ഹൃദ്യമാം ഭൂലോക പാതയില്‍
അല്പനേരം വ്യാകുലതകള്‍ ഇല്ലാതെ
നടക്കുവാന്‍ മോഹം
സഫലമാകാത്ത ഈ
വ്യാമോഹവും പേറി -ഞാന്‍
അലയുവാന്‍ തുടങ്ങിയിട്ട്
കാലമേറെയായി.
ഒരിക്കലും സഫല മാവില്ലാ -ഈ
ആഗ്രഹം എന്നറിയുമ്പോള്‍
അറിയാതെ മനസ്സില്‍നിന്നും
പുറത്തേക്ക് ഉത്ഭവിക്കുന്ന
മനോവിഷമം.
അറിഞ്ഞുകൊണ്ട്
ആശ്വാസ വാക്കുകള്‍ ഉരുവിടാനില്ല
എന്നിലാരും എന്നാ നഗ്നസത്യം
ജീവിക്കുവാനുള്ള എന്റെ
പ്രേരണ ചോര്‍ന്നു പോകുന്നത്
സത്യമാണെന്ന സത്യം
അറിയുന്നു ഞാന്‍ ഹൃദയ
വേദനയോടെ
അവസാന തുള്ളി രക്തവും
വാര്‍ന്നുപോയി മൃതിയടയും നേരം
അരുതേ എന്ന വാക്ക് കേള്‍ക്കുവാന്‍
ഉണ്ടാകുമോ ഈ ഹതഭാഗ്യന് യോഗം
ജന്മംകൊണ്ടു സമ്പന്നതയുടെ
മടിത്തട്ടില്‍ ജനിക്കുവാന്‍
കഴിയാത്തത് ഞാന്‍
ചെയ്ത മുന്ജന്മ പാപമോ
ഈ ദുര്‍ഘടമാം ജീവിത പാത
താണ്ടുവാന്‍ ആകാതെ പാതി -
പാതയില്‍ പൊലിയുവാന്‍ വിധി -
എന്നില്‍ നിക്ഷിപ്തമായത്
ഞാന്‍ ആഗ്രഹിക്കാത്തതായിരുന്നു .
വിധിയാണെന്ന ആശ്വാസ വാക്കുകള്‍ എനിക്ക് -
ഇഷ്ടപെടാത്ത വാക്കുകളായി എന്റെ -
കാതുകളില്‍ തിരമാലകളുടെ ശബ്ദ
മൂകരിതമായി അലയടിച്ചു
ആര്‍ത്തട്ടഹസിച്ചു കൊണ്ടേയിരിക്കുന്നു.
റഷീദ് തൊഴിയൂര്‍
7 Comments
പരാജിതന് കരഞിരുന്നാല് പിന്നെയാരു ജയിക്കും?
ReplyDeleteജീവിതം പാതി വഴിയില്‍ എന്തിന്റെ പേരിലായാലും അവസാനിക്കും അല്ലെങ്കില്‍ അവസാനിക്കപെടും എന്ന് ഉറപ്പായാല്‍ അങ്ങിനെയുള്ള ഒരാളുടെ മനസ്സാണ് ഞാന്‍ എഴുതുവാന്‍ ശ്രമിച്ചത് അത് എത്രകണ്ട് വിജയിച്ചു എന്ന് എനിക്കറിയില്ല .
ReplyDeleteആശംസകൾ
ReplyDeleteനന്ദി ശ്രീ ഷാജു അത്താണിക്കല്‍ നല്ല വാക്കുകള്‍ക്ക്.
ReplyDeleteപരാജിതനോട്..... പരാജയപ്പെടും വരെ....ബീ പോസറ്റീവ്....
ReplyDeleteനന്ദി ശ്രീ സുമേഷ് ഇവിടം വരെ വന്നതിന്
ReplyDeleteനന്നായിട്ടുണ്ട് കവിത...ഒരു പരാജയത്തില്‍ ഒരു വിജയമുണ്ട്....എസ് ജെ,,ormakalilude oru yathra sj fb
ReplyDeleteപ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ