ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് |
മദ്യത്തിന്‍റെയും ലഹരി വസ്തുക്കളുടേയും ഉപഭോഗം ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്നു പൂര്‍വാധികം ശക്തിയോടെ .സര്‍ക്കാരിന്‍റെ സഹായം വേണ്ടുവോളം മദ്യപാനികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് വളരെയധികം ഖേദകരമാണ് ,മദ്യപാനികളുടെ വോട്ട് ലഭിച്ചില്ലെങ്കില്‍ വീണ്ടും അധികാരത്തിലിരിക്കുവാനും സുഖലോലുപരായി ജീവിക്കുവാനും അധികാരവര്‍ഗ്ഗത്തിന് ആവില്ലല്ലോ .നമ്മുടെ നാട്ടിലെ കുടുംബിനികളും, അമ്മമാരും ,സഹോദരികളും,മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ക്കായി മണിക്കൂറുകളോളം നീണ്ട നിരകളില്‍ നില്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ മദ്യ ഉപഭോക്താക്കള്‍ ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ മണിക്കൂറുകളോളം മദ്യം വാങ്ങുവാനായി കാത്തു നില്‍ക്കുന്നു .സമൂഹത്തില്‍ മാന്യന്മാരായവര്‍ പോലും ബിവറേജ് കോര്‍പറേഷന്‍റെ നീണ്ട നിരയില്‍ പൊരിവെയിലില്‍ സര്‍ക്കാരിന്‍റെ സഹായ മദ്യം വാങ്ങുവാനായി ഒരു ഉളുപ്പും അപമാനവും ഇല്ലാതെ നില്‍ക്കുന്ന കാഴ്ചകള്‍ കേരളത്തിന്‍റെ നാനാഭാഗത്തും നമുക്ക് കാണുവാന്‍ കഴിയും .മദ്യപാനികള്‍ വഴിയോരങ്ങളില്‍ മദ്യപിച്ച് അര്‍ദ്ധബോധാവസ്ഥായില്‍ ഉടുതുണി പോലും ഇല്ലാതെ കിടക്കുന്ന കാഴ്ചകള്‍ ധാരാളം നമുക്ക് കാണേണ്ടി വരുന്നു .ഇതാണോ നാം ആഗ്രഹിക്കുന്ന ജനാധിപത്യ രാജ്യം.
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കൂലിപ്പണിക്ക് പോകുന്നവര്‍ക്ക് പോലും അഞ്ഞൂറ് രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നു .നിത്യവൃത്തിക്കായി പാവപെട്ട കുടുംബിനികള്‍ കല്ലും മണ്ണും ചുമന്ന് പൊരിവെയിലില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്നു രൂപ പോലും വഴക്കടിച്ചു വാങ്ങിച്ച് ഇക്കൂട്ടര്‍ മദ്യപിക്കാനായി ചിലവഴിക്കുന്നു . ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്ന മനുഷ്യരുടെ സിരകളില്‍ രക്തം ഉറഞ്ഞുതുള്ളുന്നതിനാല്‍ ,അവരുടെ സ്വബോധം നഷ്ടമാകുന്നതിന്‍റെ പരിണിതഫലമായ് മനുഷ്യര്‍ മൃഗതുല്ല്യരായി അധംപതിക്കുന്നു .ക്രോധം, ആക്രോശം,അധര്‍മ്മം , കാമം എന്നിവ മാത്രം ഇങ്ങനെയുള്ളവരുടെ ചിന്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍,ആസക്തിയുടെ ശമനത്തിനായി ഇകൂട്ടര്‍ അഹോരാത്രം പരിശ്രമിക്കുന്നു . കാമാസക്തിക്ക് മുന്നില്‍ നൊന്ത് പ്രസവിച്ച മാതാവെന്നോ , സഹോദരിയെന്നോ മകളെന്നോ ബന്ധങ്ങള്‍ ഒന്നുമില്ലാതെയാകുന്നു .
മദ്യപാനികളുടെ മസ്തിഷ്കത്തില്‍ ശൂന്യത .... ശൂന്യത മാത്രം . കാഴ്ചയില്‍ എല്ലാ സ്ത്രീകളും ഒരുപോലെ തോന്നിപ്പിക്കുന്നതിനാല്‍ കാമാസക്തരാകുന്നവര്‍ അല്‍പ നേരത്തെ ശാരീരിക സുഖത്തിനുവേണ്ടി പിച്ചി ചീന്തുന്നു സ്ത്രീ ശരീരങ്ങള്‍ .ലഹരിക്കടിമയാകുന്നവര്‍ മാതാവെന്നോ സഹോദരിയെന്നോ വേര്‍തിരിവുകള്‍ ഇല്ലാതെ മൃഗതുല്ല്യരാകുന്നു .മൃഗങ്ങള്‍ പക്ഷെ ഭോഗം കഴിഞ്ഞാല്‍പ്പിന്നെ ഭോഗത്തിന് ഇരയായ മൃഗത്തെ പരിക്കുകള്‍ ഏല്‍പ്പിക്കാതെ സ്വതന്ത്രരാക്കുന്നു .മറിച്ച് മനുഷ്യന്‍ പരിക്കുകള്‍ ഉണ്ടാക്കി നിഷ്കരുണം പച്ചമാംസത്തില്‍ നിന്നും ഊര്‍ന്നുവരുന്ന രക്തം കണ്ട് ആസ്വദിച്ച് , ലഹരിയാല്‍ ആനന്ദ നൃത്തം ചവിട്ടി നടനമാടുന്നു . ലഹരിക്കടിമയാകുന്ന മനുഷ്യന്‍റെ രൌദ്രഭാവം കാണുന്നവരിലെല്ലാം ഭയാനകം ഉളവാക്കുന്നു. ദാക്ഷിണ്യം ഇല്ലാതെ നിഷ്കരുണം കൊലപാതകങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ലഹരിക്കടിമയായവരിലാണധികവും എന്നതാണ് വാസ്തവം .
മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും, സാഹോദര്യമില്ലായ്മയും എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തമാണ്എന്നത് നാം ഏവര്‍ക്കും അറിയാവുന്ന നഗ്നമായ സത്യമാണ് . പത്ര,ദൃശ്യ മാധ്യമങ്ങളില്‍ പീഡനങ്ങളുടെ വാര്‍ത്തകളാണ് നാള്‍ക്കുനാള്‍ അധികവും വായിക്കുവാനും കാണുവാനും ശ്രവിക്കുവാനും നമുക്ക് മുന്‍പിലേക്ക് എത്തുന്നത് .മനുഷ്യന്‍റെ ജീവിക്കുവാനുള്ള സ്വത്രന്ത്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ക്ക് ഇല്ലാതെയാകുന്നത് വളരെയധികം ഖേദകരമായകാര്യമാണ് .അധികാരവര്‍ഗ്ഗത്തിനും നീതിന്യായ വര്‍ഗ്ഗത്തിനും മനുഷ്യനെ സംരക്ഷികേണ്ടുന്ന എല്ലാവര്‍ക്കും തന്നെ ഈ വിപത്ത് നന്നായിട്ടറിയാം .എന്നിട്ടും എല്ലാവരും മൌനരാകുന്ന കാഴ്ചകള്‍ അസഹനിയം തന്നെ .
രാഷ്ട്രീയക്കാര്‍ക്കും മറ്റും യാതൊരുവിധ സാമൂഹിക പ്രതിബന്ധതയും ഇല്ലെ . ഈ കാര്യത്തില്‍ .മദ്യവും ലഹരി വസ്തുക്കളും നിരോധിച്ച എത്രയോ രാജ്യങ്ങളുണ്ട് നമ്മുടെ ഈ ഭൂലോകത്ത് .ആ രാജ്യങ്ങളിലെ പൌരന്മാര്‍ ഒക്കെയും തന്നെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് നാം ഏവര്‍ക്കും അറിയാം .എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ദിനംപ്രതി കോടികളുടെ മദ്യം വില്‍ക്കപെടുന്നത് ? മദ്യപാനികളുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?പീഡനങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നത് ?
നമ്മുടെ കേരളത്തില്‍ സമരങ്ങള്‍ക്കൊടുവില്‍ ചാരായം നിരോധിച്ചത് പോലെ മദ്യവും ലഹരി വസ്തുക്കളും നിരോധിക്കുവാനാവില്ലേ ? .ഉത്തരവാദിത്തപെട്ടവര്‍ ഇവയെല്ലാം നിരോധിക്കണം എന്ന് വെച്ചാല്‍ നിരോധിക്കാവുന്നതെയുള്ളൂ. പക്ഷെ അങ്ങിനെയൊന്ന് ഉണ്ടാവുന്നില്ല എന്നത് വളരെയധികം ഖേദകരമാണ്.മദ്യം രാജ്യത്ത് നിന്നും മുക്തമാക്കിയാല്‍ സര്‍ക്കാരിന് കോടാനുകോടി രൂപയുടെ നഷ്ടം ഉണ്ടാകും എന്നത് കൊണ്ടാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മദ്യം നിരോധിക്കുവാന്‍ സന്നദ്ധരാകാത്തത് എന്ന് എല്ലാവര്‍ക്കും അറിയാം .പക്ഷെ മദ്യ നിരോധനത്തിനായി ഒരു രാഷ്ട്രീയ പ്രസ്താനവും ശബ്ദമുയര്‍ത്തുന്നില്ല എന്നതല്ലെ വാസ്‌തവം
. പണ്ടുകാലത്ത് കലര്‍പ്പില്ലാത്ത നാടന്‍ തെങ്ങിന്‍ കളളും നാടന്‍ പനം കള്ളും ഉപയോഗിച്ചിരുന്നു .അവയൊന്നും വിഷം കലര്‍പ്പില്ലാത്തതായിരുന്നു .പക്ഷെ ഇന്നേയുടെ അവസ്ത അതല്ല .മദ്യങ്ങളില്‍ എല്ലാം തന്നെ വിഷം ............. സര്‍വത്ര വിഷം .അറിഞ്ഞുകൊണ്ട് തന്നെ മനുഷ്യന്‍ ആരോഗ്യത്തിന് ഹാനികരമായ മദ്യം സന്തോഷവും ദുഃഖവും വേര്‍തിരിവുകള്‍ ഇല്ലാതെ എന്തിനും ഏതിനും കുടിച്ചു കൂത്താടി തിന്മയുടെ പാതയിലേക്ക് സഞ്ചരിക്കുന്നു . ഇന്ത്യയെ മദ്യ മുക്തമാക്കുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്താനവും തയ്യാറാവില്ല എന്ന് അറിയാമെങ്കിലും .മദ്യ മുക്തമായ ഇന്ത്യ എന്ന ആഗ്രഹം പേറി നടക്കുന്ന കോടാനുകോടി ജനങ്ങളില്‍ ഞാനും ഉള്‍പെടുന്നു .
ഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്.......,
അക്രമരഹിതമായ ഇന്ത്യക്കായ്.
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് .
ശുഭം
rasheedthozhiyoor@gmail.com rasheedthozhiyoor.blogspot.com
True..true.nhanum swapnam kanunnu madyavimukthamaya India undakumennu..
ReplyDeleteനന്ദി വായനയ്ക്കും ആദ്യ അഭിപ്രായത്തിനും .നമുക്ക് കാത്തിരിക്കാം മദ്യവിമുക്തമായ ഇന്ത്യക്കായി നമ്മുടെ ആഗ്രഹം പ്രാവര്‍ത്തികമാക്കാന്‍ നട്ടെല്ലും തന്‍റെടവും ഉള്ള ഭരണ കര്‍ത്താക്കള്‍ ഉണ്ടാകും എന്ന പ്രത്യാശയോടെ
Deleteമദ്യം ഒരു പക്ഷെ ഒരു സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുന്ന ഏക രാജ്യം കേരളമാകും...!!! ജാനാധിപത്യം തത്വങ്ങളിലും പ്രസംഗങ്ങളിലും മാത്രം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം എന്ന സ്ഥാപനം ഒരു നോക്കുകുത്തി മാത്രമാകുന്നു..അല്ലെങ്കില്‍ ഒരലങ്കാരം മാത്രം ...സമരം കൊണ്ടല്ല അനീതിയെ നേരിടേണ്ടത് ..ജനകീയ മുന്നേറ്റം കൊണ്ടാണ്..ജനങ്ങള്‍ക്ക് ദോഷമാകുന്ന സമരങ്ങളും ഹര്‍ത്താലുകളും സാധാരണ ജനങ്ങള്‍ക്ക് പ്രതിരോധത്തിനോടുള്ള അവിശ്വാസം മാത്രമാണ് പ്രദാനം ചെയ്യുക..മദ്യത്തിനും മദ്യപാനത്തിനുമെതിരെ മുന്‍പും പല മഹദ് വ്യക്തികളും നിയമങ്ങളും ബോധാവല്‍ക്കരണങ്ങളും കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഈ തൊഴില്‍ ചെയ്തു ജീവിക്കുന്ന (തെങ്ങ് ചെത്ത് )ന്യൂനപക്ഷങ്ങളില്‍ തൊഴിലില്ലായ്മയെന്ന ഭീതി പടര്‍ത്തി അവരെ സമരത്തിലേക്ക് നയിക്കുകയും ചെയ്തത് കേരള സമൂഹം കണ്ടതാണ് ..സമൂഹം നന്നകണമെങ്കില്‍ ആദ്യം സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് എല്ലാ രാഷ്ട്രീയ വ്യവസ്ഥിതികളും ആണ് ..അല്ലാതെയൊരു സാമൂഹ്യ പരിഷ്ക്കരണം കേരളത്തില്‍ സാധ്യമാകുകയില്ല...ശ്രീ റഷീദ് വളരെ നല്ലൊരു കുറിപ്പാണ് ..ചിന്തിക്കേണ്ട വിഷയങ്ങളാണ്...ഒരെഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത ഇതൊക്കെ തന്നെയാണ്..അവന്‍ ജീവിക്കുന്ന സമൂഹത്തിലെ അനീതിക്കെതിരെ തൂലിക ചലിപ്പിക്കുക എന്നത് ..താങ്കളത് നിര്‍വ്വഹിക്കുന്നു.. ..ഭാവുകങ്ങള്‍ ...
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും .ലേഖനം വായിച്ച് ലേഖനത്തെക്കുറിച്ച് വളരെ വിശദമായി വിശകലനം ചെയ്തിരിക്കുന്നു .കുറേ കഥകളും കവിതകളും എഴുതുന്നതിനോടൊപ്പം നമ്മുടെ സമൂഹത്തിലേക്ക് ഇടയ്ക്കൊക്കെ നോക്കേണ്ടതുണ്ട് .എഴുത്തിന് ആയുധത്തിനെക്കാളും മൂര്‍ച്ചയുണ്ട് .എന്‍റെ ഈ ചെറിയ ലേഖനം കൊണ്ട് ഒരു ചലനവും മദ്യ നിരോധനത്തിനായി സൃഷ്ടിക്കുകയില്ല എന്ന് എനിക്ക് അറിയാം എന്നാലും എന്‍റെ ഈ ലേഖനം വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും .മദ്യ നിരോധനത്തിനായി ശബ്ദിക്കുവാനായാല്‍ എന്‍റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും
Deleteമര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും, സാഹോദര്യമില്ലായ്മയും എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെയും ,ലഹരി വസ്തുക്കളുടേയും ഉപഭോഗം നിമിത്തം മാത്രമാണോ ?
ReplyDeleteഅഴിമതിയും , അക്രമവും , പട്ടിണിയും , പീഡനവും , മദ്യ മുക്തവും മായ ഇന്ത്യയെ ഞാനും സ്വപ്നം കാണുന്നു ..നല്ല ലേഖനം
നന്ദി വായനയ്ക്കും അഭിപ്രായത്തിനും .മര്‍ദ്ദനങ്ങളും , സ്നേഹമില്ലായ്മയും, സാഹോദര്യമില്ലായ്മയും എല്ലാംതന്നെ ഹേതുവാകുന്നത് മദ്യത്തിന്‍റെ ഉപഭോഗം കൊണ്ട് മാത്രമാണ് എന്ന് പറയുവാന്‍ ആവില്ലെകിലും മദ്യപാനികളുടെ വീട്ടിലേക്ക് ഒന്നു നോക്കു അപ്പോള്‍ അറിയാം മദ്യം കൊണ്ട് ഉണ്ടാക്കുന്നതൊക്കെയും .ഞാന്‍ കാണുന്നു എന്‍റെ ചുറ്റും മദ്യപാനം മൂലം ശിഥിലമാകുന്ന അനേകം കുടുംബങ്ങള്‍ അതുകൊണ്ടുതന്നെയാണ് ഈ ലേഖനം എഴുതുവാന്‍ ഉണ്ടായ ഹേതു .എന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം താങ്കളും ഉണ്ട് എന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം
Deleteമദ്യം സകലതിന്മയുടെയും മാതാവാകുന്നു എന്ന് ഒരു മൊഴിയുണ്ട്
ReplyDeleteവീഞ്ഞ് ചഷകത്തില്‍ നുരയ്ക്കുന്നത് കണ്ട് പ്രലോഭിതനാകരുത് എന്നും മഹദ് വചനമുണ്ട്
നല്ല ലേഖനം
നന്ദി വായനയ്ക്കും അഭിപ്രായത്തിനും, മദ്യപാനം മൂലം ഒരാള്‍ക്കും നന്മകള്‍ ചെയ്യുവാന്‍ ആവില്ല .നമ്മുടെ ചുറ്റുപാടാണ് നമ്മേ മദ്യപാനികളാക്കുന്നത് സല്‍ക്കാരങ്ങളില്‍ നിന്നും തുടങ്ങും പിന്നീട് ഒരിക്കലും മാറ്റുവാന്‍ കഴിയാതെ മദ്യപാനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
Deleteഈ ലേഖനം വായിച്ചപ്പോൾ ഞാൻ
ReplyDeleteഅയൽ പക്കത്തുള്ള ചന്ദ്രികയെ ഓർത്തു .
അവൾ പ്രണയം മൂത്തപ്പോൾ കാമുകനോടൊപ്പം
പോയി .പിന്നെ അവളുടെ കണ്ണുണങ്ങിയിട്ടില്ല .
ഒരു ദിവസത്തെ അനുഭവം ഇങ്ങനെ പറഞ്ഞു :
ഇന്നലെ ചേട്ടൻ വന്നു പതിവുപോലെ കിട്ടിയ കൂലി
ഷാപ്പിൽ കൊടുത്തുകൊണ്ട് പിന്നെയും മോന്താൻ
എനിക്ക് കിട്ടിയ കൂലി ചോദിച്ചു .ഞാൻ പറഞ്ഞു
ചേട്ടാ അതു ചോദിക്കരുത് ഇന്നു വീട്ടു സാധനങ്ങൾ
കടമായിട്ടാണ് വാങ്ങിയത് .മോൾക്ക് പനിയാണ്
നാളെ ഡോക്ടറെ കാണിക്കാൻ വെച്ചിരിക്കുകയാണ്പണം .
മോൾക്ക് കഞ്ഞി കൊടുത്തുകൊണ്ടിരിക്കുന്ന പാത്രത്തിനു
മുകളിൽ ചെരുപ്പിട്ട കാൽ ഉയർത്തികൊണ്ട് ചേട്ടൻ പറഞ്ഞു
ഇപ്പൊ ചവിട്ടും ഞാൻ വേഗം എടുത്തൊ പണം .പൊന്നു
മോൾ പേടിച്ചരണ്ടു പറഞ്ഞു അമ്മേ അച്ഛന് പൈസ കൊടുത്തെ എനിക്ക് ഡോക്ടറെ കാണണ്ട .....
നാം ചിന്തിക്കണം എത്രയെത്ര കുടുംബങ്ങളുണ്ട് ഇങ്ങനെ ...?
യുദ്ധം കൊണ്ടും കലാപം കൊണ്ടും
മരിക്കുന്നവരെക്കാൾ കൂടുതൽ മനുഷ്യർ
പുകവലിയാലും മദ്യപാനത്താലും ലോകത്ത്
മരിച്ചു വീഴുന്നു എന്നിട്ടും അധികാരികൾ
ഉണരുന്നില്ല .ചുരുങ്ങിയത് യുദ്ധത്തിനും
കലാപത്തിനും എതിരു പറയുന്ന അലങ്കാര
വാക്കുകളെങ്കിലും പറഞ്ഞുകൂടെ ?.....ആശംസകൾ .
നന്ദി സുഹൃത്തേ വായനയ്ക്കും അഭിപ്രായത്തിനും .എന്‍റെ ചുറ്റുവട്ടത്ത് ഞാന്‍ കാണുന്ന കാഴ്ചകള്‍ ഭയാനകമായിരുന്നു മദ്യപാനം മൂലം മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്ന അനേകം സഹോദരിമാരെ എനിക്ക് അറിയാം. താങ്കള്‍ പറഞ്ഞതുപോലെ എത്രയോ ചന്ദ്രികമാര്‍ നമ്മുടെ നാട്ടിലുണ്ട് .താങ്കളുടെ വരികള്‍ മനസ്സിനെ വല്ലാതെ നൊമ്പരപെടുത്തി
Deleteമദ്യവും മയക്കുമരുന്നും നാടിനു ആപത്തു തന്നെയാണ്. പക്ഷെ അവയുടെ ഉപയോഗം ഒരു ഭരണകൂടത്തിന്റെ ഇടപെടലുകൾ കൊണ്ട് മാത്രം ഇല്ലാതാവില്ല. മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങൾ ഉണ്ട്. അവിടെയൊക്കെ വിഷമദ്യദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. മദ്യാസക്തി ഒരു അസുഖമായിത്തന്നെയാണ് ഇന്നു കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ബോധവത്കരണം ഇക്കാര്യത്തിൽ ആവശ്യമാണ്.
ReplyDeleteകേരളത്തിലെ മദ്യഉപഭോഗത്തെപ്പറ്റിയുള്ള റഷീദിന്റെ കാഴ്ചപ്പാട് തികച്ചും ശരിയാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന പല തിന്മകൾക്കും പിറകിൽ മദ്യത്തിന്റെ വിഷകരങ്ങളുമുണ്ട്. ഏറ്റവും സങ്കടകരമായ അവസ്ഥ പുതുതലമുറ, കൌമാരം തൊട്ടേ ഈ വിപത്തിൽ പോയി വീഴുന്നു എന്നതാണ്.
സാമൂഹിക പ്രസക്തിയുള്ള ലേഖനം ഇഷ്ടമായി.
ലേഖനം ഖണ്ഡികകൾ ആയി തിരിച്ചാൽ വായിക്കാൻ എളുപ്പമുണ്ട് .
അതുപോലെ അക്ഷരത്തെറ്റുകളും തിരുത്തുക.
എല്ലാ ആശംസകളും...
നന്ദി ശ്രീ Pradeep Nandanam വായനയ്ക്കും മനസ്സു തുറന്നുള്ള അഭിപ്രായത്തിനും .വിഷമദ്യദുരന്തങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് മദ്യം സുലഭമായി ലഭിക്കുമ്പോഴും നമ്മുടെ കേരളത്തിലും മദ്യ ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ലെ .കല്ലുവാതുക്കൽ 19 ആൾക്കാരും പള്ളിക്കൽ, പട്ടാഴി എന്നിവിടങ്ങളിൽ 13 പേരുമുൾപ്പെടെ[1] 2000 ഒക്റ്റോബർ 21-ന്[2] ആകെ 33[2] പേർ വ്യാജമദ്യം കഴിച്ച് മരിക്കാനും ധാരാളം പേർക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്. നായനാർ ഭരണത്തിന്റെ അവസാന സമയത്താണ്[3] ഈ സംഭവമുണ്ടായത്.[4]
Deleteലേഖനം നന്നായിരിക്കുന്നു. ലഹരി പദാർത്ഥങ്ങളും മറ്റു ദുശ്ശീലങ്ങളും അവനവനെ നശിപ്പിക്കുന്നു, വേണ്ടപ്പെട്ടവരെയും. ബോധവല്ക്കരണ പ്രോഗ്രാമുകൾ ഒരു പരിധിവരെ എങ്കിലും സഹായിക്കും. എന്നിരിക്കിലും ഓരോ വ്യക്തിയും ഒരു സ്വയവിചിന്തനം ചെയ്തു
ReplyDeleteഅതുപ്രകാരം ഒരുറച്ച തീരുമാനത്തോടെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ലഹരി വസ്തുക്കൾ vishamaanu . pishaachinte സൃഷ്ടി.
നന്ദി ശ്രീ ഡോ. പി. മാലങ്കോട് വായനയ്ക്കും മനസ്സു തുറന്നുള്ള അഭിപ്രായത്തിനും .സമൂഹ നന്മക്കായ് എന്നാല്‍ കഴിയുന്നത്. ഈ ലേഖനം എഴുതിയത് കൊണ്ട് മദ്യനിരോധനാം നമ്മുടെ രാജ്യത്ത് നടപ്പിലാകുവാന്‍ പോകുന്നില്ല എന്ന് എനിക്ക് അറിയാം പക്ഷെ ഈ ലേഖനം വായിക്കുന്ന മദ്യം പതിവായി ഉപയോഗിക്കുന്ന ആരെങ്കിലും മദ്യം വര്ജിച്ചാല്‍ എന്‍റെ ഈ എഴുത്ത് അര്‍ത്ഥവത്താകും
Deleteഉടമകള്‍ക്കും,അധികാരികള്‍ക്കും അടിമകളും,അനുയായികളും വേണം.
ReplyDeleteഅതിനുള്ള ഉപായം മദ്യം തന്നെ.
മദ്യം വിഷമാണ്,അതുണ്ടാക്കരുത്,കൊടുക്കരുത്,കുടിക്കരുത്.(ശ്രീനാരായണ ഗുരുദേവന്‍)
ലേഖനം നന്നായിരിക്കുന്നു
ആശംസകള്‍
നന്ദി ശ്രീ സി.വി.റ്റി . വായനയ്ക്കും മനസ്സു തുറന്നുള്ള അഭിപ്രായത്തിനും (ശ്രീനാരായണ ഗുരുദേവന്‍റെ വചനങ്ങള്‍ നമ്മുടെ സഹോദരങ്ങള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ നമ്മുടെ നാട് എന്നേ നന്നായേനെ
Deleteഉണരുക... ..സോദരരെ മദ്യ വിമുക്തമായ ഇന്ത്യക്കായ്.......,
ReplyDeleteഅക്രമരഹിതമായ ഇന്ത്യക്കായ്.
അഴിമതി രഹിതമായ ഇന്ത്യക്കായ് .
പട്ടിണിയില്ലാത്ത ഇന്ത്യക്കായ് .
സ്ത്രീ പീഡന വിമുക്തമായ ഇന്ത്യക്കായ് .
വിദ്യാസമ്പന്നമായ ഇന്ത്യക്കായ് . ആശംസകൾ
ചന്തുവേട്ടന് നന്ദി വായനയ്ക്കും അഭിപ്രായത്തിനും .നമ്മുടെ രാജ്യം നാം ആഗ്രഹിക്കുന്നത് പോലെ ഭരിക്കുവാന്‍ ഉതകുന്ന ഭരണകര്‍ത്താക്കള്‍ ഉണ്ടാകും നമുക്ക് കാത്തിരിക്കാം
Deleteഒരു നല്ല സന്ദേശമുള്‍ക്കൊള്ളുന്ന ലേഖനം....അതോടൊപ്പം നിരോധനം ഒരു പരിഹാരമാണന്നു വിശ്വസിക്കുന്നില്ല കാരണം ഓരോരുത്തരും പൌരബോധം ഉള്ളവരായിരിക്കണം (ഒന്ന്) എനിക്ക് എന്നോട് ബാധ്യതയുണ്ട്-എന്‍റെ ചിന്തയോ പ്രവൃത്തിയോ എന്നെ നശിപ്പിക്കുന്നതാവരുത് (രണ്ട് ) എനിക്ക് കുടുംബത്തോട് ബാധ്യതയുണ്ട്- എന്‍റെ വാക്കോ ചിന്തയോ പ്രവൃത്തിയോ കുടുംബത്തെ പ്രതികൂലമായി ബാധിക്കരുത്.(മൂന്ന്) എനിക്ക് സമൂഹത്തോട് ബാധ്യതയുണ്ട്- എന്‍റെ വാക്കോ ചിന്തയോ പ്രവൃത്തിയോ സമൂഹത്തിനെ വേദനിപ്പിക്കുന്നതാവരുത്. ഈ മൂന്നു കാര്യങ്ങള്‍ അറിഞ്ഞു പ്രവൃത്തിക്കുന്നവന്‍ തീര്‍ച്ചയായും വികാരങ്ങള്‍ക്ക് അതീതനായിരിക്കും...നല്ല പൌരനായിരിക്കും....നല്ല എഴുത്തിന് ആശംസകള്‍ റഷീദ് ഭായ്.
ReplyDeleteനന്ദി ശ്രീ അജുമോന്‍ ജോര്‍ജ് വായനയ്ക്കും മനസ്സു തുറന്നുള്ള അഭിപ്രായത്തിനും ,അഭിപ്രായത്തില്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അവനാണ് നന്മയുള്ള സല്‍സ്വഭാവിയായ യദാര്‍ത്ഥ മനുഷ്യന്‍ .നന്മയുടെ സന്ദേശമാണ് ഏതാനും വരികളിലൂടെ താങ്കള്‍ പറഞ്ഞിരിക്കുന്നത് .
Deleteനിരോധിക്കട്ടെ, മഹാത്മാവിന്റെ ഇന്ത്യ വരട്ടെ
ReplyDeleteനന്ദി വായനയ്ക്കും അഭിപ്രായത്തിനും .നമ്മളൊക്കെ ആഗ്രഹിക്കുന്ന ഇന്ത്യ സ്വപ്നമായി അവശേഷിക്കാതെയിരിക്കട്ടെ
Delete