മലയാളസിനിമയുടെ പൊന്‍തൂവലായി ഒരു ഗാനം കൂടി
പിറവിയെടുത്തിരിക്കുന്നു.എത്രകണ്ട് പ്രശംസിച്ചാലും മതിയാവില്ല അത്രയ്ക്ക് മനോഹരമായിരിക്കുന്നു ഈ ഗാനം .ഇനിയും റിലീസ് ചെയ്യാത്ത വിഗതകുമാരന്‍റെ നിര്‍മാതാവായ ജെ.സി .ഡാനിയലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുയോടിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തില് പാട്ടും മൂളിവന്നോ എന്ന ഗാനം ശ്രവിച്ചാല്‍ ഒരു മഴ പെയ്തു തോര്‍ന്ന പ്രതീതിയാണ് തോന്നുക . റഫീക്ക് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും എഴുതിയ വരികള്‍ക്ക് എം .ജയചന്ദ്രന്‍റെ ഈണത്തില്‍ ജി. സ്രിരാമും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്‍റെയും ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിനു എബ്രഹാമിന്‍റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.
മനോഹരമായ ഗാനത്തിന്‍റെ ഈരടികള്‍
rasheedthozhiyoor@gmail.com
വിനു എബ്രഹാമിന്‍റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്‍റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.
മനോഹരമായ ഗാനത്തിന്‍റെ ഈരടികള്‍
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ..
പാട്ടും മൂളി വന്നോ..
പാട്ടും മൂളി വന്നോ..
ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞോ..ആകേ തേന്‍ നിറഞ്ഞോ..
ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
തൂവല്‍ വീശി നിന്നോ...തൂവല്‍ വീശി നിന്നോ...( കാറ്റേ കാറ്റേ...)
ഇന്നലെയെങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ
വെന്തുകരിഞ്ഞൊരു ചില്ലകളില്‍
ചെന്തളിരിന്‍ തല പൊന്തിവന്നൂ
കുഞ്ഞിളം കൈ വീശി വീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാന്‍ ഓമനിക്കാന്‍
മുത്തണിപൂ തൊട്ടിലാട്ടി
കാതില്‍ തേന്മൊഴി ചൊല്ലാമോ..(കാറ്റേ കാറ്റേ...)
വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളി നിലാവിന്‍ തേരുവന്നു
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിന്‍ കോലൊഴിഞ്ഞു
ഇത്തിരിപ്പൂ മൊട്ടുപോലെ
കാത്തിരിപ്പൂ കണ്‍പീലിയാല്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലതു നേരാമോ...
കാറ്റേ കാറ്റേ നീ പൂക്കാമരത്തിലു
പാട്ടും മൂളി വന്നോ..
ഞാലിപൂങ്കദളി വാഴപ്പൂക്കളില്‍
ആകേ തേന്‍ നിറഞ്ഞൂ..ആകേ തേന്‍ നിറഞ്ഞൂ..
ആറ്റു നോറ്റു ഈ കാണാമരത്തിനു
പൂവും കായും വന്നൂ
മീന തീവെയിലിന്‍ ചൂടില്‍ താണു താനേ
ശുഭംrasheedthozhiyoor@gmail.com