യാദൃശ്ചികമായി കാണുവാന്‍ ഇടയായ . മോഹനകൃഷ്ണന്‍ കാലടിയുടെ കവിതയെ ആസ്പദമാക്കി ഉമര്‍ നസീഫ് അലി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത. " മിനുക്കം" എന്ന പന്ത്രണ്ടു മിനിറ്റ് ദൈര്‍ഘ്യ മുള്ള ഷോര്‍ട്ട് ഫിലിം ,എന്ത്കൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു . ഒരു കുരുന്ന്‍ മനസ്സിന്‍റെ വേതനകളും വേവലാതികളും നെടുവീര്‍പ്പുകളും ആണ് കഥയുടെ ഇതിവൃത്തം. ഒരു സായംസന്ധ്യയില്‍ പഠിക്കുവാന്‍ ഇരിക്കുന്ന നായകനായ കുട്ടിയുടെ അരികിലേക്ക് വരുന്ന മിന്നാമിനുങ്ങ് അവന് ചുറ്റും വട്ടമിട്ടു പറക്കുകയും, മിന്നാമിനുങ്ങ് പരത്തുന്ന പ്രകാശം അവനില്‍ കൗതുകം ഉണര്‍ത്തുകയും ചെയ്യുന്നു . പിന്നീട് ആ കുരുന്ന് മനസ്സില്‍ ആ മിന്നാമിനുങ്ങിനെ പിടികൂടുവാനുള്ള മോഹം ഉദിക്കുകയും അവന്‍ ആ മിന്നാമിനുങ്ങിനെ പിടിക്കൂടി പിന്നീട് ആ മിന്നാമിനുങ്ങിനെ ഒരു കുപ്പിയില്‍ ഇട്ട് ആ കുപ്പിയുടെ അടപ്പ് ഇടുകയും ചെയുന്നു .
ആ സമയം അവന്‍റെ മാതാവ് അവന്‍റെ അരികിലേക്ക് വരികയും അപ്പോള്‍ അവന്‍ മിന്നാമിനുങ്ങുകളെ കുറിച്ച് കൂടുതല്‍ ചോദിച്ചു അറിയുകയും ചെയ്യുന്നു. അപ്പോഴാണ് കുപ്പിയില്‍ അടപ്പിട്ടു മൂടിയ നിലയില്‍ മിന്നാമിനുങ്ങിനെ അവന്‍റെ മാതാവ് കാണുന്നത്. തല്‍സമയം അവന്‍റെ മാതാവ് അവനോട് ചോദിക്കുന്നു, "എന്‍റെ മോനെ ഇതുപോലെ കുപ്പിയില്‍ ആക്കി അടപ്പിട്ടു വെച്ചിരുന്നെങ്കില്‍ എന്താ ഉണ്ടാകുക എന്ന് ഒന്ന് ഓര്‍ത്തു നോക്കു ശാസം കിട്ടാതെ ജീവന്‍ പോവില്ലെ," മാതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍.! ..., അവന്‍ ഓടി പോയി അടപ്പിന് ദ്വാരം ഉണ്ടാക്കുന്നതിനായി ആയുധം എടുത്തു വരികയും തിടുക്കത്തില്‍ കുപ്പിയുടെ അടപ്പിന് ചെറിയൊരു ദ്വാരം ഉണ്ടാക്കുകയും ,ഒപ്പം ദ്വാരത്തിലൂടെ കൃത്രിമ ശ്വാസം മിന്നാമിനുങ്ങിന് നെല്‍കുകയും ചെയ്യുന്നു .
അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ മിന്നാമിനുങ്ങിനെ ഇട്ടുവെച്ച കുപ്പിയും ആയാണ് അവന്‍.! പോയത്. ക്ലാസ്സില്‍ അവന്‍റെ കൂട്ടുകാരിക്കും ഒപ്പം മറ്റു കൂട്ടുകാര്‍ക്കും മിന്നാമിനുങ്ങിനെ കാണിക്കുവാനുള്ള തിടുക്കമായിരുന്നു .ആ കുരുന്ന് മനസ്സില്‍ അപ്പോള്‍ അധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ആരും കാണാതെ കൂട്ടുകാരിക്ക് മിന്നാമിനുങ്ങിനെ കാണിക്കുവാന്‍ ഒരു ശ്രമം അവന്‍ നടത്തുന്നുണ്ട് . ഇടവേളയില്‍ അവന്‍റെ കൂട്ടുകാര്‍ക്ക് മിന്നാമിനുങ്ങിനെ കാണിക്കുകയും , പുസ്തകങ്ങള്‍ കുപ്പിയുടെ ചുറ്റിലും മറച്ചു പിടിച്ച് മിന്നാമിനുങ്ങിന്‍റെ പ്രകാശം അവര്‍ ഒന്നടങ്കം ആസ്വദിക്കുകയും ചെയ്തു. സന്തോഷവാനായി ആണ് അന്ന് സ്കൂളില്‍ നിന്നും അവന്‍ വീട്ടിലേക്ക് തിരികെ പോന്നത്.
അടുത്ത ദിവസ്സം ഉറക്കത്തില്‍ ഒരു സ്വപ്നം അവന്‍ കാണുന്നു . ഒരു കുന്നിന്‍ ചെരുവില്‍ സന്ധ്യയുടെ യാമത്തില്‍ അവനും അവന്‍റെ കൂട്ടുകാരിയും തൂ വെള്ള വസ്ത്രം ധരിച്ച് അനേകായിരം മിന്നാമിനുങ്ങുകളുടെ കൂട്ടത്തിലേക്ക് അവരുടെ കൈവശം ഉള്ള കുപ്പിയില്‍ നിന്നും അടപ്പ് തുറന്ന് മിന്നാമിനുങ്ങിനെ സ്വതന്ത്രമാക്കുന്നു . മിന്നാമിനുങ്ങ് മറ്റു മിന്നാമിനുങ്ങുകള്‍ക്കിടയിലേക്ക് പറന്നു പോവുന്നു .സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന് തിടുക്കത്തില്‍ എഴുന്നേറ്റ് പഠിക്കുവാന്‍ പതിവായി ഇരിക്കുന്ന മേശയ്ക്ക് അരികിലേക്ക് അവന്‍ ഓടി . തിടുക്കത്തില്‍ കുപ്പി എടുത്ത് മിന്നാമിനുങ്ങിനെ നോക്കിയ ആ കുരുന്ന് മനസ്സില്‍ സങ്കടം സഹിക്കുവാന്‍ കഴിയുന്നില്ലായിരുന്നു , കാരണം ആ മിന്നാമിനുങ്ങിന്‍റെ ജീവന്‍ നിശ്ചലമായികഴിഞ്ഞിരുന്നു . അടുത്ത ദിവസ്സം സ്കൂളില്‍ പോകുമ്പോള്‍ അവന്‍റെ മുഖത്ത് ദുഃഖം തളം കെട്ടിയിരുന്നു . സിനിമ അവിടെ അവസാനിക്കുന്നു. ഒരു വലിയ സന്ദേശം ആണ് ഈ ചെറിയ സിനിമ നെല്‍കുന്നത് പ്രകൃതിയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക്സ്വാതന്ത്രമായി ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ഒരിക്കലും നിഷേധിക്കുവാന്‍ പാടില്ലാ എന്ന സന്ദേശം നെല്‍കുന്ന ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. .. ശുഭം
24 February 2012
മിനുക്കം ഒരു മിന്നാമിനുങ്ങിന്‍റെ കഥ
Subscribe to:
Post Comments (Atom)
Thanks for infroming about 'minukkam'
ReplyDeleteമനാഫ്., എന്‍റെ ലേഖനം വായിച്ച് രണ്ടു വാക്ക് എഴുതിയതിന് താങ്കള്‍ക്കും നന്ദി
ReplyDeleteമിനുക്കത്തെ നന്നായി മിനുക്കിയവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്
ReplyDeletegood
ReplyDelete