29 February 2012

പുരസ്കാരത്തിന്‍റെ അനുഭൂതി


   എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനായി   ഇരിപ്പിടം സംഘടിപ്പിച്ച  ബ്ലോഗര്‍മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ . ഒന്നാംസ്ഥാനക്കാരനായി  വിജയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട് .  മറ്റ് മേഖലകളില്‍ നിന്നും എന്തുകൊണ്ടും എഴുത്ത് വേറിട്ടു നില്‍ക്കുന്നു എന്നാണ് എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത് 'അതുകൊണ്ടു തന്നെ എഴുത്തിലൂടെ ഒരു പുരസ്കാരം എന്നെ തേടി  എത്തിയതില്‍ ഞാന്‍ അഭിമാനിക്കുന്നു '

 എന്‍റെ കാഴ്ചപ്പാടില്‍ ഈ പുരസ്കാരം എനിക്ക് അമൂല്യമായ വിലമതിക്കാനാവാത്ത ഒന്നാണ് 'ബാല്യകാലം മുതല്‍ ഒരു പെന്‍സിലും ഒരു കടലാസുകഷണവും എനിക്ക് ലഭ്യമായാല്‍ ആ കടലാസില്‍ എന്തെങ്കിലും ഒക്കെ എഴുതുക എന്നത് എന്‍റെ ഒരു പതിവായിരുന്നു ' ഒപ്പംതന്നെ ലഭ്യമാകുന്ന പുസ്തകങ്ങള്‍ വായിക്കുക എന്നത് ദിനചര്യയായി എന്നും  എന്നോടൊപ്പം കൂട്ടിനുണ്ടായിരുന്നു 'എഴുതിയും വായിച്ചും കളിച്ചും ചിരിച്ചും മനസ്സില്‍ യാതൊരുവിധ സംഘര്‍ഷങ്ങളും വേവലാതികളും ഇല്ലാത്ത ആ മധുരിക്കുന്ന ബാല്യകാലം' വൃക്ഷത്തില്‍ ഇല തളിര്‍ത്ത്‌  പഴുത്ത് കൊഴിയുന്ന അത്രയും ആയുസ്സേ  ഉണ്ടായിരുന്നുള്ളൂ എന്നാണ്     ആ ഭാല്യകാലത്തെ കുറിച്ച് ഇപ്പോള്‍  ഓര്‍ക്കുമ്പോള്‍ എനിക്ക്  തോന്നുന്നത് 'ജീവിതവും ഇത് പോലെ  ഒരു ചെറിയ കാലയളവ് മാത്രമേയുള്ളൂ എന്ന്  എപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്ന   എനിക്ക്'  മ്പാല്യകാലം കഴിയുന്നതിന് മുന്നെ തന്നെ പ്രവാസിയാകുവാന്‍  ആയിരുന്നു എന്‍റെ വിധി '....

ജീവിത സാഹചര്യം പ്രിയപെട്ടവരെ പിരിഞ്ഞ് പത്തൊമ്പതാം വയസ്സില്‍ എന്‍റെ ജീവിതം സൗദിഅറേബ്യയിലേക്ക് പറിച്ചു നടപെട്ടു 'പ്രവാസജീവിതം തുടങ്ങിയതു മുതല്‍ എഴുത്തും വായനയും സാമ്പത്തിക ശ്രോതസ്സിനായുള്ള നെട്ടോട്ടത്തിനിടയില്‍ അന്യമായി പോയി  എന്നതാണ് വാസ്തവം '  പ്രവാസ ജീവിതത്തിന്‍റെ തുടക്കത്തില്‍ രണ്ടു ചെറു കഥകള്‍ രചിച്ചിരുന്നു 'ആ കഥകള്‍ വെളിച്ചം കാണാതെ എന്‍റെ ഗ്രഹത്തില്‍ ഭദ്രമായി ഇരിപ്പുണ്ട് ' 

ഇപ്പോള്‍  എഴുത്ത് വീണ്ടും തുടങ്ങുവാന്‍ ഉണ്ടായ കാരണം എന്‍റെ ചില പ്രിയപെട്ട  സുഹൃത്തുക്കളുടെ    പ്രേരണയാണ് 'എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന  എന്‍റെ പ്രിയ സുഹൃത്തുക്കളോടും  എന്‍റെ എഴുത്തിനെ  പ്രോത്സാഹിപ്പിക്കുന്നതിനായി എനിക്ക് ഒരു പുരസ്കാരം നെല്‍കിയ ഇരിപ്പിടം വീക്കിലി ഭാരവാഹികളോടും 'അകമഴിഞ്ഞ നന്ദിയും കടപ്പാടും ഞാന്‍ ഈ ചെറിയ ലേഖനത്തിലൂടെ അറിയിക്കുന്നു 'എല്ലാവരിലും നന്മ ഉണ്ടാവട്ടെ ' എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു '  

                                                                                           സ്നേഹപൂര്‍വ്വം:റഷീദ്‌തൊഴിയൂര്‍      

8 comments:

  1. ആദ്യമേ പറയട്ടെ, ബ്ലോഗിലെ ഫോണ്ടിന്റെ നിറം മാറ്റുക.. വെളുപ്പില്‍ കറുത്ത അക്ഷരമാണ് വായനാ സുഖം നല്‍കുക.
    എഴുത്തില്‍ മാതൃകകള്‍ സ്വീകരിക്കാതിരിക്കുന്നത് നല്ലത്. യാതൊരു ചട്ടക്കൂടിലും പെടാതെ എഴുതുക... എങ്കിലേ എഴുത്ത് സ്വതന്ത്രമാകൂ.. അത്തരം എഴുത്തുകാരെയാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്..
    നന്മകള്‍ നേര്‍ന്നുകൊണ്ട്..
    സ്നേഹം,
    ഖരീം.

    ReplyDelete
  2. നന്ദി M.K.KHAREEM sir എനിക്ക് വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നെല്‍കിയത്തിന്. താങ്കളുടെ നല്ല വാക്കുകള്‍ ഞാന്‍ മാനിക്കുന്നു

    ReplyDelete
  3. നന്ദി രാമചന്ദ്രന്‍ ആശംസകള്‍ അറിയിച്ചത്തിനും എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചത്തിനും .

    ReplyDelete
  4. കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ കഴിയട്ടെ
    എഴുത്തില്‍ ശോഭനമായ ഭാവി ഉണ്ടാവട്ടെ

    ReplyDelete
  5. നന്ദി ഇസ്മായില്‍ കുറുമ്പടി .എന്‍റെ രചന വായിച്ചതിനും മനസ്സിന് ഒരു പാട് സന്തോഷം നല്‍കുന്ന വാക്കുകള്‍ എഴുതിയതിനും .

    ReplyDelete
  6. പുരസ്കാരം എല്ലാവര്‍ക്കും അനുഭൂതിയാണ് .എന്നാല്‍ പുരസ്കാരത്തെ തേടി നമ്മള്‍ പോകുന്നതിനു പകരം, അത് നമ്മളെ തേടി വരുമ്പോള്‍ ആണ് റഷീദ്‌ പറയുന്നതുപ്പോലെയുള്ള ആനദ്ധം ....ആശംസകള്‍

    ReplyDelete
  7. എന്നെ പോലെ യുള്ള തുടക്കക്കാര്‍ക്ക് ഒരു രചനാ മത്സരം നടക്കുന്നു എന്ന് അറിയുമ്പോള്‍ ആ മത്സരത്തില്‍ പങ്കെടുക്കുക എന്നേ നിര്‍വാഹ മുള്ളു.ഇരിപ്പിടം മത്സരം നടത്തിയത് പുതിയ എഴുത്ത് കാരെ പ്രോത്സാഹി പ്പിക്കുന്നതിന് വേണ്ടി ആണ്. ആദ്യ മായാണ് ഞാന്‍ ഒരു രചനാ മത്സരത്തില്‍ പങ്കെടുക്കുന്നത് അതില്‍ എനിക്ക് ഒന്നാം സ്ഥാനത്ത് എത്തുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു .ഇവിടെ ഖത്തറില്‍ സംസ്കൃതിയുടെ ഒരു കഥാമത്സരം നടന്നത് ഞാന്‍ അറിയാതെ പോയതില്‍ വളരെ അതികം ഖേദിക്കുന്നു.തിരയുടെ ഉടമസ്ഥന് എന്‍റെ നന്ദി അഭിപ്രായം പങ്കു വെച്ചതിനോടൊപ്പം ആശംസ അറിയിച്ചതിനും ........

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ