ചിന്താക്രാന്തൻ

2 February 2013

ശിഥിലമായ ആദ്യാനുരാഗം


ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ്




ആദ്യസമാഗമത്തില്‍ 
നയനമനോഹരമായ
ചാരുതയാര്‍ന്ന അവളുടെ
 മുഖഭാവം കണ്ടപ്പോള്‍
അയാളുടെ  മനസ്സു മന്ത്രിച്ചു .
ഇവളാണ് നിന്‍റെ  പ്രേയസിയെന്ന്‍. .
 അയാള്‍  ഇതുവരെ  മറ്റാരിലും കാണാത്ത
 തിളക്കമുള്ള വലിയ നയനങ്ങളില്‍ നിന്നുള്ള
 തീക്ഷ്ണമായ നോട്ടത്തിന്‍റെ അനന്തരഫലം .
അയാളുടെ  സിരകളിലൂടെ പ്രവഹിക്കുന്ന
 രക്തത്തിന്‍റെ വേഗത കൂടിയതിന്‍റെ 
പരിണിതഫലം ഹൃദത്തിന്‍റെ
 മിടിപ്പിലും അയാളില്‍  മാറ്റൊലികൊണ്ടു.
ആദ്യാനുരാഗത്തിന്‍റെ വൈകാരികമായ
അനുഭൂതിയുടെ സുഖം ഇതുവരെ
അറിയാത്ത നവ്യാനുഭവമായി
 അയാളില്‍  അലയടിച്ചു കൊണ്ടിരുന്നു.
അയാളുടെ പ്രണയ സങ്കല്പങ്ങളിലെ
വശ്യമനോഹരമായ മുഖകാന്തിയുള്ള 
രാജകുമാരി എന്നും നിദ്രയുടെ
മൂര്‍ദ്ധന്യത്തില്‍ സ്വപ്നലോകത്ത്
അയാളോടൊപ്പം  ചടുലമായ  ആനന്ത നൃത്തം 
നടനമാടുന്നവള്‍  തന്‍റെ   
കണ്മുന്നില്‍ സന്നിഹിതയായിരിക്കുന്നു 
എന്ന തോന്നല്‍ മനസ്സിന് തെല്ലൊന്നുമല്ല 
അയാള്‍ക്ക്‌  ആനന്ദം നല്‍കിയത് .
ജീവിതാഭിലാഷം പൂവണിയുമെന്ന 
ആത്മവിശ്വാസം .
അയാളെ  മാലാഖ പോലെയുള്ള
അവളുടെ അരികിലേക്ക് ആനയിച്ചു.
വിറയാര്‍ന്ന സ്വരത്താല്‍ പേരെന്താണെന്ന 
അയാളുടെ  ചോദ്യത്തിന് മധുരിമയാര്‍ന്ന 
സ്വരത്താല്‍ അവള്‍ ഉത്തരം 
മൊഴിഞ്ഞു കൊണ്ട്‌. മന്ദഹസിച്ചു അയാളുടെ 
 നയനങ്ങളിലേക്ക് തന്നെ കണ്ണിമകള്‍ 
അടയ്ക്കാതെ നോക്കിനില്‍ക്കെ .
പ്രേയസിയുടെ നോട്ടത്തിന്‍റെ അര്‍ത്ഥം 
അയാള്‍ മനസ്സില്‍ കണ്ടു  .തന്നെ 
 ഇഷ്ടമാണ് നൂറുവട്ടം .
ഇവളാണ്‌ ഇവള്‍ തന്നെയാണ്
താന്‍  തേടിയിരുന്ന പ്രിയസഖി  എന്ന് 
മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് 
അടുത്ത ചോദ്യം ഉന്നയിക്കുവാന്‍ 
 അയാള്‍ തുനിഞ്ഞപ്പോള്‍. 
ദൂരെനിന്നും കളികഴിഞ്ഞ് അവളുടെ 
അരികിലേക്ക് ഓടി അടുക്കുന്ന കുഞ്ഞിന്‍റെ
അമ്മേയെന്ന ഉച്ചത്തിലുള്ള വിളി അയാളുടെ 
ചോദ്യം പാതിവഴിയില്‍ മുറിഞ്ഞു .
സൂക്ഷ്മമായി അയാള്‍ അവളുടെ കഴുത്തിലേക്ക്
നോക്കിയപ്പോള്‍ കണ്ട മംഗല്യസൂത്രം
 അയാളുടെ സിരകളിലെ  രക്തയോട്ടം
മന്ദഗതിയിലാവുന്നത്  ഹൃദയവേദനയോടെ 
അയാള്‍ തിരിച്ചറിഞ്ഞു.
 ആദ്യാനുരാഗം ശിഥിലമായ
ഹൃദയവേദനയോടെ പരാജയപെട്ട 
ആദ്യാനുരാഗ അനുഭവ  ഭാണ്ഡകെട്ടും  
പേറി വിദൂരതയിലേക്ക് അയാള്‍   നടന്നു നീങ്ങി  .
                                       ശുഭം 


        rasheedthozhiyoor@gmail.com .    

11 comments:

  1. നമസ്കാരം റഷീദ് ഭായ് ....
    ഒരു ചെറു കഥയെ വരി മുറിച്ച പോലെ തോന്നി..
    കാവ്യഭാവം അല്‍പ്പം കൂടെ വേണമായിരുന്നു എന്നും ഒരഭിപ്രായമുണ്ട് ..
    പറഞ്ഞു പഴകിയ ഇത്തരം വിഷയങ്ങളില്‍ നിന്നോരല്‍പ്പം വിട്ടു പിടിച്ചാലേ ഇക്കാലത്ത് സാഹിത്യത്തില്‍ നിലനില്‍പ്പുള്ളൂ ട്ടോ..
    അടുത്ത രചന കൂടുതല്‍ മികച്ചതാവട്ടെ എന്നാ ആശംസകളോടെ...

    ReplyDelete
  2. നന്ദി ശ്രീ ശലീര്‍ അലി ഇവിടെവരെ വന്ന് രണ്ടു വാക്ക് എഴുതിയതിന് .ശെരിയാണ് എന്‍റെ തട്ടകം കഥയെഴുത്ത് തന്നെയാണ് മനസ്സില്‍ തോന്നിയത് കുറിച്ചു എന്നേയുള്ളൂ .ഓരോരുത്തരും ആഗ്രഹിക്കുന്നു തന്‍റെ ഭാവി വധു എങ്ങിനെയിരിക്കണം എന്ന് ആഗ്രഹിച്ച ആളെ കണ്ടെത്തിയാല്‍ ഒരുപാട് സന്തോഷിക്കും പിന്നീട് കണ്ടെത്തിയ ആളെ വധുവായി ലഭിക്കില്ലെന്ന് അറിയുമ്പോള്‍ ഉണ്ടാവുന്ന മാനസ്സിക അവസ്ഥയെയാണ് ഞാന്‍ എഴുതാന്‍ ശ്രമിച്ചത് അത് എത്രകണ്ട് വിജയിച്ചുവെന്ന് എനിക്ക് അറിയില്ല .

    ReplyDelete
  3. കവിത കൊള്ളാം. സന്തൂർ സോപ്പിന്റെ പരസ്യം ഓർമ്മയിൽ വന്നു. ആശംസകൾ

    ReplyDelete
  4. നന്ദി മധുസുദനന്‍ sir ഇവിടെവരെ വന്നതിന് താങ്കളെപ്പോലെയുള്ളവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഞാന്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട് അതുകൊണ്ടു തന്നെ പോരായ്‌മകള്‍ ചൂണ്ടി കാണിക്കുക അത് എന്നെ പോലെയുള്ള പുതിയ എഴുത്തുകാര്‍ക്ക് വളരെയധികം ഉപകാരപ്രദമാകും .

    ReplyDelete
  5. ഒരു ചെറുകഥയുടെ ഭാവമാണ് എനിക്കു തോന്നിയത്. ചെറുകഥ എന്ന രീതിയിൽ വിഷയത്തിന് പുതുമ ഇല്ലെങ്കിലും അനാവശ്യമായ വാക്കുകളുടെ ഏച്ചുകെട്ടില്ലാതെ ഒതുക്കത്തോടെ പറഞ്ഞ് അവസാനിപ്പിക്കുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള നല്ല കൈയ്യടക്കത്തിന്റെ ഗുണം വായനയിൽ അറിയുന്നു......

    ReplyDelete
  6. നന്ദി ശ്രീ പ്രദീപ്കുമാര്‍ രചന വായിക്കുകയും താങ്കളുടെ അഭിപ്രായം എഴുതുകയും ചെയ്തതിന്.മനസ്സില്‍ തോന്നിയത് കുറിച്ചിട്ടു കവിത എന്നതിന് പകരം മിനി കഥ എന്നാവും ചേരുക എന്ന് എനിക്കും തോന്നിയിരുന്നു .

    ReplyDelete
  7. നന്ദി ഷാജു അത്താണിക്കല്‍ ആശംസകള്‍ അറിയിച്ചതിന്.

    ReplyDelete
  8. പ്രമേയത്തില്‍ ഒട്ടും പുതുമയില്ല ,എന്നാല്‍ അവതരിപ്പിച്ച രീതി ഇഷ്ടമായി .

    ReplyDelete
  9. നന്ദി ശ്രീ ഫൈസല്‍ ബാബു രചന വായിച്ച് അഭിപ്രായം രേഖ പെടുത്തിയതിന്

    ReplyDelete
  10. നന്നായി .....ആശംസകൾ !! ഇതേ വിഷയതിൽ ഉള്ള എന്റെ ബ്ലോഗ്‌ അങ്ങയുടെ അഭിപ്രായത്തിനായി സമർപ്പിക്കുന്നു...
    http://heraldgoodearth.blogspot.com/2013/10/blog-post.html

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ