17 June 2012

വി .എ .എന്ന ബാബുരാജ്.ലേഖനം

തമിഴ്നാടിന്‍റെ  പ്രാന്തങ്ങളില്‍   നിന്നും കുടിയേറിയതും കുടിയിരുത്തിയതും ആയി, പൂര്‍വ്വികരായ കുറേ കുടുംബക്കാര്‍ ‘കൊല്ലം ദേശവാസി’കളായെന്ന് പറഞ്ഞുകേട്ട ചരിത്രം. കാലാന്തരേ, അതിലൊരു കുടുംബാംഗമായി ‘ചിത്രഗുപ്തന്‍’ മകന്‍ ‘വിജയ് ആനന്ദ്’ എന്ന അറുപതു വയസ്സുകാരന്‍. ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) വി .എ .എന്ന ബാബുരാജ്  .ഇപ്പോഴും പതിനാറ് വയസ്സുകാരന്‍റെ കൌതുകത്തോടെ കലാ-സാഹിത്യ രംഗത്ത് ഓടിനടന്നു പഠിക്കുന്ന വിദ്യാര്‍ത്ഥി. - ഓര്‍മ്മകളില്‍ ഒതുങ്ങുന്ന ഏറെ അനുഭവങ്ങളും കുറേ പാളിച്ചകളും. - വരയും വര്‍ണ്ണങ്ങളുമായി ജീവിതം ‘ആര്‍ട്സി’നൊപ്പം നീങ്ങിയപ്പോള്‍, പേരിന്‍റെ ആദ്യാക്ഷരങ്ങളായ ‘ വി. എ.’ കൂടെച്ചേര്‍ന്നു. തിരുവനന്തപുരത്ത് തിരുമലയില്‍ താമസം. - സൗദിയിലെ റിയാദില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി  . രണ്ടുമക്കള്‍ - ഒരാള്‍ എന്‍ജിനീയറായി അതേജോലിയുള്ള ഭര്‍ത്താവുമൊത്ത് വിദേശത്ത്. ഇളയമകള്‍ ‌- ടബിംഗ് ആര്‍ട്ടിസ്റ്റായി  , രണ്ടു കുട്ടികളുമായി തിരുവനന്തപുരത്ത്  കഴിയുന്നു .


   ശ്രീ .വി .എ .എന്ന ബാബുരാജിനെ കുറിച്ചുള്ള ചെറു വിവരണമാണ് ഞാന്‍ എന്‍റെ പ്രിയ വായനക്കാര്‍ക്കായി നല്‍കിയത് ശ്രീ വി .എ .യെ കുറിച്ചുള്ള ഈ ചെറിയ ലേഖനം എഴുതുവാനുള്ള എന്‍റെ പ്രചോദനം അദ്ദേഹം ഒരു നന്മയുള്ള മനസിന്‍റെ ഉടമയാണ് എന്നത് കൊണ്ടു മാത്രമാണ് .ഞാനും,  അറുപതു വയസ്സ് പിന്നിട്ട  ശ്രീ .വി .എ .യും പരിചയ പെട്ടിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. ഇരിപ്പിടം ഓണ്‍ ലൈന്‍ വീക്കിലിയുടെ അമരക്കാരിലൊരാളായ ശ്രീ .വി .എ .സൗദിയിലെ റിയാദില്‍ നിന്നും ഖത്തറില്‍ ജോലി നോക്കുന്ന എനിക്ക് വിളിക്കുവാന്‍ കാരണം ഇരിപ്പിടം നടത്തിയ ചെറു കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച  തുക എനിക്ക് ലഭ്യമാക്കുവാന്‍ വേണ്ടിയാണ് .പിന്നീട്   ഞങ്ങള്‍ പരസ്പരം വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും പതിവായിരുന്നു .മെയ്‌ ഒന്നാം തിയ്യതി (2012)ഞാന്‍ അവധിക്ക് നാട്ടില്‍ പോന്നതിനു ശേഷം  ,ജൂണ്‍ പതിനഞ്ചാം തിയ്യതി വരെ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍  ഒന്നും തന്നെ  ഞാന്‍ അറിഞ്ഞിരുന്നില്ല .


അദ്ദേഹം     ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന്     തിരുവനന്ത പുരത്ത് തിരുമല എന്ന സ്ഥലത്തെ വീട്ടില്‍ വിശ്രമിക്കുകയാണ്  എന്ന സന്ദേശം എന്നെ മാനസികമായി തളര്‍ത്തി .ആദ്ദേഹത്തിന്  എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു .അദ്ദേഹത്തെ അറിയാവുന്ന  പ്രിയ     സുഹൃത്തുക്കള്‍ക്കായി   അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ കുറിക്കുന്നു :  0091- 8943688771(Mob)

6 comments:

  1. വി എ പറ്റി അറിയാന്‍ സാധിച്ചു താങ്കളുടെ വിവരണത്തിലൂടെ ...നന്ദി .....ഒപ്പം വിഎ ക്ക് വേണ്ടി പ്രാര്‍ത്ഥനയും

    ReplyDelete
  2. എഴുത്തും വായനയും ശ്രീ വി .എ .ഒരുപാട് ഇഷ്ട പെടുന്നുണ്ട് .ഇന്ന് ഞാന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചപ്പോള്‍ വായിക്കുവാന്‍ ഒരുപാട് പുതിയ പുസ്തകങ്ങള്‍ ലഭിച്ച സന്തോഷം എന്നോട് പങ്കുവെച്ചു

    ReplyDelete
  3. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ !

    ReplyDelete
  4. അദ്ദേഹം ഇരിപ്പിടം അവലോകനം തയ്യാറാക്കുമ്പോള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം എടുത്തിരുന്നു .ഇപ്പോള്‍ ഇരിപ്പിടത്തില്‍ വരുത്തിയ മാറ്റം അപ്രതീക്ഷിതമായി വന്ന അദ്ദേഹത്തിന്‍റെ അസുഖം മൂലം ആണെന്നാണ് എന്‍റെ വിശ്വാസം.

    ReplyDelete
  5. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ഥനകളോടെ.

    ReplyDelete
  6. കഴിഞ്ഞ ആഴ്ച്ച ഞങ്ങള്‍ സംസാരിച്ചിരുന്നു ..ഇപ്പോള്‍ റസ്റ്റിലാണ് ...വേഗത്തില്‍ സുഖം പ്രാപിക്കട്ടെ ..

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ