കഥ – ജിഹാദികൾ: ഒരു വഞ്ചനാപരമായ വിശ്വാസത്തിന്റെ കഥ
അവര്‍ അന്ധവിശ്വാസികൾ അവർക്കുലഭിച്ച ഇരയായ ആ യുവാവിന് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുന്ന സുഖ ജീവിതത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു.
,,സ്വര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത് സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയും കൊണ്ടാണ്. അവയ്ക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കുന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാസിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായിരിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവനം ഒരിക്കലും നശിക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല. പരിശുദ്ധരായ ഇണകളെ ലഭിക്കും.‘‘
അവര്‍ യുവാവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭ്യമാവുന്നത് പറഞ്ഞുകൊണ്ടേയിരുന്നു.പട്ടിണിയും കഷ്ടതകളുമായി ജീവിക്കുന്ന യുവാവിന് സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഏറെ തിടുക്കമായി.
യുവാവ് ചോദിച്ചു:
,,നിങ്ങള്‍ക്ക് എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവുമോ?,,
കൂട്ടത്തിലൊരാള്‍ പറഞ്ഞു:
,,ഞങ്ങള്‍ക്ക് നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവും. ഞങ്ങള്‍ ഒരുപാടുപേരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിട്ടുണ്ട്,,
പൊടുന്നനെ, സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ എന്നവര്‍ പറഞ്ഞപ്പോള്‍ യുവാവ് വീണ്ടും ചോദിച്ചു:
,,എന്താണ് ആ മാര്‍ഗം?,,
അവരിലൊരാള്‍ പറഞ്ഞു:
,,ജിഹാദിയാവണം. ജിഹാദിയായാല്‍ ആ നിമിഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തുവാനാവും,,
യുവാവ് പറഞ്ഞു:
,,എനിക്ക് സ്വര്‍ഗ്ഗത്തില്‍ എത്രയും വേഗം എത്തിപ്പെടണം. അവിടെയാണ് യഥാര്‍ത്ഥ ജീവിതം. ഒരു തൊഴിലിനും പോകേണ്ടതില്ല. സുഖമായി ജീവിതം ആനന്ദിച്ചു ജീവിക്കാം,,
അവരിലൊരാള്‍ പറഞ്ഞു:
,,താങ്കളുടെ കൂടെ കൂട്ടിന് നൂറുകണക്കിന് ആളുകളേയും സ്വര്‍ഗ്ഗത്തിലേക്ക് അയക്കാൻ ഞങ്ങൾക്ക് പദ്ധതിയുണ്ട്. ,,
യുവാവ് തലയാട്ടി. അവിടെ കൂടിനിന്നവരുടെ മുഖങ്ങളില്‍ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിഴലിച്ചു.അവര്‍ അവരുടെ വാഹനത്തിൽ യുവാവിനെ വിദൂരത്തുള്ള അവരുടെ സങ്കേതത്തിലേക്ക് കൂട്ടികൊണ്ടുപോയി.അവർ അന്നവിടെ യുവാവിന് സമൃതിയായ വിരുന്നൊരുക്കി .അടുത്തദിവസം അവർ ഒരു ലോഹനിർമിതമായ ശരീരാവരണം യുവാവിനെ അണിയിച്ചു.ശേഷം
അവര്‍ സങ്കേതത്തിൽ നിന്നും വാഹനത്തിൽ യാത്രയായി .
അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയത് ജനസാന്ദ്രതയുള്ള ഇടത്തേക്കാണ്. അവിടെയാണ് പട്ടണത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രം .പലവിധ ആവശ്യങ്ങൾക്കായി പട്ടണത്തിൽ എത്തിയവരിൽ
സ്ത്രീകളും, പുരുഷന്മാരും,കുഞ്ഞുങ്ങളും, വൃദ്ധരുമുണ്ട് ,അവർ യുവാവിനോട് ജനങ്ങൾ തിങ്ങിനിറഞ്ഞ ഇടത്ത് പോയി നിൽക്കുവാൻ യുവാവിനോട് പറഞ്ഞു.
യുവാവ് തലയാട്ടിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ ജനമധ്യത്തില്‍ പോയിനിന്നു.യുവാവിന്റെ മനസ്സിലപ്പോൾ സ്വർഗ്ഗം മാത്രമായിരുന്നു ചിന്ത .
യുവാവിനെ വാഹനത്തില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ ദൂരെയുള്ള വാഹനത്തിലിരുന്ന് “അല്ലാഹു അക്ബര്‍” എന്നുരുവിട്ട് റിമോട്ടിലെ ചുമന്ന ബട്ടണില്‍ വിരലമര്‍ത്തി.
ജനമധ്യത്തിലപ്പോള്‍ ഉഗ്രസ്ഫോടനമുണ്ടായി.
മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി.
അവിടമാകെ രോദനങ്ങളുടെ അലയൊലികള്‍ മാത്രം.
യുവാവിനെ കൊണ്ടുവന്നവര്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെ ആതമസംതൃപ്തിയോടെ
“അല്ലാഹു അക്ബര്‍” എന്നുരുവിട്ട്
ജിഹാദിനുള്ള പുതിയ ഇരയെ ലക്ഷ്യമാക്കി യാത്രതിരിച്ചു.
ഈ കഥയെ ആസ്‌പദമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കിയ വീഡിയോ കാണാം.
ശുഭം
📧 rasheedthozhiyoor@gmail.com
🌐 rasheedthozhiyoor.blogspot.com
✍️ ചിന്താക്രാന്തൻ
8 Comments
നന്നായി അവതരിപ്പിച്ചു.
ReplyDeleteഇത്തരം ബ്രൈൻ വാഷിലൂടെയാണ് ഇവർ ഇരകളെ സംഘടിപ്പിക്കുന്നത്. അതിൽ വീണ് പോകുന്ന നിഷ്കളങ്കരായ യുവാക്കൾ... ഒരു ചാവേറിനും ഇരുപത് ഇരുപത്തഞ്ച് വയസ്സിൽ കൂടുതൽ ഇല്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്.
നന്നായി.
ആശംസകൾ.
നന്ദി ശ്രീ കോയകുട്ടി വായനയ്ക്കും അഭിപ്രായത്തിനും .ഇസ്ലാം മതത്തിന്റെ തീരാശാപമാണ് തീവ്രവാദികള്‍ .പവിത്രമായ ഇസ്ലാം മതത്തിനെ ഇക്കൂട്ടര്‍ വികൃതമാക്കുവാനാണ് ശ്രമിക്കുന്നത്
Deleteസുഖലോലുപതയുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് കുട്ടികള്‍ ചതിക്കുഴികളില്‍ ചെന്നുവീഴുന്നത്....
ReplyDeleteനന്നായി അവതരിപ്പിച്ചു.
ആശംസകള്‍
നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .സൌദിഅറേബ്യയില്‍ ജോലി നോക്കിയിരുന്ന കാലത്ത് ഒരു യുവാവിനെ പ്രലോഭിപ്പിച്ച് തീവ്രവാദികള്‍ കൊണ്ടുപോയത് എനിക്ക് അറിയാം .
Deleteമരണത്തിനപ്പുറമുള്ള സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റെടുക്കാന്‍ .....
ReplyDeleteഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ കുരുതി കൊടുക്കുന്നവര്‍.....
നിഷ്കളങ്ക ബാല്യം മുതൽ നിസ്സഹായ വാര്‍ദ്ധക്യം വരെ പൊലിയുന്ന സ്ഫോടനങ്ങള്‍......
നല്ലെഴുത്തിന് നന്മകള് നേരുന്നു.......
നന്ദി ശ്രീ വിനോദ് കുട്ടത്ത് വായനയ്ക്കും അഭിപ്രായത്തിനും .വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാകുമ്പോള് ഇങ്ങിനെയൊക്കെ സംഭവിക്കുന്നു .
Deleteസ്വർഗ്ഗത്തിലേക്ക് ഫ്രീ വിസയൊപ്പിച്ച് ,
ReplyDeleteനരകത്തിലേക്ക് ഊഴം കാത്തിരിക്കുന്ന വിഡ്ഡികൾ
നന്ദി ശ്രീ മുരളി മുകുന്ദന് വായനയ്ക്കും അഭിപ്രായത്തിനും .മനുഷ്യ നന്മയ്ക്കായി പിറവിയെടുത്ത മതങ്ങള്‍ ചിലരുടെ ചെയ്തികള്‍ മൂലം തെറ്റിദ്ധരിക്കപ്പെടുന്നു .
Deleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ