ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജീവിതയാത്ര


ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള 

സമഗ്ര ലേഖനം



മലയാള ചലച്ചിത്രരംഗത്തെ അപൂർവ പ്രതിഭകളിലൊരാളാണ് ജഗതി ശ്രീകുമാർ.ജഗതി ശ്രീകുമാർ വെറും ഹാസ്യതാരമല്ല, ഒരു നാടകപ്രതിഭയും സാഹിത്യപ്രവർത്തകനുമായിരുന്നു . അരങ്ങിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ അതുല്യകലാകാരനാണ് ജഗതി  ശ്രീകുമാർ.

🔹 കുടുംബ പശ്ചാത്തലം & വിദ്യാഭ്യാസം

പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന്‌, തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു. കൃഷ്ണകുമാർ എന്ന അനുജനും ജമീല, സുഗദമ്മ എന്നീ അനുജത്തിമാരും അദ്ദേഹത്തിനുണ്ട് ജഗതി ശ്രീകുമാർ ചെങ്ങന്നൂരിലെ ചെറിയനാട് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം നടത്തി. തുടർന്ന് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി. അദ്ദേഹത്തിന്റെ സഹപാഠികളിൽ കെ. ജയകുമാർ, രവി വള്ളത്തോൾ എന്നിവർ ഉൾപ്പെടുന്നു.

🔹 ജഗതി ശ്രീകുമാർ –അരങ്ങിലെ തുടക്കം  മിമിക്രിയിലൂടെ 



മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു . മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്ന്  അറിയപ്പെടുന്നു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്  അദ്ദേഹത്തിന്റെ ആദ്യ അരങ്ങേറ്റം — ശ്രീമന്ദിരം കെ.പി.യുടെ “ഓണമുണ്ടും ഓടക്കുഴലും” എന്ന നാടകത്തിലൂടെ.  എന്നാൽ മൂന്നാം  വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു ആ ചിത്രത്തിന്റെ തിരക്കഥ. 

🔹 സിനിമയിലേക്കുള്ള പ്രവേശനം

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്.1974-ൽ കന്യാകുമാരി എന്ന സിനിമയിൽ  ഒരു ചെറിയ വേഷത്തിലൂടെ  അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു.എന്നാൽ 1975-ലെ ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യൻ “പപ്പു”എന്ന  വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.  ചട്ടമ്പി കല്യാണിയിൽ “പപ്പു” എന്ന കഥാപാത്രം അവതരിപ്പിച്ചപ്പോൾ, ജഗതിയുടെ ഹാസ്യശൈലി പ്രേക്ഷകരുടെ ഹൃദയം കവർന്നു .വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 1984 മുതൽ തൊണ്ണൂറുകൾ വരെ മലയാളസിനിമയുടെ സബ് സൂപ്പർസ്റ്റാർ ആയിരുന്നു.

ജഗതി ശ്രീകുമാർ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

2012

  • അർദ്ധനാരീശ്വരൻ
  • യാത്ര തുടരുന്നു
  • പരുദീസനം 66
  • മധുരാ ബസ്
  • ഏഴാം സുര്യൻ
  • തിരുവമ്പാടി തമ്പാൻ
  • മഞ്ചാടികുരു
  • ഗ്രാന്റ്മാസ്റ്റർ

2011

  • ഇന്ത്യൻ രൂപി
  • തേജാ ഭായ് ആൻഡ്‌ ഫാമിലി

2010

  • എൽസമ്മ എന്ന ആൺകുട്ടി
  • മലർവാടി ആർട്സ് ക്ലബ്
  • 24 hrs
  • ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B
  • നായകൻ

2009

  • ഇവിടം സ്വർഗ്ഗമാണ്
  • എയ്ഞ്ചൽ‌ ജോൺ
  • കേരളവർ‌മ്മ പഴശ്ശിരാജ
  • കേരള കഫേ
  • ലൗഡ് സ്പീക്കർ
  • കാഞ്ചീപുരത്തെ കല്യാണം
  • കലണ്ടർ
  • പാസഞ്ചർ
  • ഐ.ജി.
  • സാഗർ‌ ഏലിയാസ് ജാക്കി
  • ഭാര്യ സ്വന്തം സുഹൃത്ത്
  • ഹൈലെസമകന്റെ അച്ഛൻ‌
  • ബനാറസ്
  • കെമിസ്ട്രി
  • ഡോക്ടർ‌ പേഷ്യന്റ്
  • കഥ സംവിധാനം കുഞ്ചാക്കോ
  • കപ്പലുമുതലാളി
  • മൗസ് ആന്റ് ക്യാറ്റ്
  • മൈ ബിഗ് ഫാദർ
  • നമ്മൾ‌ തമ്മിൽ‌
  • പുതിയ മുഖം
  • രഹസ്യ പോലീസ്
  • സമസ്തകേരളം പിഒ
  • സ്വലെ
  • വെള്ളത്തൂവൽ‌

2008

  • ക്രേസി ഗോപാലൻ
  • മഞ്ചാടിക്കുരു
  • സുൽ‌ത്താൻ
  • ട്വന്റി ട്വന്റി
  • തലപ്പാവ്
  • ആയുധം
  • പരുന്ത്
  • മാടമ്പി
  • വൺ‌വേ ടിക്കറ്റ്
  • സൈക്കിൾ‌
  • ഒരു പെണ്ണും രണ്ടാണും
  • ദേ ഇങ്ങോട്ടു നോക്കിയേലോ
  • ലിപോപ്പ്
  • പാർ‌ഥൻ‌ കണ്ട പരലോകം
  • പോസിറ്റീവ്
  • സ്വർ‌ണ്ണം
  • താവളം

1975

  • ചട്ടമ്പി കല്യാണി

Sources: Data compiled from film history and publicly available records.

🎬 

 ജഗതി ശ്രീകുമാർ അഭിനയിച്ച 

മികച്ച പത്ത് സിനിമകൾ

  1. നിഴൽക്കുത്ത് (2002)
    സംവിധാനം: അടൂർ ഗോപാലകൃഷ്ണൻ
    കഥാപാത്രം: ബ്രിട്ടീഷ് ഭരണകാലത്തെ ശിക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ, ജഗതി ശ്രീകുമാറിന്  കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം  മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ഈ സിനിമയിലൂടെ  ലഭിച്ചു.
  2. കിലുക്കം (1991)
    സംവിധാനം: പ്രിയദർശൻ
    കഥാപാത്രം: നിശ്ചൽ റോയ്, ഫോട്ടോഗ്രാഫർ
     മലയാളത്തിലെ മികച്ച കോമഡി ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കിലുക്കം എന്ന സിനിമയിൽ ; ജഗതിയുടെ ഹാസ്യപ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.
  3. മീശമാധവൻ (2002)
    സംവിധാനം: ലാൽ ജോസ്
    കഥാപാത്രം: പിള്ളേച്ചൻ എന്ന ഭഗീരഥൻ പിള്ള, സ്വാർത്ഥനും അഹങ്കാരിയും 
     ജഗതിക്ക് സംസ്ഥാന അവാർഡ് ലഭിച്ച ചിത്രം; കോച്ചിൻ ഹനീഫയുമായുള്ള കെമിസ്ട്രി ശ്രദ്ധേയമാണ്.
  4. യോദ്ധ (1992)
    സംവിധാനം: സംഗീത് ശിവൻ
    കഥാപാത്രം: അരസുമൂട്ടിൽ അപ്പുക്കുട്ടൻ
    മോഹൻലാലിനൊപ്പം ജഗതിയുടെ കോമഡി പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി
    അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ.എന്ന ഗാനത്തിൽ  ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ചു .
  5. ഒരു സി.ബി.ഐ. ഡയറി കുറിപ്പ് (1988)
    സംവിധാനം: കെ. മധു
    കഥാപാത്രം: ചാക്കോ, സി.ബി.ഐ. ഉദ്യോഗസ്ഥൻ
    മലയാളത്തിലെ ആദ്യത്തെ സി.ബി.ഐ. അന്വേഷണ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു; ജഗതിയുടെ വിക്രം സബ് ഇൻസ്പെക്ടർ, സി.ബി.ഐ. എന്ന കഥാപാത്രം  ശ്രദ്ധേയമാണ്.
  6. ഉറുമി (2011)
    സംവിധാനം: സന്തോഷ് ശിവൻ
    കഥാപാത്രം: ചാക്കോച്ചൻ
     ചരിത്ര പശ്ചാത്തലത്തിൽ ജഗതിയുടെ പ്രകടനം ശ്രദ്ധേയമാണ്.
  7. മൂക്കില്ലാരാജ്യം (1991)
    സംവിധാനം: അശോകൻ-താഹ
    കഥാപാത്രം: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗി
     ഹാസ്യപ്രധാനമായ ഈ ചിത്രത്തിൽ ജഗതിയുടെ പ്രകടനം ശ്രദ്ധേയമാണ്.
  8. നന്ദനം (2002)
    സംവിധാനം: രഞ്ജിത്ത്
    കഥാപാത്രം: ഉണ്ണിയേട്ടൻ
     ജഗതിയുടെ ഹാസ്യപ്രകടനം ഈ ചിത്രത്തിൽ ശ്രദ്ധേയമാണ്.
  9. തന്മാത്ര (2005)
    സംവിധാനം: ബ്ലെസി
    കഥാപാത്രം: ശിവൻ
     ഗൗരവപൂർണ്ണമായ ഈ ചിത്രത്തിൽ ജഗതിയുടെ പ്രകടനം ശ്രദ്ധേയമാണ്.
  10. മഞ്ചാടിക്കുരു(2012)
    18നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഞ്ചാടിക്കുരു. അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2008ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി പ്രദർശിപ്പിച്ചു.
    കഥാപാത്രം: ഉണ്ണീ 

    🔹 ഹിറ്റ് സിനിമകളും പ്രശസ്ത കഥാപാത്രങ്ങളും

    1980കളോടെയാണ് ജഗതി മലയാള സിനിമയുടെ അനിവാര്യ ഘടകമാകുന്നത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമകളിൽ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി.

    • പൂച്ചക്കൊരു മൂക്കുത്തി
    • ബോയിംഗ് ബോയിംഗ്
    • അരം + അരം = കിന്നരം
    • താളവട്ടം
    • മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
    • ഹലോ മൈ ഡിയർ റോഗ് നമ്പർ
    • സുമിത്രം

    1988-ലെ മൂന്നാം പക്കം എന്ന സിനിമയിലെ കാവലൻ എന്ന വേഷം ഏറെ പ്രശംസിക്കപ്പെട്ടു. അതേ വർഷം CBI ഡയറി കുറിപ്പ് എന്ന ക്ലാസിക് ത്രില്ലറിൽ അദ്ദേഹം വിക്രം എന്ന അന്വേഷണ ഉദ്യോഗസ്ഥൻറെ വേഷം ചെയ്തതോടെ ആ കഥാപാത്രം ജനപ്രിയമായി. പിന്നീട് പുറത്തിറങ്ങിയ 1989, 2004, 2005, 2022 പുറത്തിറങ്ങിയ  CBI ഡയറി കുറിപ്പ് തുടർ സിനിമകളിൽ  അദ്ദേഹം അതേ റോളിൽ എത്തിയിരുന്നു.

    ജഗതി ശ്രീകുമാറിന് ലഭിച്ച  പുരസ്കാരങ്ങൾ  

    🎬 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം

    • മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ്‌ – 2011 – സ്വപ്നസഞ്ചാരി
    • പ്രത്യേക ജൂറി അവാർഡ്‌ – 2009 – രാമാനം
    • പ്രത്യേക ജൂറി അവാർഡ്‌ – 2007 – പരദേശി, അറബികഥ, വീരാളിപട്ട്‌
    • മികച്ച രണ്ടാമത്തെ നടൻ – 2002 – മീശ മാധവൻ, നിഴൽക്കുത്ത്
    • മികച്ച രണ്ടാമത്തെ നടൻ – 1991 – കിലുക്കം, അപൂർവം ചിലർ

    🏆 മറ്റ് ഫിലിം അവാർഡുകൾ

    • ഏഷ്യാനെറ്റ് ഫിലിം അവാർഡ്
    • ജയ്ഹിന്ദ് ടി വി അവാർഡ്

    ⚖️ വിവാദം: വിതുര സ്ത്രീപീഡന കേസ്

    കൊടിയ വിവാദങ്ങൾക്ക് ജഗതി ശ്രീകുമാർ വിദേയനായിട്ടുണ്ട് .  വിതുര സ്ത്രീപീഡന കേസ്. ജഗതി ശ്രീകുമാറിനെതിരെ സ്ത്രീപീഡന ആരോപണങ്ങൾ ഉയർന്നത്. കേസിൽ ജഗതി ശ്രീകുമാറിനെ പ്രതിചേർത്തിരുന്നെങ്കിലും കോടതി പിന്നീട് വെറുതെ വിട്ടു. എന്നാൽ, ഈ വിധിയ്ക്കെതിരെ സർക്കാരിന്റെ അപ്പീൽ ഇപ്പോഴും ഹൈക്കോടതിയിൽ നിലനിൽക്കുന്നു.

    പ്രശസ്ത സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമായ പ്രൊഫ. ഗീത എഴുതിയ ‘അന്യായങ്ങൾ’ എന്ന പുസ്തകത്തിൽ, വിതുര പെൺകുട്ടിയുടെ വെളിപ്പെടുത്തലുകൾ ഉണ്ട്. അവിടെ പെൺകുട്ടി പറഞ്ഞിരിക്കുന്നതുപോലെ:

    ജഗതി തന്നെ പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകി . തന്നെ ഉപദ്രവിയ്ക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യർത്ഥനയെ ജഗതി ശ്രീകുമാർ  മാനിച്ചില്ല. മുറിക്കുള്ളിൽ ഓടിച്ചു പിടിച്ചാണ് ജഗതി തന്നെ പീഡിപ്പിച്ചത് എന്നതായിരുന്നു മൊഴി .

    ഈ പ്രസ്താവനകൾ വലിയ വാർത്തയായിരുന്നു, കൂടാതെ സാമൂഹികവും നിയമപരവുമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു.വിതുര കേസുമായി ബന്ധപ്പെട്ട് ജഗതി ശ്രീകുമാറിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു. പലരു അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. എന്നാല്‍ കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. കോടതി കുറ്റക്കാരെന്നു കണ്ടെത്തുമ്പോള്‍ മാത്രമാണ് ഒരാള്‍ കുറ്റവാളിയാവുന്നത്.



    🔹 വ്യക്തിജീവിതം



    1974-ൽ ജഗതി മല്ലികയെ വിവാഹം കഴിച്ചു, 1976-ൽ വിവാഹമോചനം നേടി. പിന്നീട് 1980-ൽ ശോഭയെ വിവാഹം ചെയ്തു. രാജ് കുമാർ , പാർവതി എന്നിവരാണ് ഇവർക്കുള്ള മക്കൾ. 2012-ൽ നടി ശ്രീലക്ഷ്മി ശ്രീകുമാർ എന്ന മകളെ അദ്ദേഹം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി.ജഗതി ശ്രീകുമാറിന് അദ്ദേഹത്തിൻറെ മൂന്നാമത്തെ പത്നി കലയിൽ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി

    2012-ൽ ഉണ്ടായ വാഹനാപകടത്തിനു  ശേഷം അഭിനയത്തിൽ നിന്നും അദ്ദേഹം പിന്മാറി. എന്നാൽ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളും,  സിനിമക്കായി നൽകിയ  സംഭാവനകളും ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഭാഗമാണ്.ജഗതി ശ്രീകുമാറും കുടുംബവും.നടൻ എന്ന നിലക്കുള്ള മികവിനൊപ്പം,കുടുംബബന്ധങ്ങൾക്കിടയിലും,അദ്ദേഹം ഒരേ പോലെ അനുഭാവപൂർണ്ണനാണ്.

    🔹 ഒരു കാലഘട്ടത്തിന്റെ പ്രതീകം

    1500-ലധികം ഹാസ്യ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ജഗതി ശ്രീകുമാർ, കോമഡി വേഷങ്ങളിൽ നേടിയ ജനപ്രിയതയുടെ പടവുകൾ പിന്നിട്ട്, ഗൗരവപൂർണ്ണ കഥാപാത്രങ്ങളിലൂടെ തൻ്റെ അഭിനയ വൈഭവം  തെളിയിച്ച അതുല്യ നടനാണ്. 

    മലയാള സിനിമയുടെ വളർച്ചയിലേക്കുള്ള സംഭാവന മാത്രം കൊണ്ടല്ല, മലയാളികളുടെ ജീവിതത്തിലേക്കുള്ള ചേർന്നുനിൽപ്പും അദ്ദേഹത്തെ വേറിട്ടു കാണുന്നു. തന്റെ ഡയലോഗ് ഡെലിവറിയും ടൈമിംഗ് സെൻസും അനേകം പുതുമുഖങ്ങൾക്ക് പാഠമാണ്.

    1980കളിലും 90കളിലും ഒട്ടേറെ മികച്ച ഹാസ്യവേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹം, ചില കഥാപാത്രങ്ങളെ  വേദനയുടെ ആഴങ്ങളിലേക്കും നമ്മെ  നയിച്ചു

    ഇന്നും  പുതിയ ജനറേഷനിലും ജഗതിയുടെ ചിരിയും അഭിനയം യുവാക്കളുടെ മെമ്മുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വൈറലാകുന്നു. ജഗതിയെ മറക്കാനാകില്ല, മറക്കാനിടയില്ല — കാരണം അദ്ദേഹം മലയാള സിനിമയുടെ ഹൃദയസ്പന്ദനമാണ്. ഹാസ്യ കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജഗതി ശ്രീകുമാർ, കോമഡി കഥാപാത്രങ്ങൾ  മാത്രമല്ല, ഗൗരവവേഷങ്ങളിലും അഭിനയിച്ച്‌  തൻ്റെ  കഴിവ് തെളിയിച്ച  അതുല്യനടനാണ് ജഗതി ശ്രീകുമാർ . മലയാള സിനിമയുടെ ചരിത്രത്തിൽ അദ്ദേഹം ഒരിക്കലും മായാതെ  നിലനിൽക്കും എന്നത് തീർച്ചയാണ് .


    ✍️ രചിച്ചത്: റഷീദ് തൊഴിയൂർ
    📌 ബ്ലോഗ്: ചിന്താക്രാന്തൻ

Post a Comment

0 Comments