11 October 2014

ചെറുകഥ .അപ്രതീക്ഷിതം


ചിത്രം കടപ്പാട് ആര്‍ട്ട്‌ ഓഫ് ഡ്രോയിംഗ്

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കില്‍ കൃഷ്ണ പ്രിയയ്ക്ക് ജോലി ലഭിച്ചിട്ട് രണ്ടു വര്‍ഷം കഴിയുന്നു .കൂടെ ജോലി നോക്കുന്ന മറ്റ് മൂന്നു യുവതികള്‍ക്കൊപ്പം കൊച്ചിയില്‍ തന്നെ വാടകവീട്ടിലാണ് കൃഷ്ണ പ്രിയയുടെ താമസം .കോട്ടയം ജില്ലയിലെ മേലുകാവിലെ സ്വന്തം വീട്ടിലേക്ക് തുടര്‍ച്ചയായി നാലില്‍ കൂടുതല്‍ അവധി ദിവസങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കൃഷ്ണ പ്രിയ പോകാറുള്ളൂ .വീട്ടില്‍ അമ്മയും രണ്ടാനച്ഛനും അമ്മയ്ക്ക് രണ്ടാനച്ഛനില്‍ ഉണ്ടായ രണ്ട് അനുജന്മാരുമാണ് ഉള്ളത്. കൃഷ്ണ പ്രിയയുടെ അച്ഛന്‍ കൃഷ്ണ പ്രിയയുടെ രണ്ടാം വയസ്സില്‍ സര്‍പ്പവിഷം തീണ്ടി മരണപെടുകയായിരുന്നു .വൈദ്യുതി കാര്യാലയത്തിലെ ഉദ്ദ്യോഗസ്ഥരാണ് അമ്മയും   രണ്ടാനച്ഛനും ,അച്ഛന്‍റെ മരണശേഷം രണ്ടാനച്ഛന്‍ അമ്മയെ വശീകരിച്ച് വിവാഹം ചെയ്യുകയായിരുന്നു . രണ്ടാനച്ഛന്‍  മുഴുനീള മദ്യപാനിയായത് കൊണ്ട് അയാളെ അവള്‍ക്ക് ഭയമാണ് .പ്രായപൂര്‍ത്തിയായതില്‍ പിന്നെ രണ്ടാനച്ഛന്‍റെ അര്‍ത്ഥംവെച്ചുള്ള  നോട്ടവും സംസാരവും  മകളെ നോക്കുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ അല്ല .വീട്ടില്‍ അമ്മ പുറത്തുപോയ സമയങ്ങളില്‍ പലപ്പോഴും കുളിക്കുമ്പോള്‍ കുളിപ്പുരയുടെ കിടിക്കിയിലൂടെ  അയാള്‍ ഒളിഞ്ഞുനോക്കാറുണ്ടായിരുന്നു.അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകുന്നത് അവള്‍ ഇഷ്ടപെട്ടിരുന്നില്ല . കൊച്ചിയില്‍ ജോലി ലഭിച്ചപ്പോള്‍ രണ്ടാനച്ഛനില്‍ നിന്നും രക്ഷപെട്ടതില്‍  അവള്‍ ഒരു പാട് അഹ്ലാദിച്ചു .

ജോലിയില്‍ നിന്നും ലഭിക്കുന്ന വേതനം  അമ്മയുടെ നിര്‍ദേശ പ്രകാരം അവള്‍ സ്വന്തം പേരില്‍ നിക്ഷേപിക്കുകയാണ് പതിവ്.ആദ്യ ശമ്പളം ലഭിച്ച വിവരം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ അന്ന്  പറഞ്ഞു .

,, എന്‍റെ മോള് ശമ്പളം ലഭിച്ച തുക മോളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചോളൂ .അത് മോളുടെ വിവാഹ സമയത്ത് വിവാഹ ചിലവുകള്‍ക്ക് എടുക്കാം ഞങ്ങള്‍ ഇവിടെ ഇതുവരെ ജീവിച്ചത് പോലെ ജീവിച്ചോളാം .അച്ഛന്‍റെ കയ്യില്‍ എത്ര രൂപ കിട്ടിയാലും അങ്ങേര്‍ അത് കുടിച്ചു നശിപ്പിക്കും ,,

കൊച്ചിയിലെ കൃഷ്ണ പ്രിയയുടെ   ജീവിതം സന്തോഷപ്രദമായിരുന്നു .  കൂടെ ജോലി  ചെയ്യുന്ന  ജലാല്‍ അഹമ്മദ് ഇന്ന് അവളുടെ എല്ലാമാണ്  .അപ്രതീക്ഷിതമായി കൃഷ്ണ പ്രിയയുടെ ജീവിതത്തിലേക്ക് കടന്നുവന്ന അയാള്‍ സല്‍സ്വഭാവിയും സ്നേഹസമ്പന്നനുമായിരുന്നു .   ജോലി ലഭിച്ച ആദ്യമാസം പനിപിടിച്ച് കിടപ്പിലായ  കൃഷ്ണ പ്രിയയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍  വാടക വീട്ടിലേക്ക് സ്ഥാപനത്തില്‍ നിന്നും പറഞ്ഞയച്ചത് അയാളെയായിരുന്നു .തന്‍റെ ദീനം അയാളെ വല്ലാതെ വ്യാകുലനാക്കി എന്ന് അന്ന് അയാളുടെ സംസാരത്തില്‍ നിന്നും നോട്ടത്തില്‍ നിന്നും അവള്‍ മനസ്സിലാക്കി .അന്നുമുതല്‍ അവളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും അവളോടൊപ്പം അയാളുണ്ട് .കൃഷ്ണ പ്രിയ ഇടയ്ക്കൊക്കെ അയാളുടെ കൂടെ പുറത്ത് പോകുകയും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു .കഴിഞ്ഞ ആഴ്ചയില്‍ അയാളോടൊപ്പം കൃഷ്ണ പ്രിയ സിനിമയ്ക്ക് പോകുമ്പോള്‍ പ്രതീക്ഷിക്കാത്ത സംസാരം അയാളില്‍ നിന്നും ഉണ്ടായി .

,,കൃഷ്ണ പ്രിയ ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്നോട് പിണങ്ങുമോ ?,,

,, ജലാല്‍ പറഞ്ഞോളൂ ഞാന്‍ പിണങ്ങില്ല പിണങ്ങാവുന്ന ഒരു കാര്യവും ജലാല്‍ എന്നോട് പറയില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്‌ അതുകൊണ്ടല്ലേ സമയവും കാലവും  നോക്കാതെ ഞാന്‍ ഇയാളുടെ കൂടെ വിളിക്കുമ്പോഴൊക്കെ ഇറങ്ങിപോരുന്നത്  ,,

,, പക്ഷെ ഇത് നമ്മുടെ ജീവിത പ്രശ്നമാണ് ഞാന്‍ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ,,

,, ജീവിത പ്രശ്നമോ അത് എന്ത് പ്രശ്നം ? ജലാല്‍ കാര്യം പറയൂ ,,

,, ഞാന്‍ ...ഞാന്‍ ഇയാളെ വിവാഹംകഴിച്ചോട്ടെ ,,

ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അയാളുടെ വാക്കുകള്‍. നഗരപാതയിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്ന കാഴ്ചകള്‍ നോക്കി മറുപടി പറയാതെ അവള്‍ അയാളുടെ വാഹനത്തിന്‍റെ മുന്‍സീറ്റില്‍ ഇരുന്നു .ജലാലിനെ പോലെ ഒരാളെ ഭര്‍ത്താവായി ലഭിക്കുക എന്നത് ഏതൊരു സ്ത്രീയുടെയും ഭാഗ്യമായിരിക്കും .പക്ഷെ വിത്യസ്തരായ മതവിശ്വാസികള്‍ .വിവാഹിതരായാല്‍ സമൂഹം അംഗീകരിക്കാത്ത ബന്ധമാവില്ലെ എന്നതായിരുന്നു കൃഷ്ണ പ്രിയയുടെ ചിന്ത . അല്പം കഴിഞ്ഞപ്പോള്‍ കൃഷ്ണ പ്രിയ അയാളുടെ മുഖത്തേക്ക് നോക്കി ജലാലിന്‍റെ  മുഖം അപ്പോള്‍ വിളറിയിരുന്നു .ഇതുവരെ കാണാത്ത അയാളുടെ മുഖഭാവം കണ്ടപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു .

,,എന്താടൊ താന്‍ ഈ പറയുന്നെ ഞാന്‍ ഒരു പാവം ഹിന്ദു പെണ്‍കുട്ടി ഇയാളോ പേരുകേട്ട സമ്പന്നമായ  തറവാട്ടിലെ ഹാജിയാരുടെ മകന്‍. ഇയാള്‍  എന്നെ കല്യാണം കഴിച്ചാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും  ഒറ്റപെടും അത് വേണ്ടടോ നമുക്ക് എന്നും നല്ല സുഹൃത്തുക്കളായിരിക്കാം .,,

,,   കൃഷ്ണ പ്രിയ ഞാന്‍ വെറുതെ പറഞ്ഞതല്ല എനിക്ക് വേണം തന്നെ നമുക്ക് രണ്ടു പേര്‍ക്കും ജോലിയുണ്ട് നമുക്ക്  ജീവിക്കാന്‍ ആരുടേയും ഔദാര്യം വേണ്ട ഇപ്പോള്‍ തത്കാലം നമുക്ക് ബംഗ്ലൂര്‍ക്ക് പോകാം അവിടെ നമുക്ക് എന്‍റെ ഒരു സുഹൃത്ത് ജോലി തരപെടുത്തിതരാം എന്ന് പറഞ്ഞിട്ടുണ്ട് .ഇവിടെ നിന്നും ലഭിക്കുന്ന വേതനത്തെക്കാള്‍ ഇരട്ടി വേതനം നമുക്ക് അവിടെ ലഭിക്കുകയും ചെയ്യും   .മനസ്സില്‍ ഇഷ്ടം തോന്നിയ ആളുടെ കൂടെ ജീവിക്കുവാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ജീവിതത്തിലെ ഏറ്റവുംവലിയ മഹാഭാഗ്യം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍  ,,

ജലാലിന്‍റെ വാക്കുകള്‍ കൃഷ്ണ പ്രിയയുടെ ഹൃദയമിടിപ്പിന്‍റെ വേഗത അധികരിപ്പിച്ചു .മനസ്സിന് അസ്വസ്ഥത തോന്നിയപ്പോള്‍ കൃഷ്ണ പ്രിയ പറഞ്ഞു. 

,, ജലാല്‍ നമുക്ക് തിരികെ പോകാം ഇന്ന് ഇനി സിനിമയ്ക്ക് പോയാല്‍ ശെരിയാവില്ല മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു  .,, 

ജലാല്‍ വാഹനം തിരിച്ചുവിട്ടു .താമസസ്ഥലം എത്താറായപ്പോള്‍   കൃഷ്ണ പ്രിയ ചോദിച്ചു .

,, ഞാന്‍ വിവാഹത്തിന് സമ്മതിച്ചാല്‍ എന്നെ ഇയാള് എന്‍റെ ഈ കണ്ണുകള്‍ എന്നേയ്ക്കുമായി അടയുന്നത് വരെ സംരക്ഷിക്കുമോ ?,,

അയാള്‍ ഇടതു കരം  കൊണ്ട് അവളുടെ കരം നുകര്‍ന്ന് അയാളുടെ ഹൃദയത്തോട് ചെര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു .

,, എന്‍റെ കണ്ണുകള്‍ എന്നെന്നേക്കുമായി അടയുന്നത്  കൃഷ്ണ പ്രിയയുടെ മടിയില്‍ കിടന്നുകൊണ്ടാകണം എന്നാണ് എന്‍റെ ആഗ്രഹം .,,

അപ്പോള്‍ രണ്ടുപേരുടെയും ഇമകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ പൊഴിഞ്ഞു .പിന്നീട് തീരുമാനങ്ങള്‍ പെടുന്നനെയായിരുന്നു .ജലാലും  കൃഷ്ണ പ്രിയയും ബംഗ്ലൂര്‍ക്ക് പോകുവാന്‍ തീരുമാനിച്ചു .അവിടെ പോയി ജോലി ലഭിച്ചതിനു ശേഷം വിവാഹിതരാവാം എന്നായിരുന്നു അവരുടെ തീരുമാനം .തത്കാലം ഇപ്പോള്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ നിന്നും രണ്ടുപേരും മൂന്നുമാസത്തേക്ക് അവധിയെടുത്ത്  ജലാലിന്‍റെ വാഹനത്തില്‍ ബംഗ്ലൂര്‍ക്ക് രണ്ടുപേരും യാത്രയായി .മൈസൂര്‍ വഴിയാണ് യാത്ര വഴിക്കടവ് കഴിഞ്ഞപ്പോള്‍  നാട്ടിന്‍പുറത്തിന്‍റെ ശാലീനതയില്‍ നിന്നും വന്യതയിലെക്കുള്ള മാറ്റം കൃഷ്ണ പ്രിയയില്‍ കൌതുകം തോന്നിപ്പിച്ചു .ജലാല്‍ പലവട്ടം ബംഗ്ലൂര്‍ക്ക് യാത്ര ചെയ്തതുകൊണ്ട് അയാള്‍ക്ക്‌ വഴി സുപരിചിതമായിരുന്നു.

വനത്തിലെ  പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍‍  വന്യജീവികളെ  പല സ്ഥലങ്ങളിലും കാണുമ്പോള്‍ കൃഷ്ണ പ്രിയ ഭയത്തോടെ ജലാലിന് അരികിലേക്ക് ചേര്‍ന്നിരുന്നു .കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു വാഹനം തങ്ങളുടെ വാഹനത്തെ പിന്തുടരുന്നതായി ജലാലിന് തോന്നി .വാഹനത്തിന് മറികടന്ന് പോകുവാന്‍ പലവട്ടം  അവസരം കൊടുത്തപ്പോള്‍ ആ വാഹനം മറികടന്നു   പോയില്ല .കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ വാഹനത്തില്‍ അഞ്ചു യുവാക്കളെ അയാള്‍ കണ്ടു .പാട്ടും കൂത്തുമായി അഹ്ലാദത്തോടെ തങ്ങളുടെ വാഹനത്തെ പിന്തുടരുന്ന യുവാക്കളുടെ ചെയ്തികള്‍ ജലാലിനേയും കൃഷ്ണ പ്രിയയേയും അസ്വസ്ഥരാക്കി . വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ പുറകെ വന്നിരുന്ന വാഹനം വേഗതയില്‍ ജലാലിന്‍റെ വാഹനത്തെ മറികടന്ന് മുന്‍വശത്തേക്ക് വന്ന് ബ്രൈക്കിട്ടു .ജലാലിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാതയില്‍ നിന്നും വാഹനം തെന്നിമാറി വനത്തിലേക്ക് പ്രവേശിച്ച് മരത്തില്‍ ഇടിച്ചു നിന്നു .

ജലാല്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പാതയരികില്‍ നിറുത്തിയ യുവാക്കളുടെ വാഹനത്തിന്  അരികിലേക്ക് പാഞ്ഞു .വാഹനം ഓടിച്ചിരുന്നയാളെ ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിട്ട് പോതിരിരെ മര്‍ദ്ദിച്ചു  .ഞൊടിയിടയില്‍ മറ്റു നാല് യുവാക്കളും ജലാലിനെ നേരിട്ടു .അഞ്ചു പേരും കൂടി ജലാനിനെ പൊതിരെ മര്‍ദ്ദിച്ചുകൊണ്ടിരുന്നു  .നീണ്ട പോരാട്ടത്തിനൊടുവില്‍ .ജലാല്‍ അവശനായി നിലംപതിച്ചു .  കൃഷ്ണ പ്രിയ അലമുറയിട്ട് ജലാലിനെ രക്ഷിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു .യുവാക്കള്‍  കൃഷ്ണ പ്രിയയെ എടുത്ത് അവരുടെ വാഹനത്തില്‍ കയറ്റി യാത്രയായി .ജലാല്‍ എന്ത് ചെയ്യണം എന്ന് അറിയാതെ നിലത്തുനിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ നിസഹായനായി കിടന്നു  .

വാഹനം അമിതവേഗത്തില്‍ ചീറിപ്പാഞ്ഞു. കൃഷ്ണ പ്രിയ പ്രാണരക്ഷാര്‍ഥം അലമുറയിട്ട് കരയാന്‍ തുടങ്ങിയപ്പോള്‍ കന്നഡ സംസാരിക്കുന്ന  യുവാക്കള്‍   കൃഷ്ണ പ്രിയയുടെ  രണ്ടു കൈകളും പുറകിലേക്ക് കൂട്ടികെട്ടിയാതിനോടൊപ്പം അവളുടെ  ഷാള്‍  എടുത്ത് വായില്‍ കുത്തിത്തിരുകി നിശബ്ദയാക്കി  .യുവാക്കള്‍ മദ്യപിച്ചുകൊണ്ടിരുന്നു. ഒപ്പം യുവാക്കളുടെ കരങ്ങള്‍     കൃഷ്ണ പ്രിയയുടെ രഹസ്യ ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാന്‍ തുടങ്ങി. നിസഹായതയോടെ കൃഷ്ണ പ്രിയ ഇമകള്‍ ഇറുക്കിയടച്ചു .പാതയിലൂടെ വേറെ വാഹനങ്ങള്‍ പോകുന്നുണ്ടെങ്കിലും കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തിന്‍റെ ഗ്ലാസുകളില്‍ കൂളിംഗ് പെയ്പേര്‍ ഒട്ടിച്ചിരുന്നതിനാല്‍ വാഹനത്തിന് അകത്ത് നടക്കുന്നത് ഒന്നും തന്നെ  ആരുടേയും കണ്ണില്‍ പെട്ടില്ല .അപ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു .


വാഹനം  കുറേ ദൂരം പിന്നിട്ടപ്പോള്‍  ഒരു പോലീസ്‌ വാഹനം  കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു .അവസരം ലഭിച്ചപ്പോള്‍ പോലീസ്‌ വാഹനം കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തെ മറികടന്നുകൊണ്ട്‌ കുറുകേ നിറുത്തി. കൃഷ്ണ പ്രിയയെ കയറ്റിയ വാഹനത്തില്‍ നിന്നും യുവാക്കള്‍ ഇറങ്ങി വനത്തിലേക്ക് ഓടി മറഞ്ഞു .മൂന്ന് .പോലീസ്‌കാര്‍ പോലീസ്‌ വാഹനത്തില്‍ നിന്നും ഇറങ്ങി വന്നു ഒപ്പം ജലാലും , ജലാലിനെ വഴിയാത്രക്കാര്‍ രക്ഷിച്ച് അടുത്ത പോലീസ്‌ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു .കൃഷ്ണ പ്രിയയുടെ വായില്‍നിന്ന് തുണി എടുത്തുമാറ്റിയ  ജലാല്‍ കൈകളിലെ കെട്ട് അഴിച്ചുമാറ്റിയതിന് ശേഷം കൃഷ്ണ പ്രിയയെ ജലാല്‍ തന്‍റെ മാറോടു ചേര്‍ത്തു പിടിച്ച് കരഞ്ഞു .കന്നഡ സംസാരിക്കുന്ന പോലീസ്‌ക്കാരില്‍ ഇംഗ്ലിഷ് സംസാരിക്കുവാന്‍ അറിയാവുന്നയാള്‍ അവരോട് തത്കാലം ഇന്ന് പോലീസ്‌ സ്റ്റെഷനില്‍ കഴിഞ്ഞതിനു ശേഷം നാളെ വാഹനത്തിന്‍റെ കേടുപാടുകള്‍ തീര്‍ത്ത്‌ യാത്രയാവാം എന്ന് പറഞ്ഞു .വനത്തില്‍ മറ്റ് ഒന്നും ചെയ്യുവാന്‍ ഇല്ലാത്തതിനാലും  വന്യജീവികളുടെ ആക്രമണത്തെ ഭയന്നും   ജലാലും   കൃഷ്ണ പ്രിയയും പോലീസ്‌ വാഹനത്തില്‍ കയറിയിരുന്നു  .

വാഹനം തിരികെ  വന്ന വഴിയെ യാത്രയായി പക്ഷെ പ്രധാന പാതയുടെ ഓരത്തുള്ള  പോലീസ്‌ സ്റ്റേഷനിലേക്ക് പോകാതെ പോലീസ്‌ വാഹനം നേരെ പോകുന്നത് കണ്ടപ്പോള്‍ അത് ജലാല്‍ ചോദ്യംചെയ്തു .വാഹനം അല്പദൂരം മുന്നോട്ടുപോയി  പ്രധാന  പാതയില്‍ നിന്നും    ഇടുങ്ങിയ ചെമ്മണ്‍പാതയിലേക്ക് പ്രവേശിച്ച്  വീണ്ടും യാത്ര തുടര്‍ന്നു .ഇടുങ്ങിയ ചെമ്മണ്‍പാതയുടെ ഇരുവശങ്ങളിലും വലിയ മരങ്ങളായിരുന്നു .ആ കാഴ്ച ജലാലിനേയും കൃഷ്ണ പ്രിയയെയും ഭയാകുലരാക്കി .ജനവാസമില്ലാത്ത അവിടെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കുവാന്‍ ഉണ്ടായിരുന്നില്ല . യാത്ര അവസാനിച്ചത്‌ വനാന്തരത്തിലെ  ഒരു  ഏറുമാടത്തിന് അരികിലായിരുന്നു .പൌരന്മാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജലാല്‍ അത് ചോദ്യംചെയ്തു .ഒരു  പോലീസ്‌കാരന്‍ ഏറുമാടത്തിലേക്ക് ചൂണ്ടിക്കാട്ടി  പറഞ്ഞു . ഇന്ന് നമ്മള്‍ ഇവിടെ തങ്ങും .നിങ്ങള്‍ സഹകരിക്കുകയാണെങ്കില്‍  രാവിലെ നിങ്ങളെ വാഹനം നേരെയാക്കി പോകുവാന്‍ അനുവദിക്കാം . ട്ടോര്‍ ച്ചിന്‍റെ വെട്ടത്തില്‍  പോലിസ്കാരന്‍   വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ എടുക്കുന്നത് കണ്ടപ്പോള്‍ ജലാല്‍  പോലീസ്‌കാരോട് പറഞ്ഞു .

,, സര്‍ ഞങ്ങളെ ഞങ്ങളുടെ വാഹനത്തിന് അരികിലേക്ക് കൊണ്ടാക്കി തായോ.ഞങ്ങള്‍ ഇന്ന് ഞങ്ങളുടെ വാഹനത്തില്‍ കഴിഞ്ഞോളാം    ,,

പോലീസ്‌കാരന്‍ മിണ്ടാതെയിരുന്നില്ലെങ്കില്‍ കൊന്നുകളയും എന്ന് ജലാലിനെ ഭീഷണിപെടുത്തി .രണ്ടു പോലീസുകാര്‍ ഏറുമാടത്തിലേക്ക്‌ കയറിപോയി റാന്തല്‍ തെളിയിച്ചു . പിന്നെ ഉണ്ടായത് പ്രതീക്ഷിക്കാത്തതായിരുന്നു അവശേഷിച്ച പോലീസുകാരന്‍ കൃഷ്ണ പ്രിയയെ തൂക്കിയെടുത്ത് ഏറുമാടത്തിലേക്ക്‌ കയറി പോകുവാന്‍ തുനിഞ്ഞു     കൃഷ്ണ പ്രിയ ഭയാകുലയായി ജലാലിനെ  അലറിവിളിച്ചു .പോലീസുകാരന്‍  കൃഷ്ണ പ്രിയയേയുമായി ഏറുമാടത്തിലേക്ക്‌ കയറി ഒപ്പം ജലാലും ഏറുമാടത്തില്‍ കയറിയ പോലീസുകാരന്‍     കൃഷ്ണ പ്രിയയെ ഏറുമാടത്തിലേക്ക്‌ ഇട്ടു .കൃഷ്ണ പ്രിയയെ രക്ഷിക്കുവാനായി കയറി വന്ന ജലാലിനെ പോലീസുകാരന്‍ ബൂട്ട്  കൊണ്ട് ആഞ്ഞു ചവിട്ടി. ഒരു ആര്‍ത്തനാദത്തോടെ ഉയരത്തില്‍നിന്നും ജലാല്‍ നിലംപതിച്ചു .എറുമാടത്തിന്‍റെ ഓരം ചേര്‍ന്ന്  നിസഹായയി കൃഷ്ണ പ്രിയ ഭയത്തോടെയിരുന്നു .സിംഹക്കൂട്ടില്‍ തനിയെ അകപെട്ട പ്രതീതിയാണ് അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക് അനുഭവപെട്ടത്‌. ഏറുമാടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ കൃഷ്ണ പ്രിയ ശ്രമിച്ചുകൊണ്ടിരിക്കന്നു . പക്ഷെ ആ ശ്രമം പോലീസുകാര്‍ വിഫലമാക്കി .മദ്യപാനം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ കൃഷ്ണ പ്രിയയെ ബലമായി കിടത്തി. മറ്റേ പോലീസുകാരന്‍ കൃഷ്ണ പ്രിയയുടെ ശരീരത്തില്‍ നിന്നും  വസ്ത്രങ്ങള്‍ ഓരോന്നായി നീക്കം ചെയ്തു .അപ്പോള്‍ കൃഷ്ണ പ്രിയയ്ക്ക്  ആര്‍ത്തവക്കാലമായിരുന്നു .കൃഷ്ണ പ്രിയ ആ വിവരം പോലീസുകാരോട് കരഞ്ഞു പറഞ്ഞെങ്കിലും പോലീസുകാര്‍ അത് കേട്ടതായി ഭാവിച്ചില്ല .

മദ്യലഹരിയില്‍  ആര്‍ത്തിയോടെ പോലീസുകാര്‍  ഓരോരുത്തരായി  കൃഷ്ണ പ്രിയയെ ഭോഗിച്ചുകൊണ്ടിരുന്നു  .മണിക്കൂറുകളോളം നീണ്ടുനിന്ന പോലീസുകാരുടെ  പലവര്‍ത്തി ഭോഗനത്തിനിടയില്‍  രക്തസ്രാവം കൂടിയ കൃഷ്ണ പ്രിയ അബോധാവസ്ഥയിലായി . പിന്നെ ഒന്നും കൃഷ്ണ പ്രിയയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല .

ബോധം തെളിയുമ്പോള്‍ കൃഷ്ണ പ്രിയ ഗോത്രവംശത്തിന്‍റെ അധീനതയിലായിരുന്ന .അവള്‍ ജലാലിനെ വിളിച്ച് കരഞ്ഞു .മരത്തടിയില്‍ തീര്‍ത്ത കട്ടിലിനു ചുറ്റും ആദിവാസി സ്ത്രീകള്‍  കൂട്ടമായി  നില്‍ക്കുന്നുണ്ടായിരുന്നു . കൃഷ്ണ പ്രിയ പറയുന്നത് കൂടി  നില്‍ക്കുന്ന സ്ത്രീകള്‍ക്കോ സ്ത്രീകള്‍ പറയുന്നത് കൃഷ്ണ പ്രിയയ്ക്കോ മനസ്സിലായില്ല. ദേഹമാസകലം മുറിവുകള്‍ പറ്റിയയിടത്ത് പച്ചമരുന്നുകള്‍ വെച്ച് കെട്ടിയിരുന്നു .ജലാലിനെ കുറിച്ച് അറിയാതെ കൃഷ്ണ പ്രിയ സങ്കടപെട്ടു .കൃഷ്ണ പ്രിയയെ രക്ഷിച്ചവര്‍ നല്ലവരായിരുന്നു .പുറംലോകം എന്തെന്ന് അറിയാത്ത കുറേ പച്ചയായ മനുഷ്യര്‍ ,അവര്‍ അവള്‍ക്ക് വിശപ്പകറ്റാന്‍  ഭക്ഷണവും നാണം മറയ്ക്കാന്‍ വസ്ത്രങ്ങളും നല്‍കി .ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴിമാറിക്കൊടുത്തു . കൃഷ്ണ പ്രിയ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു .കൃഷ്ണ പ്രിയയുടെ മനസ്സില്‍ പ്രതികാരം ആളിക്കത്തി കൊണ്ടിരുന്നു .തന്‍റെ ജീവിതം ശിഥിലമാക്കിയ രക്ഷ നല്‍കേണ്ടുന്ന നിയമപാലകരായ ആ മൂന്നു മൃഗ തുല്ല്യരായ  പോലീസുകാരുടെ മുഖം കൃഷ്ണ പ്രിയയുടെ മനസ്സില്‍ മിന്നിത്തെളിഞ്ഞു കൊണ്ടിരുന്നു  .

 നീതിന്യായ വ്യവസ്ഥയുടെ അധിപയായി  കൃഷ്ണ പ്രിയ സ്വയം അവരോധിച്ചു .മൂന്ന് പോലിസുകാര്‍ക്കുള്ള ശിക്ഷയും മനസ്സാല്‍  കൃഷ്ണ പ്രിയ പ്രഖ്യാപിച്ചു .നിഷ്കരുണം കൊല്ലുക നീചമായി കൊല്ലുക .വിധി നടപ്പാക്കുവാനായി കൃഷ്ണ പ്രിയ മനസ്സിനേയും ശരീരത്തെയും സജ്ജമാക്കിക്കൊണ്ടിരുന്നു .അവളുടെ വിശ്വാസം വിധി നടപ്പാക്കപെടും എന്ന് തന്നെയായിരുന്നു .
                                                                  ശുഭം
rasheedthozhiyoor@gmail.com





    

13 comments:

  1. എത്രയെത്ര ,മനുഷ്യത്തരഹിതവും,പൈശാചികവുമായ സംഭവങ്ങള്‍.....!
    എത്രയെത്ര പേര്‍ ഉള്ളില്‍ പ്രതികാരത്തിന്‍റെ അഗ്നിയുമായി........!!
    നിയമപാലകര്‍ പോലും........!!!
    ഓരോ പീഡിതരുടെയും പ്രതികാരാഗ്നിആളികത്തിയാല്‍പ്പോലും തീരാവുന്നതല്ലപ്രശ്നം. മനുഷ്യമനസാക്ഷിയുണരണം. കര്‍ശനമായ നിയമവും, സത്യസന്ധരും, കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സദാസമയവും ജാഗരൂകരായ അധികാരികളും ഉണ്ടായിരിക്കണം. സര്‍വ്വോപരി ഇരുട്ടുവീണ ഹൃദയങ്ങളില്‍ സദ് മൂല്യങ്ങളുടെ പ്രകാശം തെളിയണം......
    കഥ അനുവാചകന്‍റെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്.
    അവിടവിടെ അക്ഷരത്തെറ്റുകള്‍ ഉണ്ട്.'വേദനം' എന്നെഴുതിയത് 'വേതനം' എന്നാക്കണം.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.സൂക്ഷമായ വായനയ്ക്കും കഥയെ കുറിച്ചും ഇന്നെയുടെ അവസ്ഥയെ കുറിച്ചും വളരെ വിശദമായിത്തന്നെ എഴുതിയതിനും .ഇതുപോലുള്ള കഥകള്‍ എഴുതുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസീകമായ പിരിമുറുക്കം പറഞ്ഞറിയിക്കുവാന്‍ വയ്യ കാരണം കൃഷ്ണ പ്രിയ ജീവിക്കുകയാണ് എന്‍റെ മനസ്സില്‍ രണ്ടാമത് വായിച്ചുനോക്കി അക്ഷര തെറ്റുകള്‍ തിരുത്താം

      Delete
  2. ഒരു സിനിമക്കഥ പോലെ സംഭവബഹുലം! സംഭവ്യവും!!

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .സിനിമാകഥയെ വെല്ലുന്ന ജീവിത യാഥാര്‍ഥ്യങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ കഥ ഈ കഥയേക്കാളും ഭയാനകമാണ് എന്നതാണ് വാസ്തവം

      Delete
  3. കഥ പറയുന്ന ശൈലി കുറച്ചു കൂടി മെച്ചപ്പെടുത്തണം...ഭാഷ മനസ്സിനെ വല്ലാതെ സ്പർശി ക്കണം ...വായന നന്നായി വിപുലപ്പെടുത്തണം ....പ്രമേയം സാധാരണം ആയാലും അപ്പോൾ അസാധാരണത്വം അനുഭവപ്പെടും...

    ReplyDelete
    Replies
    1. നന്ദി ശ്രീ അന്‍വര്‍ ഹുസൈന്‍ വായനയ്ക്കും തുടര്‍ന്നുള്ള എഴുത്തിനെ മെച്ചപ്പെടുത്തുവാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതിയതിനും

      Delete
  4. അൻ‌വറാശാൻ പറഞ്ഞതാ ചെറുതിനും തോന്നിയത്. പത്രങ്ങളിൽ ഇത്തരം വാർത്ത വായിക്കുമ്പോൾ തോന്നുന്ന ആ ഒരു ഫീൽ പോലും ഇത്രേം വലിയൊരു സംഭവം വായിക്കുമ്പൊ കിട്ടണില്യ. എവിടേം പിടിച്ച് നിർത്താതെ ഓടിപോകുന്ന വരികൾ.

    ന്നാലും ഇതിച്ചിരി കടന്നകയ്യായിപോയീട്ടാ!.

    ReplyDelete
    Replies
    1. നന്ദി വായനയ്ക്കും അഭിപ്രായത്തിനും .എഴുതുന്നത്‌ എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നില്ല ഒരു യാഥാര്‍ഥ്യം എനിക്ക് അറിയാവുന്ന ഭാഷയില്‍ ഞാന്‍ എഴുതി

      Delete
  5. പെണ്‍കുട്ടികൾ , കരഞ്ഞും വിളിച്ചും ജീവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... പൊരുതാൻ വേണ്ട അഭ്യാസങ്ങൾ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു ...

    ReplyDelete
    Replies
    1. നന്ദി ശ്രീമതി കുഞ്ഞൂസ് വായനയ്ക്കും അഭിപ്രായത്തിനും .ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ കുത്തി നോവിക്കുന്നു .മനുഷ്യര്‍ മൃഗ തുല്ല്യരാകുന്നതിന് പ്രധാന കാരണം മദ്യം തന്നെയാണ്

      Delete
  6. ഒരു കഥ എന്ന നിലയില്‍ പരാജയം എന്ന് പറയട്ടെ.. ചില സിനിമകളിലെ ബ്രെയ്ക്ക് പോയന്‍റ് ആയി വരുന്ന ഒരു സംഭവം ആയി മാത്രം കാണാം. അവസാനത്തോട് അടുക്കുമ്പോള്‍ കഥ തീര്‍ക്കാന്‍ കഥാകാരന് ധൃതിയായി. പിന്നെ എന്തിനു എഴുതിക്കൂട്ടി?

    ReplyDelete
    Replies
    1. നന്ദി ശ്രീ ജാസി വായനയ്ക്കും അഭിപ്രായത്തിനും ഈ കഥയോട് സമാനമായ ഒരു യദാര്‍ത്ഥ ജാവിതമുണ്ട് .യദാര്‍ത്ഥത്തില്‍ പീഡനത്തിന് ഇരയായ സ്ത്രീ പോലീസുകാരെ വധിക്കുകയും പോലീസില്‍ കീഴടങ്ങുകയുമാണ് ഉണ്ടായത്

      Delete
  7. കൃഷണപ്രിയ എന്ന പെണ്‍കുട്ടി നമ്മുടെ സമൂഹത്തിന്‍െറ ക്രൂരതയില്‍ ജീവിതം നഷ്ടപ്പെടുന്ന പെണ്‍ജീവിതത്തിന്‍െറ പ്രതിനിധിയാണ്...കഴുകമ്മാരുടെ ഇരയായി അവള്‍ക്കും സംഭവിച്ച ദുരവസ്ഥ ഇനിയും നമ്മുടെ സമൂ ഹത്തില്‍ ഒരു പെണ്‍കുട്ടിക്കും സംഭവിക്കരുത്....ഈ കഴുകമ്മാരെ തൂക്കിലേറ്റി നീതി നടപ്പിലാക്കണം.....സമൂ ഹമേ ...നീന്നെ ഒാര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.....!!!!സമൂഹത്തിന്‍െറ ഇത്തരത്തിലുള്ള മുഖത്തെ കഥസ്യഷ്ടിയിലൂ ടെ വിവരിച്ച കഥാകൃത്തിനു പ്രത്യേക അഭിനന്ദങ്ങള്‍.......!!!

    ReplyDelete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ