ചിന്താക്രാന്തൻ

20 November 2015

മിനിക്കഥ .ജിഹാദികള്‍


അവര്‍ ആ യുവാവിന് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിക്കുന്ന സുഖ ജീവിതത്തെക്കുറിച്ച്  പറഞ്ഞു കൊടുത്തു.

,,സ്വര്‍ഗ്ഗം നിര്‍മ്മിച്ചിരിക്കുന്നത് സ്വർണ്ണത്താലുള്ള ഇഷ്ടികയും വെള്ളിയാലുള്ള ഇഷ്ടികയും കൊണ്ടാണ് . അവയ്ക്കിടയിൽ വെക്കുവാനുള്ള പദാർത്ഥം സുഗന്ധമേറെവമിക്കു ന്ന കസ്തൂരിയാണ്. അതിലെ കല്ലുകൾ മുത്തും പവിഴങ്ങളുമാ ണ്. അതിൽ പ്രവേശിക്കുന്നവൻ നിത്യവാ സിയായിരിക്കും; മരണപ്പെടുകയില്ല. അവൻ നിത്യസുഖത്തിലായി രിക്കും; ദുരിതപ്പെടുകയില്ല. അവരുടെ യൌവനം ഒരിക്കലും നശി ക്കുകയില്ല. അവരുടെ വസ്ത്രം ജീർണിക്കുകയുമില്ല.പരിശുദ്ധരായ ഇണകളെ ലഭിക്കും .അവര്‍ യുവാവിനോട് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭ്യമാവുന്നത് പറഞ്ഞുകൊണ്ടേയിരുന്നു .യുവാവിന് സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ തിടുക്കമായി .

യുവാവ് ചോദിച്ചു .

,, നിങ്ങള്‍ക്ക് എന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവുമോ ?,,

കൂട്ടത്തിലൊരാള്‍ പറഞ്ഞു .

ഞങ്ങള്‍ക്ക് നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുവാനാവും .ഞങ്ങള്‍ ഒരുപാടുപേരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചിട്ടുണ്ട് ,,

പൊടുന്നനെ സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ എന്നവര്‍ പറഞ്ഞപ്പോള്‍ യുവാവ് ചോദിച്ചു.

,, എന്താണ് ആ മാര്‍ഗം ?,,

അവരിലൊരാള്‍ പറഞ്ഞു

,,ജിഹാദിയാവണം . ജിഹാദിയായാല്‍ ആ നിമിഷം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്തുവാനാവും ,,

യുവാവ് പൊടുന്നനെ പറഞ്ഞു .

,, എനിക്ക് സ്വര്‍ഗ്ഗത്തില്‍ എത്രയുംവേഗം എത്തിപ്പെടണം .അവിടെയാണ് യഥാര്‍ത്ഥ ജീവിതം. ഒരു തൊഴിലിനും പോകേണ്ടതില്ല .സുഖമായി ജീവിതം ആനന്ദിച്ചു ജീവിക്കാം ,,

അവരിലൊരാള്‍ പറഞ്ഞു .

,, താങ്കളുടെ കൂടെ കൂട്ടിന് നൂറുകണക്കിന് ആളുകളേയും സ്വര്‍ഗ്ഗത്തിലേക്ക് അയയ്ക്കാം ,,

യുവാവ് തലയാട്ടി .അവിടെ കൂടിനിന്നവരുടെ മുഖങ്ങളില്‍ ഒരു ഇരയെ കിട്ടിയ സംതൃപ്തി നിഴലിച്ചു. അവര്‍ ഒരു ലോഹനിർമിതമായ ശരീരാവരണം യുവാവിനെ അണിയിച്ചു .അവര്‍ താവളത്തില്‍ നിന്നും നടന്നു . യുവാവ് അവരുടെ കൂടെ യാത്രയായി .അവര്‍ അവനെ കൂട്ടിക്കൊണ്ടുപോയത് ജനസാന്ദ്രതയുള്ള ഇടത്തേക്കാണ് .അവിടെ ഒരു ആഘോഷം നടക്കുകയാണ് കുഞ്ഞുങ്ങളും ,സ്ത്രീകളും ,പുരുഷന്മാരും തിങ്ങിനിറഞ്ഞ ഇടത്ത് പോയി നില്കുവാന്‍  അവര്‍ യുവാവിനോട് പറഞ്ഞു .യുവാവ് തലയാട്ടിക്കൊണ്ട് അനുസരണയുള്ള കുഞ്ഞിനെപ്പോലെ ജനമധ്യത്തില്‍ പോയിനിന്നു .യുവാവിനെ വാഹനത്തില്‍ കൊണ്ടുപോയവരില്‍ ഒരാള്‍ ദൂരെയുള്ള വാഹനത്തിലിരുന്ന് അല്ലാഹു അക്ബര്‍ എന്നുരുവിട്ട് റിമോട്ടിലെ ചുമന്ന ബട്ടണില്‍ വിരലമര്‍ത്തി .ജനമധ്യത്തിലപ്പോള്‍ ഉഗ്രസ്ഫോടനമുണ്ടായി .മനുഷ്യശരീരങ്ങള്‍ ചിന്നിച്ചിതറി .അവിടമാകെ രോദനങ്ങളുടെ അലയൊലികള്‍ മാത്രം .യുവാവിനെ കൊണ്ടുവന്നവര്‍ കര്‍ത്തവ്യ നിര്‍വഹണത്തിന്‍റെ ആതമസംതൃപ്തിയോടെ അല്ലാഹു അക്ബര്‍ എന്നുരുവിട്ട് ജിഹാദിനുള്ള പുതിയ ഇരയെ ലക്ഷ്യമാക്കി യാത്രതിരിച്ചു .


                                                                          ശുഭം


rasheedthozhiyoor@gmail.com

8 comments:

  1. നന്നായി അവതരിപ്പിച്ചു.
    ഇത്തരം ബ്രൈൻ വാഷിലൂടെയാണ് ഇവർ ഇരകളെ സംഘടിപ്പിക്കുന്നത്‌. അതിൽ വീണ് പോകുന്ന നിഷ്കളങ്കരായ യുവാക്കൾ... ഒരു ചാവേറിനും ഇരുപത്‌ ഇരുപത്തഞ്ച്‌ വയസ്സിൽ കൂടുതൽ ഇല്ല എന്നത്‌ പ്രത്യേകം എടുത്ത്‌ പറയേണ്ടതുണ്ട്‌.
    നന്നായി.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ശ്രീ കോയകുട്ടി വായനയ്ക്കും അഭിപ്രായത്തിനും .ഇസ്ലാം മതത്തിന്‍റെ തീരാശാപമാണ് തീവ്രവാദികള്‍ .പവിത്രമായ ഇസ്ലാം മതത്തിനെ ഇക്കൂട്ടര്‍ വികൃതമാക്കുവാനാണ് ശ്രമിക്കുന്നത്

      Delete
  2. സുഖലോലുപതയുടെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് കുട്ടികള്‍ ചതിക്കുഴികളില്‍ ചെന്നുവീഴുന്നത്....
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ശ്രീ സി.വി.റ്റി.വായനയ്ക്കും അഭിപ്രായത്തിനും .സൌദിഅറേബ്യയില്‍ ജോലി നോക്കിയിരുന്ന കാലത്ത് ഒരു യുവാവിനെ പ്രലോഭിപ്പിച്ച് തീവ്രവാദികള്‍ കൊണ്ടുപോയത് എനിക്ക് അറിയാം .

      Delete
  3. മരണത്തിനപ്പുറമുള്ള സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റെടുക്കാന്‍ .....
    ഒരു തെറ്റും ചെയ്യാത്ത പാവങ്ങളെ കുരുതി കൊടുക്കുന്നവര്‍.....
    നിഷ്കളങ്ക ബാല്യം മുതൽ നിസ്സഹായ വാര്‍ദ്ധക്യം വരെ പൊലിയുന്ന സ്ഫോടനങ്ങള്‍......
    നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.......

    ReplyDelete
    Replies
    1. നന്ദി ശ്രീ വിനോദ് കുട്ടത്ത് വായനയ്ക്കും അഭിപ്രായത്തിനും .വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാകുമ്പോള്‍ ഇങ്ങിനെയൊക്കെ സംഭവിക്കുന്നു .

      Delete
  4. സ്വർഗ്ഗത്തിലേക്ക് ഫ്രീ വിസയൊപ്പിച്ച് ,
    നരകത്തിലേക്ക് ഊഴം കാത്തിരിക്കുന്ന വിഡ്ഡികൾ

    ReplyDelete
    Replies
    1. നന്ദി ശ്രീ മുരളി മുകുന്ദന്‍ വായനയ്ക്കും അഭിപ്രായത്തിനും .മനുഷ്യ നന്മയ്ക്കായി പിറവിയെടുത്ത മതങ്ങള്‍ ചിലരുടെ ചെയ്തികള്‍ മൂലം തെറ്റിദ്ധരിക്കപ്പെടുന്നു .

      Delete

പ്രോത്സാഹനമാണ് വീണ്ടും എഴുതുവാനുള്ള പ്രചോദനം .എന്‍റെ കൃതികള്‍ വായിക്കുന്ന പ്രിയ സുഹൃത്തുക്കളുടെ മനസ്സ് തുറന്നുള്ള അഭിപ്രായങ്ങളും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.എല്ലാവരിലും നന്മകള്‍ ഉണ്ടാവട്ടെ