10 January 2015

കവിത .വിധിയുടെ താണ്ഡവം
























ആരുമില്ലെനിക്കിന്നു ഭൂമിയില്‍ 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍ 
നീറുന്ന ചിന്തകളാലെന്‍ മനം 
ഉരുകിത്തീരുവാനാണെന്‍റെ യോഗം
മിത്രങ്ങളൊക്കെയും കാലയവനികയില്‍ 
മറഞ്ഞിട്ട് കാലമേറെയായി എങ്കിലും 
എന്നമ്മതന്‍ സ്നേഹലാളനകളില്‍ 
ജീവിത നിര്‍വൃതിയോടെ ജീവിച്ച കാലവും
ഇന്നെനിക്ക് അന്യമായിടുന്നു 
വിധിയുടെ താണ്ഡവം തിമര്‍ത്തു
നടനമാടിയപ്പോള്‍ വിധിയുടെ ക്രൂരതയാല്‍ 
സ്നേഹിച്ചു കൊതിതീരും മുന്‍പേ
എന്നമ്മതന്‍ ശ്വാസവും നിലച്ചുപോയ്‌ 
മാതൃസ്നേഹത്തിനായ് കൊതിയ്ക്കുന്ന
എന്നുള്ളം അഗ്നിയായ് 
ജ്വലിച്ചുക്കൊണ്ടേയിരിക്കുന്നു .
ആരുമില്ലാരുമില്ലെനിക്കിന്നു 
സ്വാന്തന വാക്കുകള്‍ ചൊല്ലീടുവാന്‍
ഏകാന്തതയുടെ തീരത്ത്‌ ഞാനേകനായ് 
ദിക്കറിയാത്ത കുഞ്ഞിനെപോല്‍ 
ദിശ തേടിഞ്ഞാന്‍ അലയുകയാണിന്നും 
മനസ്സിലെ രോദനം അടക്കുവാന്‍
ആവാതെ എന്‍ ഹൃദയം വിങ്ങുന്നു 
ഇപ്പോഴെന്‍ ചുണ്ടുകള്‍ മൊഴിയുന്നതൊക്കെയും 
അമ്മേ... എന്നമ്മേ എന്ന വാക്കുകള്‍ മാത്രം
                                ശുഭം 
rasheedthozhiyoor@gmail.com

13 comments:

  1. നന്നായിരിക്കുന്നു കവിത.
    അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍....
    അമ്മതന്‍ ശ്വാസം നിലച്ചുപോയാലും അദൃശ്യമായി ആ ദിവ്യസാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടാവും!!!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .ഇങ്ങനെയുള്ള അവസ്ഥകള്‍ എങ്ങിനെ മനുഷ്യന് തരണംചെയ്യാന്‍ ആവും .മാതാവ് ആരാണെന്ന് അറിയാതെ ജീവിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ വിരളമല്ല

      Delete
  2. കണ്ണ് പോയാലെ കണ്ണിന്‍റെ കാഴ്ചയറിയൂ,....നല്ലൊരു മാതൃചിന്ത ..

    ReplyDelete
    Replies
    1. നന്ദി ശ്രീ സലീം വായനയ്ക്കും അഭിപ്രായത്തിനും .മാതാവിന് പകരം വെക്കാന്‍ എന്തുണ്ട് ഈ ഭൂലോകത്ത്

      Delete
  3. അനിവാര്യമായ കാര്യം. അമ്മ ഉള്ളപ്പോൾ ആ മാധുര്യം നുകരുക. എ ഓർമകൾ ജീവിത കാലം മുഴുവൻ കൂടെയുണ്ടാകും.

    ReplyDelete
    Replies
    1. നന്ദി ശ്രീ ബിപിന്‍ വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും .വേര്‍പാടിന്റെ നഷ്ടം നികത്തുവാന്‍ ആവാത്തതാണ്

      Delete
  4. അമ്മ..ഉള്ളുലക്കും വരികളില്‍..
    വാക്കുകളില്‍...
    ചിത്രങ്ങളില്‍..
    പക്ഷെ ഉള്ളിലതുണ്ടോ..
    നമുക്ക് ..ചിലരിനെങ്കിലും!!rr

    ReplyDelete
    Replies
    1. നന്ദി ശ്രീമതി റിഷ റഷീദ് വയനയ്കും അഭിപ്രായത്തിനും

      Delete
  5. Replies
    1. നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. ഏകാന്തതയുടെ തീരത്ത്‌ ഞാനേകനായ്
    ദിക്കറിയാത്ത കുഞ്ഞിനെപോല്‍
    ദിശ തേടിഞ്ഞാന്‍ അലയുകയാണിന്നും
    മനസ്സിലെ രോദനം അടക്കുവാന്‍
    ആവാതെ എന്‍ ഹൃദയം വിങ്ങുന്നു
    ഇപ്പോഴെന്‍ ചുണ്ടുകള്‍ മൊഴിയുന്നതൊക്കെയും
    അമ്മേ... എന്നമ്മേ എന്ന വാക്കുകള്‍ മാത്രം

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളി മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .കവിത ഒരു പരീക്ഷണം മാത്രം

      Delete
  7. സാന്ത്വന വാക്കുകള്‍ എന്നല്ലേ . കവിത നന്നായിട്ടുണ്ട് . സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ