ചിന്താക്രാന്തൻ

5 February 2013

ലേഖനം.കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ

     




മലയാളസിനിമയുടെ പൊന്‍തൂവലായി ഒരു ഗാനം  കൂടി 
പിറവിയെടുത്തിരിക്കുന്നു.എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഈ ഗാനം .ഇനിയും റിലീസ് ചെയ്യാത്ത വിഗതകുമാരന്‍റെ നിര്‍മാതാവായ  ജെ.സി .ഡാനിയലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുയോടിലെ   കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ  എന്ന ഗാനം ശ്രവിച്ചാല്‍   ഒരു മഴ പെയ്തു തോര്‍ന്ന പ്രതീതിയാണ് തോന്നുക .   റഫീക്ക്‌ അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും എഴുതിയ വരികള്‍ക്ക് എം .ജയചന്ദ്രന്‍റെ  ഈണത്തില്‍    ജി. സ്രിരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

      മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്‍റെയും  ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനു എബ്രഹാമിന്‍റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.


                         മനോഹരമായ ഗാനത്തിന്‍റെ ഈരടികള്‍ 


കാറ്റേ കാറ്റേ നീ പൂക്കാമരത്തില് 
പാട്ടും മൂളി വന്നോ..
പാട്ടും മൂളി വന്നോ..

ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞോ..ആകേ തേന്‍ നിറഞ്ഞോ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നോ...തൂവല്‍ വീശി നിന്നോ...( കാറ്റേ കാറ്റേ...)

ഇന്നലെയെങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ‍
വെന്തുകരിഞ്ഞൊരു ചില്ലകളില്‍
ചെന്തളിരിന്‍ തല പൊന്തിവന്നൂ
കുഞ്ഞിളം കൈ വീശി വീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാന്‍ ഓമനിക്കാന്‍
മുത്തണിപൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ..(കാറ്റേ കാറ്റേ...)

വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളി നിലാവിന്‍ തേരുവന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിന്‍ കോലൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടുപോലെ
കാത്തിരിപ്പൂ കണ്‍പീലിയാല്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലതു നേരാമോ...

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
പാട്ടും മൂളി വന്നോ..
ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ.. 

ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നൂ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നൂ...തൂവല്‍ വീശി നിന്നൂ.


                                      കാറ്റേ കാറ്റേ എന്ന യുഗ്മഗാനം ജി ശ്രീറാമൊത്ത് ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗായികയായ തുടക്കമിട്ട വിജയലക്ഷ്മി 

                                              ശുഭം

rasheedthozhiyoor@gmail.com

25 comments:


  1. പഴമയുടെ മാധുര്യം കിനിയുന്ന മനോഹര ഗാനം.ഒരുവേള ഒ.പി.നയ്യറേയും, സൈഗാളിനെയും ശംശത്ത്‌ ബീഗത്തെയും മറ്റും ഞാൻ ഓർത്തുപോയി

    ReplyDelete

  2. എന്റെ ഏറ്റവും പ്രീയപ്പെട്ട മൂളിപ്പാട്ടായി ഇപ്പോളിതു മാറിക്കഴിഞ്ഞു...


    കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
    പാട്ടും മൂളി വന്നോ..
    ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
    ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ..

    ആറ്റു നോറ്റു ഈ കാണാമരത്തിനു
    പൂവും കായും വന്നൂ
    മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
    തൂവല്‍ വീശി നിന്നൂ...തൂവല്‍ വീശി നിന്നൂ...( കാറ്റേ കാറ്റേ...)

    ഇന്നലെയെങ്ങോ പോയ്മറഞ്ഞൂ
    ഇന്നൊരു സ്വപ്നം കൂടെ വന്നൂ‍
    വെന്തുകരിഞ്ഞൊരു ചില്ലകളില്‍
    ചെന്തളിരിന്‍ തല പൊന്തിവന്നൂ
    കുഞ്ഞിളം കൈ വീശി വീശി
    ഓടിവായോ പൊന്നുഷസ്സേ
    കിന്നരിക്കാന്‍ ഓമനിക്കാന്‍
    മുത്തണിപൂ തൊട്ടിലാട്ടി
    കാതില്‍ തേന്മൊഴി ചൊല്ലാമോ..(കാറ്റേ കാറ്റേ...)

    വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
    വെള്ളി നിലാവിന്‍ തേരുവന്നു
    പുത്തരിപ്പാടം പൂത്തുലഞ്ഞു
    വ്യാകുലരാവിന്‍ കോലൊഴിഞ്ഞു
    ഇത്തിരിപ്പൂ മൊട്ടുപോലെ
    കാത്തിരിപ്പൂ കണ്‍പീലിയാല്‍
    തത്തിവരൂ കൊഞ്ചി വരൂ
    തത്തകളേ അഞ്ചിതമായ്
    നേരം നല്ലതു നേരാമോ...

    കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
    പാട്ടും മൂളി വന്നോ..
    ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
    ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ..

    ആറ്റു നോറ്റു ഈ കാണാമരത്തിനു
    പൂവും കായും വന്നൂ
    മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
    തൂവല്‍ വീശി നിന്നൂ...തൂവല്‍ വീശി നിന്നൂ.

    ReplyDelete
  3. കുറേ കേട്ടു ഇപ്പോഴും കേട്ടുകൊണ്ടേ ഇരിക്കുന്നു

    ReplyDelete
  4. പഴയകാലത്തെ പാട്ടുകളുടെ മാധുര്യം അതേപടിയോ അതിലും മുകളിലായോ പകർത്താൻ എം.ജയചന്ദ്രനും ടീമിനും സാധ്യമായിട്ടുണ്ട്.... മലയാള സിനിമയുടെ പിതാവിന് കമലും സംഘവും ഒരുക്കുന്ന ഈ ഗുരുദക്ഷിണ കാണാനും അറിയാനും താൽപ്പര്യമുണർത്തുന്നു താങ്കളുടെ ലേഖനം....നന്ദി.

    ReplyDelete
  5. നന്ദി മധുസുദനന്‍ sir ഇവിടംവരെ വന്നതിന് . ഒ.പി.നയ്യറേയും, സൈഗാളിനെയും ശംശത്ത്‌ ബീഗത്തെയും മറ്റും ഓര്‍ക്കുവാന്‍ എന്‍റെ ഈ ചെറിയ ലേഖനം സഹായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  6. നന്ദി ശ്രീ ശ്രീകുട്ടന്‍ ലേഖനം വായിക്കുകയും ഗാനത്തിന്‍റെ ഈരടികള്‍ പങ്കുവെച്ചതിനും

    ReplyDelete
  7. നന്ദി ഷാജു അത്താണിക്കല്‍ ഇവിടെ വരെ വന്നതിന്

    ReplyDelete
  8. നന്ദി ശ്രീ പ്രദീപ് കുമാര്‍ ലേഖനം വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിനും.ഫെബ്രുവരി പതിനഞ്ചാം തിയ്യതിയാണ് ഈ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത് പക്ഷെ സിനിമാ നിര്‍മാതാക്കളും വിതരണക്കാരും ഈ സിനിമ പ്രദര്‍ശിപ്പിക്കുക ഇല്ലാ എന്ന് തീരുമാനിച്ചിരിക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത് .........

    ReplyDelete
  9. നല്ല ഗാനം .നന്ദി റഷീദ് ഈ പോസ്റ്റിനു .

    ReplyDelete
  10. നന്ദി ശ്രീ ഫൈസല്‍ ബാബു ഇവിടെവരെ വന്നതിനും അഭിപ്രായം എഴുതുകയും ചെയ്തതിനും ..........

    ReplyDelete
  11. നല്ല ഗാനം കുറേ കേട്ടു

    ReplyDelete
  12. നന്ദി ശ്രീ ഉബൈദ്‌ എന്‍റെ ലേഖനം വായിച്ചതിന്

    ReplyDelete
  13. നന്ദി ഷാഹിദ ഇത്ത എന്‍റെ ലേഖനം വായിക്കുകയും ഗാനം ഇഷ്ടമായി എന്ന് അറിയിച്ചതിനും

    ReplyDelete
  14. നല്ല ലേഖനം....ഇഷ്ടമായി...:)

    ReplyDelete
  15. നന്ദി ശ്രീ Anil Nambudiripad ലേഖനം ഇഷ്ടമായി എന്ന് അറിയിച്ചതിന്

    ReplyDelete
  16. വ്യത്യസ്തമായ തുടക്കം ...കേള്‍വിക്ക് രുചിയുള്ള പാട്ടുകള്‍ ..വിവരണം നന്നായിരിക്കുന്നു ..തിരയുടെ ആശംസകള്‍

    ReplyDelete
  17. തിരയുടെ വാക്താവിന് നന്ദി ഇവിടെ വരെ എത്തി ലേഖനം വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന്

    ReplyDelete
  18. ഈ ഗാനം ഞാന്‍ പല തവണ കേട്ടു, ഒരു കുളിര്‍കാറ്റു പോലെ മനസ്സ് തണുപ്പിക്കുന്നു ഇതിലെ വരികള്‍., കുറിപ്പിന് നന്ദി റഷീദ്.

    ReplyDelete
  19. നന്ദി അക്ബര്‍ ബായി ഇവിടെ വരെ വന്നതിനു. എനിക്ക് ഈ ഗാനം ആദ്യമായി കേട്ടപ്പോള്‍ തന്നെ വളരെയധികം ഇഷ്ടമായി അതുകൊണ്ട് തന്നെയാണ് ഈ ഗാനത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാം എന്ന് തീരുമാനിച്ചത്.

    ReplyDelete
  20. ഈ പാട്ട് ആദ്യം റേഡിയോയില്‍ കേട്ടപ്പോള്‍ തന്നെ മനസ് നിറഞ്ഞു! പിന്നെ അന്വേഷിച്ചു കണ്ടുപിടിച്ചു, ഇപ്പൊ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായി.

    കൂടുതല്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദിയുണ്ട് :-) വളരെ നന്നായി!

    ReplyDelete
  21. നന്ദി പ്രിയ സുഹൃത്തേ നല്ല വാക്കുകള്‍ക്ക്,ഇപ്പൊഴത്തെ ഗാനങ്ങള്‍ വാദ്യോപകരണങ്ങളുടെ കോലാഹലങ്ങളാണ് അതുകൊണ്ടുതന്നെയാണ് പഴമയുടെ ഈണത്തില്‍ പിറവികൊണ്ട ഈ ഗാനം ഇത്രകണ്ട് ജനപ്രിയമായത് ഹരിദാസ്.......

    ReplyDelete
  22. ഈ വര്‍ഷം കേള്‍ക്കാനും മൂളാനും ഇമ്പമുള്ള നല്ലൊരു ഗാനം.

    ReplyDelete
  23. ലേഖനം വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതിന് ശ്രീ സിദ്ധീഖ് തോഴിയൂരിന് നന്ദി ,പഴമയുടെ മാധുര്യം തുളുമ്പുന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രശസ്തിയുടെ പടവുകള്‍ കയറിയിരിക്കുന്നു.

    ReplyDelete
  24. enikku enthu parayanamennariyilla, karanam.... athrakku kalakki.
    super...chila varshangal pinnottu poyathu pole.......

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ