കവിത .നാരിതൻ ഗദ്ഗദം

കവിത .നാരിതൻ ഗദ്ഗദം 


മനുഷ്യ ചിന്തയാല്‍ ഹൃദയം പിളര്‍ക്കുന്ന
സ്ത്രീയുടെ നോവാണോ‏ ജീവിതം?
നാരിതന്‍ ചായമിട്ട ചുണ്ടില്‍ വിരിയുന്നത്‏ —
ഗദ്ഗദത്തിന്‍ നിറവാണോ‏?

മണ്ണിന്‍റെ മണമുള്ള പെണ്ണിന്‍റെ കണ്‍കോണില്‍‏
നിറയുന്നത് കണ്ണുനീര്‍ തുള്ളിയാണോ‏?
ചെന്താമര വിരിയും ചേലൊത്ത കവിളിണയില്‍‏
അഞ്ചു വിരല്‍ പ്പാടിന്‍വേദനയോ‏?

കനലെരിയും നെഞ്ചില്‍ കുളിര്‍ മഴയായ്‌ വീണതു —
കുഞ്ഞു പൈതലിന്‍ കിളി കൊഞ്ചലോ?
രാത്രി തന്‍ യാമത്തില്‍ ചിന്തതന്‍ ഭാരത്താല്‍‏
പെരുമ്പറ കൊട്ടുന്നതെന്‍ ഹൃദയമോ‏?

കാണുന്ന കണ്ണും അറിയുന്ന മനസ്സും‏
നശ്വരമായ ജീവിതത്തെ
അനശ്വരമായ്‌ മാറ്റിടട്ടെ...


റഷീദ് തൊഴിയൂർ 

📧 Email: rasheedthozhiyoor@gmail.com
🌐 Blog: rasheedthozhiyoor.blogspot.com

Post a Comment

4 Comments

  1. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. സ്ത്രീയുടെ നോവാണോ‏ ജീവിതം?
    കവിത കൊള്ളാം .. ആശംസ

    ReplyDelete
    Replies
    1. നന്ദി വിഷ്ണുലാല്‍ വായനയ്ക്കും അഭിപ്രായത്തിനും

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ