🟥 മരണം തോൽപ്പിച്ച അത്ഭുതം: മോർച്ചറിയിൽ നിന്നും തിരികെ ജീവിതത്തിലേക്ക്
മരണം—തിരികെ ജീവിതം ലഭിക്കാത്ത ഒരു ജീവിത യാഥാർഥ്യം . ഒരാളുടെ മരണം ജീവിതം അവസാനിച്ചു എന്ന അവസാന വാക്ക്.
എന്നാൽ, ചില കഥകൾ ആ ധാരണയെ ചോദ്യം ചെയ്യുന്നു.
വിധി എഴുതിയ രേഖകൾ പോലും മായ്ച്ചു എഴുതുന്ന നിമിഷങ്ങൾ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു അത്ഭുതഗാഥ…
ഇത് മാഹി സ്വദേശി പി.എം. അബ്ദുൽ ജബ്ബാറിന്റെ ജീവിതം.
⚫ സ്വപ്നങ്ങളുമായി ആരംഭിച്ച യാത്ര…
1973 ജനുവരി 30.
23 വയസ്സുള്ള ജബ്ബാർ—വിദേശത്തേക്ക് പറക്കാനുള്ള സ്വപ്നങ്ങളുമായി മുംബൈയിലേക്ക് യാത്ര തിരിച്ച.
ഒരു ചെറുപ്പക്കാരന്റെ സാധാരണ യാത്ര…
പക്ഷേ വിധി ഒരുക്കിയത് അസാധാരണമായ ഒരു കഥയായിരുന്നു.
മഹാരാഷ്ട്രയിലെ മിറാജിന് സമീപം, ജബ്ബാർ സഞ്ചരിച്ച ബസ് ഭീകരമായ ഒരു അപകടത്തിൽപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർമാർ മരണമാണ് സ്ഥിരീകരിച്ചത്.
ഒരു ജീവിതം അവിടെ അവസാനിച്ചതായി എല്ലാവരും വിശ്വസിച്ചു…
❄️ മോർച്ചറിയിലെ രണ്ടു ദിവസ്സങ്ങൾ
ജബ്ബാറിന്റെ ശരീരം തണുത്ത മോർച്ചറിയിലേക്ക് മാറ്റപ്പെട്ടു.
രണ്ട് ദിവസത്തോളം… ജീവന്റെ ഒരു അടയാളവും ഇല്ലാതെ…
മരണം എന്ന ശാന്തതയിൽ മൂടപ്പെട്ട്.
മാഹിയിലേക്ക് മരണവാർത്ത എത്തി.
കുടുംബം ഖബറടക്കത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി.
അവസാനമായി ഒരു നോക്ക് കാണാൻ നാട്ടുകാർ കാത്തുനിന്നു…
അപ്പോൾ…
മഹാരാഷ്ട്രയിലെ ഒരു സർക്കാര ആശുപത്രിയിലെ മോർച്ചറിയിൽ—
ഒരു അസാധാരണ സംഭവം നടക്കാനിരിക്കുകയായിരുന്നു.
⚡ മരണത്തെ ചോദ്യം ചെയ്ത നിമിഷം
1973 ഫെബ്രുവരി 1.
പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു.
ഡോക്ടർ തലയോട്ടി തുറക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ട നിമിഷം…
തലയിൽ ചുറ്റികകൊണ്ട് തലയോട്ടി പിളർക്കാനായി ആദ്യത്തെ പ്രഹരം ഏൽപിച്ചു
അപ്പോൾ അവിടെ ഒരു അത്ഭുതം സംഭവിച്ചു.
മരിച്ചെന്ന് ഉറപ്പിച്ച ശരീരത്തിലെ വിരലുകൾ അല്പം അനങ്ങി.
ശരീരം ചെറുതായി പിടഞ്ഞു.
ആ മുറിയിൽ നിന്നവർ—എല്ലാവരും—
ഒരു നിമിഷം നിശ്ചലമായി.
പരിശോധന നടത്തി…
ഹൃദയം… വളരെ പതുക്കെയെങ്കിലും… മിടിക്കുന്നുണ്ടായിരുന്നു.
ശാസ്ത്രം പോലും ഒരു നിമിഷം നിശ്ശബ്ദമായി നിന്ന അത്ഭുതം.
🌿 ജീവിതത്തിലേക്ക് തിരിച്ചുവരവ്
അതിനുശേഷം മാസങ്ങൾ നീണ്ട ചികിത്സ.
ഓർമ്മയുടെ ഒരു ഭാഗവും… ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി.
എന്നാൽ—
ജീവിതം നഷ്ടപ്പെട്ടില്ല.
ജബ്ബാർ വീണ്ടും നടന്നു…
വീണ്ടും ജീവിച്ചു…
വീണ്ടും ലോകത്തെ നേരിട്ടു.
മരണത്തിന്റെ വാതിൽ തട്ടിയെത്തിയ ഒരാൾ—
തിരികെ അകത്തു കടന്നുപോയ ഒരു അപൂർവ്വ കഥ.
🕊️ അരനൂറ്റാണ്ട് നീണ്ട അത്ഭുതജീവിതം
അതിനുശേഷം…
അരനൂറ്റാണ്ടോളം—
ജബ്ബാർ ആ അത്ഭുതജീവിതം തുടർന്നു.
ഒരിക്കൽ മരിച്ചെന്ന് പ്രഖ്യാപിച്ച ഒരാൾ…
ജീവിതത്തിന്റെ ഓരോ നിമിഷവും വീണ്ടും എഴുതി.
2021 ജൂലൈ 13—
71-ാം വയസ്സിൽ,
അദ്ദേഹം യഥാർത്ഥത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു.
✨ ഈ കഥ നമ്മോട് പറയുന്നത്…
വൈദ്യശാസ്ത്രം ഇന്നും വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സംഭവമാകാം ഇത്.
എന്നാൽ മനുഷ്യർക്കുള്ള സന്ദേശം വളരെ ലളിതമാണ്—
ജീവിതത്തിന്റെ അവസാന വാക്ക് എഴുതുന്നത് മനുഷ്യനല്ല…
അത് എഴുതുന്നത് പ്രപഞ്ചനാഥനാണ്.
🖋️ എഴുതിയത്
റഷീദ് തൊഴിയൂർ
Fusion Flicks Media
മരണം തോൽപ്പിച്ച കഥ, mortuary miracle, Malayalam real story, survival story Malayalam, Jabbar story, postmortem miracle, real life miracle India, shocking true story Malayalam, hospital miracle story, motivational real story
#മരണം_തോൽപ്പിച്ച_അത്ഭുതം #MalayalamNews #RealStory #MiracleStory #SurvivalStory #Motivation #TrueStory #BreakingStory

0 Comments
പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്റെ കൃതികള് വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന് പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള് ഉണ്ടാവട്ടെ