ചിന്താക്രാന്തൻ

19 November 2015

ജനിക്കേണ്ടായിരുന്നു


 വേദനാജനകമായ ജീവിതം നല്‍കുന്ന
 ഈ ലോകത്ത് ഞാന്‍  ജനിക്കേണ്ടായിരുന്നു .
ജനിച്ചില്ലായിരുന്നെങ്കില്‍ നിരപരാധികളായ
മനുഷ്യരെ നികൃഷ്ടമായി  കൊലപ്പെടുത്തുന്ന
 വാര്‍ത്തകള്‍ കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
അന്ധവിശ്വാസികള്‍ ലോകമെമ്പാടും
അവരവരുടെ വിശ്വാസങ്ങള്‍ ജനങ്ങളില്‍
അടിച്ചേല്‍പ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന ഈ
ഭൂലോകത്തെ ജീവിതം എനിക്ക് വേണ്ടായിരുന്നു .
പലതരം മതങ്ങള്‍  വിശ്വാസികളെ തിരിച്ചറിയുവാന്‍
തലയിലും, നെറ്റിയിലും, കഴുത്തിലും, നോക്കിയാല്‍  മതി
ഞാന്‍  ഈ ലോകത്ത്  ജനിച്ചില്ലായിരുന്നെങ്കില്‍
പിഞ്ചുകുഞ്ഞുങ്ങളെ  നിഷ്ഠൂരമായി
ബലാത്സംഗം ചെയ്തു  കൊലപ്പെടുത്തുന്ന
വാര്‍ത്തകള്‍  കേള്‍ക്കേണ്ടിയിരുന്നില്ലായിരുന്നു.
മനുഷ്യരുടെ സ്വബോധം നശിപ്പിക്കുന്ന ലഹരി
പദാര്‍ത്ഥങ്ങള്‍ ഭരണകര്‍ത്താക്കളുടെ
മൌന സമ്മതത്തോടെ  ലോകമെമ്പാടും സുലഭമാണ്.
മസ്തിഷ്കത്തില്‍ ലഹരിപിടിച്ചാല്‍
മാതാവിനെയും സഹോദരിയേയും
അഭിസാരികളായി  കാണുന്ന ഈ  സമൂഹത്തിലെ
 ജീവിതം എനിക്ക് വെറുപ്പ് ഉളവാക്കുന്നു .
സ്ത്രീ  ഒരു സുഖഭോഗ വസ്തുവായി മാത്രം
കാണുന്ന ഒരു കൂട്ടം  ജനതയുടെ ഇടയിലുള്ള
 ഈ ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
രാജ്യത്തിന്‍റെ വികസനത്തിനായി
ജനങ്ങളാല്‍ തിരഞ്ഞെടുത്ത ഭരണകര്‍ത്താക്കളുടെ
അഴിമതി  നിറഞ്ഞ ഭരണത്തില്‍ പൊറുതിമുട്ടിയുള്ള
ഈ  ജീവിതം എനിക്ക് വേണ്ടായിരുന്നു .
ജീവജാലങ്ങളെ  കൊന്നുതിന്നുന്ന
മാംസഭുക്കുകളുടെ   കൂട്ടത്തിലുള്ള
 ഈ  ജീവിതം എനിക്ക്  വേണ്ടായിരുന്നു .
വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
മനസാക്ഷിയില്ലാത്ത തീവ്രവാദികളെ
ഭയന്നുള്ള  ഈ  ജീവിതം  എനിക്ക്  വേണ്ടായിരുന്നു .
പ്രായം  വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍
മരണഭയത്തോടെയുള്ള ഈ ജീവിതം
എനിക്ക്  വേണ്ടായിരുന്നു .
ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .
                                              ശുഭം
rasheedthozhiyoor@gmail.com




8 comments:

  1. പൊന്നുവിളയുന്ന വിളകള്‍ നശിപ്പിക്കാതെ
    വിളകള്‍ നശിപ്പിക്കാനെത്തുന്ന ക്ഷുദ്രകീടങ്ങളെ
    അകറ്റുകയാണ് വേണ്ടത്.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു

    ReplyDelete
    Replies
    1. നന്ദി ശ്രീ ഷഹിദ് വായനയ്ക്കും അഭിപ്രായത്തിനും

      Delete
  3. ക്രൂരതകള്‍ ഉറങ്ങാതിരിക്കുകയും
    മനുഷ്യത്വം ഉറങ്ങുകയും
    ചെയ്യുന്ന ലോകം.....

    നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. നന്ദി ശ്രീ വിനോദ് കുട്ടത്ത് വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. വധിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന
    മനസാക്ഷിയില്ലാത്ത തീവ്രവാദികളെ
    ഭയന്നുള്ള ഈ ജീവിതം എനിക്ക് വേണ്ടായിരുന്നു .
    പ്രായം വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍
    മരണഭയത്തോടെയുള്ള ഈ ജീവിതം
    എനിക്ക് വേണ്ടായിരുന്നു .
    ഭൂമിയിലെ ഈ നരക ജീവിതം എനിക്ക് വേണ്ടായിരുന്നു .

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളി മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ