18 January 2015

ചെറുകഥ.അനാഥത്വം

ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ് 

സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയും ചെയ്യുന്നു .സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിന്‍റെ ആവശ്യഗത കുഞ്ഞുങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് . .ജന്മംനല്‍കിയ മാതാവിന് പകരമാവില്ല പോറ്റമ്മ . മാതാവ് പ്രസവാനന്തരം കുഞ്ഞിനു മുലപ്പാൽ നൽകുക എന്നത് ഒഴിച്ചുകൂടാനാവാത്ത പ്രകൃതിയുടെ നിയമം ആണെന്നത് വാസ്തവം . ഈ മുലപ്പാലാണ് കുഞ്ഞിന് ആദ്യകാലങ്ങളിൽ പോഷകം പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധ ശക്തി നൽകുന്നതും.ഇങ്ങിനെയൊക്കെ ആണെങ്കിലും എനിക്ക് മുലപ്പാല്‍ ലഭിച്ചിട്ടില്ല .അതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല . അതുകൊണ്ടുതന്നെ എനിക്ക് രോഗപ്രതിരോധ ശക്തിയുമില്ല .എപ്പൊഴും വിട്ടുമാറാത്ത ഓരോരെ അസുഖങ്ങള്‍ എന്നോടൊപ്പമുണ്ട് .വിട്ടുമാറാത്ത അസുഖംമൂലം ഞാന്‍ ദുരിതമനുഭവിക്കുന്നതിലല്ല എന്‍റെ മനപ്രയാസം .അമ്മയുടെ പരിപാവനമായ സ്നേഹം ലഭിക്കാതെപോയതിലാണ് .മാതാവ് കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ പ്രതീകമാണ് .

അമ്മയെ കണ്ട ഓര്‍മ്മയില്ലെനിക്ക്.അമ്മയെക്കുറിച്ച് നേരിയ ഓര്‍മ്മകള്‍ പോലും എന്‍റെ മനസ്സില്‍ അവശേഷിക്കുന്നില്ല എന്നതാണ് ഇന്ന് എന്‍റെ ഏറ്റവുംവലിയ ദുഃഖം .അമ്മിഞ്ഞപ്പാല്‍ കുടിച്ചതും ഓര്‍മ്മയില്‍ ഇല്ല . താരാട്ടുപാട്ട് കേട്ടുഞാന്‍ അമ്മയുടെ തോളില്‍ കിടന്നുറങ്ങിയിരിക്കുമോ ? അമ്മയെ കാണുവാന്‍ എങ്ങിനെയിരിക്കും അതും അറിയാന്‍ എനിക്കായില്ല.അമ്മയുടെ മുഖം കണ്ട ഓര്‍മ്മപ്പോലും മനസ്സില്‍ അവശേഷിക്കുന്നില്ല. അമ്മയുടെ മുഖം നേരിയ ഓര്‍മ്മയെങ്കിലും മനസ്സില്‍ അവശേഷിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു .മക്കള്‍ക്ക്‌ അവരുടെ അമ്മമാര്‍ സൌന്ദര്യ വതികളായിരിക്കും . എന്‍റെ അമ്മയും സുന്ദരിയായിരിക്കും .ആ സുന്ദരമുഖം എന്‍റെ മനസ്സില്‍ തങ്ങിനിന്നിരുന്നെങ്കില്‍ ഞാനെത്ര ഭാഗ്യവാന്‍ .

എന്നെ എന്‍റെ അമ്മ പ്രസവിച്ചയുടനെ ഉപേക്ഷിച്ചതായിരിക്കുമോ? . അതോ അമ്മയുടെ ബന്ധുക്കളായിരിക്കുമോ എന്നെ ഉപേക്ഷിച്ചിരിക്കുക? .അല്ലെങ്കില്‍ ഏതു മതാവിനാണ് നൊന്തുപെറ്റ പൈതലിനെ ഉപേക്ഷിക്കുവാനാവുക.സ്ത്രീകളെ ചതിക്കുവാന്‍ എളുപ്പമാണ് എന്നാണല്ലോ എല്ലാവരും പറയുന്നത് അതിന്‌ കാരണം പറയുന്നത് സ്ത്രീകള്‍ ലോലമായ ഹൃദയത്തിന്‍റെ ഉടമകള്‍ ആണത്രേ ... .എന്‍റെ അമ്മയും എന്‍റെ പിതാവിനാല്‍ ചാതിക്കപ്പെട്ടതാവും .വിവാഹ വാഗ്ദാനം നല്‍കി അമ്മയുടെ ചാരിത്ര്യം കവര്‍ന്നെടുത്ത് ആവശ്യം കഴിഞ്ഞപ്പോള്‍ അമ്മയെ അയാള്‍ ഉപേക്ഷിച്ചതായിരിക്കും .അങ്ങിനെയാണെങ്കില്‍ അയാള്‍ നീചനായ പിതാവാണ് .ഇനി എന്‍റെ അമ്മ പുരുഷ വര്‍ഗ്ഗത്തിന്‍റെ വികാരത്തെ ശമിപ്പിക്കുന്ന വേശ്യസ്ത്രീ ആയിരിക്കുമോ. ഹേയ് അങ്ങിനെയാവില്ല ഒരിക്കലും അങ്ങിനെയാവില്ല .അങ്ങിനെയാവാതെയിരിക്കട്ടെ അങ്ങിനെയായിരുന്നുവെങ്കില്‍ എനിക്ക് എന്‍റെ അമ്മയെ വെറുക്കേണ്ടി വരും ഈ ലോകത്ത് ഞാന്‍ ഏറ്റവും വെറുക്കപ്പെടുന്ന സ്ത്രീ എന്‍റെ അമ്മയാകും .

എന്നെ അനാഥ തൊട്ടിലില്‍ നിന്നുമാണത്രേ അനാഥാലയത്തിലേക്ക് ലഭിച്ചത്.എന്നെ തൊട്ടിലില്‍ നിന്നും ലഭിക്കുമ്പോള്‍ ഞാന്‍ ചോരകുഞ്ഞായിരുന്നവത്രേ.ഞാന്‍ തൊട്ടിലില്‍ കിടന്നു വാവിട്ടുകരയുന്നത്‌ കേട്ടപ്പോഴാണത്രേ കപ്യാർ വറീത് മാപ്പിള തൊട്ടിലില്‍ വന്നു നോക്കിയത് .ഞാന്‍ അപ്പോള്‍ വാവിട്ടുകരഞ്ഞത് നന്നായി അല്ലെങ്കില്‍ എന്നെ തെരുവുനായകള്‍ കടിച്ചുകീറിയേനെ .എന്‍റെ ശരീരത്തിലെ അല്പം മാംസം പോലും ബാക്കിവെയ്ക്കാതെ എന്നെ കൊന്നുതിന്നുകളഞ്ഞേനേ .അങ്ങിനെയായിരുന്നുവെങ്കില്‍ തൊട്ടിലില്‍ അവശേഷിക്കുക അല്പം രക്തംപുരണ്ട വസ്ത്രം മാത്രമായേനെ .ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഭയം തോന്നുന്നു . കുപ്പിപ്പാല്‍ കുടിച്ചായിരിക്കും ഞാന്‍ വളര്‍ന്നിരിക്കുക .


എല്ലാവരും പറയുന്നു ഞാന്‍ അനാഥനാണെന്ന് .അനാഥനാവാന്‍ ആരെങ്കിലും ആഗ്രഹിക്കുമോ .നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് പോലെയാണ് അനാഥരുടെ അവസ്ഥ .അനാഥാലയത്തിലെ ജീവിതം തടങ്കല്‍ ജീവിതത്തിന് സമാനമാണ് . എന്തിനായിരിക്കും അമ്മ എന്നെ അനാഥനാക്കിയത്.ഞാന്‍ മൂഖനും ബധിരനും അല്ലല്ലോ .എനിക്ക് അംഗവൈകല്യവും ഇല്ലല്ലോ .പിന്നെയെന്തിന് എന്നെ അമ്മ ഉപേക്ഷിച്ചു .ഉപേക്ഷിക്കുവാന്‍ ആയിരുനെങ്കില്‍ എന്തിന് എന്നെ അമ്മ നൊന്തു പ്രസവിച്ചു. ഞാന്‍ ജാരസന്തതിയായിരിക്കുമോ ? ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിച്ചത് .പൈതലുകള്‍ക്ക് തെറ്റുകള്‍ ചെയ്യുവാനാവുമോ .ഒരിക്കലും ആവില്ല അപ്പോള്‍ ഞാന്‍ തെറ്റുകള്‍ ചെയ്തത് കൊണ്ടാവില്ല എന്നെ ഉപേക്ഷിച്ചത് .

നിജസ്ഥിതി അറിയാതെ അമ്മയെ കുറ്റപ്പെടുത്തുവാന്‍ എനിക്കാവില്ല .കാരണം അമ്മയോടുള്ള എന്‍റെ സ്നേഹം അളവറ്റതാണ് . എന്നെ അമ്മയാവില്ല ഉപേക്ഷിച്ചത് . എന്‍റെ അമ്മയ്ക്ക് എന്നെ ഉപേക്ഷിക്കുവാനാവില്ല അങ്ങിനെ കരുതുവാനാണ് എനിക്കിഷ്ടം .അനാഥത്വം എത്ര ഹൃദയ ഭേതകമാണെന്നൊ .അനാഥത്വം അനുഭവിച്ചറിഞ്ഞവനേ അതിന്‍റെ വേദന അറിയുകയുള്ളൂ . ഓര്‍മ്മവെച്ച നാള്‍മുതല്‍ കുഞ്ഞുങ്ങളെ അമ്മമാര്‍ താലോലിക്കുന്നത് കാണുമ്പോള്‍ മാതൃസ്നേഹത്തിനായി ഞാന്‍ എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ .അമ്മയുടെ തലോടല്‍ ,സ്നേഹലാളനകള്‍ എല്ലാം എനിക്ക് അന്യമായി പോയി ,എന്‍റെ ആഗ്രഹങ്ങള്‍ പൂവണിയാതെ ഇന്നും അവശേഷിക്കുന്നു .

ജീവിച്ചിരിക്കുന്നുവെങ്കില്‍ അമ്മയുടെ ദീര്‍ഘായുസ്സിനായി നിറഞ്ഞമനസ്സോടെ ഞാന്‍ എന്നും പ്രാര്‍ഥിക്കുന്നു .എനിക്കാവുമോ അമ്മയെ ഈ ജന്മം ഒരുനോക്കു കാണുവാന്‍ സ്നേഹലാളനകള്‍ കൊതിതീരും വരെ അനുഭവിച്ചറിയുവാന്‍ . നിശ്ചയമില്ല എന്നാലും ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അമ്മയെ നേരില്‍ കാണുവാന്‍ മാതൃസ്നേഹം ആവോളം അനുഭവിച്ചറിയുവാന്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ മനസ്സ് കുളിരുന്നു .അമ്മയ്ക്ക് പകരം വെയ്ക്കാന്‍ ഒന്നുമില്ലയീഭൂമിയില്‍ എന്നാണ് എന്‍റെ വിശ്വാസം .ഞാന്‍ അനാഥനായ ഹതഭാഗ്യവാനാണ് .അമ്മ അമ്മയുടെ സ്നേഹലാളനകള്‍ ഓര്‍ക്കുമ്പോള്‍ എന്നുള്ളം തുടിക്കുന്നു .ഈ ഭൂലോകത്ത് ആരും അനാഥനാവാതെയിരുന്നെങ്കില്‍ .അമ്മയുടെ സ്നേഹം ലഭിക്കാതെ ജീവിക്കുക എന്നത് എന്തുമാത്രം വേദനാജനകമായ അവസ്ഥയാണ് .ആരും മാതൃസ്നേഹം ലഭിക്കാതെ പോകാതെയിരുന്നെങ്കില്‍ .എന്നെപ്പോലെ ആരും അനാഥനാവാതെയിരുന്നെങ്കില്‍ .
                                                                         ശുഭം
                                                                                                          rasheedthozhiyoor@gmail.com

15 comments:

  1. അനാഥനായി ആരും ജനിക്കുന്നില്ല .സമൂഹമാണ് അനാഥരെ സൃഷ്ടിക്കുന്നത് സ്നേഹലാളനകള്‍ ഏറ്റു അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നു ജീവിക്കേണ്ടുന്ന കുഞ്ഞുങ്ങളെ അനാഥാലയത്തിലെ തൊട്ടിലില്‍ ഉപേക്ഷിക്കപ്പെടുന്നത് എന്തുക്കൊണ്ടാണ്

    ReplyDelete
  2. Waayichu ,wushadamaayi coments edaan pi eed waraam

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .മാതാവിന്‍റെ സ്നേഹം അറിയാന്‍ കഴിയാത്തവരുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം അതാണ്‌ ഈ രചന

      Delete
  3. അമ്മ!വേറിട്ടൊരനുഭവമാക്കുന്നതാണീ രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും അമ്മയ്ക്ക് പകരം വെയ്ക്കാന്‍ എന്തുണ്ട് ഈ ഭൂലോകത്തില്‍

      Delete
  4. അമ്മയുടെ സ്നേഹം .... യഥാർത്ഥ സ്നേഹം ... മനോഹരം ഭായ്

    ReplyDelete
    Replies
    1. നന്ദി ഭായി വായനയ്ക്കും അഭിപ്രാത്തിനും .അമ്മയുടെ സ്നേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നിനും ആവില്ല ഈ ഭൂമിയില്‍

      Delete
  5. നൊന്തു പെറ്റ സ്വന്തം കുഞ്ഞിനെ വലിച്ചെറിയുന്ന അമ്മ. കാമുകനുമായുള്ള സ്വൈര സല്ലാപത്തിന് സ്വന്തം കുഞ്ഞിനെ നിഷ്ക്കരുണം കൊല്ലുന്ന അമ്മ. സ്വന്തം കുഞ്ഞിനെ ലൈംഗിക പീഡനത്തിനു ഒരുക്കി കൊടുക്കുന്ന അമ്മ.അമ്മയുടെ നിർവചനം കാലങ്ങൾ കഴിയുമ്പോൾ മാറുന്നുവോ?

    അമ്മ സ്നേഹ സാഗരമാണ്.അതനുഭാവിയ്ക്കുന്നവർ മഹാ ഭാഗ്യവാന്മാർ. ഹത ഭാഗ്യർ. അത് നമ്മളുടെ ദുഃഖം ആയി അവശേഷിയ്ക്കുന്നു.

    ReplyDelete
    Replies
    1. നന്ദി ബിപിന്‍ ഭായി വായനയ്ക്കും രചനയെക്കുറിച്ച്‌ വളരെ വിശദമായിത്തന്നെ വിലയിരുത്തിയതിനും .അമ്മയുടെ സ്നേഹം ലഭിക്കാതെ പോകുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതാവസ്ഥകള്‍ വളരെയധികം പരിതാപകരമാണ്

      Delete
  6. Replies
    1. നന്ദി ശ്രീ ഷാഹിദ് വായനയ്ക്കും ആശംസകള്‍ക്കും

      Delete

  7. ‘അനാഥത്വം അനുഭവിച്ചറിഞ്ഞവനേ അതിന്‍റെ വേദന അറിയുകയുള്ളൂ .‘
    അമ്മയുടെ സ്നേഹം കിട്ടാത്ത ഒരു അനാഥന്റെ മാതാവിനെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളീ മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .മാതാവിന്‍റെ സ്നേഹം ലഭിക്കാത്ത എത്രയോപേര്‍ നമ്മുടെ സമൂഹത്തില്‍ വസിക്കുന്നു .

      Delete
  8. ഒരു കഥ ആയി തോന്നിയില്ല എന്ന് മാത്രം പറയുന്നു.. :)

    ReplyDelete
    Replies
    1. നന്ദി ശ്രീ ജാസി വായനയ്ക്കും അഭിപ്രായത്തിനും .അതെ ഇത് കഥയല്ല മാതാവിന്‍റെ സ്നേഹം അല്‍പം പോലും ലഭിക്കാത്ത അനേകായിരം പേരില്‍ ഒരു അനാഥന്‍റെ രോദനം മാത്രം

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ