ചെറു കഥ .വിധി നിര്‍ണ്ണയങ്ങള്‍,ചിത്രം കടപ്പാട് .ആര്‍ട്ട് ഡ്രോയിംഗ് |
ഇടത്തൂര്‍ന്ന്‍ നില്‍ക്കുന്ന കേര വൃക്ഷങ്ങളാല്‍ സമ്പന്നമായ ഗ്രാമത്തിലെ ഏക ചായപ്പീടികയാണ് കോരുമാമന്‍റെ ചായ പീടിക .
പുലര്‍ച്ചെ നാലുമണിക്ക് മുന്‍പ് തന്നെ കോരുമാമന്‍ ചായപീടികയില്‍ എത്തും, ഒപ്പം സഹായത്തിനായി സഹധര്‍മിണിയും .കോരുമാമന്‍റെ അച്ഛനായി തുടങ്ങിയ ചായപ്പീടികയില്‍ അച്ഛനെ സഹായിക്കുവാനായി കൂടിയതാണ് കോരു മാമന്‍. പിന്നീട് അച്ഛന്‍റെ മരണശേഷം ആ ചായപ്പീടിക കോരു മാമന്‍ ഏറ്റെടുത്ത് വിപുലീകരിക്കുകയായിരുന്നു .
പ്രഭാതഭക്ഷണത്തിനായി ഒരുക്കുന്നത് മുളം കുറ്റിയില്‍ തയ്യാറാക്കുന്ന പുട്ടും, പുട്ടിന് സ്വാദ് പകരാനായി കടലക്കറിയും പപ്പടവും ,
ചായ കുടിക്കുവാനായി വരുന്നവരില്‍ പുട്ടും കടലക്കറിയും കഴിക്കാതെ പോകുന്നവര്‍ വിരളമാണ് .
എട്ടു മണി കഴിഞ്ഞാല്‍ നല്ല ചൂടുള്ള പരിപ്പുവടയും പഴംപ്പൊരിയും ലഭിക്കും. ഉച്ചയൂണ് ഒരുക്കുന്ന പതിവില്ലായിരുന്നു .
എന്നാല്‍ തോട്ടങ്ങളില്‍ പണിക്ക് വരുന്നവര്‍ പറഞ്ഞാല്‍ മാത്രം ഊണ് ഒരുക്കും. പന്ത്രണ്ട് മണിക്ക് ക്കോരു മാമനും സഹധര്‍മിണിയും സ്വന്തം ഗൃഹത്തിലേക്ക് മടങ്ങും, പിന്നെ നാലുമണിക്ക് ചായ പീടികയില്‍ തിരികെ എത്തും. നാലുമണിക്ക് ശേഷം ചായ കുടിക്കുവാന്‍ വരുന്നവര്‍ക്ക് ചായകൊപ്പം കഴിക്കാന്‍ എണ്ണയില്‍ വറുത്തു കോരി ചില്ല് അലമാരയില്‍ വെച്ച പലഹാരങ്ങള്‍ വേണ്ടുന്നവര്‍ക്ക് ലഭിക്കും .
വൈകീട്ട് പൊറോട്ടയും പോത്തിറച്ചികറിയും കഴിക്കുവാന്‍ വരുന്നവരുടെ തിരക്ക് രാത്രി പതിനൊന്ന് മണി വരെ തുടരും .
ഒരു ദിവസ്സം പുലര്‍ച്ചെ പതിവുപോലെ ചായ പീടികയിലേക്ക് കോരു മാമനും സഹധര്‍മ്മിണിയും ചെല്ലുമ്പോള്‍ . ദൂരെ നിന്നും ട്ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ചായ പീടികയുടെ മുന്‍പില്‍ പതിവില്ലാതെ ഒരാള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ കോരു മാമന്‍ സഹധര്‍മ്മിണിയോടായി പറഞ്ഞു ,
,, ആരാ ഇപ്പൊ ഇത്ര നേരത്തെതന്നെ ചായ കുടിക്കാന്‍ വന്നിരിക്കുന്നത് .ആളുകള്‍ വന്നു തുടങ്ങുവാന്‍ ഒന്നൊന്നര മണിക്കൂര്‍ ഇനിയും കഴിയേണ്ടേ ,,
കോരു മാമന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ സഹധര്‍മിണി പറഞ്ഞു.
,, ഈ നേരത്ത് ആരും വരുന്ന പതിവില്ലാത്തതാണല്ലോ ചിലപ്പോള്‍ പാല്‍ ക്കാരനവും അയാള് ഇന്ന് നേരത്തെ വന്നിട്ടുണ്ടാവും നിങ്ങള് മുന്‍പോട്ടു നടക്കു ആരാണെന്ന് നോക്കാം ,,
ചായപീടികയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കോരു മാമന്‍ ചായ പീടികയുടെ മുന്‍പില്‍ നില്‍ക്കുന്നയാളുടെ മുഖം കാണുവാനായി ട്ടോര്‍ച്ച് തെളിയിച്ചു നോക്കിയ കോരു മാമനും ഒപ്പം സഹധര്‍മ്മിണിയും അയാളുടെ മുഖം കണ്ട് ഭയന്ന് രണ്ടടിയോളം പുറകോട്ട് മാറിനിന്നു .
ആരേയും ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത് .നീട്ടി വളര്‍ത്തിയ ജടപിടിച്ച തലമുടിയും, താടിയും, തോളിലൊരു ഭാണ്ഡക്കെട്ടും,കയ്യിലൊരു ഊന്നുവടിയുമായി നില്‍ക്കുന്ന അയാളെ കണ്ടാല്‍ ഒരു മുഴു ഭ്രാന്തന്‍ എന്നെ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ .
അയാളെ കണ്ട് ഭയന്ന കോരു മാമന്‍ തിടുക്കത്തില്‍ പട്ടികകള്‍ കൊണ്ട് ഉണ്ടാക്കിയ പ്രധാന വാതില്‍ തുറന്ന് അകത്തേക്ക് സഹധര്‍മിണിയെ ആദ്യം കടത്തി, പിന്നാലെ അയാളും അകത്ത് കയറി കതകടച്ചു സാക്ഷയിട്ടിട്ട് പോയി ലൈറ്റിട്ടു .എന്നും അങ്ങിനെയാണ് പതിവ് പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് പ്രധാന വാതില്‍ തുറന്ന് വെക്കാറൊളളു.
പ്രഭാതഭക്ഷണം തയ്യാറാക്കികൊണ്ടിരിക്കുംമ്പോള്‍ പുറത്തു കണ്ടയാളെ കുറിച്ചായിരുന്നു കോരു മാമന്‍റെ ചിന്ത .ഇതിനു മുന്‍പ് ഇങ്ങിനെയൊരാളെ അയാള്‍ കണ്ടിട്ടില്ലായിരുന്നു .കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു കോരു മാമന്‍ പോയി വാതില്‍ തുറന്നുനോക്കിയപ്പോള്‍ പാല്‍ ക്കാരന്‍ പാല്‍ കുപ്പികളുമായി നില്‍ക്കുന്നു .
പാല്‍ കാരനില്‍ നിന്നും പാല്‍ കുപ്പികള്‍ വാങ്ങിക്കുമ്പോള്‍ പുറത്തേക്ക് കോരു മാമന്‍ എത്തി നോക്കി . അപരിചിതന്‍ പോയിട്ടില്ല അവിടെ തന്നെ നില്‍ക്കുന്നുണ്ട് .പാല്‍ക്കാരന്‍ പാല്‍ കുപ്പികള്‍ കോരു മാമന് കൊടുക്കുംമ്പോള്‍ പറഞ്ഞു.
,, ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ പേടിപ്പിക്കാന്‍ അല്ലെങ്കില്‍ത്തന്നെ വെട്ടം വിഴുന്നതിനു മുന്‍പ് വീടിനു പുറത്തിറങ്ങുവാന്‍ പേടിയുള്ള ആളാ ഞാന്‍ ആരാ അയാള് കോരു മാമ,അയാളുടെ കോലം കണ്ടിട്ട് ഞാന്‍ പേടിച്ചു പോയി ഇതിനു മുന്‍പ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ കക്ഷിയെ ,,
,, എനിക്ക് അറിയ്യില്ലടോ ഞാനും ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല .ഞാന്‍ ഇവിടേയ്ക്ക് വരുമ്പോള്‍ അയാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു .അയാളുടെ കോലം കണ്ടപ്പോള്‍ എനിയ്ക്കും ഭയം തോന്നാതെ ഇരുന്നില്ല , ആരാന്ന് ഞാന്‍ ചോദിച്ചില്ല, എന്തെങ്കിലും ചോദിച്ചാല്‍ അക്രമിക്കാനെങ്ങാനും വന്നാലോ എന്ന് ഭയന്നു. കണ്ടിട്ട് ഭ്രാന്തനെപ്പോലെയുണ്ട് ,,
പാല്‍ കാരന്‍ പോയപ്പോള്‍ വീണ്ടു കോരു മാമന്‍ വാതിലടച്ചു സാക്ഷയിട്ടു.കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീണ്ടും വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടപ്പോള്‍ കോരു മാമന്‍ വാതില്‍ തുറന്നു നോക്കി .പതിവായി ചായ കുടിക്കുവാന്‍ വരുന്നവരാണ്. അവര്‍ അകത്ത് കടന്നപ്പോള്‍ വാതില്‍ തുറന്നു വെച്ച് കോരു മാമന്‍ തിരിഞ്ഞതും പുറത്തു നിന്നിരുന്നയാളും അകത്ത് കയറി ബഞ്ചി ല്‍ ഇരുന്നു പറഞ്ഞു.
,,ഒരു ചായ വേണമായിരുന്നു, നല്ല വിശപ്പുണ്ട്. കഴിക്കുവാനും എന്തെങ്കിലും വേണം കഴിക്കുവാന്‍ എന്താ ഉള്ളത് ,,
,,ചായ തരാം കഴിക്കുവാന്‍ ഒന്നും തയ്യാറായിട്ടില്ല കുറച്ചു സമയം കൂടി എടുക്കും ,,
അപരിചിതന്‍ ചായ കുടിച്ച് കഴിഞ്ഞതും ഭാണ്ഡക്കെട്ടില്‍ നിന്നും രൂപ എടുത്ത് കോരു മാമന് നല്‍കി, അയാള്‍ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു ..പത്രക്കാരന്‍ പത്രം ഇട്ടു പോയപ്പോള്‍ അപരിചിതന്‍ വേഗം പത്രം എടുത്ത് വായിച്ചു. ഓരോ പേജും സൂക്ഷമതയോടെയാണ് അയാള്‍ വായിച്ചുകൊണ്ടിരുന്നത് .പുട്ടും കറിയും തയ്യാറായപ്പോള്‍ അയാള്‍ക്ക് കഴിക്കുവാനുള്ളത് കോരു മാമന് നല്‍കി കൊണ്ട് ചോദിച്ചു ?
,,നിങ്ങള്‍ എവിടെത്തു കാരനാണ് ? ഇവിടെ അടുത്തെങ്ങാനുമാണോ വീട് ? ഇവിടെയെങ്ങും ഇതിന് മുന്‍പ് കണ്ടിട്ടില്ലല്ലോ ,,
,,ഞാന്‍ ആരോരുമില്ലാത്തവാന്‍, എനിയ്ക്ക് ദേശമില്ല, വീടില്ല സ്വന്തമെന്നു പറയുവാന്‍ ഒന്നുമില്ലാത്തവന്‍ , ഞാന്‍ ഒരു ദേശാടനക്കാരന്‍ ,ദേശങ്ങളില്‍ നിന്നും ദേശങ്ങളിലെക്കുള്ള യാത്രയില്‍ ദാ....ഇപ്പോള്‍ ഇവിടെ എത്തി പെടുവാന്‍ പ്രപഞ്ച സൃഷ്ടാവിനാല്‍ നിയോഗ്യനായവാന്‍ ,,
കൂടുതല്‍ സംസാരിക്കുവാന്‍ അയാള്‍ക്ക് താല്‍പര്യം ഇല്ലാ എന്ന് കോരു മാമന് മനസ്സിലായപ്പോള്‍ പിന്നെ കൂടുതലൊന്നും കോരു മാമന്‍ അയാളോട് ചോദിച്ചില്ല . അപ്പോള്‍ കോരു മാമന്‍ മനസ്സില്‍ പറഞ്ഞു.
,, ഏതോ ബുദ്ധിജീവിയാകും അല്ലെങ്കില്‍ ബുദ്ധി കൂടി ഭ്രാന്തായതാകും ,,
പതിവായി ഒരു ചായയും കുടിച്ച് പത്രം അരിച്ചുപെറുക്കി വായിക്കുന്ന കോരു മാമന്‍റെ സമപ്രായക്കാരായ ചിലരുണ്ട്. അവരില്‍ ഒരാളാണ് ആ ഗ്രാമത്തിനെ കുറിച്ചുള്ള ആ വാര്‍ത്ത ഉറക്കെ വായിച്ചത് .
,,വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപെടുത്തിയ മൂവര്‍സംഘം ജീവപര്യന്തം ശിക്ഷ കഴിഞ്ഞു നാളെ ജയില്‍ മോചിതരാവുന്നു. നാടിനെ നടുക്കിയ കൊലപാതകികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം എന്ന് നാടൊട്ടുക്കും അന്ന് മുറവിളി കൂട്ടിയിരുന്നു.നീതിന്യായ വ്യവസ്ഥക്ക് കളങ്കമേറ്റ കോടതി വിധിയാത് കൊണ്ടാണ് പ്രതികള്‍ വധ ശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ചത് എന്ന് പറഞ്ഞ് പ്രതിപക്ഷം അന്ന് നാടൊട്ടുക്കും ആക്രമണം നടത്തിയിരുന്നു ,,
ആ വാര്‍ത്ത വായിക്കുന്നത് കേട്ടപ്പോള്‍ വയോ വൃദ്ധനായ ആ ദേശാടനക്കാരന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ആരും അപ്പോള്‍ കണ്ടില്ല .പത്രം വായിച്ചു കൊണ്ടിരുന്നയാള്‍ വീണ്ടും സംസാരിച്ചു കൊണ്ടേയിരുന്നു.
,, ഈ കൊടും പാതകം ചെയ്ത മൂന്നു പേരും ഈ ഗ്രാമത്തില്‍ തന്നെ ജനിച്ചുവല്ലോ ഈശ്വരാ.. .സ്വന്തം സഹപാഠിയെയല്ലേ ആ ദ്രോഹികള്‍ ക്രൂരമായി കൊലപെടുത്തിയത് ,മരണ പെട്ട പെണ്‍കുട്ടി ഏതോ വലിയ തറവാട്ടിലെ കുട്ടിയായിരുന്നുവത്രേ. ഇങ്ങനെയുള്ളവന്മാരെ സമൂഹം കല്ലെറിഞ്ഞു കൊല്ലുകയാണ് വേണ്ടത് .തെളിവിന്‍റെ അഭാവമാണ് പോലും വധ ശിക്ഷ നല്‍കാതെ ഇരുന്നത് .ഈ വിധി പറയുന്നവരുടെ മക്കളാണ് ക്രൂരമായി കൊലചെയ്യപെട്ടിരുന്നതെങ്കിലോ ,അപ്പോള്‍ അറിയാം നഷ്ട പെടലിന്‍റെ വേദന,,
അന്ന് മുഴുവനും അടുത്ത ദിവസം ജയില്‍ മോചിതരാവുന്ന ഗ്രാമത്തിലെ മൂവര്‍ സംഘത്തെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ .
കുറച്ചു കഴിഞ്ഞപ്പോള്‍ ദേശടനക്കാരന്‍ എന്ന് പരിചയ പെടുത്തിയയാള്‍ ചായ പീടികയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.
അയാള്‍ കോരു മാമനോട് പറഞ്ഞത് പോലെ ഒരു ദേശാടന കാരനായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാത്തിരിപ്പിനൊടുവില്‍ .
ഒരു ലക്ഷ്യംവെച്ച് കൊണ്ടാണ് അയാള്‍ ആ ഗ്രാമത്തില്‍ എത്തി പെട്ടത് .
അയാള്‍ മുന്‍ സൈനിക ഉദ്യാഗസ്ഥനായ സോമശേഖരന്‍ നായരായിരുന്നു' മൂവര്‍സംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപെടുത്തിയ പെണ്‍ കുട്ടി അയാളുടെ ഒരേയൊരു മകന്‍റെ ഒരേയൊരു മകളായിരുന്നു .
സോമശേഖരന്‍ നായര്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടിക്കാര്‍ ഒത്തു കൂടാനായി കെട്ടിയുണ്ടാക്കിയ ഓല പുരയില്‍ ഇരുന്നു .അയാളുടെ മകനുംഭാര്യയും അമേരിക്കയിലെ അറിയ പെടുന്ന ആശുപത്രിയിലെ പ്രശസ്തരായ ഡോക്ടര്‍മാരായിരുന്നു .തിരക്ക് പിടിച്ച അമേരിക്കന്‍ ജീവിതം മകന്‍റെ മകള്‍ ദിവ്യ മോള്‍ക്ക് ഇഷ്ട മല്ലായിരുന്നു .അവളുടെ നിര്‍ബ്ബന്ധം മൂലമാണ് പ്ലസ്ടു കഴിഞ്ഞപ്പോള്‍ നാട്ടിലെ കോളേജില്‍ അവളെ ഡിഗ്രിക്ക് ചേര്‍ത്തത്. സോമാശേഖരന്‍ നയാര്‍ ദിവ്യ മോളെ അങ്ങേയറ്റം സ്നേഹം നല്‍കിയാണ് വളര്‍ത്തിയിരുന്നത്. സാമ്പത്തീക മായി ഉന്നതിയില്‍ നില്‍ക്കുന്ന അയാള്‍ പേരക്കുട്ടിയെ കോളേജിലേക്ക് കൊണ്ട് പോയി വിടുന്നതിനും തിരികെ വരുന്നതിനും, ഒരു പുതിയ കാര്‍ തന്നെ വാങ്ങി നല്‍കി, .ഡ്രൈവറെയും നിയോഗിച്ചു . പക്ഷെ അവള്‍ക്ക് ബസ്സില്‍ മറ്റുള്ള കുട്ടികള്‍ പോകുന്നത് പോലെ പോകുവാനായിരുന്നു ഇഷ്ടം .ഗ്രാമത്തിലെ സാധാരണക്കാരിയായി ജീവിക്കുവാന്‍ അവള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു . സോമാശേഖരന്‍ നായര്‍ സമ്മതിക്കാത്തത് കൊണ്ട് മാത്രം അവള്‍ കാറിലായിരുന്നു കോളേജിലേക്ക് പോകുന്നതും വരുന്നതും .അയാള് കോരു മാമനോട് പറഞ്ഞത് പോലെ ഒരു ദേശാടന കാരനായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാത്തിരിപ്പിനൊടുവില്‍ .
ഒരു ലക്ഷ്യംവെച്ച് കൊണ്ടാണ് അയാള്‍ ആ ഗ്രാമത്തില്‍ എത്തി പെട്ടത് .
അയാള്‍ മുന്‍ സൈനിക ഉദ്യാഗസ്ഥനായ സോമശേഖരന്‍ നായരായിരുന്നു' മൂവര്‍സംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപെടുത്തിയ പെണ്‍ കുട്ടി അയാളുടെ ഒരേയൊരു മകന്‍റെ ഒരേയൊരു മകളായിരുന്നു .
ദിവ്യ മോള്‍ അവസാന വര്‍ഷം ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ ദാരുണമായ സംഭവം നടക്കുന്നത് .കൂടെ പഠിക്കുന്ന സഹപാഠിക്ക് ദിവ്യ മോളോട് മനസ്സില്‍ ഒതുക്കി നിര്‍ത്തുവാന്‍ കഴിയാത്ത അത്രയും പ്രണയം തോന്നി .പക്ഷെ പ്രണയാഭ്യര്‍ത്ഥന നടത്തിയയാള്‍ ആ കോളേജിലെ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായിരുന്നു. അത് കൊണ്ട് തന്നെ അവള്‍ അയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു .അയാളുടെ നിരന്തരമായ ശല്ല്യം അവള്‍ക്ക് അസഹനീയമായിരുന്നു . മുത്തശ്ശനോട് വിവരം പറഞ്ഞാല്‍ പ്രശ്നം വഷളാകും എന്ന ഭയത്താല്‍ അവള്‍ അയാളെ കുറിച്ച് വീട്ടില്‍ പറഞ്ഞില്ല
ഒരു ദിവസം സോമാശേഖരന്‍ നായര്‍ക്ക് ഡല്‍ഹിയില്‍ അത്യാവശ്യമായി പോകേണ്ടത് കൊണ്ട് കൊച്ചു മകളേയും വേലക്കാരിയേയും തനിച്ചാക്കി അയാള്‍ യാത്രയായി .ആ യാത്ര മൂലം അയാള്‍ക്ക് നഷ്ട മായത് അയാളുടെ കൊച്ചുമകളെയായിരുന്നു .ഒരു ഞായറാഴ്ച ദിവസ്സം രാത്രി ഒന്‍പതു മണി കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം സോമാശേഖരന്‍ നായര്‍ വീട്ടില്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ സോമാശേഖരന്‍ നായരുടെ വീട്ടില്‍ എത്തി കതകിനു മുട്ടി .വേലക്കാരിയാണ് കതകു തുറന്നത് .കതകു തുറന്ന പാടെ മൂവര്‍സംഘം വേലക്കാരിയെ കടന്നു പിടിച്ച് കയ്യില്‍ കരുതിയിരുന്ന ക്ലോറോഫോം വേലക്കാരിയുടെ മൂക്കിനോട് ചേര്‍ത്തു പിടിച്ചു.
വേലകാരി ബോധരഹിതയായി എന്ന് ഉറപ്പു വരുത്തിയ മൂവര്‍സംഘം നേരെ ചെന്നത് ദിവ്യയുടെ മുറിയിലേക്കാണ്, പഠിച്ചു കൊണ്ടിരുന്ന ദിവ്യയെ മൂന്നു പേരും കൂടെ കടന്നു പിടിച്ച് വായില്‍ മാസ്ക്കിന്‍ ടാപ്പ് ഒട്ടിച്ച് നിശ്ചലയാക്കി.കൈകാലുകള്‍ ബന്തസ്ഥയാക്കിയ അവള്‍ക്ക് ഒന്ന് അനങ്ങുവാന്‍ പോലും കഴിഞ്ഞിരുന്നില്ല . പിന്നെ മൂവര്‍സംഘം മയക്കമരുന്ന് ലഹരിയില്‍ ക്രൂരതയുടെ താണ്ഡവം നടനമാടുകയായിരുന്നു .ക്രൂരതയുടെ ആ നടന മാട്ടത്തില്‍ ഏതോ ഒരു നിമിഷം ദിവ്യയുടെ ശ്വാസം നിശ്ചലമായി.
ഈ ഭൂലോകത്ത് ജീവിച്ചു കൊതി തീരുന്നതിന് മുന്‍പ് മൂവര്‍സംഘം അവളുടെ ജീവന്‍ കവര്‍ന്നെടുത്തു.
സോമശേഖരന്‍ നായരും മകനും ഭാര്യയും സമൂഹവും ദിവ്യയുടെ ദാരുണമായ മരണ വാര്‍ത്തയറിഞ്ഞ് നടുങ്ങി .
സൈനിക ഉദ്ദ്യഗസ്ഥനായ സോമാശേഖരന്‍ നായരുടെ ഇടപെടല്‍ മൂലം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളായ മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞു .വേലക്കാരി പ്രതികളെ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം ഉന്നതന്മാരുടെ മക്കള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നു .ദിവ്യയുടെ ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് ഏതാനും ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ ദിവ്യയുടെ അച്ഛനും അമ്മയും അമേരിക്കയിലേക്ക് തന്നെ തിരികെ പോയി .പക്ഷെ സോമശേഖരന്‍ നായര്‍ കൊച്ചുമകളുടെ വിയോഗം മൂലം ചില കണക്ക് കൂട്ടലുകളാല്‍ ജീവിച്ചിരുന്ന ജീവിത നിലവാരത്തില്‍ നിന്നും മാറുകയായിരുന്നു ,താടി വടിക്കാതെ മുടി മുറിക്കാതെ ഒരു ഭ്രാന്തന്‍റെ രൂപത്തിലേക്ക്അയാള്‍ പരിണമിച്ചു .ക്രമേണ സമൂഹം സോമാശേഖരന്‍ നായരെ മാനസികമായി തകര്‍ന്ന ആളായി മുദ്ര കുത്തി .അതായിരുന്നു അയാളും ആഗ്രഹിച്ചത്. പ്രതികാരദാഹിയായ അയാള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു ,മൂവര്‍ സംഘത്തിന്‍റെ ജയില്‍ മോചനത്തിനായി.
ഇപ്പോള്‍ കോരു മാമന്‍റെ ചായ പീടിക സ്ഥിതി ചെയ്യുന്ന ഗ്രാമത്തില്‍ അയാള്‍ എത്തി പെട്ടത് വര്‍ഷങ്ങളായി നെഞ്ചില്‍ ആളി കത്തുന്ന തീ എന്നെന്നേക്കുമായി അണക്കുവാനായിട്ടാണ്.പ്രതികാരത്തിന്‍റെ സമാപ്തി കുറിക്കുന്ന ആ നിമിഷത്തിനായി അയാള്‍ തക്കം പാര്‍ത്തു നടന്നു .
വയോ വൃദ്ധനായ അയാള്‍ക്ക് അറിയാം ഏറ്റു മുട്ടലിലൂടെ തന്‍റെ ശത്രുക്കളെ കീഴ്പെടുത്തുവാന്‍ കഴിയുകയില്ലാ എന്ന്. അത് കൊണ്ട് തന്നെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ബുദ്ധിയാണ് ഉപയോഗിക്കേണ്ടത് എന്ന തിരിച്ചറിവ് അയാളെ ഒരുപാട് ചിന്തിപ്പിച്ചു .അവസാനം ശത്രുക്കളെ എങ്ങിനെയാണ് കീഴ്പെടുത്തേണ്ടത് എന്ന തീരുമാനം കൈകൊണ്ടു
അക്ഷമയോടെ ദിവസങ്ങള്‍ മൂന്നു കഴിഞ്ഞു, കോരു മാമന്‍ സോമശേഖരന്‍ നായരോട് ചായപ്പീടികയുടെ ചായ്പ്പില്‍ അന്തിയുറങ്ങി കൊള്ളുവാന്‍ പറഞ്ഞു .മൂവര്‍സംഘം ജയില്‍ മോചിതരായ സന്തോഷത്താല്‍ മതിമറന്ന് ആഹ്ലാദത്തോടെ ജീവിക്കുവാന്‍ തുടങ്ങി .എന്നും ചായ പീടികയുടെ മുന്‍പിലൂടെയാണ് മൂവര്‍സംഘം യാത്ര ചെയ്തിരുന്നത് , ചിലപ്പോള്‍ കാറില്‍ ,ചിലപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ .മോട്ടോര്‍സൈക്കിളില്‍ പോകുമ്പോള്‍ മൂന്നു പേരും ഒരു മോട്ടോര്‍സൈക്കിളില്‍ ഇരുന്നായിരുന്നു അധികവും യാത്ര ചെയ്തിരുന്നത് മൂവര്‍ സംഘത്തിന്‍റെ മോട്ടോര്‍സൈക്കിളിലെ യാത്ര, കര്‍ത്തവ്യം നിറവേറ്റുവാന്‍ എളുപ്പമാകും എന്ന് സോമശേഖരന്‍ നായര്‍ കണക്ക് കൂട്ടി.
അന്ന് നല്ല നിലാവുള്ള രാത്രിയായിരുന്നു . എട്ടുമണി കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം ചായപീടികയില്‍ എത്തി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉച്ചത്തിലുള്ള സംസാരവും തമാശ പറഞ്ഞുള്ള ചിരിയും കേട്ടപ്പോള്‍ സോമശേഖരന്‍ നായരുടെ മനസ്സ് മന്ത്രിച്ചു.
,,ചെയ്തു പോയ പാപത്തെ കുറിച്ച് ഒരു കുറ്റബോധവും ഇല്ലാതെ ഉല്ലസിച്ചു ജീവിക്കുന്നു മൂന്നു പേരും, നിങ്ങളുടെ ജീവിതം അവസാനിക്കുവാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ ,,
ജട പിടിച്ച തല മുടിയും താടിയും വെച്ച സോമശേഖരന്‍ നായരേയും അവര്‍ കളിയാക്കുന്നുണ്ടായിരുന്നു .സോമാശേഖരന്‍ നായര്‍ ആരാണെന്ന് മൂവര്‍ സംഘത്തിന് അറിയില്ലായിരുന്നു .മൂവര്‍ സംഘത്തിലെ ഒരുവന്‍ പറഞ്ഞു ,
,, ദേ കണ്ടോട ഒരു ബുദ്ധിജീവി , കാട്ടില്‍ പോയി തപസ്സിരിക്കേണ്ട മഹര്‍ഷി, കോരു മാമന്‍റെ ചായ പീടികയില്‍ തപസ്സിരിക്കുന്നു.
വേഷംകെട്ടി നടക്കുകയാണ് ഇരന്നു തിന്നാന്‍ , കോരു മാമോ ...ആരാ ഈ അവതാരം കുറച്ചു ദിവസ്സമായിട്ട് ഇവിടെ തന്നെയുണ്ടല്ലോ വകയിലെ അമ്മാവനൊന്നും അല്ലല്ലോ ,,
,, എനിയ്ക്ക് അറിയില്ല മക്കളെ ദേശാടനക്കാരനാണ് എന്നാ പറഞ്ഞത് .വയസ്സായ ആളല്ലേ എന്ന് കരുതി താമസിക്കുവാന്‍ ഞാന്‍ ഇവിടെ ഇടം നല്‍കി യെന്നെയുള്ളൂ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല ,,
മൂവര്‍ സംഘത്തിന് അറിയില്ലായിരുന്നു അവരുടെ കാലന്‍ അയാളില്‍ നിക്ഷിപ്തമാണ് എന്നത് , മൂവര്‍സംഘം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു .ഒടുക്കം ഒരു തീരുമാനത്തില്‍ മൂവര്‍സംഘം എത്തിചേര്‍ന്നു .സിനിമ കാണുവാന്‍ സെക്കന്‍ ഷോക്ക് പോകുവാനായിരുന്നു അവരുടെ തീരുമാനം .കുറച്ചു കഴിഞ്ഞപ്പോള്‍ മൂവര്‍സംഘം മോട്ടോര്‍ സൈക്കിളില്‍ ചീറി പാഞ്ഞു പോയി. .സോമ ശേഖരന്‍ നായര്‍ വര്‍ഷങ്ങളായി കാത്തിരുന്ന തന്‍റെ കര്‍ത്തവ്യം നിറവേറ്റുവാന്‍ പറ്റിയ ദിവസം വന്നണഞ്ഞ സന്തോഷത്തിലായിരുന്നു . തന്‍റെ കാത്തിരിപ്പിന്‍റെ സമാപ്തിക്കായി പ്രതീക്ഷയോടെ അക്ഷമനായി സിനിമയ്ക്ക് പോയ മൂവര്‍ സംഘത്തെ അയാള്‍ കാത്തിരുന്നു .
കോരു മാമനും സഹധര്‍മ്മിണിയും അവരുടെ വീട്ടിലേക്ക് യാത്രയായപ്പോള്‍ ഭാണ്ഡക്കെട്ടില്‍ നിന്നും കരുതി വെച്ചിരുന്ന കയറും കൈകളില്‍ ധരിക്കുവാന്‍ റബ്ബര്‍ ഗ്ലൌസും പുറത്തെടുത്തുവെച്ച് പീടികയുടെ പുറകു വശത്ത് ഒളിപ്പിച്ചു വെച്ചിരുന്ന ഇരുമ്പ് വടിയും എടുത്ത് കൊണ്ട് വന്ന് മൂവര്‍ സംഘത്തെ കാത്തിരുന്നു .സമയം ഏതാണ്ട് പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ കരുതി വെച്ചിരുന്ന ഗ്ലൌസ് എടുത്ത് കൈകളില്‍ ധരിച്ച്, കയറും ഇരുമ്പ് വടിയും എടുത്ത് പാതയിലൂടെ കുറച്ചു ദൂരം നടന്നു .പാതയുടെ രണ്ടറ്റത്തും നേരെയുള്ള തെങ്ങ് കണ്ടപ്പോള്‍ അയാള്‍ അവിടെ നിലയുറപ്പിച്ചു .നിലാവിന്‍റെ വെട്ടത്തില്‍ റോഡു പണിക്കായി പാതയുടെ രണ്ടു വശത്തും കൂട്ടിയിട്ട കരിങ്കല്‍ കഷ്ണങ്ങള്‍ കൂടി കണ്ടപ്പോള്‍ അയാളുടെ കര്‍ത്തവ്യം നിറവേറ്റുവാന്‍ ഉചിതമായ സ്ഥലം അവിടമാണെന്ന് അയാള്‍ തീരുമാനിച്ചു .കയറെടുത്ത് തെങ്ങില്‍ കെട്ടുവാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും ഒരു കാര്‍ അതു വഴി വരുന്നത് കണ്ടപ്പോള്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലിനു പുറകില്‍ അയാള്‍ ഒളിച്ചിരുന്നു.
കാറു പോയതിനു ശേഷം അയാള്‍ തെങ്ങില്‍ നിന്നും ഏഴടി പൊക്കത്തില്‍ കയറിന്‍റെ ഒരറ്റം കെട്ടി മറു അറ്റം പാതയുടെ കുറുകെയുള്ള മറ്റേ തെങ്ങിനു താഴെയായി ഇട്ടു .
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ദൂരെ നിന്നും മോട്ടോര്‍സൈക്കിളില്‍ വരുന്നത് തന്‍റെ ഇരകളാണെന്ന് ഉറപ്പു വരുത്തി തിടുക്കത്തില്‍ താഴെ ഇട്ടിരുന്ന കയര്‍ ഏഴടി തെങ്ങില്‍ പൊക്കി കെട്ടി ,പിന്നെ എല്ലാം പെട്ടന്നായിരുന്നു .ചീറി പാഞ്ഞു വന്നിരുന്ന മോട്ടോര്‍സൈക്കിളില്‍ ഇരുന്നിരുന്ന മൂവര്‍ സംഘത്തിന്‍റെ ഉടല്‍ കയറില്‍ തട്ടി മൂവര്‍സംഘം തെറിച്ചു കൂട്ടി ഇട്ടിരുന്ന കരിങ്കല്ലില്‍ തലയടിച്ചു വീണു .വീഴ്ചയില്‍ മൂവര്‍ സംഘത്തിലെ രണ്ടു പേര്‍ ബോധരഹിതരായി എന്ന് അയാള്‍ക്ക് മനസ്സിലായി. ഒരുവന്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ കരുതിയിരുന്ന ഇരുമ്പ് വടിയെടുത്ത് തിടുക്കത്തില്‍ ചെന്ന് തലയ്ക്ക് ആഞ്ഞടിച്ചു.പിന്നെ സര്‍വശക്തിയും എടുത്ത് മൂന്നു പേരേയും മാറിമാറി ഇരുമ്പ് വടികൊണ്ട് ആഞ്ഞടിക്കുകയായിരുന്നു അയാള്‍ . അപ്പോള്‍ അയാള്‍ക്ക് ഒരു യുവാവിന്‍റെ കരുത്തര്‍ജിക്കുന്നത് പോലെ അനുഭവപെട്ടു .ദിവ്യ മോളുടെ മുഖമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍. യുദ്ധം ചെയ്യുന്ന യോദ്ധാവിനെപ്പോലെ അയാള്‍ അയാളുടെ കര്‍ത്തവ്യം നിഷ്പ്രയാസം നിര്‍വഹിച്ച് തെങ്ങില്‍ കെട്ടിയിരുന്ന കയറഴിച്ച് ഭാണ്ഡക്കെട്ടില്‍ വെച്ച് ഇരുമ്പ് വടിയും എടുത്ത് കോരു മാമന്‍റെ കടയില്‍ വെച്ചിരുന്ന ഊന്നുവടിയും എടുത്ത് ആത്മ നിര്‍വൃതിയോടെ നിലാവിന്‍റെ വെട്ടത്തില്‍ പാതയിലൂടെ തിടുക്കത്തില്‍ നടന്നു . അപ്പോള്‍ പ്രകൃതിയില്‍ നിന്നും ചാറ്റല്‍മഴ പോഴിയുവാന്‍ തുടങ്ങി .
ശുഭം
rasheedthozhiyoor@gmail.com