ചിന്താക്രാന്തൻ

Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

3 March 2014

കഥ .അത്യന്തസംയോഗം

ചിത്രം കടപ്പാട് ആര്‍ട്ടിസ്റ്റ് ishaq.v.p 

വേണുഗോപാലിന്‍റെ തൊടിയിലെ നാളികേരം ശേഖരിക്കാനായുള്ള ഒറ്റ മുറി പുരയുടെ വരാന്തയില്‍ ഇരിക്കുകയായിരുന്നുരാമനാഥനും വേണുഗോപാലും.വേണുഗോപാല്‍ ഗ്രാമത്തിലെ ജന്മിയുടെ മകനും,  രാമനാഥന്‍ വേണുഗോപാലിന്‍റെ കുടികിടപ്പവകാശ ഭൂമിയില്‍  താമസിക്കുന്നവനുമാണ് , രണ്ടുപേരും കുഞ്ഞുനാള്‍ മുതലുള്ള സുഹൃത്തുക്കളാണ്,  ഇപ്പോള്‍ പ്രായം അറുപത് പിന്നിട്ടിരിക്കുന്നു. രാമനാഥന് മൂന്നു പെണ്മക്കളും,  വേണുഗോപാലിന് ഒരു മകനും ഒരു മകളും. രണ്ടുപേരുടെയും മക്കള്‍ വിവാഹിതര്‍ .രണ്ടു പേരും ഒരുമിച്ചു പഠിച്ച് ഉന്നതവിദ്യാഭ്യാസം നേടിയവര്‍ .രാമനാഥന്‍ എട്ടാംക്ലാസ് വിജയിച്ചപ്പോള്‍ കുടുംബ പ്രാരാബ്ദങ്ങളാല്‍ പഠിപ്പ് അവസാനിപ്പിച്ചുകൊണ്ട് അച്ഛന്‍റെ കൂടെ തോട്ടം തൊഴിലാളിയായി  പോകുവാന്‍ തുനിഞ്ഞതാണ്  .പക്ഷെ വേണുഗോപാല്‍ രാമനാഥന്‍റെ പഠിപ്പ് മുടക്കുവാന്‍ സമ്മതിച്ചില്ല.അയാള്‍ തന്‍റെ പിതാവിനെ നിർബ്ബദ്ധിപ്പിച്ച്  കൊണ്ട്, രാമനാഥനെപഠിപ്പിച്ചു.          പിന്നിട്ട ജീവിതംആത്മ സംതൃപ്തിയേകിക്കൊണ്ട്   രണ്ടുപേരും ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ച് ഗൃഹഭരണം നടത്തുന്നു . രാമനാഥന്‍റെ വീട്ടില്‍ ഇപ്പോള്‍ അയാളുടെ ഭാര്യ മാത്രമേ കൂട്ടിനുള്ളൂ .മക്കള്‍ പേരിന്  എപ്പോഴെങ്കിലും ഒക്കെ വന്നു പോകും അത്രതന്നെ .വേണുഗോപാലിന്‍റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞിട്ട്‌ രണ്ടു വര്‍ഷം കഴിയുന്നു .മകനും,മകളും  കുടുംബവും,   അമേരിക്കയിലാണ് . മകനാണ് ആദ്യം അമേരിക്കയിലേക്ക് പോയത് അവിടെനിന്നും പരിചയപെട്ട മകന്‍റെ  സുഹൃത്ത് മകളുമായുള്ള വിവാഹാലോചന വന്നപ്പോള്‍ വേണുഗോപാല്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു .രണ്ടു വാല്യകാരികളും ഒരു വാല്യകാരനുമാണ് വേണുഗോപാലിനോടൊപ്പം  അയാളുടെ ബംഗ്ലാവില്‍ ഇപ്പോള്‍  താമസിക്കുന്നത് .

രണ്ടുപേരും ഈ കാലം വരെ  ഒരു ദിവസം  പോലും നേരില്‍ കാണാതെയിരുന്നിട്ടില്ല  കൂടപ്പിറപ്പുകളെക്കാളും കൂടുതല്‍ രണ്ടുപേരും പരസ്പരം സ്നേഹിച്ചു .വേണുഗോപാലിനെ കുറച്ചു നാളത്തേക്ക് അമേരിക്കയിലേക്ക് കൊണ്ട് പോകുവാന്‍ മക്കള്‍  ശ്രമിച്ചെങ്കിലും,വേണുഗോപാല്‍ അതിന് വിസമ്മതിച്ചു .രാമനെ പിരിഞ്ഞ് ഞാന്‍ എങ്ങോട്ടുമില്ല എന്നായിരുന്നു വേണുഗോപാലിന്‍റെ ഭാഷ്യം .പണക്കാരുടെ മക്കളില്‍ കാണുന്ന ചില ദുശീലങ്ങള്‍ കുഞ്ഞുനാള്‍ തൊട്ടേ വേണുഗോപാലിലുമുണ്ട് .പരസ്ത്രീ ബന്ധങ്ങള്‍, മദ്യപാനം മുതലായവയില്‍ നിന്നും സുഹൃത്തിനെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ആ ഉദ്യമത്തില്‍  രാമനാഥന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല .രാമനാഥന് വ്യക്തമായ ജീവിത കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഈശ്വരവിശ്വാസവും .തെറ്റുകള്‍ അയാള്‍ ചെയ്തിട്ടില്ലെങ്കിലും   സുഹൃത്തിന്‍റെ ചെയ്തികള്‍ക്ക് പലപ്പോഴും  അയാള്‍ക്ക്‌ കൂട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് .                                                 ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്  ഒരു ദിവസ്സം വേണുഗോപാല്‍ നൂറു രൂപയുടെ ഒരു നോട്ട് രാമനാഥന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ടു പറഞ്ഞു .

,, രാമാ എനിയ്ക്ക് ഇത്തിരി പനംകള്ള് കുടിക്കണം . തൊടിയില്‍ ചെത്താന്‍ വരുന്നയാളോട് നീ വേണം കള്ള് മേടിക്കുവാന്‍. രാമന്‍റെ അയല്‍വാസി സ്ഥിരമായി ഷാപ്പില്‍ പോയി കള്ള് കുടിക്കുന്നയാളല്ലേ ,
അയാള്‍ക്കാണെന്ന് പറഞ്ഞാല്‍ മതി ,,

,, ഈശ്വരാ... എന്താ വേണു ഈ പറയുന്നേ..... ഇത്ര ചെറു പ്രായത്തില്‍ മദ്യപാനം പാടില്ലാട്ടോ ...വീട്ടിലെങ്ങാനും അറിഞ്ഞാല്‍ നമ്മളെ രണ്ടാളേം തല്ലികൊല്ലും ,,

,, എന്‍റെ രാമനല്ലേ നീ ....എന്‍റെ ആഗ്രഹം നീ  നിറവേറ്റി തരില്ലേ..... ,,

മനസ്സില്ലാമനസ്സോടെ രാമനാഥന്‍ ചെറിയ  മണ്‍കുടവുമായി   വൈകീട്ട് ചെത്തുകാരന്‍റെ അരികില്‍ പോയി നിന്നു.  വേണുഗോപാല്‍ ദൂരെ ചെത്തുകാരന്‍റെ ദൃഷ്ടിയില്‍ പെടാതെ ഒളിച്ചു നിന്നു .ചെത്തുകാരന്‍  പനയില്‍ നിന്നും ഇറങ്ങിയപ്പോള്‍ രാമനാഥന്‍ അയാളുടെ നേര്‍ക്ക്‌ രൂപ നീട്ടികൊണ്ടു പറഞ്ഞു .

,, കള്ള് വേണം ,,

,,  ഒന്നു പോട ചെറുക്കാ ...മുട്ടയില്‍ നിന്നും വിരിഞ്ഞിട്ടില്ല, അപ്പോഴേക്കും കുടിയും തുടങ്ങിയോ? ഞാന്‍ നിന്‍റെ അച്ഛനെ കാണുമ്പോള്‍ പറയുന്നുണ്ട് ,,

,,അയ്യോ  എനിയ്ക്കല്ല ചേട്ടാ  ... എന്‍റെ അയല്‍വാസിക്കാ ,,

ചെത്തുകാരന്‍ നൂറിന്‍റെ നോട്ട് കണ്ടപ്പോള്‍  രൂപ വാങ്ങി കീശയിലിട്ട്‌ മദ്യം കുടത്തിലേക്ക് പകര്‍ന്നുനല്‍കി. .ദൃഷ്ടിയില്‍ നിന്നും ചെത്തുകാരന്‍ മറഞ്ഞപ്പോള്‍, വേണുഗോപാല്‍ ഓടി രാമനാഥന്‍റെ അരികില്‍ എത്തി .കുടം വാങ്ങി നാളികേര ശേഖരണ പുര ലക്ഷ്യമാക്കി നടന്നു ,ഒപ്പം രാമനാഥനും .
കയ്യില്‍  കരുതിയിരുന്ന കോഴി വറുത്തതും കൂട്ടി ഒരു ചെറുകുടം കള്ള് മുഴുവനും ആര്‍ത്തിയോടെ  വേണുഗോപാല്‍ ഒറ്റയ്ക്ക്  അകത്താക്കി .രാമനാഥന് വേണോ എന്ന ചോദ്യം വേണുഗോപാലില്‍ നിന്നും ഉണ്ടായില്ല .ഒരിക്കല്‍ മദ്യം അകത്താക്കുമ്പോള്‍ അയാള്‍ രാമനാഥനോട് പറയുകയും ചെയ്തിരുന്നു  .

,, രാമാ .... നീ കുടിയ്ക്കണ്ടാട്ടോ. നീ നല്ല കുട്ടിയായി വളരണം .പക്ഷെ ഞാന്‍ എന്‍റെ ഈ ചങ്ങാതിയില്ലാതെ കുടിക്കില്ല. നിന്നെ കണ്ടുകൊണ്ടു വേണം എനിയ്ക്ക് മദ്യപിക്കുവാന്‍,,

  അന്ന് തുടങ്ങിയ മദ്യപാനം വേണുഗോപാല്‍ തുടര്‍ന്നുകൊണ്ടേയിരിന്നു  .മദ്യം പതിവായി പകര്‍ന്നുനല്‍കുന്നത് രാമനാഥനാണ് .എന്നുവെച്ച് ഈ കാലംവരെ മദ്യത്തിന്‍റെ രുചിയെന്താണെന്ന് രാമനാഥന്‍ അറിഞ്ഞിട്ടുപോലുമില്ല  .രാമനാഥന്‍ പതിവായി  ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഒപ്പം വേണുഗോപാല്‍ പോകുമായിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തേക്ക് വേണുഗോപാല്‍ പോകുമായിരുന്നില്ല .രാമനാഥന്‍ കൂടുതലും ചങ്ങാതിയുടെ സ്വഭാവം നന്നാകുവാനും ദീര്‍ഘായൂസിനും വേണ്ടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്.പക്ഷെ നാളിതുവരെ ചങ്ങാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല .നാളികേര പുരയ്ക്ക് കഥകള്‍ ഒരുപാടുണ്ട് പറയുവാന്‍ .വിവാഹിതനായിട്ടും   പരസ്ത്രീ ബന്ധങ്ങള്‍  വേണുഗോപാല്‍ തുടര്‍ന്നു പോന്നു .പല സ്ത്രീകളുമായി ലൈംഗിക വേഴ്ചയില്‍ഏര്‍പ്പെടുന്നത് നാളികേര പുരയ്ക്ക് അകത്തു വെച്ചാണ്  .  നാളികേര പുരയ്ക്ക് അടുത്തൊന്നും ജനവാസം ഉണ്ടായിരുന്നില്ല . പിന്നീട് അതില്‍ നിന്നും മാറ്റമുണ്ടായത് സഹപ്രവര്‍ത്തകയായ   ലക്ഷ്മിയെ പരിജയപെട്ടതിനു ശേഷമാണ് .ഒരു പെണ്ണിനെ കണ്ട് ഇഷ്ടമായാല്‍പിന്നെ അവളെ തന്‍റെ ആഗ്രഹസാഫല്യത്തിന് ലഭിക്കും വരെ അയാള്‍ അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കും .പക്ഷെ ലക്ഷ്മി വേണുഗോപാലിന്‍റെ ഇംഗിതത്തിന് വഴങ്ങിയിരുന്നില്ല .നിരന്തരമായ അയാളുടെ ആവശ്യപെടല്‍ കേട്ടു  സഹികെട്ടപ്പോള്‍  ഒരു ദിവസ്സം ലക്ഷ്മി പറഞ്ഞു .

,, പ്രാരാബ്ദങ്ങളുടെ കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്‍റെ വിവാഹം ഞാന്‍ മറന്നു .ഞാനും എന്‍റെ കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത് .എന്‍റെ പിതാവ് മരണപെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി . എനിയ്ക്ക് താഴെ നാല് സഹോദരിമാരും, രണ്ടു സഹോദരന്മാരുമുണ്ട്. . ഒരു സഹോദരിയുടെ വിവാഹമേ നടന്നിട്ടുള്ളൂ . നിങ്ങള്‍ വിവാഹിതനാണെന്ന് എനിയ്ക്ക് അറിയാം .നിങ്ങള്‍ക്ക് വേണ്ടുവോളം പണമുണ്ട്. എനിയ്ക്ക് വേണ്ടത് പണമാണ്. എന്നെ നിങ്ങള്‍ക്ക് വിവാഹം ചെയ്യുവാന്‍ കഴിയുമോ ? .അവകാശം ചോദിച്ചുകൊണ്ട് ഒരിക്കലും നിങ്ങളുടെ വീട്ടിലേക്കോ ഭാര്യയുടെ അരികിലേക്കോ ഞാന്‍ വരില്ല .എന്‍റെ പേരില്‍ അല്‍പം വസ്തുവും ഒരു വീടും വാങ്ങിച്ചു നല്‍കണം .ഏതെങ്കിലുമൊരു ക്ഷേത്രത്തില്‍ വച്ച് രഹസ്യമായി എന്‍റെ കഴുത്തില്‍ ഒരു താലി ചാര്‍ത്തണം .മറ്റാരേയും ബോധ്യപെടുത്തുവാനല്ല ,
എനിയ്ക്ക് എന്‍റെ മനസ്സിനെ തൃപ്തിപെടുത്തുവാനാണ് . രജിസ്റ്റര്‍ വിവാഹം വേണമെന്നൊന്നും ഞാന്‍ പറയില്ല  .പക്ഷെ എനിയ്ക്ക് ഒരു നിബന്ധനയുണ്ട് എന്നെ വിവാഹം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഞാനും നിങ്ങളുടെ ഭാര്യയും മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ ,,

വേണുഗോപാല്‍ ലക്ഷ്മി ഗര്‍ഭം ധരിക്കുവാന്‍ പാടില്ല എന്ന   നിബന്ധനയോടെ ലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി .വിവാഹത്തിനു മുന്‍പ് തന്നെ ലക്ഷ്മിയുടെ നിബന്ധനകള്‍ വേണുഗോപാല്‍ അംഗീകരിച്ചു .ലക്ഷ്മിയും കുടുംബാംഗങ്ങള്‍  പുതിയ വീട്ടിലേക്ക് താമസം മാറ്റി . പിന്നീട് ഇടയ്ക്കൊക്കെ വേണുഗോപാല്‍ ലക്ഷ്മിയുടെ അരികില്‍ പോയികൊണ്ടിരുന്നു .ഈ വിവരങ്ങള്‍ രാമനാഥന് മാത്രമേ അറിയുകയുള്ളൂ ..ലക്ഷ്മിയുമായുള്ള  വിവാഹത്തില്‍ നിന്നും വേണുഗോപാലിനെ  പിന്തിരിപ്പിക്കുവാന്‍ രാമനാഥന്‍ ശ്രമിച്ചതാണ്. പക്ഷെ രാമനാഥന്‍റെ വാക്കുകള്‍ വേണുഗോപാല്‍ കേട്ടില്ല.

നാളികേര പുരയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന വേണുഗോപാലിനോടായി രാമനാഥന്‍ പറഞ്ഞു .

,, വേണു താന്‍ മക്കളുടെ അരികിലേക്ക് കുറച്ചുനാളത്തേക്ക് പൊയ്ക്കോളൂ .തന്‍റെ  മോന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു .ഞാന്‍ പറഞ്ഞാല്‍ താന്‍ കേള്‍ക്കുമെന്നാ മോന്‍ പറയുന്നേ

,, എനിയ്ക്ക് ഈ നാടും, തന്നേം വിട്ടുപോകുവാന്‍ ഒട്ടും താല്‍പര്യമില്ലാ ..അത് എന്‍റെ മക്കള്‍ക്ക്‌ അറിയുകയും ചെയ്യാം. പിന്നെ എന്തിനാണാവോ മക്കള്‍ ഇങ്ങിനെ നിര്‍ബന്ധിക്കുന്നത് .ഇനി എന്നെ അവര്‍ക്ക് അമേരിക്കയിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ താനും എന്‍റെ കൂടെ പോരോ ...അങ്ങിനെയാണെങ്കില്‍ ആലോചിക്കാം ,,

രാമനാഥന്‍ അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു

,,  എന്താടോ  താനീ പറയുന്നേ..... എന്‍റെ കെട്ട്യോള് തനിച്ചാവില്ലേ ? തന്നെ പിരിഞ്ഞിരിക്കുവാന്‍ ആഗ്രഹം ഉണ്ടായിട്ടല്ലാ ഞാന്‍ പറയുന്നേ .മക്കളുടെ ആഗ്രഹാങ്ങള്‍ക്കല്ലേ നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത് .,,

,, എന്നാല്‍ ഇനി അമേരിക്കയിലേക്ക് പോകുന്നതിനെ കുറിച്ച് ഒരക്ഷരം താന്‍ എന്നോട് പറയരുത്..... .രാമാ താന്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചേ ..,,

പതിവില്‍ കൂടുതല്‍ വേണുഗോപാല്‍ മദ്യപിച്ചത് കൊണ്ട് അയാളുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു  .രാമനാഥന്‍ പറഞ്ഞു .

,, മദ്യപിച്ചത്   മതി .ഇന്ന് താന്‍ കണക്കൊക്കെ തെറ്റിച്ചിരിക്കുന്നു. സന്ധ്യയായി ഇനി നമുക്ക് പോകാം ,,

ബാക്കിയായ  വിദേശ മദ്യക്കുപ്പി നാളികേര പുരയുടെ അകത്ത് വെച്ച് ,കതക് താഴിട്ടു പൂട്ടി രാമനാഥന്‍ വേണുഗോപാലിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു .നടക്കുവാന്‍ നന്നേ പാടുപെടുന്ന വേണുഗോപാലിനെ രാമനാഥന്‍ താങ്ങി നടന്നു  .നടത്തത്തിനിടയില്‍  വേണുഗോപാല്‍ പുലമ്പിക്കൊണ്ടിരുന്നു .

,,എന്‍റെ ഈ ചങ്ങാതിയുടെ സ്നേഹമാണ് എനിയ്ക്ക് ജീവിക്കുവാനുള്ള പ്രേരണ .അവള് എന്നെ വിട്ടു പോയില്ലേ ......എന്‍റെ മക്കളും എന്നെ തനിച്ചാക്കി അമേരിക്കയിലേക്ക് പോയില്ലേ..... .എനിയ്ക്ക് നീ മാത്രമേയുള്ളൂ...... നീ മാത്രം. നിന്നെ വിട്ട് ഞാന്‍ എങ്ങും പോകില്ല ,,  

രാമനാഥന്‍ വേണുഗോപാലിനെ ബംഗ്ലാവിലാക്കി അയാളുടെ വീട്ടിലേക്കു നടന്നു.പടിപ്പുര കടന്നപ്പോള്‍ പൂമുഖത്തിരുന്ന്  ഭാര്യ നാമം ജപിക്കുന്നത് അയാള്‍ കണ്ടു .രാമനാഥന്‍ ചവിട്ടുപടിയില്‍ ഇരുന്നിരുന്ന കിണ്ടിയിലെ ജലം കൊണ്ട് പാദങ്ങള്‍ കഴുകി വൃത്തിയാക്കി  .  പൂമുഖത്തെ ചാരുകസേരയില്‍ കിടന്നു .വേണുഗോപാലിനെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു അയാളുടെ മനസ്സ് നിറയെ .ഒരു സുഹൃത്തിന് ചെയ്യാവുന്നതില്‍ എത്രയോ മടങ്ങ്‌ കൂടുതല്‍  തനിക്കായി  വേണു ചെയ്തിരിക്കുന്നു .ആകെയുള്ള പത്തു സെന്‍റെ് പുരയിടത്തിനു ചുറ്റുമുള്ള അര ഏക്കര്‍ ഭൂമി തനിക്കായി സൗജന്യമായി നല്‍കി, തരക്കേടില്ലാത്ത ഒരു വീട് പണിതു നല്‍കി,മൂന്ന് പെണ്മക്കളേയും വിവാഹംകഴിച്ചയക്കുവാന്‍ സഹായിച്ചു .അയാള്‍ ജീവിതത്തില്‍  പിന്നിട്ട നാള്‍വഴികളെ കുറിച്ചു ചിന്തിച്ചു കിടന്നു .ഏതാനും സമയം കഴിഞ്ഞപ്പോള്‍ ഭാര്യ നാമജപം കഴിഞ്ഞു  അയാളുടെ അരികില്‍ വന്നിരുന്നു പറഞ്ഞു .

,, ചായ എടുക്കട്ടെ ?,എന്താ ഇന്ന് ദുഖിതനായിരിക്കുന്നത്? .സുഹൃത്തിനെയായി വഴക്കിട്ടോ ?,,

,,വഴക്കൊന്നും കൂടിയില്ല . വേണുവിനോട് മക്കളുടെ അരികിലേക്ക് പോകുവാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല .അയാള്‍ എന്നെ വിട്ടു പോകില്ലാന്നു പറയുന്നു.  താനൊരു ചായ എടുത്തിട്ടു വരൂ ...ഇത്തിരി കടുപ്പം ഉണ്ടായിക്കോട്ടെ ,,

ഭാര്യ അടുക്കളയിലേക്കു പോയപ്പോള്‍ രാമനാഥന്‍റെ മനസ്സ്  വീണ്ടും പിന്നിട്ട നാള്‍വഴിയിലേക്ക് സഞ്ചരിച്ചു .

അടുത്തദിവസം ഒരു ഉറച്ച തീരുമാനം രാമനാഥന്‍ എടുത്തിരുന്നു .നാളികേര ശേഖരണ പുരയുടെ വരാന്തയിലിരുന്ന് ഗ്ലാസിലേക്കു  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ രാമനാഥന്‍ വേണുഗോപാലിനോട് പറഞ്ഞു .

,,  ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ താന്‍ ദേശ്യ പെടുമോ ?,,
വേണുഗോപാല്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, രാമനാഥന്‍ തുടര്‍ന്നു .
,, ഇനി ലക്ഷ്മിയെ ബംഗ്ലാവിലേക്ക് കൂട്ടി കൊണ്ട് വന്നൂടെ .അവളുടെ ജീവിതം തനിക്കായി നീക്കി വെച്ചവളാണ് 
വേണുഗോപാല്‍ അല്‍പനേരം മൌനിയായിരുന്നത്തിനു ശേഷം ഗ്ലാസ്സിലെ അവശേഷിച്ച മദ്യം അകത്താക്കിയത്തിനു ശേഷം  പറഞ്ഞു.

,, താന്‍ ഒരു പെഗ്ഗ്  ഒഴിച്ചേ .ഇനി അതൊന്നും ശെരിയാവില്ലടോ മക്കള്‍ അതൊന്നും അംഗീകരിക്കില്ല ,,

വേണുഗോപാല്‍  പകര്‍ന്നുനല്‍കിയ മദ്യം അതേ പടി അകത്താകിയത്തിനു ശേഷം ഗ്ലാസ്സ്‌ വീണ്ടും മദ്യം പകരാനായി രാമനാഥന്‍റെ മുന്‍പിലേക്ക്  നീക്കി വെച്ചു .രാമനാഥന്‍ തുടര്‍ന്നു .

,, ജീവിതം നമ്മള്‍ തരണം ചെയ്യുക തന്നെ വേണം. ശേഷിക്കുന്ന തന്‍റെ ജീവിതത്തില്‍ തനിക്കൊരു തുണ ഉണ്ടായേ പറ്റൂ. ഞാന്‍ തന്‍റെ മക്കളോട് സംസാരിക്കുവാന്‍ പോകുകയാണ്. ഇന്ന് രാത്രി ഞാന്‍ അവരുമായി ഫോണില്‍ സംസാരിക്കും .അവര്‍ക്കു ഇഷ്ടമല്ലാ എന്ന് പറയുകയാണെങ്കില്‍ നമുക്ക് വേണ്ടായെന്നു വെയ്ക്കാം ,,

അന്നും  പതിവില്‍ കൂടുതല്‍ വേണുഗോപാല്‍  മദ്യപിച്ചു .രാമനാഥന്‍ താങ്ങിയാണ്  വേണുഗോപാലിനെ വീട്ടിലേക്ക് എത്തിച്ചത് .രാത്രി രാമനാഥന്‍ വേണുഗോപാലിന്‍റെ മക്കളുമായി സംസാരിച്ചു .മകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല പക്ഷെ മകള്‍ നീരസം അറിയിച്ചു .ഒരു വിധം മകളുടേയും സമ്മതം രാമനാഥന്‍ വാങ്ങി .അടുത്ത ദിവസ്സം ലക്ഷ്മിയെ ബംഗ്ലാവിലേക്ക് വേണുഗോപാലും രാമനാഥനും കൂട്ടി കൊണ്ടു പോന്നു .സായാഹ്നത്തില്‍ നാളികേര പുരയിലേക്ക്‌ പോകണം എന്ന് വേണുഗോപാല്‍ പറഞ്ഞെങ്കിലും രാമനാഥന്‍ അതിന് വിസമ്മതിച്ചു .രാമനാഥന്‍ നേരത്തെതന്നെ തന്‍റെ വീട്ടിലേക്ക് തിരികെ പോന്നു .അന്നു രാത്രി ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ വേണുഗോപാല്‍ ലക്ഷ്മിയെ ആദ്യമേ വിവാഹം ചെയ്തിരുന്നു എന്ന വിവരം രാമനാഥന്‍ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ക്കു അത്ഭുതം തോന്നി. ഭാര്യ പറഞ്ഞു .

,,  ഭഗവാനേ എന്താ ഈ കേള്‍ക്കുന്നേ!!!!! .ഇതൊക്കെ അറിഞ്ഞിട്ടും.... എല്ലാം എന്നോട് പറയുന്ന അങ്ങ് ഇതുമാത്രം എന്തേ എന്നോട് പറയാതെയിരുന്നത്? ,,

രാമനാഥന്‍ മറുപടി പറഞ്ഞില്ല .അയാള്‍ക്ക്‌ ഇന്ന് സന്തോഷത്തിന്‍റെ ദിവസ്സമായിരുന്നു . സുഹൃത്ത് ഇനി തനിച്ചാകില്ലല്ലോ എന്ന ആത്മസംതൃപതിയോടെ അയാള്‍ നിദ്രയിലേക്ക് വഴുതി വീണു . ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസ്സം നാളികേര ശേഖരണ പുരയുടെ വരാന്തയില്‍ പതിവുപോലെ രാമനാഥന്‍ വേണുഗോപാലിന്  മദ്യം പകര്‍ന്നു നല്‍കുമ്പോള്‍ ,വേണുഗോപാലിന് കലശലായ ചുമ അനുഭവപെട്ടു .എത്ര ശ്രമിച്ചിട്ടും ചുമയെ നിയന്ത്രിക്കുവാന്‍ അയാള്‍ക്കായില്ല .ചുമ കൂടിക്കൂടി അയാള്‍ രക്തം ചര്‍ദ്ദിച്ചു .രാമാ.. എന്ന വിളിയോടെ അയാള്‍ രാമനാഥനുമേല്‍ ചാഞ്ഞു .രാമനാഥന്‍ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് വരാന്തയില്‍ കിടത്തിയതിനു ശേഷം  ബംഗ്ലാവിലേക്ക് പാഞ്ഞു .ബംഗ്ലാവില്‍ എത്തിയ രാമനാഥന്‍   ഡ്രൈവറേയും വല്യകാരനേയും കൂട്ടി വാഹനത്തില്‍ തിരികെയെത്തി .പക്ഷെ വാഹനം  നാളികേര പുരയുടെ അരികിലേക്ക് എത്തുവാനാവില്ലായിരുന്നു .ദൂരെ റോഡില്‍ നിറുത്തിയ വാഹനത്തിലേക്ക് .രാമനാഥനും , ഡ്രൈവറും ,വാല്യകാരനും കൂടി  വേണുഗോപാലിനെ എടുത്തുക്കൊണ്ടു പോയികിടത്തി .ഉടനെ തന്നെ   ആശുപത്രിയിലേക്ക് കൊണ്ടു പോയി .
വേണുഗോപാല്‍ ശ്വാസം എടുക്കാന്‍ നന്നേ പാടുപെടുന്നത് കണ്ടപ്പോള്‍ രാമനാഥന്‍റെ ഇമകള്‍ നിറഞ്ഞൊഴുകി .രാമനാഥന്‍ വേണുഗോപാലിനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു .

,, സമാധാമായി കിടന്നോളൂ നിനക്ക് ഒന്നും സംഭവിക്കില്ല .ഞാനില്ലേ നിന്‍റെ കൂടെ ,,

ഇടയ്ക്കൊക്കെ വേണുഗോപാലിന്‍റെ വായില്‍നിന്നും വരുന്ന രക്തം രാമനാഥന്‍ തന്‍റെ  തുവാല കൊണ്ട് തുടച്ചുനീക്കി കൊണ്ടിരുന്നു .അയാള്‍ വാഹനത്തിന്‍റെ വേഗത കൂട്ടുവാന്‍ നിരന്തരം ഡ്രൈവറോട് പറഞ്ഞു .രാമനാഥന്‍ അന്നേവരെ അനുഭവിക്കാത്ത മാനസീക സങ്കര്‍ഷമായിരുന്നു അപ്പോള്‍ അനുഭവിച്ചു കൊണ്ടിരുന്നത് .

അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപെട്ട വേണുഗോപാലിനെകുറിച്ചുള്ള വിവരങ്ങള്‍ അറിയാതെ രാമനാഥന്‍ വ്യാകുലപ്പെട്ടൂ ,മണിക്കൂറുകള്‍ക്കു ശേഷം  പരിശോധിച്ച ഡോക്ടര്‍മാരില്‍ പ്രധാന ഡോക്ടര്‍  രാമനാഥനോട് പറഞ്ഞു .

,,നിരന്തരമായ മദ്യപാനം മൂലം അദ്ദേഹത്തിന്‍റെ കരളിന് കാര്യമായ കേട് പറ്റിയിട്ടുണ്ട് ഉടനെതന്നെ കരളിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വെയ്ക്കണം .ചേരുന്ന ദാതാവിനെ കണ്ടെത്തേണം ദാതാവിന് മുറിച്ചു മാറ്റുന്ന കരള്‍ ക്രമേണ വളര്‍ന്നു വരും  .പക്ഷെ കരള്‍ മുറിച്ചു മാറ്റിവെയ്ക്കുന്ന സര്‍ജ്ജറി ഈ ആശുപത്രിയിലില്ല. അതിന് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് രോഗിയെ എത്രയുംവേഗം കൊണ്ടുപോകണം .അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെയധികം ഗുരുതരമാണ് ഇപ്പോള്‍  ,,

,, എന്‍റെ കരള്‍ മുറിച്ചു മാറ്റി വച്ചോളൂ   എന്‍റെ വേണുഗോപാലിനെ രക്ഷിക്കണം ഡോക്ടര്‍ ,,

,,സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോകു .അവിടെ താങ്കളെ  പരിശോധിച്ച് അവര്‍ തീരുമാനിക്കും അദ്ദേഹത്തിന് ചേരുന്നതാണോ താങ്കളുടെ കരള്‍ എന്ന് ,,

അമേരിക്കയിലേക്ക് വിളിച്ച്  മക്കളെ അച്ഛന്‍റെ  അസുഖവിവരം അറിയിച്ചപ്പോള്‍ അവര്‍ ഉടനെ നാട്ടിലേക്ക് എത്താം എന്ന് രാമനാഥനോട് പറഞ്ഞു .രാമനാഥന്‍ ബാങ്കില്‍ പോയി ഉദ്ദ്യോഗത്തില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച രൂപയില്‍ നിന്നും കുറെയേറെ രൂപ പിന്‍വലിച്ചു .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വേണുഗോപാലിനെയായി യാത്രയായി.  അയാളുടെ ഭാര്യയേയും ,ലക്ഷ്മിയേയും ഒപ്പം കൂട്ടി .ആംബുലന്‍സില്‍ രാമനാഥന്‍റെ മടിയില്‍ തലചായ്ച്ച് വേണുഗോപാല്‍ കിടന്നു .  വേണുഗോപാലിന്‍റെ  മുഖത്ത് തെല്ലും ഭയം നിഴലിച്ചിരുന്നില്ല  ,ജീവിതം ആസ്വദിച്ചു ജീവിച്ചു എന്ന മുഖഭാവമായിരുന്നു അപ്പോള്‍ അയാളുടേത് .  കൂട്ടുകാരന്‍റെ അവസ്തയെ കുറിച്ച് ഓര്‍ത്ത് രാമനാഥന്‍ വല്ലാതെ സങ്കടപെട്ടു.  .സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പരിശോധനയില്‍ രാമനാഥന്‍റെ കരള്‍ വേണുഗോപാലിന് ചേരുന്നതാണെന്നുള്ള അറിയിപ്പ് വന്നു .ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ജ്ജറിക്കായി രണ്ടു പേരേയും ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി .രണ്ടുപേരെയും അടുത്തടുത്ത് കിടത്തിയപ്പോള്‍ വേണുഗോപാല്‍ രാമനാഥന്‍റെ കൈത്തലം നുകര്‍ന്ന് തന്‍റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അപ്പോള്‍ വേണുഗോപാലിന്‍റെ  ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു .രാമനാഥന്‍ ആദ്യമായി അയാള്‍ കരയുന്നത്  കാണുകയായിരുന്നു .

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി .ആദ്യം അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നത് .രാമനാഥനായിരുന്നു .അയാള്‍ പ്രിയ സുഹൃത്ത് ഉണരുന്നതും കാത്തു വേദന സഹിച്ചുകിടന്നു . ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ ഗ്രാമത്തില്‍ തിരികെയെത്തി . മാസങ്ങളുടെ വിശ്രമവും മരുന്ന് കഴിക്കലുകള്‍ക്കും ഒടുവില്‍. രണ്ടു പേരും പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .വേണുഗോപാലിന്‍റെ മക്കള്‍ അമേരിക്കയിലേക്ക് തിരികെ പോയി . ഒരു ദിവസ്സം വേണുഗോപാല്‍ പറഞ്ഞു.

,, നമുക്ക് ഇന്ന് സായാഹ്നത്തില്‍ നാളികേര ശേഖരണ പുരയിലേക്ക്‌ പോയാലോ ,,

,, ഞാന്‍ പറയുവാനിരിക്കുകയായിരുന്നു. ഒരു പാട് കാലമായില്ലേ ... നമ്മള്‍ അവിടേക്ക് പോയിട്ട് ,,

സായാഹ്നത്തില്‍ രണ്ടു പേരും നാളികേര ശേഖരണ പുരയില്‍ എത്തി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വാല്യകാരന്‍ അവിടെ വന്ന് ഒരു സഞ്ചി വേണുഗോപാലിന് നല്‍കി തിരികെ പോയി .വേണുഗോപാല്‍ സഞ്ചിയില്‍ നിന്നും വിദേശ മദ്യ കുപ്പിയും ഗ്ലാസ്സും വെള്ളകുപ്പിയും പുറത്തെടുക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍ ആക്രോശിച്ചു കൊണ്ടു പറഞ്ഞു .

,,മതിയായില്ലേ നിനക്ക്, ഈ കാലമത്രയും കുടിച്ച് കരള്‍ നശിപ്പിച്ചിട്ടും ഇനി ഞാന്‍ നല്‍കിയ കരള്‍ കൂടി നശിപ്പിക്കണോ നിനക്ക്  ,,

രാമനാഥന്‍ ബലംപ്രയോഗിച്ച് മദ്യക്കുപ്പി വാങ്ങി അടപ്പ് തുറന്ന് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു .വേണുഗോപാല്‍ അയാളുടെ പ്രവര്‍ത്തി കണ്ട് നിശ്ചലമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ രാമനാഥന്‍  വീണ്ടും തുടര്‍ന്നു .

,,ഇനി ഒരു തുള്ളി മദ്യം നിന്‍റെ ശരീരത്തില്‍ പ്രവേശിക്കപെട്ടു എന്ന് ഞാന്‍ അറിഞ്ഞാല്‍. അന്ന് അവസാനിക്കും നമ്മള്‍ തമ്മിലുള്ള ബന്ധം .എനിക്ക് വേണം നിന്നെ .എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത് വരെ എനിക്ക് കാണണം നിന്നെ ആരോഗ്യത്തോടെ തന്നെ ,,

ആദ്യമായാണ് രാമനാഥന്‍ വേണുഗോപാലിനോട് അത്രയും   ദേഷ്യത്തില്‍  . സംസാരിക്കുന്നത്. അയാള്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റുനിന്ന് ചുമരില്‍ തല ചേര്‍ത്തുപിടിച്ചു കുഞ്ഞുങ്ങളെ പോലെ തേങ്ങി കരയുവാന്‍ തുടങ്ങി .അല്‍പ നേരം കഴിഞ്ഞപ്പോള്‍ രാമനാഥന്‍ അയാളുടെ തോളില്‍ കൈത്തലം വെച്ചു .അപ്പോള്‍ വേണുഗോപാല്‍ നിയന്ത്രണം വിട്ട് അയാളെ കെട്ടിപിടിച്ച്  കരഞ്ഞു  കൊണ്ടു പറഞ്ഞു .

 ,,ഞാന്‍ എന്ത് സുകൃതം ചെയ്തിട്ടാണ് നിന്നെ എനിയ്ക്ക് സുഹൃത്തായി ലഭിച്ചത് .എനിയ്ക്ക് ഒന്നും വേണ്ട. നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും തന്നെ എനിയ്ക്ക് വേണ്ട .എന്നോട് ക്ഷമിക്കൂ രാമാ ...... ,,

രണ്ടു പേരും പരസ്പരം കരഞ്ഞുകൊണ്ട്‌ ആ നില്‍പ്പ്ഏറെനേരം  നിന്നു .അപ്പോള്‍  സായാഹ്നം വിടവാങ്ങിയ അറിയിപ്പെന്നോണം സൂര്യന്‍ പാതി അസ്തമിച്ചിരുന്നു .ആകാശമാകെ സ്വര്‍ണ്ണനിറം വാരി വിതറിയ പ്രതീതി പ്രപഞ്ചമാകെ ഉളവാക്കി . ആകാശത്ത്‌ പറവകള്‍ അവരവരുടെ വാസസ്ഥലം ലക്ഷ്യമാക്കി ശബ്ദ കോലാഹലങ്ങളോടെ  പറന്നുപോയികൊണ്ടിരുന്നു .  നാളത്തെ പുതുപുലരിയെ പ്രതീക്ഷിച്ചുകൊണ്ട്  .
                                                                      ശുഭം
rasheedthozhiyoor@gmail.com 
       


20 January 2014

കഥ ,ഇടവപ്പാതിയിലെ ഒരു അര്‍ദ്ധരാത്രിയില്‍


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 
(മഴവില്ല് ഓണ്‍ലൈന്‍ മാഗസിന്‍ പന്ത്രണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച കഥ )

                                  പട്ടണത്തില്‍ നിന്നും ദൂരെയുള്ള മലയോര ഗ്രാമത്തിലേക്ക് പ്രതീക്ഷിക്കാതെയുള്ള സ്ഥലമാറ്റത്തിനുള്ള   അറിയിപ്പ് ലഭിച്ച ,  വൈദ്യുതി കാര്യാലയത്തിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന  തൊഴിലാളി   മുകുന്ദന്‍ വ്യാകുലതയോടെ   നിസഹായനായി മേലുദ്യോഗസ്ഥന്‍റെ മുന്‍പില്‍ നിന്നു .വിഷമത്തോടെയുള്ള മുകുന്ദന്‍റെ മുഖഭാവം കണ്ടപ്പോള്‍   മേലുദ്യോഗസ്ഥന്‍  പറഞ്ഞു .
,, മുകുന്ദന്‍ ഏതാണ്ട് നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇവിടെ എത്തിയിട്ട് ജോലിയില്‍ ഈ കാലം വരെ ഒരു പരാതിയും തനിക്കെതിരെ ഇവിടെ ലഭിച്ചിട്ടില്ല .വൈദ്യുതി തകരാറുകളെ കുറിച്ചുള്ള വിവരം ലഭിച്ചയുടനെ തന്നെ വൈദ്യുതി പുനസ്ഥാപിച്ചു നല്‍കാറുള്ള താന്‍ ഇവിടം വിട്ടു പോകുന്നു എന്നതില്‍ എനിക്ക് വളരെയധികം വിഷമം ഉണ്ട് . മുകളില്‍ നിന്നുള്ള ഉത്തരവ് പാലിക്കതെയിരിക്കുവാന്‍ നമുക്ക് നിര്‍വാഹമില്ലല്ലോ  ,,

മുകുന്ദന് ഇരുപത് വര്‍ഷത്തോളമായി   വൈദ്യുതി കാര്യാലയത്തിലെ   തൊഴില്‍ ലഭിച്ചിട്ട് .ഈ കാലയളവില്‍ ഇത് ഏഴാം തവണയാണ് മുകുന്ദന്  സ്ഥലമാറ്റം ലഭിക്കുന്നത് .ഇപ്പോള്‍ പ്രായം നാല്‍പ്പത്തിനാലു  കഴിഞ്ഞിരിക്കുന്നു  .പോകുന്നിടത്തെല്ലാം വാടക വീട്ടിലാണ് മുകുന്ദനും കുടുംബവും  താമസിച്ചിരുന്നത് .ഇപ്പോള്‍ ഈ പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്ത്‌ അഞ്ചു സെന്‍റ
  പുരയിടം സ്വന്തമായി  വാങ്ങിച്ചു .   മുകുന്ദനോടൊപ്പം ഇവിടെ  ഭാര്യ ഗായത്രിയും, പതിനൊന്നാം തരത്തില്‍ പഠിക്കുന്ന മകന്‍ വിഷ്ണുവും, മൂന്നാം തരത്തില്‍ പഠിക്കുന്ന മകള്‍ വിമലയുമാണുള്ളത്‌   . ജന്മദേശത്ത് തറവാട്ടില്‍ അമ്മയും സഹോദരങ്ങളും താമസിക്കുന്നു .പതിനെട്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്തിരുന്ന പ്രദേശത്തു നിന്നും അവിചാരിതമായാണ്
  ഗായത്രിയെ മുകുന്ദന്‍ പരിചയപെടുന്നത് .ഒരു  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ തിമര്‍ത്തു  പെയ്യുന്ന മഴയുള്ള ദിവസ്സം, അന്ന് മുകുന്ദന്  രാത്രി ജോലിയായിരുന്നു,  സമയം ഏതാണ്ട് പതിനൊന്നു മണി  കഴിഞ്ഞു കാണും .  വൈദ്യുതി കാര്യാലയത്തിലെ  വിശ്രമ മുറിയില്‍ അസഹനീയമായ തണുപ്പ് അനുഭവപെട്ടിരുന്നത് കൊണ്ട് തണുപ്പകറ്റാന്‍ ശരീരമാസകലം മൂടി പുതച്ചിരിക്കുകയായിരുന്നു മുകുന്ദന്‍ .മൂടി പുതച്ചുകിടക്കാന്‍  കലശലായി  ആഗ്രഹം തോന്നിയ നേരം അവിടേക്ക്   ഒരു ഫോണ്‍ കോള്‍ വന്നു .ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരത്ത്‌  വൈദ്യുതി കമ്പി മരം വീണു പൊട്ടികിടക്കുന്നു എന്ന അറിയിപ്പായിരുന്നു അത് .വൈദ്യുതി കാര്യാലയത്തില്‍ അപ്പോള്‍   മുകുന്ദന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു  .താല്‍ക്കാലിക ജീവനക്കാര്‍ പകല്‍ മാത്രമേ ജോലിക്ക് വരികയുള്ളു .ഉടനെതന്നെ മഴക്കോട്ട് ധരിച്ച്    മുകുന്ദന്‍ തന്‍റെ സൈക്കിളില്‍ പോയി കമ്പി പൊട്ടി കിടക്കുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ചേദിച്ചു .

കനത്ത  മഴ ശമനമില്ലാതെ പെയ്തുകൊണ്ടിരുന്നു .കനമുള്ള മഴത്തുള്ളികള്‍ മുഖത്ത് പതിക്കുമ്പോള്‍ നേരിയ തോതില്‍   വേദന അനുഭവപെടുന്നുണ്ടായിരുന്നു  അയാള്‍ക്ക്‌ . ടാറിടാത്ത  ച്ചെമ്മണ്‍ പാതയുടെ അരികില്‍  കമ്പി പൊട്ടി കിടന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍  ട്ടോര്‍ച്ച് തെളിയിച്ചു തരുവാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് അയാള്‍  പരതി . ചുറ്റുപാടും വീക്ഷിച്ചപ്പോള്‍  അല്‍പമകലെ ഒരു ചെറിയ ഓല പുരയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം മാത്രമേ കാണുവാന്‍ അയാള്‍ക്ക്‌  കഴിഞ്ഞുള്ളൂ. മുകുന്ദന്‍ ആ ഓല പുര ലക്ഷ്യമാക്കി നടന്നു . വീടിന്‍റെ  കതക്  തുറന്ന നിലയിലയില്‍ കണ്ടപ്പോള്‍  ദൂരെ നിന്നുതന്നെ  അയാള്‍ ഉച്ചത്തില്‍ 
  ,, ഇവിടെ ആരുമില്ലെ ,, എന്ന് ചോദിച്ചു .മറുപടി ലഭിക്കാതെയായപ്പോള്‍ വീടിന്‍റെ അടുത്തു പോയി  അകത്തേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം പകച്ചു നിന്നുപോയി. ഉത്തരത്തില്‍ കെട്ടി തൂങ്ങി മരിക്കുവാന്‍ ഒരു സ്ത്രീ ശ്രമിക്കുന്നു .ഉടനെ അയാള്‍ ,,അരുത് ,,എന്ന് അലറി ക്കൊണ്ട്  അകത്തേക്ക് പാഞ്ഞുകയറി തലയില്‍ കുരിക്കിടുവാന്‍ സ്റ്റൂളില്‍ കയറി നിന്നുരുന്ന സ്ത്രീയെ സ്റ്റൂളില്‍ നിന്നും തള്ളി, താഴേക്കു വിഴുവാന്‍ പോയ അവളെ മുകുന്ദന്‍ പിടിച്ചു .പൊടുന്നനെയുള്ള അവളുടെ വീഴ്ച്ച താങ്ങുവാന്‍ കഴിയാതെ രണ്ടു പേരും നിലംപതിച്ചു .മുകുന്ദന്‍റെ മാറില്‍ നിന്നും അവള്‍ കുതറിയോടി.മുകുന്ദന് ആശ്ചര്യമായിരുന്നു ഒരു ജീവന്‍ രക്ഷിക്കുവാനായി  നിയോഗിതനായ പോലെ ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ സ്ത്രീയുടെ ജീവന്‍ നിശ്ചലമായി പോയേനെ എന്ന ചിന്ത അയാളെ നടുക്കി .  

 ,, എനിക്ക്   ജീവിക്കേണ്ടാ  ,, എന്ന് അലറിക്കൊണ്ട്    തെറിച്ചു വീണ സ്റ്റൂള്‍ നേരയാക്കി വീണ്ടും    സ്റ്റൂളിന് മുകളില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിടുവാന്‍ ആ സ്ത്രീ  ശ്രമിച്ചു .പൊടുന്നനെ മുകുന്ദന്‍ തറയില്‍നിന്നും ച്ചാടി എണീറ്റുനിന്ന് അവളെ ബലംപ്രയോഗിച്ച് സ്റ്റൂളില്‍ നിന്നും താഴെയിറക്കി  മുഖത്ത് ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

,,ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ളതാണ് പാതിവഴിയില്‍ അവസാനിപ്പിക്കുവാനുള്ളതല്ല . മരണം ഒന്നിനും ഒരു പരിഹാരമല്ല ,,

അവള്‍ തളര്‍ന്ന് ചുമരില്‍ ചാരിയിരുന്ന് മുഖം പൊത്തി പൊട്ടി കരഞ്ഞു .  മുകുന്ദന്‍ വീടിനകം വീക്ഷിച്ചു .മുറിയോട് ചേര്‍ന്നുള്ള അടുക്കളയിലേക്ക് നോക്കിയ മുകുന്ദന്‍ ഒരു നിമിഷം വീണ്ടും  പകച്ചുനിന്നു . നിലത്ത് ഒരാള്‍ ചോര വാര്‍ന്നു കിടക്കുന്നു .അടുത്തായി ഒരു ചിരവ രക്തംപുരണ്ട നിലയില്‍  കിടക്കുന്നു.മുകുന്ദന്‍ അയാളുടെ ശ്വാസോച്ഛ്വാസം   പരിശോധിച്ചു. ജീവനുണ്ട് എന്ന് ബോധ്യമായപ്പോള്‍   മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

 ,,ആരാ ഇത് എന്താ ഉണ്ടായെ ,,

അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

,, എന്‍റെ ഭര്‍ത്താവ് മൂക്കറ്റം മദ്യപിച്ച് വന്ന് എന്നും എന്നെ പൊതിരെ തല്ലും ഇന്ന് സഹിക്കാതെയായപ്പോള്‍ മുന്‍പില്‍ കണ്ട  ചിരവയെടുത്ത് ഞാനൊന്ന് അടിച്ചു  തലയിലാണ് അടി കൊണ്ടത്‌  എനിക്ക് ജീവിക്കേണ്ട ഈ ദുഷ്ടന്‍റെ  കൂടെ എനിക്ക് ഇനിയും ആവില്ല ഇയാളോടൊപ്പം ജീവിക്കാന്‍  ,,

  എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന മുകുന്ദന്‍  പൊടുന്നനെ വെളിപാടുണ്ടായത്  പോലെ പറഞ്ഞു  .

,,  എത്രയും പെട്ടന്ന് ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകേണം  അല്ലെങ്കില്‍ ഇയാള്‍ മരിച്ചുപോകും   ,,

അവള്‍ ഒന്നും ഉരിയാടാതെ കരഞ്ഞു കൊണ്ടേയിരുന്നു .
മുകുന്ദന്‍  ഒരു കഷണം തുണി  കീറിയെടുത്ത് അവളുടെ ഭര്‍ത്താവിന്‍റെ പരിക്ക് പറ്റിയ ഭാഗത്ത് കെട്ടിയതിനു ശേഷം  അയാളെ അല്‍പം നീക്കി കിടത്തി. തറയില്‍ പുരണ്ട രക്തം വൃത്തിയാക്കിയതിനു ശേഷം അവളോട്‌  പറഞ്ഞു.

,, എന്താ ഉണ്ടായെ എന്ന് ചോദിക്കുന്നവരോട്  .മദ്യപിച്ചു വരുമ്പോള്‍ ചവിട്ടുപടിയില്‍ തെന്നി വീണ് തല കല്ലില്‍ തട്ടി പരിക്ക് പറ്റിയതാണ് എന്ന് പറഞ്ഞാല്‍ മതി .ഞാന്‍ പോയി ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോകുവാന്‍  വാഹനം കിട്ടുമോ എന്ന് നോക്കട്ടെ ,,

മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിനടുത്ത്  പരിചയമുള്ള ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ പോയി അയാളെ വിളിച്ചുണര്‍ത്തി പറഞ്ഞു .

,, ഒരാള്‍ വീണു പരിക്കുകളോടെ ബോധരഹിതനായി കിടക്കുന്നുണ്ട് അയാളെ ആശുപത്രിയില്‍ എത്രയുംവേഗം  എത്തിക്കേണം ,,

,, നിങ്ങള്‍ ഈ നാട്ടപാതിരാക്ക് മനുഷ്യനെ മിനക്കെടുത്താതെ പോയെ അയാളെ ആംബുലന്‍സില്‍ ക്കൊണ്ട് പോകൂ ,,

,, അങ്ങിനെ പറയല്ലെ അനിയാ ഈ നേരത്ത് ആംബുലന്‍സ് തേടിപ്പിടിച്ചു വരുമ്പോഴേക്കും അത്യാസന്നനിലയില്‍ ഉള്ള അയാള്‍ മരണപ്പെടും ,,

ഉറക്കച്ചടവോടെ  ഓട്ടോറിക്ഷക്കാരന്‍ മനസ്സില്ലാമനസ്സോടെ മുകുന്ദനെ അനുഗമിച്ചു . വീടിനടുത്തെത്തിയപ്പോള്‍   ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു .

,, ആ കാണുന്ന വീട്ടിലെ ആളാണോ ,,

,, അതെ ഞാന്‍  വൈദ്യുതി കമ്പി പൊട്ടിയത് നേരെയാക്കാന്‍ വന്നതാ ആ വീട്ടിലെ സ്ത്രീയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഞാന്‍ പോയി നോക്കിയതാ. വീണു പരിക്ക് പറ്റിയെന്നാണ് ആ സ്ത്രീ പറഞ്ഞത് ആ സ്ത്രീ മാത്രമേയുള്ളൂ ആ വീട്ടില്‍  ,,

,, എന്തിനാ സാറേ വേണ്ടാത്ത പണിക്ക് പോകുന്നത്.ആ വീട്ടിലെ ആള് അത്ര ശെരിയല്ലാട്ടോ. അറിയ പെടുന്ന തെമ്മാടിയാണ്   ആ വീട്ടിലെ കൊച്ചിനെ ആറേഴുമാസം മുന്നെ ഏതോ അനാഥാലയത്തിലെ   സമൂഹ വിവാഹത്തില്‍ നിന്നും കെട്ടി കൊണ്ട് വന്നതാ  . ,,

,, അപകടം പറ്റിയ ആളെ രക്ഷിക്കുക എന്നത് മനുഷ്യന്‍റെ കടമയാണ് നിങ്ങള്‍ വേഗം വരൂ ,,

വീടിന്‍റെ മുറ്റത്തേക്ക് വാഹനം പോകുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഓട്ടോറിക്ഷക്കാരന്‍റെ സഹായത്തോടെ ഒരു വിധം ആ സ്ത്രീയുടെ ഭര്‍ത്താവിനെ ഓട്ടോറിക്ഷയില്‍ എത്തിച്ച് സീറ്റില്‍ ഒരു വശത്തേക്ക് ചാരിയിരുത്തി. അവള്‍ പുറകെ വരുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ തിരിഞ്ഞു നോകിയ അയാള്‍ അവളെ കണ്ടില്ല. മുകുന്ദന്‍ തിരികെ വീട്ടിലേക്ക് കയറിയപ്പോള്‍  അവള്‍ അപ്പോഴും കരയുകയായിരുന്നു  .,, വരൂ ,,എന്നയാള്‍ വിളിച്ചപ്പോള്‍   അനുസരണയുള്ള  കുഞ്ഞിനെപോലെ  മുകുന്ദനെഅവള്‍  അനുഗമിച്ചു .
  കാലവര്‍ഷത്തിലെ ഇടവപ്പാതിയിലെ മഴ പൂര്‍വാധികം ശക്തിയോടെ അപ്പോഴും  തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു .

 മഴ നനഞ്ഞു എല്ലാവരുടേയും ദേഹമാസകലം നനഞ്ഞിരുന്നു . അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ അയാളെ പരിശോധിച്ചതിനു ശേഷം പറഞ്ഞു .

,, തലയ്ക്ക് കാര്യമായ  ക്ഷതം  പറ്റിയിട്ടുണ്ട് നിങ്ങള്‍  ഇയാളെ വേഗം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയ്ക്കോളു.,,

,,ഭയപ്പെട്ടു നില്‍ക്കുന്ന അവളെ അവിടെ തനിച്ചാക്കി പോകുവാന്‍   മുകുന്ദന്‍റെ മനസ്സ്  അനുവദിച്ചില്ല, അല്ലെങ്കില്‍ത്തന്നെ താന്‍ എങ്ങിനെ അവളെ വിട്ടു പോകും ജീവിതം അവസാനിപ്പിക്കുവാന്‍ തുനിഞ്ഞ പെണ്ണിനെ രക്ഷിച്ച    താന്‍                           ഈ അവസ്ഥയില്‍ അവളെ വിട്ടു പോകുന്നത്  എങ്ങിനെ   എന്നായിരുന്നു മുകുന്ദന്‍റെ ചിന്ത ,  ഓട്ടോറിക്ഷക്കാരന് കൊടുക്കുവാനുള്ള തുക കൊടിത്തിട്ട് അയാളെ പറഞ്ഞു വിട്ടതിനുശേഷം   സര്‍ക്കാര്‍ ആശുപത്രിയുടെ അധീനതയിലുള്ള ആംബുലന്‍സില്‍       മെഡിക്കല്‍കോളേജിലേക്ക് അവര്‍ യാത്രയായി .അപ്പോഴും ആര്‍ത്തിരമ്പി പെയ്യുന്ന മഴയ്ക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല . യാത്രയ്ക്കിടയില്‍ മുകുന്ദന്‍ അവളുടെ പേര് ചോദിച്ചു .അവള്‍ പതുക്കെ മന്ത്രിച്ചു ,, ഗായത്രി ,, മെഡിക്കല്‍കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഗായത്രിയുടെ ഭര്‍ത്താവിനെ പ്രവേശിപ്പിച്ചു .മരുന്നുകള്‍ വാങ്ങുവാനുള്ള കുറിപ്പ് ലഭിച്ചപ്പോള്‍ അവയെല്ലാം മുകുന്ദന്‍ വാങ്ങി കൊടുത്ത് സമയം നോക്കിയപ്പോള്‍ മൂന്നുമണി കഴിഞ്ഞിരിക്കുന്നു നേരം പുലരുവാന്‍  ഇനി രണ്ടുമണിക്കൂര്‍ മാത്രം . അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഇരുന്നിരുന്ന ഗായത്രിയുടെ അരികില്‍ പോയി കുറച്ച് രൂപ അവളുടെ നേര്‍ക്ക്‌ നീട്ടി കൊണ്ടയാള്‍  പറഞ്ഞു  .

,, എനിയ്ക്ക് രാത്രിയിലാണ് ജോലി .നേരം വെളുക്കുന്നതിനുമുന്പ്  പൊട്ടികിടക്കുന്ന  വൈദ്യുതി കമ്പി  നേരെയാക്കണം. ഞാനൊരു പത്തുമണി ആവുമ്പോഴേക്കും തിരികെയെത്താം ,,

 അയാള്‍ പോകുവാന്‍ തുനിഞ്ഞപ്പോള്‍  ഗായത്രി കരഞ്ഞു കൊണ്ട് പറഞ്ഞു .

,, എന്നെ തനിച്ചാക്കി  പോകരുത് എനിയ്ക്ക് പേടിയാകുന്നു .,,

അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി .സിംഹത്തിനു മുന്‍പിലേക്ക് തള്ളി വിടുന്ന മാന്‍പേടയെ പോലെ ആവില്ലെ താന്‍ ഗായത്രിയെ തനിച്ചാക്കി പോയാല്‍ എന്ന് മുകുന്ദന്‍ ചിന്തിച്ചു .അല്‍പനേരം ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളോട്‌ ചോദിച്ചു ?

,, ഗായത്രി പോരുന്നോ എന്‍റെ കൂടെ ,,

അയാളുടെ ചോദ്യം ? ക്ഷീണത്താല്‍ പാതി അടഞ്ഞ അവളുടെ മിഴികള്‍ മുഴുവനായും തുറന്നു . ആശ്ചര്യത്തോടെ അവള്‍ അയാളുടെ മിഴികളിലേക്ക് നോക്കിക്കൊണ്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു .അയാള്‍ അയാളുടെഹസ്തം അവളുടെ നേര്‍ക്ക്‌ നീട്ടി അവള്‍ ഒന്നും ഉരിയാടാതെ അനുസരണയുള്ള കുഞ്ഞിനെ പോലെ അയാളോടൊപ്പം നടന്നു .സുന്ദരിയായ ഗായത്രി അവള്‍ക്ക് ഒട്ടും ചേരാത്ത ഒരുവന്‍റെ ഭാര്യയായാതില്‍ മുകുന്ദന്  ആശ്ചര്യം തോന്നിയിരുന്നു .

അന്ന് ഗായത്രിക്കായി  പട്ടണത്തിലെ ഒരു ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്ത ശേഷം  .  ഉടനെ തന്നെ തിരികെ പോയി ജോലികള്‍ എല്ലാം തീര്‍ത്തു  ഗായത്രിയുടെ അരികിലേക്ക് തന്നെ തിരികെ  എത്തി .അയാള്‍ ഗായത്രിക്കായി സ്ത്രീകള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കിടക്കുവാനുള്ള ഇടം കണ്ടെത്തിയിരുന്നു .അവിടെ ഭക്ഷണവും ഏര്‍പ്പാടാക്കി .ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്  ഇടയ്ക്കൊക്കെ മുകുന്ദന്‍ ഗായത്രിയുടെ അരികില്‍ പോയി അവളെ കാണുകയും  അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു .  ജോലി നോക്കുന്ന സ്ഥലത്ത് ഗായത്രി ആരുടേയോ കൂടെ ഒളിച്ചോടി എന്ന കിംവദന്തി പരന്നിരുന്നു .മാസങ്ങള്‍ കൊഴിഞ്ഞു പോയി ഗായത്രി സുരക്ഷിതമായി ഹോസ്റ്റലില്‍ ജീവിച്ചു .മുകുന്ദന്‍ സ്ഥലമാറ്റത്തിനായി ആഗോത്രം പരിശ്രമിച്ചുകൊണ്ടിരിന്നു .ഒരു ദിവസ്സം വൈദ്യുതി തകരാറ് നേരെയാക്കാന്‍  വൈദ്യുതികാലിനു മുകളില്‍ ഇരിക്കുമ്പോള്‍ പാതയിലൂടെ നടന്നു പോകുന്ന ആളെ കണ്ടപ്പോള്‍ അയാള്‍ തെല്ലൊന്നു പകച്ചു .അതെ ഊഹം ശെരിയായിരുന്നു  ഗായത്രിയുടെ ഭര്‍ത്താവ് .ആകപ്പാടെ ഭയപെടുത്തുന്ന മുഖഭാവമായിരുന്നു അയാളുടേത്  .താന്‍ എന്തിനു വെറുതെ അയാളെ ഭയപെടണം അയാള്‍ക്ക്‌ തന്നെ അറിയില്ലല്ലോ മുകുന്ദന്‍ മനസ്സില്‍ പറഞ്ഞു .

അടുത്ത തവണ മുകുന്ദന്‍ ഗായത്രിയെ കാണുവാന്‍ പോയപ്പോള്‍ അവളുടെ ഭര്‍ത്താവിനെ നേരില്‍ കണ്ട  വിവരം ധരിപ്പിച്ചു. അപ്പോള്‍ അവള്‍ ഭയത്തോടെ അയാളെ നോക്കി ദയനീയമായ അവളുടെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ മൊഴിഞ്ഞു .

,, പേടിക്കേണ്ടതില്ല ഞാന്‍ ഗായത്രിയെ ഇഷ്ടമില്ലാത്തവന്‍റെ കൂടെ പറഞ്ഞയക്കില്ല .കുറച്ചുദിവസം കൂടി ക്ഷമിക്കു ഞാന്‍ സ്ഥല മാറ്റത്തിന് ശ്രമിക്കുന്നുണ്ട് നമുക്ക് ഇവിടം വിട്ടു പോകാം അയാളുടെ കണ്ണെത്താ ദൂരത്തേക്ക് ,,

യാത്ര പറഞ്ഞ്  നടക്കുവാന്‍ തുടങ്ങിയപ്പോള്‍ പുറകില്‍ നിന്നും ഗായത്രി വിളിച്ചു .

,, ഒന്നു നില്‍ക്കു എനിക്ക് അല്‍പം സംസാരിക്കുവാനുണ്ട് ,,

മുകുന്ദന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു
 ,, അപ്പൊ ഗായത്രിക്ക്  സംസാരിക്കുവാന്‍ അറിയാം അല്ലെ, ഈ കാലം വരെ എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുണ്ടോ എന്നോട്. ഞാന്‍ പറയുന്നത് മൂളി കേള്‍ക്കും അത്ര തന്നെ ,,

,, ദൈവ നിശ്ചയമായിരിക്കാം അന്ന് അങ്ങ്  എന്‍റെ മുന്നില്‍ വന്നു പെട്ടത് അല്ലെങ്കില്‍ ഞാന്‍ ഈ ഭൂലോകത്ത് ഇന്ന് ഉണ്ടാകുമായിരുന്നില്ല .ഓര്‍മ്മയുള്ള കാലം മുതല്‍ അനാഥാലയത്തിലാണ് ഞാന്‍ വളര്‍ന്നത്‌ .സ്വന്തമെന്ന് പറയുവാന്‍ അനാഥാലയത്തിലെ അന്തേവാസികള്‍ മാത്രം. വിവാഹിതയാകുന്നത് വരെ ജീവിതം ഞാന്‍ വേണ്ടുവോളം ആസ്വദിച്ചിരുന്നു .സമൂഹ വിവാഹത്തില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നറിഞ്ഞ  ദിവസം  കരഞ്ഞു കേണപെക്ഷിച്ചതാണ് ഞാന്‍  അധികൃതരോട്  .ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല .വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുക എന്നതാണ് അവിടെത്തെ രീതി എന്നായിരുന്നു മറുപടി .അവിടെ നിന്നും വിവാഹിതരായി പോയ പല ചേച്ചിമാരും അവരുടെ കദനകഥകള്‍ അവിടെ വന്നു പറയുമായിരുന്നു .നല്ലൊരു കുടുംബ ജീവിതം ലഭിച്ചവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം . ആദ്യരാത്രിയില്‍ മദ്യപിച്ചു ലക്കുക്കെട്ട നിലയില്‍ മുറിയില്‍ എത്തിയ അയാള്‍ പാലിനു പകരം എനിക്ക്  തന്നത് മദ്യം അയാളുടെ കൂടെ ജീവിക്കണമെങ്കില്‍ മദ്യപിക്കണം എന്ന് അയാള്‍ പറഞ്ഞു .മുറിയില്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണം മൂലം എനിക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടിരുന്നു അപ്പോള്‍ .അന്ന് ആദ്യരാത്രിയില്‍ തന്നെ എനിക്ക്   ഭോദ്യമായി    അയാളുടെ കൂടെ ജീവിക്കുവാന്‍ കൊള്ളില്ലാ എന്ന് .അന്ന് അയാള്‍ എന്നെ  പൊതിരെ മര്‍ദ്ദിച്ചു അവശയാക്കി പിന്നെ പിന്നെ കാരണ മില്ലാതെയായി മര്‍ദ്ദനം .എട്ടു മാസത്തോളം ഞാന്‍ അയാളുടെ കൂടെ ജീവിച്ചുപോന്നു എങ്കിലും എന്‍റെ ശരീരം ഞാന്‍ അയാള്‍ക്ക്‌ നല്‍കിയിട്ടില്ല അയാള്‍ എന്‍റെ അരികിലേക്ക് വരുമ്പോള്‍ ഉഗ്ര വിഷമുള്ള സര്‍പ്പം വരുന്നത് പോലെയാണ് എനിക്ക്  അനുഭവ പെട്ടിരുന്നത് .,,

അന്ന് ആദ്യമായി ഗായത്രി മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു .തിരികെ പോരുമ്പോള്‍ അയാള്‍ ചിന്തിച്ചു .വെളുത്തു മെലിഞ്ഞ സുന്ദരിയായ ഗായത്രിയെ എന്ത് കൊണ്ട് തന്‍റെ ജീവിത പങ്കാളിയാക്കിക്കൂട .അവള്‍ക്ക് തന്നെ ഇഷ്ടാവാതെയിരിക്കില്ല .തന്നെയുമല്ല ഗായത്രി അവളുടെ ഭര്‍ത്താവുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുമില്ല .

ഏതാനും ദിവസങ്ങള്‍ക്കകം മുകുന്ദന് സ്ഥല മാറ്റം ലഭിച്ചു .പുതുതായി ലഭിച്ച സ്ഥലത്തേക്ക് പോകുന്നതിനു മുന്‍പ് രണ്ടാഴ്ചയോളം മുകുന്ദന്‍ അവധിയെടുത്തു .ജന്മദേശത്തേക്ക് ഗായത്രിയുമായി മുകുന്ദന്‍ യാത്ര തിരിച്ചു .ഗായത്രി വിവാഹിതയായിരുന്നു എന്ന് മുകുന്ദന്‍ ആരോടും പറഞ്ഞില്ല .അനാഥാലയത്തില്‍ നിന്നും കൂട്ടി കൊണ്ട് വന്നു എന്ന് മാത്രം പറഞ്ഞു .അടുത്ത ദിവസ്സം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി മുകുന്ദന്‍ ഗായത്രിയുടെ കഴുത്തില്‍  താലി ചാര്‍ത്തി .തിരികെ പോരും നേരം  രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു .കൂടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു .അവധി കഴിയുന്നതിനു മുന്‍പ് തന്നെ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്ഥലത്ത് പോയി ഒരു ചെറിയ വീട് വാടകയ്ക്ക് തരപെടുത്തി .മുകുന്ദനും  ഗായത്രിയും അവിടേക്ക് താമസം മാറ്റി .അപ്രതിക്ഷിതമായി ലഭിച്ച പുതിയ ജീവിതം ഗായത്രിയെ ഉന്മത്തയാക്കി  ഗായത്രിക്ക് കാണപെട്ട ദൈവമായിരുന്നു മുകുന്ദന്‍ .

സ്ഥല മാറ്റം ലഭിച്ച ഗ്രാമം മുകുന്ദനും കുടുംബത്തിനും വളരെയധികം ബോധിച്ചു .വിഷ്ണുവിനെ പതിനാലു കിലോമീറ്റര്‍ ദൂരെയുള്ള പട്ടണത്തിലെ   സ്കൂളില്‍ ചേര്‍ത്തു  .വിമല മോളെ ഗ്രാമത്തില്‍ തന്നെയുള്ള  യു പി സ്കൂളിലും ചേര്‍ത്തു .വിഷ്ണുവിന് സ്കൂളില്‍ പോകുവാന്‍ ദൂരം കൂടുതല്‍ ഉണ്ട് എന്നതൊഴിച്ചാല്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ  നേരിടേണ്ടി വന്നില്ല അവര്‍ക്ക് .മുകുന്ദന്‍ സ്വന്തമായി വാങ്ങിയ പുരയിടം വാടകയ്ക്ക് കൊടുത്തു .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി കാര്യാലയത്തിനടുത്ത് പുതിയ കണക്ഷന്‍ നല്‍കുവാനായി താല്‍ക്കാലിക ജീവനക്കാരേയുമായി പോയ മുകുന്ദന് മൊബൈല്‍ഫോണില്‍   വൈദ്യുതി കാര്യാലയത്തിലെ സഹപ്രവര്‍ത്തകന്‍ വിളിച്ചു .
,, ഹലോ മുകുന്ദന്‍ ,,
,, സാര്‍ പറയു ,,
,, എടോ തന്നെ  ദൂരെ നിന്നും ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു.,,
,, ആരാ സാര്‍ ,,
,, ആരാണെന്ന് പറഞ്ഞില്ല താന്‍ വേഗംതന്നെ ഇവിടേയ്ക്ക്  .വരൂ ,,
,,ഓക്കെ ഞാന്‍ ഉടനെയെത്താം സാര്‍ ,,
ആരായിരിക്കും തന്നെ കാണുവാന്‍ വന്നിരിക്കുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ തിടുക്കത്തില്‍  മുകുന്ദന്‍  വൈദ്യുതി കാര്യാലയത്തിലേക്ക് ചെന്നു .ഒഴിവു സമയങ്ങളില്‍ ജീവനക്കാര്‍ ഇരിക്കുന്ന മുറിയുടെ പാതി അടഞ്ഞ  വാതില്‍ പഴുതിലൂടെ ദൂരെനിന്നു തന്നെ മുറിയിലേക്ക് മുകുന്ദന്‍ നോക്കി അവിടെ ബെഞ്ചില്‍ കാവിമുണ്ടും ജുബ്ബയും ധരിച്ച്  പുറം തിരിഞ്ഞ് പത്രം വായിക്കുന്ന  ആളെ മുകുന്ദന് മനസിലായില്ല .ഒരു തുണി സഞ്ചി ടെസ്ക്കില്‍ വെച്ചിരിക്കുന്നു .മുകുന്ദന്‍ വാതില്‍ പടിയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അതിഥിയായി വന്നയാള്‍ തിരിഞ്ഞു നോക്കി .അയാളുടെ മുഖം കണ്ടതും അകത്തേക്ക് വെച്ച കാല്‍ പിന്നോട്ട്  വലിച്ച് മുകുന്ദന്‍ സ്തംഭിച്ചുനിന്നു .ഗായത്രിയുടെ മുന്‍ ഭര്‍ത്താവ് അയാള്‍ തന്‍റെ കുടുംബം തകര്‍ക്കുവാന്‍ വന്നതായിരിക്കുമോ എന്ന ചിന്തയില്‍ ഒന്നും ഉരിയാടാതെ മുകുന്ദന്‍ നിന്നു. തൊണ്ട വരണ്ടുണങ്ങിയ പ്രതീതി അയാള്‍ക്ക്‌ അനുഭപെട്ടു  . മുകുന്ദന്‍റെ ആ നില്‍പ്പു കണ്ടപ്പോള്‍ അയാള്‍ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു .
,, താങ്കളാണോ  മുകുന്ദന്‍ ,,
,, അതെ ഞാന്‍ തന്നെയാണ് മുകുന്ദന്‍ താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് വേണം ,,
,, ഞാന്‍ വഴക്കിന് വന്നതല്ല ,,
,, പിന്നെ എന്തിന് ഇപ്പോള്‍ എന്നെ തേടി വന്നു .,,
,, ഗായത്രിയെ കാണാന്‍  ചെയ്തു പോയ അപരാധങ്ങള്‍ക്ക് ആ കാല്‍പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കുവാന്‍ ,ഒപ്പം മുകുന്ദനോട് എന്നേയും ഗായത്രിയേയും രക്ഷിച്ചതിന് നന്ദി പറയുവാനും ,,
മുകുന്ദന്‍ ഉരിയാടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു .
,, അബോധാവസ്ഥയില്‍ നിന്നും ഞാന്‍ ഉണര്‍ന്നപ്പോള്‍ ഗായത്രി എന്‍റെ അരികില്‍ ഉണ്ടാകും എന്ന്  പ്രതീക്ഷിച്ചു .മാസങ്ങളുടെ ചികിത്സക്കൊടുവില്‍ വീട്ടില്‍ വന്നുകയറിയ എനിക്ക് ഉത്തരത്തില്‍ കെട്ടിയ സാരി കണ്ടപ്പോള്‍  ഒരു കാര്യം മനസ്സിലായി  .ആത്മഹ്ഹത്യയ്ക്ക് ഒരുങ്ങിയ ഗായത്രിയെ ആരോ രക്ഷിച്ചതാണ് എന്ന് .പിന്നീട് ഗായത്രിയെ തേടി ഞാന്‍ അലഞ്ഞു .ആശുപത്രിയില്‍ നിന്നും വന്ന ഞാന്‍ മദ്യപാനം പാടെ ഉപേക്ഷിച്ചു .ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താങ്കളെ  കുറിച്ച് ഞാന്‍ അറിയുന്നത് . അന്ന് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ വിളിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ പതിനെട്ടു  വര്‍ഷങ്ങള്‍ക്കുശേഷം  എന്നോട് എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് താങ്കളാണെന്ന് പറഞ്ഞു .ഒരാഴ്ചയായി താങ്കളെ തേടിയുള്ള യാത്രയ്ക്കൊടുവില്‍ ഞാന്‍ താങ്കളെ കണ്ടെത്തിയിരിക്കുന്നു . ഗായത്രി നിങ്ങളുടെ കൂടെയുണ്ടാകും എന്ന എന്‍റെ ഊഹം തെറ്റിയില്ല.വരൂ നമുക്ക് ഗായത്രിയുടെ അരികിലേക്ക് പോകാം .,,

മുകുന്ദന്‍ അയാളോട് എന്ത് പറയണം എന്നറിയാതെ ധര്‍മസങ്കടത്തിലായി ഇയാളെ ഇപ്പോള്‍ ഗായത്രി കണ്ടാല്‍ എങ്ങിനെ പ്രതികരിക്കും .മക്കള്‍ അറിയാത്ത പൂര്‍വ്വ ചരിത്രങ്ങള്‍ എല്ലാം മക്കള്‍ അറിയില്ലെ എന്ന ചിന്തകള്‍ മുകുന്ദനെ അസ്വസ്ഥനാക്കി .രണ്ടും കല്‍പിച്ചു മുകുന്ദന്‍ അയാളോട് പറഞ്ഞു .

,, ഞാന്‍ ഗായത്രിയെ വിവാഹം ചെയ്തത് തെറ്റായി പോയി എന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കു ,ഈ ലോകത്ത് ഗായത്രി ഏറ്റവും വെറുക്കുന്നത് താങ്കളെയാണ്‌ ദയവായി താങ്കള്‍ ഗായത്രിയെ കാണുവാന്‍ ശ്രമിക്കരുത് ,ഞങ്ങള്‍ക്ക് രണ്ടു മക്കളുണ്ട് അവരോട് ഞാന്‍ താങ്കളെ ആരാണ് എന്ന് പറഞ്ഞു  പരിചയ പെടുത്തും .ദയവുചെയ്ത്  ഞങ്ങളുടെ കുടുംബം തകര്‍ക്കരുത്  ,,

മുകുന്ദന്‍റെ വാക്കുകള്‍ അയാളെ അസ്വസ്ഥനാക്കി പ്രതീക്ഷ നിഴലിച്ചിരുന്ന മുഖഭാവം പെടുന്നനെ അയാളില്‍ നിന്നും അപ്രത്യക്ഷമായി . അയാള്‍ ബഞ്ചില്‍ മൌനിയായി  ഇരുന്നു .അല്‍പനേരം  കഴിഞ്ഞപ്പോള്‍ കുടിക്കുവാന്‍ വെള്ളം ചോദിച്ചു ? മുകുന്ദന്‍ കൂജയില്‍ നിന്നും അയാള്‍ക്ക്‌ കുടിക്കുവാന്‍ വെള്ളം പകര്‍ന്നു നല്‍കി .ആര്‍ത്തിയോടെ വെള്ളം കുടിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
,, ബാല്യകാലം മുതല്‍ തുടങ്ങിയ എന്‍റെ  മദ്യപാനം  എന്നെ ക്രൂരമായ മനസ്സിനുടമയാക്കി  .എന്‍റെ അച്ഛനും മുഴുകുടിയനായിരുന്നു .മദ്യപിച്ചു ലെക്കുക്കെട്ടുറങ്ങുന്ന അച്ഛന്‍റെ അരികില്‍ നിന്നും അമ്മ അന്യ പുരുഷന്‍റെ സുഖം തേടി പോകുന്നത് പലപ്പോഴും കുഞ്ഞു നാളില്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട് അന്ന് തുടങ്ങിയതാണ്‌ എനിക്ക് സ്ത്രീകളോടുള്ള വെറുപ്പ്‌ .ഗായത്രി പാവമായിരുന്നു .ഞാന്‍ അവളെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസ്സം വരെ  ഗായത്രി എവിടെയെങ്കിലും തനിച്ചു ജീവിക്കുന്നുണ്ടാവും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് .എന്‍റെ പ്രാര്‍ത്ഥനകളും അങ്ങിനെ ആവണേ എന്നായിരുന്നു .എന്‍റെ എല്ലാ ദുശീലങ്ങളും ഞാന്‍ മാറ്റിയത് ഒരു നല്ല ജീവിതം പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് മാസങ്ങളോളം പരസഹായമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ ശെരിക്കും  ഗായത്രി എന്‍റെ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു .എന്‍റെ ജീവിതം ശിഥിലമാക്കിയ മദ്യം ഇനി എന്‍റെ ജീവിതത്തില്‍   ഉപയോഗിക്കില്ലാ എന്ന് അന്നുഞാന്‍ പ്രതിജ്ഞ ചെയ്തതാണ് .ആ പ്രതിജ്ഞ ഇന്നു വരെ ഞാന്‍ തെറ്റിച്ചിട്ടില്ല .താങ്കള്‍ പേടിക്കേണ്ടതില്ല ഞാന്‍ നിങ്ങളുടെ കുടുംബം തകര്‍ക്കില്ല .പക്ഷെ ഒരിക്കല്‍ താങ്കള്‍ ഗായത്രിയോട് എന്നെ കുറിച്ച്  പറയണം .ഒപ്പം എന്നോട് ക്ഷമിക്കുവാനും .ഞാന്‍ പോകുന്നു ഇപ്പോള്‍ യാത്ര തിരിച്ചാല്‍ സന്ധ്യ ആവുമ്പോഴേക്കും മൂകാംബിക ക്ഷേത്രത്തില്‍ എത്താം .,,

അയാള്‍ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍   കാലവര്‍ഷത്തിലെ ഇടവപ്പാതി  ആരംഭം കുറിച്ചു കൊണ്ട് മഴ തിമര്‍ത്തു പെയ്യുവാന്‍ തുടങ്ങി .തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അയാള്‍ മഴയെ ഗൌനിക്കാതെ മഴ ന്നനഞ്ഞുകൊണ്ട് പാതയിലൂടെ നടന്നു നീങ്ങി .മഴ ന്നനഞ്ഞു പോകുന്ന അയാളെ തിരികെ വിളിക്കുവാന്‍ മുകുന്ദന്‍ തുനിഞ്ഞെങ്കിലും ശബ്ദം പുറത്തു വരാതെ തൊണ്ടയില്‍ തന്നെ കുരുങ്ങി നിന്നു .അപ്പോള്‍ മുകുന്ദന്‍റെ മനസ്സില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്  കാലവര്‍ഷത്തിലെ ഇടവപ്പാതിയില്‍ തിമര്‍ത്തു പെയ്തിരുന്ന ആ മഴ ദിവസ്സം ഓര്‍മ്മയില്‍‌ തെളിഞ്ഞു വന്നു   ഗായത്രിയെ ആദ്യമായി കണ്ട  ആ ദിവസ്സം .

                                                                      ശുഭം
rasheedthozhiyoor@gmail.com   

15 May 2012

കഥ , ഹൃദയസ്പന്ദനം

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്
                                     ഒരു  ജൂണ്‍മാസം പതിനാലാംതിയ്യതി , അനാഥാലയത്തി ലെ തന്‍റെ റൂമില്‍ പതിവായി ഉറങ്ങാറുള്ള സമയം കഴിഞ്ഞിട്ടും ഉറങ്ങുവാന്‍ കഴിയാതെ ചിന്തയിലാണ്ടിരിക്കുകയാണ് അജിത്‌ .എങ്ങിനെയാണ് തനിക്ക്‌ ഉറങ്ങുവാന്‍ കഴിയുക ,മനസ്സ് പ്രക്ഷുബ്ധമായ സമുദ്രം പോലെ  ഇളകി മറിയുന്നു .ഈ കാലംവരെ ജീവിച്ച ഈ അനാഥാലയത്തിലെ   അന്തേവാസികളോടും ഫ്രാന്‍സിസ് വികാരിയച്ഛനോടും എന്നെന്നേക്കുമായി യാത്രപറഞ്ഞ്  പുതിയൊരു ജീവിതത്തിന് നാന്ദി കുറിക്കുവാന്‍ പോകുകയാണ് . അനാഥനായ  തനിയ്ക്ക് ഇങ്ങിനെയൊരു  ജീവിതം ഉണ്ടാകും എന്ന് ഒരിക്കലും നിനച്ചതല്ല .
നന്നായി പഠിക്കണം, ഉന്നതവിദ്യാഭ്യാസം നേടണം,  നല്ലൊരു ജോലി നേടിയെടുക്കണം എന്നിട്ട് ഈ അനാഥാലയത്തിന്‍റെ ഉന്നമനത്തിനായി ജീവിക്കണം എന്നേ ആഗ്രഹിച്ചിരുന്നുളളു.അജിത്‌ ഉറങ്ങുവാന്‍ വേണ്ടി കിടന്നിട്ട് സമയം ഒരുപാട് കഴിഞ്ഞിരിക്കുന്നു. പക്ഷെ കണ്ണുകള്‍ ഇറുക്കിയടച്ചുകിടന്നിട്ടും അയാള്‍ക്ക്‌ ഉറങ്ങുവാന്‍ കഴിഞ്ഞില്ല .അജിത്ത് ഓര്‍ക്കുകയായിരുന്നു തന്‍റെ കഴിഞ്ഞുപോയ കാലങ്ങള്‍ .

                               സ്വന്തമെന്നോ ബന്ധമെന്നോ പറയുവാന്‍ ആരുമില്ല .ഓര്‍മ്മ വെച്ച കാലം മുതല്‍ ഈ അനാഥാലയത്തിലായിരുന്നു .തന്‍റെ അച്ഛനും അമ്മയുമെല്ലാം വികാരിയച്ഛനാണ്  .. ആ നല്ല മനുഷ്യന്‍ തനിയ്ക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല .മറ്റു അന്തേവാസികളില്‍ നിന്നും തന്നെ പ്രത്യേകം   വികാരിയച്ഛന്‍  ശ്രദ്ധിച്ചിരുന്നു .അതിന്‍റെ  പ്രധാനകാരണം വികാരിയച്ചനെ ഈ ലോകത്ത് മറ്റ് ആരേക്കാളും കൂടുതല്‍ ഞാന്‍  സ്നേഹിക്കുന്നത് കൊണ്ടു തന്നെയാണ് .ഇരുപത്തൊന്നു വയസ്സ് തികഞ്ഞാല്‍ അനാഥാലയത്തില്‍ നിന്നും ആര്‍ക്കുവേണമെങ്കിലും പിരിഞ്ഞു പോകാം , പക്ഷെ പിരിഞ്ഞു പോകുവാനുള്ള പ്രായപരിധി കഴിഞ്ഞിട്ടും താന്‍  പിരിഞ്ഞു പോയില്ല .തനിയ്ക്ക്‌ തുടര്‍ന്നും പഠിക്കണമായിരുന്നു. പഠിച്ച് ആരും കൊതിക്കുന്ന ഒരു നല്ല ജോലി നേടുക  എന്നതായിരുന്നു തന്‍റെ ആഗ്രഹം, അതിനുള്ള അര്‍ഹത തനിയ്ക്ക് വേണ്ടുവോളം ഉണ്ടുതാനും .പഠിപ്പ്‌ ആരംഭിച്ചതു മുതല്‍ എല്ലാ ക്ലാസ്സിലും ഒന്നാം റാങ്ക് തനിയ്ക്കായിരുന്നു .സംസ്ഥാന സ്കൂള്‍  യുവജനോത്സവത്തില്‍  പലതവണയായി  ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .അനാഥാലയത്തിന്‍റെ അഭിമാനമായ തന്നെ ഇവിടെ നിന്നും പറഞ്ഞയക്കുവാന്‍ വികാരിയച്ചനടക്കം ഭരണസമിതി അംഗങ്ങളും ഇഷ്ട പെട്ടിരുന്നില്ല .

അനാഥാലയത്തിലെ  പല അന്തേവാസികളേയും അവരുടെ രക്ഷകര്‍ത്താക്കള്‍ കൊണ്ടു പോകുന്നത് കാണുമ്പോള്‍ മനസിന്‌ ഒരു പാട് വിഷമം തോന്നിയിരുന്നു .ജന്മം നല്‍കിയവരെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതിയായിരുന്നു തനിയ്ക്ക് .ബാല്യകാലത്ത്      ഒരിയ്ക്കല്‍ നടക്കുവാന്‍ ഇറങ്ങിയ  വികാരിയച്ചനോട് തന്‍റെ മനസിലെ ആഗ്രഹം താന്‍ അറിയിച്ചു.
'' അച്ചോ ...എന്‍റെ മാതാപിതാക്കള്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടോ ? ''
'' എന്താ ഇപ്പൊ ഇങ്ങിനെ ചോദിക്കുവാന്‍ കാരണം ''
''ഇവിടത്തെ പല കുട്ടികളുടേയും മാതാപിതാക്കള്‍ അവരെ കാണുവാനായി ഇവിടേയ്ക്ക് വരുന്നുണ്ടല്ലോ എന്നെ അന്യേഷിച്ച് ആരും വരുന്നില്ല ''
''ശെരിയാണ് അധികം കുട്ടികളുടെ രക്ഷിതാക്കളും  ഇവിടെ വരുന്നുണ്ട്  .അവരുടെ മക്കളെ കാണുവാന്‍ അവര്‍ വരുന്നു .സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും വയറു നിറയെ ആഹാരവും ധരിക്കുവാന്‍ വസ്ത്രങ്ങളും നല്‍കുവാന്‍ കഴിയാത്തത് കൊണ്ടു മാത്രമാണ് മക്കളെ ഇവിടെ ചേര്‍ത്തിരിക്കുന്നത് ''
''എന്നെ മാത്രം ആരും അന്യേഷിച്ച് വരുന്നില്ലല്ലോ അച്ചോ .....''
''അജിത്തിനെ വളരെ കുഞ്ഞായിരിക്കുമ്പോള്‍ ലഭിച്ചതല്ലേ .  ദാണ്ടേ...അവിടെ ആ ചവിട്ടുപടിയില്‍ കിടന്നു കരയുകയായിരുന്നു  നീ .അന്ന്  നേരം പുലര്‍ന്നു കാണില്ല  നിര്‍ത്താതെയുള്ള കാറിന്‍റെ ഹോണടി കേട്ടപ്പോള്‍ ഞാന്‍ എഴുന്നേറ്റു ലൈറ്റ്‌ ഇട്ട് ജനവാതിലുകള്‍ തുറന്നതും  പുറത്തു നിന്നിരുന്ന കാര്‍ വേഗതയില്‍ പൊയ് മറഞ്ഞു . ജനവാതിലുകള്‍ അടച്ചു കിടക്കാം  എന്ന് കരുതിയപ്പോഴാണ് നിന്‍റെ നിറുത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നത് .ഞാന്‍ പുറത്തു പോയി നോക്കുമ്പോള്‍ ഒരു ചോരക്കുഞ്ഞ് ചവിട്ടുപടിയില്‍  കിടന്നു  കരയുന്നു.  ആകാറില്‍ വന്നവര്‍ നിന്നെ  ആരുംകാണാതെ ഇവിടെ ഉപേക്ഷിച്ചു പോയത് കൊണ്ട് നിന്നെ കാണുവാന്‍ ഇനി  ആരും വരുമെന്ന് ഞാന്‍ വിശ്യസിക്കുന്നില്ല ''

                              വികാരിയച്ചന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ തേടി ഒരുനാള്‍ ആരെങ്കിലും  വരും എന്ന പ്രതീക്ഷ ഇല്ലാതായി .ഏതെങ്കിലും പണക്കാരന്‍റെ മകളില്‍ അവിഹിതമായി ജനിച്ചതാവും താന്‍ ,ഒരു പക്ഷെ തനിയ്ക്ക് ജന്മം നല്‍കിയ ആ സ്ത്രീ അറിഞ്ഞിരിക്കില്ല തന്നെ ഉപേക്ഷിച്ചത്. പ്രസവത്തില്‍ കുഞ്ഞ് മരണപെട്ടു എന്ന് നുണ പറഞ്ഞിട്ടുണ്ടാവും അല്ലെങ്കില്‍ത്തന്നെ പത്തുമാസം ഉദരത്തില്‍ വളരാന്‍ അനുവദിച്ച് നൊന്തുപ്രസവിച്ച ഏതെങ്കിലും സ്ത്രീ  അറിഞ്ഞു കൊണ്ട് ചോരകുഞ്ഞിനെ ഉപേക്ഷിക്കുമോ ...ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് പിന്നീടുള്ള  കാലം താന്‍ ജീവിച്ചത്.

                               രേണുകാ നായരെ  പരിചയപെടുമ്പോള്‍  നിനച്ചതല്ല  തന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആയി തീരുമെന്ന്  .ഒരു പുരാതന നായര്‍ തറവാട്ടിലാണ് രേണു ജനിച്ചത്‌. രേണുവിന്‍റെ അച്ഛന്‍, രേണു കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണപെട്ടിരുന്നു .പിന്നെ രേണുവിന്‍റെ ഏക ആശ്രയം അമ്മ മാത്രമായിരുന്നു .പാരമ്പര്യമായി ലഭിച്ച ഭൂമിയും , ഒരു യു പി സ്കൂളും  സ്വന്തമായി ഉണ്ടായിരുന്നത് കൊണ്ട് ജീവിക്കുവാന്‍ അവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല, അവരുടെ സ്കൂളില്‍  തന്നെ പ്രധാന അധ്യാപികയായിരുന്നു രേണുകയുടെ അമ്മ .രേണുവിന്‍റെ അച്ഛന്‍റെ മരണ ശേഷം മുത്തശ്ശന്‍ എപ്പോഴും പറയുമായിരുന്നത്രേ...അമ്മയോട് പുനര്‍വിവാഹം ചെയ്യാന്‍. രേണുവിന്‍റെ അമ്മ പുനര്‍വിവാഹത്തിന്  സമ്മതിച്ചില്ല .രേണുവിന്‍റെ ഭാവി ജീവിതത്തെ അത് എങ്ങിനെയാണ് ബാധിക്കുക എന്നതായിരുന്നു അവരുടെ ഭയം .തന്നെയുമല്ല രേണുവിന്‍റെ അച്ഛന്‍റെ സ്ഥാനത്ത് വേറെയൊരാളെ കാണുവാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല .

                                 രേണുവിനെ താന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് കോളേജ്‌ യുവജനോത്സവ വേദിയില്‍ നൃത്തം  ചെയ്യുമ്പോഴാണ് .രേണുവിന്‍റെ നൃത്തം  കണ്ടു താന്‍  അക്ഷരാര്‍ത്ഥത്തില്‍  നൃത്തത്തില്‍  ലയിച്ചിരുന്നു പോയി .അവളുടെ ചടുലമായ ചലനവും ലാസ്യഭാവങ്ങളും തന്നെ അത്ഭുതപരതന്ത്രനാക്കി .നൃത്തം  കഴിയുന്നത് വരെ കണ്ണിമവെട്ടാതെ താനവളെ  നോക്കിയിരുന്നു പോയി .  നൃത്തം  കഴിഞ്ഞപ്പോള്‍ എങ്ങിനെയെങ്കിലും  രേണുവിനെ പരിജയപെടണം എന്നു മാത്രമായിരുന്നു തന്‍റെ ചിന്ത .കഴിവുള്ള  ആ കുട്ടിയെ അഭിനന്ദിക്കണം എന്നു മാത്രമേ  മനസ്സില്‍    ഉണ്ടായിരുന്നുള്ളൂ.   സ്റ്റേജിന്‍റെ  പിറകിലൂടെ രേണുവും  ഒപ്പം കുറേ പെണ്‍കുട്ടികളും പിന്നെ  ഒരു മദ്ധ്യവയസ്കയും  പോകുന്നത് കണ്ടപ്പോള്‍  ഞാനും അവരെ പിന്തുടര്‍ന്നു. അവര്‍ ചെന്നു കയറിയത് ഡ്രസ്സിംഗ് റൂമിലേക്കാണ് , ഞാന്‍ കതകിന്‍റെ  അടുത്തു ചെന്ന് എത്തി നോക്കിയപ്പോള്‍  ആ മദ്ധ്യവയസ്ക   കതകിന്‍റെ അടുത്തേക്ക്‌ വന്നു ചോദിച്ചു.
 '' എന്തുവേണം  കുട്ടിക്ക്? ''
'' എനിയ്ക്ക് നിങ്ങളുടെ കൂട്ടത്തില്‍  ഉള്ള  നൃത്തം ചെയ്ത കുട്ടിയെ ഒന്നു കാണണമായിരുന്നു. ഞാന്‍ ഈ കോളേജില്‍ തന്നെയാണ് പഠിക്കുന്നത്. ''
'' രേണു മോളേ... ഒന്നിങ്ങു വരൂ ...ഒരാള്‍ കാണുവാന്‍ വന്നിരിക്കുന്നു ...''
രേണു ഒന്നും മിണ്ടാതെ എന്‍റെ അരികില്‍ വന്നു നിന്നു
'' ഞാന്‍ അജിത് ....ഈ കോളേജില്‍ എം എ ക്ക് പഠിക്കുന്നു .കുട്ടിയുടെ   നൃത്തം ഒരു പാട് നന്നായിട്ടുണ്ട്   നൃത്തത്തില്‍ കുട്ടിയ്ക്ക് തന്നെയാകും ഒന്നാം സ്ഥാനം ''
എന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍  അവളുടെ മുഖം സന്തോഷത്താല്‍  തുടുത്തിരുന്നു .
'' താങ്ക്സ്  ഞാന്‍ രേണുക ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുന്നു  ''
അടുത്തു നിന്നിരുന്ന മദ്ധ്യവയസ്കയെ ചൂണ്ടി കൊണ്ട്  അവള്‍ പറഞ്ഞു .
'' ഇത് എന്‍റെ അമ്മയാണ് ,ഞാന്‍ പൊയ്ക്കോട്ടെ എനിയ്ക്ക് ഈ വസ്ത്രം മാറേണം ''
''പൊയ്ക്കോളൂ പരിജയപെട്ടത്തില്‍ സന്തോഷം ''
തിരികെ പോരാന്‍ നേരം രേണുകയുടെ പുറകെ പോകുവാന്‍ തുനിഞ്ഞ അമ്മയോടായി ഞാന്‍ പറഞ്ഞു .
''അമ്മേ..ഞാന്‍ പോകുന്നു അടുത്തത്‌ ലളിതഗാന മത്സരങ്ങള്‍ ആണെന്ന് തോന്നുന്നു .ഞാനും ഒരു ഗാനം ആലപിക്കുന്നുണ്ട് അമ്മ വരില്ലെ എന്‍റെ ഗാനം കേള്‍ക്കുവാന്‍? ''
''തീര്‍ച്ചയായും ഞങ്ങള്‍ വരും. രേണു മോള്‍ വസ്ത്രം മാറി കഴിഞ്ഞാല്‍ ഉടനെ ഞങ്ങള്‍ അവിടെ എത്തും കുട്ടി പൊയ്ക്കോളൂ.''

                      തിരികെ പോരുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ പറയുന്നത് കേട്ടു'' അടുത്ത ഇനം ലളിതഗാനമത്സരമാണ്  പങ്കെടുക്കുന്നവര്‍ സ്റ്റേജിനു പുറകിലേക്ക് വരണം ''
പിന്നെ ഓരോരുത്തരുടേയും നമ്പര്‍ വിളിച്ചു പറഞ്ഞു എന്‍റെ ഊഴം മൂന്നാമത്തേതാണ് സ്റ്റേജിലേക്ക് കയറുമ്പോള്‍ ഹൃദയമിടിപ്പിന് വേഗത കൂടുന്നത്  പോലെ അനുഭവ പെട്ടു .എല്ലാ വര്‍ഷവും ലളിതഗാന മത്സരത്തില്‍ ഒന്നാം സമ്മാനം വാങ്ങുന്നയാളാ ... എന്നാലും സ്റ്റേജിലേക്ക് കയറുമ്പോള്‍ എപ്പോഴും ഒരു ഭയം ഉണ്ടാകാറുണ്ട്. അവിടെ എത്തിയപ്പോള്‍  ഊഴം കാത്തു നില്‍ക്കുന്ന സഹപാഠി   പറയുന്നത് കേട്ടു .
''അജിത്ത് പാടുന്നുണ്ടെങ്കില്‍ ഒന്നാം സമ്മാനം ഇയാള്‍ക്ക് ഉറപ്പാ ,എല്ലാ വര്‍ഷവും അങ്ങിനെയാണല്ലോ പതിവ് .നമുക്കൊക്കെ രണ്ടാം സ്ഥാനമോ മുന്നാം സ്ഥാനമോ ലഭിച്ചങ്കില്‍ ആയി .''
മറുപടിയായി താന്‍ ഒന്നും പറഞ്ഞില്ല പതിവു പോലെ ഒന്ന് ചിരിച്ചു എന്ന് വരുത്തി സ്റ്റേജിലേക്ക് കയറി, സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു താന്‍ തന്നെ രചിച്ച ഗാനം ആലപിച്ചു .സ്വരമാധുര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട എന്‍റെ സംഗീതാലാപനം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു എന്ന് തനിയ്ക്ക് ഉറപ്പായി .കയ്യടിയുടെ ആരവം വേദിക്ക് മുന്‍പില്‍ മുഴങ്ങി കേട്ടു .ഗാനാലാപനം കഴിഞ്ഞപ്പോള്‍ ഒരുപാടുപേര്‍ എന്നെ അഭിനന്ദനങ്ങള്‍ അറിയിക്കുവാന്‍ സ്റ്റേജിനു പുറകിലേക്ക് വന്നു, കൂട്ടത്തില്‍ രേണുവും അമ്മയും ഉണ്ടായിരുന്നു .    ഗാനാലാപനത്തെ കുറിച്ച് അമ്മയാണ് പറഞ്ഞത് .
''ഇത്ര മനോഹരമായി പാട്ട് പാടും എന്ന് അറിയില്ലായിരുന്നു .ദൈവം കനിഞ്ഞു നല്‍കിയ ഈ വരദാനം വേണ്ടാംവണ്ണം വിനിയോഗിക്കുക ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ''
ആ അമ്മയുടെ വാക്കുകള്‍ മനസിന്‌ വളരെയധികം സന്തോഷം നല്‍കി, അമ്മ തന്നോട് സംസാരിക്കുമ്പോള്‍ രേണു  ആരാധനയോടെ ഇമ വെട്ടാതെ  തന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു .സ്റ്റേജിനു പുറകിലെ ആള്‍ കൂട്ടം നിമിത്തം പിന്നീട് രേണു വിനോടും അമ്മയോടും അധികമൊന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല .

                   മത്സരങ്ങളുടെ ഫല പ്രഖ്യാപനം വന്നപ്പോള്‍ പ്രതീക്ഷിച്ചത് പോലെ തനിയ്ക്ക് ലളിത ഗാനത്തിനും രേണുവിന്  നൃത്തത്തിനും ഒന്നാം സ്ഥാനം ഉണ്ടായിരുന്നു .
പിന്നീട് രേണുവിനേയും അമ്മയേയും കുറിച്ച് മനസ്സില്‍ ഒന്നും തന്നെ  ഉണ്ടായിരുന്നില്ല .ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോളേജില്‍ നിന്നും തിരികെ പോരുമ്പോള്‍ രേണു വഴിയില്‍ നില്‍ക്കുന്നത് കണ്ടു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു .
'' അജിത്‌ ഓര്‍ഫനേജിലേക്കല്ലേ...ഞാനും ആ വഴിയേയാണ് പോകുന്നത് ഞാനും പോന്നോട്ടെ കൂടെ ''
''ഓ അതിനെന്താ കുട്ടി പോന്നോളു നമ്മള്‍ മുന്നേ പരിജയപെട്ടതല്ലേ .അമ്മയ്ക്ക്   സുഖമല്ലേ ..എന്‍റെ അന്വേഷണം പറയണം ''
ഉം... പറയാം ...അന്ന് അജിത്തിന്‍റെ പാട്ട് കേട്ടപ്പോള്‍ എന്തോ ...അജിത്തിനെ പറ്റി കൂടുതല്‍ അറിയണം എന്ന് തോന്നി .അമ്മയുടെ ഒരു കൂട്ടുകാരി നമ്മുടെ കോളേജിലെ പ്രഫസറാണ്.അമ്മയാണ് അവരോട് അജിത്തിനെ കുറിച്ച് ചോദിച്ചറിഞ്ഞത് .അജിത്തിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഒരുപാട് വിഷമം തോന്നി, ഒപ്പം സഹതാപവും. അജിത്തിന്‍റെ അച്ഛനേയും അമ്മയേയും അജിത്ത് കണ്ടിട്ടുണ്ടോ ''
''എനിയ്ക്ക് ജന്മം നല്‍കിയവരെ ഞാന്‍ നേരില്‍ ഇതു വരെ കണ്ടിട്ടില്ല .എന്‍റെ അച്ഛനും അമ്മയും  എല്ലാം ഫ്രാന്‍സിസ് വികാരിയച്ഛനാണ് ''
തന്‍റെ മുഖം മങ്ങുന്നത് കണ്ടപ്പോള്‍ അവള്‍ അവളെ കുറിച്ചു പറയുകയായിരുന്നു  .  
''എന്‍റെ അച്ഛന്‍ നേരത്തെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി .അമ്മ എനിയ്ക്ക് വേണ്ടു വോളം സ്നേഹം നല്‍കിയാണ് വളര്‍ത്തിയത് ,എന്നാലും അച്ഛന്‍റെ കുറവ് ഒരു വലിയ  കുറവ് തന്നെയാണ്  ''
''എല്ലാം വിധിയാണ് രേണു വിധിയെ തടുക്കുവാന്‍ നമുക്കാവില്ലല്ലോ ..''
അനാഥാലയത്തിന് അരികില്‍ എത്തിയപ്പോള്‍ യാത്ര പറഞ്ഞു താന്‍ പിരിഞ്ഞു.

               അടുത്ത ദിവസ്സവും കോളേജില്‍നിന്ന് തിരികെ പോരുമ്പോള്‍ രേണു തന്നെ കാത്തു നിന്നിരുന്നു. താന്‍ അരികില്‍ എത്തിയപ്പോള്‍ അവള്‍ തന്നോടൊപ്പം നടന്നു കൊണ്ടു പറഞ്ഞു .
''ഞാന്‍ ഇന്നലെ അജിത്തിനെ കണ്ട വിവരം അമ്മയോട് പറഞ്ഞു .അമ്മ പറഞ്ഞു അജിത്തിനോട് വീടു വരെ ഒന്നു വരാന്‍, അമ്മയ്ക്ക് അജിത്തിനെ ഒരു പാട് ഇഷ്ട പെട്ടിട്ടുണ്ട് .ഇന്നലെ രാത്രി ഞങ്ങള്‍ അജിത്തിനെ കുറിച്ചായിരുന്നു ചര്‍ച്ച, അമ്മയുടെ സ്വഭാവം അങ്ങിനെ തന്യാ..ആരേയെങ്കിലും ഇഷ്ടായിച്ചാ ..പിന്നെ അവരെ കുറിച്ചു സംസാരിക്കുവാനെ സമയം കാണു ഇന്ന് അജിത്തിനെ കൈയ്യോടെ കൂട്ടി കൊണ്ടു ചെല്ലുവാനാണ് അമ്മയുടെ കല്‍പന ''
'' അയ്യോ ...ഇന്ന് എനിയ്ക്ക് വരുവാന്‍ പറ്റില്ലാ ..പഠനം കഴിഞ്ഞാല്‍ നേരെ വാസസ്ഥലത്തേക്ക് എത്തണം എന്നാ വികാരിയച്ചന്‍റെ കല്‍പന എന്നെ പതിവായി ചെല്ലുന്ന സമയത്ത് കണ്ടില്ലാ എങ്കില്‍ അച്ഛന്‍ വിഷമിക്കും ഞാന്‍ അച്ഛനോട് സമ്മതം ചോദിച്ചിട്ട് നാളെ വരാം . അച്ഛന്‍റെ സമ്മതം ഇല്ലാതെ ഈ കാലം വരെ ഞാന്‍ എങ്ങോട്ടും പോയിട്ടില്ല .''
''അടുത്ത ദിവസ്സം കോളേജില്‍ നിന്നും അച്ഛന്‍റെ സമ്മതത്തോടെ രേണുവിന്‍റെ കൂടെ  രേണു വിന്‍റെ വീട്ടിലേക്കാണ് പോയത്. ഒരു സംസാര പ്രിയയായിരുന്നു രേണു , വീടെത്തും വരെ   ഓരോരോ കാര്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു  ,തുളസിത്തറയുള്ള  ഒരു പുരാതന തറവാടായിരുന്നു രേണു വിന്‍റെ വീട് .ധാരാളം ഫല  വൃക്ഷങ്ങളാല്‍  ചേതോഹരമായിരുന്നു ആ പുരയിടം .വീടിന്‍റെ ഉമ്മറത്ത്‌ ഞങ്ങളേയും പ്രതീക്ഷിച്ച് രേണു വിന്‍റെ അമ്മ നില്പുണ്ടായിരുന്നു.ദൂരെ നിന്നും ഞങ്ങളെ കണ്ടപ്പോള്‍ പടിപ്പുരയുടെ അടുത്തേക്ക്‌ അവര്‍ വന്നു ,എന്നെ നോക്കി പറഞ്ഞു ''കയറി വരൂ അജിത്ത് ഇന്നലെ വരും എന്ന് കരുതിയതാണ്  ''
ആ അമ്മയുടെ  സ്നേഹത്തോടെയുള്ള സംസാരം കേട്ടിരുന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. സംസാരത്തിനിടയില്‍ അവര്‍ പറഞ്ഞു .
''അജിത്തിന് നന്നായി പാടാന്‍ അറിയാമല്ലോ  പിന്നെ എന്തേ സംഗീതം പഠിക്കുവാന്‍  അക്കാദമിയില്‍ പോകുവാതെയിരുന്നത്  ? ''
''സംഗീതം പഠിക്കുവാന്‍  ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല  അതിനൊക്കെ ഒത്തിരി രൂപാ വേണ്ടേ ഞാന്‍ ഇതുവരെ വികാരിയച്ചനോട് ഈ കാര്യം  പറഞ്ഞിട്ടില്ലാ''
''രേണു അവധി ദിവസങ്ങളില്‍ അക്കാദമിയില്‍ നൃത്തം പഠിക്കുവാന്‍ പോകുന്നുണ്ട്. അജിത്ത് എം.ഏ.ക്ക് അല്ലെ പഠിക്കുന്നത് അജിക്ക് പറ്റുമെങ്കില്‍ രേണു മോള്‍ക്ക്‌ ട്യുഷന്‍  എടുത്താല്‍ നന്നായിരുന്നു  ''
 ,ഓര്‍ഫനേജിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  താന്‍ ട്യുഷന്‍  എടുത്തിരുന്നു'.'' അച്ഛനോട് ചോദിച്ചിട്ട് ഞാന്‍ നാളെ പറയാം ''
''അച്ഛന് സമ്മതാന്നുവെച്ചാല്‍ നാളെ കോളേജില്‍ നിന്നും രേണു വിന്‍റെ കൂടെ ഇങ്ങോട്ടേക്ക് പോന്നോളു''
അച്ഛനോട് വിവരം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു
''സ്വന്തം അറിവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത് പുണ്യം ലഭിക്കുന്ന കാര്യ മല്ലെ നാളെ മുതല്‍ പൊയ്ക്കോളു''
അടുത്ത ദിവസം മുതല്‍ താന്‍ രേണു വിന്‍റെ  വീട്ടിലെ നിത്യ സന്ദര്‍ശകനായി.
ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ താന്‍ ആവീട്ടില്‍ തങ്ങു മായിരുന്നു തനിയ്ക്ക് ആ അമ്മയുടെ സ്നേഹത്തോടെയുള്ള സംസാരം കേള്‍ക്കുവാനായിരുന്നു കൂടുതല്‍ ഇഷ്ടം .ഒരു ദിവസം കോളേജില്‍ നിന്നും രേണു വിനോടൊപ്പം വീട്ടിലേക്ക് ചെന്നപ്പോള്‍ ഉമ്മറത്തെ ചാരുപടിയില്‍  ഒരു മദ്ധ്യവയസ്ക്കന്‍ ഇരിക്കുന്നത് കണ്ടു .അമ്മയാണ് എനിയ്ക്ക് അദ്ദേഹത്തെ പരിചയപെടുത്തി തന്നത് .
''ഇത് ആദിത്യന്‍ നമ്പൂതിരി രേണു നൃത്തം അഭ്യസിക്കാന്‍ പോകുന്ന അക്കാദമിയിലെ പ്രിന്‍സിപ്പാള്‍ ആണ് ഇദ്ദേഹം ,ഞങ്ങള്‍ പണ്ട് മുതല്‍ക്കേയുള്ള കുടുംബസുഹൃത്തുക്കളാണ്.  ഇപ്പോള്‍ ഞാന്‍ ഇദ്ദേഹത്തോട് ഇവിടം വരെ വരുവാന്‍ പറഞ്ഞത് അജിത്തിന്‍റെ കാര്യം പറയുവാനാണ് .അജിത്ത് നാളെ മുതല്‍ അക്കാദമിയില്‍ സംഗീതം പഠിക്കുവാന്‍ പൊയ്ക്കോളു  രാവിലെ ഏഴു മണി മുതല്‍  ഒന്‍പതു മണി വരെയാണ് ക്ലാസ്സ്,ക്ലാസ്സ്‌ കഴിഞ്ഞാല്‍ നേരെ അജിത്തിന് കോളേജിലേക്ക് പോകാം ''
ഏതാനും സമയം കഴിഞ്ഞപ്പോള്‍  ആദിത്യന്‍ നമ്പൂതിരി പോയി ,അപ്പോള്‍ അമ്മ പറഞ്ഞു .
'' ഫീസിനെ പറ്റിയൊന്നും അജിത്ത് പേടിക്കേണ്ട അതൊക്കെ ഞാന്‍ കൊടുത്തോളാം രേണു വിന്‍റെ നിര്‍ബന്ധമാണ് അജിത്തിനെ അക്കാദമിയില്‍ ചേര്‍ക്കണം എന്നത് ''
അമ്മയുടെ വാക്കുകള്‍  മനസിന്‌ ഒരു പാട് സന്തോഷം നല്‍കി .   കുഞ്ഞു നാള്‍ മുതല്‍ ആഗ്രഹിച്ചിരുന്നതാണ് സംഗീതം പഠിക്കണം  എന്നത്. അനാഥനായത് കൊണ്ട് ആഗ്രഹം താന്‍ ആരോടും പറഞ്ഞില്ല തന്നോട് ആരുംതന്നെ ചോദിച്ചതുമില്ല .    ട്യുഷന്‍    കഴിഞ്ഞു തിരികെ പോരാന്‍ നേരം രേണുവിനോട്  അക്കാദമിയില്‍ ചേര്‍ത്തതിന് നന്ദി പറഞ്ഞാണ് പോന്നത്, അടുത്ത ദിവസ്സം മുതല്‍ക്ക് താന്‍ സംഗീതം പഠിക്കുവാന്‍  പോയി തുടങ്ങി .രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ തന്നെ അദ്ദേഹത്തിന്‍റെ മുറിയിലേക്ക് വിളിപ്പിച്ചു. എന്തായിരിക്കും കാര്യം എന്നറിയാനുള്ള ആകാംക്ഷയോടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു .
'' അജിക്ക്  ഇവിടത്തെ സ്ഥിരം നര്‍ത്തകി സുധാ മേനോനെ  അറിയാമല്ലോ, ആ കുട്ടിയ്ക്ക് നാളെ ഒരു പ്രോഗ്രാം ഉണ്ട് .പാടാം എന്ന് ഏറ്റിരുന്ന വേണു മാഷിന് തീരെ സുഖമില്ലാ  ആ കുട്ടിയുടെ കൂടെ അജിത്ത് നാളെ പാടുവാന്‍ പോകേണം .
ഇപ്പോള്‍ തന്നെ പ്രാക്ടീസ് തുടങ്ങിക്കോളു ''
പ്രാക്ടീസ് മൂലം അന്ന് തനിയ്ക്ക് രേണുവിന്   ട്യുഷന്‍ എടുക്കുവാന്‍  പോകുവാന്‍ കഴിഞ്ഞില്ല .
ഒരു വലിയ സദസ്സിനു മുന്‍പിലാണ്  പാട്ടു പാടേണ്ടത്  തന്‍റെസംഗീതാലാപനവും  സുധാ മേനോന്‍റെ നൃത്തവും സദസ്സിനെ  നിശ്ചലരാക്കി.  അന്ന്  തിരികെ ഓര്‍ഫനേജില്‍ എത്തുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു .അടുത്ത ദിവസ്സം അക്കാദമിയില്‍ പോയപ്പോള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു.
'' അജിത്തിന്‍റെ ഫോട്ടോ പത്രത്തില്‍ വന്നിട്ടുണ്ട് ''
പത്രം തന്‍റെ നേര്‍ക്ക്‌ നീട്ടി കൊണ്ട് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
'' അജിത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചു നോക്കു''
താന്‍ അകാംക്ഷയോടെ പത്രം വായിച്ചു ,
അനാഥാലയത്തില്‍ നിന്നും പാടുവാന്‍ വന്ന  ഒരു യുവഗായകന്‍റെ സ്വരമാധുര്യം സദസ്സിനെ അത്ഭുത പെടുത്തി റിപ്പോര്‍ട്ടിനോടൊപ്പം താന്‍ ഗാനം ആലപിക്കുന്ന ഫോട്ടോ കൂടി കണ്ടപ്പോള്‍ മനസിന്  അഹ്ലാദം തോന്നി . രേണു മാത്രമാണ് തന്‍റെ ഈ നേട്ടത്തിന്‍റെ മുഖ്യ കാരണക്കാരി. മനസ്സുകൊണ്ട് താന്‍ ആ നിമിഷം രേണു വിനെ നമിച്ചു. പ്രിന്‍സിപ്പാള്‍ തുടര്‍ന്നു .
''ഇനി മുതല്‍ ഈ അക്കാദമിയിലെ സ്ഥിരം ഗായകന്‍ അജിത്താണ് ''
അല്‍പനേരം കൂടി പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍  സംസാരിച്ചിരുന്നു .
സംഗീത പഠനവും കോളേജിലെ പഠനവും കഴിഞ്ഞു തിരികെ  പോകുമ്പോള്‍ പതിവു പോലെ രേണു വഴിയില്‍ കാത്തു നിന്നിരുന്നു .പക്ഷെ രേണുവിന്‍റെ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി രേണു തന്നോട് പിണക്കത്തിലാണെന്ന്.
''രേണു ഞാന്‍ പ്രതീക്ഷിക്കാതെ പ്രോഗ്രാമിന് പോയത് കൊണ്ടാണ് ഇന്നലെ വരുവാന്‍ കഴിയാതെ പോയത് ''
'' എത്ര നിസ്സാരായി പറഞ്ഞു ,ഞാന്‍ ഇന്നലെ എത്ര നേരം ഇവിടെ കാത്തു നിന്നുവെന്നു അറിയുമോ .ഒരു വാക്ക് പറയാമായിരുന്നില്ലേ പോകുന്ന വിവരം .ഞാന്‍ ശെരിക്കും പേടിച്ചു പോയി ''
രേണു തന്നെ കാണാതെ ആയാല്‍  വീട്ടിലേക്ക് പൊയ്ക്കോളും എന്നേ കരുതിയുള്ളൂ . പക്ഷെ ഒരു ദിവസം കാണാതെ ആയപ്പോള്‍ ഇങ്ങനെയൊരു പ്രതികരണത്തിന്‍റെ കാരണം തനിയ്ക്ക് മനസ്സിലായില്ല .തനിയ്ക്ക് പിന്നെ തിരക്കുകളുടെ കാലമായിരുന്നു .രേണുവിന്‍റെ അരികില്‍ ചെല്ലുമ്പോള്‍ രേണു തന്നില്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കുവാന്‍ തുടങ്ങി .അവളുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ വന്ന  മാറ്റം തന്നെ അത്ഭുതപെടുത്തി, അവളുടെ ചൂഴ്ന്നിറങ്ങുന്ന നോട്ടത്തിന്‍റെയും ,അര്‍ഥം വെച്ചുള്ള  സംസാരത്തിന്‍റെയും പൊരുള്‍ തനിയ്ക്ക് മനസ്സിലായി , പക്ഷെ താന്‍ ഇതൊന്നും അറിഞ്ഞ  ഭാവം  നടിച്ചില്ല . രേണു വിനെ തനിയ്ക്ക് ഒരുപാട് ഇഷ്ടമായിരുന്നു.  പക്ഷെ താന്‍ ഒരു അനാഥന്‍ ,ആ ഒരു ചിന്ത തന്നില്‍ എപ്പോഴും ഉണ്ടായിരുന്നു .  തന്നയുമല്ല രേണു വിന്‍റെ വീട്ടില്‍ തനിയ്ക്ക് നല്‍കിയ സ്വാതന്ത്ര്യം ,ആ അമ്മയോടുള്ള കടപ്പാട് അതൊന്നും മറക്കുവാന്‍ പാടില്ലല്ലോ .
ഒരു ദിവസ്സം... അന്നൊരു ഞായറാഴ്ചയായിരുന്നു .  താന്‍ രാവിലെ തന്നെ രേണു വിന്‍റെ വീട്ടിലേക്ക് ചെന്നു ,പടിപ്പുര കടന്നപ്പോള്‍  വീടിന്‍റെ  ഉമ്മറത്ത് അതിഥികളെ കണ്ടു ,തിരികെ പോയി പിന്നീട് വന്നാലോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ തന്നെ അമ്മ കണ്ടിരുന്നു .
'' എന്താ അജിത്ത് അവിടെ തന്നെ നില്‍ക്കുന്നത് ഇങ്ങോട്ട് പോന്നോളു''
വീട്ടു മുറ്റത്ത്  ആഡംബര കാര്‍ കിടക്കുന്നത് കണ്ടപ്പോള്‍ വന്നിരിക്കുന്നവര്‍ വലിയ പണക്കാരവും എന്ന്    തോന്നി .

  ചാരുപടിയില്‍ ഒരു സുമുഖനായ ചെറുപ്പക്കാരനും  അയാളുടെ അരികില്‍ ഒരു മദ്ധ്യവയസ്കയും  ഇരിക്കുന്നു .    ഗ്രാമീണത തെല്ലും ഇല്ലാത്ത അവരുടെ  വേഷ വിധാനം കണ്ടപ്പോള്‍ തോന്നി ഏതോ പട്ടണത്തില്‍ നിന്നും വന്നവരാണെന്ന് .അമ്മ അഥിതികളെ എനിയ്ക്ക് പരിചയപെടുത്തി.
''   രേണു വിന്‍റെ അച്ഛന്‍റെ പെങ്ങളും മകനും ''
ചെറുപ്പക്കാരനെ ചൂണ്ടികാട്ടി അമ്മ തുടര്‍ന്നു.
'' ഇത് ഗോഗുല്‍ ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ കമ്പനിയുടെ മാനേജരായി ജോലി നോക്കുന്നു. ഇവന്‍റെ അച്ഛന്‍ മധ്യപ്രദേശില്‍ ജില്ലാ കലക്ടറാണ്   ഇത് എന്‍റെ നാത്തൂന്‍ ഡല്‍ഹിയില്‍  തന്നെ ബാങ്ക് മാനേജരായി  ജോലി നോക്കുന്നു .''
ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി അമ്മ തുടര്‍ന്നു .
''രേണു മോളെ വിവാഹം കഴിക്കാന്‍ പോകുന്നയാളാ.... ഇവര്‍ ഇപ്പോള്‍ വന്നിരിക്കുന്നത് വിവാഹം നിശ്ചയിക്കാനാണ് .രേണു പറയുന്നത് ഡിഗ്രി കഴിഞ്ഞതിനു ശേഷം മതി വിവാഹം എന്നാണ് .  ഗോഗുലിന്‍റെ അഭിപ്രായം  വിവാഹ ശേഷം ഡല്‍ഹിയില്‍ ആവാം തുടര്‍ പഠനം എന്നാണ് ''
അമ്മ തന്നെ ചൂണ്ടി കൊണ്ട് തുടര്‍ന്നു
'' ഞാന്‍ പറഞ്ഞിരുന്നില്ലേ  രേണു മോള്‍ക്ക്‌ ട്യുഷന്‍ എടുക്കുവാന്‍ വരുന്ന അജിത്തിനെ പറ്റി  ''
ചെറുപ്പകാരന്‍ എഴുന്നേറ്റ് ,ഹായ് അജിത്ത് എന്നു പറഞ്ഞ് തന്‍റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു .അന്ന് പിന്നെ രേണു വിന്  ട്യുഷന്‍ എടുക്കുവാന്‍ കഴിഞ്ഞില്ല.   അവരുമായി കുറച്ചു നേരം സംസാരിച്ചിരുന്നു ,തിരികെ ഓര്‍ഫനേജിലേക്ക്  പോന്നു .

അടുത്ത ദിവസ്സം രേണു വിന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍ രേണു മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളു.   അഥിതികളുമായി അമ്മ പുറത്തു പോയിരിക്കുകയായിരുന്നു .അകത്തേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതില്‍ തുറന്നു കിടക്കുകയായിരുന്നു .താന്‍ പൂമുഖത്തേക് കയറി ,അവിടെ നിന്നും നോക്കിയാല്‍ രേണു വിന്‍റെ മുറി കാണാം .രേണു മുറിയിലെ മെത്തയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.താന്‍   ''രേണു...'' എന്നു വിളിച്ചപ്പോള്‍ രേണു എഴുന്നേറ്റിരുന്നു    കരയുവാന്‍ തുടങ്ങി .

''എന്താ രേണു എന്താ ഉണ്ടായേ ....''
''എനിയ്ക്ക്  ഈ വിവാഹത്തിന് ഇഷ്ട മല്ലാ ''
'' എന്താ രേണു ഈ പറയുന്നത് എന്താ ഗോഗുലിന് ഒരു കുറവുള്ളത് കുഞ്ഞു നാള്‍ മുതല്‍ അറിയാവുന്നതല്ലേ രേണു വിന് അയാളെ ''
''ഗോഗുലിന് ഒരു കുറവും ഉണ്ടായിട്ടല്ല. ഞാന്‍ ഒരാളെ ഇഷ്ട പെട്ട് പോയി മനസ്സില്‍ അയാളുള്ളപ്പോള്‍ ഞാന്‍ ഗോഗുലിന്‍റെ ഭാര്യയായാല്‍ എനിയ്ക്ക് ഗോഗുലിനെ സ്നേഹിക്കുവാന്‍ കഴിയില്ല അജിത്ത് ''
''എന്ത് അസംബന്ധമാണ് രേണു ഈ പറയുന്നത്. ഇന്നലെ അമ്മ നിങ്ങളുടെ  വിവാഹ  കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടതാ... വേണ്ട രേണു ആ അമ്മയുടെ മനസ്സ് വേദനിപ്പികേണ്ട ''
''അജിത്ത് എന്നെ  പിന്തിരിപ്പിക്കാന്‍ നോക്കേണ്ട ജീവനോടെ എന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് ഞാന്‍ ഇഷ്ട പെടുന്നയാള്‍ മാത്രമാകും ,മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഈ ലോകത്ത് ഉണ്ടാവില്ല ''
 എന്തു പറഞ്ഞിട്ടും രേണു തീരു മാനത്തില്‍ തന്നെ ഉറച്ചു നിന്നു . പിന്നെ തനിയ്ക്ക് ആകാംക്ഷയായി ആരാണ് രേണു വിന്‍റെ മനസ്സിലുള്ളത് എന്നറിയാന്‍  .
''ആരാ..... ആരാണ് രേണു വിന്‍റെ മനസ്സില്‍ ''
രേണു എഴുന്നേറ്റു നിന്നു  കൊണ്ട് പറഞ്ഞു .
 '' എന്താ  അജിത്ത് ഇത്രകാലമായിട്ടും എന്‍റെ മനസ്സിലെ സ്നേഹം അജിത്തിന്  മനസ്സിലാക്കുവാന്‍  കഴിഞ്ഞിട്ടില്ലെ  . അജിത്താണ് എന്‍റെ മനസ്സില്‍ എനിയ്ക്ക്  മറക്കുവാന്‍ കഴിയുന്നില്ലാ  ....അന്ന് അജിത്തിന്‍റെ ഗാനാലാപനം കേട്ടത് മുതല്‍ എന്‍റെ മനസ്സില്‍ കുടിയേറിയതാണ് അജിത്ത് , പിന്നെ കൂടുതല്‍ അറിഞ്ഞപ്പോള്‍ ...........''  വാക്കുകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ താന്‍ രേണു വിന്‍റെ മുഖത്ത് ആഞ്ഞടിച്ചു കൊണ്ടു  പറഞ്ഞു''
ഇനി മേലാല്‍ മിണ്ടി പോകരുത് ഇങ്ങനെയുള്ള വാക്കുകള്‍ .പ്രേമിക്കുമ്പോള്‍  ആളും തരവും നോക്കി വേണം പ്രേമിക്കുവാന്‍ .ജന്മം നല്‍കിയവര്‍ ആരാണെന്ന് പോലും അറിയാത്ത ,സ്വന്തമാണെന്ന് പറയുവാന്‍ ഒരിഞ്ചു  ഭൂമി പോലും ഇല്ലാത്ത   എന്നേ   കിട്ടിയുള്ളൂ  പ്രേമിക്കുവാന്‍ ''
'' അനാഥനായത്  അജിത്തിന്‍റെ കുറ്റമല്ലല്ലോ,  എന്നെ ഇഷ്ട മല്ലാ എങ്കില്‍ എന്നെ വിവാഹം കഴിക്കേണ്ട പക്ഷെ എനിയ്ക്ക് വേറെ  ഒരു വിവാഹ ജീവിതം ഉണ്ടാവില്ല . എന്നെ  അതിനായി ആരും നിര്‍ബന്ധിക്കുകയും   വേണ്ടാ ....''
'' അമ്മയങ്ങാനും ഈ വിവരം അറിഞ്ഞാല്‍ പിന്നെ എനിയ്ക്ക് ഈ പരിസരത്ത് പോലും വരുവാന്‍ അനു വാദം  ഉണ്ടാവില്ല .അമ്മയുടെ മനസ്സ് വേദനിപ്പിക്കുവാന്‍ എന്നെ കൊണ്ടാവില്ല .ഞാന്‍ പോകുന്നു, ഇനി ഞാന്‍ വരില്ല  ട്യുഷന്‍   എടുക്കുവാന്‍ .''
'' അരുത്  .....എന്നെ വിട്ടു  പോകരുത് ,നമുക്ക് എങ്ങോട്ടെങ്കിലും പോകാം ആരും നമ്മളെ കണ്ടത്താത്ത  ദിക്കിലേക്ക് ''
'' രേണു വിനെ സ്വന്തം ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന അമ്മയെ ഉപേക്ഷിച്ച്  ,രേണുവിനെ മാത്രം സ്വപ്നംകണ്ട് കൊണ്ട് ജീവിക്കുന്ന ഗോഗുലിനെ ഉപേക്ഷിച്ച് എന്‍റെ കൂടെ പോരുവാന്‍ കഴിയുമോ ? 
''എനിയ്ക്ക്  കഴിഞ്ഞാല്‍ എന്നെ കൂടെ കൊണ്ട് പോകുമോ ''
എന്തു തന്നെ പറഞ്ഞിട്ടും തീരുമാനത്തില്‍ നിന്നും രേണു   പിന്തിരിയാന്‍    തയ്യാറല്ലെന്ന് കണ്ടപ്പോള്‍,  തന്നെ വെറുക്കുവാന്‍ വേണ്ടി ഒരു കള്ളം പറയുവാന്‍ താന്‍ നിര്‍ബന്ധിതനായി.''
''ഞാന്‍ ഒരാളുമായി വളരെ കാലമായി  സ്നേഹത്തിലാണ് .അവളെ മറക്കുവാന്‍ എനിയ്ക്ക് ആവില്ല....... എന്നോട് ക്ഷമിക്കൂ രേണു.... ''
തന്നോടുള്ള അമിതമായ സ്നേഹമാണ് രേണുവിനെ ഇങ്ങിനെയൊക്കെ സംസാരിപ്പിക്കുന്നത് എന്നു തനിയ്ക്ക് മനസ്സിലായി . രേണു  മറുപടിയൊന്നും ഉരിയാടാതെ  മെത്തയില്‍ കിടന്നു കരയുന്നുണ്ടായിരുന്നു .  എന്തു മാത്രം സൗന്ദര്യം ഉള്ള കുട്ടിയാണ് രേണു. ആരും മോഹിച്ചു പോകുന്ന ആകാരഭംഗി യാണ് രേണുവിന്.പക്ഷെ ആരും അംഗീകരിക്കാത്ത  ഒരു ബന്ധത്തിന്നെ പ്രോത്സാഹിപ്പിക്കുവാന്‍  ഒരിയ്ക്കലും പാടില്ല എന്നു ഞാന്‍ ഉറച്ചു തീരുമാനിച്ചു.  രേണു വിന്‍റെ കരഞ്ഞു കലങ്ങിയ മുഖം മനസ്സില്‍ നിന്നും പോകുന്നില്ല  എന്‍റെ മനസ്സ് എന്തു ചെയ്യണം എന്നറിയാതെ നീറുകയായിരുന്നു  .
മനസ്സില്‍ വേറെ ആളുണ്ടെന്നു നുണ പറയേണ്ടിയിരുന്നില്ല എന്ന് പിന്നീട് തനിയ്ക്ക് തോന്നാതെയിരുന്നില്ല .

ഓര്‍ഫനേജില്‍ എത്തിയപ്പോള്‍ നേരെ മുറിയില്‍ കയറി താന്‍ മെത്തയില്‍ കിടന്നു .
ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ കിടന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല .പതിവായി ഓര്‍ഫനേജിലെ കുട്ടികള്‍ക്ക്  ട്യുഷന്‍   എടുക്കാറുളളതാണ്      തന്നെ   കാണാതെയായപ്പോള്‍ വികാരിയച്ചന്‍ മുറിയിലേക്ക് വന്നു ചോദിച്ചു .
''എന്തേ ഇന്ന് കുട്ടികള്‍ക്ക്     ട്യുഷന്‍  എടുക്കുന്നില്ലെ ?''
ആദ്യമായി  അച്ഛനോട് താന്‍  കള്ളം പറഞ്ഞു
''നല്ല തല വേദന, ഇന്ന് എനിയ്ക്ക് വയ്യ അച്ചോ ''
ഒന്നിനും ഒരു ഉന്മേഷവും തോന്നിയില്ല ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്‍ ഓര്‍ഫനേജിന്‍റെ  മുറ്റത്ത് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു, കുറച്ചു കഴിഞ്ഞപ്പോള്‍ കപ്പിയാര്‍ റൂമില്‍ വന്നു പറഞ്ഞു .
''അജിത്തിനെ വികാരിയച്ചന്‍ വിളിക്കുന്നു ''
എന്തിനാണ് എന്നു ചോദിച്ചില്ല അങ്ങിനെ ചോദിക്കുന്നത് അങ്ങേര്‍ക്ക് ഇഷ്ട മല്ല
വികാരിയച്ചന്‍റെ അരികിലേക്ക് എത്തിയപ്പോള്‍ ഗോഗുല്‍ അവിടെ അച്ഛനോട് സംസാരിച്ചു നില്‍ക്കുന്നു തന്നെ കണ്ടതും ഗോഗുല്‍ തന്‍റെ അരികില്‍  വന്നു പറഞ്ഞു.
  '' നമ്മുടെ രേണു ഒരു വിഡ്ഢിത്തം ചെയ്തു ''
''  എന്തേ ........എന്തു പറ്റി  ഗോഗുല്‍  ?''
''രേണു ആത്മഹത്യയ്ക്ക് ശ്രമിച്ചു , ചെടികള്‍ക്ക്   തളിക്കുവാന്‍  കരുതിയിരുന്ന കീടനാശിനി എടുത്ത്  കുടിയ്ക്കുകയായിരുന്നു . ഞങ്ങള്‍ പുറത്തു പോയി വന്നപ്പോള്‍ രക്തം ച്ഛര്‍ദ്ദിച്ചു കിടക്കുന്നു .വേഗം തന്നെ ആശുപത്രിയില്‍ എത്തിച്ചു ,ഇപ്പോഴും ബോധംതെളിഞ്ഞിട്ടില്ല. ''
ഗോഗുലിന്‍റെ വാക്കുകള്‍ എന്നെ ഭയാകുലനാക്കി .താനാണല്ലോ രേണു വിഷം കഴിക്കുവാനുള്ള കാരണക്കാരന്‍ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സിന്‍റെ സമനില തെറ്റുന്നത് പോലെ തനിയ്ക്ക് അനുഭവപെട്ടു .
ഗോഗുല്‍ തുടര്‍ന്നു ''അജിത്തിനോട് ഹോസ്പിറ്റല്‍ വരെ  ആന്‍റി   വരുവാന്‍  പറഞ്ഞു '' പോകുന്ന വഴിക്ക് ഒരു എഴുത്ത് തന്‍റെ നേര്‍ക്ക്‌ ഗോഗുല്‍ നീട്ടി കൊണ്ട് പറഞ്ഞു .
'' ഈ എഴുത്ത് രേണു ആന്‍റിക്കായി എഴുതി വെച്ചതാണ്. ഒരു പക്ഷെ അജിത്തിനെ മനസ്സില്‍ കൊണ്ട് നടന്നിട്ട് എന്നെ ചതിക്കുവാന്‍ കഴിയാത്തത് കൊണ്ടായിരിക്കും രേണു ഈ കടുംകൈ ചെയ്തത് .ഞാനും  ആന്‍റിയും  അജിത്തിനെ  കുറ്റ പെടുത്തില്ല അജിത്തിനെ പോലെയുള്ളവര്‍ ഈ ലോകത്ത് വിരളമാണ് ''മറുപടിയൊന്നും ഉരിയാടാതെ ഞാന്‍ എഴുത്ത് വായിച്ചു .

,, എന്‍റെ പ്രിയ പ്പെട്ട അമ്മ അറിയുന്നതിന് അമ്മയുടെ രേണുമോള്‍  എഴുതുന്നത്‌ അമ്മ എന്നോട് ക്ഷമിക്കണം ഞാന്‍ ഒരു പാട് ആലോചിച്ചാണ് ഇങ്ങിനെയൊരു തീരുമാനം എടുക്കുന്നത് . എന്‍റെ പ്രശ്നപരിഹാരത്തിനു മരണ മല്ലാതെ വേറെ ഒരു പോംവഴിയും ഞാന്‍  കാണുന്നില്ല ,ഞാന്‍ അജിത്തിനെ ഒരു പാട് സ്നേഹിച്ചു പോയി എന്‍റെ ആഗ്രഹത്തിന് അമ്മ എതിരു നില്ല്ക്കില്ലാ എന്ന് എനിയ്ക്ക് അറിയാം .പക്ഷെ എന്‍റെ സ്നേഹം തിരിച്ചറിയേണ്ട ആള്‍ അത്   തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന് അമ്മയോടുള്ള കടപ്പാടാണ് വലുത്. അജിത്ത് എന്‍റെ മനസ്സില്‍ ഉള്ളപ്പോള്‍ ഞാനും ഗോഗുലും തമ്മിലുള്ള വിവാഹം നടന്നാല്‍ ഞങ്ങളുടെ ജീവിതം ഒരിക്കലും ശാശ്വതമാവില്ല .    ഗോഗുലിനോട് പറയണം  എന്നോട് ക്ഷമിക്കാന്‍.       അജിത്തിനെ ഒരിക്കലും അമ്മ കുറ്റ പെടുത്തരുത് സ്വന്തം  മകനെ പോലെ നമ്മുടെ വീട്ടില്‍ ഇനിയുള്ള കാലം ജീവിക്കുവാന്‍  അനുവദിക്കണം എന്നിട്ട് അജിത്ത് സ്നേഹിക്കുന്ന പെണ്‍ കുട്ടിയെ വിവാഹം ചെയ്തു കൊടുക്കേണം ഞാന്‍ അങ്ങ് ദൂരെ സ്വര്‍ഗത്തില്‍  ഇരുന്ന് എല്ലാം കാണും . എന്ന് അമ്മയുടെ സ്വന്തം  രേണു ...

തനിയ്ക്ക് ജീവിതത്തില്‍ ഇങ്ങിനെയൊരു അവസ്ഥ അനുഭവിക്കേണ്ടി വരും എന്ന് ഒരിയ്ക്കലും നിനച്ചതല്ല. മനസ്സിനെ നിയന്ത്രിക്കുവാന്‍ കഴിയ്യാത്തത് പോലെ,  ആശുപത്രിയില്‍ എത്തിയാല്‍ രേണു വിനെ തന്‍റെ മാറോട് ചേര്‍ത്തു പിടിക്കുവാനുള്ള ഒരു അഭിനിവേശം മനസ്സില്‍ രൂപാന്തരം പ്രാപിക്കുന്നത് താന്‍ അറിഞ്ഞു .യാത്രയ്ക്കിടയില്‍   ഗോഗുല്‍ ചോദിച്ചു .
''ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ?''
''എന്താ ....ഗോഗുല്‍ ചോദിക്കു''
''മനസ്സില്‍ ഒരു പെണ്‍ കുട്ടിയുണ്ടെന്നു രേണു വിനോട് പറഞ്ഞില്ലേ ..ആരാണ് ആ പെണ്‍കുട്ടി ''
''ആരുമില്ല ഗോഗുല്‍ ,രേണു വിനോട് നിങ്ങളുടെ വിവാഹം ഭംഗിയായി നടക്കുവാന്‍ വേണ്ടി ഞാന്‍ ഒരു  നുണ പറഞ്ഞതാണ് . എന്തു തന്നെ പറഞ്ഞിട്ടും രേണു തീരുമാനത്തില്‍  നിന്നും മാറുന്നില്ലെന്നു കണ്ടപ്പോള്‍ ,രേണു എന്നെ വെറുക്കുവാന്‍ ഞാന്‍ ആലോചിച്ചിട്ടു ഇതേ ഒരു മാര്‍ഗം കണ്ടുള്ളൂ ..  ഇഷ്ട മാണെന്ന് പറയുന്നവരോട് മനസ്സില്‍ വേറെയൊരാളുണ്ട്  എന്ന് പറഞ്ഞാല്‍  ആ ഇഷ്ടം ഇല്ലാണ്ടാവും എന്ന് ഞാന്‍ കരുതി ''
'' രേണു വിന്‍റെ മനസ്സ് എനിയ്ക്ക് ഇത് വരെ  മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല  സ്നേഹം പിടിച്ചു വാങ്ങുവാന്‍  ഒരു പാട് ശ്രമിച്ചിട്ടുണ്ട്  ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ഒരു തികഞ്ഞ പരിഷ്ക്കാരി തന്നെയാണ് ഞാന്‍ . ഗ്രാമീണത നന്നായി രേണു ഇഷ്ട പെടുന്നുണ്ട്. രേണു ഈ ഗ്രാമത്തില്‍ ജീവിക്കുവാനായിരുന്നു ആഗ്രഹിച്ചിരുന്നത് അതു ഞാന്‍ കാണാതെ പോയി .''

ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ രേണു വിനെ അത്യാഹിത വിഭാഗത്തില്‍ നിന്നും റൂമിലേക്ക്‌ മാറ്റിയിരുന്നു തന്നെ കണ്ടതും രേണു കരയുവാന്‍ തുടങ്ങി ഒപ്പം രേണുവിന്‍റെ അമ്മയും . രേണുവിന്‍റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു .
''ഇത് കണ്ടോ അജിത്ത് എന്‍റെ മോള്‍ മരിച്ചാല്‍  പിന്നെ ഞാന്‍ ഈ ലോകത്ത് ജീവിച്ചിരിക്കുമെന്നു അജിത്തിന് തോന്നുന്നുണ്ടോ .എന്‍റെ മോള്‍ക്ക്‌ ഇങ്ങിനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഞാന്‍ എന്‍റെ മോളുടെ ആഗ്രഹം നിറവേറ്റി കൊടുക്കില്ലേ ...എനിയ്ക്ക് അറിയാം അജിത്ത് വേറെ ആരേയും സ്നേഹിക്കുന്നില്ലാ എന്ന് ''
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ മറുപടിക്കായി  പരതുകയായിരുന്നു.
'' അമ്മേ ...ഞാന്‍ രേണു വിന്‍റെ നല്ല ഭാവിക്ക് വേണ്ടിയാണ് അങ്ങിനെയൊരു കള്ളം പറഞ്ഞത് .''
ഞാന്‍ രേണു  കിടക്കുന്ന  കട്ടിലില്‍ ഇരുന്ന് കൊണ്ട്    ചോദിച്ചു
'' എന്ത് അവിവേഗമാണ് കാണിച്ചത് ..... രേണു മരിച്ചാല്‍ പിന്നെ എനിയ്ക്ക് ഈ ലോകത്ത് മനസ്സമാധാനത്തോടെ ജീവിക്കുവാന്‍ കഴിയുമോ.... ''
അപ്പോള്‍ രേണു തേങ്ങി  കരഞ്ഞു കൊണ്ട് പറഞ്ഞു.
'' അജിത്ത് നുണ പറയുകയായിരുന്നു വല്ലേ ..സത്യം പറയു .....അജിത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേ ..''
''അതെ എനിയ്ക്ക് ഇഷ്ട മായിരുന്നു പക്ഷെ  അര്‍ഹതയുളളതല്ലേ  ആഗ്രഹിക്കുവാന്‍ പാടുള്ളൂ .''
'' എന്‍റെ തലയില്‍ തൊട്ടു സത്യം ചെയ്യു എന്നെ വിവാഹം കഴിക്കാം എന്ന് ''
താന്‍ നിസഹായനായി അമ്മയെ നോക്കി
അമ്മ ഗോഗിലിന്‍റെ മുഖത്തേക്ക് നോക്കി ഗോഗുല്‍ പറഞ്ഞു .
'' അജിത്ത് സത്യം ചെയ്തോളു. കളങ്കമില്ലാത്ത ഈ സ്നേഹം കണ്ടില്ലാ എന്ന് നടിക്കേണ്ട എനിയ്ക്ക് രേണു വിന്‍റെ സങ്കല്‍പ്പത്തിലെ ഭര്‍ത്താവാകുവാന്‍ ഒരിയ്ക്കലും കഴിയില്ലാ രേണു വിന്‍റെ ലോകം പാട്ടും നൃത്തവും ഒക്കെയാണ്  ''
ഗോഗുല്‍ വന്ന് എന്‍റെയും  രേണു വിന്‍റെയും കൈകള്‍ പരസ്പരം യോജിപ്പിച്ചു. അപ്പോള്‍ ഇതെല്ലാം യാഥാര്‍ത്യമാണോ എന്ന് വിശ്യസിക്കുവാന്‍  എനിയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല .എന്‍റെ ആനന്ദ കണ്ണു നീര്‍ രേണു വിന്‍റെ മുഖത്ത് അപ്പോള്‍ പതിക്കുന്നുണ്ടായിരുന്നു ഞാന്‍ രേണുവിന്‍റെ ചെവിയില്‍ പതുക്കെ പറഞ്ഞു .
''എന്‍റെ ഈ പോന്നൂസിനെ ഇനി ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല സത്യം ''

ഏതാനും ദിവസ്സങ്ങള്‍ക്ക് ശേഷം രേണു വിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു .ഈ ദിവസങ്ങള്‍ അത്രയും താനും ആശുപത്രിയില്‍ തന്നെയായിരുന്നു .വീട്ടിലെത്തി ഏതാനും സമയം കഴിഞ്ഞപ്പോള്‍ തനിയ്ക്ക് ഓര്‍ഫനേജ് വരെ പോകണം എന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു .
''അജി  ഞാന്‍ ജോത്സ്യന്‍ രാമമൂര്‍ത്തിയോട് ഇവിടം വരെ വരുവാന്‍ പറഞ്ഞിട്ടുണ്ട് അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തണം എല്ലാ ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിക്കണം   ഇനി എന്തിനാ അജിത്ത് ഓര്‍ഫനേജിലേക്ക് പോകുന്നത് ''
'' അമ്മ എല്ലാം തീരു മാനിച്ചോളു ഞാന്‍ വിവാഹം കഴിയുന്നത് വരെ ഓര്‍ഫനേജില്‍ തന്നെ താമസിക്കാം  അതാണ്‌ ശെരി''
എന്നും രേണു വിന്‍റെ അരികില്‍ വന്നു പോകേണം എന്ന നിബന്ധന പ്രകാരം ഞാന്‍ തിരികെ പോന്നു .അടുത്ത ദിവസ്സം മുതല്‍ ഞാനും രേണു വും കോളേജിലേക്ക്‌ പോയി തുടങ്ങി .ദിവസങ്ങള്‍ കൊഴിഞ്ഞു പോയി അങ്ങിനെ ആ ദിവസ്സം വന്നണയുവാന്‍ പോകുന്നു നാളെ ജൂണ്‍മാസം പതിനഞ്ചാം തിയ്യതി  ഞങ്ങളുടെ വിവാഹം നടക്കുവാന്‍ പോകുന്നു .

അജിത്ത് തന്‍റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നു നേരം പാതിരാത്രി കഴിഞ്ഞിട്ടും അജിത്തിന്‍റെ റൂമില്‍ വെട്ടം കണ്ടപ്പോള്‍ വികാരിയച്ചന്‍ അജിത്തിന്‍റെ റൂമില്‍ വന്നു പറഞ്ഞു .
'' അജിത്ത് ഉറങ്ങുന്നില്ലേ രാവിലെ വിവാഹവേദിയിലേക്ക് നേരത്തെ എത്തേണ്ടതല്ലേ ലൈറ്റ്  അണച്ച് വേഗം  ഉറങ്ങുവാന്‍ നോക്കു''

അടുത്ത ദിവസ്സം രേണുവിന്‍റെ  കഴുത്തില്‍ അജിത്ത് താലി ചാര്‍ത്തി  ജനസമുദ്രം തന്നെ ഉണ്ടായിരുന്നു വിവാഹത്തിന്, അധികവും രേണു വിന്‍റെ ആള്‍ക്കാരായിരുന്നു . അജിത്തിന്‍റെ ഭാഗത്ത് നിന്നും അനാഥാലയത്തിലെ അന്തേവാസികളും  സഹപാഠികളും മാത്രം. രാത്രി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ ഗോഗുല്‍ അടുത്ത് വന്നു പറഞ്ഞു
'' പുതു മണവാട്ടി മണിയറയില്‍ ഹാജരായിട്ടുണ്ട്.  ഇനി സമയം വൈകേണ്ട പ്രിയതമയുടെ അരികിലേക്ക് ചെന്നോളു''
മണിയറയില്‍ രേണു നാണത്താല്‍ മുഖം താഴ്ത്തിയിരിക്കുകയായിരുന്നു അവളുടെ അരികില്‍ ഇരുന്ന് കൊണ്ട് അജിത്ത് പറഞ്ഞു .
ഞാന്‍ എന്ത് ഭാഗ്യവാനാണ്, എനിയ്ക്ക് ഇപ്പോള്‍ ഭാര്യയുണ്ട് അമ്മയുണ്ട് ഇങ്ങിനെയൊരു സൗഭാഗ്യം ഉണ്ടാവും എന്ന് സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.അജിത്ത് അവളുടെ നെറുകയില്‍ സ്നേഹ ചുംബനങ്ങള്‍ നല്‍കിയപ്പോള്‍ അവളുടെ പാതി അടഞ്ഞ മിഴികള്‍ക്ക് അന്നേ വരെ കാണാത്ത സൗന്ദര്യം അജിത്ത് കണ്ടു. ആ മനോഹരിയുടെ അനുവൃത്ത സൗന്ദര്യവും ഹൃദയഹാരിയായ സ്ത്രൈണഭാവവും അജിത്തിനെ വിവശനാക്കി അപ്പോള്‍ പ്രകൃതി അവര്‍ക്കായി  കനിഞ്ഞ മഴ പുറത്ത് ആര്‍ത്തിരമ്പുന്നുണ്ടായിരുന്നു .

                    ശുഭം                                         rasheedthozhiyoor@gmail.com