സ്ത്രീയുടെ നോവാണോ ജീവിതം?
നാരിതന്‍ ചായമിട്ട ചുണ്ടില്‍ വിരിയുന്നത് —
ഗദ്ഗദത്തിന് നിറവാണോ?
മണ്ണിന്റെ മണമുള്ള പെണ്ണിന്റെ കണ്കോണില്
നിറയുന്നത് കണ്ണുനീര് തുള്ളിയാണോ?
ചെന്താമര വിരിയും ചേലൊത്ത കവിളിണയില്‍
അഞ്ചു വിരല്‍ പ്പാടിന്‍വേദനയോ?
കനലെരിയും നെഞ്ചില്‍ കുളിര് മഴയായ് വീണതു —
കുഞ്ഞു പൈതലിന് കിളി കൊഞ്ചലോ?
രാത്രി തന് യാമത്തില്‍ ചിന്തതന്‍ ഭാരത്താല്‍
പെരുമ്പറ കൊട്ടുന്നതെന്‍ ഹൃദയമോ?
കാണുന്ന കണ്ണും അറിയുന്ന മനസ്സും
നശ്വരമായ ജീവിതത്തെ
അനശ്വരമായ് മാറ്റിടട്ടെ...
റഷീദ് തൊഴിയൂർ
📧 Email: rasheedthozhiyoor@gmail.com
🌐 Blog: rasheedthozhiyoor.blogspot.com
4 Comments
നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍
നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും
Deleteസ്ത്രീയുടെ നോവാണോ ജീവിതം?
ReplyDeleteകവിത കൊള്ളാം .. ആശംസ
നന്ദി വിഷ്ണുലാല്‍ വായനയ്ക്കും അഭിപ്രായത്തിനും
Deleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ