ജിംനു മുന്നിലെ ചുറ്റിക ആക്രമണം; പരിക്കേറ്റ യുവാവിന്റെ ഭാര്യ അറസ്റ്റിൽ
പുതുക്കാട്: ഭർത്താവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഭാര്യ റിമാൻഡിൽ. ഗുരുതരമായി പരിക്കേറ്റ 37 വയസ്സുകാരൻ ഡീനസ് ഡേവിസിന്റെ ഭാര്യയായ 30 വയസ്സുകാരി ജിസ്മി തെരേസ് ജോഷിയെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തത്.
തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് ജിസ്മി. മറ്റത്തൂർകുന്ന് സ്വദേശിനിയായ ജിസ്മിക്കെതിരെ നേരത്തെ തന്നെ അന്വേഷണം പുരോഗമിച്ചിരുന്നു.
കേസിൽ പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി ഡീനസ് ഡേവിസിനാണ്. കഴിഞ്ഞ മേയ് 8-ന് രാത്രി വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്ന് പുറത്തിറങ്ങിയ ഡീനസിനെ ഒളിച്ചിരുന്ന പ്രതി 36 വയസ്സുകാരൻ സിറിൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ പ്രത്യേക അന്വേഷണ സംഘം സംഭവത്തിന് പിന്നാലെ 24 മണിക്കൂറിനകം പിടികൂടിയിരുന്നു.
ഡീനസിന്റെ ഭാര്യയായ ജിസ്മിയും ഒന്നാം പ്രതിയായ സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഒരുമിച്ച് ജീവിക്കുന്നതിനായി ഡീനസിനെ വധിക്കാൻ ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ജിസ്മി കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും രണ്ടിടത്തും ജാമ്യാപേക്ഷകൾ തള്ളുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജൂൺ 23-ന് ജിസ്മി പുതുക്കാട് പോലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പുതുക്കാട് പോലീസ് അറിയിച്ചു.
എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ ഒരു എഴുത്തുകാരനാക്കി '
ആധികാരികമായി രചനകള്‍ നിര്‍വഹിക്കുവാൻ ഞാന്‍ അര്‍ഹനല്ല എന്ന ബോധ്യമുണ്ടെങ്കിലും ' എഴുതുവാനുള്ള ആര്‍ത്തി അത്യാര്‍ത്തിയായി എന്നില്‍ പരിണമിക്കുമ്പോള്‍ എഴുതാതെയിരിക്കുവാന്‍ എനിക്ക് നിര്‍വാഹ മില്ല ' മറ്റ് മേഘലകളില്‍ നിന്നും എഴുത്ത് വേറിട്ടുനില്ക്കുന്നു എന്നാണ് എൻ്റെ വിശ്വാസം ' എഴുത്ത് വെറും നേരമ്പോക്കായി കാണാതെ എഴുതുന്നത് മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ' എന്റെ രചനകള്‍ മറ്റുള്ളവരുടെ ജീവിതത്തിന് നന്മയും വെളിച്ചവും ഏകാന്‍ കഴിഞ്ഞാല്‍ എന്റെ കര്‍ത്തവ്യം അര്‍ത്ഥവത്താകും ' എല്ലാവരിലും നന്മയും സ്നേഹവും സാഹോദര്യവും ഉണ്ടാവട്ടെ ' രചനകള്‍ വായിച്ച് അഭിപ്രായം എഴുതുന്നതിനോടൊപ്പം വേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി എഴുതുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ