4 March 2016

ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ

ലേഖനം .തിരിച്ചറിവുകൾ ഇല്ലാത്ത മനുഷ്യർ 

ചിലരുടെ ചെയ്തികൾ കാണുമ്പോൾ അവർക്കൊന്നും മരണമില്ല,
യാതൊരുവിധ    അസുഖങ്ങളും അവർക്കുണ്ടാവുകയില്ല എന്ന് തോന്നിപോകുന്നു.രാഷ്ട്രീയത്തിന്റെ പേരിൽ,മതങ്ങളുടെ പേരിൽ,വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ,എത്രയെത്ര ജീവനുകളാണ് പൊലിഞ്ഞു പോകുന്നത് .മനുഷ്യൻ എന്താണെന്നുളള തിരിച്ചറിവുകൾ ഇല്ലാത്തവരിൽ നിന്നുമാണ് കൊടും പാതകങ്ങൾ പിറവിയെടുക്കുന്നത്.മതം..... മനുഷ്യർ എങ്ങിനെയാണ് മതവിശ്വാസിയായിതീരുന്നത്?.നമ്മുടെ മാതാപിതാക്കൾ ഏതു മതത്തിൽ വിശ്വസിക്കുന്നുവോ ആ മതത്തെ പിൻപറ്റി നമ്മളും ജീവിക്കുന്നു.മനുഷ്യർക്ക്‌ മാത്രമേ മതമുള്ളൂ. മൃഗങ്ങൾക്ക് എന്തുകൊണ്ടാണ് മതം ഇല്ലാതെപോയത് .മൃഗങ്ങളും ദൈവത്തിന്റെ സൃഷ്ടിയല്ലെ ?.അംഗവൈകല്യങ്ങൾ ഇല്ലാതെ ,അസുഖങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കുവാനാവുന്നുണ്ടെകിൽ എന്തിനാണ് നാം മറ്റുള്ളവരെ ആക്രമിക്കുവാൻ മുതിരുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുന്നത് ? എന്തിനാണ് മറ്റുള്ളവരുടെ നാശം കാണുവാൻ നാം ആഗ്രഹിക്കുന്നത് .

മാതാപിതാക്കൾക്ക് അവരുടെ മക്കളെ കുറിച്ച് സങ്കൽപ്പങ്ങൾ ഉണ്ടാകും .അവരാണ് മക്കളെ വളർത്തി വലുതാക്കുന്നത്. വാർദ്ധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന ബാദ്ധ്യത നിങ്ങൾക്കുണ്ടെന്നുള്ളത് മറ്റുള്ളവരുടെ ജീവനെടുക്കാൻ പോകുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് മറന്നുപോകുന്നത് .നിങ്ങൾ ഇടയ്ക്കൊക്കെ സർക്കാർ ആശുപത്രികൾ സന്ദർശിക്കുക .അവിടെ അസുഖം മൂലം കഷ്ടത അനുഭവിക്കുന്നവരെ ,  മരുന്നുകൾ കഴിച്ചാലും ശാസ്ത്രക്രിയ ചെയ്താലും ജീവൻ തിരികെ ലഭിക്കുവാൻ സാധ്യതയില്ലാത്തവരെ    നിങ്ങൾക്കവിടെ   കാണുവാനാവും .അസുഖം മൂലം ജീവൻ തിരികെ ലഭിക്കുകയില്ല എന്ന് തിരിച്ചറിഞ്ഞവരുടെ ദയനീയ മുഖഭാവം നിങ്ങൾ ഒരിക്കൽ കണ്ടാൽ നിങ്ങളിലെ വർഗീയത നിങ്ങളിൽ നിന്നും എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും.ഇവിടെ ഖത്തറിൽ എന്റെയൊരു ബന്ധു മരണപെട്ടപ്പോൾ ആശുപത്രിയിലെ മോർച്ചറിയുടെ മുമ്പിൽ ഏതാനും മണിക്കൂറുകൾ എനിക്ക്‌ ചിലവഴിക്കേണ്ടി വന്നു ആ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏതാണ്ട് അഞ്ചിൽ കൂടുതൽ മൃതദേഹങ്ങൾ പെട്ടികളിൽ അടക്കംചെയ്ത് മരണപെട്ടവരുടെ സ്വദേശത്തെക്കു കയറ്റിവിടാനായി കൊണ്ടു പോകുന്നത് കാണുവാൻ ഇടയായി .എന്തെല്ലാം പ്രതീക്ഷകളുമായി പ്രവാസ ജീവിതം തുടങ്ങിയവരായിരിക്കും ആ മരണപെട്ട സഹോദരങ്ങൾ .

മനുഷ്യരുടെ ശരാശരി ആയുസ്സ് എത്രയാണെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കണം . എന്തിനാണിത്ര  പ്രകോപനങ്ങള്‍,എന്തിനാണിത്ര പരാക്രമങ്ങള്‍ എന്തിനാണീ കൊലപാതകങ്ങള്‍,എന്തിനാണീ അടിച്ചമര്‍ത്തലുകള്‍ ഗര്‍ഭാവസ്ഥയില്‍ കരുതലോടെ  ജീവിച്ചുപോന്ന മാതാവിന്‍റെ പ്രസവവേദനയുടെ കാഠിന്യം മനുഷ്യരുടെ ജീവനെടുക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കാതെയിരിക്കുന്നത് എന്തുക്കൊണ്ടാണ്?
ജീവനെടുക്കാന്‍ നിങ്ങള്‍ക്കെന്ത്  അവകാശം ജീവന്‍ നല്‍കിയത് നിങ്ങളാണോ ? മതം മനുഷ്യരുടെ  നന്മയ്ക്കു വേണ്ടി പിറവിയെടുത്തതാണ്
അല്ലാതെ  തമ്മില്‍ പോരാടി ജീവനെടുക്കുവാനുള്ളതല്ല. മാതാപിതാക്കളുടെ ,കുടുംബത്തിന്‍റെ പ്രതീക്ഷയാണ് ഒരു നിമിഷം കൊണ്ട്
നിങ്ങള്‍ ഇല്ലാതെയാക്കുന്നത്. ജീവന്‍ ഉന്മൂലനം ചെയ്തിട്ട് മനുഷ്യാ നിങ്ങള്‍ എന്ത് നേടുന്നു .മനുഷ്യര്‍ ഈ  ഭൂലോകത്ത് ആയുസ്സ് ഒടുങ്ങും വരെ   ജീവിക്കട്ടെ .  വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വത്തെ അംഗീകരിക്കുവാനുള്ള സന്നദ്ധത എല്ലാവരിലും ഉണ്ടാവണം  .നിങ്ങള്‍
ഓര്‍ത്തുനോക്കൂ നിങ്ങള്‍ ജീവിച്ചുപോന്ന നാളുകള്‍. വര്‍ഷങ്ങള്‍ നിങ്ങളില്‍ നിന്നും അന്യമാകുന്നത്‌ എത്ര വേഗതയിലാണ് .ആരോഗ്യം                                  നിങ്ങളിലുള്ളപ്പോള്‍  ചെയ്തു കൂട്ടുന്ന പാപങ്ങള്‍ വാര്ദ്ധക്യകാലത്ത് നിങ്ങളെ
ഒരുപാട്  വേദനിപ്പിക്കും അന്ന് നിങ്ങള്‍ ചെയ്തുപോയ തെറ്റുകളെ ഓര്‍ത്ത്‌
പശ്ചാത്തപിക്കുക തന്നെചെയ്യും .സല്‍കര്‍മ്മങ്ങള്‍ ചെയ്ത്  നന്മയുള്ള മനസ്സിന്‍റെ ഉടമകളായി ഭാരതത്തിന്‍റെ ഉന്നമനത്തിനായി തന്നാല്‍ കഴിയും  വിധം പ്രവര്‍ത്തിക്കുക നിങ്ങളോടൊപ്പം നന്മ ആഗ്രഹിക്കുന്നവര്‍      എല്ലാവരുമുണ്ടാകും

.നാം ഈ  ഭൂലോകത്തേക്ക്  വിരുന്നു വന്ന വിരുന്നുകാര്‍ മാത്രമാണ് . കാലാവധി തീരുമ്പോള്‍ നാം ഈ ഭൂലോകത്ത് നിന്നും വിടവാങ്ങുക തന്നെവേണം .  ഈയൊരു സത്യത്തെ എപ്പൊഴും നിങ്ങള്‍ ഓര്‍ത്താല്‍ നിങ്ങളില്‍ എപ്പൊഴും നന്മയുണ്ടാവും എന്നത്  തീര്‍ച്ച.കഴിഞ്ഞ ദിവസം പിതാവ് സ്വന്തം മകളെ ശ്വാസംമുട്ടിച്ചു കൊലപെടുത്തി എന്ന വാര്‍ത്ത ആരേയും വേദനിപ്പിക്കും. കൊലപാതകത്തിനുള്ള കാരണം പിതാവിന്‍റെ അനാശാസ്യത്തിന് മകള്‍ എതിര് നിന്നു എന്നതാണ് .ആ പിതാവിന് സ്വന്തം സുഖം മാത്രമായിരുന്നു പ്രദാനം .ആ മകളുടെ ജീവന് പിതാവ് ഒരു വിലയും കല്പിച്ചില്ല പത്രങ്ങളില്‍ ദിനംപ്രതി ഇതുപോല മനസ്സിനെ നോവിക്കുന്ന എത്രയെത്ര വാര്‍ത്തകളാണ്  ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത് .ജീവിതം  എന്താണെന്നുള്ള  തിരിച്ചറിവ്  മനുഷ്യര്‍ക്കുണ്ടെങ്കില്‍  ആ  മനുഷ്യരില്‍  നന്മയുണ്ടാകും .ഭൂമിയില്‍ ജീവിക്കുവാനുള്ള  അവകാശത്തെ ഉന്മൂലനം ചെയ്യുന്ന  പ്രവണത മാറേണ്ടിയിരിക്കുന്നു.ഇന്ന്  നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍  പീഡിപ്പിക്കപ്പെടുന്നത്  സ്ത്രീകളാണ് . എത്രയെത്ര സഹോദരിമാര്‍ ബലാല്‍സംഗം  ചെയ്യപ്പെട്ടിരിക്കുന്നു.

മദ്യവും,മയക്കുമരുന്നും നമ്മുടെ രാജ്യത്ത് സുലഭമായി  ലഭിക്കുന്നതാണ്  നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ  പ്രഥാന  ഹേതു എന്നതാണ്  വാസ്തവം .തീവ്രവാദം  നമ്മുടെ രാജ്യത്തെ മാത്രം ശാപമല്ല  അത് ഈ  ഭൂലോകത്തിന്‍റെ  തന്നെ തീരാശാപമാണ് .നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി മാതാപിതാക്കളുടെ ആഗ്രഹം പോലെ നന്മയുള്ള മനുഷ്യരായി മതങ്ങളുടെ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും മനുഷ്യരാണെന്നുള്ള തിരിച്ചറിവുകളോടെ സാഹോദര്യത്തോടെ സമൂഹ നന്മയ്ക്കായി നമുക്കാവുംവിധം പരിശ്രമിച്ചു ജീവിക്കാം എല്ലാവരിലും നന്മയുണ്ടാവട്ടെ
                                                              ശുഭം
rasheedthozhozhiyoor@gmail.com                           rasheedthozhiyoor.blogspot.com










28 comments:

  1. മനസ്സിന്റെ വേദന അടർത്തി വെച്ച പോലെ .

    ReplyDelete
    Replies
    1. നന്ദി പ്രിയ സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും .മനസ്സിന്റെ വേദന തന്നെയാണ് എഴുത്തായി മാറിയത്

      Delete
  2. എല്ലാവരിലും നന്മയുണ്ടാകട്ടെ

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായി വായനയ്ക്കും അഭിപ്രായത്തിനും .എല്ലാവരിലും നന്മയുണ്ടാവട്ടെ

      Delete
  3. മദ്യവും മയക്കുമരുന്നും തന്നെയാണു പ്രശ്നം.

    ReplyDelete
    Replies
    1. നന്ദി സുധി വായനയ്ക്കും അഭിപ്രായത്തിനും .അതെ മദ്യവും മയക്കുമരുന്നും വലിയ വിപത്താണ്

      Delete
  4. ചിന്താബന്‌ധുരമായ ലേഖനം.
    നന്മകള്‍ പെയ്യട്ടെ!
    ലോകത്തിന് ആ സുഖശീതളിമ അനുഭവിക്കാന്‍ യോഗമുണ്ടാകട്ടെ!!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി വി റ്റി വായനയ്ക്കും അഭിപ്രായത്തിനും.തിരിച്ചറിവുകൾ എല്ലാവരിലും ഉണ്ടാവട്ടെ എല്ലാ മനുഷ്യരും നന്മയുള്ളവരായിരുന്നെങ്കിൽ ഈ ഭൂലോകം എത്ര സുന്ദരം

      Delete
  5. മദ്യവും,മയക്കുമരുന്നും നമ്മുടെ
    രാജ്യത്ത് സുലഭമായി ലഭിക്കുന്നതാണ്
    നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പ്രധാന
    ഹേതു എന്നതാണ് വാസ്തവം . തീവ്രവാദം നമ്മുടെ
    രാജ്യത്തെ മാത്രം ശാപമല്ല അത് ഈ ഭൂലോകത്തിന്‍റെ തന്നെ
    തീരാ ശാപമാണ് .നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റി മാതാപിതാക്കളുടെ
    ആഗ്രഹം പോലെ നന്മയുള്ള മനുഷ്യരായി മതങ്ങളുടെ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും
    മനുഷ്യരാണെന്നുള്ള തിരിച്ചറിവുകളോടെ സാഹോദര്യത്തോടെ സമൂഹ നന്മയ്ക്കായി നമുക്കാവുംവിധം
    പരിശ്രമിച്ചു ജീവിക്കാം

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളി മുകുന്ദൻ വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. സമൂഹ നന്മയ്ക്കായി നമുക്കാവുംവിധം പരിശ്രമിച്ചു ജീവിക്കാം എല്ലാവരിലും നന്മയുണ്ടാവട്ടെ - സമകാലിക പ്രാധാന്യമുള്ള എഴുത്ത് , സമൂഹം നമ്മളില്‍ നിന്നും തുടങ്ങട്ടെ

    ReplyDelete
    Replies
    1. നന്ദി അഷറഫ് ഭായി വായനയ്ക്കും അഭിപ്രായത്തിനും.തിരിച്ചറിവുകൾ ഇല്ലാത്തവരാണ് നമുക്ക് ചുറ്റുമെന്ന് തോന്നിപോകുന്നു ചിലതൊക്കെ കാണുമ്പോൾ

      Delete
  7. നന്മകളുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്ന മനസ്സിന്റെ വ്യഥിതചിന്തകൾ.

    ReplyDelete
    Replies
    1. നന്ദി ഉസ്മാൻ ഭായി വായനയ്ക്കും അഭിപ്രായത്തിനും. അതെ എന്റെ വേദനപ്പെട്ട വാക്കുകൾ തന്നെയാണ് ഈ എഴുത്ത്

      Delete
  8. Replies
    1. നന്ദി ഫാസിൽ ഭായി വായനയ്ക്കും അഭിപ്രായത്തിനും .മതത്തിന്റെ പേരിൽ വേർതിരിവുകൾ കാണുമ്പോൾ അത് സഹിക്കുവാനാവുന്നില്ല

      Delete
  9. പലപ്പോഴും പലര്‍ക്കും പറയാന്‍ തോന്നുന്നത്!!!

    ReplyDelete
    Replies
    1. നന്ദി സിറാജ് ഭായി വായനയ്ക്കും അഭിപ്രായത്തിനും.അതെ പറയുവാനുള്ളത് എന്തായാലും അത് പരയാതെയിരിക്കുവാൻ ആവില്ലല്ലോ

      Delete
  10. മദ്യവും മയക്കു മരുന്നും മാത്രമല്ല, ദുർബ്ബലമായ നിയമവും ഒരു പരിധി വരെ കുറ്റവാളികൾ പെരുകാൻ കാരണമാകുന്നു. തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ മതവും രാഷ്ട്രീയവും മാറ്റി നിർത്തി സമൂഹം ഒന്നടങ്കം ജാകരൂകരാവേണ്ടിയിരിക്കുന്നു.. ലേഖനം ചിന്തനീയം. കാലിക പ്രസക്തം

    ReplyDelete
    Replies

    1. നന്ദി അക്ബർ ഭായി വായനയ്ക്കും അഭിപ്രായത്തിനും.നീതിന്യായ വ്യവസ്ഥകള്‍ക്ക് കാതലായ മാറ്റം വേണമെന്ന് മുറവിളികൂട്ടുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി.ദുർബ്ബലമായ നിയമങ്ങൾ മാറിയിരുന്നെങ്കിൽ കുറ്റവാളികൾ പെരുകുന്നത് ഗണ്യമായി കുറയുക തന്നെചെയ്യും .തിരിച്ചറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഇനിയുള്ള കാലം തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ മതവും രാഷ്ട്രീയവും മാറ്റി നിർത്തി സമൂഹം ഒന്നായി അണിനിരക്കും എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്

      Delete
  11. എത്ര നല്ല ചിന്തകൾ. മാറിയ കാലത്തിൽ ഈ ചിന്തകള്ക്ക് ഏറെ പ്രസക്തിയുണ്ട്. ഏതാനും വർഷങ്ങൾ ജീവിച്ചു മരിച്ചു മറയേണ്ടവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .ഏതാനും വർഷങ്ങൾ ജീവിച്ചു മരിച്ചു മറയേണ്ടവർ എന്നത് ഒര്ക്കാത്തവരാണ് സമൂഹത്തിലെ തീരാശാപം .എല്ലാവരിലും തിരിച്ചറിവുകൾ ഉണ്ടാവട്ടെ

      Delete
  12. അവനവൻ എന്താണെന്നതിൽ നിന്നാണു ജീവന്റെ വില തിരിച്ചറിയപ്പ്പെടേണ്ടത്‌. റഷീദിന്റെ ചിന്തകൾ പ്രസക്തം തന്നെ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ ഭായി വായനയ്ക്കും അഭിപ്രായത്തിനും.മനുഷ്യരുടെ ജീവനെടുക്കുവാൻ മനുഷ്യർക്ക്‌ എങ്ങിനെ കഴിയുന്നു .മദ്യവും മയക്കു മരുന്നും ഉപയോഗിച്ചാൽ ചില മനുഷ്യർ ക്രൂരരായി മാറുന്നു എന്നത് വാസ്തവമാണ്

      Delete
  13. നല്ല ചിന്ത.. നന്നായി പറഞ്ഞു. ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സലിം ഭായി വായനയ്ക്കും അഭിപ്രായത്തിനും .നല്ല ചിന്തകൾ നന്മയുള്ള വാക്കുകളായി മാറുന്നു .എല്ലാവരിലും നന്മയുണ്ടാവട്ടെ

      Delete
  14. നല്ല ചിന്തകൾ. വളരെ നല്ല ലേഖനം. എല്ലാവരും നന്മയുള്ളവരാകാൻ ജതിഭേദമില്ലാതെ എല്ലാവരും പരസ്പരം സഹായിച്ചും, സ്നേഹിച്ചും കഴിയുന്ന കാലം വരട്ടെ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും.തിരിച്ചറിവുകള്‍ ഇല്ലാത്തവര്‍ക്ക് തിരിച്ചറിവുകള്‍ ഉണ്ടാവട്ടെ

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ