18 July 2014

കവിത .പെണ്മണിവദനം


മനുഷ്യ ചിന്തയാല്‍ ഹൃദയം പിളര്‍ക്കുന്ന  ‏

സ്ത്രീയുടെ  നോവാണോ‏ ജീവിതം

നാരിതന്‍ ചായമിട്ട ചുണ്ടില്‍ വിരിയുന്നത്‏

ഗദ്ഗദത്തിന്‍ നിറവാണോ‏

മണ്ണിന്‍റെ മണമുള്ള പെണ്ണിന്‍റെ കണ്‍കോണില്‍‏

നിറയുന്നത് കണ്ണുനീര്‍ തുള്ളിയാണോ‏

ചെന്താമര വിരിയും ചേലൊത്ത കവിളിണയില്‍‏

അഞ്ചു വിരല്‍ പ്പാടിന്‍വേദനയോ‏

കനലെരിയും നെഞ്ചില്‍കുളിര്‍ മഴയായ്‌ വീണതു‏

കുഞ്ഞു പൈതലിന്‍ കിളി കൊഞ്ചലോ‏

രാത്രി തന്‍ യാമത്തില്‍ ചിന്തതന്‍ ഭാരത്താല്‍‏

പെരുമ്പറ  കൊട്ടുന്നതെന്‍ ഹൃദയമോ‏

കാണുന്ന കണ്ണും അറിയുന്ന മനസ്സും‏

നശ്വരമായ ജീവിതത്തെ അനശ്വരമായ്‌ മാറ്റിടട്ടെ‏



rasheedthozhiyoor@gmail.com    rasheedthozhiyoor.blogspot.com

4 comments:

  1. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. സ്ത്രീയുടെ നോവാണോ‏ ജീവിതം?
    കവിത കൊള്ളാം .. ആശംസ

    ReplyDelete
    Replies
    1. നന്ദി വിഷ്ണുലാല്‍ വായനയ്ക്കും അഭിപ്രായത്തിനും

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ