്ചുപോയ എന്നെ ഉണ്ണിയേട്ടന്‍ ഒരിക്കലും സ്വീകരിക്കില്ല എന്ന് അവള്‍ക്ക് അറിയാം .അതുകൊണ്ട് തന്നെ തിരികെ പോകുവാന്‍ അവള്‍ ആഗ്രഹിച്ചില്ല .ശര്‍ബാനി മുഖര്‍ജിയുടെ സഹായിയുടെ വിളി കേട്ടാണ് അഖില ചിന്തയില്‍ നിന്നും ഉണര്‍ന്നത് .

,, അഖില തയ്യാര്‍ കരോ കസ്റ്റമര്‍  ആയാ ,,

അഖില ഓര്‍ത്തു ഇന്ന് ഈ പകല്‍ മാത്രം പതിനൊന്നു പേര്‍ വന്നുപോയിരിക്കുന്നു .അഖിലയ്ക്ക് നല്ല ക്ഷീണം അനുഭവപെട്ടു .അവള്‍ പുതപ്പ് കൊണ്ട് തന്നെ ശരീരം മറച്ച് ബാത്രൂമില്‍ പോയി വൃത്തിയായി വന്ന് അല്പസമയം കൊണ്ട് വിവസ്ത്രയാകേണ്ടുന്ന വസ്ത്രങ്ങള്‍ വീണ്ടും  ധരിച്ചു . പിന്നെ കയറിവന്നത് ഒരു കറുത്ത് തടിച്ച തമിഴനായിരുന്നു .മൂക്കറ്റം മദ്യപിച്ചു വന്ന അയാള്‍ നടക്കുവാന്‍ നന്നെപാടുപെടുന്നുണ്ടായിരുന്നു .മദ്യത്തിന്‍റെ മണം മുറിയിലാകെ നിറഞ്ഞു .മനം മട്ടുന്ന ആ ഗന്ധം അവളെ വല്ലാതെ അസ്വസ്ഥയാക്കി .വീണ്ടും വിവസ്ത്രയാക്കപെട്ട അവള്‍ക്ക് അയാളുടെ ശരീര ഭാരം താങ്ങുവാന്‍ കഴിയുന്നുണ്ടായിരുന്നില്ല .അമ്മേ .....എന്ന അവളുടെ  ആര്‍ത്തനാദം ആരും കേട്ടതായി ഭാവിച്ചില്ല .

അന്ന് വീണ്ടുംവീണ്ടും പലരും വന്നുപോയികൊണ്ടിരുന്നു .രാത്രി ഒരുമണി കഴിഞ്ഞപ്പോള്‍ ശര്‍ബാനി മുഖര്‍ജി വന്ന് പറഞ്ഞു .

,, അഖില തുമാര ആജ്ക്ക ഡ്യൂട്ടി കത്തം ഒഗയാ .തും നീച്ചെ ജാക്കെ സോജാവോ,,

ഉറങ്ങുവാനുള്ള ഇടം താഴെയാണ് ഒരു വലിയ ഹാളില്‍ ഇരുമ്പ് ഇരുനില കട്ടിലുകളിലാണ് ഉറങ്ങേണ്ടത് .കട്ടിലിന്‍റെ മുകള്‍ നിലയിലാണ് അഖിലയുടെ ഉറങ്ങുവാനുള്ള ഇടം .വേറെ നാല് മലയാളികള്‍ കൂടിയുണ്ട് ഈ കേന്ദ്രത്തില്‍ രണ്ടുപേര്‍ കാമുകന്മാരുടെ ചതിയില്‍ പെട്ടവരാണ്, മറ്റു രണ്ടു പേര്‍ വസ്ത്ര നിര്മ്മാണ കേന്ദ്രത്തിലേക്ക് തൊഴില്‍ തേടി വന്നവര്‍ .അവരെ കൊണ്ടു വന്നവര്‍ വസ്ത്ര നിര്‍മ്മാണ കേന്ദ്രം കാണിക്കുക പോലും ഉണ്ടായില്ല .ഇപ്പോള്‍ പുതുതായി ഒരു പെണ്‍കുട്ടി കൂടി വന്നിട്ടുണ്ട് ഒരു പതിനാറു വയസ്സ് പ്രായം തോന്നിപ്പിക്കും .കണ്ടപ്പോള്‍ മലയാളിയാണെന്ന് അഖിലയ്ക്ക് തോന്നി .വന്നിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു .പരസ്പരം സംസാരിക്കുവാന്‍ അനുവാദം ഇല്ലാത്തത് കൊണ്ട് അഖില ആ സാഹസത്തിന് മുതിര്‍ന്നില്ല .കാമ ഭ്രാന്തന്‍ രാഷ്ട്രീയ കാരന്‍ വിദേശ പര്യാടനത്തില്‍ ആയതുകൊണ്ട് അവള്‍ക്ക് ഇതുവരെ യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല .മെലിഞ്ഞ ശരീരമുള്ള  അവള്‍ക്ക് നല്ല ഭക്ഷണം നല്‍കി ശരീരം പുഷ്ടിപ്പെടുത്തുവാനുള്ള പരിശ്രമത്തിലാണ്  
ശര്‍ബാനി മുഖര്‍ജി .അവര്‍ക്ക് അവരുടെ മകനെ കാണാതെയായതില്‍ തെല്ലും സങ്കടം അവരുടെ മുഖത്ത് നിഴലിക്കാത്തതില്‍ അഖില ഐശ്ചാര്യം കൊണ്ടു .അഖില കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു കിടന്നതെ ഓര്‍മ്മയുള്ളൂ .ക്ഷീണം മൂലം പെടുന്നനെ ഉറങ്ങി പോയി .

നേരം പുലര്‍ന്നിട്ടില്ല അപ്പോഴേക്കും  ശര്‍ബാനി മുഖര്‍ജിയുടെ സഹായി അഖിലയെ വിളിച്ചുണര്‍ത്തി .

,, ഉട്ടോ ഉട്ടോ കസ്റ്റമര്‍ ആയാ ,,

അഖില ബ്രഷ് ചെയ്ത് മുകളിലെ കിടപ്പ് മുറിയിലേക്ക് ചെന്നു .ഒരു മറാട്ടി കിളവന്‍ അവളേയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു .വിവസ്ത്രയാക്കപെട്ട അവള്‍ മെത്തയില്‍ നീണ്ടുനിവര്‍ന്നു കിടന്നു .കിളവന്‍ അയാളുടെ ഉദ്ധ്യമം തുടര്‍ന്നു കൊണ്ടിരുന്നു .അഖില ഉറക്കത്തിലേക്ക് വഴുതിവീണൂ .കവിളില്‍ ഉഗ്ര ശബ്ദത്തില്‍ അടി വീണപ്പോള്‍ അസഹ്യമായ വേദനയോടെ അഖില കണ്ണുകള്‍ തുറന്നു .കിളവന്‍ പുലമ്പികൊണ്ടിരുന്നു .

,,അം ബലാശ്മെ നഹി ആയാ അം ദോ അസാര്‍ ദിയാ അംക്കൊ മസാ ദേതോ ..,,

കിളവനെ താഴേക്ക് തള്ളിയിട്ട് നാഭിക്ക് ഒരു തോഴി കൊടുക്കുവാനാണ് അഖിലയ്ക്ക് തോന്നിയത് .പക്ഷെ കിളവന്‍ താഴെ പോയി  ശര്‍ബാനി മുഖര്‍ജിയോട് പരാതി പറഞ്ഞാല്‍ ഉണ്ടാവുന്ന പീഡനം ഓര്‍ത്തപ്പോള്‍ അഖില കിളവനുമായി സഹകരിച്ചു .അബലയായ തന്‍റെ വിധിയെ ഓര്‍ത്ത്‌ അവള്‍ നെടു വീര്‍പ്പിട്ടു .ദിവസങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു ദിവസ്സം പുതുതായി വന്ന പെണ്‍കുട്ടിയെ കാറില്‍ കാവല്‍ക്കാര്‍ കൂട്ടി കൊണ്ടുപോയി .അന്ന് രാത്രി ശര്‍ബാനി മുഖര്‍ജിയെ തേടിയെത്തിയത് പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് .കാമ ഭ്രാന്തന്‍ രാഷ്ട്രീയ കാരന്‍ മരണ പെട്ടു മര്‍മ്മം നോക്കി  പുതുതായി വന്ന പെണ്‍കുട്ടി തോഴി കൊടുത്തു .അതാണ്‌ മരണ കാരണം .അഖില ഓര്‍ത്തുപോയി അന്ന് തനിക്ക് എന്താ ഇങ്ങിനെ തോന്നാതെയിരുന്നത് .അന്ന് ഒന്ന് പ്രതികരിക്കുവാന്‍ പോലും തന്നെകൊണ്ട് ആയില്ല .അല്ലെങ്കിലും പന്ത്രണ്ടു കാരിക്ക് അങ്ങിനെയൊരു ബുദ്ധി തോന്നില്ലല്ലോ .പിന്നെ പുതുതായി വന്ന പെണ്‍കുട്ടിയെ വേശ്യാലയത്തില്‍ ആരും കണ്ടില്ല .ചിലരൊക്കെ പറയുന്നത് കേട്ടൂ പോലീസ്‌ ആ കുട്ടിയെ അറസ്റ്റുചെയ്തുവെന്ന് .അഖിലയ്ക്ക് ആ കൂട്ടിയെ ഓര്‍ത്ത്‌ അഭിമാനം തോന്നി .ജയിലില്‍ കിടക്കേണ്ടി വന്നാലും ആ കുട്ടിയുടെ മാനം പോയില്ലല്ലോ .അവളുടെ പവിത്രമായത് അവളില്‍ ഇപ്പോഴും നിക്ഷിപ്തമാകും .അവസരം ലഭിച്ചാല്‍ അവളെ ജയിലില്‍  പോയി കാണണം എന്ന് അഖില ആഗ്രഹിച്ചു .

വീണ്ടും ദിനരാത്രങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഏതാണ്ട് ആറു മാസം കഴിഞ്ഞു കാണും ഒരു ദിവസം രാവിലെ ഇരു നില കെട്ടിടത്തിനു മുന്‍പില്‍ നാല് പോലീസ്‌ വാഹനങ്ങള്‍ വന്നു നിന്നു .പോലീസ്‌ വാഹനങ്ങളില്‍ നിന്നും കമ്മീഷണര്‍ അടക്കം പോലീസ്‌ ഉദ്ദ്യോഗസ്ഥര്‍  പുറത്തിറങ്ങി .അഖില പുറത്തെ ബഹളംകേട്ട് തന്‍റെ ശരീരത്തിന് മുകളില്‍ കിടന്നിരുന്നയാളെ തളളി താഴെയിട്ട് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി .തന്നെ വീണ്ടും ബോഗിക്കാന്‍ വരുന്നയാളോട് അവള്‍ പറഞ്ഞു .

,, സാലെ നീച്ചെ പോലീസ്‌ ആയാ ബാഗോ ഇതര്‍സെ ബാഗോ ,,

ഭയാകുലനായ അയാള്‍ വസ്ത്രം ധരിക്കുന്നതിനൊപ്പം അഖിലയും വസ്ത്രം ധരിച്ച് പുറത്തിറങ്ങി .കാരുണ്യ പ്രവര്‍ത്തകരും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും  പോലീസിന്‍റെ കൂടെ ഉണ്ടായിരുന്നു .     സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരില്‍ പ്രധാന ഭാരവാഹി മലയാളിയായിരുന്നു .അഖില നിനച്ചിരിക്കാതെ അവിടെ നിന്നും രക്ഷപെട്ടു .രക്ഷ പെടുന്നവര്‍ക്ക് രക്ഷ പെടാം എന്ന് മലയാളി പറഞ്ഞപ്പോള്‍ അഖില രക്ഷ പെടുവാന്‍ മുതിര്‍ന്നില്ല .മലയാളി അഖിലയുടെ  അരികില്‍ വന്നു പറഞ്ഞു .

,,കുട്ടി രക്ഷ പെടുന്നില്ലെ രക്ഷ പെടുവാന്‍ അവസരം ലഭിച്ചിട്ട് മലയാളിയായ കുട്ടി എന്ത് കൊണ്ട് രക്ഷ പെടുന്നില്ല .ഈ ചുവന്ന തെരുവ് ഇല്ലാതെയാക്കാന്‍ ഞങ്ങളെ കൊണ്ട് ഇപ്പോള്‍ തത്കാലം  ആവില്ല .ഞങ്ങളുടെ തീരുമാനം എല്ലാ വേശ്യാലയങ്ങളും റൈഡ് ചെയ്ത് രക്ഷ പെടുവാന്‍ താത്പര്യം ഉള്ളവരെ രക്ഷ പെടുത്തുക എന്ന ഉദ്ധ്യമ മാണ് ഞങ്ങള്‍   തിരഞ്ഞെടുത്തിട്ടുള്ളത്  .അതിന്‍റെ ആദ്യ പടിയാണ് ഇവിടത്തെ റൈഡ് .അതിന്‌ കാരണം ഇവിടെ നിന്നും ഈ അടുത്ത കാലത്ത് ജയിലിലായ പെണ്‍കുട്ടിയാണ് .ജയില്‍ സന്ദര്‍ശനത്തിനു പോയ എന്നോട് അവളാണ് ഇവിടത്തെ എല്ലാ കാര്യങ്ങളും പറഞ്ഞത് ,,

,, ഞാന്‍ എവിടെ പോകുവാനാണ് സാറെ .പന്ത്രണ്ടു വര്‍ഷത്തോളം പതിനായിരക്കണക്കിനു പേര്‍ എന്നെ ബോഗിച്ചിട്ടുണ്ടാവും അങ്ങിനെയുള്ള എനിക്ക് ഇനി എന്ത് ജീവിതം ,,

,, അങ്ങിനെ പറയരുത് ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗം വേണ്ടാ എന്ന് വെച്ചാണ് ഈ  സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് എന്നോടൊപ്പം അനേകം പേരുണ്ട് കുട്ടിക്ക് നാട്ടില്‍ പോകേണ്ടാ എന്നാണെങ്കില്‍ ഞങ്ങളുടെ കൂടെ പോരാം ,,

പിന്നെ മറിച്ചൊന്നും ഉരിയാടാതെ അഖില വാഹനത്തില്‍ കയറിയിരുന്നു .അയാള്‍ അവള്‍ക്ക് കഴിക്കാന്‍  ആഹാരം നല്‍കി .അണിയാന്‍ വസ്ത്രം നല്‍കി .കിടക്കാന്‍ ഇടവും നല്‍കി .അവള്‍ അയാള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കുമൊപ്പം സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി .ഒരു ദിവസം അയാള്‍ പറഞ്ഞു .

,, അവിടത്തെ  ശര്‍ബാനി മുഖര്‍ജിയുടെ മകന്‍ ഞങ്ങളുടെ കൂടെയുണ്ട് ഞങ്ങളില്‍ പെട്ടവരാണ് അവനെ ഇവിടെ നിന്നും കൊണ്ട് പോയത് .രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ അവന്‍ ഈ സിറ്റിയിലെ പോലിസ് കമ്മീഷണറാകും അവന്‍ പഠിക്കുവാന്‍ മിടുക്കനായിരുന്നു .അവന് അവന്‍റെ അമ്മയെ വെറുപ്പാണ് തന്നെയുമല്ല   വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവരെയൊക്കെ അവന് വെറുപ്പാണ് .അവനോട് പണ്ട് ഞങ്ങള്‍ ചോദിച്ചു പഠിച്ച് നിനക്ക് ആരാകണം എന്ന് അന്ന് അവന്‍ പറഞ്ഞത് ഈ ചുവന്ന തെരുവ് ഇല്ലാതെയാക്കുവാന്‍ കഴിവുള്ള  ഉദ്യോഗസ്ഥന്‍ ആവണം എന്ന് .ഞങ്ങള്‍ക്ക് അവനില്‍ പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക് അവനിലൂടെ ഇന്ത്യയുടെ ശാപമായ ആ ചുവന്ന തെരുവ് എന്നെന്നേക്കുമായി ഇല്ലാതെയാക്കുവാന്‍ കഴിയും അതിന്‌ വേണ്ടി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം ,,

അയാളുടെ വാക്കുകള്‍ അഖില ആശ്ചര്യത്തോടെ കേട്ടു നിന്നു .അവള്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു ചുവന്ന തെരുവ് നിര്‍മാര്‍ജനം  ചെയ്യുവാന്‍ തന്നാല്‍ ആവും വിധം താന്‍ പ്രയത്നിക്കുമെന്ന് .അപ്പോള്‍  സൂര്യന്‍ തന്‍റെ  ഇന്നത്തെ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച്   പടിഞ്ഞാറേ ചക്രവാളത്തിൽ അപ്രത്യക്ഷമാകുവാന്‍ തിടുക്കം കൂട്ടുന്നത്തത് പോലെ തോന്നിപ്പിച്ചു .   അസ്തമയസൂര്യന്‍റെ  പ്രകാശം തട്ടിപ്രതിഫലിക്കുന്ന വളരെ ഭംഗിയേറിയ കാഴ്ച നോക്കി അഖില അയാളുടെ പുറകെ നടന്നു നീങ്ങി .
                                                 
                                                        ശുഭം
rasheedthozhiyoor@gmail.com




        

34 comments:

  1. നിര്‍മാര്‍ജനം എളുപ്പമായ ഒരു വിഷയമാണോ ചുവന്ന തെരുവ്!
    ചുവന്നതെരുവുകള്‍ മനസ്സിലാണ്!

    ReplyDelete
    Replies
    1. നന്ദി ശ്രീ അജിത്‌ വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .നമുക്ക് പ്രത്യാശിക്കാം അങ്ങിനെയൊരു നിര്‍മാര്‍ജനം .കഥയില്‍ പറയുന്നതും അങ്ങിനെയാണല്ലോ

      Delete
  2. ചുവന്ന തെരുവിനു പറയാനുള്ളത്

    വേദനയുടെയും കണ്ണീരിന്റെയും കഥകളാണ് .

    എന്നിട്ടും അത് നിലനിർത്താനാണ് അധികാരികൾ

    ശ്രമിക്കുന്നത് ,ഒരു വേള അത് പുണ്യമാണെന്നു പറയാൻ

    മടിയില്ലാത്തവരെ കാണുമ്പോൾ ലജ്ജിച്ചുപോകുന്നു .....

    മനുഷ്യ ജീവിതം പറിച്ചെടുത്ത് കഥപറയുന്ന റഷീദിന്

    ഭാവുകങ്ങൾ നേരുന്നു .....

    ReplyDelete
    Replies
    1. നന്ദി ശ്രീ sulaiman perumukku വായനയ്ക്കും വീണ്ടും എഴുതുവാന്‍ പ്രചോദനം നല്‍കുന്ന അഭിപ്രായത്തിനും

      Delete
  3. ഭാവുകങ്ങൾ നേരുന്നു ....കുറച്ച്കൂടീ എഡിറ്റിംഗ് ആകാം എന്ന് തോന്നി....

    ReplyDelete
    Replies
    1. നന്ദി ചന്തുവേട്ടാ വായനയ്ക്കും അഭിപ്രായത്തിനും .മറ്റു കഥകള്‍ എഴുതിയ പോലെ ആയിരുന്നില്ല ഈ കഥ എഴുതുമ്പോള്‍ ഈ കഥ ഒരു യാഥാര്‍ഥ്യമായാത് കൊണ്ട് ഞാന്‍ അനുഭവിച്ച മാനസീകമായ പിരിമുറുക്കം അതൊരു വല്ലാത്ത അനുഭവമായിരുന്നു

      Delete
  4. ചെറുകഥയില്‍ ഒതുങ്ങതല്ലീ കഥാസാരം!
    അതിന്‍റെ വിമ്മിട്ടം കഥാകൃത്തും,അതോടൊപ്പം വായനക്കാരനും അനുഭവിക്കേണ്ടിവരുന്നു.ഒരു നോവലില്‍ ഉള്‍കൊള്ളാവുംവിധത്തിലുള്ള വിഷയമായിരുന്നു.........................
    നന്മനിറഞ്ഞ ഒരുനല്ല നാളെയ്ക്ക് പ്രതീക്ഷയുണര്‍ത്തുന്ന ചിന്ത അഭിനന്ദനീയമാണ്.(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക)
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി. വായനയ്ക്കും അഭിപ്രായത്തിനും .താങ്കള്‍ പറഞ്ഞതാണ് വാസ്തവം ചെറുകഥയില്‍ ഒതുങ്ങതല്ലീ കഥാസാരം ഈ കഥ ഒരു യാഥാര്‍ഥ്യമായാത് കൊണ്ട് ഞാന്‍ അനുഭവിച്ച വിമ്മിട്ടം അതൊരു വല്ലാത്ത അനുഭവമായിരുന്നു .രണ്ടാമതൊന്നു വായിച്ചു നോക്കുക പോലും ഉണ്ടായില്ല .ഒന്നുകൂടിനോക്കി അക്ഷരതെറ്റുകള്‍ തിരുത്താം

      Delete
  5. Replies
    1. നന്ദി ശ്രീമതി സ്മിത ആദര്‍ഷ് വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. ഒരു സിനിമയ്ക്കു പറ്റിയ കഥ. ഏതൊരു മോശപ്പെട്ട കാര്യവും നിർമാർജ്ജനം ചെയ്യുന്നത്‌ നല്ലതാണ്‌. പക്ഷെ പറയുന്നതുപോലെ എളുപ്പമല്ലതാനും. ആഗോളതലത്തിൽ യുഗങ്ങളായി തുടർന്നുവരുന്ന ഒരു വ്യവസായമാണ്‌ വേശ്യാവൃത്തി. അതിന്റെ നിരോധനം പല ഭവിഷ്യത്തുകൾക്കും ഇടവരുത്തും. ഇപ്പോൾ തന്നെ അമ്മപെങ്ങന്മാർക്കു പേടിക്കാതെ നടക്കാൻ പറ്റുന്നില്ല. ബോധവത്ക്കരണം ഒരുപരിധിവരെ സഹായകരമായേക്കാം.

    ReplyDelete
    Replies
    1. നന്ദി സര്‍ വായനയ്ക്കും അഭിപ്രായത്തിനും .നമുക്ക് നിര്‍മാര്‍ജ്ജനം ആഗ്രഹിക്കുവാനല്ലെ പറ്റൂ .കഥയിലൂടെ ഒരു ബോധവത്കരണം അത്രയേ ഈ കഥയിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ .

      Delete
  7. നല്ല കഥ. കാമാട്ടിപുരക്ക് എന്നും ചതിയുടെ കഥകളാണ് പറയാനുള്ളത്. അതേ സമയം കാമാട്ടിപുരക്ക് പുറത്തുള്ള സാമൂഹ്യജീവിതങ്ങൾ മലീമസമാകാതെ ‘കാമാട്ടിപുര’ കാത്തുരക്ഷിക്കുന്നുവെന്നും ചില പഠനങ്ങൾ പറയുന്നുണ്ട്.
    ആശംസകൾ...

    ReplyDelete
    Replies
    1. നന്ദി ശ്രീ വീകെ വായനയ്ക്കും അഭിപ്രായത്തിനും .പെണ്ണിന്‍റെ മാനം വില്‍ക്കുന്നിടത്ത് എന്ത് സുരക്ഷ ഈ കഥ ഒരു യാഥാര്‍ഥ്യമാണ് ഒരു സഹോദരിക്ക് അനുഭവിക്കേണ്ടി വന്ന പീഡനം ഞാന്‍ എഴുതിയെന്നെയുള്ളൂ

      Delete
  8. കാമാത്തിപുര. ചായം തേച്ച ചുണ്ടുകളുമായി ദയനീയ മുഖ ഭാവത്തോടെ നിൽക്കുന്ന പെണ്‍ കുട്ടികൾ. അതിനപ്പുറം ഡ്രീം ലാൻഡ് ഉണ്ട്. പിന്നെ ബോംബെ സെൻട്രൽ. പിന്നെ ഹൈ പ്രൊഫൈൽ " ബടിയാ മാൽ" കൾക്ക് കൊളാബ. അങ്ങിനെ പോകുന്നു ചുവന്ന തെരുവുകൾ. ആണിൻറെ കാമ വെറി അല്ലേ റഷീദ് ഇത്തരം ചുവന്ന തെരുവുകൾ ഉണ്ടാകുന്നത്? ഈ പാവം പെണ്‍കുട്ടികൾ വേശ്യകൾ ആകുന്നത്? ഇനിയെത്ര അഖില മാർ.

    ReplyDelete
    Replies
    1. നന്ദി ശ്രീ ബിപിന്‍ വായനയ്ക്കും അഭിപ്രായത്തിനും .ഇഷ്ടത്തോടെ ഈ തൊഴില്‍ ചെയ്യുന്ന ഒരു സ്ത്രീയും കാമാത്തിപുരയില്‍ ഉണ്ടാവില്ല .കാമാത്തിപുരയില്‍ മാത്രം മൂവായിരത്തില്‍ കൂടുതല്‍ ലൈംഗീക തൊഴിലാളികള്‍ ഉണ്ട് എന്നതാണ് പഠനം തെളിയിക്കുന്നത് .

      Delete
  9. അഖിലമാര്‍ രക്ഷപ്പെടട്ടെ.

    ReplyDelete
    Replies
    1. നന്ദി സുധീര്‍ദാസ് വായനയ്ക്കും അഭിപ്രായത്തിനും .എത്രയെത്ര അഖിലമാര്‍ രക്ഷപെടാന്‍ ആവാതെ കാമാത്തിപുരയില്‍ ജീവിക്കുന്നു .

      Delete
  10. കഥ എന്നതിലുപരി ഇതൊരു ലേഖനമായി തോന്നി. അറിയാതെയും അറിഞ്ഞും ജീവിതം ഹോമിച്ച ഇത് പോലെ എത്രയെത്ര അഖിലമാര്‍ !! .. എഡിറ്റിംഗ് പോരായ്മയുണ്ട് ,,ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ബാബു വായനയ്ക്കും അഭിപ്രായത്തിനും .ഒരു സ്ത്രീയുടെ ജീവിത യാഥാര്‍ഥ്യം എനിക്ക് അറിയാവുന്ന ഭാഷയില്‍ ഞാന്‍ എഴുതി .ആ സ്ത്രീ അവിടെ നിന്നും രക്ഷപെട്ടുവെങ്കിലും അവര്‍ അവിടെ അകപെട്ട മറ്റു സ്ത്രീകളെ രക്ഷിക്കുവാനുള്ള പ്രയത്നത്തിലാണ് എന്നത് വളരെയധികം സന്തോഷം നല്‍കുന്നു .

      Delete
  11. ഒരിക്കല്‍ നളിനി ജമീല പറയുകയുണ്ടായി.."ഞങളെ പോലുള്ളവര്‍ ഉള്ളത് കാരണമാണ്..നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്കൊക്കെ ഇങ്ങനെ തെരുവില്‍ ഇറങ്ങി നടക്കാനാകുന്നതെന്ന്.."ഒരു കാര്യം നോക്കിയാല്‍ സത്യമതല്ലേ!!rr

    ReplyDelete
  12. നന്ദി ശ്രീമതി റിഷറഷീദ് വായനയ്ക്കും അഭിപ്രായത്തിനും .ഒരു സ്ത്രീയും വേശ്യായാവതെയിരിക്കട്ടെ അതിനുള്ള അവസരങ്ങള്‍ ഇല്ലാതെയിരിക്കട്ടെ .

    ReplyDelete
  13. ചുവന്നതെരുവ്‌.
    അവിടേക്ക്‌ ചതിക്കപ്പെട്ട്‌ എത്തുന്ന പെൺകുട്ടികൾ.
    അഖിലയിലൂടെ ആ കഥ പറയാനുള്ള ശ്രമം നന്നായി. നമ്മുടെ നാടിന്റെ ഒരു കറുത്ത അടയാളമാണു കാമാത്തിപ്പുരം.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ശ്രീ കോയ കുട്ടി വായനയ്ക്കും അഭിപ്രയത്തുനും .കഥകളിലൂടെ നമ്മുടെ രാജ്യത്തെ കറുത്ത അടയാളങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ അര്‍ത്ഥവത്താകുന്നു എന്ന് അറിയുന്നതില്‍ സന്തോഷം

      Delete
  14. നല്ല രചന .മനസ്സിലൊരു നീറ്റല്‍ .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ ശുക്കൂര്‍ വായനയ്ക്കും അഭിപ്രായത്തിനും .നാം കാണുന്ന നേര്‍കാഴ്ചകളാണ് ഇതൊക്കെ .പണത്തിനു വേണ്ടി മനസാക്ഷിയെ കുരുതികൊടുക്കുന്നവരാണ് ഇന്ന് ഈ ഭൂലോകത്ത് കൂടുതലും

      Delete
  15. ശരിക്കും സങ്കടപ്പെടുത്തുന്ന കഥ. പ്രതികൂല സാഹചര്യങ്ങളാലും കെണിയിൽ പെട്ടും ഇതിൽ പെടുന്നവരുടെ അവസ്ഥ ഏറെ വിഷമിപ്പിക്കുന്നതാണ്‌. അവർ മനസ്സറിയാതെ ചെയ്യുന്ന കാര്യത്തിന്‌ പുറം ലോകത്തിന്‌ എങ്ങനെയാണ്‌ ഇവരെ വെറുക്കാനാവുക ?
    ഇങ്ങനെയൊരു ജീവിതത്തിൽ താൽപര്യമുണ്ടായിട്ടും കുടുംബജീവിതം നയിക്കേണ്ടിവരുന്നവർ പുറം ലോകത്തുമുണ്ട്. ഈ തൊഴിലിൽ നിന്നും രക്ഷനേടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അതിനുള്ള അവസരമുണ്ടാവട്ടെ...

    ReplyDelete
    Replies
    1. നന്ദി ശ്രീ ഹരിനാഥ് വായനയ്ക്കും അഭിപ്രായത്തിനും .അറിഞ്ഞുകൊണ്ട് ആരും ഈ തൊഴില്‍ ചെയ്യില്ല .ചതിയില്‍പ്പെടുത്തുവാന്‍ വേണ്ടുവോളം ആളുകളുണ്ട് അവര്‍ക്ക് വേണ്ടത് പണം മാത്രം രക്ഷപെടാന്‍ ആവാതെ നിസഹായതയോടെ ജീവിക്കുന്ന അഖിലയെ പോലെ എത്രയോ പേര്‍

      Delete
  16. കഥ വല്ലാതെ പരന്നു പോകുന്നു. ഇതില്‍ ആദ്യത്തെ പാരഗ്രാഫ്‌ കഥയ്ക്ക് ആവശ്യമേ ഇല്ല. ഈ കഥ മൊത്തം ഒന്ന് ചുരുക്കിയാല്‍ നല്ലൊരു കഥയാകും

    ReplyDelete
    Replies
    1. നന്ദി ശ്രീമതി റോസിലി ജോയ് വായനയ്ക്കും അഭിപ്രായത്തിനും .ഈ ബ്ലോഗിലെ ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച കഥയാണ്‌ ഈ കഥ എന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നു

      Delete
  17. " നന്നായിട്ടുണ്ട്...ചുവന്ന തെരുവ് കുറെ അഖില മാരുടെ സ്വപ്നങ്ങളും കണ്ണീരും ജീവനും ജീവിതവും കരിഞ്ഞുണങ്ങിയ ഇടം ..അങ്ങിനെ ഒരു തെരുവ് പെട്ടെന്നൊരു ദിനം ഇല്ലാതാവുമോ ? ചുമ്മാ സ്വപ്നം കാണാം അല്ലേ ....

    ReplyDelete
    Replies
    1. നന്ദി ശ്രീമതി ലൈല കെ ജോണ്‍ വായനയ്ക്കും അഭിപ്രായത്തിനും .ചുവന്ന തെരുവുകള്‍ക്ക് കഥകള്‍ പറയുവാന്‍ വേണ്ടുവോളമുണ്ട് .ആ കഥകളൊക്കെയും കണ്ണീരിന്‍റെ കഥകളാവും എന്നതാണ് യാഥാര്‍ഥ്യം

      Delete
  18. നിർമാർജനം ചെയ്യ്യാൻ സടിക്കട്ടെ എന്ന് പ്രര്തിക്കുന്നു .
    ആദ്യം ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ കുത്തകകളെ നിയമതിണ്ടേ മുൻപിൽ കൊണ്ട് വരാൻ പ്രവര്ത്തിക്കാം
    അദ് നടന്നാൽ റെഡ് സ്ട്രീടുകൾ താനെ ഇല്ലാതാകും

    ReplyDelete
  19. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ