ലണ്ടനില്‍ പഠിക്കാന്‍ പോയ കീര്‍ത്തി പ്രിയപെട്ടവരുടെ മുന്നിലേക്ക് കണ്ണീരോര്‍മയായി ഇന്നെത്തും;

🌹 ലണ്ടനില്‍ പഠിക്കാന്‍ പോയ കീര്‍ത്തി പ്രിയപെട്ടവരുടെ മുന്നിലേക്ക് കണ്ണീരോര്‍മയായി ഇന്നെത്തും; വിദേശത്തുപോയി പഠിക്കാന്‍ പോയ യുവതിയുടെ സ്വപ്നങ്ങള്‍ പാതി വഴിയില്‍ നിലച്ചത് കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും തീരാവേദനയായി


കാഞ്ഞാങ്ങാട്ടെ വെള്ളിക്കോത് കാരക്കുഴി കീര്‍ത്തി വിനായക വീട്ടില്‍ രണ്ടാഴ്ചയായി തേങ്ങലുകള്‍ മാത്രമാണ് ബാക്കിയാകുന്നത്.

മാര്‍ച്ച് 31 നു വീട്ടിലേക്ക് എത്തിയ ഫോണ്‍ കോളില്‍ ഏക മകള്‍ ലണ്ടനിലെ തേംസ് നദിയില്‍ വീണു മരിച്ചെന്ന സന്ദേശം പട്ടാളക്കാരനായ അച്ഛന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസം നിറഞ്ഞതായിരുന്നു.

കാഴ്ചയില്‍ പോലും കുട്ടിത്തം മായാത്ത കീര്‍ത്തി രാജഗോപാല്‍ പഠിക്കാന്‍ തിരഞ്ഞെടുത്തതും കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ആയിരുന്നു എന്നതും യാദൃച്ഛികതയായി.

ഇന്ത്യയില്‍ കാര്യമായി വികസിക്കാത്ത കോഴ്‌സ് പഠിക്കാന്‍ ഏറ്റവും നല്ലത് ലണ്ടനില്‍ ആണെന്ന ഉപദേശം സ്വീകരിച്ചാണ് ലണ്ടന്‍ കിങ്സ് കോളേജിലെ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് റൈറ്റ് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന ന്യു ജെന്‍ കോഴ്‌സ് പഠിക്കാന്‍ 25 കാരിയായ കീര്‍ത്തി പോയത്

ലണ്ടനില്‍ നിന്നും നാളെ പുലര്‍ച്ചെ മാന്ഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന കീര്‍ത്തിയുടെ മൃതദേഹം വൈകാതെ വീട്ടില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

രാവിലെ പത്തുമണിയോടെ വീട്ടില്‍ എത്തുന്ന മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം വൈകാതെ സംസ്‌കരിക്കും എന്നാണ് കുടുംബ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി.

ഏക സഹോദരന്‍ വിനായക് .


ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകൾ…
ഒരു നിമിഷം കൊണ്ട് ഇല്ലാതെയായി …

ചില സ്വപ്നങ്ങൾ…
പൂവണിയുന്നതിന് മുമ്പ് തന്നെ…
ഓർമ്മകളായി മാറിപ്പോകുന്നു…

“അകാലത്തിൽ വിടപറഞ്ഞ പ്രിയ കീർത്തിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ…
ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ലഭിക്കട്ടെ …
കീർത്തിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു…”


റിപ്പോർട്ടർ: റഷീദ് ഹൊഴിയൂർ
Fusion Flicks Media

Post a Comment

0 Comments