![]() |
ശ്രീമാന്‍ മുഹമ്മദ് ഈസ |
ഇശൽ മാല ഫൈയ്സ് ബുക്ക് കൂട്ടായ്മയുടെ മഹാ കവി ടി .ഉബൈദ് സ്മാരക പുരസ്ക്കാരത്തിന് ശ്രീമാന്‍ കെ. മുഹമ്മദ് ഈ സയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കലാ ജീവകാരുണ്യ പ്രവർത്തങ്ങൾ ലക്ഷ്യമാക്കിയുള്ള 20 ഓളം സംഘടനകളുടെഅമരക്കാരന്‍ കൂടിയാണ് ഈ കൊടുങ്ങല്ലൂർ സ്വദേശി. ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ശ്രീമാന്‍ മുഹമ്മദ് ഈസ നല്ലൊരു ഗായകനും ഫുട്ബോള്‍ പ്രേമിയും കൂടിയാണ് .
ഡിസംമ്പർ 27 ന് ദുബായ് ഗർഹൂദ് കിന്റെർ ഗാർട്ടൻ സ്കൂളിൽ അരങ്ങേറുന്ന "ഇന്നലെയുടെ ഇശലുകൾ ' എന്നാ പരിപാടിയിൽ വെച്ച് ബഹുമാന്യനായ ഇന്ത്യന് പാരര്‍ലിമെന്റ് അംഗം ഇ.ടി.മുഹമ്മദ് ബഷീർ പുരസ്ക്കാരം സമ്മാനിക്കും.പ്രോഗ്രാം ഡയരക്ടർ ഷുക്കൂർ ഉടുമ്പുന്തല ,കോർഡി നേ റ്റർ സുബൈർ വെള്ളിയോട് ,കെ.എം .അബ്ബാസ് ,ജാക്കി റഹമാൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ