21 February 2014

ലേഖനം . ആരോപണങ്ങളും നിജസ്ഥിതി അറിയാത്ത സമൂഹവും

http://rasheedthozhiyoor.blogspot.com
ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

സമൂഹത്തിലെ കാപട്യരായാവരെ  എഴുത്തിലൂടെ അധിക്ഷേപിക്കുകയും അവരുടെയൊക്കെ യഥാര്‍ത്ഥ മുഖം സമൂഹത്തിനു മുന്‍പില്‍ തുറന്നു കാട്ടുകയും വേണം എന്നത് സമൂഹ  നന്മ ആഗ്രഹിക്കുന്ന ഏതൊരു എഴുത്തുകാരന്‍റെയും പ്രതിബന്ധതയാണ്  . ചില ആശ്രമങ്ങള്‍ അന്വേക്ഷണ വിധേയമാക്കിയപ്പോള്‍  ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നാളിതുവരെ പുറത്ത് വന്നിട്ടുള്ളത് .എല്ലാ മതങ്ങളിലുമുണ്ട് അന്ധവിശ്വാസികളും മതത്തിന്‍റെ നന്മകളെ ഉന്മൂലനം ചെയ്തുകൊണ്ട് വ്യക്തിതാല്പര്യങ്ങള്‍ക്കും സാമ്പത്തിക നേട്ടത്തിനുമായി മതത്തെ  വ്യാപാര വല്‍ക്കരിക്കുന്ന പ്രവണതകള്‍ .അങ്ങിനെയുള്ളവര്‍ ഒരിക്കലും സമൂഹ നന്മകള്‍ ആഗ്രഹിക്കുന്നില്ല .മറിച്ച് സാമ്പത്തിക ശ്രോതസ്സും ആര്‍ഭാട ജീവിതവുമാണ് ലക്ഷ്യം കാണുന്നത്. 

അന്ധവിശ്വാസികളുടെ ആള്‍ ദൈവങ്ങള്‍ക്ക് അമാനുഷിക ശക്തിയുണ്ടെങ്കില്‍ ആള്‍ ദൈവങ്ങള്‍ അവര്‍ക്ക് എതിരെ പറയുന്നവരേയും  അവരുടെ യഥാര്‍ത്ഥ സ്വഭാവവും ലക്ഷ്യങ്ങളും സമൂഹത്തിനു മുന്‍പില്‍ തുറന്നുകാണിക്കുന്നവരേയും      ശപിച്ചു ഭസ്മ മാക്കട്ടെ . അല്ലാതെ പണവും രാഷ്ട്രീയ  സ്വാധീനവും ഉപയോഗിച്ച്      പോലീസിനെ കൊണ്ട്  അന്ധവിശ്വാസങ്ങള്‍ക്കും മതം കച്ചവടമാക്കി സമ്പാദിക്കുന്നവര്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്നവരെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഭീഷണി പെടുത്തുകയുമല്ല വേണ്ടത് .

മന്ത്രോച്ചാരണത്താല്‍ മനുഷ്യന്‍റെ നെറുകയില്‍ തലോടിയാല്‍ എല്ലാ അസുഖങ്ങളും ഭേതമാക്കുവാന്‍ കഴിവുള്ള ആള്‍ ദൈവങ്ങള്‍ എന്തിനാണ് സമ്പന്നരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മിക്കുന്നത്? ...              സമൂഹ നന്മയ്ക്കും പാവപെട്ടവരുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനും  പകരം ഇക്കൂട്ടര്‍ സമ്പന്നരുടെ മക്കളെ മാത്രം ലക്ഷ്യമാക്കികൊണ്ടാണ് ഇംഗ്ലീഷ്‌ മീഡിയംസ്‌കൂളുകള്‍ രാജ്യത്തിന്‍റെ നാനാഭാഗത്തും തുടങ്ങിയിരിക്കുന്നത് .ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന കാപട്യം നിറഞ്ഞ ആള്‍ ദൈവങ്ങള്‍ എന്തുകൊണ്ടാണ് രാജ്യത്ത് തഴച്ചുവളരുന്നത്.ആള്‍ ദൈവങ്ങളുടെ ദുഷ്  ചെയ്തികള്‍ ചോദ്യം ചെയ്യപെടുന്നില്ല എന്നതാണ് വാസ്തവം . ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹ നന്മയ്ക്ക്   അഗതി മന്ദിരങ്ങളും, അനാഥാലയങ്ങളും , അതിന്‍റെ പ്രവര്‍ത്തന ശുദ്ധിയോടെ പ്രാവര്‍ത്തികമാക്കുന്നവരെ. നമ്മള്‍ അംഗീകരിക്കുകയും  അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ നമുക്ക് കഴിയുന്നത്‌ പോലെ സഹായിക്കുകയും.   ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുക എന്നത് നാം ഓരോരുത്തരുടേയും കടമയാണ് .പക്ഷെ മതങ്ങള്‍ നിഷ്കര്‍ഷിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അധീതമായി  മതം സ്വന്തം വ്യക്തിതാല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഒരിക്കലും  അനുവദിച്ചുകൂടാ.മനുഷ്യ സ്നേഹികള്‍ ഒന്നടങ്കം ഈ ദുഷ് കരങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക തന്നെ വേണം .

ആരോപണങ്ങള്‍ക്ക് വിധേയമാക്കുന്നവരെ കുറിച്ച്അന്വേക്ഷിക്കുകയും, നിജസ്ഥിതി പുറത്തുകൊണ്ടുവരികയും എന്നത്  നമ്മുടെ സര്‍ക്കാരിന്‍റെ  ബാദ്ധ്യതയാണ് . പക്ഷെ മാതാ അമൃതാനന്ദമയിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ആരോപണങ്ങളുമായി പുറത്തിറങ്ങിയ പഴയ ശിഷ്യയുടെ പുസ്തകം ഉയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് അന്വേക്ഷിക്കുവാൻ എന്ത് കൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല ?     ആത്മീയ വ്യക്തിത്വം എന്ന നിലയില്‍ അറിയപെടുന്ന മാതാ അമൃതാനന്ദമയിയുടെ വ്യാജ പ്രതിച്ഛായയാണെന്നും അവരുടെ ശിഷ്യരില്‍ പ്രധാനി ലൈംഗീകമായി തന്നെ പീഡിപ്പിച്ചുവെന്നുമാണ് ഗായത്രി എന്ന   ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം .വിശ്വാസികള്‍ക്കിടയില്‍ അമ്മ എന്ന് അറിയപെടുന്ന അമൃതാനന്ദമയിയുടെ ആത്മീയ പരിവേഷം വെറും വ്യാജ പ്രതിച്ഛായയാണെന്നും ഭൗതീക സ്വത്തുക്കളോട് അവര്‍ക്കു ആര്‍ത്തിയാണെന്നും. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള അവരുടെ ധനശേഖരം സ്വീറ്റ്സര്‍ലണ്ടിലെ ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നുമുള്ള ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം നമുക്ക് നിസാരവല്‍ക്കരിക്കുവാന്‍ കഴിയുമോ? കാരണം പതിഞ്ചു വര്‍ഷകാലം   അമൃതാനന്ദമയിയുടെ വിശ്യസ്ഥ സന്തതസഹചാരിയായിരുന്നു ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ .

സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങിനിന്നു ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം എന്നത് പത്രമാധ്യമങ്ങളുടെ ധര്‍മ്മത്തിന് ഏറ്റ കളങ്കമാണ് .ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്‍റെ  പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇത്തരം പ്രചരണം നടത്തിയവരില്‍ പ്രവാസികളും ഉണ്ട്.ഒരു പക്ഷെ  സോഷ്യല്‍ മീഡിയയില്‍ മഠത്തിന് എതിരെ  പ്രചരണം ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയ്ല്‍ ട്രെഡ്വലിന്‍റെ ആരോപണം ഇത്ര കണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നില്ല .സോഷ്യല്‍ മീഡിയയില്‍ എഴുതുന്നവര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും നന്മ മാത്രമാണ് എന്നതാണ് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്‌ .ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ഒരു മതത്തേയും നിന്ദിക്കുന്നില്ല മറിച്ച് ആത്മീയതയുടെ പേരില്‍ പാവപെട്ടവര്‍ക്കായി നല്‍കപെടുന്ന  രൂപ പാവപെട്ടവര്‍ക്ക് നല്‍കാതെ   വ്യക്തികള്‍ ധൂര്‍ത്തടിക്കുന്നതിലാണ് ജനരോഷം .
മഠത്തിനും മാതാ  അമൃതാനന്ദമയിക്കുമെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ക്കെതിരെ പോലിസ് കേസ് എടുക്കും എന്ന പ്രചരണം ഉണ്ടായിട്ടുപോലും ആരോപണം ഉന്നയിക്കുന്നവര്‍ ആരുംതന്നെ ആ ഉദ്ധ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്.പോലിസിനെ കൊണ്ട് ഭയപെടുത്തിയാല്‍ ഇല്ലാതെയാകുന്നതല്ല തിന്മയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്നത് ആരോപണം വന്നതില്‍പിന്നെ ഉണ്ടായ ജനരോഷം കണ്ടാല്‍ ആര്‍ക്കുംതന്നെ മനസ്സിലാകും . ലക്ഷ കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയ വഴി അമ്മക്കെതിരെയും, മഠത്തിനെതിരെയും ഹോളി ഹെല്‍ എന്ന പുസ്‌തകത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.അമൃതാനന്ദമയീ മഠം ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.മൌനം ഭേദിച്ചുകൊണ്ട്    സര്‍ക്കാര്‍ മാതാഅമൃതാനന്ദമയിക്കും മഠത്തിനും എതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാന്‍ പോലിസ്  അന്വേഷണത്തിന്    ഉത്തരവിടട്ടെയെന്നും   .മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .
                                                          ശുഭം 
rasheedthozhiyoor@gmail.com                                        rasheedthozhiyoor.blogspot.com

16 comments:

  1. മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .മാധ്യമങ്ങള്‍ പത്രധര്‍മ്മം ഹനിക്കാതെ ഈ വിഷയത്തിന്‍റെ സത്യസന്ധമായ വാര്‍ത്തകള്‍ സമൂഹത്തിനു മുന്‍പിലേക്ക് എത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം .

      Delete
  2. മനുഷ്യദൈവങ്ങളെ സൃഷ്ടിക്കുന്നത് മനുഷ്യരാണ്. ദൈവത്തിലെത്താൻ ഇടനിലക്കാർ വേണ്ടാ എന്ന് തിരിച്ചറിയാത്ത ഒരു ജനതയെ മാത്രമേ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താൻ കഴിയൂ.

    മതവും വിദ്യാഭ്യാസവും മാധ്യമങ്ങളും കാരുണ്യപ്രവർത്തനങ്ങളും ആശുപത്രികളും ഇന്ന് ഏറ്റവും വലിയ കച്ചവടമേഖലകളായി കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടിൽ നടക്കുന്ന വൃത്തികേടുകൾ വിളിച്ചു പറയാൻ ഒരു വിദേശീയവനിത തന്നെ വേണ്ടി വന്നു എന്ന തിരിച്ചറിവിലെത്തുമ്പോൾ ലജ്ജിക്കേണ്ടിവരുന്നു.

    ReplyDelete
    Replies
    1. സത്യസന്ധമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെയാണ്‌ നമ്മുടെ നാടിന് ആവശ്യം മറിച്ച് അമാനുഷിക ശക്തിയായി സ്വയം അവരോധിക്കുന്ന കപട ആള്‍ ദൈവങ്ങളെയല്ല .നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  3. ശ്രദ്ധേയമായ ലേഖനം
    സത്യം പുലരട്ടെ.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ അതാണ് സമൂഹത്തിന്‍റെ ആവശ്യവും .സത്യം പുലരട്ടെ .നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. നന്മ എന്നും വിജയിക്കും

    ReplyDelete
    Replies
    1. നന്മ വിജയിക്കുക തന്നെ ചെയ്യും .നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  5. വിശ്വാസ്സങ്ങള്‍ അന്ധവിശ്വാസമായി മാറുമ്പോള്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കുന്നു ഒപ്പം കണ്ണീര്‍ വറ്റിയ വിലാപങ്ങള്‍ ബാക്കിയാവുന്നു.

    ReplyDelete
    Replies
    1. മനസാക്ഷിയില്ലാത്ത ആള്‍ ദൈവങ്ങള്‍ ഈ സമൂഹത്തിന് ശാപം തന്നെയാണ് നന്ദി വായനയ്ക്കും അഭിപ്രായത്തിനും

      Delete
  6. നല്ല ലേഖനം. എല്ലായിടത്തും, എല്ലാവരിലും ദൈവമുണ്ടെന്നിരിക്കെ (വേണ്ട - സൂപ്പർ നാച്ചുറൽ പവർ) അത് മനസ്സിലാക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നതാണ് വിവേകബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന - എന്നാൽ ഒട്ടും പ്രവത്തിയിൽ കാണിക്കാത്ത മനുഷ്യൻ. ഈ പറഞ്ഞതിന് വിപരീതമായി ചുരുക്കം ചിലര് ഉണ്ടാകാം എന്നത് സത്യം.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി കാണാത്തത് കൊണ്ടാണ് ഇങ്ങിനെയൊക്കെ സംജാതമാകുന്നത്

      Delete
  7. ലേഖനം നന്നായിരിക്കുന്നു...ആശംസകൾ

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .സമൂഹത്തിന്‍റെ നന്മയ്ക്ക് വേണ്ടി എന്നാല്‍ കഴിയുന്നത്‌

      Delete
  8. കാലിക പ്രസക്തമായ ലേഖനം.ഇതേ വിഷയവുമായി ഒരു പാട് ബ്ലോഗ്‌ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട് എങ്കിലും അതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു ഈ നിരീക്ഷണം.

    ReplyDelete
    Replies
    1. നന്ദി ശ്രീ ഫൈസല്‍ ബാബു വായനയ്ക്കും താങ്കളുടെ കയ്യൊപ്പിനും

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ