4 March 2012

ചെറു കഥ , നിനച്ചിരിക്കാതെ ഒരു നാള്‍

                                                                

                        സമയം വൈകീട്ട് അഞ്ചു  മണിയോടടുത്തിട്ടുണ്ടാവും. കാര്‍   മേഘം സൂര്യനെ മൂടിയത് കൊണ്ട് പതിവിലും  നേരത്തെ തന്നെ ഇരുട്ട് വീണിരിക്കുന്നു . ശക്തമായ കാറ്റ് വീശുവാന്‍ തുടങ്ങിയപ്പോള്‍ , അയനിക്കല്‍ തറവാട്ടിലെ അടുക്കളയിലെ ജനല്‍  പാളികള്‍ ധൃതിയില്‍ അടച്ച്  മുത്തശ്ശിക്ക് കുളിക്കുവാനായുള്ള വെള്ളവും പാല്‍ കാരന്‍ കുമാരേട്ടന്‍ കൊണ്ട് വന്ന പാലും   തിളപ്പിക്കുവാന്‍  അടുപ്പില്‍ വെക്കുമ്പോള്‍ അടുക്കളയില്‍ പുതുതായി ഇട്ട മാര്‍ബിളില്‍ ഇരുന്ന് ചേമ്പ് നന്നാക്കുന്ന ഭര്‍ത്താവിന്‍റെ മുത്തശ്ശിയോട്  ധന്യലക്ഷ്മി  പറഞ്ഞു      "  എന്തൊരു കാറ്റാ ഇത് ഞാന്‍ അലക്കി ഇട്ട വസ്ത്രങ്ങള്‍ എടുത്ത് മടക്കി വെച്ച് ഇപ്പോള്‍ വരാട്ടോ മുത്തശ്ശി അടുപ്പിലെ പാല്‍ തിളച്ചു പൊങ്ങുന്നത് ശ്രദ്ധിച്ചേക്കണം ",     അപ്പോഴാണ്‌ മുത്തശ്ശി പലകയിടാതെ നിലത്തിരിക്കുന്നത്  ധന്യലക്ഷ്മിയുടെ കണ്ണില്‍ പെട്ടത് .  അപ്പോള്‍ ധന്യലക്ഷ്മി   മുത്തശ്ശിയോട് പറഞ്ഞു         "മാര്‍ബിളില്‍ ഇരുന്നാല്‍ വാതത്തിന്‍റെ അസ്ഥിരത ഉണ്ടാകും എന്ന്  എത്ര പറഞ്ഞാലും ഈ മുത്തശ്ശി അനുസരിക്കില്ലാന്നു വെച്ചാല്‍ എന്താ ചെയ്യുക. തണുപ്പ് കാലമാണ് സൂക്ഷിച്ചില്ലാ എങ്കില്‍ അസുഖം വന്നു കിടക്കേണ്ടി വരും "      കുറച്ചു ദൂരത്ത് കിടന്നിരുന്ന പലക എടുത്ത് മുത്തശ്ശിക്ക് ഇരിക്കാനായി കൊടുത്ത് ..  അടുക്കളയില്‍ നിന്നും  പുറത്തേക്ക് പോകുവാന്‍ തുടങ്ങുമ്പോള്‍ . മുത്തശ്ശി അവളോടായി പറഞ്ഞു            "മോളെ ഇരുട്ടാകുവാന്‍ തുടങ്ങിയിരിക്കുന്നു മക്കള്‍ കളി കഴിഞ്ഞു  അകത്തേക്ക് കയറിയോ എന്ന് നോക്കു ".                മക്കളെ നോക്കാനായി പോകുമ്പോള്‍ അവള്‍ മുത്തശ്ശി യോട് പറഞ്ഞു ,     ''അവരുടെ കളിയെങ്ങാനും കഴിയുമോ മുത്തശ്ശി ...എത്ര കളിച്ചാലും അവര്‍ക്ക് മതിയാവില്ലാ, പെണ്‍കുട്ടികള്‍ ആണെന്ന വല്ല വിചാരവും അവര്‍ക്കുണ്ടോ സന്ധ്യ ആയാലും പറയാതെ അവര്‍ അകത്ത് കയറില്ലാ .  പഠിക്കുന്നതിന് ഈ ഉത്സാഹം ഒട്ടും കാണുന്നുമില്ലാ ഇനി പഠിക്കുവാന്‍  ഇരിക്കാന്‍ പറഞ്ഞാല്‍ കാണാം രണ്ടിന്‍ന്‍റെയും തനി സ്യഭാവം ,.


                                അടുക്കളയില്‍ നിന്നും മക്കളെ വിളിക്കുവാന്‍ വീടിന് മുന്‍ വശത്തേക്ക് പോകുമ്പോള്‍ തന്നെ ധന്യലക്ഷ്മി മക്കളുടെ പേരുകള്‍ നീട്ടി വിളിച്ചു ,"പൂര്‍ണിമാ .....നന്ദിനീ......നേരം ഇരുട്ടിയത് കണ്ടില്ലേ രണ്ടാളും  കളി മതിയാക്കി പോയി കുളിച്ച് പൂജാമുറിയിലേക്ക് ചെല്ലൂ ,"  മക്കള്‍ രണ്ടു പേരും അകത്തേക്ക് കയറി എന്ന് ഉറപ്പ് വരുത്തി ധന്യലക്ഷ്മി  ഉണക്കുവാന്‍ ഇട്ടിരുന്ന വസ്ത്രങ്ങളുടെ അരികില്‍ എത്തിയപ്പോള്‍ അയലില്‍     നിന്നും പകുതിയില്‍ കൂടുതല്‍ വസ്ത്രങ്ങളും താഴെ വീണു കിടക്കുകയായിരുന്നു ,വസ്ത്രങ്ങള്‍ എല്ലാം പറുക്കിഎടുത്ത് അയലിലെ അവശേഷിച്ച വസ്തങ്ങളും എടുത്ത് തിരികെ പോരുമ്പോള്‍  ധന്യലക്ഷ്മി മനസ്സില്‍ പറഞ്ഞു. എന്തോരു കാറ്റാ  ഇത് ,
              ധന്യലക്ഷ്മി  പുറകു വശത്തെ വാതിലിലൂടെ അകത്തേക്ക് കയറുമ്പോള്‍ പൂജാ മുറിയില്‍ നിന്നും ഭര്‍ത്താവിന്‍റെ അമ്മ  സന്ധ്യാനാമം ജപിക്കുന്നത് കേള്‍ക്കാമായിരുന്നു .അടുക്കള വാതിലിനരികില്‍  എത്തിയപ്പോള്‍ തിളക്കുവാന്‍ വെച്ച പാല്‍ മുത്തശ്ശി ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി വസ്ത്രങ്ങളുമായി കിടപ്പുമുറിയില്‍ എത്തിയപ്പോള്‍ മക്കള്‍ രണ്ടു പേരും കിടപ്പ് മുറിയോടു ചേര്‍ന്നുള്ള  കുളിപുരയുടെ വാതില്‍ തുറന്നു വെച്ച്  കുളിക്കുന്നത് കണ്ടപ്പോള്‍ രോഷത്തോടെ വാതിലടച്ച്  മക്കളോടായി പറഞ്ഞു .''വാതില്‍ അടച്ചിട്ടു കുളിക്കണം എന്ന് എത്ര വട്ടം പറഞ്ഞാലും അനുസരിക്കാന്‍ പറ്റില്ലേ എന്‍റെ മക്കള്‍ക്ക്‌ ഇത് കണ്ടില്ലേ വെള്ളം അകത്തേക്ക് തെറിച്ചിരിക്കുന്നത് രണ്ടാളും വേഗം കുളിച്ച് വസ്ത്രം മാറി പൂജാ മുറിയിലേക്ക് ചെല്ലു അമ്മ നാമം ജപിച്ചു തുടങ്ങി ട്ടോ."

                                           തോളിലും കൈകളിലും ഉള്ള വസ്ത്രങ്ങള്‍ കട്ടിലിലേക്ക് ഇട്ട് ഓരോന്നായി മടക്കി വെച്ചു.  മക്കള്‍ക്ക്‌ കുളിച്ച് വന്നാല്‍ മാറാനുള്ള വസ്ത്രങ്ങള്‍ കട്ടിലില്‍ തന്നെ വെച്ച്, ധന്യലക്ഷ്മിയുടേയും മക്കളുടേയും വസ്ത്രങ്ങള്‍ മുറിയിലെ അലമാരയില്‍ വെച്ച്  മുത്തശ്ശിയുടേയും അമ്മയുടേയു ഭര്‍ത്താവിന്‍റെ കലാലയത്തില്‍ പഠിക്കുന്ന  സഹോദരി മീനൂ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷി യുടേയും വസ്ത്രങ്ങള്‍ എടുത്ത് ആദ്യം മുത്തശ്ശിയുടേയും അമ്മയുടേയും വസ്ത്രങ്ങള്‍ അവരുടെ മുറിയിലെ അലമാരയില്‍ വെച്ചു . മുത്തശ്ശിയും അമ്മയും ഒരുമുറിയില്‍ ആണ് കിടക്കുന്നത് അധികം വിസ്താരം ഇല്ലാത്ത മുറി ആയത് കൊണ്ട് രണ്ടു ഭാഗത്തായി രണ്ടു ചെറിയ കട്ടില്‍ ഇട്ടിരിക്കുന്നു ,മീനുവിന്‍റെ വസ്ത്രങ്ങള്‍ വെക്കുവാനായി അവളുടെ  മുറിയിലേക്ക്  ധന്യലക്ഷ്മി കയറിചെന്നപ്പോള്‍ തിടുക്കത്തില്‍ എന്തോ  അവള്‍ തന്നില്‍ നിന്നും  ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ , ധന്യലക്ഷ്മി മീനുവിന്‍റെ അരികില്‍  ചെന്ന് ചോദിച്ചു, ? എന്താ മീനു മേശയിലേക്ക് എടുത്ത് വെച്ചത് അതിങ്ങു തരു "പ്രതീക്ഷിക്കാതെയുള്ള ധന്യലെക്ഷ്മിയുടെ മുറിയിലേക്കുള്ള വരവ് മീനുവില്‍ പരിഭ്രാന്തി ഉളവാക്കി.മീനു ഒളിപ്പിച്ചുവെച്ചത് കൊടുക്കുന്നില്ലാ എന്ന് കണ്ടപ്പോള്‍  ധന്യലക്ഷ്മി  ബലമായി മേശയുടെ വലിപ്പ് തുറന്നു നോക്കിയപ്പോള്‍ ഒരു പൈങ്കിളി വാരിക കണ്ടു .അത് എടുത്ത് നോക്കി ധന്യലക്ഷ്മി മീനുവിന്‍റെ ചെവിയില്‍ നുള്ളി കൊണ്ട്  പറഞ്ഞു ,                               ""അടുക്കളയില്‍ എന്നെ സഹായിക്കാതെ പരീക്ഷയാണ് വരുവാന്‍ പോകുന്നത് എനിക്ക് ഒരുപാട് പഠിക്കുവാന്‍ ഉണ്ട് ഏട്ടത്തി  എന്ന് പറഞ്ഞ് പഠിക്കുവാന്‍ വന്നയാള് പൈങ്കിളി കഥകള്‍ വായിച്ചു രസിക്കുകയാണോ . നിന്‍റെ ഏട്ടന് ഇങ്ങിനെ യുള്ള പൈങ്കിളി കഥകള്‍ വായിക്കുന്നത് ഒന്നും ഇഷ്ടമില്ലാ എന്ന് അറിഞ്ഞു കൂടെ കഴിഞ്ഞതവണ നാട്ടില്‍ വന്നപ്പോള്‍ ഇതുപോലെയുള്ള പുസ്തകം വായിക്കുന്നത് കണ്ടപ്പോള്‍ വഴക്ക് കേട്ടതൊക്കെയും മറന്നോ എന്‍റെ കുട്ടി  കഷ്ടായിപ്പോയിട്ടോ ഏട്ടന്‍ എത്ര കഷ്ടപെട്ടിട്ടാണ് നിന്നെ പഠിപ്പിക്കുന്നത്‌ അതൊക്കെയും അറിഞ്ഞു കൊണ്ട് പഠിക്കുന്ന സമയത്ത് പഠിക്കാതെ ഇത് പോലെയുള്ള പുസ്തകങ്ങള്‍ വായിച്ചിരിക്കുന്നത് ശെരിയാണ് എന്ന് തോന്നുന്നുണ്ടോ എന്‍റെ കുട്ടിക്ക്‌ ഏട്ടന്‍ ഇന്നു വിളിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ് കൊടുക്കുന്നുണ്ട് അനിയത്തിയുടെ പൈങ്കിളി കഥകള്‍ വായിക്കുന്നതിനെ പറ്റി .ഇത് ഇപ്പൊ എവിടന്നാ കിട്ടിയത് ? ആ രഞ്ജിനി തന്നതാവും ആ കുട്ടിയോട് കൂട്ട് കൂടരുത് എന്ന് എത്ര പറഞ്ഞാലും കേള്‍ക്കില്ലാ എന്‍റെ കുട്ടി "ധന്യലക്ഷ്മി സംസാരം നിറുത്തുന്ന ലക്ഷണം  കാണുന്നില്ലാ എന്ന് കണ്ടപ്പോള്‍ അവള്‍ ഇടയില്‍ കയറി പറഞ്ഞു.''' എന്‍റെ പോന്നു ഏട്ടത്തി അല്ലെ ഇത്തവണത്തേക്ക് ക്ഷമിക്ക് നാളെ രാവിലെ തന്നെ ഈ പുസ്തകം ഞാന്‍ രഞ്ജിനിക്ക് കൊടുത്തോളാം ഏട്ടന്‍ വിളിക്കുമ്പോള്‍ പറഞ്ഞേക്കല്ലേ ഞാന്‍ ഒരു പാവമല്ലേ ...ഏട്ടത്തി  ""മീനുവിന്‍റെ   വാക്കുകള്‍ കേട്ടപ്പോള്‍ ചിരിച്ചു കൊണ്ട് ,സോപ്പിടാന്‍ നല്ല മിടുക്കാണ് ''എന്ന് പറഞ്ഞ് രഞ്ജിനി വസ്ത്രങ്ങള്‍  അലമാരയില്‍ വെച്ച് അടുക്കളയിലേക്ക്    നടന്നു , അപ്പോള്‍ മക്കളും അമ്മയും പൂജാമുറിയില്‍ നിന്നും ഉച്ചത്തില്‍ നാമം ജപിക്കുന്നത് കേള്‍ക്കാമായിരുന്നു . 
                                        
                                                            അടുക്കളയില്‍ എത്തിയപ്പോള്‍ മുത്തശ്ശി പാല്‍  അടുപ്പില്‍ നിന്നും ഇറക്കി ചേമ്പ് പുഴുക്ക് ഉണ്ടാക്കുവാനുള്ള ഒരുക്കത്തിലായിരുന്നു .തിളപ്പിക്കുവാന്‍ വെച്ച വെള്ളം എടുത്ത് അടുക്കള വരാന്തയോട് ചേര്‍ന്നുള്ള കുളിപുരയില്‍ കൊണ്ട് വെച്ച് കുളിക്കുവാനുള്ള  പാകത്തിന് പകര്‍ത്തി വെച്ച് തിരികെയെത്തി അവള്‍  പറഞ്ഞു  '''വെള്ളം ചൂടാറുന്നതിന്  മു   മുമ്പ് മുത്തശ്ശി പോയി കുളിച്ചോളു  പുഴുക്ക് ഞാന്‍ ഉണ്ടാക്കാം '''വേണ്ട മോള് പോയി കുളിച്ചോളൂ. രാവിലെ തുടങ്ങിയതല്ലേ  മോളുടെ പണികള്‍ ഇനി മക്കളെ പഠിപ്പിക്കുവാന്‍ ഇരിക്കേണ്ടതല്ലേ.   സന്തോഷ്‌ മോന്‍ വിളിക്കുമ്പോള്‍ സംസാരിക്കുവാന്‍ മോളെ കിട്ടിയില്ലാ എങ്കില്‍ അതു മതി സന്തോഷ്‌ മോന്  ദേഷ്യം പിടിക്കുവാന്‍ അവന്‍ വിളിക്കുമ്പോള്‍ കുളി പുരയില്‍ ആവേണ്ട പുഴുക്ക് ഏതാണ്ട് വെന്തു കഴിഞ്ഞു ഇതൊന്ന് കടുക് വറുക്കുകയെ  വേണ്ടു ഇത് കഴിഞ്ഞ് ഞാന്‍ കുളിച്ചോളാം'''

                                                കുളി കഴിഞ്ഞ് മക്കളെ പഠിപ്പിക്കുവാന്‍ മീനുവിന്‍റെ  മുറിയില്‍  ഇരിക്കുമ്പോള്‍  പൂമുഖത്ത് ഇരിക്കുന്ന ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടപ്പോള്‍ അവളുടെ മനമൊന്നു കുളിര്‍ത്തു,. സന്തോഷേട്ടനാവും . എന്നും സന്തോഷേട്ടന്‍  വീട്ടിലേക്ക് വിളിക്കും   ആദ്യം അമ്മയ്ക്കാണ് വിളിക്കുക .പിന്നെ മുത്തശ്ശിയുമായി സംസാരിക്കും മീനുവിനെ ആയി ആഴ്ചയില്‍ ഒരിക്കലെ സംസാരിക്കുകയുള്ളൂ .അമ്മയുമായുള്ള സംസാരം കഴിഞ്ഞപ്പോള്‍  മുത്തശ്ശിയുടെ സംസാരം ഉച്ചത്തില്‍ കേള്‍ക്കാം ""എനിക്ക് സുഖമാണ് ഉണ്ണി കാലിലെ വേദനക്ക് കുറവുണ്ട് തൈലം തേച്ച് തന്നെയാണ് കുളി .മുത്തശ്ശിയുടെ സംസാരം കഴിയാറായി എന്ന് തോന്നിയപ്പോള്‍ .മക്കളെ പഠിപ്പിക്കുവാന്‍ മീനുവിനെ ഏല്‍പ്പിച്ച് അവള്‍ അവളുടെ മുറിയിലേക്ക് നടന്നു മുറിയിലേക്ക് കടക്കുന്നതിന് മുന്നെ തന്നെഅവളുടെ   മൊബൈല്‍ഫോണ്‍ ബെല്ലടിച്ചു.സന്തോഷ്‌  കഴിഞ്ഞ തവണ നാട്ടില്‍ വരുമ്പോള്‍ കൊണ്ട് വന്നതാണ് അവള്‍ക്കായി ഒരു മൊബൈല്‍ഫോണ്‍   അതിനുള്ള കാരണം വീട്ടിലെ ഫോണില്‍ വിളിക്കുമ്പോള്‍ ആരെങ്കിലും ഒക്കെ അരികില്‍ ഉണ്ടാവും അവരുടേതായ കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലാ , ഫോണ്‍ എടുത്തപ്പോള്‍ സന്തോഷിന്‍റെ ശബ്ദം'' 
                  ''ഹലോ  എന്താണ് വിശേഷങ്ങള്‍ ''അവരുടെ  സംസാരം നീണ്ടു പോയി അവള്‍ക്ക് ഏറ്റവും ആകാംക്ഷ അയാളുടെ വരവിനെ കുറിച്ചറിയുവാന്‍ ആണ് .എന്‍റെ പൊന്നെ ഞാന്‍ അവധിക്കുള്ള കത്ത് കൊടുത്തതാണ്. ഇവിടെനിന്നും അത്യാവശ്യമായി  ഒരു ആള്‍ മൂന്നു മാസത്തെ അവധിക്ക് നാട്ടില്‍ പോയത് കാരണം .അയാള്‍ വന്നതിനു ശേഷമേ എനിക്ക് വരുവാന്‍ കഴിയുകയുള്ളൂ ,ഇതൊരു ചെറിയ സ്ഥാപനം അല്ലെ എന്‍റെ പൊന്നെ ഇനി ഒരു മൂന്നു മാസം കൂടി നമുക്ക് കാത്തിരിക്കാം '''ഏട്ടന്‍   നാട്ടില്‍ വന്നു പോയിട്ട് രണ്ടു വര്‍ഷവും നാല് മാസവും കഴിഞ്ഞില്ലേ ... മക്കള്‍ക്ക് എപ്പോഴും ചോദിക്കുവാന്‍ ഒന്നേ ഉള്ളു അച്ഛന്‍ എന്താ വരാത്തെ എന്ന് '''അയാളുമായുള്ള    സംസാരം കഴിഞ്ഞപ്പോള്‍ അവളുടെ സന്തോഷം പാടേ ഇല്ലാതെ ആയി.   നാട്ടില്‍ വരുന്ന കാര്യം ഇന്ന് തീരുമാനം ആവും എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ഇനിയും മൂന്ന് മാസം ,.മനസ്സില്‍ അവള്‍ പറഞ്ഞു'' എന്‍റെ ഈശ്യരാ എന്തൊരു ജീവിതമാണ് ഇത്...

                                                  സന്തോഷുമായി സംസാരിച്ചു കഴിഞ്ഞ ശേഷം അവള്‍ മീനുവിന്‍റെ  മുറിയിലേക്ക് ചെന്നപ്പോള്‍. . മക്കള്‍ മീനുവുമായി കളിച്ചിരിക്കുന്നതാണ് കണ്ടത്. പഠിക്കാത്തതില്‍ മക്കളെ വഴക്ക് പറയുമ്പോള്‍ മീനു അവളോട്‌  ചോദിച്ചു  '''ഇന്ന് എന്താ രണ്ടാളും വഴക്ക് കൂടിയോ ഇപ്പൊ ഏട്ടത്തിയുടെ മുഖം കടുന്നല്‍ കുത്തി വീര്‍ത്തത്പോലെയുണ്ട്  കാണാന്‍ .ഞാന്‍ ആഴ്ചപതിപ്പ്  വായിച്ച കാര്യം പറഞ്ഞോ ഏട്ടത്തി '''ഇല്ലാ എന്‍റെ കുട്ട്യേ വഴക്കുണ്ടായതോന്നും അല്ലാ കാര്യം നിന്‍റെ ഏട്ടന്‍ നാട്ടില്‍ വരുവാന്‍ മൂന്നു മാസം കൂടി കഴിയുമെത്രേ ''.........മക്കളെ പഠിപ്പിച്ചു കഴിഞ്ഞ്  പേരിന് ഭക്ഷണം കഴിച്ചു എന്ന് വരുത്തി .മക്കളുമായി ഉറങ്ങുവാനായി മുറിയിലേക്ക് പോയി .

                                                                അവളും മക്കളും ഉറങ്ങാന്‍ കിടന്നു നന്ദിനി മോളുടെ മുടി ഇഴകളിലൂടെ കൈ വിരലുകള്‍  ഓടിച്ചാലെ അവള്‍ ഉറങ്ങുകയുള്ളൂ.   കുഞ്ഞു നാളില്‍ മുതലുള്ള ശീല മാണ് ഇപ്പോള്‍ ഒന്‍പത് വയസ്സ് കഴിഞ്ഞിട്ടും ആ ശീലത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല ..നന്ദിനി മോള്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തി .അവള്‍ നിവര്‍ന്നു കിടന്നു .ഉറക്കം തീരെ വരുന്നില്ലാ .മനസ്സിനെ കഴിഞ്ഞ കാലത്തിലേക്ക് ആരോ കൊണ്ട് പോകുന്നത് പോലെ .അവള്‍ കലാലയത്തില്‍ പഠിക്കുന്ന കാലത്താണ് സന്തോഷിനെ ആദ്യമായി  കാണുന്നത് . അവള്‍ കലാലയത്തിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവര്‍ ആയിരുന്നു സന്തോഷ്‌ ഒരു ദിവസം ബസ്സ്‌ കയറാന്‍ വേണ്ടി ബസ്സ്‌ സ്റ്റോപ്പ്‌ ലക്ഷ്യംവെച്ച് വീട്ടിന് അതികം ധൂര മല്ലാത്ത ഇടവഴിയില്‍ സന്തോഷ്‌ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്ചര്യം ആണ് തോന്നിയത് .എന്നും കാണുന്ന ആളല്ലേ എന്ന് കരുതി ഒന്ന് ചിരിച്ച് അയാളെ മറികടക്കാന്‍  ശ്രമിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ''ഞാന്‍ ഇയാളുടെ വീട് കണ്ടു പിടിക്കാന്‍ വന്നതാ എനിക്ക് ഇയാളെ ഒരു പാട് ഇഷ്ടമായി. ഞാന്‍ ഇയാളെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചു എന്‍റെ ചില ബന്ധുക്കള്‍ ഇയാളുടെ വീട്ടില്‍ വിവാഹലോചനയുമായി  വരും എന്നെ ഇഷ്ട മില്ലാ എന്ന് പറഞ്ഞു കളഞേക്കരുത് .അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്ചര്യം ഉളവാക്കി .എന്നും കാണുന്നയാളാ ഇന്നേ വരെ ഒരു ഇഷ്ടത്തോടെയുള്ള നോട്ടം അങ്ങിനെയാണ് ഉണ്ടായിട്ടില്ലാ ..,

                                           വീട്ടുകാര്‍ക്ക്‌ അയാളെ ഇഷ്ടമായി മോള്‍ക്ക്‌ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഒരു തലയാട്ടല്‍ അത്ര തന്നെ .ഇഷ്ട്പെടാതെ ഇരിക്കുവാന്‍ ഒരു കുറവുകളും അവള്‍ അയാളില്‍ കണ്ടിരുന്നില്ലാ .പിന്നെ എല്ലാം പെട്ടന്നായിരുന്നു .വിവാഹം കഴിഞ്ഞ് വരുമ്പോള്‍ ഈ വീട് അല്ലായിരുന്നു മൂന്ന് ചെറിയ മുറികളും ഒരു പൂമുഖവും പുറകില്‍ ഒരു വരാന്തയും പിന്നെ ഉമ്മറവും  ഉള്ള ഒരു ചെറിയ ഓലപുര പക്ഷെ നല്ല വൃത്തിയായിരുന്നു .അവളുടെ വീടിനെക്കാളും നല്ല വീടായത് കൊണ്ട് അവള്‍ക്ക് ഒരു പരിഭവവും ഉണ്ടായിരുന്നില്ലാ .സന്തോഷും അമ്മയും മുത്തശ്ശിയും രണ്ടു പെങ്ങന്‍മാരും ആയിരുന്നു ആ വീട്ടിലെ അംഗങ്ങള്‍ സതോഷിന്‍റെ അച്ഛന്‍ രണ്ടു  വര്‍ഷങ്ങള്‍ക്ക് മുന്നെ മരണ പെട്ടിരുന്നു .ഉറങ്ങാന്‍ കിടന്നതാണ് രാവിലെ ഉറക്കമുണര്‍ന്നില്ല. മരണ കാരണം ഹൃദയസ്തംഭനം,  വീട്ടിലെ എല്ലാവരും സ്നേഹ സമ്പന്നരായിരുന്നതത് കൊണ്ട് അവളുടെ ജീവിതം സന്തോഷകരമായിമുന്നോട്ടു പോയി .മുത്തശിയുടെ സ്നേഹം പലപ്പോഴും അവളെ അത്ഭുത പെടുത്തിയിട്ടുണ്ട് എപ്പോഴും ഉണ്ടാകും അവളോടൊപ്പം  അവളെ സഹായിക്കാന്‍, അമ്മ ഒരു മുഴുനീള ഇഷ്യ്വര ഭക്ത യായിരുന്നു ഒതുങ്ങി കൂടുന്ന പ്രകൃതം ഒരു പക്ഷെ അച്ഛന്‍റെ വേര്‍പാട് ആവും അമ്മയെ അങ്ങിനെ ആക്കി തീര്‍ത്തത് ,

                 മക്കളില്‍ മൂത്ത ആളായിരുന്നു സന്തോഷ്‌ .താഴെയുള്ളത്  മാളവിക അവള്‍ക്ക് അന്ന് പതിനേഴുവയസായിരുന്നു മീനാക്ഷിക്ക് നാല് വയസും വൈകി ഉണ്ടായ  മോളാണ് മീനു .
 വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് അവരുടെ ആദ്യത്തെകണ്മണി പൂര്‍ണിമയുടെ ജനനം അവള്‍ക്ക് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം സന്തോഷ്‌ പറഞ്ഞു '''എന്‍റെ ഒരു സുഹൃത്ത് ഒമാനിലേക്ക് ഒരു വിസ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് ജോലി സ്ഥലത്തേക്ക് ആളുകളെ കൊണ്ട് പോകുന്ന ബസ്സിന്‍റെ ഡ്രൈവര്‍ ആയിട്ടാണ് . നല്ല ശമ്പളം ലഭിക്കും അവനും ആ സ്ഥാപനത്തില്‍ തന്നെയാണ് ജോലി നോക്കുന്നത് അഞ്ചു വര്‍ഷം കൊണ്ട് നല്ലൊരു വീടും പണിതു അവന്‍ നല്ല രീതിയില്‍ വിവാഹവും കഴിച്ചു .നമുക്കും വേണ്ടേ നല്ലൊരു വീട് .പിന്നെ മാളവികയുടെ വിവാഹം നടത്തേണ്ടേ ..മീനുമോളും പൂര്‍ണിമയും വലുതാവുമ്പോള്‍ അവരുടെ വിവാഹത്തിനുള്ളതും കണ്ടെത്തേണ്ടെ .ഇപ്പോള്‍ നാട്ടിലെ എന്‍റെ ഈ തൊഴിലുകൊണ്ട് വീട്ടിലെ ചിലവുകള്‍ തന്നെ നടത്തുവാന്‍ കഴിയുന്നില്ലാ '''.അവള്‍ക്ക് ഒന്നും പറയുവാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ലാ കാരണം .ഉത്തരവാദിത്വം നിറവേറ്റാതെ ഇരിക്കുവാന്‍ കഴിയില്ലല്ലോ .അങ്ങിനെ സന്തോഷ്‌  മണലാരണ്യത്തിലെ ജോലിക്കായി പ്രവാസ ലോകത്തേക്ക് യാത്രയായി .,

                                    പിന്നീട് മാളവികയുടെ വിദ്യാഭ്യാസം കഴിഞ്ഞ് അവള്‍ക്ക് അധ്യാപികയായി ജോലി ലഭ്യമായതിനുശേഷം അവളുടെ വിവാഹം നടത്തി .തരക്കേടില്ലാത്ത ഒരു വാര്‍ക്ക വീട് പണിതു .വീടിന്‍റെ നിലത്തെ പണികള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആണ് കഴിഞ്ഞത് .അടുക്കളയില്‍ മാര്‍ബിള്‍ പതിച്ചു ബാക്കി സ്ഥലം ടൈല്‍സും ,വീട് പണിയുടെ കടം കുറച്ചു കൂടി വീടാനുള്ളത് കൊണ്ട് മനപൂര്‍വ്വം കാരണം ഉണ്ടാക്കി സന്തോഷ്‌ നാട്ടില്‍ വരാതെ ഇരിക്കുകയാണ് എന്ന് ധന്യലക്ഷിമിക്ക് നന്നായി അറിയാം .ഓര്‍മകളുടെ ഭാണ്ടകെട്ടു ശൂന്യമായപ്പോള്‍ രാത്രിയുടെ ഏതോ യാമത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു ,
                                                      മാസങ്ങള്‍ കൊഴിഞ്ഞു വീണു അവള്‍ കൊതിച്ചിരുന്ന ആ വാര്‍ത്ത അയാള്‍ അവളോട്‌ പറഞ്ഞു '''  ഞാന്‍ അടുത്ത ആഴ്ചയില്‍ നാട്ടില്‍ വരുന്നു. ടിക്കറ്റ് ബുക്ക്‌ ചെയ്തു കഴിഞ്ഞു.അടുത്ത പതിനഞ്ചാം തിയതി ഞാന്‍ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ വീമാനം ഇറങ്ങും .അളിയനോടും മാളവികയോടും  ഞാന്‍ വിളിച്ചു പറയാം .എല്ലാവരും കൂടി ഒരു ടെമ്പോ ട്രാവലറില്‍ വിളിക്കുവാന്‍ വന്നാല്‍ മതി   ''' സാധാരണയായി വൈക്കീട്ട് വീട്ടിലേക്ക് വിളിച്ചതിന് ശേഷം അവള്‍ക്ക് വിളിക്കാറുള്ള  അയാളുടെ നേരത്തെയുള്ള വിളി വന്നപ്പോഴേ അവള്‍ ഊഹിച്ചിരുന്നു .സംസാരം കഴിഞ്ഞ് വേഗത്തില്‍ പോയി എല്ലാവരേയും വിവരം അറിയിച്ചു .ഒരു ഞായറാഴ്ച ആയിരുന്നു പതിനഞ്ചാം തിയ്യതി .ശെനിയാഴ്ച തന്നെ മാളവികയും ഭര്‍ത്താവും മക്കളും വന്നു .അന്ന് രാത്രി നേരം ഒരുപാട് വൈകിയാണ് എല്ലാവരും ഉറങ്ങുവാന്‍ കിടന്നത് .മാളവികയുടെ ഒരു മാസത്തെ കഥകള്‍ ഒരു പാടുണ്ടായിരുന്നു  പറയാന്‍ .

                                   അടുത്ത ദിവസം എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം നല്‍കിയതിന് ശേഷം ഉച്ചയ്ക്ക്‌ ഊണിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അടുക്കളയിലേക്ക് പോകുവാന്‍ നില്‍ക്കുമ്പോള്‍ .മാളവികയുടെ ഭര്‍ത്താവ് അവളോട്‌ പറഞ്ഞു     ''    രണ്ടു മണിക്ക് വാഹനം വരും അപ്പോഴേക്കും എല്ലാവരും തയ്യാറാവേണം """  അയാള്‍ അത് പറഞ്ഞു തീരുന്നതിനു മുന്‍പ്‌ .പൂമുഖത്തിരിക്കുന്ന ഫോണ്‍ ബെല്ലടിച്ചു .അമ്മയാണ് ഫോണ്‍ എടുത്തത് .മാളവികയുടെ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി അമ്മ പറഞ്ഞു .''  ആണുങ്ങള്‍ ഇല്ലേ എന്ന് ചോദിക്കുന്നു ''' അത് കേട്ടപ്പോള്‍ അയാള്‍ റിസീവര്‍ വാങ്ങി .കാതോടടുപ്പിച്ചു .''ഹല്ലോ ഞാന്‍ ഒമാനില്‍ നിന്നുമാണ് വിളിക്കുന്നത്‌.. . സന്തോഷിന്‍റെ കൂടെ താമസിക്കുന്ന അനൂപാണ്  ''പിന്നീട് കേട്ട വാക്കുകള്‍ മുഴുവനാക്കുമ്പോഴേക്കും അയാളുടെ കയ്യില്‍ നിന്നും റിസിവര്‍  താഴെ വീണു .അയാള്‍ വിറയാര്‍ന്ന കൈകളോടെ താഴെ വീണ റിസിവര്‍ നേരെയാക്കി മുറിയിലെ കട്ടിലില്‍ പോയിരുന്നു .ഒപ്പം അമ്മ എന്താ മോനെ എന്ന് ചോദിച്ചു അയാളുടെ പുറകെ  പോയി .അയാള്‍ അമിത മായി  വിയര്‍ക്കുന്നത് കണ്ടപ്പോള്‍  മാളവിക ചോദിച്ചു     ''എന്താ എന്താ ഉണ്ടായേ ....'' അളിയന്‍ ''' അയാളുടെ വാക്കുകള്‍ മുറിഞ്ഞു '''അളിയന്‍ ഇന്നലെ ഉറങ്ങാന്‍ കിടന്നതാ അച്ഛനെ പോലെ അളിയനും '''അയാള്‍ക്ക്‌ പിന്നെ ഒന്നും പറയുവാന്‍ പറ്റുന്നില്ലായിരുന്നു. നിനച്ചിരിക്കാതെ വന്ന വാര്‍ത്ത അയാളെ തളര്‍ത്തി കളഞ്ഞു ...............കൂട്ട നിലവിളിയുടെ ആരവം അവിടം ആകെ മുഴങ്ങി .പ്രദീക്ഷകളും മോഹങ്ങളും ആ കുടുമ്പത്തില്‍ അസ്ത്മിക്കുന്ന ദിവസമായിരുന്നു ആ പതിനഞ്ചാം തിയ്യതി .അപ്പോള്‍ കാര്‍ മേഘം സൂര്യനെ മൂടി  കാറ്റ് ആഞ്ഞു വീശുവാന്‍ തുടങ്ങി യിരുന്നു ..........................

                                                          ശുഭം  

8 comments:

  1. കഥ പറയുന്ന ശൈലി മെച്ചപ്പെട്ടു വരുന്നുണ്ട് , കൂടുതല്‍ വായനയിലൂടെ കുറെകൂടി മെച്ചപ്പെട്ട എഴുത്ത് സാധ്യമാവട്ടെ ..
    എല്ലാ വിധ ആശംസകളും ..
    ഈ വേര്‍ഡ് വെരിഫിക്കഷന്‍ ഓപ്ഷന്‍ എടുത്തു കളയുക അതുകൊണ്ട് കമ്മന്റുകള്‍ കുറയും ,പലരും അതുകണ്ടാല്‍ അഭിപ്രായം എഴുതാതെ പോകും ,ഞാന്‍ പല തവണ ചെയ്തിട്ടുള്ള അനുഭവം വെച്ച് പറയുകയാണ്‌.

    ReplyDelete
  2. നന്ദി തോഴിയൂരിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന് .എന്‍റെ രചന വായിക്കുകയും ഒരു സന്ദേശം എഴുതുകയും ചെയ്തതിന്. വെരിഫിക്കഷന്‍ ഓപ്ഷന്‍ കളഞ്ഞിട്ടുണ്ട് .

    ReplyDelete
  3. nice story rasheed . i like it .go ahead .guess who am i? , if you cant ,then check this link .me @ www.arunarsha.blogspot.com

    ReplyDelete
  4. നന്ദി അരുണ്‍ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിന് .താങ്കള്‍ നന്നായി എഴുതുന്ന ആളാണ് എന്ന് എനിക്ക് നന്നായി അറിയാം .ഞാന്‍ താങ്കളുടെ രചനകള്‍ നോക്കിയിരുന്നു .വായിക്കുവാന്‍ ഒരുപാട് രചനകള്‍ ഉണ്ട് സമയം ലഭിക്കുമ്പോള്‍ ഞാന്‍ വായിക്കും

    ReplyDelete
  5. ഞാനാദ്യമായിട്ടാണ് റഷീദിന്റെ എഴുത്ത് വായിക്കുന്നത്... മുൻപ് റഷീദ് എഴുതിയിട്ടുണ്ടോ എന്നറിയില്ല... എഴുത്തിന്റെ ശൈലി തരക്കേടില്ല... ഇഷ്ടമായി!

    എന്റെ ഒന്ന് രണ്ട് ചെറിയ അഭിപ്രായങ്ങൾ ഇവിടെ കിടക്കട്ടെ :)
    - സംഭാഷണങ്ങളിൽ അച്ചടിലിപിക്ക് പകരം സാധാരണ നമ്മുടെ നാട്ടിൻപുറത്തൊക്കെ ഉപയോഗിക്കുന്ന ശൈലിയായിരിക്കും വായനക്ക് സുഖം നൽകുക എന്ന് തോന്നുന്നു...

    - ഒരു പാരഗ്രാഫോളം വരുന്ന സംഭാഷണങ്ങൾക്ക് പകരം കുറച്ച് കൂടെ ചെറിയ സംഭാഷണങ്ങളായിരിക്കും നല്ലത് എന്നും തോന്നുന്നു... 

    - പാരഗ്രാഫുകളുടെ വലിപ്പവും കുറക്കുന്നത് വായനക്കാരന് ഒറ്റനോട്ടത്തിൽ മടുപ്പ് തോന്നിപ്പിക്കില്ല... 

    - ഓൺ ലൈൻ രചനകളുടെ മിക്ക വായനക്കാരും ഓഫീസ് സമയങ്ങളിലും മറ്റും വായനക്ക് സമയം കണ്ടെത്തുന്നവരായിരിക്കും എന്നതിനാൽ ആശയം ചോരാതെ കുറച്ച് കൂടെ ചുരുക്കിയുള്ള എഴുത്തായിരിക്കും നല്ലതെന്നും തോന്നുന്നു...

    സിദ്ധീക്ക് പറഞ്ഞത് പോലെ കൂടുതൽ വായനയും, പിന്നെ തുടർച്ചയായ എഴുത്തും റഷീദിലെ എഴുത്തുകാരനെ മിനുക്കിയെടുക്കാനുതകട്ടെ... റഷീദിന് എല്ലാവിധ ആശംസകളും നേരുന്നു... )

    ReplyDelete
  6. നന്ദി ശ്രീ മുസ്തഫ എന്‍റെ രചന വായിക്കുകയും തുടര്‍ന്നുള്ള എന്‍റെ എഴുത്തിന് വളരെയധികം ഉപകാരപ്രദമായ കാര്യങ്ങള്‍ എഴുതിയതിനും. താങ്കളുടെ നല്ല വാക്കുകളെല്ലാം ഞാന്‍ മാനിക്കുന്നു.ബ്ലോഗില്‍ ഞാന്‍ എഴുതുവാന്‍ തുടങ്ങിയത് ഈ അടുത്തകാലം മുതലാണ്‌ .വായനയുടെ കുറവ് എന്നില്‍ വേണ്ടു വോളം ഉണ്ട് ബാല്യകാലം പിന്നിട്ട് അധികം ആവുമ്പോഴേക്കും പ്രവാസ ജീവിതം തുടങ്ങിയത് കൊണ്ട് എഴുത്തും വായനയും എല്ലാം മുടങ്ങി എന്ന് പറയുന്നതാവും ശെരി.ഇപ്പോള്‍ ഞാന്‍ എന്തെങ്കിലും ഒക്കെ എഴുതുന്നുണ്ടെങ്കില്‍ അത് എന്‍റെ പ്രിയപെട്ട സുഹൃത്തുക്കളുടെ പ്രേരണ ഒന്ന് കൊണ്ട് മാത്രമാണ്.സമയ ലഭ്യത പോലെ എന്‍റെ മറ്റു രചനകളും വായിച്ച് അഭിപ്രായങ്ങള്‍ എഴുതുമല്ലോ .നന്നായിട്ടുണ്ട് എന്ന വാക്കിനെക്കാളും ഇനിയും എങ്ങിനെ നന്നാക്കാം എന്ന വാക്കുകള്‍ക്കാണ് പ്രസക്തി .

    ReplyDelete
  7. എനിക്കിഷ്ടപ്പെട്ടു ,കഥയുടെ അവസാനം പോലെ ഒരു മരണം ഞാനും ആഗ്രഹിക്കുന്നു .എന്നത്തേയും പോലെ ഉറങ്ങാന്‍ കിടക്കുക എന്നന്നേക്കുമായി ഉറങ്ങുക .ആഗ്രഹിക്കുന്നവര്‍ക്ക് ഒരിക്കലും അതു കിട്ടാറില്ലല്ലോ.

    ReplyDelete
  8. നന്ദി musrieskeralam വാക്താവിന് ഏതാണ്ട് എന്‍റെ എല്ലാ രചനകളും അങ്ങ് വായിച്ചു എന്ന് വിശ്യസിക്കുന്നു .കൂടുതല്‍ പരിചയ പെടുവാന്‍ ആഗ്രഹം ഉണ്ട് .facebook ല്‍ സജീവമാണെങ്കില്‍ എന്നെ അറിയിക്കുമല്ലോ .

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ